സൗഹൃദം

രചന: രമ്യ വിജീഷ്

” ശരത് നീ വിഷമിക്കണ്ട.. എല്ലാം ശരിയാകും.. ഇനിയെങ്കിലും ഈ എടുത്തു ചാട്ടം ഒക്കെ അവസാനിപ്പിച്ചു നല്ല രീതിയിൽ ജീവിക്കാൻ നോക്കണം ”

ആകെ ഉണ്ടായിരുന്ന വീടിന്റെയും സ്ഥലത്തിന്റെയും ആധാരം കൈക്കലാക്കുമ്പോളും തന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ വിനീതിന്റെ വാക്കുകൾ കേട്ട് ശരത്തിനു ചിരി വന്നു..

“എടുത്തു ചാട്ടം അവസാനിപ്പിക്കണം പോലും ”

ശരിയാണ് താനൊരു എടുത്തുചാട്ടക്കാരൻ തന്നെ ആണ്.. അമ്മയും അച്ഛനും ഭാര്യയും ഒക്കെ കരഞ്ഞും കാലുപിടിച്ചും പറഞ്ഞിട്ടുണ്ട് കൂട്ടുകാർക്കുവേണ്ടി ഇങ്ങനെ ചാകാൻ നടക്കരുതെന്നു.. ഭാര്യയുമായി എത്രയോ വഴക്കിട്ടിരിക്കുന്നു… അവളോടുള്ളതിനേക്കാൾ സ്നേഹം എനിക്കു വിനീതിനോടാണെന്നു പറഞ്ഞു… വിനീത് എന്റെ കട്ട ചങ്ക് ആയിരുന്നു… എന്തും ഏതും ഷെയർ ചെയ്തിരുന്നവർ… അവനൊന്നു കരകയറികാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു ഞാൻ.. അവനെ അത്രയും ഇഷ്ടമായിരുന്നു എനിക്കു… വിശ്വാസവും. ആ വിശ്വാസം ആണല്ലോ എനിക്കിപ്പോൾ ഈ ഗതി വരുത്തിയത്… എന്റെ എല്ലാ ബിസിനെസ്സിലും അവനെ പങ്കാളിയാക്കി.. ഭാര്യയോട് പോലും ഷെയർ ചെയ്യാത്ത പല ബിസിനസ്‌ രഹസ്യങ്ങളും അവനുമായി പങ്കിട്ടു…..

എല്ലാം തകിടം മറിയാൻ അധികം സമയം ഒന്നും വേണ്ടി വന്നില്ല.. ഞാൻ ജീവിതത്തിൽ ഏറ്റവും വിശ്വസിച്ചവൻ തന്നെ എന്നെ ചതിച്ചു.. എന്റെ പല ബിസിനസ്‌ രഹസ്യങ്ങളും അവൻ ചോർത്തി… എനിക്കു വൻ സാമ്പത്തിക ബാധ്യത ഉണ്ടായി… എന്നെ മാനസികമായി തളർത്തി… ആശിച്ചു മോഹിച്ചു ഉണ്ടാക്കിയ വീടും ദാ ഇപ്പോൾ അവന്റെ കയ്യിൽ ആയി..

” ശരത്തേട്ടാ വാ നമുക്ക് പോകാം “ഭാര്യ വന്നു കയ്യിൽ പിടിച്ചപ്പോൾ അവളെ കെട്ടിപിടിച്ചു അവൻ കരഞ്ഞു…

” ശരത്തേട്ടാ ഇനി കരഞ്ഞത്കൊണ്ടോ വിഷമിച്ചത് കൊണ്ടോ ഒന്നും ഒരു കാര്യവും..ഇല്ല.. സൗഹൃദങ്ങൾ വേണം.. എന്നുവച്ചു സ്വന്തം ജീവിതം മറന്നുകൊണ്ടുള്ള ജീവിതം അരുതേ.. നമുക്ക് ഇനിയും ധാരാളം സമയം ഉണ്ട്.. നന്നായി കഷ്ടപ്പെട്ടാൽ നഷ്ടപ്പെട്ടതൊക്കെ നേടിയെടുക്കാൻ കഴിയും.ചതിച്ചും വഞ്ചിച്ചും നേടുന്നതൊന്നും ശാശ്വതമല്ല.. അതു വിനീതിന് വഴിയേ മനസിലായിക്കൊള്ളും ”

ഭാര്യയുടെ വാക്കുകൾ ശരത്തിനു നല്ല ആത്മവിശ്വാസം നൽകി.. ചില തിരിച്ചറിവുകളും…

സുഹൃദ്ബന്ധങ്ങളെ കുറിച്ച് വാ തോരാതെ സംസാരിക്കുന്നവർ ആണ് നമ്മളേവരും… സുഹൃത്തുക്കൾ വേണം.. എന്നു കരുതി സ്വന്തം ജീവിതം കൈവിട്ടു കളഞ്ഞുകൊണ്ടാകരുത് ഒന്നും.. സുഹൃത്തുക്കളിലേ കുബുദ്ധികളേ തിരിച്ചറിയണം..നല്ല കരുതൽ ഉണ്ടാവണം..

രചന: രമ്യ വിജീഷ്

Leave a Reply

Your email address will not be published. Required fields are marked *