പെണ്ണുകാണൽ

രചന: സിന്ധു ആർ നായർ

 

മോളേ സുജാതേ. എന്തിയേടി ദേവു. ഇതുവരേം ഒരുക്കം കഴിഞ്ഞില്ലേ കൊച്ചിന്റെ. കാലത്തു കേറീതാണല്ലോ ഒരുങ്ങാൻ. കല്യാണമല്ല പെണ്ണുകാണൽ ആണെന്ന് പറയെടി അവളോട്‌.

അച്ഛൻ ഉച്ചത്തിൽ വരാന്തയിൽ ഇരുന്നു പറയുന്നത് കേട്ടപ്പഴാണ് ഈ പെണ്ണ് പറഞ്ഞത് പോലെ ഇതുവരെയും റെഡി ആയില്ലേ ഓർത്തത്.

സുജാതേടെ മോളാണ് ദേവു. അവളെ കാണാൻ ഇന്നൊരു ചെക്കൻ വരുന്നുണ്ട്. ആദ്യത്തെ പെണ്ണുകാണൽ ആണ്. അതോണ്ട് പെണ്ണ് കാലത്തെ തൊട്ടുഒരുക്കമാ. ഇതുവരേം കഴിഞ്ഞിട്ടില്ല തോന്നു ന്നു.

ഈ കൊച്ചിന്റെ കാര്യം. എന്നും പറഞ്ഞു സുജാത ദേവൂന്റെ റൂമിലേക്ക്‌ പോയി.

ദേവൂന്റെ കുഞ്ഞു നാളിലെ അവളുടെ അച്ഛൻ ദേവൂനെയും സുജാതയേയും ഉപേക്ഷിച്ചു പോയതാണ്.

അന്നുമുതൽ സുജാതേടെ അച്ഛനാണ് അവരെ സംരക്ഷിച്ചിരുന്നത്. ഇപ്പൊ പ്രായാധിക്യത്താൽ വയ്യാതായി.

ഡിഗ്രി ചെയ്തു കൊണ്ടിരുന്ന സുജാതയെ അത് കംപ്ലീറ്റ് ആക്കാതെയാണ് കല്യാണം കഴിച്ചയച്ചത്. അവർ തുടർന്നു പഠിപ്പിച്ചോളാം ഉറപ്പു കൊടുത്തോണ്ടായിരുന്നു അച്ഛൻ കല്യാണത്തിന് സമ്മതിച്ചത്. മാത്രമല്ല പെണ്ണിനെ ഇഷ്ടപെട്ടതിനാൽ സ്ത്രീധനവും ചോദിച്ചില്ല. ഒന്നും വേണ്ട പെണ്ണിനെ മാത്രം മതി പറഞ്ഞു. അങ്ങിനെ നടത്തിയ കല്യാണം ഒരു കുഞ്ഞായതോടെ പല പ്രശ്നങ്ങളുമുണ്ടാക്കി സുജാതേടെ ഭർത്താവ് അവരെ ഉപേക്ഷിക്കുക ആയിരുന്നു.

അയാൾ പോയതോടെ അച്ഛൻ അവളെ തിരികെ തറവാട്ടിൽ കൊണ്ടുവന്നു തുടർന്നു പഠിപ്പിച്ചു. ഇന്ന് അവൾ സർക്കാരിന്റെ ശമ്പളം വാങ്ങുന്നു.

മോളേ പഠിപ്പിച്ചു നല്ല നിലയിലാക്കി അവളും ടെസ്റ്റ്‌ എഴുതി ജോലിക്കായി കാത്തിരിക്കുന്നു.

അപ്പഴാണ് അവൾക്കു ഈ ആലോചന വന്നത്. മോളേ ദേവു വിളിച്ചു സുജാത വാതിൽ തുറന്നു കേറി ചെന്നപ്പോ. പെണ്ണ് അവിടെ വെറുതെ ഇരിപ്പുണ്ട്. ഒരുങ്ങീട്ടുമില്ല ഡ്രസ്സ്‌ പോലും മാറ്റിട്ടില്ല.

എന്തെടുക്കുവാ മോളേ നീ ഇവിടെ. നീ എന്താ റെഡി ആകാഞ്ഞത് അവരിപ്പോ വരും. സുജാത ചോദിച്ചു.

അമ്മേ എനിക്കിപ്പോ കല്യാണം വേണ്ടാ. എനിക്കൊരു ജോലി കിട്ടിയിട്ട് മതിയമ്മേ കല്യാണം. ദേവു പറഞ്ഞു.

“മോളേ മോൾക്ക്‌ ജോലി കിട്ടിട്ട് മോളേ കല്യാണം കഴിപ്പിക്കാം എന്നായിരുന്നു അമ്മയുടെയും ആഗ്രഹം. പക്ഷേ വയ്യാതിരിക്കുന്ന മുത്തച്ഛന്റെ ആഗ്രഹമല്ലേ മോളേ നിന്റെ കല്യാണം കാണണം എന്നുള്ളത്. അതുകൊണ്ടാ അമ്മയും സമ്മതിച്ചത്. ”

“അമ്മ പറയുന്നത് ശെരിയാ പക്ഷേ അമ്മയുടെ അവസ്ഥ എനിക്ക് വന്നാൽ എന്ത് ചെയ്യും. അമ്മക്ക് മുത്തച്ഛൻ ഉണ്ടാരുന്നു താങ്ങായി നിക്കാൻ. എനിക്ക് അച്ഛനില്ലലോ അമ്മേ. അമ്മക്ക് ആ സങ്കടം കൂടെ താങ്ങാൻ പറ്റില്ലാലോ. എനിക്കൊരു ജോലി ഉണ്ടായാൽ സ്വന്തം കാലിൽ നിക്കാം. ആരെയും ആശ്രയിക്കാതെ. ”

മോളു പറയുന്നത് ശെരിയാണ്. എല്ലാവരും മോൾടെ അച്ഛനെ പോലെ ആകില്ല. എന്റെ വിധി മോൾക്ക്‌ വരില്ല. അങ്ങിനൊന്നും മോൾ ചിന്തിക്കേണ്ട. എന്തായാലും അവർ വന്നു പോകട്ടെ. എന്നിട്ട് തീരുമാനിക്കാം. മോൾ വേഗം റെഡി ആയിക്കേ.

സുജാത പറഞ്ഞതും അച്ഛൻ വിളിച്ചു മോളേ സുജാതേ അവർ വന്നു കേട്ടോ.

മോളേ നീ വേഗം വാ. ഞാൻ ചായ എടുക്കാം അന്നപ്പത്തേന് എന്നും പറഞ്ഞു അടുക്കളയിലേക്കു പോയി.

സുജാത ചായയും പലഹാരങ്ങളും എടുത്തു വെച്ചപ്പഴേക്കു ദേവു വന്നു. ഹാളിലേക്ക് സുജാത ചെന്നു. അച്ഛൻ അവരെ സ്വീകരിച്ചു ഇരുത്തിയിരുന്നു.

ചെക്കനും അമ്മയും ചെക്കന്റെ ഒരു കൂട്ടുകാരനും ദല്ലാളും ആണുണ്ടാരുന്നത്.

ദല്ലാൾ ആണ് കാര്യങ്ങൾ സംസാരിച്ചത്. ചെക്കന്റെ അച്ഛൻ ചെറുപ്പത്തിലേ ഒരു അപകടത്തിൽ മരിച്ചതാണ്. അമ്മ ടീച്ചർ ആണ്. അമ്മയുടെ ശിക്ഷണത്തിൽ വളർന്ന മകനാണ്. ഇവിടെയും അച്ഛനില്ല അറിയാം അച്ഛനില്ലാതെ മക്കളെ വളർത്താനുള്ള ബുദ്ധിമുട്ട് ചെക്കന്റെ അമ്മക്ക് നന്നായിട്ടു അറിയാം.

അത്കൊണ്ട് നിങ്ങൾക്ക് പറ്റിയ ആലോചന ആണിതെന്നു ദല്ലാൾ പറഞ്ഞു നിർത്തി.

അച്ഛൻ സുജാതയെ നോക്കി എന്ത് പറയണമെന്ന്. തന്നെ പോലെ അവന്റെ അമ്മയും കഷ്ടപ്പെട്ട് മോനേ വളർത്തിയോണ്ട് അവർക്കു തന്റെ അവസ്ഥ മനസ്സിലാകും തന്റെ മോളെയും ഉൾക്കൊള്ളാനാകുമെന്നു സുജാത മനസ്സിലാക്കി.

മ്മ് ഞാൻ മോളേ വിളിച്ചോണ്ട് വരാം. കുട്ടികൾക്ക് ഇഷ്ടമായാൽ നമുക്കിത് നടത്താം എന്നും പറഞ്ഞു സുജാത കിച്ചണിലേക്കു ചെന്നു.

മോളേ ദേവു എന്നെ പോലെ തന്നെയാ ആ അമ്മയും. എന്നെ മോൾ മനസ്സിലാക്കിയത് പോലെ അവനും അവന്റെ അമ്മയെ അറിഞ്ഞു വളർന്നവനാ. അതുകൊണ്ട് എന്റെ മോൾക്ക്‌ യാതൊരു ദോഷവും വരില്ല. നമുക്കിത് നടത്താം.

മോളു വാ ചായ എടുത്തോണ്ട് അമ്മ പലഹാരങ്ങൾ എടുക്കാം. അവളും കേട്ടിരുന്നു ദല്ലാൾ പറഞ്ഞതൊക്കെ. അവൾക്കും സമാധാനം ആയിരുന്നു.

അമ്മയുടെ കൂടെ ചെന്ന അവൾക്കും ചെക്കനെ കണ്ടപ്പോൾ ഇഷ്ടമായി. ചെക്കന് അവളെയും.

 

രചന: സിന്ധു ആർ നായർ

 

രണ്ടാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 2

Leave a Reply

Your email address will not be published. Required fields are marked *