ഭർത്താവ് …..!

രചന : Shahida Ummerkoya‎

പാറി പറക്കും പ്രയത്തിൽ അച്ചനും അമ്മയ്ക്കും വേണ്ടി അവളെ താലിചാർത്തി ഭർത്താവ് ആയി ഞാൻ,

കൂട്ടുകാർക്കെല്ലാം അതിർ വരമ്പുകൾ കെട്ടി ,ദുശ്ശീലങ്ങൾ പാടെ ഉപേക്ഷിച്ച് അവൾക്ക് വേണ്ടി പുതിയ ജീവിതം പണിതവൻ,

അമ്മായി അമ്മയോടും നാത്തൂൻമാരോടും പോരടിക്കും നേരം .അവളുടെ പക്ഷം ചേർന്ന് നെഞ്ചോട് ചേർത്ത് പിടിച്ചിട്ടും,…..

കാശിന്റെ കുറവ് കുടുംബത്തെ അറിയിക്കാതെ മീശ പിരിച്ചു വലിയവൻ ചമഞ്ഞു ഞാൻ.

പത്തു മാസവും ,പേറ്റുനോവിന്റെയും കണക്കു പറയും അവൾക്ക് മുന്നിൽ , ജീവിത അവസാനം വരെ അവരെ സന്തോഷത്തോടെ പോറ്റാൻ കഴിയണെ എന്നു പ്രർത്ഥിച്ചിട്ടും……

നെഞ്ചിലെ ഭാരം കരഞ്ഞും പിഴിഞ്ഞും പറഞ്ഞും തീർക്കുന്ന അവളെ എല്ലാം ശരിയാവും എന്നു പറഞ്ഞ് നെഞ്ചോട് ചേർത്ത് ഞാൻ എന്റെ നെഞ്ചിടിപ്പ് മറച്ചുവെച്ചിട്ടും…..

അവസാനം ഒരു തെറ്റു പറ്റിയപ്പോൾ ആദ്യം ഇട്ട് എറിഞ്ഞ്, പോയതും അവൾ തന്നെ …….!

രചന : Shahida Ummerkoya‎

Leave a Reply

Your email address will not be published. Required fields are marked *