സ്നേഹമർമ്മരം…   ഭാഗം 4

മൂന്നാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 3

ഭാഗം..4….

കള്ളം പൊളിഞ്ഞെന്ന് മനസ്സിലായപ്പോൾ ജാനി പതിയെ എഴുന്നേൽക്കാൻ നോക്കി………..

“ഇരിക്കെടീ അവിടെ😡…..”

അവന്റെ അലർച്ച കേട്ട് അവൾ പേടിയോടെ യാന്ത്രികമായി ചെയറിലേക്കിരുന്നു……

“എന്ത് ധൈര്യത്തിലാടീ നീ എന്റെ കുഞ്ഞിനെ തട്ടിപ്പറിച്ചെടുത്തത്…..😡😡😡”

ആ വാക്കുകൾ മൂർച്ചയുള്ളൊരു  വാളായാണ് അവളുടെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങിയത്…….

വിശ്വസിക്കാൻ സമ്മതിക്കാതെ പിടയുന്ന മനസ്സോടെ അവൾ അയാളെ നോക്കി……

അവളുടെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ കണ്ട് ധ്രുവ് പുരികം ചുളിച്ചു……..
അവളുടെ കണ്ണുകൾ കുഞ്ഞിലാണെന്ന് കണ്ട് ഒന്നും മനസ്സിലാവാതെ അയാൾ കുഞ്ഞിനെ ഒതുക്കിപ്പിടിച്ചു………

ചുരുങ്ങിയ സമയം കൊണ്ടാണ് അവൾ പ്രണയിച്ചത്………അയാളുടെ സാമീപ്യം മാത്രമാണ് അവളെ ആകർഷിച്ചത്………

അയാളുടെ കൈകളെ പോലും മതിമറന്ന് സ്നേഹിച്ചു പോയി………

ഒരു ദിവസം കൊണ്ട് ഒരാൾക്ക് തന്നെ ഇത്രയേറെ സ്വാധീനിക്കാൻ കഴിഞ്ഞോ…….

പറിച്ചെറിയാൻ കഴിയില്ല…..പ്രണയത്തിന്റെ വേരുകൾ ആഴ്ന്നിറങ്ങിയിട്ടുണ്ട്………

ജാനി വിങ്ങിപ്പൊട്ടി…………

“എന്താ……..താനെന്തിനാ കരയുന്നത്……….”

ധ്രുവ് അവളുടെ കണ്ണീര് കണ്ടാണ് പകപ്പോടെ ചോദിച്ചത്……..

ജാനി മറുപടിയൊന്നും പറഞ്ഞില്ല…..പറയാൻ തോന്നിയില്ല……നെഞ്ചിൽ നിറഞ്ഞ ഭാരവുമായി അവൾ ചെയറിൽ നിന്ന് എഴുന്നേറ്റു……….

പുറത്തേക്കിറങ്ങാൻ നേരം അവളൊന്നു കൂടി തിരിഞ്ഞു നോക്കി……

കുഞ്ഞിനെയും ചേർത്ത് പിടിച്ച് മുഖം ചുളിച്ചിരിക്കുന്ന ധ്രുവിനെ കണ്ടതും അവൾ പെട്ടെന്ന് പുറത്തേക്കിറങ്ങി………

‘പ്രണയിച്ചതല്ലേ ഞാൻ………

ഇത്രയും നാളും ഇങ്ങനെയൊരു വികാരം ആരോടും തോന്നിയിട്ടില്ല……

പക്ഷെ തോന്നിയപ്പോൾ……….. അത് ഇങ്ങനെയുമായി………..

ജാനി ഇനിയാരെയും പ്രണയിക്കില്ല…….തീർച്ച….’

ജാനി പതം പറഞ്ഞ് കോറിഡോറിലൂടെ നടന്നു….

എതിരെ നടന്നുവരുന്ന സിസ്റ്ററിനെ കണ്ട് അവളൊന്നു നിന്നു…….

“ആഹാ…………കരയുവാണോ……ഡോക്ടർ വയറ് നിറയെ തന്നല്ലേ………

കൊച്ചിന് വല്ല കാര്യവുണ്ടോ ആ കൊച്ചിനെയും കൊണ്ട് ഓടാൻ…….

ഡോക്ടർ പൊന്നുപോലെ വളർത്തുന്ന കുഞ്ഞാ….”

കുറച്ചു മുൻപേ തകർന്നു പോയ പ്രതീക്ഷകളും സിസ്റ്ററിന്റെ പരിഹാസവാക്കുകളും അവളെ ദേഷ്യം പിടിപ്പിച്ചു………..

“തന്നെങ്കിൽ നിങ്ങൾക്കെന്താ😡😡……..

ഞാൻ എടുത്തോണ്ട് പോയപ്പോൾ അത് ഡോക്ടറുടെ കുഞ്ഞാണെന്ന് നിങ്ങള് പറഞ്ഞോ തള്ളേ………”

“ങ്ഹേ😳………..അതിനു പറയും മുൻപേ നീ ഓടിയില്ലേ ….”

“ഒരു ധ്രുവ്ദർശ്😡…….. കുഞ്ഞുണ്ടെങ്കിലേ വീട്ടിൽ ഏൽപ്പിച്ചു വരണം……..

അല്ലാതെ പീഡിയാട്രിഷൻ എന്നും പറഞ്ഞ് സ്വന്തം കൊച്ചിനെയും കൂടി കൊണ്ട് നടക്കേണ്ട കാര്യമില്ലല്ലോ………”

നിരാശയും ദേഷ്യവും അവളെ പിടിമുറുക്കി……

“ദേ😡……പെണ്ണേ…..ഞങ്ങളുടെ സാറിനെ പറഞ്ഞാലുണ്ടല്ലോ………..

വീട്ടിൽ ആരുമില്ലാത്തത് കൊണ്ടാ സാറ് കുഞ്ഞിനെയും കൊണ്ട് വരുന്നത്……..

പാവം……സാറ്……..

നിനക്കെന്താടീ പ്രശ്നം……”

“🙄……അയാളുടെ ഭാര്യയോ….”

ജാനി ഇത്തിരി കുശുമ്പോടെ ചോദിച്ചത് കേട്ട് സിസ്റ്റർ അവളെ നോക്കി മുഖം ചുളിച്ചു……..

അവളുടെ ദേഷ്യം മാറി അവിടെ പ്രതീക്ഷ നിറയുന്നത് കണ്ടപ്പോൾ അവർക്ക് ഏകദേശ കാര്യങ്ങളൊക്കെ പിടികിട്ടിയിരുന്നു…….

“മ്………..സാറിന്റെ കല്യാണം കഴിഞ്ഞിട്ടില്ല…….”

ജാനി മനസ്സിലാകാതെ അവരുടെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി……

“ഡോക്ടർക്ക് അവിഹിതത്തിലുണ്ടായ കുഞ്ഞാണോ അത്……”😣….

“ടീ കൊച്ചേ😡……….

പത്തു മാസങ്ങൾക്ക് മുൻപ്………ഈ ഹോസ്പിറ്റലിൽ ആക്സിഡന്റ് ആയ ഒരു ഗർഭിണിയെ കൊണ്ട് വന്നു………

പേരോ നാടോ അവർക്കറിയില്ലായിരുന്നു……

ഒരു നാല്പത് വയസ്സ് പ്രായം കാണും ആ സ്ത്രീയ്ക്ക്………..

കുറച്ചു സീരിയസായിരുന്നു…..കൊണ്ടു വന്നയുടനെ ഓപ്പറേഷൻ നടത്തി കുഞ്ഞിനെ പുറത്തെടുത്തു…….

ധ്രുവ് സാറാ അന്ന് അവരുടെ ഡെലിവറി അറ്റന്റ് ചെയ്തത്……….

അവരുടെ ബോധം വരാത്തത് കാരണം ധ്രുവ് സാറാണ് കുഞ്ഞിനെ നോക്കിയത്….

അവരുടെ നില ഗുരുതരമായതിനെ തുടർന്ന് അവര് മരിച്ചു……

കുഞ്ഞിന്റെ ബന്ധുക്കളെ കണ്ട് പിടിയ്ക്കാൻ ഒരുപാട് ശ്രമിച്ചെങ്കിലും നടന്നില്ല…….

സാറിന് കുഞ്ഞുമായി നല്ല അടുപ്പമായി……

അന്നുമുതൽ സാറാണ് ആ കുഞ്ഞിന് അച്ഛനും അമ്മയും എല്ലാം………

കുഞ്ഞിനെയും കൊണ്ട് വീട്ടിൽ ചെന്ന്കയറിയപ്പോൾ സാറിന്റെ അച്ഛൻ കയറ്റിയില്ല……….

അതുകൊണ്ട് ഒരു ഫ്ലാറ്റെടുത്ത് അവിടെയാണ് താമസം……

നിശ്ച്ചയിച്ചുറപ്പിച്ച കല്യാണം പോലും മുടങ്ങിപ്പോയി…….”

പറഞ്ഞുകൊണ്ട് അവർ നെടുവീർപ്പെട്ടു….

ജാനിയുടെ മുഖം വിടർന്നു……
നഷ്ടപ്പെട്ട് പോയെന്തോ തിരികെ കിട്ടിയത് പോലെ അവളുടെ മനസ്സ് തുള്ളിച്ചാടി……..

“താങ്ക്യൂ സിസ്റ്റർ…. ഉമ്മാ…….”

അവരുടെ കവിളിൽ ഒരുമ്മ കൊടുത്ത് അവൾ തിരിഞ്ഞോടി…..

അവളുടെ ഓട്ടം കണ്ട് സിസ്റ്റർ കവിളിൽ പിടിച്ച്   വായു തുറന്ന് നിന്നു😯…….

കാബിനകത്ത്  തന്നെ ചെറിയൊരു മുറി കൂടിയുണ്ട്……

ധ്രുവ് ശ്രദ്ധയോടെ കുഞ്ഞിനെ കട്ടിലിലേക്ക് കിടത്തി………

നിഷ്കളങ്കമായ മുഖം….. സുഖമായി ഉറങ്ങുകയാണ്……. ഒന്നുമറിയുന്നില്ല……..

വാത്സല്യത്തോടെ കുഞ്ഞിന്റെ തലയിൽ തലോടുമ്പോഴും നേരെത്തെ കുഞ്ഞിനെയും എടുത്തു തന്റെ അടുത്തേക്ക് ഓടി വന്ന ആ പെൺകുട്ടി ആരെന്നാണ് അവൻ ആലോചിച്ചത്……….

‘ഇനി  കുഞ്ഞാറ്റയുടെ ബന്ധുക്കളാരെങ്കിലും ആകുമോ…….

ആര് വന്നാലും ഞാനെന്റെ മോളെ വിട്ട് കൊടുക്കില്ല…….’

കാബിനിലേക്ക് കയറിയപ്പോൾ അവിടിരിക്കുന്ന ജാനിയെ കണ്ട് അവന് ദേഷ്യം വന്നു……..

“എന്താ………നീയെന്തിനാ പിന്നെയും വന്നത്….

നീയാരാടീ……….നിനക്കെന്താ വേണ്ടത്…….”

ദേഷ്യം കൊണ്ട് വിറച്ച് കൊണ്ടാണ് അവൻ ചോദിച്ചത്………..

“ഈശ്വരാ……..ഇതെല്ലാം കൂടി ഒരുമിച്ച് ചോദിക്കാതെ ഓരോന്നായി ചോദിക്കൂ……..

ആദ്യത്തെ ചോദ്യം……. എന്താ………

ഉത്തരം ലളിതം….ഒന്നുമില്ല……..

രണ്ടാമത്തെ ചോദ്യം….. നീയെന്തിനാ പിന്നെയും വന്നത്……….. അത്………അത്…..”

അവൾ നാണത്തോടെ തല കുനിച്ചു…..

“സോറി……..ഇത് ഭ്രാന്താശുപത്രിയല്ല……..ഞാൻ ഭ്രാന്തിന്റെ ഡോക്ടറുമല്ല…….നിങ്ങൾക്ക് ആള് മാറിപ്പോയി….😡….”

അത് കേട്ടതും ജാനി മുഖം കൂർപ്പിച്ചു അവനെ നോക്കി…….

“ഞാൻ ജാനകി മാധവൻ…….പരിചയമുള്ള ഒരാളെപ്പോലെ തോന്നി……

കുഞ്ഞിനെയും കൊണ്ട് വന്ന് സർപ്രൈസ് കൊടുക്കാമെന്ന് വിചാരിച്ചാ നേരെത്തെ……..

ആള് മാറിപ്പോയി…… സോറി……..”

അവൻ സംശയത്തിൽ മുഖം ചുളിച്ചു……എന്തോ അവളുടെ വാക്കുകൾ വിശ്വസിക്കാൻ പറ്റാത്തത് പോലെ…….

“മ്……….ആള് മാറിയെന്ന് മനസ്സിലായെങ്കിൽ പൊക്കോളൂ……..ഇനി കാണരുത് നിന്നെ…….

പിടിച്ച് പോലീസിൽ ഏൽപ്പിക്കും ഞാൻ…….”

ജാനി പരിഭവത്തിൽ മുഖം പിടിച്ചു…….. അവന്റെ മുന്നിലേക്ക് കുറച്ചു നീങ്ങി നിന്നു……

“അത് പറയാൻ പറ്റില്ല…….ഇനിയും കാണും…..
കാണണം…….”

അവന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞുകൊണ്ട് ജാനി മുറിയിൽ നിന്ന് ഇറങ്ങി പ്പോയി……

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ഫ്ലാറ്റിന്റെ ഡോർ തുറന്ന് ധ്രുവ് അകത്ത് കയറി…..

കുഞ്ഞിനെ ബേബി ചെയറിൽ ഇരുത്തിയിട്ട് മുറിയിൽ കയറി പെട്ടെന്ന് ഫ്രഷായി…..

സീമചേച്ചി എല്ലാം ഉണ്ടാക്കി വച്ചിരുന്നു…..
കുഞ്ഞിന് വേണ്ട ഫുഡൊക്കെ റ്റേബിളിൽ എടുത്ത് വച്ചിരുന്നു…..

കുറച്ചു ഫുഡ് ഒരു ബൗളിൽ എടുത്ത് കുഞ്ഞിനെ ഒരു വിധത്തിൽ കഴിപ്പിച്ചു…….

കുറച്ചു നേരം കൊണ്ട് നടന്ന് ഉറക്കി……

‘വലുതായി വരുന്തോറും വാശിയാണ് കുഞ്ഞാറ്റയ്ക്ക്……….

സീമചേച്ചിയോട് ചോദിക്കണം പകൽ സമയങ്ങളിൽ നോക്കാൻ പറ്റുമോന്ന്…..

ഇനി ഹോസ്പിറ്റലിൽ കൊണ്ട് പോകണ്ട……’

ഇന്നത്തെ സംഭവം അവനെ അത്രമാത്രം ഭയപ്പെടുത്തിയിരുന്നു……..കുഞ്ഞാറ്റയെ പിരിയുന്നത് അവന് സങ്കൽപ്പിക്കാൻ പോലും കഴിയില്ല………

ഫോൺ ബെല്ലടിച്ചത് കേട്ട് അവൻ വെപ്രാളത്തിൽ കുഞ്ഞാറ്റയെ നോക്കി…..

“ഭാഗ്യം…… എഴുന്നേറ്റില്ല……ഒരു ചെറിയ സൗണ്ട് കേട്ടാൽ മതി കാന്താരിയ്ക്ക് ചാടിയെഴുന്നേൽക്കും……..”

ടീപ്പോയിലിരുന്ന ഫോണെടുത്ത് ചെവിയോട് ചേർത്തു………

“ഹലോ……..അമ്മാ……..”

“ചന്തൂ……..എത്ര നാളായി എന്റെ മോനെയൊന്ന് കണ്ടിട്ട്……..അമ്മയ്ക്ക് കാണാൻ തോന്നുന്നു…..”

മുഖം കണ്ടില്ലെങ്കിലും അമ്മയുടെ വേദന അവന് മനസ്സിലായി……….

“അവിടേക്ക് വരണമെന്നുണ്ട് …..അമ്മ വിഷമിക്കണ്ട……. ഞാൻ വന്ന് കാണാം……”

“മോളെവിടെ ചന്തൂ……ഉറങ്ങിയോ……”

“മ്……വാശിക്കാരിയാ…..ദേ ഇപ്പൊ ഉറക്കിയതേയുള്ളൂ……”

അവന്റെ വാക്കുകളിൽ വാത്സല്യം നിറഞ്ഞു…..

“മ്……….മോന് സുഖമാണോ……”

“മ്……………അച്ഛന്റെ വാശി കാരണമല്ലേ അമ്മാ……….അല്ലെങ്കിൽ കുഞ്ഞിനെയും കൊണ്ട് ഞാൻ വന്നേനെ……..

ഒറ്റപ്പെട്ട അനാഥയായ ഒരു കുഞ്ഞിനെ ഉപേക്ഷിക്കാൻ തോന്നിയില്ല……”

“മോൻ ചെയ്തതാണ് ശരി……….ആരോരുമില്ലാത്ത ഒരു കുഞ്ഞിനെ എടുത്തു വളർത്തിയല്ലോ……..മോന്റെ വലിയ മനസ്സ് അച്ഛന് എന്നെങ്കിലും മനസ്സിലാകും……”

“സാരമില്ല……. ഈ ജീവിതത്തോട് പൊരുത്തപ്പെടാൻ മാനസികമായി ഞാൻ തയ്യാറായി……..

ഇനി എനിക്കൊരു ജീവിതം വേണ്ട………..എന്റെ മോൾക്ക് വേണ്ടിയാണ് ഇനിയെന്റെ ജീവിതം…..”

“മോനേ………..ഒരു കല്യാണ……”

“വേണ്ടമ്മേ……ചന്തൂന് കല്യാണം വേണ്ട……

ഗീതുവിനെ അമ്മ എനിക്കായി കണ്ടു പിടിച്ചതല്ലേ…….എന്നിട്ടോ……

എനിക്ക് അവിഹിതത്തിലുണ്ടായ കുഞ്ഞാന്ന് പറഞ്ഞു അവള് വിവാഹത്തിൽ നിന്ന് പിൻമാറിയില്ലേ………

ഈ കുഞ്ഞിനെ അംഗീകരിച്ചു ആരും വരില്ലമ്മേ…..”

അമ്മയ്ക്കും അതറിയാം…….തന്റെ മകന്റെ മനസ്സും……..

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ബസിൽ നിന്നിറങ്ങി വീട്ടിലേക്ക് നടക്കുമ്പോഴും ജാനിയുടെ മനസ്സിൽ ധ്രുവായിരുന്നു…..

ധ്രുവിനെക്കുറിച്ച് എല്ലാവർക്കും നല്ല അഭിപ്രായമാണ്…….

ആത്മാർഥമായി ജോലി ചെയ്യുന്ന ഡോക്ടർ….
ഒരു തികഞ്ഞ മനുഷ്യസ്നേഹി…..

കുറച്ചു മുൻകോപം മാത്രം….. അതും കുഞ്ഞ് വന്നപ്പോൾ കുറഞ്ഞിട്ടുണ്ടെന്ന്…..

ആലോചിച്ച് നടന്ന് വീട്ടിലെത്തിയത് അറിഞ്ഞില്ല……..

വാതിൽ തുറന്ന് അകത്തേക്ക് കയറിയപ്പോൾ തന്നെ കണ്ടു പല്ലിളിച്ചു കാണിച്ചിരിക്കുന്ന പങ്കുവിനെ………

“ജാനിക്കുട്ടീ…………വന്നാട്ടെ………..

എത്ര നേരമായി പങ്കുച്ചേട്ടൻ കാത്തിരിക്കുന്നു…..”

 അഞ്ചാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 5

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

മടിയല്ല…..എഴുതാൻ തീരെ സമയം കിട്ടിയില്ല……

ഇന്നും കൂടി ക്ഷമിക്കണം….. ഇനി ആവർത്തിക്കില്ല…..

റിവ്യൂന് മറുപടി തന്നില്ലെന്ന് കരുതി റിവ്യൂ ഇടാതിരിക്കരുത്…..

ജാനിയും ചന്തുവും പങ്കുവും കുഞ്ഞാറ്റയും…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *