അഞ്ചു വർഷത്തെ പ്രണയ സാഫല്യം ആയിരുന്നു വിവാഹം…

രചന: Sajeev Arukatt

രണ്ട് ആഴ്ച വീട്ടിൽ നിന്നിട്ട് തിരിച്ചു വന്നതാണ് ശാരി. സ്വന്തം വീട്ടിൽ നിന്നും വരുമ്പോ കെട്യോനെ കാണാൻ കൊതിയായിരിക്കും അന്ന് കൂടെ ഉണ്ടാവണം എന്നൊരു നിർബന്ധവും ഉണ്ട്. അത് പുള്ളിക്കാരന് അറിയാവുന്നത് ആണ്.

അഞ്ചു വർഷത്തെ പ്രണയ സാഫല്യം ആയിരുന്നു വിവാഹം. പരസ്പരം അറിഞ്ഞു ജീവിക്കുന്നതിനാൽ രണ്ടു പേർക്കിടയിലും നിയത്രണ മതിലുകൾ ഇല്ല. അതുകൊണ്ട് തന്നെ പുള്ളിക്കാരൻ പറയും “എല്ലാ അവന്മാരും പെട്ടു കിടക്കുവാ എട്ട് മണി കഴിഞ്ഞാൽ പുറത്തിറക്കില്ല കെട്യോളുമാര് ഇറങ്ങിയാൽ തന്നെ തുരു തുരെ ഫോൺ വിളിയായിരിക്കും. ഒരു പെഗ് എങ്ങാനും കൂടിയാൽ പിന്നെ കാതു പൊട്ടിക്കും ഒരു സമാധാനം കൊടുക്കില്ല, എന്റെ പെണ്ണ് മുത്തല്ലേ അവന്മാർക്കൊക്കെ അസൂയായാണ് ” എന്നൊക്കെ

ഇന്നിപ്പോ വൈകുന്നേരം നടക്കാൻ ഇറങ്ങിയതാണ് പുള്ളി പെട്ടന്ന് വന്നു കാർ എടുത്തു മാസ്കും വച്ചു എങ്ങോട്ടോ പോയി. കാര്യം ശരിയാണെങ്കിലും എങ്ങോട്ടെങ്കിലും ഇറങ്ങാൻ നേരം എങ്ങോട്ടാ പോണെന്നു ചോദിക്കുന്നത് പുള്ളിക് ഇഷ്ടമല്ല. വരുമ്പോ പറയും.

അമ്മ ചോദിച്ചു,, ‘അവൻ എവിടെ പോയതാ തിടുക്കത്തിൽ ” “ആവോ ഞാൻ ചോദിച്ചില്ല “ശാരി മറുപടി പറഞ്ഞു. “എന്തോ പ്രശ്നം ഉണ്ട് ” അമ്മ അതും പറഞ്ഞു പശൂനെ അഴിക്കാൻ പറമ്പിൽ പോയി.

ശാരിക്‌ ഇപ്പോ മാസം ഏഴാണ്. ഇപ്പോ പ്രേമേഹം ഉണ്ട്. രാത്രി എട്ട് മണിക്ക് ഇൻസുലിൻ കുത്തി വച്ച ശേഷം ചപ്പാത്തി ഉം മുട്ടകറീം കഴിച്ചു അനിയനും ഉണ്ടായിരുന്നു കൂടെ. പെട്ടന്ന് അവനു ഫോൺ വന്നു “ചേട്ടൻ പോയിട്ടുണ്ടോ എറണാകുളതെക്കാണോ ദേ ഞാൻ വരുന്നു ” തിന്നത് മുഴുവനും ആക്കാതെ അവൻ എഴുനേറ്റു.

“ചേട്ടൻ ആണോടാ വിളിച്ചേ എന്താ പ്രശ്നം?? ” ശാരി യുടെ ചോദ്യം കേട്ടതായി ഭാവിക്കാതെ അവൻ ഇറങ്ങി. അവൻ എന്തോ മറയ്ക്കാൻ ശ്രെമിക്കുന്നു ഇന്ന് മനസിലായി.

” അമ്മേ പേടിക്കണ്ട, മറ്റാർക്കോ വേണ്ടി പോയതാ വയ്യാണ്ടായി ആരോടും ഹോസ്പിറ്റലിൽ ആണ്, ഫോണിൽ നിന്നും അത്രേം മനസിലായി,, “ശാരി അമ്മെനോട് പറഞ്ഞു.

കുറച്ചു കഴിഞ്ഞു അനിയൻ വന്നു അമ്മയോട് ചെല്ലാൻ പറഞ്ഞു അവരെന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. വയറ്റിക്കണ്ണി ആയതു കൊണ്ട് സന്ധ്യ ക്‌ പുറത്തു പോവാൻ പാടില്ലാത്തതു കൊണ്ട് ശാരി പോയില്ല. സംസാരിക്കുന്നത് കേൾക്കാൻ. വൈകുന്നേരം ആവുമ്പോ വല്ലാത്ത ശരീരം വേദനയാണ്.

പത്തു മണി ആയിട്ടും കെട്യോനെ കാണാനില്ല. ഫോൺ ആണേൽ റീചാർജ് ചെയ്തില്ല ലോക്കഡോൺ കാലത്തെ ക്യാഷ് കൺട്രോൾ ആണ്. അമ്മേടെ ഫോണീന്ന്‌ പുള്ളിയെ വിളിച്ചു ” ഞാൻ വരാൻ താമസിക്കും നീ അമ്മേടെ കൂടെ കിടന്നോ! ” ശരിക്കും ദേഷ്യം വന്നു ശാരിക്‌ “എവിടെയാ ഇപ്പോ ” “ഫ്രണ്ട് ന് അത്യാവശ്യം ആയി അവന്റെ ബോസിനെ കാണാൻ ആലപ്പുഴക് പോണം ” ഫോൺ കട്ട്‌ ചെയ്തു.

അമ്മ കിടക്കാൻ വന്നു ” അമ്മേ നുണ പറഞ്ഞതാ കൂട്ടുകാരുടെ കൂടെ അടിച്ചു പൊളിക്കാൻ പോയതാവും പോരാത്തതിന് ഒരെണ്ണം ഗൾഫിൽ നിന്നും വന്നോട്ടുണ്ട്. പിന്നെ ബോസിനെ കാണാൻ പാതിരാത്രി ക്‌ അല്ലെ പോണേ പറയുന്നതിന് ഒരു ക്ലാരിറ്റി വേണ്ടേ? അതെങ്ങനാ വായ തുറന്നാൽ നുണയല്ലേ പറയൂ അമ്മേടെ മോൻ ” എന്തോ അമ്മ ഒന്നും മിണ്ടീല്ല.

കൂടെ ഉറങ്ങാനുള്ള കൊതി കൊണ്ട് പന്ത്രണ്ടു മണി ആയപ്പോ വീണ്ടും വിളിച്ചു നോക്കി ” ഞാൻ എറണാകുളം എത്തിട്ടുള്ളു നേരം വെളുക്കും വരുമ്പോൾ “ഇത്രേം ഫ്രീഡം കൊടുക്കണ്ടാർന്നു പതിനാലു ദിവസം കഴിഞ്ഞിട്ട് വന്നിട്ട് എന്റെ മുഖത്ത് നോക്കാൻ നേരമില്ല. ഫ്രണ്ട്‌സ് ന്റെ കൂടെ പാതിരാത്രിഉം കറങ്ങാൻ ഒരു മടീം എല്ലാ. സ്നേഹം ഉണ്ടായിട് വേണ്ടേ മതി ആയിക്കാണും ഇപ്പോ വയറൊക്കെ വച്ചു കഴുത്തൊക്കെ കറുത്ത് വല്ലാത്ത കോലം ആണല്ലോ കാണാൻ. പോരാത്തതിന് കുഴമ്പിന്റെ മണോം. ശാരിയുടെ മനസ്സിൽ പരാതിപെട്ടി തുറന്നു..

അമ്മ എന്തോ ഉറങ്ങുന്നില്ലാർന്നു, എന്തോ ടെൻഷൻ പിടിച്ചു അങ്ങോട്ടും എങ്ങോട്ടും തിരിഞ്ഞു കിടക്കുവായിരുന്നു

രാത്രി എപ്പോഴോ ഉറങ്ങി പോയി. രാവിലെ ആറു മണി ആയപ്പോ കെട്ടിയോൻ വന്നിട്ട് വാതിലിൽ മുട്ടി അമ്മ വാതിൽ തുറന്നു. ശാരി എഴുന്നേറ്റില്ല. ദേഷ്യം ആർന്നു മനസ്സ് നിറയെ..

“ശാരി , ശാരി,, “ഡ്രോവിങ് റൂമിൽ നിന്നും കെട്യോന്റെ വിളിയാ.. മിണ്ടി വരാൻ ആവും ഞാൻ മിണ്ടൂല്ല ശാരി കേൾക്കാത്ത പോലെ കിടന്നു. അമ്മ വന്നു പറഞ്ഞു “അവൻ വിളിക്കുന്നുണ്ട് ” അമ്മ പറഞ്ഞാൽ പോകാതെ തരമില്ലല്ലോ.. പോയി

ചായ കുടിച്ചു കൊണ്ടിരിക്കുവാ പുള്ളി “എടി, ശാരി ” സോഫ്റ്റ്‌ ശബ്‌ദം. സോപ്പ് ഇടാൻ തന്നെ ശാരി മനസ്സിൽ ഉറപ്പിച്ചു. എന്നിട്ട് ചോദിച്ചു ” എന്താ ” “അതേയ്, നീ ടെൻഷൻ ആവണ്ട നിന്റെ അമ്മയ്ക്ക് ഒരു നെഞ്ച് വേദന, ഇപ്പോ പ്രശ്നം ഒന്നും ഇല്ല റൂമിലേക്കു മാറ്റി ”

ഞെട്ടിപ്പോയി തനിക് വേണ്ടി തന്റെ അമ്മക്ക് വേണ്ടി ഒരു രാത്രി മുഴുവൻ ഉറക്കം കളഞ്ഞ് വന്നിട്ട് ഒരു ഗ്ലാസ്‌ ചായ പോലും കൊടുത്തില്ല. സങ്കടം കൊണ്ട് കണ്ണീർ തുള്ളികൾ നിയത്രണം വിട്ടു ഒഴുകി.

അമ്മയ്ക്ക് നെഞ്ചുവേദന ആയിരുന്നു രണ്ടു ഹോസ്പിറ്റലിൽ നിന്നും വിട്ടു എറണാകുളം ജനറൽ ഹോസ്പിറ്റലിൽ I C U വിൽ ആയിരുന്നു രാത്രി മുഴുവനും. ഗർഭിണി ആയതു കൊണ്ട് പറയാൻ പേടിച്ചിട്ടാ ആരും പറയാഞ്ഞേ..

ശാരി ഒന്നും മിണ്ടാതെ റൂമിൽ പോയി കുറെ നേരം കരഞ്ഞു. ഇപ്പോ അമ്മയ്ക്ക് പ്രശ്നം ഒന്നൂല്ല. തന്റെ ഭർത്താവിനെ കെട്ടപ്പെടുത്തിയതോർത് മനസ് നീറുകയായിരുന്നു.

പുള്ളി മിണ്ടി വന്നപ്പോ ശാരി പറഞ്ഞു ” എല്ലാരും കൂടി എന്നെ ഫൂൾ ആക്കുകയായിരുന്നല്ലേ ? ” കാര്യം അതല്ല മുഖത്തു നോക്കാൻ പറ്റണില്ല കുറ്റബോധം കൊണ്ട്.. മുറുകെ കെട്ടിപ്പിടിക്കാൻ തോന്നാറുണ്ട് അഭിമാനം സമ്മതിക്കണില്ല.

രാത്രി കിടക്കാൻ നേരത്ത് പുള്ളി ചോദിച്ചു “നീ ഞാൻ കറങ്ങാൻ പോയെന്നു കരുതിയല്ലേ ” “ആ ” “നിന്റെ അമ്മയ്ക്ക് വേണ്ടി പോയതാണെന്ന് അറിഞ്ഞപോ സോറി പറയാഞ്ഞത് എന്താ? ” “പിന്നെ, സോറി എന്നോട് പറയാതെ പോയതല്ലേ ! അതൊക്കെ മരുമോന്റെ കടമയാണ് ഞാൻ ആയാലും ചെയ്യും ” പുള്ളി ചമ്മിപോയി..

രാത്രി ബോധം കെട്ടുറങ്ങുന്ന കെട്യോന്റെ നെഞ്ചിൽ തല ചേർത്ത് ഉറങ്ങുമ്പോ അഭിമാനം ആയിരുന്നു മനസു നിറയെ……….

രചന: Sajeev Arukatt

Leave a Reply

Your email address will not be published. Required fields are marked *