“ഇരുപത്തിനാല് വർഷം വളർത്തി വലുതാക്കിയ നമ്മുടെ പപ്പയുടെയും അമ്മയുടെയും സ്നേഹം നീ മനസിലാക്കിയിരുന്നെങ്കിൽ

രചന:- Anandhu Raghavan

“ഇരുപത്തിനാല് വർഷം വളർത്തി വലുതാക്കിയ നമ്മുടെ പപ്പയുടെയും അമ്മയുടെയും സ്നേഹം നീ മനസിലാക്കിയിരുന്നെങ്കിൽ , നിനക്ക് ഒരു പ്രണയം ഉണ്ടെന്ന് അവരുടെ മുഖത്തു നോക്കി നീ പറയില്ലാരുന്നു ശാരൂ.. , അതും ഒരു ഹിന്ദുവിനെ പ്രണയിക്കുന്നു എന്ന്‌. ഇത്രയും നാളുകൾക്കിടയിൽ ഒരു വാക്കുകൊണ്ടൊ നോട്ടംകൊണ്ടൊ പോലും നിന്നെ അവർ ശാസിച്ചിട്ടില്ല, അതിനുള്ള സാഹചര്യം ഉണ്ടാക്കിയിട്ടില്ല നി.

ഇപ്പോൾ എന്തു പറ്റി ശാരൂ നിനക്ക്..”

കരഞ്ഞുകൊണ്ട് അവൾ ഏട്ടന്റെ നെഞ്ചിലേക്ക് ചാഞ്ഞു.

“ഏട്ടാ.. എനിക്ക് ഒരുപാടിഷ്ടാ ശ്രീഹരിയെ , പക്ഷെ പപ്പയും അമ്മയും എന്റെ ഏട്ടനും കഴിഞ്ഞേ എനിക്ക് മറ്റെന്തും ഒള്ളു. ഞാൻ എന്ത് ചെയ്യും. , എനിക്ക് അറിയില്ല ഏട്ടാ.. ഒന്നും അറിയില്ല.”

മനസ്സിലെ സങ്കടങ്ങൾ മുഴുവൻ അവൾ ഏട്ടന്റെ മുന്നിൽ തുറന്നു വച്ച് , ഒരു കൊച്ചു കുട്ടിയെപ്പോലെ കരഞ്ഞു.

തന്റെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്നു കരയുന്ന ഷാരോണിനെ എന്തു പറഞ്ഞ് അശ്വസിപ്പിക്കണം എന്നറിയാതെ അയാൾ മെല്ലെ അവളുടെ തോളിൽ തട്ടി സമാധാനിപ്പിച്ചു.

“നീ ശ്രീഹരിയെ കാണണം. അവനോട് പറയണം , പപ്പയെം അമ്മയേം വേദനിപ്പിച്ചൊരു ജീവിതം വേണ്ട എന്ന്.

“എന്തിനാണ് ശ്രീ നി ഇത്രയധികം എന്നെ സ്നേഹിച്ചത് , ഞാൻ ഓരോ തവണ പിൻതിരിപ്പിക്കാൻ സ്രെമിച്ചപ്പോഴും നീ എന്നെ കൂടുതൽ കൂടുതൽ സ്നേഹിച്ചു , എല്ലാം വരുന്നിടത്തു വച്ച് കാണാം എന്നാശ്വസിപ്പിച്ചു.

പലപ്പോഴും മനസ്സ് വിലക്കിയതാണ് പക്ഷെ അറിയാതെ എന്നോ മനസ്സിൽ പതിഞ്ഞു പോയ് ഈ മുഖം..,

അവരുടെ അനുഗ്രഹത്തോടെ നമ്മൾ ഒന്നിച്ചൊരു ജീവിതം ഉണ്ടാകില്ല ശ്രീ.. നാം കണ്ടു തീർത്തതൊക്കെയും വീണുടയാൻ വെമ്പുന്ന ഈ സ്വപ്നങ്ങൾ ആയിരുന്നു… വിധിയുടെ മുൻപിൽ വിഡ്ഢികളായി നമ്മൾ.”

“ശാരൂ സങ്കടപ്പെടരുത് , നിന്റെ പുഞ്ചിരി തൂകുന്ന മുഖമാണെനിക്കിഷ്ടം… ജീവിതം ഒന്നേ കാണു എങ്കിലും അവിടെ സന്തോഷവും സങ്കടങ്ങളും എണ്ണാവുന്നതിലും അപ്പുറം ആയിരിക്കും.. തളരുന്നതല്ല തളിർക്കുന്നതാണ് ജീവിതവും പ്രണയവും.

ശാരൂ പൊയ്ക്കോ ഞാൻ വരുന്നുണ്ട് വീട്ടിലേക്ക് , പപ്പയും അമ്മയും ഏട്ടനും സമ്മതിക്കും.. ദൈവം വിധി എഴുതിയത് ഒന്നാകും ഒരുനാളും പിരിയാതെ..”

അപരിചിതനായ ഒരാൾ മുറ്റത്തേക്ക് വരുന്നത് കണ്ട് ആനി വിളിച്ചു.. “ബേബിച്ചായാ ഒരാൾ വന്നിരിക്കുന്നു..”

ഷാരോണിന്റെ അച്ഛനായ ബേബിച്ചായന്റെ പിന്നാലെ ഏട്ടൻ ഷിബിനും വരാന്തയിലേക്ക് വന്നു.

“ഞാൻ ശ്രീഹരി” അവൻ സ്വയം പരിചയപ്പെടുത്തി. അവരുടെ മങ്ങിയ മുഖം നോക്കി അവൻ പറഞ്ഞു. “ഷാരോണിനെ എനിക്കിഷ്ടമാണ് പപ്പാ.. ആറു വർഷമായി എനിക്കറിയാം ഞാൻ സ്നേഹിക്കുന്നു.. ശാരൂന് നിങ്ങളെ ഒരുപാടിഷ്ട.. അതുകൊണ്ടു തന്നെ പപ്പയും അമ്മയും പറയുന്നതെന്തും അവൾ അനുസരിക്കും.

മറ്റൊരാളുടെ ഭാര്യ ആകാൻ സമ്മതം മൂളുകയും ചെയ്യും. പക്ഷെ പിന്നീടുള്ള ജീവിതത്തിൽ ഒരിക്കൽ പോലും സന്തോഷവതിയായിട്ടുള്ള ഷാരോണിനെ കാണാൻ കഴിഞ്ഞെന്നു വരില്ല. ഓർമകൾ ഒരു നീറ്റലായി മനസ്സിനെ പൊള്ളിച്ചു കൊണ്ടിരിക്കും.. ആറു വർഷത്തെ ഓർമകൾ മായ്ക്കാൻ കാലത്തിനു കഴിഞ്ഞെന്നു വരില്ല…

നമ്മുടെ പ്രിയപ്പെട്ടവർ സന്തോഷത്തോടെ ജീവിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നവരല്ലേ നാം.. ജാതിയും മതവും സ്നേഹിക്കുന്നവരുടെ മുൻപിൽ പിടിച്ചു നില്പിനായി മനുഷ്യർ തീർക്കുന്ന മതിലുകൾ അല്ലെ പപ്പാ…”

അകത്ത് എല്ലാം കേട്ടുകൊണ്ട് കണ്ണുനീർ തുടക്കുന്ന ഷാരോണിനെ നോക്കിയ ശേഷം ബേബിച്ചായൻ പറഞ്ഞു,”പ്രണയത്തിനു ഒരു സത്യമുണ്ട് വിശ്വാസമുണ്ട്. എന്റെ മുൻപിൽ സത്യം പറഞ്ഞ നിന്റെ പ്രണയം എന്റെ മോൾ വിശ്വസിക്കുന്നതുപോലെ എനിക്കും വിശ്വാസമാണ്…

ചിരിക്കുന്ന ഓരോ മുഖങ്ങളിലേക്കും നോക്കുമ്പോൾ ഷാരോണിന്റെ മനസ്സിൽ ആരോ മന്ത്രിച്ചു , “ഭൂമിയിൽ നാം കാണും ദൈവമാണ് അച്ഛനും അമ്മയും.. അളവില്ലാത്ത സ്നേഹത്തിൻ അണയാത്ത പ്രതി ബിംബം.”

രചന:- Anandhu Raghavan

Leave a Reply

Your email address will not be published. Required fields are marked *