സ്നേഹമർമ്മരം.. ഭാഗം 5

നാലാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 4

ഭാഗം 5

വാതിൽ തുറന്ന് അകത്തേക്ക് കയറിയപ്പോൾ തന്നെ കണ്ടു പല്ലിളിച്ചു കാണിച്ചിരിക്കുന്ന പങ്കുവിനെ………

“ജാനിക്കുട്ടീ…………വന്നാട്ടെ………..

എത്ര നേരമായി പങ്കുച്ചേട്ടൻ കാത്തിരിക്കുന്നു…..”

ജാനി പക്ഷെ അവനെ മൈൻഡ് ചെയ്യാതെ മുറിയിലേക്ക് പോയി………

ചിരിച്ചു കൊണ്ടിരുന്ന പങ്കുവിന്റെ മുഖം മങ്ങി……

“ഏറ്റില്ല അല്ലേ പങ്കുവേ……..”

മധു കളിയാക്കിയത് കേട്ട് അവൻ ചുണ്ടുകോട്ടി……..

“അവള് മിണ്ടും……അവൾക്കെന്നോട് മിണ്ടാതിരിക്കാൻ കഴിയില്ല……..

അല്ല……ഇവിടെയിങ്ങനെ വായിനോക്കി ഇരിക്കാതെ വല്ല പണിയ്ക്കും പൊക്കൂടെ മനുഷ്യാ😏…….”

മധു കെറുവോടെ കണ്ണുകൾ കൂർപ്പിച്ചു അവനെ നോക്കി……

“ടാ……..ചെറുക്കാ……….

ഞാൻ അന്തസ്സായി കൃഷി ചെയ്യുന്നുണ്ടെടാ….. അല്ലാതെ നിന്റെ അച്ഛനെ പ്പോലെ കള്ളക്കടത്തല്ല………😏”

“മ്……കവലയിൽ ആരോ പറയുന്നത് കേട്ടു….

ഇവിടുത്തെ ഡയറിഫാമിൽ നിന്ന് കൊണ്ടു വരുന്ന പാലുള്ളത് കൊണ്ട് അവര് പൈപ്പ് കണക്ഷൻ കട്ട് ചെയ്തതെന്ന്……

ആവശ്യത്തിന് വെള്ളം അതിലുണ്ടല്ലോ….🤣”

മധു അവനെ അടിക്കാനായി കൈ പൊക്കിയതും പങ്കു ഓടി രക്ഷപ്പെട്ടു…….

ജാനി വേഷം മാറി…… കൈയും കാലും മുഖവും കഴുകി…….

ബാഗിൽ നിന്ന് ചോറ് കൊണ്ട് പോയ പാത്രവുമെടുത്ത് പുറത്തേക്കിറങ്ങി……..

പങ്കു ചുറ്റിപ്പറ്റി നടക്കുന്നുണ്ട്….. മൈൻഡ് ചെയ്തില്ല…….

കൗസുവമ്മ ചായ കൊണ്ട് വച്ചപ്പോൾ അകത്തെ മുറിയിൽ നിന്ന് അമ്മുവും നിമ്മിയും വന്നു…….

ജാനി മധുവിന്റെ അടുത്ത് വന്നിരുന്ന് തോളിലേക്ക് ചാരി……..

“ജാനീ……….ചക്കരേ……തേനെ…..

മിണ്ടുവോടീ…………ടീ………ടീ പെണ്ണേ…….”

പങ്കുവിന്റെ തേനൂറുന്ന വിളി കേട്ട് ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി അമർത്തി അവൾ ചായ ചുണ്ടോട് ചേർത്തു……

ബാക്കിയുള്ളവരും ചിരിയമർത്തിയിരുന്നു……

“ജാനീ…………ടീ……മധുവങ്കിളാടീ…..എനിക്ക് കുപ്പി തരുന്നത്……

വയസ്സിന് മൂത്തവർ തരുമ്പോൾ എങ്ങനാടീ വേണ്ടെന്ന് പറയുന്നത്…….”

അത് കേട്ടപ്പോൾ ജാനി മധുവിനെ മുഖം കൂർപ്പിച്ചു നോക്കി……

“ഈശ്വരാ😯…….എന്തൊരു നുണയാ…….

ഞാന് രവിയ്ക്ക് കൊടുക്കാനാ കുപ്പി കൊടുത്തു വിടുന്നത്……. സത്യം……”

മധു തന്റെ നിരപരാധിത്വം തെളിയിക്കാൻ ശ്രമിച്ചു…..

“ഇങ്ങേര് എന്ത് നുണയനാ ജാനീ…….

സത്യമായിട്ടും വിശ്വസിക്കരുത്……

കഴിഞ്ഞ തവണ ബോംബെയിൽ പോയപ്പോൾ എത്ര കുപ്പിയാ രണ്ടും കൂടി കൊണ്ട് വന്നത്….😏”

പങ്കു ന്യായം നിരത്തി……

“ടാ പങ്കാ……അന്ന് നിന്റെ അച്ഛനും ഉണ്ടായിരുന്നില്ലേ…….

നീ പുറത്തുനിന്ന് കുടിച്ചിട്ട് വരുന്നതും ഇതുമായി എന്ത് ബന്ധം……

വ്യക്തമാക്കണം മിഷ്ടർ പങ്കൻ…..😎…..”

പങ്കു പരിഭ്രമിച്ച് ജാനിയെ നോക്കി…….

അമ്മുവും നിമ്മിയും ഇത് സ്ഥിരം കാഴ്ചയായതുകൊണ്ട് ചിരിയടക്കിയിരുന്നു……

“ഇപ്പോൾ ഇതല്ലല്ലോ ഇവിടുത്തെ വിഷയം……

നമ്മുടെ ജാനിയും പങ്കനും തമ്മിൽ പിണങ്ങി……

അതല്ലേ വിഷയം……”

നിമ്മി ഗമയോടെ പറഞ്ഞത് കേട്ട് ജാനിയ്ക്ക് ചിരി വന്നു……

“മോളെ ജാനീ……മിണ്ടെടീ…..പാവമല്ലേ പങ്കൻ……”

അമ്മയും പങ്കുവിനെ പിൻതാങ്ങി…….

ജാനി കുറച്ചു നിമിഷം ആലോചിച്ചിരുന്നു……

“ശരി………മിണ്ടാം……പക്ഷെ……..

ഇനി കുടിക്കില്ലെന്ന് എന്റെ തലയിൽ തൊട്ടു സത്യം ചെയ്തു തരണം…… പറ്റുമോ…….”

ജാനി മറുപടിയ്ക്കായി പങ്കുവിനെ നോക്കി……

“അങ്കിളിന്റെ തലയിൽ പോരേ😒……”

മധു പെട്ടെന്ന് കൗസുവിന്റെ സാരിത്തലപ്പ് പിടിച്ച് തലയിലേക്കിട്ടു…..

“അയ്യോ വേണ്ടേ😤……..കഴിഞ്ഞ രണ്ടു തവണ നീ എന്റെ തലയിലാ സത്യം ചെയ്തത്……

അതിന്റെ തലവേദന ഇതുവരെ മാറിയിട്ടില്ല😫……”

“എന്നാൽ അമ്മുവിന്റെ തലയിൽ തൊട്ട് സത്യം ചെയ്യാം……..”

അമ്മു പെട്ടെന്ന് നിമ്മിയുടെ പുറകിലൊളിച്ചു…..

“😣എന്റെ തലയിൽ അഞ്ച് വട്ടമായി😤……”

പങ്കു നിമ്മിയുടെ നേരെ തിരിഞ്ഞു……

“അയ്യോ😫……വേണ്ട ചേട്ടായീ……അച്ഛനും അമ്മയും എന്റേതും കൂടി കൂട്ടി പത്ത് തവണയായി…..ഇനി താങ്ങൂല😤……..”

പങ്കു നിരാശയോടെ അമ്മയെ നോക്കി……..

അമ്മയും ദയനീയമായി വേണ്ടെന്ന് തലയാട്ടി.😒….

“പങ്കു എന്റെ തലയിൽ തൊട്ടു സത്യം ചെയ്തിട്ടില്ല…..

അതുകൊണ്ട് ഈ തവണ എന്റെ തലയിൽ തൊട്ടു സത്യം ചെയ്യണം……..

ഇനി മേലാൽ കുടിയ്ക്കില്ലെന്ന്……”

അത് മാത്രം അവന് കഴിയില്ലായിരുന്നു……. എങ്ങാനും തെറ്റിച്ചാൽ …..തന്റെ ജീവനാണവൾ………മറ്റുള്ളവരേക്കാൾ വിലകൽപ്പിക്കുന്നവളാണ്…….

“എന്താ ചെയ്യുന്നില്ലേ…….”

ജാനി എഴുന്നേറ്റ് അവനരികിലേക്ക് ഇരുന്നു…..

“പങ്കൂ……..നീയെനിക്ക് നല്ലൊരു സുഹൃത്താണ്…………ഒരു കൂടപ്പിറപ്പ്……

എന്റെ കൂട്ടുകാരൻ…. ഒരു പക്ഷേ അച്ഛയ്ക്കും അമ്മയ്ക്കൊപ്പം സ്ഥാനം നിനക്കുമുണ്ട്…….

അറിയില്ല പറഞ്ഞു തരാൻ നീയെനിക്ക് എത്ര പ്രിയപ്പെട്ടതാണെന്ന്……

നിനക്കറിയുമോ പങ്കൂ……..മറ്റേത് ബന്ധത്തേക്കാളും മൂല്യമുള്ളത് സൗഹൃദത്തിനാണ്……..

വിലപ്പെട്ട സൗഹൃദങ്ങൾ നേടിയെടുക്കാനും നിലനിർത്താനും ഭാഗ്യം വേണം……..

എനിക്ക് നീയൊരു ഭാഗ്യമാണ്…….. എന്റെ പ്രിയപ്പെട്ട പങ്കൻ…….”

പങ്കുവിന്റെ ഹൃദയത്തിലേറ്റിരുന്ന മുറിവിൽ നിന്ന് ചോര പൊടിയുന്നത് അവനറിഞ്ഞു……

മനസ്സിന്റെ പിടച്ചിലിൽ കണ്ണുകൾ നിറഞ്ഞു തുളുമ്പിയപ്പോൾ കുറ്റബോധം അവനെ വീർപ്പുമുട്ടിച്ചു…….

വിലപ്പെട്ട സൗഹൃദത്തിനെ കളങ്കപ്പെടുത്തി……

തെറ്റുകാരനാണ് ഞാൻ…… സൗഹൃദത്തിന്റെ ആഴം മനസ്സിലാക്കാത്ത പമ്പരവിഡ്ഢി……….

നിറഞ്ഞൊഴുകിയ മിഴിനീർ ഇടംകയ്യാലെ തുടച്ച് മാറ്റി പങ്കു ജാനിയുടെ കൈകൾ പൊതിഞ്ഞു പിടിച്ചു…………

“മാപ്പ്…………….തെറ്റ് ചെയ്തതിന്…..

അനുസരിക്കാത്തതിന്………ഇനി ചെയ്യില്ല…..

സത്യം……. സത്യം…….”

ഒരു നിമിഷം എല്ലാവരും നിശബ്ദരായി……. പങ്കുവിന്റെയും ജാനിയുടെ കളങ്കമില്ലാത്ത ബന്ധം മധുവിന്റെ മനസ്സ് നിറച്ചു….

ആ കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചു വാതിൽക്കൽ രണ്ടുപേർ നിൽക്കുന്നുണ്ടായിരുന്നു……

നിറഞ്ഞു വന്ന സന്തോഷകണ്ണീർ തുടച്ച് അവർ അകത്തേക്ക് കയറി……

“അവസാനം ജാനിമോള് വേണ്ടി വന്നു എന്റെ മോനെ ശരിയാക്കാൻ…….”

രവി ചിരിയോടെ അകത്തേക്ക് കയറി…… കൂടെ രേണുകയും…..

രണ്ടു കുടുംബമല്ല അവരൊന്നാണ്…….രവിയും മധുവും തുടങ്ങി വച്ച സൗഹൃദം കുടുംബങ്ങളിലേക്കും മക്കളിലേക്കും വളർന്നു….

ഒരുമിച്ച് വളരുന്ന നാലു മക്കളെയും വേർതിരിച്ച് കണ്ടിട്ടില്ല രണ്ടുകൂട്ടരും…….

എല്ലാവരും ഒരുമിച്ച് ചായ കുടിച്ചു….. കളിതമാശകൾ പറഞ്ഞു ചിരിച്ചു……..

അമ്മമാര് ഒരുമിച്ച് ചേർന്നപ്പോൾ സ്വർണ വില തൊട്ട് സീരിയൽ കഥ വരെ ചർച്ചയായി…….

അമ്മുവും നിമ്മിയും അവരുടെ ക്ലാസിലെ ചർച്ചയിൽ മുഴുകി……

രവി മധുവിനെയും കൊണ്ട് ടെറസ്സിലേക്ക് പോയി…..എന്തോ സീരിയസ് കാര്യമാണ്……🤔

പങ്കു ഇടയ്ക്കിടെ പാളി നോക്കുന്നത് കണ്ട് ജാനി ചിരിയോടെ അവനെയും പിടിച്ചു കൊണ്ട് എഴുന്നേറ്റു……..

“നമുക്ക് പുറത്തിരിക്കാം……..

എനിക്ക് നിന്നോട് ഒരു പ്രധാനപ്പെട്ട കാര്യം സംസാരിക്കാനുണ്ട്……”

പങ്കു പുഞ്ചിരിയോടെ ജാനിയുടെ പുറകേ പോയി………

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

രാത്രി കറക്ട് ഒരു മണിയായപ്പോൾ തന്നെ കുഞ്ഞാറ്റ കരച്ചിൽ തുടങ്ങി………..

ചന്തു ഞെട്ടിയുണർന്നു…… ഉറക്കം വിട്ടൊഴിയാത്ത കണ്ണുകൾ ബലപ്പെട്ട് തുറന്ന് അവൻ കുഞ്ഞാറ്റയെ ചേർത്ത് പിടിച്ചു…….

ഈ അമ്മമാരെയൊക്കെ സമ്മതിച്ചു….. രാത്രി ഉറക്കമില്ലാതെ കാവലിരുന്നു മക്കളെ വളർത്തുന്നവരല്ലേ……..

ഇതിപ്പോൾ പതിവാണ്….. രാത്രിയാകുമ്പോൾ കാന്താരി ഉണരും…….പിന്നെ ശിവരാത്രിയാണ്….. അവളുടെ കൂടെ കളിക്കണം… ഇല്ലെങ്കിൽ കുറുമ്പെടുത്ത് മാറിയിരിക്കുന്നത് കാണാൻ ഒരു പ്രത്യേക ഭംഗിയാണ്……

അല്ലെങ്കിലും കുഞ്ഞുങ്ങൾ എന്ത് കാണിച്ചാലും കാണാൻ ചന്തമാണ്……

ചന്തു എഴുന്നേറ്റ് ഫീഡിംഗ് ബോട്ടിലിൽ പാലെടുത്ത് അവൾക്ക് കൊടുത്തെങ്കിലും അവളത് തട്ടി മാറ്റി……

“എന്റെ കുഞ്ഞാറ്റക്കിളി………….ഹോസ്പിറ്റലിൽ തിരക്കായിരുന്നെടാ……

ദേ…..അച്ഛയ്ക്ക് ഉറക്കം വരുവാ……എന്റെ കിളിപ്പെണ്ണ് ഉറങ്ങ്………”

അവളെ തോളിലേക്ക് ചായ്ച്ചു കിടത്തി മുറിയിലൂടെ നടന്നു………..

“ആരാരാ……ആരീരാരോ……അച്ഛേടെ തത്തമ്മ ആരാരോ…….”

താരാട്ട് കേട്ട് അവൾ തോളിൽ നിന്നെഴുന്നേറ്റ് പല്ലില്ലാത്ത മോണ കാട്ടി ചിരിക്കാൻ തുടങ്ങി…..

“ങ്ഹും…….. എന്റെ പാട്ട് കേട്ട് കളിയാക്കിയതാണല്ലേ…..മനസ്സിലായി ..കുഞ്ഞാറ്റക്കിളി……

പെട്ടെന്ന് ഉറങ്ങ്…..ഇല്ലെങ്കിൽ ഞാൻ വീണ്ടും പാടും…….”

ഒന്നും മനസ്സിലായില്ലെങ്കിലും കുഞ്ഞാറ്റ അവന്റെ തോളിലേക്ക് ചായ്ഞ്ഞു……

രാവിലെ കുഞ്ഞാറ്റയെ ഉണർത്താതെ തന്നെ ചന്തു എഴുന്നേറ്റ് കുളിച്ചു റെഡിയായി…….

കോളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടു..

‘സീമചേച്ചി ആയിരിക്കും…..’

അവൻ ഹാളിലേക്ക് ചെന്നു വാതിൽ തുറന്നു കൊടുത്തു…..

അവർ ചന്തുവിനോട് പുഞ്ചിരിച്ച് കൊണ്ട് അകത്തേക്ക് കയറി……..

“മോളുണർന്നോ ചന്തൂ……”

മേശയിൽ വാരിവലിച്ചിട്ടിരുന്ന കളിപ്പാട്ടങ്ങൾ ഒതുക്കി വയ്ക്കുന്നതിനിടയിൽ സീമ ചോദിച്ചു…..

“ഇല്ല ചേച്ചീ………..പാതിരാത്രി എഴുന്നേറ്റ് കളിയായിരുന്നു……..മൂന്ന് മണി കഴിഞ്ഞു ഉറങ്ങിയപ്പോൾ അതിന്റെ ക്ഷീണം കാണും……

അവളുടെ വിചാരം രാത്രി കളിക്കാനുള്ളതാണെന്നാ……”

സീമചേച്ചി അത് കേട്ട് ചിരിച്ചു കൊണ്ട് അടുക്കളയിലേക്ക് പോയി………………….

ഭക്ഷണം കഴിച്ച് പോകാനിറങ്ങിയപ്പോൾ കുഞ്ഞാറ്റ കരച്ചില് തുടങ്ങി….. നിർത്താതെ വിളിക്കുന്ന കുഞ്ഞിനെ കണ്ട് അവന് പാവം തോന്നി…..

അവസാനം അവള് കരഞ്ഞു ജയിച്ചു…….. കുഞ്ഞാറ്റയെയും റെഡിയാക്കി ഹോസ്പിറ്റലിലേക്ക് പോയി………..

കാർ പാർക്ക് ചെയ്തു ബേബിസീറ്റിൽ നിന്ന് കുഞ്ഞാറ്റയെ എടുത്തു…

ബാഗ് ഒരു കൈയിലായി എടുത്തു……..

എൻട്രൻസിൽ എത്തിയപ്പോൾ തന്നെ കണ്ടു…. അവരെയും കാത്ത് നിൽക്കുന്ന ജാനിയെ……

ജാനിയെ കണ്ടതും ചന്തുവിന്റെ മുഖം ദേഷ്യം കൊണ്ട് കടുത്തു……

അവൻ അവളെ നോക്കാതെ വേഗത്തിൽ നടന്നുപോയി……..

ജാനി ചിരിയോടെ അവന് പുറകേ പോയി…….

കാബിൻ തുറന്ന് അകത്തേക്ക് കയറിയപ്പോൾ കൂടെ കയറിയ ജാനിയെ കണ്ട് അവന്റെ ക്ഷമ കെട്ടു……..

“നിനക്ക് ഭ്രാന്താണോ😡……….നീയെന്തിനാ എന്റെ പുറകേ വരുന്നത്……..

പോലീസിനെ വിളിക്കണ്ടെങ്കിൽ മര്യാദയ്ക്ക് പൊയ്ക്കൊ……..”

ജാനി മുഖത്ത് വിഷാദം വരുത്തി പാവം പോലെ അവനെ നോക്കി……..

“സർ……..ഇന്നലെ ഞാനിവിടെ വന്നത് ഒരു ഡോക്ടറെ അന്വേഷിച്ചാണ്……..

ഒരു ജോലിയ്ക്ക് വേണ്ടി……….

അത്രയും കഷ്ടപ്പാടാണ് വീട്ടിൽ…….”

അവൾ ഇടംകണ്ണാലെ അവനെ നോക്കി…….

‘മ്…..ഏൽക്കുന്നുണ്ട്……പങ്കൂ…..നിന്റെ ഐഡിയ സൂപ്പറാടാ……’

അവൾ മനസ്സിൽ പറഞ്ഞു…….

“മ്……..പക്ഷെ തനിക്കൊരു കള്ളലക്ഷണം…….

പിന്നെ രൂപം കണ്ടിട്ട് പാവപ്പെട്ട വീട്ടിലെയാണെന്ന് തോന്നുന്നില്ല…..”

ജാനി മുഖത്ത് കുറച്ചുകൂടി ഭാവം വരുത്തി…. ഒന്നിനും ഒരു കുറവുണ്ടാവാൻ പാടില്ല…….

“സർ……..സത്യമായിട്ടും ഞാൻ പാവമാണ്…….

ഇല്ലെങ്കിൽ സാറ് എനിക്കൊരു ജോലി തന്ന് നോക്ക്………”

ചന്തു അവളെ മൊത്തത്തിലൊന്ന് നോക്കി…….

ഇളംപച്ച നിറത്തിലുള്ള ഒരു ചുരിദാറാണ് വേഷം…വെളുത്ത നിറം…..ഐശ്വര്യമുള്ള സുന്ദരമായ മുഖമാണ് …വിടർത്തിയിട്ടിരിക്കുന്ന മുടി…….. കഴുത്തിൽ നൂല് പോലെയുള്ള ഒരു മാല….. വലതു കൈയിൽ ഒരു ചെറിയ വളയും മോതിരവും……

ഏറ്റവും ഭംഗി അവളുടെ കണ്ണുകൾക്കാണ്……

എന്തോ പ്രത്യേകതയുണ്ട്…………

“മ്…….നിനക്ക് ജോലി തരാം….. പക്ഷേ….

ഇന്നു ഡ്യൂട്ടി തീരുന്നത് വരെ അപ്പുറത്ത് മുറിയിലിരുന്ന് കുഞ്ഞിനെ നോക്കണം……

എനിക്ക് കുഴപ്പമില്ലെന്ന് തോന്നിയാൽ നാളെ തൊട്ടു ജോലി തരാം…..

പിന്നെ ഐഡിയും ആധാറുമൊക്കെ കാണിക്കണം……… വല്ല കൊലപാതകവും ചെയ്തിട്ട് വന്നതാണെന്ന് ആർക്കറിയാം…….”

ചന്തു പറഞ്ഞത് കേട്ട് ജാനി പരിഭവത്തിൽ മുഖം കൂർപ്പിച്ചു……

“ശരി ….സമ്മതമാണ്…….”

ജാനി സന്തോഷത്തോടെ ചന്തുവിന്റെ കൈയിൽ നിന്ന് കുഞ്ഞിനെ വാങ്ങി…….

ജാനിയുടെ കൈയിലേക്ക് മടിയൊന്നും കൂടാതെ കുഞ്ഞ് പോയത് കണ്ട് ചന്തുവിന് അദ്ഭുതം തോന്നി…….അവളുടെ നെഞ്ചിലേക്ക് പറ്റിച്ചേർന്ന് കിടക്കുന്ന കുഞ്ഞിനെ കണ്ടപ്പോൾ അവൻ അതിശയത്തിൽ മുഖം ചുളിച്ചു……

എന്നും കാണുന്ന സീമചേച്ചിയുടെ കൈയിൽ പോലും പോകാത്ത കുഞ്ഞാണ്……

പരിചയമില്ലാത്ത ആരെ കണ്ടാലും അവള് നെഞ്ചിലേക്ക് ഒളിയ്ക്കും….പക്ഷെ……🤔….

ജാനി കുഞ്ഞിനെയും കൊണ്ട് അകത്തേക്ക് കയറി……

‘മ്……എനിക്കറിയാം …നീ ജോലിയ്ക്ക് വേണ്ടി വന്നതല്ലെന്ന്…….

എന്താണ് നിന്റെ ലക്ഷ്യമെന്ന് അറിയണമെങ്കിൽ തത്കാലം കൂടെ നിർത്തിയേ പറ്റൂ……’

അവൻ ചിന്തിച്ചു കൊണ്ട് ചെയറിലേക്കിരുന്നു…..

“പങ്കൂ…….സക്സസ്…..ആള് എന്നെ ജോലിയ്ക്ക് കയറ്റിട്ടുണ്ട്……നിന്റെ ഐഡിയ ഏറ്റു…..”

“ഇത്രയും കഷ്ടപ്പാട് സഹിച്ച് നിൽക്കാൻ…..

നീ ഇത്രയും അയാളെ സ്നേഹിക്കുന്നുണ്ടോ ജാനീ……..”

“മ്…….ഒരുപാട്….. ഒരുപാട്…….

ജാനി ഒന്നിനെയും ഇത്രത്തോളം സ്നേഹിച്ചിട്ടില്ല പങ്കൂ…….

ആ മനസ്സിൽ എനിക്കായി ഒരിടം കിട്ടുന്നത് വരെ ഞാൻ പരിശ്രമിക്കും…….”

പങ്കു ഫോൺ കുറച്ചു അകത്തിപ്പിടിച്ചു…..

ഉയർന്ന് വന്ന തേങ്ങൽ ജാനി കേൾക്കാതിരിക്കാൻ അവൻ പാടുപെട്ടു……..

“പങ്കൂ……പങ്കൂ………”

“ങ്ഹാ……ടീ….നീ ഫോൺ വയ്ക്ക്…..അയാള് കണ്ടാൽ ചിലപ്പോൾ കള്ളത്തരമെല്ലാം പൊളിയും…….”

“മ്…..്‌ശരിയെടാ…..”

ഫോൺ വലിച്ചെറിഞ്ഞ് പങ്കു കട്ടിലിലേക്ക് വീണു….

കാബിനിൽ ഓരോ പേഷ്യന്റ് വന്നു പോകുമ്പോഴും ചന്തു മുറിയിലേക്ക് ചെന്നു നോക്കും…..

കുഞ്ഞാറ്റയും ജാനിയും പെട്ടെന്നിണങ്ങി……..

അവളുടെ കാര്യങ്ങളെല്ലാം ജാനി ഭംഗിയായി നോക്കുന്നത് കണ്ട് ചന്തുവിന്റെ മനസ്സ് നിറഞ്ഞു………

ഉറക്കുന്നതും കളിപ്പിക്കുന്നതും ഭക്ഷണം കൊടുക്കുന്നതും കണ്ട് മനസ്സിലുണ്ടായിരുന്ന ദേഷ്യം അകന്നു പോവുന്നത് അവനറിഞ്ഞു……

ജാനിയെന്ന വ്യക്തിയെ അവൻ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു……

 ആറാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 6

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ജാനി…. ചന്തു…..പങ്കു…..കുഞ്ഞാറ്റ

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ജാനി പാവമാണ്….. പ്രണയവും സൗഹൃദവും അവൾക്ക് രണ്ടാണ്……..

പങ്കൂന്റെ വിഷമം നമുക്കു മാറ്റാമെന്നേ…….

Leave a Reply

Your email address will not be published. Required fields are marked *