സ്നേഹമർമ്മരം…. ഭാഗം 6

 അഞ്ചാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 5

ഭാഗം..6….

ഡ്യൂട്ടി കഴിഞ്ഞപ്പോൾ തന്നെ ചന്തു മുറിയിലേക്ക് പോയി…….

ജാനിയും കുഞ്ഞാറ്റയും കെട്ടിപ്പിടിച്ച് കിടക്കുന്നത് അവൻ അദ്ഭുതത്തോടെ നോക്കി നിന്നു……

ഒരമ്മയുടെ കരുതൽ കുഞ്ഞുങ്ങൾ എത്രമാത്രം ആഗ്രഹിക്കുന്നതെന്ന് അവന് മനസിലായിരുന്നു…….

ജാനി ഒന്നുമറിയാതെ കുഞ്ഞിനെയും ചേർത്ത് പിടിച്ച് കിടക്കുവാണ്….

ഉറക്കമല്ല…..എന്നാലും കണ്ണുകൾ അടച്ചാണ് കിടപ്പ്…..

ചന്തു അവളെ ത്തന്നെ നോക്കി നിന്നു…..

എന്തോ ഒരടുപ്പം…..ചിലപ്പോൾ കുഞ്ഞിനെ നോക്കുന്നത് കണ്ട് തോന്നിയ സ്നേഹമായിരിക്കും……..

“ജാനകീ………”

ചന്തു മുറിയിൽ വന്ന് നിൽക്കുന്നത് കണ്ട് അവൾ പിടഞ്ഞെണീറ്റു…….

“അത്…..മോളെ ഉറക്കിയപ്പോൾ ……..”

“മ്………നാളെ മുതൽ എന്തായാലും താൻ വന്നോളൂ……..”

കുറച്ചു ഗൗരവത്തോടെ അവൻ പറഞ്ഞു നിർത്തി………

“പറ്റില്ല……എനിക്ക് വേറെ ജോലി കിട്ടി……

ഇപ്പോൾ വിളിച്ചു ഫോൺ വച്ചതേയുള്ളൂ……”

ജാനി പറയുന്നത് കേട്ട് അവൻ കണ്ണ് മിഴിഞ്ഞു….

കുറച്ചു മുൻപേ ജോലിയ്ക്ക് വേണ്ടി അപേക്ഷിതാണവൾ…….

അവന്റെ മുഖഭാവം കണ്ട് അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു…..

“അത്……മോള് താനുമായി നല്ല കമ്പനിയായല്ലോ

താൻ വന്നാൽ…..”

“സോറി…. സർ…….”

ഗൗരവത്തോടെ റ്റേബിളിൽ വച്ചിരുന്ന ബാഗുമെടുത്ത് ജാനി പുറത്തേക്കിറങ്ങി……

വാതിൽ തുറക്കുന്നതിനീടയിൽ ഒന്നു തിരിഞ്ഞു നോക്കിയപ്പോൾ ചന്തുവിന്റെ മുഖത്തെ നിരാശ അവളുടെ മനസ്സ് നിറച്ചു………

പുറത്ത് പങ്കു ബൈക്കിൽ കാത്ത് നിൽപ്പുണ്ടായിരുന്നു…….

“എന്തായി……….ഓകെ യായോ……”

“മ്……ആയെന്ന് തോന്നുന്നു……ആള് ശോകമായി നിൽപ്പൊണ്ട്……”

ജാനി പ്രതീക്ഷയോടെ പറഞ്ഞത് കേട്ട് പങ്കു ചിരിച്ചു…..

“ഇനി ധ്രുവ്ദർശ് …..ജാനകിമാധവിന്റെ പുറകേ വരും…….. നീ നോക്കിക്കോ……”

“അതാണ് എനിക്ക് മനസ്സിലാവാത്തത് പങ്കൂ…….

അയാൾക്ക് എന്നോട് ദേഷ്യമല്ലേ തോന്നേണ്ടത്………

ജോലി ആവശ്യപ്പെട്ടു ചെന്നത് ഞാനാണ്…..

പിന്നെ വേണ്ടെന്ന് പറഞ്ഞു പോരേം ചെയ്തു……”

“എടീ മന്ദബുദ്ധീ……..ജാനിപ്പെണ്ണേ……..

നീ ഇന്നുമുഴുവൻ അയാളുടെ കൂടെ ഉണ്ടായിരുന്നത് കൊണ്ട് ഉറപ്പായും നിന്റെ മുഖം അയാളുടെ മനസ്സിലുണ്ടാവും……..

പിന്നെ നീ കുഞ്ഞിനെ സ്നേഹിച്ച നിമിഷങ്ങളും അയാൾ ഓർത്തുവയ്ക്കും……

ഇനി അയാളെ കാണുമ്പോൾ മൈൻഡ് ചെയ്യരുത്……

മനസ്സിൽ കുറച്ചെങ്കിലും വിഷമം ധ്രുവിന് തോന്നിയാൽ നമ്മളുടെ ആദ്യഘട്ടം വിജയിച്ചു…….”

“ഇല്ലെങ്കിൽ………..🤔”

ജാനി സംശയത്തിൽ ഒരു പുരികം പൊക്കി ചോദിച്ചു…

“ഇല്ലെങ്കിൽ……..അവനെ നീയങ്ങ് മറക്കണം…..”

ജാനി വിഷമത്തോടെ തലകുനിച്ചത് കണ്ട് പങ്കുവിന് വേദന തോന്നി…..

‘ഒരുപാട് ഇഷ്ടമാണ് പെണ്ണിന് ധ്രുവിനെ……

ഭാഗ്യം ചെയ്തവനാ ധ്രുവ്….’

“പങ്കൂ…………..ദേ…..വരുന്നുണ്ട്…….”

കുഞ്ഞിനെയും എടുത്തു ഒരു കൈയിൽ ബാഗുമായി പുറത്തേക്ക് വരുന്ന ധ്രുവിനെ കണ്ട് പങ്കുവിന്റെ മുഖം വിടർന്നു……കുഞ്ഞ് തോളിൽ കിടന്നു ഉറങ്ങുന്നുണ്ട്….

‘അടിപൊളി ലുക്കാണ്…..ഏത് പെണ്ണാ വീഴാത്തത്……’

“ജാനീ……നീ എന്റെ പുറകിലേക്ക് കയറി എന്നെ ചുറ്റിപ്പിടിച്ച് ഇരുന്നോ……”

പങ്കു പറഞ്ഞപ്പോൾ തന്നെ കാര്യം മനസ്സിലായത് പോലെ ജാനി അവന്റെ ബൈക്കിലേക്ക് കയറി…

ജാനി ബൈക്കിൽ കയറുന്നത് കണ്ടാണ്‌ ധ്രുവ് പുറത്തേക്ക് വന്നത്….

‘ങ്ഹേ……..ഇവളുടെ കല്യാണം കഴിഞ്ഞതാണോ…. ഏയ്……എന്നാൽ കഴുത്തിൽ താലി കാണില്ലേ…… ഇനി ബോയ്ഫ്രണ്ടായിരിക്കുമോ…….

ഞാൻ അത്രയും അവളെ ശ്രദ്ധിച്ചിരുന്നോ……

മനസ്സിലൊരു ഭാരം പോലെ……….ചിലപ്പോൾ കുഞ്ഞാറ്റയെ നോക്കിയത് കൊണ്ടാവും……

ഇയാള്……..ഇന്നലെ വണ്ടിയിടിച്ച ആളല്ലേ…..

ഇനി എങ്ങനെ അറിയാൻപറ്റും…..’

മനസ്സിനെ ഓരോന്ന് പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിക്കുമ്പോഴും അവൻ അറിഞ്ഞില്ല…..

ജാനകി മാധവൻ തന്റെ മനസ്സിൽ കൂട് കൂട്ടിത്തുടങ്ങിയെന്ന്…..

പങ്കു അവന്റെ മുന്നിലൂടെ ചിരിയോടെ ബൈക്കോടിച്ചു പോയി……..

“നീ കണ്ടില്ലേ ജാനീ അയാള് അന്തം വിട്ട് നിൽക്കുന്നത്…”

ജാനി ഒരു വിളറിയ ചിരിയോടെ പങ്കുവിന്റെ മേലേക്ക് ചാഞ്ഞു………….

“എന്താ ജാനീ……..നിനക്ക് ഒരു സന്തോഷമില്ലാത്തത്……..സൈഡ് മിററിലൂടെ അവളുടെ വാടിയ മുഖം കണ്ട് പങ്കു ചോദിച്ചു……

“ഒന്നുമില്ല പങ്കൂ……..ഇനി അയാളുടെ പുറകേ പോകുന്നില്ല…….സ്നേഹം പിടിച്ചു വാങ്ങേണ്ടതല്ല…..അറിഞ്ഞു തരേണ്ടതാണ്…..”

അങ്ങോട്ട് പോയി സ്നേഹം പിടിച്ചു വാങ്ങുന്ന വിഷമത്തിലാണ് ജാനിയെന്ന് പങ്കുവിന് മനസ്സിലായി……..

പങ്കുവും ജാനിയും വീട്ടിലെത്തിയപ്പോൾ സന്ധ്യയായി……..

ഹാളിൽ ശോകമൂകമായിരിക്കുന്ന വീട്ടുകാരെ കണ്ട് രണ്ടുപേരും മനസ്സിലാകാതെ പരസ്പരം നോക്കി …..

“എന്താ…….എന്തുപറ്റി……… എന്താ എല്ലാവരും വിഷമിച്ചിരിക്കുന്നത്……..”

ജാനി ചെറിയ പേടിയോടെയാണ് ചോദിച്ചത്……

ഇനി താൻ ഹോസ്പിറ്റലിൽ പോയ വിവരം അറിഞ്ഞിട്ടുണ്ടാകുമോ…….

പങ്കുവും അത് തന്നെയാണ് ആലോചിച്ചത്……

“ഒന്നുമില്ല ജാനീ…….നീയിരിക്ക് ഞാൻ രണ്ടുപേർക്കും ചായയെടുക്കാം….”

കൗസുവമ്മ പറഞ്ഞു കൊണ്ട് അകത്തേക്ക് കയറിപ്പോയി……

“ശ്ശോ……ആരെങ്കിലും ഒന്നു പറയ്……എന്താ പ്രശ്നം……”

പങ്കുവിന് ക്ഷമ കെട്ടു….

“രേണുവിന്റെ ആങ്ങള വന്നിരുന്നു……”

രവി പുച്ഛത്തോടെ പറയുന്നത് കേട്ട് പങ്കുവും ജാനിയും അതിശയത്തിൽ പരസ്പരം നോക്കി……..

“അപ്പോ അമ്മാവന്റെ പിണക്കം മാറിയോ……”

പങ്കു അതിശയത്തിൽ ചോദിച്ചു…..

“മാറി പങ്കൂ…….അമ്മാവന്റെ മോളുടെ കല്യാണമാ മറ്റന്നാള്……..നിന്റെ അച്ഛന് പോകാൻ വയ്യ…..അതിന്റെ പേരിൽ വഴക്ക്”

മധു ഗൗരവത്തോടെ പറഞ്ഞു നിർത്തി…

“മ്…..അതും പറഞ്ഞ് തമ്മിൽ തല്ലായിരുന്നു രണ്ടുപേരും…..”

നിമ്മി കുറച്ച് ഈർഷ്യയോടെ പറഞ്ഞു നിർത്തി……….

“ഓഹോ അതാണോ……എന്റെ രേണുകകൊച്ച് പിണങ്ങിയിരിക്കുന്നത്……”

പങ്കു കൊഞ്ചലോടെ രേണുകയുടെ താടിയിൽ പിടിച്ചതും രേണുക പരിഭവത്തിൽ തട്ടി മാറ്റി……

“പങ്കൂ……ആന്റിയുടെ സങ്കടം നമ്മള് തീർക്കും……

മറ്റന്നാള് നമ്മളെല്ലാപേരും ഒരുമിച്ച് പോകും കല്യാണത്തിന്………ഓകെ……”

ജാനി പറഞ്ഞത് കേട്ട് രേണുകയുടെ മുഖം തെളിഞ്ഞു……..

രവി ഇഷ്ടമില്ലാത്തത് പോലെ മുഖം ചുളിച്ചു……

“അച്ഛാ…….പോട്ടെ…..വിട്………

അവര് വഴക്കൊക്കെ മറന്ന് വന്നതല്ലേ……..

നമ്മള് വെറുതെ വാശിപിടിച്ചിരുന്നിട്ട് എന്തെങ്കിലും കാര്യമുണ്ടോ………”

പങ്കു രവിയെ അനുനയിപ്പിക്കാൻ നോക്കി…..

“നീ അങ്ങനെ പറയും പങ്കൂ……..

നിന്റെ അമ്മാവൻ കൂട്ട്ബിസിനസ് ചെയ്തിട്ട് എന്നെ പറ്റിച്ചതൊന്നും ഞാൻ മറന്നിട്ടില്ല…….”

“അത് പഴയ കഥകളല്ലേ രവീ……….

പങ്കൂന്റെ ചെറിയ പ്രായത്തിൽ നടന്നത്……

ഇത്രയും വർഷങ്ങൾ കാണാതിരുന്നതല്ലേ……

ഇപ്പോൾ ആൾക്കാരെയൊക്കെ വേണമെന്ന് അവർക്ക് തോന്നിക്കാണും……”

മധു പറഞ്ഞത് കേട്ട് രവി രേണുകയെ പാളി നോക്കി………. അവരുടെ മുഖം വീർത്ത് തന്നെ ഇരിക്കുന്നത് കണ്ട് രവി പിന്നെയും മുഖം തിരിച്ചു………….

“ശരി…….നമുക്കു പോകാം….. പക്ഷേ……

ഇവളുടെ ആങ്ങള എന്നെ ചൊറിയാൻ വന്നാൽ എന്റെ സ്വഭാവം മാറും……”

“അച്ഛ പേടിക്കണ്ട….. നമ്മളെല്ലാപേരും ഇല്ലേ……

നമുക്കു ഒരു ടൂർ ആക്കിയാലോ…..

കുറച്ചു നാളായില്ലേ….എല്ലാവരും ഒരുമിച്ച് എങ്ങോട്ടെങ്കിലും പോയിട്ട്……..”

നിമ്മിയും അമ്മുവും അതു കേട്ട് സന്തോഷത്തോടെ തലയാട്ടി…….

രേണുകയ്ക്കും സന്തോഷമായി…..വീട്ടുകാരെ കാണാമല്ലോ…….

“ഞാനും റെഡി പങ്കാ…….”

കൗസുവും അവരുടെ അരികിലേക്ക് ചായയും കൊണ്ട് വന്നു……

എല്ലാവരുടെ നോട്ടവും രവിയിലേക്കായി….. അവിടുന്നാണല്ലോ മറുപടി കിട്ടേണ്ടത്…..

ഗൗരവത്തിൽ തന്നെയിരുന്ന രവിയുടെ മുഖം കണ്ട് എല്ലാവരുടെ മുഖവും മങ്ങി…………..

പതിയെ ആ മുഖത്ത് പുഞ്ചിരി നിറയുന്നത് കണ്ട് പങ്കു ഓടിപ്പോയി രവിയെ കെട്ടിപ്പിടിച്ചു…….

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ധ്രുവ് കുഞ്ഞാറ്റയെ തോളിൽ കിടത്തി തട്ടിയുറക്കി……..

കട്ടിലിലേക്ക് കിടത്തി…നന്നായി പുതച്ചു കൊടുത്തു……

പില്ലോസ് എടുത്ത് രണ്ട് സൈഡിലും വച്ച് ഫോണുമെടുത്ത് ബാൽക്കണിയിലേക്ക് പോയി……..

“എന്നാലും……. അവളെന്താ അങ്ങനെ പറഞ്ഞു പോയത്……

കുഞ്ഞാറ്റയുമായി എത്ര പെട്ടെന്നാണ് അടുത്തത്…….ശരിയ്ക്കും അമ്മയെയും മകളെയും പോലെ……

എന്തായാലും ഏതോ വലിയ വീട്ടിലെ പെൺകുട്ടിയാണ്…..

പക്ഷെ…….. എന്തിനാണവൾ എന്റെയടുത്തേക്ക് വന്നത്………

അകന്നു പോയപ്പോൾ എന്താണ് എന്റെ മനസ്സിൽ അകാരണമായ ഒരു ടെൻഷൻ …..”

അവന്റെ മനസ്സ് ജാനിയുടെ ഓർമകളിൽ പാറിപ്പറന്നു……..

രാത്രി ഉറക്കം വരാതെ മറിഞ്ഞും തിരിഞ്ഞും കിടന്നു……

അസ്വസ്ഥമാണ് മനസ്സ്…….ആരെയോ കാണണമെന്ന് ആഗ്രഹിക്കും പോലെ……

രാവിലെ എമർജൻസി ഓപ്പറേഷൻ ഉണ്ടായിരുന്നതിനാൽ കുഞ്ഞാറ്റയെ സീമചേച്ചിയെ ഏൽപ്പിച്ചു…

പാർക്കിംഗിൽ കാറ് നിർത്തി അവൻ ചുറ്റുമൊന്ന് കണ്ണോടിച്ചു……

പ്രതീക്ഷിച്ച ആളെ കാണാതെ വന്നപ്പോൾ ആ മുഖം മങ്ങി………

അകത്തേക്ക് കയറുമ്പോഴും അവൻ ചുറ്റുപാടും ജാനിയ്ക്കായി തിരഞ്ഞു……

തറവാട്ടിലെത്തിയപ്പോൾ ഗംഭീരമായ സ്വീകരണമായിരുന്നു എല്ലാവർക്കും…….

രേണുകയുടെ സഹോദരൻ വളരെ സ്നേഹത്തോടെയാണ് എല്ലാവരെയും സ്വീകരിച്ചത്……..

പങ്കുവും രവിയും മധുവുമൊക്കെ കല്യാണത്തിന്റെ തിരക്കുകളിൽ ചേർന്നു……

ജാനിയും അമ്മുവും നിമ്മിയും കല്യാണപ്പെണ്ണിനെ ഒരുക്കുന്ന തിരക്കിലേക്കും……….

“കല്യാണപ്പെണ്ണ് സുന്ദരിയാ അല്ലേ ചേച്ചീ……”

അമ്മു പറയുന്നത് കേട്ട് ജാനി അതെയെന്ന് തലകുലുക്കി…….

ഇരുനിറമാണെങ്കിലും നല്ല ഐശ്വര്യം……

ഇടുപ്പ് വരെ നീണ്ട മുടി……..നാട്ടിൻ പ്രദേശത്ത് ജനിച്ചു വളർന്ന എല്ലാ ഗുണങ്ങളുമുണ്ട്……..

ഒതുക്കമുള്ള സ്വഭാവം പോലെ…..

“ജാനിചേച്ചിയെ എനിക്കറിയാം………. ശ്രീയേട്ടന്റെ ഫെയ്സ്ബുക്കില് ഫോട്ടോ കണ്ടിട്ടുണ്ട്……”

ജാനി അതിശയത്തിൽ അവളെ നോക്കി….

“അതിന് തനിക്ക് പങ്കുവിനെ അറിയാമോ……”

“നേരിട്ടറിയില്ല……….ഫോട്ടോ കാണാറുണ്ട്…..”

പങ്കുവിനെ കുറിച്ച് പറയുമ്പോൾ അവളുടെ കണ്ണുകളിലെ തിളക്കം ജാനി ശ്രദ്ധിച്ചു…….

“ആണോ……

അവനെപ്പോഴും ഫോട്ടോ എടുത്തു ഫെയ്സ്ബുക്കിലിടും…….

പറഞ്ഞാലും കേൾക്കില്ല….. പിന്നേ….. ശ്രീരാഗെന്നാ പേരെങ്കിലും ഞങ്ങളവനെ പങ്കൂന്നാ വിളിക്കാറ്…..”

“അച്ഛൻ പറഞ്ഞ് എല്ലാവരുടെ പേരുമറിയാം…….”

“സോറി……തന്റെ പേര്……”

“ലക്ഷ്മി…….. എല്ലാവരും ലച്ചൂന്ന് വിളിയ്ക്കും….”

“ലച്ചൂന്റെ ചെക്കന്റെ പേരെന്താ……..

വിളിക്കാറുണ്ടോ ദിവസവും……”

ജാനി കളിയാക്കിയത് കേട്ട് ലച്ചു നാണത്തോടെ മുഖം കുനിച്ചു………

“മ്…..വിളിയ്ക്കാറുണ്ട്……പേര് വിനോദ്……

സ്കൂളിലെ മാഷാ…..”

അവളുടെ നാണം കണ്ട് ജാനിയ്ക്ക് ചിരി വന്നു…….

പിറ്റേന്ന് രാവിലെ………

കല്യാണത്തിന് പോകാൻ എല്ലാവരും റെഡിയായി ഇറങ്ങി……

ജാനി ഓറഞ്ച് കളറിൽ ഗ്രീൻ ബോർഡറുള്ള ഒരു സാരിയാണ് ഉടുത്തത്…….

അടുത്തുള്ള അമ്പലത്തിൽ വച്ചായിരുന്നു കല്യാണം…….

കല്യാണപ്പെണ്ണിനൊപ്പം രേണുകയും കൗസുവും പോയി…….

ജാനിയും അമ്മുവും നിമ്മിയും പങ്കുവിന്റെ കൂടെ കാറിലും…….

സാരിയുടുത്ത് സുന്ദരിയായ ജാനിയെ പങ്കു ഒളിക്കണ്ണാലെ നോക്കിക്കൊണ്ടിരുന്നു……

‘ജാനീ……….ഓരോ നിമിഷവും നീയെന്റെ മനസ്സിനെ കീഴടക്കുന്നല്ലോടീ……’

വീർപ്പുമുട്ടലിൽ ഹൃദയം വിങ്ങിയപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു……

എത്ര പറിച്ചു മാറ്റാൻ നോക്കിയിട്ടും ആഴത്തിൽ പതിഞ്ഞു പോയതാണ് ജാനിയോടുള്ള അവന്റെ പ്രണയം……..

“പങ്കൂ……….രവിയങ്കിളും അച്ഛയും എവിടെപ്പോയി……

രാവിലെ മുതൽ രണ്ടിനെയും കാണുന്നില്ലല്ലോ……”

ജാനി ചോദിച്ചത് കേട്ട് അവൻ ഞെട്ടലോടെ കണ്ണുകൾ മാറ്റി……

“എനിക്കുമറിയില്ല……എന്തായാലും ഈയിടെയായി രണ്ടുപേരും എന്തോ ഒളിയ്ക്കുന്നുണ്ട്………വലിയ രഹസ്യം പറച്ചിലാണ്……”

ജാനിയ്ക്കും പങ്കു പറഞ്ഞത് ശരിയാണെന്ന് തോന്നി……..

“മ്……….നമുക്ക് നോക്കാം ഏത് വരെ പോകുമെന്ന്…….”

ഫോൺ ബെല്ലടിച്ചത് കേട്ട് ജാനി ഹാൻഡ് ബാഗിൽ നിന്ന് ഫോണെടുത്ത് നോക്കി…..

സ്ക്രീനിൽ മഹേഷിന്റെ പേര് കണ്ടതും പുഞ്ചിരിയോടെ കോൾ അറ്റന്റ് ചെയ്തു…….

“ജാനീ………നീയെവിടെയാ…… രണ്ട് ദിവസമായല്ലോ വന്നിട്ട്…….”

“ഏയ്……കുറച്ചു തിരക്കായിപ്പോയി മഹേഷ്…..

ശ്രേയയ്ക്ക് എങ്ങനെയുണ്ട്…….”

“മുറിവൊക്കെ ഉണങ്ങിത്തുടങ്ങി………..

ജാനീ വരാത്തത് കൊണ്ട് പരിഭവത്തിലാ കക്ഷി………”

മഹേഷ് ചിരിയോടെ പറഞ്ഞു……

“അവൾക്കൊന്ന് ഫോൺ കൊടുക്ക് മഹേഷ്………..”

കുറച്ചു സമയത്തെ നിശബ്ദതയ്ക്ക് ശേഷം…

“ഹലോ………ജാനീ……….നീയെന്താടീ…വരാത്തത്……… നീ സൂക്ഷിക്കണേ ജാനീ……. അന്ന് എന്നെയിടിച്ച വണ്ടിക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു……… ചോദ്യം ചെയ്തപ്പോൾ അയാള് പറഞ്ഞെന്ന് നിന്നെ കൊല്ലാൻ ആരോ കൊട്ടേഷൻ കൊടുത്തതാണെന്ന്…….ആള് മാറിയാ എന്നെയിടിച്ചതെന്ന്…….”

ശ്രേയയുടെ വാക്കുകൾ കേട്ട് ജാനി ഞെട്ടിത്തരിച്ചു…….

എയാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 7

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

മടിയല്ല….തിരക്കാണ്…….

സീരീസ് ചേർത്തിട്ടുണ്ട്……. അത് നോക്കിയാൽ ഇടുന്ന ദിവസങ്ങൾ അറിയാൻ പറ്റും….

അപ്പോൾ അടുത്ത പാർട്ടിൽ കഥയുടെ സിറ്റുവേഷൻ കുറച്ചു മാറും………..

എല്ലാവരും സെയ്ഫ് ആണല്ലോ അല്ലേ……

ഈ കഥയിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട കഥാപാത്രം ആരാണ്…….. എന്താണ് കാരണം…

Leave a Reply

Your email address will not be published. Required fields are marked *