ഗുൽമോഹർ…

രചന: Anila Shaji (ധ്വനി)

“പൂത്തുലഞ്ഞ ഗുല്മോഹറിലൊക്കെയും നിന്നോടുള്ള പ്രണയമായിരുന്നു സഖാവേ അതുകൊണ്ടാവും ഇത്രേമേൽ ചുവപ്പ് ” – (കടപ്പാട് )

ആ വരികൾ അർജുനെ വല്ലാതെ ആകർഷിച്ചു സഖാവ് ആയത് കൊണ്ടും വിപ്ലവത്തിന്റെ പുഷ്പമായ ഗുല്മോഹറിനോടുള്ള ആകർഷണം കൊണ്ടുമാവാം ആ വരികൾ അവനെ അത്രമേൽ സ്വാധീനിച്ചതും. ഉടനെ ആ രചനയുടെ തലവാചകത്തിലേക്ക് അവന്റെ കണ്ണുകൾ പാഞ്ഞു.

“ഗുൽമോഹർ”

മൗനമായി അവന്റെ ചുണ്ടുകൾ മന്ത്രിച്ചു.

കോളേജ് മാഗസിൻ തയ്യാറാക്കുന്നതിന്റെ പണിപ്പുരയിൽ ആയിരുന്നു അർജുനും സുഹൃത്തുക്കളും ആൺകുട്ടികളുടെ രചനകൾ എല്ലാം തിരഞ്ഞെടുത്തു മാറ്റിയശേഷം പെൺകുട്ടികളുടേതിൽ നിന്നും അനുയോജ്യമായവ കണ്ടെത്തുന്ന തിരക്കിൽ ആയിരുന്നു എല്ലാവരും. അതിനിടയിൽ കണ്ണിൽ ഉടക്കിയ ഒരു കുറിപ്പിലെ ആദ്യവരികൾ ആയിരുന്നു അത്. എന്ത്കൊണ്ടോ തുടർന്ന് അത് വായിക്കാൻ അവനെ പ്രേരിപ്പിച്ചു.

പിന്നീടുള്ള വരികളൊക്കെയും അവന്റെ കണ്ണിനെയും മനസ്സിനെയും കുളിരണിയിപ്പിക്കുന്നതായിരുന്നു വല്ലാത്തൊരു ഊർജവും അഭിനിവേശത്തോടെയും അവൻ അത് വായിക്കുന്നത് തുടർന്നു തിരക്കുകൾക്കിടയിൽ അത് മാറ്റിവെച്ചു അടുത്തത് നോക്കാൻ സുഹൃത്തക്കളൊക്കെ നിർബന്ധിച്ചെങ്കിലും എന്തോ ഒന്ന് അവന്റെ മനസ്സിനെ ആ വരികളിലേക്ക് വീണ്ടും അടുപ്പിക്കുന്നതു പോലെ

കോളേജിൽ വന്നതുമുതൽ വിദ്യാർത്ഥികൾക്ക് വേണ്ടി പ്രവർത്തിച്ചു നല്ലൊരു സഖാവ് ആയി മാതൃകയായി മാറുകയായിരുന്നു അവൻ അതിനിടയിൽ പ്രണയം എന്ന വികാരത്തിന് അണുവിണ പോലും സ്ഥാനം മനസ്സിൽ കൊടുത്തിരുന്നില്ല പക്ഷെ ഇന്ന് ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത പുതിയ അനുഭൂതിയിലേക്ക് മനസ്സിന്റെ പുതിയ തലങ്ങളിലേക്ക് അവനെ കൊണ്ട് പോവുന്നപോലെ അവനു സ്വയം തോന്നി തുടങ്ങി എന്താണ് തനിക്ക് സംഭവിക്കുന്നത് എന്ന് വേർതിരിച്ചറിയാൻ സാധിക്കാത്തപോലെ… അറിയാതെ ആ വരികളോട് വല്ലാത്ത പ്രണയം തോന്നുന്നതുപോലെ

“ഡാ അർജുൻ നീ ഇതുവരെ അത് നോക്കി കഴിഞ്ഞില്ല പ്രദർശന യോഗ്യമായത് തിരഞ്ഞെടുക്കാനാണ് നമ്മൾ ഇവിടെ ഇരിക്കുന്നെ ഇത് മുഴുവൻ വായിച്ചോണ്ട് ഇരുന്നാൽ സമയം തികയില്ല” അർജുന്റെ സുഹൃത്തായ കിരണിന്റെ വാക്കുകൾ ആണ് അവനെ ചിന്തകളിൽ നിന്ന് ഉണർത്തിയത് “അവരൊക്കെ എവിടെടാ” ചുറ്റും നോക്കി അർജുൻ ചോദിച്ചു.അവരൊക്കെ ഇപ്പോ വീട്ടിൽ എത്തിയിട്ടുണ്ടാവും. കുറെ നേരമായി സഖാവ് ഈ ലോകത്ത് ഒന്നുമില്ലല്ലോ ” മറ്റു സുഹൃത്തുക്കൾ പോയതൊന്നും അവൻ അറിഞ്ഞിരുന്നില്ല അത്കൊണ്ട് ആ ചോദ്യത്തിന് വളിച്ച ചിരിയും സമ്മാനിച്ച് അവൻ ജോലിയിൽ മുഴുകി

“പ്രദർശനയോഗ്യമായവ തിരഞ്ഞെടുക്കുകയും അല്ലാത്തത് മാറ്റുകയും വേണം ” കിരണിന്റെ വാക്കുകൾ വായനക്ക് ഭംഗം വരുത്തിയെങ്കിലും സമയകുറവ് മൂലം അവനോടൊപ്പം കൂടി ബാക്കി കൂടി തരംതിരിച്ചു. ശേഷം മാറിയിരുന്ന് ബാക്കികൂടിയവൻ വായിച്ചു തീർത്തു.. വായിച്ചുതീർന്നതും അവൻ ഒരു ദീർഘനിശ്വാസമെടുത്തു കിരണിന്റെ അടുത്തേക്ക് നടന്നു

“കോളേജ് ഡേ ആണ് വരുന്നത് അതിന്റെ തിരക്കുകൾക്കിടയിൽ പെട്ടുപോവും മുന്നേ മാഗസിൻ തയ്യാറാക്കണം ” അർജുൻ പറഞ്ഞു എല്ലാം ഏകദേശം ഒതുക്കി തീർത്തു കിരണിനോട് ഒപ്പം ഇറങ്ങാൻ തുടങ്ങിയപ്പോൾ ആണ് മേശയിൽ മാറ്റി വെച്ചിരുന്ന ആ രചനയിലേക്ക് അവന്റെ കണ്ണുകൾ പാഞ്ഞത്.. അത് എടുത്ത് നെഞ്ചോട് ചേർത്ത്‌ നടന്നു. ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് പെട്ടെന്ന് ഒരു മഴ വന്നത്.നനഞ്ഞു പോവാതെ ഇരിക്കാൻ മറ്റുള്ള രചനകളുടെ കൂടെ കവറിലേക്ക് വെച്ചു.ബൈക്കിൽ ആയോണ്ട് എന്റെ കയ്യിലിരുന്നാൽ എല്ലാം നനയും നീ കൊണ്ടപോക്കോ പിന്നീട് കൊണ്ടുവന്നാൽമതി പിന്നീട് നമുക്ക് ബാക്കി കാര്യങ്ങൾ എല്ലാം ചെയ്ത് തീർക്കാം “എന്ന് പറഞ്ഞു അർജുൻ ബൈക്കിൽ കേറി വീട്ടിലേക്ക് തിരിച്ചു. കവറുകളും എടുത്ത് ലൈബ്രറിയും പൂട്ടി താക്കോൽ ഏൽപ്പിച്ചു കാറിൽ കേറി കിരണും വീട്ടിലേക്കും തിരിച്ചു.

വീട്ടിൽ എത്തിയതും സുഭദ്രാമ്മ ഓടിവന്നു അർജുന്റെ തലതുവർത്തി അമ്മ മാത്രെമേ അർജുൻ ഉള്ളു അച്ഛൻ ചെറുപ്പത്തിലേ മരിച്ച അർജുനെ വളർത്തിയതും പഠിപ്പിച്ചതും എല്ലാം സ്കൂൾ ടീച്ചർ ആയ സുഭദ്രാമ്മ ഒറ്റക്കാണ്..

അത്താഴവും കഴിഞ്ഞ് കിടന്നിട്ടും എന്ത്കൊണ്ടോ അന്ന് അർജുൻ ഉറക്കം വന്നില്ല ഗുൽമോഹർ ഉം അതിലെ മനോഹരമായ വരികളും അവന്റെ മനസ്സിലൂടെ ഓടി നടന്നു. അപ്പോഴാണ് രചന എഴുതിയത് ആരാണെന്ന് നോക്കാൻ അവൻ മറന്നല്ലോ എന്ന് ചിന്തിച്ചത് നാളെ ആവാം എന്നോർത്തു അവൻ കണ്ണുകളടച്ചു കിടന്നു. എപ്പോഴോ നിദ്ര അവനെ പുൽകി ആരാണ് പെണ്ണെ നീ നിന്റെ അക്ഷരങ്ങളെയും അത് എഴുതിയ നിന്നെയും ഞാൻ പോലും അറിയാതെ ഞാൻ പ്രണയിക്കുന്നു നിന്നെ ഈ സഖാവിന്റെ സഖി ആക്കാൻ ഞാൻ വരുന്നു മൗനമായി അവന്റെ മനസ്സ് മന്ത്രിച്ചു. തന്റെ മനസ്സിനെ വലിഞ്ഞു മുറുക്കുന്ന ആ അക്ഷരങ്ങൾ തന്നെ തന്നെ ഗാഢമായി പ്രണയിക്കുന്ന ഒരുവളുടെ മനസ്സാണെന്ന് തിരിച്ചറിയാതെ.

പിറ്റേന്ന് കോളേജിൽ എത്തും മുന്നേ കിരണിനെ വിളിച്ചു ഇന്ന് തന്നെ ഇന്നലെ കൊണ്ടുപോയതെല്ലാം കൊണ്ടുവരണമെന്നും ഇന്ന് തന്നെ മാഗസിൻ തയാറാക്കാനുള്ളതെല്ലാം ചെയ്ത് തീർക്കണം എന്നും അവൻ വിളിച്ചു പറഞ്ഞിരുന്നു കോളേജിൽ എത്തും മുന്നേ അർജുൻ പരവേശനായിരുന്നു എന്താണ് തനിക്ക് സംഭവിക്കുന്നത് എന്നറിയാതെ.ആലോചിച്ചു ആലോചിച്ചു അതിനുള്ള മറുപടി അവൻ തന്നെ കണ്ടെത്തി തനിക്ക് പ്രിയപ്പെട്ട വായിക്കും തോറും തന്റെ ഹൃദയതാളം തന്നെ തെറ്റിക്കുന്ന ആ വരികളുടെ തൂലികാവകാശി ആരാണെന്ന് അറിയാനുള്ള ആഗ്രഹം ഗേറ്റ് കടന്ന് വരുന്ന കിരണിന്റെ വണ്ടി കണ്ടതും അവൻ അങ്ങോട്ടേക്ക് ഓടിയടുത്തു ഓടുന്ന കൂട്ടത്തിൽ എന്തോ ഒന്നിൽ തട്ടിയതും നിലത്തേക്ക് വീണതും ഒരുമിച്ചായിരുന്നു കണ്ണുതുറന്നു നോക്കുമ്പോൾ അവൻ ഒരു പെൺകുട്ടിയുടെ മുകളിലാണ് വീണുകിടക്കുന്നത് മുടി വീണുകിടക്കുന്നതിനാൽ മുഖം വ്യക്തമായില്ല അർജുൻ മെല്ലെ ആ മുടിയിഴകൾ മാടിയൊതുക്കി കണ്ണുകൾ ഇറുക്കി പൂട്ടി തന്റെ ഷർട്ടിൽ മുറുക്കെ പിടിച്ചു കിടക്കുന്ന അവളെ കണ്ടതും അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു. മെല്ലെ കണ്ണുതുറന്നു നോക്കുന്ന അവൾ കാണുന്നത് അവളെ തന്നെ നോക്കികിടക്കുന്ന അർജുനെയാണ്

“ഡോ ” കണ്ണുകൾ കൂർപ്പിച്ചു നോക്കി അവൾ വിളിച്ചതും അർജുൻ ഞെട്ടി നോക്കി താൻ ഇത്രേം നേരം അവളെ നോക്കികിടക്കുകയായിരുന്നു എന്ന ബോധം അപ്പോഴാണ് അവൻ ഉണ്ടായത് എന്ത് ചെയ്യണമെന്ന് അറിയാതെ വീണ്ടും അവൻ ഉഴറി അവളുടെ കണ്ണുകളിലേക്ക് നോക്കും തോറും സ്വയം നഷ്ടപെടുംപോലെ ഹൃദയം നിശ്ചലമാവുംപോലെ ഹൃദയം ദ്രുതഗതിയിൽ മിടിക്കുന്നു.

താൻ ആയിട്ട് മാറുന്നോ അതോ ഞാൻ തള്ളി മാറ്റണോ ” ആ ചോദ്യമാണ് അർജുന്റെ പറന്നു പോയ കിളികളെ എല്ലാം തിരിച്ചു കൊണ്ടുവന്നത്. “സോറി” അർജുൻ പറഞ്ഞു

” മുഖത്ത്‌ മത്തങ്ങാ പോലെ രണ്ട് ഉണ്ടക്കണ്ണുണ്ടല്ലോ എവിടെനോക്കിയ നോക്കിയ നടക്കുന്നത് “അവൾ വീണ്ടും ചൂടായി

ആ വാക്കുകൾ അർജുനെ ചൊടിപ്പിച്ചു അവനും ദേഷ്യം തോന്നി “ഡി ഡി നീ എങ്ങോട്ടാ പറഞ്ഞു പറഞ്ഞു കേറുന്നേ അറിയാതെ ഒന്ന് വന്നു ഇടിച്ചു ഞാൻ അതിനു സോറിയും പറഞ്ഞു പിന്നെന്താ നീ എന്നെ മനഃപൂർവം എങ്ങോട്ട് വന്നു ഇടിച്ചതാണോന്ന എന്റെ സംശയം നിന്നെ കണ്ടാലേ അറിയാം നീ ആള് ശെരിയല്ലെന്ന് ”

ബാക്കി അവൾ പറയുന്നത് കേൾക്കാൻ നിക്കാതെ കൂർത്തനോട്ടം നോക്കി അവളെ മറികടന്നു അവനും നടന്നു കാന്താരി എന്ന് മനസ്സിൽ മന്ത്രിച്ചു കൊണ്ട്

മാളു.. നീട്ടിയുള്ള വിളി കേട്ടാണ് മാളു തിരിഞ്ഞ് നോക്കിയത് അവൾ വീണതും വഴക്കടിച്ചതും കണ്ടുകൊണ്ട് കാര്യം തിരക്കാൻ അനുപമ ഓടി എത്തിയത്

വീഴ്ചയിൽ നിന്നും ഓടിവന്ന കാര്യം മറന്ന് നിന്ന അർജുന്റെ അടുത്തേക്ക് കിരൺ വന്നു അതിൽ അത്യാവശ്യമായ ഒരു രചന ഉണ്ടെന്നും നമുക്ക് ലൈബ്രറിയിൽ പോയി നോക്കാമെന്നും പറഞ്ഞു ആ കവറുമായി പോകാൻ ഒരുങ്ങവെ കിരണിന്റെ കയ്യിൽ നിന്നും താഴെ വീഴുകയും ഓരോ പേപ്പറുകളും ചിതറിപ്പോവുകയും ചെയ്തു.. കിരണിനു നേരെ രൂക്ഷവും ദയനീയവും ആയ ഒരു നോട്ടം സമ്മാനിച്ച് ഓരോന്നായി എടുക്കുമ്പോൾ ചുറ്റും കണ്ടുനിന്ന കുട്ടികളും അവരോടൊപ്പം കൂടി.. എടുത്ത ഓരോ പേപ്പറിലും ഗുൽമോഹറിനു വേണ്ടി അർജുന്റെ കണ്ണുകൾ തിരഞ്ഞു പക്ഷെ നിരാശ ആയിരുന്നു ഫലം കൂട്ടത്തിൽ എവിടെയെങ്കിലും കാണും എന്ന വിശ്വാസത്തിൽ അവർ അതുമായി ലൈബ്രറിയിലേക്ക് നടന്നു

എന്നാൽ അനുവും സംസാരിച്ചു നിന്ന മാളുവിന്റെ കാൽചുവട്ടിലേക്ക് ആണ് അത് എത്തിച്ചേർന്നത്.. അവൾ അത് എടുത്ത് നോക്കി ഗുൽമോഹർ എന്ന പേരുകണ്ടതും അവളുടെ ചുണ്ടിൽ ചിരി വിരിഞ്ഞു അവൾ അനുവിനെ നോക്കി അനു പേപ്പർ നോക്കിയതും ഓടിയതും ഒരുമിച്ചായിരുന്നു. ആ ഓട്ടം ചെന്ന് അവസാനിച്ചത് അവരുടെ ക്ലാസ്സ്‌ റൂമിലും.. അവസാനം അനു കുറ്റസമ്മതം നടത്തി മാളു എഴുതിയ ആ രചന അവളുടെ ബുക്കിൽ പെട്ട്പോയതാണെന്നും അവളാണ് അത് മാഗസിൻ ലേക്ക് വേണ്ടി കൊടുത്തതെന്നും.

അത് കേട്ട് കഴിഞ്ഞപ്പോഴേക്കും മാളൂന്റെ കണ്ണുകൾ നിറഞ്ഞു. അത് കണ്ടു അനുവും നിശബ്ദയായി. “നിന്റെ ഹൃദയമാണ് അതെന്ന് എനിക്ക് നന്നായി അറിയാം. നിനക്ക് അർജുൻ ചേട്ടനെ ഇഷ്ടമാണെന്ന് അല്ല ജീവനാണെന്ന് ഈ വാക്കുകളിൽ പോലും നിറഞ്ഞു നിൽക്കുന്നത് ആ സ്നേഹം ആണ് പക്ഷെ നീ അതിങ്ങനെ മനസിൽ ഒളിപ്പിച്ചിട്ട് എന്ത് കാര്യം ഇതുവരെ നീ തുറന്ന് പറഞ്ഞിട്ടില്ല സംസാരിച്ചിട്ട് കൂടി ഇല്ല ഇന്ന് ദേ ആദ്യമായി ആ മനുഷ്യന്റെ മുന്നിൽ ചെന്ന് പെട്ടതോ മുട്ടൻ അടിയായി കലാശിച്ചു ഒളിഞ്ഞു നിന്ന് കണ്ടിട്ടും അദ്ദേഹത്തിന്റെ ആദർശങ്ങളെ നെഞ്ചോടു ചേർത്തും മനസ് നിറയെ കൊണ്ടുനടന്നും പറയാതെ ഇങ്ങനെ പ്രണയിച്ചിട്ട് എന്ത് കാര്യം ” മാളുവിനോട് ചേർന്നിരുന്നു അനു തോളിൽ കൈവെച്ചു പറഞ്ഞു

അതിനുള്ള മറുപടി ഒരു സൗമ്യമായ ഒരു ചിരിയായിരുന്നു “ഇങ്ങനെ ഒളിഞ്ഞു നിന്ന് പ്രേമിക്കുന്നതിലും ഒരു സുഖം ഉണ്ട് അനു ഇന്നുവരെ എന്റെ സ്നേഹം ഞാൻ പറഞ്ഞിട്ടില്ല മുൻപിൽ പോയി നിന്നിട്ടില്ല ആ സ്നേഹം അർജുൻ ഒരിക്കലും ഒരു ശല്യമാവാൻ പാടില്ല ഞാൻ പറയാതെ അറിയാതെ അർജുൻ എന്ന് എന്റെ ഇഷ്ടമറിയുന്നോ അന്ന് അറിഞ്ഞാൽ മതി. ആദ്യമായി അത്രേം അടുത്തു കണ്ടപ്പോളത്തെ എന്റെ മാനസികാവസ്ഥ എനിക്കറിയില്ല.ഹൃദയം പെരുമ്പറ കൊട്ടുന്നുണ്ടായിരുന്നു എന്റെ മനസ്സിനെ ശാസിച്ചു നിർത്തി. ദേഷ്യത്തിന്റെ മുഖംമൂടി എടുത്തണിഞ്ഞു അപ്പോൾ അങ്ങനെ വഴക്ക് ഉണ്ടാക്കി പോരാനാണ് എനിക്കപ്പോ തോന്നിയെ. പക്ഷെ നീ പറഞ്ഞതും ശരിയാണ് എത്രനാൾ ഇതിങ്ങനെ മുൻപോട്ട് കൊണ്ടുപോകും?? ” ഇതും പറഞ്ഞു മാളു അനുവിന്റെ തോളിലേക്ക് ചാഞ്ഞു

ഈ സമയം പേപ്പറുകൾ മുഴുവൻ തിരയുകയായിരുന്നു അർജുൻ. കാണാതെ ആയപ്പോൾ അവനു തന്റെ ശരീരം തളരുന്നപോലെ തോന്നി അവന്റെ അവസ്ഥ കണ്ട് കാര്യം തിരക്കിയ കിരണിനോട് ഇന്നലെ അത് വായിച്ചതും ആ വരികളിലെ ഓരോ വാക്കിനോടുപോലും തനിക്ക് പ്രണയമാണെന്നും അതെഴുതിയ ആളെ കണ്ടെത്തണം എന്നുമെല്ലാം അവൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞുനിർത്തി. അവന്റെ വാക്കുകൾ കേട്ട് കിരൺ അതിശയിച്ചു.. “നീ ഞെട്ടണ്ട ഞാൻ പറഞ്ഞത് മുഴുവൻ സത്യമാണ്. എനിക്ക് കണ്ടെത്തണം ”

അവന്റെ വാക്കുകളിൽ നിന്നും ഒരൊറ്റ ദിവസം കൊണ്ട് തന്റെ പ്രാണനായ കൂട്ടുകാരനിൽ ഉണ്ടായ മാറ്റത്തെ അത്ഭുതത്തോടെ നോക്കി കാണുകയായിരുന്നു കിരൺ. ഈ ഒരു നിസ്സാരമായ കാര്യം അവനെ ഇത്രേമേൽ മാറ്റം വരുത്തിയിട്ട് ഉണ്ടെങ്കിൽ ആ രചന അവനിൽ ഉണ്ടാക്കിയ സ്വാധീനം അത്രേ ചെറുത് അല്ലെന്ന് തിരിച്ചറിയുകയായിരുന്നു കിരൺ.

ക്യാമ്പസിലെ ഓരോ സെക്ഷനിലെയും ഓരോ ക്ലാസ്റൂമിലും അന്വേഷിച്ചു ആ രചന ഏത് ക്ലാസ്സിൽ നിന്നാണ് വന്നതെന്ന് കണ്ടെത്താൻ അവർക്ക് കഴിഞ്ഞില്ല. ഒടുവിൽ തളർന്നു ലൈബ്രറിയുടെ പിന്നിലെ ഗുൽമോഹറിന്റെ ചുവട്ടിൽ അവരിരുന്നു..അർജുന്റെ അവസ്ഥ കണ്ടപ്പോൾ അവനോട്” നീ വിഷമിക്കണ്ട അത് ഞാൻ കണ്ടെത്തും “എന്നും പറഞ്ഞു കിരൺ നടന്നു പക്ഷെ അതൊന്നും അർജുൻ ആശ്വാസമായില്ല വല്ലാത്തൊരു നിരാശ അവനെ പിടികൂടി..ആ നിമിഷം അതിലെ ഓരോ വരികളും മനസ്സിൽ കൂടി ഓടി നടന്നു പെട്ടെന്നാണ് അവന്റെ ഹൃദയത്തിലേക്ക് ഒരു ചിന്ത കടന്നു കൂടിയത് തനിക്ക് തോന്നിയ ആ സംശയം അത് സത്യമാണോന്ന് അറിയാൻ അത് കണ്ടെത്തിയേ മതിയാകു എന്നതവനെ കുഴപ്പത്തിലാക്കി

അപ്പോഴാണ് അവിടെ ഒരു മരചുവട്ടിലേക്ക് ചാഞ്ഞു നിൽക്കുന്ന മാളുവിനെ അവൻ കണ്ടത് കയ്യിലിരിക്കുന്ന പേപ്പറിലേക്ക് നോക്കി നിൽക്കുകയായിരുന്നു അവൾ. രാവിലെ അവളോട് പറഞ്ഞത് ഇത്തിരി കൂടിപ്പോയെന്നും മാപ്പ് പറയണമെന്നും അവൻ ഓർത്തിരുന്നു അവളെ കണ്ടപ്പോൾ എല്ലാം മറന്ന് അവളുടെ അടുത്തേക്ക് അർജുൻ നടന്നു. അവൻ അടുത്ത് വന്നതൊന്നും അവൾ അറിഞ്ഞിരുന്നില്ല.. അവളെ വിളിക്കാൻ തുടങ്ങവേ അവളുടെ കയ്യിലിരുന്ന പേപ്പറിലേക്ക് അവന്റെ ശ്രദ്ധ പതിഞ്ഞു. അതിൽ ഗുൽമോഹർ എന്ന തലവാചകം കണ്ടതും എന്തെന്നില്ലാത്ത അവന്റെ കണ്ണുകൾ തിളങ്ങി മുഖം പ്രകാശിച്ചു. അവളുടെ കയ്യിൽ നിന്ന് അത് തട്ടിപ്പറിച്ചു അവൻ ആകാംഷയോടെ അതുനോക്കി ഒന്നുകൂടി അതിലെ ഓരോ വരിയിലൂടെയും കണ്ണോടിക്കുമ്പോൾ തന്റെ സംശയം സത്യമായിരുന്നെന്ന് അവൻ തിരിച്ചറിഞ്ഞു. ആകാംഷയോടെ അവൻ അതിന്റെ മറുവശം നോക്കി പെട്ടെന്ന് തന്നെ മുഖത്തെ പ്രകാശം മങ്ങി അതിൽ എഴുതിയ ആളുടെ പേരിന്റെ സ്ഥാനത്തു -സഖാവിന്റെ സഖി എന്നുമാത്രമാണ് കണ്ടത് അതവനെ സന്തോഷിപ്പിച്ചെങ്കിലും ആരാണ് അതെഴുതിയത് എന്നറിയാൻ കഴിയാത്തതിൽ ചെറിയൊരു നിരാശയും തോന്നി

പെട്ടെന്ന് തലയുയർത്തി നോക്കിയ മാളു തൊട്ട് അടുത്ത് നിൽക്കുന്ന അർജുനെ കണ്ടതും ഒന്ന് പതറി എങ്കിലും വിദഗ്‌ധമായി അത് മറച്ചു അവൾ അവന്റെ നേരെ തിരിഞ്ഞു

” താൻ ആരോട് ചോദിച്ചിട്ടാണ് അത് തട്ടി പറിച്ചെ ”

എന്നുള്ള മാളൂന്റെ ചോദ്യമാണ് അവനെ ചിന്തകളിൽ നിന്ന് ഉണർത്തിയത് പെട്ടെന്ന് അത് തിരിച്ചു വാങ്ങാൻ മാളു ശ്രെമിച്ചപ്പോൾ അവളുടെ കയ്യിൽ പിടിച്ചവൻ തിരിച്ചു

“അടിച്ചു മാറ്റിയതും പോരാ തട്ടിപ്പറിക്കാൻ നോക്കുന്നോടി കള്ളി ”

“ആാാഹ് എന്റെ കയ്യിലിരുന്ന എന്റെ സ്വന്തം സാധനം തട്ടിപ്പറിച്ചു വാങ്ങിയിട്ടിപ്പോ എന്നെ കള്ളിയാക്കുന്നോ?കൈ വിടെടോ ”

“നിന്റെ സാധനം ആണെന്ന് ആര് പറഞ്ഞു എന്റെ കയ്യിൽ നിന്നും നഷ്ടപെട്ടു പോയതാണിത് ”

“ആഹാ കൊള്ളാല്ലോ ഞാൻ എഴുതിയ എന്റെ സാധനം എങ്ങനെ തന്റെ കയ്യിൽനിന്നും നഷ്ടപ്പെടും ”

പെട്ടെന്നുള്ള അവളുടെ ആ മറുപടിയിൽ സന്തോഷവും അത്ഭുതവും ഒക്കെ തോന്നി അവനു. അവളുടെകയ്യിലെ പിടിത്തം അയഞ്ഞു.

“ഇത്… ഇത്… നീ എഴുതിയതാണോ? ”

വിറയാർന്ന് ഇടറിയ ശബ്ദത്തോടെ അവൻ ചോദിച്ചതും കണ്ണുരുട്ടി അതല്ലേ ഇത്രയും നേരം തന്നോട് പറഞ്ഞത് എന്നവൾ ചോദിച്ചു

അപ്പോൾ നീ ആണോ?…. എന്നെ???

ആ കണ്ണുകളിലെ തിളക്കത്തിൽ നിന്നും മുഖത്ത് മിന്നി മാഞ്ഞ അത്ഭുതത്തിൽ നിന്നും അവൻ ഇത് വായിച്ചു എന്ന് അവൾക്ക് മനസിലായി. അവളുടെ മറുപടിക്കായി തിടുക്കത്തോടെ നോക്കി നിക്കുന്ന അവനെ നോക്കി മൃദുവായി അവളൊന്ന് പുഞ്ചിരിച്ചു. പക്ഷെ അവളുടെ കണ്ണിൽ സംശയവും നിഴലിച്ചു ഇതിൽ ഒരിടത്തും അവന്റെ പേര് അവൾ പറഞ്ഞിരുന്നില്ല പിന്നെ എങ്ങനെ അവൻ അത് മനസിലാക്കി എന്ന് അവൾ ചിന്തിച്ചു അവനെ നോക്കിയ ആ കണ്ണുകളിൽ നിന്നും അത് വായിച്ചെടുത്തു അവൻ കണ്ണിറുക്കി കാണിച്ചു എന്നിട്ട് പറഞ്ഞു തുടങ്ങി

” ആ ഓരോ വരികളിലും പ്രണയം നിറഞ്ഞു നിന്നിരുന്നു എഴുതാറില്ലെങ്കിലും ഞാൻ ഒരുപാട് വായിക്കാറുണ്ട് അത് മുഴുവൻ ഞാൻ എന്ന വ്യക്തിയെ ചുറ്റിപ്പറ്റിയായിരുന്നു ഓരോവാക്കിലും ഞാൻ ഉണ്ടായിരുന്നു.ഓരോ വരികളും എന്റെ ഹൃദയത്തെ വലിഞ്ഞു മുറുക്കുംപോലെ. പക്ഷെ ഇത് നഷ്ടപ്പെട്ടു എന്ന് തിരിച്ചറിഞ്ഞു അത് അംഗീകരിക്കാൻ ആവാതെ വന്നപ്പോൾ ആണ് ഇത് ഞാൻ തന്നെയല്ലേ എന്ന സംശയം എന്നിൽ ഉടലെടുത്തത് ഇതൊന്നുമല്ലാതെ ഉള്ളിന്റെ ഉള്ളിൽ നിന്ന് ആരോ എന്നോട് മന്ത്രിക്കുന്നുണ്ടായിരുന്നു ഇതെനിക്ക് വേണ്ടി മാത്രം മിടിക്കുന്ന ഒരു ഹൃദയത്തിന്റെ അവകാശി എനിക്കായി എഴുതിയതാണെന്ന്.ഈ വരികൾ വായിക്കുമ്പോൾ എന്റെ മനസ്സിലുണ്ടാവുന്ന അതെ അനുഭൂതിയാണ് നീ അടുത്ത് വരുമ്പോളും ഇന്ന് അറിയാതെ നിന്നെ തട്ടി വീഴിച്ചു നടന്നു നീങ്ങിയപ്പോഴും ഇത് നീയെഴുതിയത് ആയിരുന്നെങ്കിൽ എന്ന് അറിയാതെ ഞാൻ ആശിച്ചിരുന്നു. ” അത് കേട്ടതും അറിയാതെ മാളുവിന്റെ കണ്ണുകളിൽ നീർതുള്ളികൾ സ്ഥാനം പിടിച്ചു തന്റെ കൈകളാൽ പതിയെ അർജുൻ അത് തുടച്ചുമാറ്റി രണ്ടുപേരുടെയും ഹൃദയം വേഗത്തിൽ മിടിച്ചു കണ്ണുകൾ കൊരുത്തു കൈകൾ കോർത്തു അവർ അങ്ങനെ നിന്നു

ആ ഒരു നിമിഷം അവരുടെ ലോകം അവരിലേക്ക് മാത്രമായി ചുരുങ്ങുകയായിരുന്നു ചുറ്റും ഉള്ളത് ഒന്നും ഇരുവരെയും ബാധിച്ചില്ല കണ്ണുകൾ പരസ്പരം കഥകൾ പറഞ്ഞു പ്രണയാതുരമായ നോട്ടങ്ങളിലൂടെ അവർ ആ പ്രണയം പങ്കുവെച്ചുകൊണ്ട് ഇരുന്നു.പെട്ടെന്ന് ബോധം വീണ്ടെടുത്ത് അവനിൽ നിന്നും കണ്ണുകളെ പിൻവലിച്ചു പോവാൻ തുടങ്ങിയ അവളെ ഇടുപ്പിൽ കൈചുറ്റി പിടിച്ചു അവനിലേക്ക് അടുപ്പിച്ചു അർജുൻ

“അപ്പോൾ ഇതാണോ ഈ സഖാവിന്റെ സഖി? ”

അവന്റെ ആ ചോദ്യത്തിന് ഉത്തരമെന്നോണം ചിരിച്ചുകൊണ്ട് അവന്റെ നെഞ്ചിലേക്ക് അവൾ ചാഞ്ഞു..

അവിടെ തുടങ്ങുകയായിരുന്നു സഖാവിന്റെയും അവന്റെ സഖിയുടെയും പ്രണയം. ഒരു ഉപാധികളുമില്ലാതെ പരസ്പരം അവർ പ്രണയിച്ചു ആത്മാവിലും മനസ്സിലും ജീവനിലും തൊട്ടുണർത്തി ഹൃദയങ്ങൾ പരസ്പരം പങ്കുവെച്ചു അവരുടെ ലോകം അവരിലേക്ക് മാത്രമായി ചുരുങ്ങിയ ദിനങ്ങൾ ഓരോദിവസവും ഒരാളുടെ സ്നേഹവും കരുതലും മറ്റൊരാളെ പരസപരം അത്ഭുതപ്പെടുത്തി കൊണ്ടിരുന്നു ഒട്ടും മാറ്റുകുറയാതെ എന്നും പുതുമയോടെ മത്സരിച്ചു പ്രണയിച്ചു.

വേനലിന്റെ സമ്മാനമായ പ്രണയം.വേനലിൽ പൂക്കുന്ന ഗുൽമോഹറിനെ പോലെ വസന്തം വിരിയിച്ചു അവരുടെ പ്രണയം അതിരുകളില്ലാതെ അവസാനമില്ലാതെ തുടരട്ടെ ഇനിവരുന്ന വസന്തങ്ങളിലെല്ലാം ഓരോ ഗുൽമോഹറും ചുവപ്പുരാശി പടർത്തുന്നതുപോലെ മനസ്സിന്റെ മണ്ണിൽ മുളച്ചു പടർന്നു പന്തലിക്കട്ടെ .. ഇനിവരുന്ന വസന്തങ്ങളെല്ലാം അവർക്കുള്ള പ്രണയദിനങ്ങൾ ആവട്ടെ

-ശുഭം –

NB:എന്റെ ആദ്യത്തെ ശ്രെമമാണ് തെറ്റുകൾ ഉണ്ടെങ്കിൽ ദയവായി ക്ഷെമിക്കുക ഇത് എഴുതി തീർക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം..🤩🤩🤩 കൂടെ നിന്ന കൂട്ടുകാർക്ക് ഒരുപാട് ഒരുപാട് നന്ദി 🤩🤩🤩… എന്റെ bday boy ക്ക് ഈ കഥ ഞാൻ dedicate ചെയ്യുന്നു💓💓💓

രചന: Anila Shaji (ധ്വനി)

Leave a Reply

Your email address will not be published. Required fields are marked *