സ്നേഹമർമ്മരം…ഭാഗം 7  

 ആറാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 6

ഭാഗം 7

ഫോൺ ബെല്ലടിച്ചത് കേട്ട് ജാനി ഹാൻഡ് ബാഗിൽ നിന്ന് ഫോണെടുത്ത് നോക്കി…..

സ്ക്രീനിൽ മഹേഷിന്റെ പേര് കണ്ടതും പുഞ്ചിരിയോടെ കോൾ അറ്റന്റ് ചെയ്തു…….

“ജാനീ………നീയെവിടെയാ…… രണ്ട് ദിവസമായല്ലോ വന്നിട്ട്…….”

“ഏയ്……കുറച്ചു തിരക്കായിപ്പോയി മഹേഷ്…..

ശ്രേയയ്ക്ക് എങ്ങനെയുണ്ട്…….”

“മുറിവൊക്കെ ഉണങ്ങിത്തുടങ്ങി………..

ജാനീ വരാത്തത് കൊണ്ട് പരിഭവത്തിലാ കക്ഷി………”

മഹേഷ് ചിരിയോടെ പറഞ്ഞു……

“അവൾക്കൊന്ന് ഫോൺ കൊടുക്ക് മഹേഷ്………..”

കുറച്ചു സമയത്തെ നിശബ്ദതയ്ക്ക് ശേഷം…

“ഹലോ………ജാനീ……….നീയെന്താടീ…വരാത്തത്……… നീ സൂക്ഷിക്കണേ ജാനീ……. അന്ന് എന്നെയിടിച്ച വണ്ടിക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു……… ചോദ്യം ചെയ്തപ്പോൾ അയാള് പറഞ്ഞെന്ന് നിന്നെ കൊല്ലാൻ ആരോ കൊട്ടേഷൻ കൊടുത്തതാണെന്ന്…….ആള് മാറിയാ എന്നെയിടിച്ചതെന്ന്…….”

ശ്രേയയുടെ വാക്കുകൾ കേട്ട് ജാനി ഞെട്ടിത്തരിച്ചു…….

“എന്താടീ……..ശ്രേയയ്ക്ക് സുഖമില്ലേ……..”

പങ്കു അവളുടെ പരിഭ്രമം കണ്ടാണ് ചോദിച്ചത്…

“ശ്രേയാ…….ഞാൻ ഒരു കല്യാണത്തിന് പോകുന്ന വഴിയാ….വീട്ടിൽ ചെന്നിട്ട് വിളിക്കാമേ…..”

മറുപടിയ്ക്ക് കാത്തു നിൽക്കാതെ ജാനി ഫോൺ കട്ട് ചെയ്തു…….

“എന്താ ജാനീ……എന്താ മുഖം വല്ലാതെയിരിക്കുന്നത്……..”

“ഒന്നുമില്ല പങ്കൂ……..കാണാൻ വന്നില്ലെന്ന് പറഞ്ഞ് ശ്രേയയ്ക്ക് പരിഭവം…….”

മുഖത്തെ പതർച്ച മറച്ച് അവൾ പുഞ്ചിരിച്ചു….

പങ്കുവിന് മനസ്സിലായി എന്തോ പ്രശ്നമുണ്ടെന്ന്……

ഇല്ലെങ്കിലും ജാനിയുടെ ഓരോ ഭാവമാറ്റവും തന്നോളം ആർക്കും മനസ്സിലാവില്ലല്ലോ……

മണ്ഡപത്തിൽ എത്തിയപ്പോൾ ജാനിയും അമ്മുവും നിമ്മിയും ഇറങ്ങി……

പങ്കു കാറ് പാർക്ക് ചെയ്ത് അവരോടൊപ്പം അകത്തേക്ക് കയറി……..

അവിടെയും ഇവിടെയുമായി ആളുകൾ പിറുപിറുക്കുന്നത് കണ്ട് ഒന്നും മനസ്സിലാവാതെ ജാനി പങ്കുവിന്റെ മുഖത്തേക്ക് നോക്കി…..

അവന്റെ മുഖവും സംശയം കൊണ്ട് ചുളിഞ്ഞിരുന്നു……

മണ്ഡപത്തിൽ എത്തിയപ്പോൾ കണ്ടു കണ്ണ് നിറച്ചു നിൽക്കുന്ന അമ്മാവനെയും അമ്മാവന്റെ നെഞ്ചിൽ ചാരി കരയുന്ന ലക്ഷമിയെയും………

ആളുകളൊക്കെ വലിയ ചർച്ചയിലാണ്….. എല്ലാവരുടെ മുഖത്തും വിഷമവും സഹതാപവും…..

“എന്താ അമ്മേ…….എന്തുപറ്റി……”

പങ്കു രേണുകയോട് പതിഞ്ഞ സ്വരത്തിൽ ചോദിച്ചു……

“ലച്ചൂനെ കെട്ടാനിരുന്ന ചെക്കനെ കാണാനില്ല……

ഏതോ പെണ്ണിനൊപ്പം ഓടിപ്പോയെന്ന്…….

അമ്മാവൻ ആകെ തകർന്ന മട്ടാണ്…….”

രേണുക വിതുമ്പലോടെ പറഞ്ഞു നിർത്തി……

“ശ്ശോ…..കഷ്ടമായല്ലോ…….പാവം ലച്ചു…..”

ജാനിയ്ക്ക് ലച്ചുവിന്റെ അവസ്ഥയിൽ വേദന തോന്നി…..

ഒരുപാട് പ്രതീക്ഷകളോടെ വന്നതാവില്ലെ അവൾ…….

മധുവും രവിയുമൊക്കെ അമ്മാവനുമായി എന്തോ ചർച്ചയിലാണ്…….

അവനെ പിടിച്ച് പോലീസിൽ ഏൽപ്പിക്കണം…. തല്ലി കാലൊടിക്കണം… എന്നൊക്കെ പലരും അഭിപ്രായങ്ങൾ പറയുന്നുണ്ട്……..

എന്തായാലും വേണ്ടെന്ന് വച്ച് പോയവനെ പിടിച്ച് കെട്ടി താലി കെട്ടിക്കാൻ പറ്റുമോ…..അങ്ങനെ കെട്ടിച്ചാലും അതൊന്നും ശാശ്വതമാവില്ല…..

എന്തായാലും കെട്ടും മുൻപേ അവന്റെ തനി നിറം പുറത്തായല്ലോ….അങ്ങനെ ആശ്വസിക്കാം……അഭിപ്രായങ്ങൾ ഒരുപാട് നിരന്നു………

കുറച്ചു കഴിഞ്ഞപ്പോൾ തന്നെ രവി പങ്കുവിന്റെ അരികിലേക്ക് വന്ന് അവന്റെ കൈപിടിച്ചു…..

“ജാനീ…..നീയും വാ…….”

രവി പറഞ്ഞത് കേട്ട് അവരുടെ പിന്നാലെ ജാനിയും കൂടെ പോയി……

മണ്ഡപത്തിൽ ഒഴിഞ്ഞ ഒരു കോണിൽ ചെന്നപ്പോൾ രവി പങ്കുവിന്റെ കൈയിലെ പിടുത്തം വിട്ടു…..

“പങ്കൂ……..അമ്മാവൻ വലിയൊരു വിഷമത്തിലാണ്………. നാട്ടുകാരുടെയും ബന്ധുക്കളുടെ മുന്നിലും നാണം കെട്ടു…..

പാവം…..

ഇങ്ങനൊരു ചതി പ്രതീക്ഷിച്ചില്ലല്ലോ…….”

അയാളുടെ മുഖത്തും തെളിഞ്ഞത് വിഷമവും സഹതാപവുമായിരുന്നു

“അതിനിപ്പോൾ നമുക്കെന്ത് ചെയ്യാൻ കഴിയും അച്ഛാ……

അവരുടെ വിധിയായിരിക്കും…….”

പങ്കുവും സഹതാപത്തിൽ തന്നെ പറഞ്ഞു……

ജാനിയ്ക്ക് പക്ഷെ ഏകദേശം കാര്യങ്ങളൊക്കെ പിടികിട്ടിയിരുന്നു…..

“മോനെ……..അച്ഛൻ…….

അച്ഛൻ വാക്കു കൊടുത്തുപോയി……

നീ ലച്ചുവിനെ വിവാഹം കഴിക്കണം…….”

പൊള്ളിപ്പിടഞ്ഞതു പോലെ അവൻ അച്ഛയെ നോക്കി…… മുറിവേറ്റ ഹൃദയത്തിൽ കുത്തിയത് പോലെ തോന്നി അവന് ആ വാക്കുകൾ….

ദേഷ്യവും അമർഷവും ഒരുപോലെ ഉയർന്നപ്പോൾ അവന്റെ മുഖം ചുവന്ന് കടുത്തു….

“അച്ഛനെന്തായീ പറയുന്നത്……😡

ഞാനവളെ കെട്ടാനോ………..അവളെയെന്നല്ല….

ഒരുത്തിയെയും കെട്ടാൻ ഞാൻ തയ്യാറല്ല…

ആരോട് ചോദിച്ചിട്ടാ അച്ഛൻ വാക്ക് കൊടുത്തത്……….എന്റെ മനസ്സ് മുഴുവൻ …….”

പെട്ടെന്ന് ഓർത്തത് പോലെ അവൻ നിർത്തി….. ആ ഓർമയിൽ തന്നെ കണ്ണുകൾ നിറഞ്ഞു തുളുമ്പി……

ജാനി അവന്റെ ദേഷ്യം കണ്ട് പങ്കുവിന്റെ കൈയിൽ മുറുകെ പിടിച്ചു…….

പിന്നെയും അവളുടെ സ്പർശനം അവനെ തളർത്തിയിരുന്നു….അവനൊന്നടങ്ങി….അവളിലേക്ക് ചേർന്ന് നിന്ന് അവളെ ചേർത്ത് പിടിച്ച് ഇതാണെന്റെ പെൺകുട്ടി എന്ന് പറയാൻ അവന്റെ ഹൃദയം തുടികൊട്ടി…..

“പങ്കൂ…….അച്ഛനാണ് വാക്കു കൊടുത്തത്….. തെറ്റിച്ചാൽ അച്ഛനെ നീ കാണില്ല……

നീയെന്റെ മകനാണെങ്കിൽ ലച്ചുവിന്റെ കഴുത്തിൽ നീ തന്നെ താലികെട്ടും…..

ജാനീ……..നീ ഇവനെ പറഞ്ഞ് മനസ്സിലാക്ക്….. എന്നിട്ട് വിളിച്ചുകൊണ്ട് വാ…..

ഞാൻ മണ്ഡപത്തിൽ കാണും…….”

വീറോടെ പറഞ്ഞിട്ട് പോകുന്ന രവിയെ നോക്കി പങ്കു തറയിലേക്ക് ഊർന്നിരുന്നു……

നിശബ്ദ പ്രണയം സമ്മാനിച്ച വിങ്ങലിന്റെ ബാക്കിപത്രം പോലെ അവന്റെ ഹൃദയത്തിൽ നിന്ന് ചോര പൊടിഞ്ഞു……

ജാനി അവന്റെ അവസ്ഥ മനസ്സിലാക്കിയത് പോലെ അവന്റെ അരികിലായി ഇരുന്നു………

“പങ്കൂ………….”

“പറ്റില്ല ജാനീ……….എനിക്ക് കഴിയില്ല……

എന്റെ വേദന ആർക്കും മനസ്സിലാവില്ല…….

നീയെങ്കിലും അച്ഛനെ പറഞ്ഞൊന്നു മനസ്സിലാക്കെടീ…….”

അവൻ വിതുമ്പിപ്പോയി…..

അടക്കി വച്ചിരിക്കുന്ന സങ്കടം ആരോടാണ് പറഞ്ഞൊന്ന് ആശ്വസിക്കുന്നത്……

തന്റെ ഹൃദയം തുറന്നാൽ ഒരു പക്ഷേ ജാനീ…..

“പങ്കൂ……അമ്മാവന്റെ അവസ്ഥയിൽ സഹായിക്കേണ്ടത് നീയല്ലേ…….

നീ ലെച്ചുവിനെ വിവാഹം കഴിക്കണം….”

പങ്കു ഞെട്ടിപ്പിടഞ്ഞ് ജാനിയെ നോക്കി….

‘ഓ……..പ്രണയം എനിക്ക് മാത്രമാണല്ലോ…. വേദന തന്റേത് മാത്രമാണല്ലോ……. പൊള്ളുന്നത് എന്റെ മനസ്സ് മാത്രമാണല്ലോ…..’

ജാനി പങ്കുവിന്റെ കൈപിടിച്ചു തന്റെ തലയിൽ വച്ചു……

“കുറച്ചു നാളായി ഞാൻ ശ്രദ്ധിക്കുന്നുണ്ട് നിന്നെ…..

എന്താ ഒന്ന് നിന്റെ മനസ്സിൽ വട്ടം കറങ്ങുന്നു…..

പങ്കൂ……..എന്താടാ പറയെടാ……..

എന്റെ തലയിൽ തൊട്ടു നീ കള്ളം പറയില്ലെന്നറിയാം……”

പങ്കു പകപ്പോടെ കൈ പിൻവലിച്ചു….

“ഒന്നുമില്ല……….. ഒന്നുമില്ല……

എനിക്ക് വിവാഹം വേണ്ട ജാനീ……

നീയുമായുള്ള സൗഹൃദം അത്….അതില്ലാതാവും…….”

അവന്റെ ശബ്ദം പലയിടത്തും ചിലമ്പിച്ചിരുന്നു…..

“ആഹാ……അതാണോ കാര്യം…… അതിപ്പോൾ ശരിയാക്കിത്തരാം…..

നീ വാടാ ചെക്കാ……”

ജാനി അവനെ വലിച്ചെഴുന്നേൽപ്പിച്ചു……

അനുസരണയുള്ള കുട്ടിയെ പോലെ അവൻ ജാനിയുടെ പുറകേ പോയി………..

ലക്ഷമിയുടെ മുന്നിലേക്ക് അവനെ കൊണ്ട് നിർത്തിയതും അവൻ മനസ്സിലാകാതെ ജാനിയെ ഉറ്റുനോക്കി……

മറ്റുള്ളവരും അവരുടെ പ്രവൃത്തി വീക്ഷിച്ചു നിൽക്കയാണ്…..

പങ്കുവിനെ കണ്ട അമ്മാവന്റെ മനസ്സ് ഒന്നു തണുത്തു…….മകളുടെ ഭാവിയിൽ നീറി നിന്നിരുന്ന ആ പിതാവിന് പങ്കുവിന്റെ തീരുമാനം നിർണായകമായിരുന്നു……

“ലച്ചൂ…….ഇത് പങ്കു എന്ന ശ്രീരാഗ്……

എന്റെ ജീവനാണിവൻ…..അവന്റെ ജീവൻ ഞാനും…….

നമ്മൾ തമ്മിലുള്ള ബന്ധത്തിന്റെ ആഴം തീവ്രതയേറിയതാണ്……ആർക്കും മനസ്സിലാകാത്ത അത്രയും ആഴത്തിൽ……

അവനില്ലാതെ ഞാനോ….ഞാനില്ലാതെ അവനോ ഇല്ല……..

നീ നമ്മുടെ ഇടയിലേക്ക് കടന്നു വരുമ്പോൾ അകറ്റരുത് ഞങ്ങളെ………

എങ്കിൽ മാത്രം….. നിന്റെ കഴുത്തിൽ പങ്കു താലി കെട്ടും……”

ജാനിയുടെ വാക്കുകൾ മൂർച്ചയുള്ള മുള്ളുകളായി ഹൃദയത്തിന്റെ ഓരോ ഭാഗങ്ങളിലേക്കും തറച്ചു കയറുന്നത് അവനറിഞ്ഞു……

പൊട്ടിക്കരയാൻ വെമ്പിയ മനസ്സിനെ അടക്കിപ്പിടിച്ചെങ്കിലും കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞൊഴുകി……

ലച്ചു ചെറിയ പുഞ്ചിരിയോടെ ജാനിയുടെ കൈകൾ പൊതിഞ്ഞു……

“ഒരിക്കലുമില്ല ജാനിചേച്ചീ…….സൗഹൃദത്തിന്റെ വില എനിക്കറിയാം…….

ശ്രീയേട്ടന്റെ ജീവിതത്തിലേക്ക് വരാൻ കഴിഞ്ഞാൽ….. ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള പെൺകുട്ടി ഞാനായിരിക്കും………”

പങ്കു അവിശ്വസനീയതയോടെ അവളെ നോക്കി……..

ഇന്നലെ മാത്രമാണ് നേരിൽ കണ്ടത്……പെട്ടെന്ന് തന്നെ…. കല്യാണം കഴിക്കാനിരുന്നവനെ മറന്ന് …… തന്നെ കെട്ടാൻ നിൽക്കുന്നു……

ലച്ചുവിനോട് അവന് പുച്ഛം തോന്നി……

ജാനി പങ്കുവിനെ കൈയിൽ പിടിച്ചു മണ്ഡപത്തിൽ കൊണ്ടിരുത്തി………അവൻ ദയനീയമായി അവളുടെ മുഖത്ത് നോക്കി…..

“പങ്കൂ…….നമ്മുടെ സൗഹൃദത്തിന്റെ പേരിൽ ഞാൻ കൊടുത്ത വാക്കാണ്……

നീ തള്ളിക്കളയരുത്……”

പങ്കു തകർന്നവനെ പോലെ വിലപിച്ചു…….

‘താലി കെട്ടി സ്വന്തമാക്കാൻ കൊതിച്ചത് നിന്നെയാണ് ജാനീ………

പക്ഷെ വിലപ്പെട്ട സൗഹൃദം കളങ്കപ്പെടുത്തിയ എനിക്കുള്ള ശിക്ഷയാണിത്……’

“പങ്കൂ………”

ചോദ്യഭാവത്തിലുള്ള ജാനിയുടെ വിളിയ്ക് മറുപടിയെന്നോണം നിറഞ്ഞ കണ്ണുകൾക്കിടയിലും അവൻ ചെറുതായി പുഞ്ചിരിച്ചു…..സമ്മതമെന്നോണം……

എല്ലാവരിലും ആശ്വാസത്തിന്റെ നെടുവീർപ്പുയർന്നു…….

ജാനി തന്നെ ലച്ചുവിനെ മണ്ഡപത്തിൽ പങ്കുവിനടുത്തായി ഇരുത്തി…..ലച്ചുവിന്റെ മുഖം സന്തോഷവും നാണവും കൊണ്ട് ചുവന്ന് തുടുത്തിരുന്നു…….

ജാനി താലിയെടുത്ത് പങ്കുവിന്റെ കൈയിലേക്ക് കൊടുത്തു……

വിറയലോടെ അവൻ താലി കൈയ്യിൽ വാങ്ങി…..

എല്ലാവരുടെ അനുഗ്രഹവും വാങ്ങി വെറുപ്പോടെ അവൻ ലച്ചുവിന്റെ കഴുത്തിൽ താലി കെട്ടി…… ആ നിമിഷങ്ങളിൽ ജാനിയുടെ മുഖം മാത്രം അവൻ മനസ്സിൽ ആവാഹിച്ചിരുന്നു……

ലച്ചു അവന്റെ കഴുത്തിലേക്ക് മാലയിട്ടു….

സിന്ദൂരരേഖ ചുവപ്പിക്കാൻ രേണുക നീട്ടിയ കുങ്കുമത്തെ അവൻ അവഗണിച്ചു……

“ഇത്രയൊക്കെ മതി😡……”

വെറുപ്പോടെ മാത്രം അവളെയൊന്ന് നോക്കി അവൻ എഴുന്നേറ്റു…… ജാനിയുടെ കൈയിൽ പിടിച്ച് വലിച്ച് പുറത്തേക്ക് കൊണ്ടുപോയി….

“മോളെ…….പെട്ടെന്ന് ആയതുകൊണ്ട്……അവന്……”

രേണുക ലെച്ചുവിനെ സമാധാനിപ്പിക്കാനെന്നോണം.

“സാരമില്ല അമ്മേ…..എനിക്ക് മനസ്സിലാകും……

ഇപ്പോൾ ഞാനൊരു ഭാര്യയാണ്……..ക്ഷമിക്കേണ്ടതും കാത്തിരിക്കേണ്ടതും ഞാനാണ്……..”

അവളുടെ പക്വതയുള്ള വാക്കുകൾ കേട്ട് രേണുക ആശ്വസിച്ചു……..

വൈകുന്നേരം ആയപ്പോൾ തന്നെ ലെച്ചുവിനെയും കൊണ്ട് അവരിറങ്ങി…….

പോകുന്ന വഴിയിലും പങ്കു ജാനിയുടെ കൈകളിൽ അമർത്തി പിടിച്ചിരുന്നു……

പക്ഷെ ലച്ചുവിന് അത് കണ്ട് വിഷമം തോന്നിയില്ല….അവരുടെ സൗഹൃദത്തിൽ അദ്ഭുതം മാത്രമായിരുന്നു അവളിൽ…

എട്ടാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 8

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

പങ്കു ഫാൻസിന് സന്തോഷമായല്ലോ അല്ലേ…..

തിരക്കാണ്…………. അതുകൊണ്ടാണ് കുറച്ചെഴുതുന്നത്…….

ഗൗരീപരിണയം പോലെ ഇത് വായിക്കരുത്..

Leave a Reply

Your email address will not be published. Required fields are marked *