എന്റെ പ്രാർത്ഥനയുടെ അനുഗ്രഹമാണ് എന്റെ അനിയത്തിക്ക് കിട്ടിയ ഭർത്താവ്…

രചന: അജു

അച്ഛാ ഒന്ന് വേഗം ഇറങ്ങുമോ… സമയത്തിന് ചെന്നില്ലേൽ കുറെ നേരം നിൽക്കേണ്ടി വരും…

ദേ വരുന്നു മോളേ…

വേഗം വാ അച്ഛാ…

പോവാം മോളേ…

എന്തോന്ന് ഒരുക്കം ആണ് അച്ഛാ ഇത്… നമ്മൾ ഡോക്ടറെ കാണാൻ ആണ് പോണേ…

ഒന്ന് പോടീ ഞാൻ ഒരുങ്ങുകയൊന്നും ആയിരുന്നില്ലാ… നിന്റെ അമ്മയോട് യാത്ര പറയുകയായിരുന്നു…

പിന്നെ മരിച്ചു പോയാ ‘അമ്മയോടല്ലേ അച്ഛൻ യാത്ര പറയാൻ നിന്നത്… വെറുതെ ഓരോന്ന് പറഞ്ഞോട്ടോ…

നിന്നോട് ആരാ പറഞ്ഞെ എന്റെ ഭാര്യ അതായത് നിന്റെ ‘അമ്മ മരിച്ചു പോയെന്ന്… അവൾ ഇപ്പോഴും ഈ വീട്ടിൽ ജീവിച്ചിരിക്കുന്നുണ്ട്… നിനക്ക് സംശയം ഉണ്ടോ…

ആയോ എനിക്ക് ഒരു സംശയവും ഇല്ലേ…

ഈ കണ്ണേട്ടൻ എവിടെ പോയി കിടക്കുകയാണാവോ… വരാം എന്ന് പറഞ്ഞിട്ട് കാണുന്നില്ലല്ലോ…

അല്ലാ കണ്ണൻ വരുന്നുണ്ടോ നമ്മുടെ കൂടെ…

വരുന്നുണ്ട്… നമ്മളെ അവിടെക്ക് കൊണ്ട് ആക്കാം എന്ന് എന്നോട് പറഞ്ഞിരുന്നു …

അല്ല മോളേ അവന് ഇഷ്ടം പോലെ പൈസ കൊടുക്കാൻ ഇല്ലേ വാടക വിളിച്ചിട്ട് അത് കൊടുത്തോ മോൾ…

അതൊക്കെ കൊടുത്തു ഞാൻ….

ഞാനൊന്ന് വിളിച്ചു നോക്കട്ടെ കണ്ണേട്ടനെ…

ആ വിളിച്ചു നോക്ക്…

അച്ഛാ ഫോൺ എടുക്കുന്നില്ലാ…

ചെലപ്പോ ഇവിടെ എത്താറായിട്ടുണ്ടാവും അതാവും അവൻ ഫോൺ എടുക്കാത്തത്…

ദേ വന്നല്ലോ കണ്ണേട്ടൻ…

കണ്ണേട്ടാ വിളിച്ചാ ഒന്ന് ഫോൺ എടുത്തുടെ…

ഞാൻ ഇവിടെ എത്താറായതുകൊണ്ടാ ഫോൺ എടുക്കാഞ്ഞേ…

വർത്താനം പറഞ്ഞു നിൽക്കാതെ കയറാൻ നോക്ക്…

അച്ഛാ വാ നമ്മുക്ക് പോവാ…

ഞങ്ങൾ ഓട്ടോറിക്ഷയിൽ കയറി…

കണ്ണാ എങ്ങനെയുണ്ടടാ ഇപ്പൊ ഓട്ടമൊക്കെ ഉണ്ടോ…

വലിയ കുഴപ്പം ഒന്നും ഇല്ലാതെ പോവുന്നു…

കണ്ണാ എന്തായി നിന്റെ അനിയത്തിയുടെ കല്യാണം… വലതും ശെരിയായോ…

എവിടെ ഒന്നും ശെരിയായിട്ടില്ലാ…

വിഷമിക്കണ്ടടാ സമയം ആവുമ്പോൾ എല്ലാം നടക്കും…

അല്ല കണ്ണാ നിനക്ക് പെണ്ണ് ഒന്നും കേട്ടണ്ടേ…

കെട്ടണം… അനിയത്തി നിൽക്കുമ്പോൾ ഞാൻ എങ്ങനെയാ പെണ്ണ് കേട്ടാ…

അതും ശെരിയാണ്…

ഇനി നീ ആരെയെങ്കിലും കണ്ട് വെച്ചിട്ടുണ്ടോ….

കണ്ണാ എന്താടാ നീ ഒന്നും പറയാത്തെ…

അച്ഛാ അച്ഛൻ ഒന്ന് മിണ്ടാതെ ഇരുന്നേ… കണ്ണേട്ടൻ വണ്ടി ഓടിക്കുകയല്ലേ…

അങ്ങനെ ഞങ്ങൾ ഹോസ്പ്പിറ്റലിൽ എത്തി…

കണ്ണേട്ടാ പൈസ എത്രയാ…

അത് പിന്നീട് പറയാം… ഞാൻ നിൽക്കണോ ഇവിടെ…

കണ്ണേട്ടന് വേറെ ഓട്ടം ഉണ്ട് എന്ന് പറഞ്ഞിട്ട് അതിന് …

ആ ഓട്ടം ഞാൻ വേറെ ആൾക്ക് കൊടുത്തു…

നിങ്ങൾ പോയിട്ട് വാ… ഞാൻ ഇവിടെ വെയിറ്റ് ചെയാം…

അവർ അകത്തേക്ക് കയറി പോയി…

ശേ അവളുടെ അച്ഛനോട് പറയാമായിരുന്നു….നല്ലൊരു ചാൻസ് കിട്ടിയതായിരുന്നു… എന്നിട്ടും പറഞ്ഞില്ലാ…

ആ അച്ഛന്റെ മുഖത്ത് നോക്കി എങ്ങനെയാ പറയാ അച്ഛന്റെ മോളും ഞാനും പ്രണയത്തിൽ ആണ് എന്ന്…

വേണ്ടാ വേണ്ടാ എന്ന് മനസ്സിനോട് പലവട്ടം പറഞ്ഞതാ…പക്ഷെ കെട്ടില്ലാ…

എനിക്ക് അറിയില്ലാ എങ്ങനെയാ എനിക്ക് അവളോട് ഇങ്ങനെ ഇഷ്ടം തോന്നിയത് എന്ന്…

പേടിച്ചിട്ടാണ് ഞാൻ അവളോട് എന്റെ പ്രണയം തുറന്നു പറഞ്ഞത്…പക്ഷെ അവൾക്കും എന്നെ ഇഷ്ടമാണ് എന്ന് അറിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ആണ് എനിക്ക് ഉണ്ടായത്…

എനിക്ക് അറിയാം എന്നെ പോലത്തെ ഒരുത്തന് കിട്ടേണ്ടാ പെണ്ണ് അല്ലാ അവൾ എന്ന്…

എനിക്ക് ആണെങ്കിൽ കേറി കിടക്കാൻ സ്വന്തമായി ഒരു വീട് പോലും ഇല്ലാ… വാടക കൊടുത്ത് മട്ടി…

അച്ഛനും അമ്മയും മരിച്ചപ്പോൾ എനിക്ക് വയസ്സ് ഏഴ്‌ ആയിരുന്നു…

രണ്ട് അനിയത്തിമാരും ഉണ്ട്…

ഒരു അനിയത്തി മരിച്ചു പോയി…

പിന്നെ ഒരു അനിയത്തി ഉണ്ട്… അവളുടെ കല്യാണം കഴിഞ്ഞിട്ടില്ലാ…

എല്ലാരും ചോദിക്കുന്ന സ്ത്രീധനം കൊടുക്കാൻ എനിക്ക് കഴിയില്ലാ… അത് കൊണ്ട് അവളുടെ കല്യാണം കഴിയുന്നില്ലാ…

അനിയത്തി നിൽക്കുമ്പോൾ എനിക്ക് ഇവളേ കല്യാണം കഴിക്കാൻ പറ്റില്ലല്ലോ…

അവൾ എന്റെ കൂടെ എന്ത് കാര്യത്തിന് വേണമെങ്കിലും നിൽക്കും…

കണ്ണേട്ടാ പോവാം…

ആ പോവാം…

എന്ത് പറഞ്ഞു ഡോക്ടർ…

മരുന്ന് മുടക്കരുത് എന്ന് പറഞ്ഞു…

മരുന്ന് കഴിക്കാൻ ഭയങ്കര മടി ആയി തുടങ്ങി…

അസുഖം മാറണമെങ്കിൽ മരുന്ന് കഴിക്കാതെ പറ്റില്ലല്ലോ…

അതൊക്കെ മാറും…

മാറണമെങ്കിൽ ഞാൻ മരിക്കണം…

മരിക്കുന്നതിന് മുമ്പ് ഒരു ആഗ്രഹമേയുള്ളു ഇവളെ നല്ലൊരുവന്റെ കൈയിൽ ഏൽപ്പിക്കണം എന്ന്…

അച്ഛാ അച്ഛൻ ഒന്ന് മിണ്ടാതെ ഇരുന്നേ…

കണ്ണാ ഇവൾ കല്യാണം കാര്യം പറയുമ്പോൾ എല്ലാം ഒഴിഞ്ഞു മാറും…

അച്ഛനെ തനിച്ചാക്കി അവൾക്ക് ഒരുത്തീക്കും പോകണ്ടാ എന്നാ പറയുന്നേ… അവൾ അവളുടെ ഭാവിയെ പറ്റി ചിന്തിക്കുന്നില്ലാ…

അങ്ങനെ ഞങ്ങൾ വീട് എത്തി….

മോൾ ചെന്ന് വാതിൽ തുറക്ക്…

ആ…

കണ്ണാ…

എന്താ അച്ഛാ…

നീ എന്നെ എന്നും അച്ഛാ എന്ന് വിളിക്കാറ്…നീ ഇടക്ക് പറയാറുണ്ട് എന്നെ അച്ഛനായിട്ടാ കണ്ടിരിക്കുന്നത് എന്ന്…

അതെ ഞാൻ അച്ഛനെ അച്ഛൻ ആയിട്ട് തന്നെയാ കണ്ടിട്ടുള്ളത്…

മോനേ കണ്ണാ അച്ഛൻ ഒരു കാര്യം ചോദിച്ചാൽ മോന് വിഷമം ആവോ…

ഇല്ലാ അച്ഛൻ ചോദിക്ക്…

കണ്ണാ നിനക്ക് എന്റെ മോളേ കല്യാണം കഴിച്ചു തരട്ടെ…

അവൾക്ക് നിന്നെ ഇഷ്ടമാവും… എനിക്ക് ഉറപ്പുണ്ട്…

നിനക്ക് അവളെ ഇഷ്ടമല്ലേ…

ഇഷ്ടക്കുറവൊന്നും ഏല്ലാ… പക്ഷെ അവളുടെ മനസ്സ് അറിയണ്ടേ…

അതും അല്ലാ അനിയത്തി നിൽക്കുമ്പോൾ ഞാൻ എങ്ങനെയാ കല്യാണം കഴിക്കാ…

അനിയത്തിയുടെ കല്യാണം കഴിഞ്ഞിട്ട് കഴിച്ചാൽ മതി….

അച്ഛൻ ഇനി എത്ര നാൾ ഉണ്ടാവും എന്ന് അറിയില്ലാ…

അച്ഛന് എന്തെങ്കിലും സംഭവിച്ചാൽ നീ അവളെ പൊന്നുപോലെ നോക്കണം…

അവളെ കൊണ്ട് ഞാൻ സമ്മതിപ്പിച്ചോണാം… ഞാൻ പറയുന്നത് എന്തും എന്റെ മോൾ അനുസരിക്കും…

എന്നാ നീ ചെല്ല്…

ശെരി അച്ഛാ…

കണ്ണേട്ടാ…

എന്താ അമ്മു…

എന്തോന്നാ ആലോചിക്കുന്നേ…

നിന്റെ അച്ഛൻ പറഞ്ഞ വാക്കുകൾ ആലോചിച്ചതാ…

അച്ഛന് എന്തെങ്കിലും സംഭവിച്ചാൽ നിന്നെ പൊന്നുപോലെ നോക്കണം എന്ന് പറഞ്ഞു…

ആ പറഞ്ഞത് അവസാനമായിട്ടിരുന്നു എന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ലല്ലോ…

കണ്ണേട്ടാ കണ്ണേട്ടൻ അച്ഛന് കൊടുത്ത വാക്ക് തെറ്റിച്ചില്ലല്ലോ… എന്നെ പൊന്നുപോല്ലേ തന്നെയല്ലേ നോക്കുന്നത്…

അച്ഛനും അമ്മയും സന്തോഷിക്കുന്നുണ്ടാവും മുകളിൽ ഇരുന്ന്…

ഞാൻ പറയാൻ വന്ന കാര്യം മറന്നു…

കണ്ണേട്ടാ അവൾ വിളിച്ചിരുന്നു… ഇങ്ങോട്ട് വരുന്നുണ്ട് എന്ന് പറഞ്ഞു…

ആഹാ എത്ര നാൾ ആയി ഞാൻ അവളെ കണ്ടിട്ട്….

കണ്ണേട്ടന് അവളേ കാണാനുള്ള കോതിയൊന്നും അല്ലാ എന്ന് എനിക്കറിയാം…

അവളുടെ കുഞ്ഞിനെ കാണാൻ ഉള്ള തിരക്ക് അല്ലെ ഇത്..

ഒന്ന് പോടീ…

ഓ ഇപ്പൊ എന്നെ വേണ്ടാതെ ആയി…

അമ്മു…

ഞാൻ തമാശ പറഞ്ഞതാ…

എന്നാ നീ പോയി ഒരുക്കാൻ നോക്ക്…

ഓ ഒരുക്കാമേ…

പോടീ…

ദൈവം ചില നേരങ്ങളിൽ നമ്മളെ വിഷമിപ്പിക്കും…

കുറെ വിഷമിപ്പിച്ചാലും അവസാനം നമ്മുക്ക് സന്തോഷം തരുമോ…

അവളുടെ അച്ഛൻ മരിച്ചപ്പോൾ എന്ത് ചെയണം എന്ന് അറിയാതെ നിൽക്കുമ്പോൾ എനിക്കൊരു താങ്ങായി നിന്നത് എന്റെ അനിയത്തി ആയിരുന്നു…

അവൾ തന്നെയാ എന്റെയും അവളുടെയും കല്യാണത്തിന് തിടുക്കം കൂട്ടിയത്…

എന്റെ പ്രാർത്ഥനയുടെ അനുഗ്രഹമാണ് എന്റെ അനിയത്തിക്ക് കിട്ടിയ ഭർത്താവ്…

എനിക്കും എന്റെ അനിയത്തിക്കും കിട്ടിയ ഭാഗ്യമാണ് എന്റെ ഭാര്യ…

ശുഭം…

രചന: അജു

Leave a Reply

Your email address will not be published. Required fields are marked *