നിനവറിയാതെ Part 30

ഇരുപത്തിഒമ്പതാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 29

Part 30

“അല്ല അവൾക്ക് വേണ്ടി അവൻ ചത്തു..”

“നീ കഞ്ചാവ് അടിച്ചിട്ട് പറയുന്നതാണോ ? ”

“ടി പുല്ലേ.. അവൻ ചത്തുന്ന് പറഞ്ഞിട്ട് എനിക്ക് എന്ത് തേങ്ങാ കിട്ടാനാ..” അവൻ ദേഷ്യത്തിൽ പറഞ്ഞു..

“അതും ശരിയാ.. അതുകൊണ്ട് ആയിരിക്കും ഇന്ന് എബിയുടെ കാര്യം പറഞ്ഞപ്പോൾ അവൾ വല്ലാതെ ചൂടായി..”

“എങ്ങനെ ചൂടാവാതെ ഇരിക്കും …അവൾക്ക് വേണ്ടി സ്വന്തം ജീവൻ കൊടുത്തവനാ എബി.. ആ അവനെ പറഞ്ഞാൽ അവൾക്ക് പൊള്ളും..”

“നീ എന്താ രഞ്ജി ഇത്ര സിംപിൾ ആയിട്ട് ഒരാളെ കൊന്നു എന്ന് പറയുന്നേ ?”

“എന്റെ മോളേ അത് കേരളം അല്ല ബാംഗ്ലൂർ ആണ്.. അവിടെ പലതും നടക്കും.. അവിടുത്തെ പൊലീസിന് മലയാളികളെ അലർജിയാണ്.. ക്യാഷ് കൊടുത്താൽ അവർ കണ്ണടക്കും.. പിന്നെ അവന് ചോദിക്കാനും പറയാനും ഒന്നും ആരുമില്ലെന്ന് തോന്നുന്നു..ഇതുവരെ ഇൻവെസ്റ്റിഗേഷൻ ഒന്നും നടന്നിട്ടില്ല …”

“നീ എന്നിട്ട് അവന്റെ ബോഡി എന്ത് ചെയ്തു..” അവൾ സംശയത്തോടെ ചോദിച്ചു..

“ഇരുമ്പ് കമ്പി വച്ച് തലക്കിട്ടു ഒരെണ്ണം കൊടുത്തതെ അവന്റെ കാറ്റു പോയി , കൊല്ലണം എന്നു കരുതിയതല്ല.. അവൻ ചോദിച്ചു വാങ്ങിയതായിരുന്നു ആ മരണം.. ബ്ലഡ് നന്നായി പോകുന്നുണ്ടായിരുന്നു.. accident ആണെന്ന് വരുത്തി തീർക്കാൻ ബുദ്ധിമുട്ടില്ലായിരുന്നു.. അതുകൊണ്ട് ബോഡി മരവുചെയ്യാൻ നിന്നില്ല.. അവന്റെ ബൈക്കിന്റെ അടുത്ത് ഇട്ടേച്ചു ഞങ്ങൾ പോയി…. ഇപ്പോൾ പാവം ഏതെങ്കിലും പൊതുശ്മശാനത്തിൽ വിശ്രമിക്കുന്നു കാണും..” അവൻ പുച്ഛത്തോടെ ചിരിച്ചു

“ഇത്രയും ഒക്കെ നീ അവിടെ കാട്ടികൂട്ടിയിട്ട് വേദിക പ്രതികരിച്ചില്ലേ ? ”

“ഇതൊന്നും ചെയ്തത് ഞാൻ അല്ലല്ലോ.. ഞാൻ ഏർപ്പെടുത്തിയ ഗുണ്ടകളല്ലേ… ഞാൻ വെറും കാഴ്ച്ചക്കാരൻ മാത്രമായിരുന്നു.. എന്തിന് , എബിക്ക് പോലുമറിയില്ല അവനെ കൊന്നത് ഞാൻ പറഞ്ഞിട്ടാന്ന്..

അവൻ അന്ന് കരഞ്ഞു പറഞ്ഞപ്പോൾ വേദിക പോയി.. എബി വലിയ ഹീറോ അല്ലെ കുറെ സമയം അവന്മാരുടെ അടുത്ത് ഫൈറ്റ് ചെയ്തു നിന്നു.. അവൾ പോയി കഴിഞ്ഞാ അവനെ തട്ടിയത്.. എന്നാലും അവളെ സമ്മതിക്കണം മരണം മുന്നിൽ കണ്ടിട്ടും അവൾ എബിയുടെ ഒപ്പം നിന്നു.. പക്ഷേ അവൻ എബി .. ആ തെണ്ടിയാ അവളെ രക്ഷിച്ചത്.. അന്നാദ്യമായി അവളുടെടെ കണ്ണിൽ ഭയത്തെ കണ്ടു..ആ പേടി എന്നും കാണാൻ വേണ്ടിയാ അവനെ തീർത്തതും അവളെ ജീവനോടെ വിട്ടതും…. പിന്നീട് ഞാൻ കാണുമ്പോൾ എല്ലാം അവളുടെ കണ്ണുകളിൽ ആ ഭയമുണ്ടായിരുന്നു.. സങ്കടവും..”

“അതോടെ നീ അവളെ വെറുതെ വിട്ടോ ?”

“വെറുതെ വിടാനോ , എന്റെ ജീവിതം നശിപ്പിച്ച പോലെ അവളുടെയും ജീവിതവും ഇല്ലാതാക്കും.. എന്നിട്ട് അവളുടെ സങ്കടം കണ്ടു ഞാൻ സന്തോഷിക്കും.. വേട്ടക്കാരൻ തന്റെ ഇരയെ വേട്ടയാടുന്ന പോലെ .. ഇപ്പോൾ അവൾ എന്റെ ഇരയാ..അവളെ ഞാൻ ഇങ്ങനെ വേട്ടയാടിക്കൊണ്ടിരിക്കും…”

“നീ പറയുന്നതൊന്നും എനിക്ക് മനസ്സിലാകുന്നില്ല..”

“സിംപിൽ അവളെ ഞാൻ ഒറ്റയടിക്ക് കൊല്ലില്ല ,വേദനിപ്പിച്ചു , വേദനിപ്പിച്ചു ഇഞ്ചിഞ്ചായി കൊല്ലും..”

“നടന്നത് തന്നെ..”അനു പുച്ഛത്തോടെ മുഖം തിരിച്ചു കൊണ്ട് പറഞ്ഞു..

“നടക്കും നീ കാത്തിരുന്നോ… വേദിക നിന്നെപോലെയല്ല .. അവൾക്ക് സ്നേഹത്തിന്റെ വില അറിയാം …എബിയെ നഷ്ട്ടപ്പെട്ടതിന് ശേഷം അവൾ ആത്മാർഥമായി ചിരിച്ചിട്ടില്ല.. ആ സങ്കടം ഇപ്പോഴും ആ മുഖത്തുണ്ട്.. അവൾ കാരണമാണ് എബി മരിച്ചത് …ആ ഓർമ അവളെ എപ്പോഴും കുത്തി നോവിക്കും , അല്ലെങ്കിൽ നോവിപ്പിക്കും ഞാൻ.. ” രഞ്ജിത്ത് കയ്യിലിരുന്ന സിഗരറ്റ് നിലത്തിട്ട് ചവിട്ടി ഞെരിച്ചു കൊണ്ട് പൊട്ടി ചിരിച്ചു..

“നിനക്കവിടെ തെറ്റി രഞ്ജി …. എബിയാണ് വേദികയെ സ്നേഹിച്ചത് , അവൾക്കവൻ വെറും ഒരു ഫ്രണ്ട് മാത്രമായിരുന്നു… വേദിക എബിയെ പ്രണയിച്ചിട്ടില്ല… അതുകൊണ്ട് തന്നെ അവൾ അവനെ മറക്കും.. പെട്ടെന്നല്ലെങ്കിലും പതിയെ വേദികയുടെ ജീവിതത്തിൽ നിന്നും ആ ഓർമ്മകൾ ഇല്ലാതാവും.. ”

“ഞാൻ അത്ര മണ്ടനല്ല.. അവളുടെ പിന്നാലെ ഞാൻ എപ്പോഴും ഉണ്ട് , രഞ്ജിത്ത് ആയിട്ടല്ല. എബിയെ കൊന്നവരുടെ രൂപത്തിൽ .. മറ്റാരേക്കാളും നന്നായി അവൾക്കതറിയാം. ബാംഗ്ലൂരിൽ നിന്ന് ഇവിടേക്ക് വരുന്നതിന്റെ തലേദിവസവും അവന്മാർ അവളെ ഒന്ന് പേടിപ്പിച്ചതാ ”

“പൊട്ടൻ അന്നവളെ തീർത്തില്ലല്ലോ.. ”

“അന്നത്തെ കാര്യം ഒന്നും പറയാത്തതാ നല്ലത് …. കാറ്റും , മഴയും.. പിന്നെ എവിടുന്നോ വന്ന രണ്ടവന്മാരും.. എല്ലാം അവൾക്കനുകൂലമായിരുന്നു.. അല്ലെങ്കിൽ വേദിക ലക്ഷ്മി പിറ്റേദിവസത്തെ പത്രങ്ങളിൽ നിറഞ്ഞു നിന്നേനെ.. അതോടെ അവൾ ശരിക്കും പേടിച്ചു.. മരണം തനിക്ക് പിന്നിലുണ്ടെന്നു മനസ്സിലാക്കിയ വേദിക ഇനി സന്തോഷിക്കില്ല.. സന്തോഷിക്കാൻ ഞാൻ സമ്മതിക്കില്ല… ”

“നീ പറഞ്ഞ പോലെ ഇപ്പോൾ അവൾക്ക് പേടി കാണുമായിരിക്കും .. പക്ഷേ? ”

“കാണുമെന്നല്ല ..ഉണ്ട്..”

അതായിരിക്കുമോ അവൾ കിച്ചുവിന്റെ ലൈഫിൽ നിന്ന് പോകുമെന്ന് പറഞ്ഞത് ? ആയിരിക്കും.. അത്രയും wait ചെയ്യാൻ എനിക്ക് ടൈമില്ല.. ഇവനെക്കൊണ്ട്‌ തന്നെ അവളെയും പെട്ടെന്ന് തീർക്കണം. അതിനെന്താ വേണ്ടതെന്ന് എനിക്കറിയാം (അനു ആത്മ )

” അതിനിന്നവൾ വേദികലക്ഷ്മി അല്ല വേദിക ആദിദേവാണ്.. ആദിദേവിന്റെ ഭാര്യയാണ്… അവൾക്കെത്ര പേടിയുണ്ടെങ്കിലും അതൊക്കെ മാറ്റാൻ കിച്ചു അവൻ ഒറ്റൊരാൾ തന്നെ ധാരാളം. ”

“ആരാവൻ ? ”

“വേദികയുടെ ഭർത്താവ് ആദിദേവ് ”

“അതിനാണോ ഇത്ര build up.. അവന്റെ കാര്യം ഞാൻ ഏറ്റു..”

“പറയാൻ എളുപ്പമാണ്.. എബി അല്ല കിച്ചു.. എബി വേദികയെ കണ്ടാണ് സ്നേഹിച്ചതെങ്കിൽ… വർഷങ്ങളായി അവളെ കാണാതെ സ്നേഹിച്ചവനാണ് കിച്ചു .”

“കാണാതെന്ന് പറയുമ്പോൾ social media വഴി ആണോ ?”

“അങ്ങനെ ഒന്നുമല്ല.. ഒരു യമണ്ടൻ പ്രേമകഥ മൂവി കണ്ടതാണോ.. ഇത് അതുപോലെ ഒരു വട്ട് പ്രണയം.”

“മലയാളം സിനിമയൊന്നും ഞാൻ കാണാറില്ല..”

“എന്നാൽ അതുപോലെ ഒരു മണ്ടൻ love സ്റ്റോറി ആകുമെന്നാണ് ഞാൻ കരുതിയത്.. എന്റെ എല്ലാ വിശ്വാസങ്ങളെയും തകർത്തവർ ഒന്നായി.. എന്നാലുമവർ എങ്ങനെ ഒന്നിച്ചെന്ന് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല.. ”

“നീ എന്ത് തേങ്ങയാ പറയുന്നേ എനിക്കും മനസിലാകുന്നില്ല. ” അനുവിനെ കണ്ണുരുട്ടി നോക്കി രഞ്ജിത്ത് പറഞ്ഞു..

” അത്‌ ഒരിത്തിരി വലിയ കഥയാ.ഇപ്പോൾ പറയാൻ സമയമില്ല.. ഒരു കാര്യം പറയാം.. എബിയെ പോലെയല്ല കിച്ചു.. വേദിക എന്നാൽ കിച്ചുവിന് ഭ്രാന്താണ്..He is in madly love with വേദിക..

അവൾക്ക് വേണ്ടി മരിക്കാനും , കൊല്ലാനും മടിയില്ലാത്തവൻ.. ആ അവളെ ഉപദ്രവിക്കാൻ ശ്രമിക്കുന്നത് തന്നെ റിസ്‌ക്കാണ്… പിന്നെ കിച്ചൂ അറിഞ്ഞാൽ വെറുതെ വിടില്ല.. കിച്ചുവിനെ എനിക്ക് നന്നായി അറിയാം അവളുടെ നിഴലായി ഇനി അവൻ ഉണ്ടാകും… വേദികയെ ഉപദ്രവിക്കാൻ നീ നോക്കിയത് അവൻ അറിഞ്ഞാൽ പിന്നെ നീ ജീവനോടെ കാണില്ല.. അത്ര ഭ്രാന്തമാണ് അവന് വേദികയോടുള്ള പ്രണയം… ആ പ്രണയത്തിൽ വേദിക തന്റെ ദുഃഖം മറക്കും…”

“വേദികയോട് അവന് സ്നേഹംകൊണ്ടുള്ള ഭ്രാന്താണെങ്കിൽ എനിക്ക് വെറുപ്പുകൊണ്ടുള്ള ഭ്രാന്താ.. ഇപ്പോഴാണ് ഒരു ത്രിൽ വന്നത്.. എബി ഇല്ലാതായതോടെ എന്റെ മൂഡ് പോയതാ.. ഇനി നീ കണ്ടോ ….” പരിഹാസത്തോടെ രഞ്ജിത്ത് പറഞ്ഞു..

” രഞ്ജി നീ കരുതുന്ന പോലെ ഒന്നും അത്ര നിസ്സാരമാവില്ല.. ഈ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കരങ്ങളിലാണ് വേദിക ഇപ്പോൾ ഉള്ളത്..

എബി അവൻ ഒരു പാവമായിരുന്നു .. പക്ഷേ കിച്ചു അങ്ങനെ അല്ല , ചിരിച്ചുകൊണ്ട് കഴുത്തറക്കും ,അവനെ എനിക്ക് നന്നായി അറിയാം. വേദിക അതാണ് അവന്റെ ലോകം..ആ ലോകത്തെ തകർക്കാൻ നോക്കിയാൽ അവൻ വെറുതെ ഇരിക്കില്ല.. ”

“മതി.. നിർത്തടി… കുറെ നേരമായല്ലോ നീ അവനെ പുകഴ്ത്തുന്നു.. അവനാണോ പ്രോബ്ലെം എന്നാൽ അവനെ ആദ്യം തീർത്തേക്കാം..”

“NOOOO.. NOO..കിച്ചു അവനെ എനിക്ക് വേണം.. എന്റെ സ്വന്തമായിട്ട്… അതിനവൾ ഇല്ലാതെ ആകണം..അതാണ് എനിക്കുവേണ്ടത്…” അനു ദേഷ്യത്തിൽ പറഞ്ഞു…

“അതാണപ്പോൾ വേദികയോട് ഇത്ര ദേഷ്യം.. ഇപ്പോൾ എനിക്ക് ഏതാണ്ട് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായി.. അവനെ തട്ടാതെ അവളെ ഇല്ലാതെ ആക്കണം .”

“അതേ.. എത്രയും പെട്ടെന്ന്.. ”

“OK.. ഞാൻ വിളിക്കാം..”

“ആരും ഒന്നും അറിയരുത്.. ഞാനും ആലോചിക്കാം..” അനു പറഞ്ഞു..

“OK.. പിന്നെ കാണാം ”

“Ok.. ടാ..”

രഞ്ജിത് കാർ എടുത്ത് പോയതും അനു ഹാളിലേക്ക് നടന്നു..

****

” ഏട്ടാ.. ഏടത്തി.. ഡാൻസ് പൊളിച്ചു.. ” യദു ഓടി വന്ന് കിച്ചുവിന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു..

“അതേ വേദു എന്തായിരുന്നു പെർഫോമൻസ്. ഇത്രയും പ്രതീക്ഷിച്ചില്ല . ” (അക്ഷയ് )

ഞാനും (വേദിക ആത്മ)

അവൾ ചിരിച്ചോണ്ട് നിന്ന് എല്ലാം കേട്ടു.. അടുത്ത പണി അച്ചുവിനും അക്ഷയ്ക്കും ആയിരുന്നു.. എല്ലാവരും പാട്ടും ഡാൻസുമായി തകർത്തു..

“എന്താ അമ്മു ഒരു സങ്കടം ?” മാധു മിണ്ടാതെ മാറി നിൽക്കുന്ന അമ്മുവിനോട് ചോദിച്ചു..

“Still സിംഗിൾ ആയ എന്നോടിത് ചോദിക്കാൻ നിങ്ങൾക്ക് ഉളുപ്പില്ലേ മനുഷ്യാ ? ”

“ങേ ?” അവളുടെ സംസാരം കേട്ട് മാധുവിന്റെ കിളി പോയി..

” വേണ്ടിയിരുന്നില്ലല്ലേ മാധുവേട്ടാ ” (യദു )

“ഹേയ് അമ്മു വിരോധമില്ലെങ്കിൽ ഞാൻ ഒരു ജീവിതം തരാം” ആദർശ് ഇളിച്ചോണ്ട് പറഞ്ഞു..

“പോടാ തെണ്ടി..” (അമ്മു )

“നീ ആകുമ്പോൾ ജീവിതം കൊടുക്കാം എന്നല്ല കുളമാക്കാം എന്ന് പറ ” (മാധു )

“ആദിയേട്ടാ കിട്ടിയല്ലോ.. വയറു നിറഞ്ഞല്ലേ ? ” (യദു)

“പോടാ ദുഷ്ട്ടന്മാരെ.. ഞാൻ ഒരു നല്ല കാര്യം ചെയ്യാന്ന് കരുതിയപ്പോൾ ആർക്കും ഒരു വിലയില്ല.. ഇനി എന്റെ പട്ടി വരും ..”

“നിന്നെയെ സഹിക്കാൻ പറ്റുന്നില്ല..ഇനി പട്ടി കൂടി വന്നാലത്തെ അവസ്‌ഥ..” (മാധു )

” ഇതാടാ തെണ്ടി നിനക്ക് പെണ്ണ് കിട്ടാത്തെ..നീ ഇങ്ങനെ നിന്ന് മൂത്ത് പോവത്തേ ഒള്ളു ” ആദർശ് മാധുവിനോട് ദേഷ്യപ്പെട്ടിട്ട് അവരുടെ അടുത്തുന്നു പോയി..

“മാധുവേട്ട ഒരു പ്രേമം മണക്കുന്നുണ്ടോ ? ” യദു ചിരിച്ചുകൊണ്ട് ചോദിച്ചു..

“അവൻ ഇങ്ങനെയാ , അമ്മുവിനോട് വഴക്കിടാൻ വേണ്ടി പറയുന്നതാ.. ആദി already സെറ്റ് ആണ് ”

“ഭീകരൻ..കണ്ടാൽ പറയില്ല… .”

“അതാണ് ആദി ” അവർ സംസാരിച്ചു നിൽക്കുമ്പോഴാണ് നിവിയും രുദ്രയും വന്നത്…

” നിവിയേട്ട ഇത്ര കഷ്ട്ടപെട്ടു വരേണ്ടയിരുന്നില്ല.. കല്യാണത്തിന് വിളിച്ചതല്ലേ , എന്നിട്ട് റീസെപ്ഷനും കഴിഞ്ഞാണോ വരുന്നേ? ” യദു പരിഭത്തോടെ പറഞ്ഞു..

“സോറി ടാ.. നാട്ടിൽ കുറച്ചു തിരക്കിൽ പെട്ട് പോയി.. വരാൻ പറ്റുമെന്ന് കരുതിയതല്ല..”

“സാരമില്ല.. ഇനി നമുക്ക് ഒരാഴ്ച കഴിഞ്ഞു പോകാം..”

“പറ്റില്ല മോനെ.. പിന്നീട് ഒരിക്കൽ ആവാം..”

നിവി വേദുവിനെയും ബാക്കി പടകളെയുംമെല്ലാം കാര്യമായി പരിചയപ്പെട്ടു.. രുദ്രയുടെ കണ്ണുകൾ തിരഞ്ഞത് സച്ചിയെ ആയിരുന്നു..അവിടെ വന്നിരിക്കുന്ന മിക്ക പെണ്കുട്ടികളും അവനെ വായിനോക്കി നടക്കുന്നത് കണ്ടതും അവൾക്ക് ദേഷ്യം വന്നു.. സച്ചി ആണേൽ അവളെ ഒന്ന് ചിരിച്ചു പോലും കാട്ടുന്നില്ല..ഇതെല്ലാം കണ്ട് വേറൊരാൾ സന്തോഷിച്ചു..

“സച്ചി.. ഒന്ന് നിന്നെ ? ” വേദിക അവനെ വിളിച്ചു..

“എന്താടോ ?”തിരിഞ്ഞു നിന്നുകൊണ്ട് അവൻ ചോദിച്ചു..

“അല്ല ..എന്താ ഉദ്ദേശ്യം ? താടിയും മുടിയും വളർത്തി മാനസ്സ മൈനെ പാടി നടക്കാനാണോ സഖാവിന്റെ തീരുമാനം ..? ”

“വേദിക എന്താ ഇങ്ങനെ ചോദിച്ചത് ? ”

“പിന്നെ ഇയാൾക്ക് ആ രുദ്രയെ ഒന്ന് നോക്കി ചിരിച്ചാൽ എന്താ.. പാവം എത്ര നേരമായി തന്നെ നോക്കി നിൽക്കുന്നു.. സച്ചിക്ക് ഞാൻ പറയാതെ തന്നെ അറിയില്ലേ സ്നേഹിക്കുന്നവർ avoid ചെയ്യുമ്പോൾ ഉള്ള സങ്കടം.. പറ്റുമെങ്കിൽ അവളെ മനസ്സിലാക്കാൻ ശ്രമിക്ക് ..അല്ലെങ്കിൽ ചെന്ന് പറഞ്ഞേക്ക് ഇഷ്ട്ടമല്ലെന്ന്..”

“പറഞ്ഞപ്പോൾ പെട്ടെന്ന് കഴിഞ്ഞു.. ഞാൻ ശ്രമിക്കാഞ്ഞിട്ടല്ല വേദിക , പക്ഷേ തന്നെ അത്ര പെട്ടെന്ന് എന്റെ മനസ്സിൽ നിന്ന് പറിച്ചുമാറ്റാൻ കഴിയുന്നില്ല.. നമ്മൾ ഒരേ തൂവൽ പക്ഷികൾ അല്ലേ.. ഞാൻ എന്താണോ രുദ്രയോട് കാണിക്കുന്നത് അതല്ലേ താൻ ഇപ്പോൾ കിച്ചുവിനോടും കാണിക്കുന്നത് ?”

“Ok.. എങ്കിൽ അതവളോട് പറഞ്ഞുടെ .” “ഞാൻ പറഞ്ഞോളാം… ഇയാൾക്കുംസ്വന്തം തീരുമാനം മാറ്റി ഒരു മാതൃക ആവാട്ടോ… തന്റെ കിച്ചൂ പാവമല്ലേ ”

” പിന്നെ..പഞ്ചപാവമാ”

എനിക്കല്ലേ അറിയൂ (ആത്മ )

“അളിയാ സൂക്ഷിച്ചോ ,പഴയ കാമുകനും ആയിട്ടാണ് സംസാരം “മാധു കിച്ചുവിന്റെ അടുത്തു നിന്ന് പറഞ്ഞു..

“നല്ല best ചേട്ടൻ.. ചേട്ടന്മാരായൽ ഇങ്ങനെ വേണം”(അച്ചു )

“കിച്ചൂ.. പേടിക്കണ്ട.. one side love ആയിരുന്നു ഇന്നലെ വരെ ” (അമ്മു )

“നിങ്ങൾ എന്റെ വേദുവിനെയാണ് അപമാനിക്കുന്നത് ” കിച്ചു കണ്ണുരുട്ടി കള്ള ദേഷ്യത്തിൽ പറഞ്ഞു..

“മാധു ഇപ്പോൾ happy ആയില്ലേ.. കിച്ചൂ ആദ്യ test pass ആയിരിക്കുന്നു ..” (ആദി)

” ഒന്ന് പോടാ ”

എല്ലാവരും ഫുഡ് കഴിച്ചു സ്റ്റേജിൽ സംസാരിച്ചു നിൽക്കുമ്പോൾ യദു അവിടേക്ക് വന്നു..

“ഇപ്പോൾ സോങ് പ്ലെ ആവും.. അപ്പോൾ എല്ലാവരും തുടങ്ങിക്കോ …

ചേട്ടാ പ്ലേ ചെയ്തോ ”

🎶🎶Yeh Pakku Vethala Mathi Mudichi Paiyan Vandhachi, Yeh Poova Thoduthu Sela Madichi Ponnu Vandhachi, Pee Pee,

Yeh Vandhana Onna Izhudhidava Sollu, Ipdi Vandhana Nalla Irundhidalam, Yar Weight-Unnu Test Vachidalam Nillu, Kai Pudichidhan Kandupudichidalam🎶🎶

അങ്ങനെ കളിചിരികളും കുസൃതിയും ,പാട്ടും ,ഡാൻസും എല്ലാമായി റീസെപ്ഷൻ എല്ലാവരും എൻജോയ് ചെയ്തു

********

“യദു..” യദുവിന്റെ റൂമിലെ ലൈറ്റ് on ചെയ്തു കിച്ചു അവിടേക്കു ചെന്നു..

“എന്താ ഏട്ടാ.. ഞാൻ ആകെ മടുത്തു.. ഇനി ഒന്ന് കിടക്കണം..”

“ഇത്ര നേരത്തെയോ ?”

“ഒന്ന് പോയേട്ട രാത്രി 2 മണി അല്ലേ നേരത്തെ ”

“യദു…”

“എന്താ കിച്ചൂ ? ”

“സച്ചി ആള് പൊളിയാല്ലേ ?” കിച്ചു ഇളിച്ചോണ്ട് പറഞ്ഞു..

“അതെന്താ ഏട്ടാ സംശയം സചിയേട്ടൻ ഒരു രക്ഷയുമില്ല.. പാവം.. എനിക്ക് ഒത്തിരി ഇഷ്ട്ടപ്പെട്ടു.. ”

“സച്ചിയേട്ടനായോ.. അത്രക്ക് പൊളി ആണോ.. അവിടെയും ഞാൻ തോറ്റു പോകുവാണോ .. ” (കിച്ചു ആത്മ)

“അല്ല യദു ഞങ്ങളിൽ ആരാ better ?”

“എന്റെ ഏട്ടാ.. അതിന് എന്താ ഇത്ര സംശയം ഏട്ടൻ കിടുവല്ലേ..ആരാ ഇങ്ങനെ നിങ്ങളെ compare ചെയ്തേ ? ”

“ആരും ചെയ്തില്ല.. ഞാൻ വെറുതെ ”

“ഞാൻ ഓർത്തുആരാ ഇത്രയും മണ്ടത്തരം പറഞ്ഞത് എന്ന്.. നിങ്ങളെ തമ്മിൽ compare ചെയ്യാൻ ഏട്ടൻ സചിയേട്ടന്റെ അടുത്ത് പോലും വരില്ല ” യദു ഉള്ളിൽ ചിരിച്ചു പുറമെ ഗൗരവം നടിച്ചു പറഞ്ഞു..

“ങേ ? ” കിച്ചു കണ്ണുമിഴിച്ചു ഇരുന്നു

“സത്യവാ ഏട്ടാ.. സച്ചിയേട്ടന്റെ insta യിലെ ഫോട്ടോസ് ഒക്കെ പോയി നോക്കിക്കേ എന്നാ ലുക്ക് ആന്ന് .ഏട്ടത്തി എന്തിനാണോ സച്ചിയേട്ടനെ reject ചെയ്തേ? അവർ ആയിരുന്നു made 4 each other ”

“പോടാ പട്ടി.. ” അതും പറഞ്ഞു കിച്ചു ഇറങ്ങി പോയി

“ആഹാ.. ഏട്ടന്റെ സമാധാനം കളഞ്ഞപ്പോൾ എന്താ സന്തോഷം.. ഹായ് ..ഹായ്..ഹയ്മ്മ . ഇനി സുഖമായി ഉറങ്ങാം ” (ആത്മ )

*******

“വേദിക… ” ബാൽക്കണിയിൽ നിൽക്കുന്ന അവളുടെ അടുത്തു ചെന്ന് ആദി വിളിച്ചു…

തന്നെ നോക്കി പുഞ്ചിരി തൂകുന്ന നക്ഷത്രങ്ങളിൽ എബിയുടെ മുഖം തിരയുകയായിരുന്നു അവൾ… ഓർമ്മകൾ മനസ്സിനെ കുത്തി നോവിക്കുമ്പോൾ ഒരിളം തെന്നൽ അവളെ തലോടി കടന്നു പോയി… നിലാവെളിച്ചത്തിൽ ആരോ കൊത്തിയ വെണ്ണക്കൽ ശിൽപം പോലെ.. അവളും ഒരപസ്സരസ്സിനെ പോലെതിളങ്ങി… കണ്ണെടുക്കാതെ അവളെ നോക്കി ആദി നിന്നു.. പ്രണായർദ്രമായി തന്നെ നോക്കുന്ന ആദിയുടെ വെള്ളാരം കണ്ണിൽ അവളുടെ മിഴികളും ഉടക്കി.. ഇളം തെന്നലിൽ മുല്ലപ്പൂവിന്റെ സുഗന്ധം നിറഞ്ഞു… മന്ദമാരുതന്റെ തലോടലിൽ ശരീരത്തിലേക്ക് അരിച്ചുകയറിയ തണുപ്പിൽ അവൾ വിറക്കാൻ തുടങ്ങി..

ആദി അവളുടെ അടുത്തേക്ക് കുറച്ചുകൂടി ചേർന്ന് നിന്നു… അവരുടെ ശ്വാസഗതികൾ ഉയർന്നു.. രണ്ടുപേരുടെയും ഹൃദയം ഒരേ താളത്തിൽ മിടിക്കാൻ തുടങ്ങി.. ആദി അരക്കെട്ടിലൂടെ കൈചുറ്റി അവളെ ആ നെഞ്ചോടു ചേർത്തു.. അവളിലൂടെ ഒരു തരിപ്പ് കടന്നു പോയി.. പിടയുന്ന മിഴികൾ ഉയർത്തി അവൾ ആദിയെ നോക്കി… പ്രണയം നിറഞ്ഞ അവന്റെ നോട്ടത്തിൽ താൻ അലിഞ്ഞു ചേരുന്നതായി വേദികക്ക് തോന്നി.. അവൾ സ്വയം മറന്നവനെ നോക്കി നിന്നു.. ആദി അവളെ കോരി എടുത്തു റൂമിലേക്ക് നടന്നു … റൂമിൽ എത്തി അവളെ നിർത്തുമ്പോഴും അവളുടെ മിഴികൾ അവന്റെ മിഴികളിൽ നിന്നു വേർപെടാനാവാതെ തറഞ്ഞു നിന്നു..

വേദികയുടെ വിറക്കുന്ന അധരങ്ങളിൽ ആദിയുടെ മിഴികളിൽ ഉടക്കി.. അധരങ്ങൾ തമ്മിലുള്ള അകലം കുറഞ്ഞു.. അവന്റെ ചുടു നിശ്വാസങ്ങൾ അവളിൽ പതിഞ്ഞു.. ആദിയുടെ ചെഞ്ചുണ്ടുകൾ ചുവന്ന തുടുത്ത പനിനീർ പൂവുപോലുള്ള അവളുടെ അധരങ്ങൾ സ്വന്തമാക്കി നുണഞ്ഞു… ഇന്നേവരെ അറിഞ്ഞിട്ടില്ലാത്തൊരു മാധുര്യം അവനിലേക്ക് ആ ചുണ്ടുകൾ പകർന്നു നൽകിയപ്പോൾ ആദിയിൽ ആവേശം നിറഞ്ഞു… ചുണ്ടിൽ അവൻ പകർന്നു നൽകിയ പ്രണയ മുദ്രണത്തിന്റെ നോവിലാണ് വേദിക സ്വബോധത്തിലേക്ക് വന്നത്…

പെട്ടന്നവൾ അവനെ തള്ളി മാറ്റി…

“ആദിയുടെ സാമിപ്യത്തിൽ താൻ സ്വയം മറന്നു നിൽക്കുന്നത് എന്തുകൊണ്ടാവും.. എന്തോ ഒന്ന് തന്നെ അവനിലേക്ക് ആകർഷിക്കുന്നത് പോലെ… ആ മുഖം പരിചിതമായി തോന്നുന്നത് എന്തുകൊണ്ടാവും.. അവൾ മനസ്സിൽ ഓർത്തു ..”

മിഴികൾ താഴ്ത്തി അവളെ നോക്കാതെ നിൽക്കുന്ന ആദിയെ കണ്ടതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു… തന്റെ സമ്മതമില്ലാതെ അങ്ങനെ ചെയ്തതിലുള്ള ദേഷ്യവും ആ മുഖത്ത് പ്രകടമായിരുന്നു..

“ഡോ… “അവൾ ദേഷ്യത്തിൽ വിളിച്ചു..

ഒരു വിളറിയ ചിരിയോടെ മിഴികൾ ഉയർത്തി ആദി അവളെ നോക്കി…

“വൃത്തികേട്ടവൻ , വഷളൻ , പട്ടി …തെണ്ടി.. ഇതിനാണോ തന്നെ അങ്ങോട്ട് കെട്ടിയെടുത്തത്.. ”

“ഞാൻ എന്റെ ഭാര്യയെ അല്ലേ കിസ്സ് ചെയ്തത്..” ആദി മനസ്സിൽ ഓർത്തു …

ദേഷ്യത്തിൽ അവൾ പറയുന്നത് കേട്ട് ചിരി വന്നെങ്കിലും ആദി അത് മറച്ചു പിടിച്ചു പറഞ്ഞു.. അപ്പോഴും ചുണ്ടിൽ തത്തി കളിക്കുന്ന ആ തേൻ മാധുര്യം ആസ്വദിക്കുകയായിരുന്നവൻ..

“ഡോ… തനിക്ക് ചെവി കേൾക്കില്ലേ ”

“അല്ല… im സോറി.. ”

“താൻ എന്തോ ചോദിക്കാൻ അല്ലേ അവിടേക്ക് വന്നത് ? ”

” അതു പിന്നെ ” അവൻ പറയാൻ മടിച്ചതും വേദിക കണ്ണുരുട്ടി ആദിയെ നോക്കി..

” അല്ലാ ,താൻ എന്തിനാ സച്ചിയെ reject ചെയ്തത് ? ” ഒരവിഞ്ഞ ചിരിയോടെ മടിച്ചു മടിച്ച് ആദി ചോദിച്ചു… അത്‌ കേട്ടതും അവൾക്ക് ചിരി വന്നു.. അത് വിദഗ്ധമായി അവൾ ഒളിപ്പിച്ചു….

“അത് അറിഞ്ഞല്ലേ..നന്നായി തനിക്ക് ഒരു പണി എങ്ങനെ തരുമെന്ന് ആലോജിക്കുവായിരുന്നു.. വൃത്തികെട്ടവൻ കാണിച്ചു തരാം.. താൻ എന്നെ കിസ്സ് ചെയ്യുമല്ലേ…” അവൾ മനസ്സിൽ ഓർത്തു..

“ഒരബദ്ധം ഏത് പോലീസുകാരനും പറ്റില്ലേ ..അതുപോലെ ഒരു മണ്ടത്തരം എനിക്കും പറ്റി ..ഇത്ര പെട്ടെന്ന് എന്റെ marriage നടക്കുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ സച്ചിയോട് no പറയില്ലായിരുന്നു..

പിന്നെ സച്ചി എനിക്കുവേണ്ടി എത്ര നാൾ വേണമെങ്കിലും wait ചെയ്യാമെന്ന് ഇന്നും പറഞ്ഞു.. പാവമാ എന്റെ സച്ചി… ” വേദു ഉള്ളിൽ ചിരിച്ചു പുറമെ സങ്കടത്തോടെ പറഞ്ഞു..

എന്റെ സച്ചിയോ…. എന്റെ ജീവിതം സച്ചി നക്കിയല്ലോ.. ആദി പോട്ടേടാ മുത്തേ കരയേണ്ട.. ആദി സ്വയം പറഞ്ഞു കൊണ്ട് പുറത്തേക്ക് പോകാൻ തുടങ്ങി..

“സച്ചി ഒന്ന് നിന്നേ ? ”

” ങേ ? സച്ചിയോ ? ഞാനോ ” ആദി കണ്ണും തള്ളി അവളെ നോക്കി

“സോറി.. ആദി ഒന്ന് നിന്നേ ? ”

തുടരും

Aparna Shaji

Leave a Reply

Your email address will not be published. Required fields are marked *