” മുഴുത്ത ഭ്രാല്”

രചന : Apara

“എന്തൊരു മഴയാത്, ആകെ നനഞ്ഞുലോ “. അപ്പൂപ്പൻ വിഷമിച്ചു കൊണ്ട് മുററന്നു നിന്ന് കയറി വന്നു. അമ്മ തോർത്തെടുത്ത് അപ്പൂപ്പന് കൊടുത്തു. “കർക്കിടം ദുർഘടം തന്നെയാന്നാ തോന്നണ് ” , അപ്പൂപ്പൻ പിന്നെയും എന്തൊക്കെയോ

പറഞ്ഞു. ഒന്നും പിടികിട്ടാതെ ഞാൻ മുറ്റത്തേക്ക് നോക്കി നിന്നു. കുറച്ച് മുൻപ് ഉണ്ടാക്കി യിട്ട കടലാസു തോണികളിലെല്ലാം വെള്ളം കയറിയിരി ക്കുന്നു. അല്ലെങ്കിലും എപ്പോഴും അങ്ങനെയാണ് മഴ പെയ്താൽ വഞ്ചികളെല്ലാം

ചീത്തയായിപ്പോവും. കളിയുടെ രസവും പോവും .അങ്ങനെ ആലോ ചിച്ചങ്ങനെ നിൽക്കു മ്പോൾ കേട്ടു വടക്കേ അതിരിൽ നിന്ന് ചേട്ടന്റെ വിളി,” ഉണ്ണീ മോളേ, പാടത്തേക്ക് പോരുന്നോ”. മഴ കാരണം പുറത്തിറങ്ങാതിരിക്കുന്ന എനിക്ക്‌

ഇതിൽപ്പരം ഒരു സന്തോഷമുണ്ടോ, അതും മഴ തോർന്ന നേരം. അമ്മയോട് വിളിച്ച് പറഞ്ഞ് ഇറങ്ങിയോടി. അമ്മ എന്തോ പറഞ്ഞ് പിന്നാലെ വരുന്നു ണ്ടായിരുന്നു. പക്ഷേ അതു കേൾക്കാൻ നിൽക്കാതെ ചേട്ടന്റെ ഒപ്പമെത്താനുള്ള

തിരക്കിലായിരുന്നു ഞാൻ. പാടത്ത് കുഞ്ഞേട്ടനും വല്യേട്ടനും കൂടാതെ അമ്മാവീടെ മകനായ കുട്ടേട്ടനും ഉണ്ട്. കളിയൊക്കെ കഴിഞ്ഞ് പാടത്ത് കണ്ടത്തിൽ മീൻ പിടിക്കാനായി എല്ലാവരും ഇറങ്ങി. കുട്ടേട്ടനാണ് ഞങ്ങളുടെ

ഇടയിൽ എല്ലാമറിയുന്ന നേതാവ്. മീൻ പിടുത്ത വിദഗ്ദ്ധനായി കുട്ടേട്ടൻ മുൻപിൽ നടന്നു. ഞങ്ങൾ പിന്നാലെയും . എല്ലാവരും വളരെ സൂക്ഷ്മമായി നിരീക്ഷി ക്കുകയാണ്. അപ്പോഴാണ് എന്റെ കണ്ണിൽ രണ്ട് മീൻ പെടുന്നത്. എനിക്ക് കുറച്ച്

അഹങ്കാരം തോന്നാതിരുന്നില്ല. കാരണമെന്താണെന്നോ? വേറെ ആർക്കും മീൻ കിട്ടിയിട്ടില്ല. കിട്ടിയിട്ടില്ല എന്നു മാത്രമല്ല കണ്ടിട്ടു കൂടിയില്ല. മീനിനു നല്ല വലിപ്പമുണ്ട് അതു കൊണ്ടു തന്നെ എനിക്ക് പിടിക്കാൻ പേടി തോന്നി.

ഞാൻ കുട്ടേട്ടനെ വിളിച്ചു. “കുട്ടേട്ടാ ഓടി വാ ദാ രണ്ടു കടു കിടക്കണു ” . കുട്ടേട്ടൻ വേഗം വന്നു നോക്കിയിട്ട് തറപ്പിച്ചു പറഞ്ഞു ” ഇതു കടു വല്ല ഉണ്ണീ ഭ്രാലാണ്, നല്ല മുഴുത്ത ഭ്രാല് ” . ഞങ്ങളും ശരി വച്ചു. അങ്ങനെ കുട്ടേട്ടൻ രണ്ടും കയ്യും കൊണ്ട്

ഭ്രാലിനെ ഒരുമിച്ച് പിടിച്ചു. അല്ലെങ്കിൽ മറ്റേത് എങ്ങനെ യെങ്കിലും പോയാലോ . അങ്ങനെ കുട്ടേട്ടൻ ഭ്രാലിനെ പൊക്കി പിടിച്ചു. ഭ്രാലിനെ പിടിച്ചു നിൽക്കുന്ന കുട്ടേട്ടനെ കണ്ട് ഞങ്ങൾ നാലുപാടും ഓടി. ചേറിൽ നടുഭാഗം മറഞ്ഞു കിടന്ന ചേറ്റുട്ടൻ എന്നു പറയുന്ന (ഞങ്ങടെ നാട്ടിൽ ) പാമ്പിനെയാണ് ആശാൻ പൊക്കി

പിടിച്ചിരിക്കുന്നത്. ഓട്ടം കണ്ട് പന്തികേടു തോന്നി മുകളിലേക്ക് നോക്കിയ കുട്ടേട്ടനും പാമ്പിനെ എറിഞ്ഞ് ഓടി . ഓട്ടം പിന്നെ ചെന്നു നിന്നത് വീട്ടിലാണ്. കുട്ടേട്ടന് രണ്ടു ദിവസം പനിക്കേം ചെയ്തു. പാവം പാമ്പും പേടിച്ചു പോയിക്കാണും

രചന : Apara

Leave a Reply

Your email address will not be published. Required fields are marked *