നിനവറിയാതെ Part 31

മുപ്പതാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 30

Part 31

” സോറി… ആദി ഒന്നുനിന്നെ ”

അവൻ പുരികം പൊക്കി എന്താന്ന് ചോദിച്ചു.

“വെറുതെ ഈ മുഖമൊന്ന് കാണാൻ.. എന്നാലും സച്ചിയെ കാണാൻ എന്നാ ലുക്ക് ആയിരുന്നു.. കട്ട താടിയും , നടക്കുമ്പോൾ ചാടുന്ന മുടിയും.. തന്നെ കണ്ടാൽ പാടത്തു വയ്ക്കുന്ന കോലം പോലെ ഉണ്ട് ”

ശവത്തെ തന്നെ കുത്തുവാല്ലേ ദുഷ്ട്ടാ.. ചോദിക്കേണ്ടായിരുന്നു.. ഇനി ഇവിടെ നിന്നാൽ ശരിയാവില്ല (ആത്മ )

ആദി ഒന്ന് ചിരിക്കാൻ ശ്രമിച്ചിട്ടു പുറത്തേക്ക് പോകാൻ തുടങ്ങി..

” ആദി ..”

ഇവളെന്നെ അടി വാങ്ങിപ്പിക്കുന്നാ തോന്നുന്നേ ..(ആത്മ )

“മ് ?” അവനൊന്ന് മൂളി

“ഈ രാത്രിയിൽ താൻ എവിടെ പോകുവാ ? ”

“അത് പിന്നെ.. ഫോൺ ചെയ്യാൻ അല്ലേ ? ”

“എന്നോടാണോ ചോദിക്കുന്നെ ? ” അവൾ വീണ്ടും കണ്ണുരുട്ടി

“അതേ.. ഫോൺ ചെയ്യാൻ ”

“രാത്രി 2 മണിക്കോ …ആ ഫോൺ ഇങ്ങു തന്നെ ” വേദിക കൈ നീട്ടി പറഞ്ഞു..

“എറിഞ്ഞു പൊട്ടിക്കാൻ അല്ലേ.. ഞാൻ തരില്ല..”

“അല്ല..താ”

“ഇനി സച്ചിയെ വിളിക്കാൻ ആണോ? അതിന് എന്തിനാ എന്റെ ഫോൺ “ആദി മനസ്സിൽ ഓർത്തു..

“ഫോൺ താഡോ ”

“ഞാൻ തരില്ലേ.. ചൂടാവേണ്ട കാര്യമൊന്നുമില്ല..ദാ മൊബൈൽ ”

വേദു ആദിയുടെ ഫോൺ വാങ്ങി സ്വിച്ച് ഓഫ് ചെയ്തു ടേബിളിൽ വച്ചു .

“ഇനി ആ ബെഡിൽ പോയി കിടന്നോ ”

“അല്ല ..ഞാൻ അവിടെ.. സോഫയിൽ കിടന്നോളാം.”

“വേണ്ട.. ഇന്നലെ താനല്ലേ കിടന്നത്.. so ഇന്ന് താൻ ബെഡിൽ കിടന്നാൽ മതി.. Gud ngt.. ”

അവൾ സോഫയിൽ പോയി കിടന്നു.. വേദു കിടക്കുന്നതും നോക്കി ആദി ബെഡിലിരുന്നു..ഒരിളം തെന്നൽ അവനെ തലോടി കടന്നു പോയി ,ഒപ്പം കുറെ ഓർമ്മകളും.. അവനിലും ഒരു ചിരി വിരിഞ്ഞു.. അവൾ ഉറങ്ങിയെന്നു കണ്ടപ്പോൾ പതുക്കെ അടുത്തുചെന്നിരുന്നു..നെറ്റിയിൽ തലോടി .. ആ നനുത്ത കൈകളെ ചുംബിച്ചു , തന്റെ നെഞ്ചോട് ചേർത്തു..അവിടമാകെ പരന്ന മുല്ലപ്പൂ സൗരഭ്യത്തിൽ അവനും മയങ്ങി… വേദിക രാവിലെ കണ്ണുതുറന്നു നോക്കുമ്പോൾ കാണുന്നത് തന്റെ കയ്യിൽ തലചേർത്തുറങ്ങുന്ന ആദിയെയാണ്.. ആദ്യമൊന്ന് ഞെട്ടി , ആ ഞെട്ടൽ ഒരു പുഞ്ചിരിയായി മാറി..നിഷ്കളങ്കമായ ഉറങ്ങുന്ന അവനെ കണ്ടപ്പോൾ അവൾക്ക് വാത്സല്യം തോന്നി.. അവന്റെ മുടിയിഴലൂടെ വിരൽ ഓടിച്ചു.. പെട്ടന്നതന്നെ അവളിലെ ചിരി ഒരു ഭയമായി പടർന്നു…. ആ കണ്ണുകൾ നിറഞ്ഞു.. ആദിയുടെ കൈകൾ പതുക്കെ എടുത്തുമാറ്റി എണീറ്റു മാറ്റി.. ഫ്രഷായി കിച്ചനിലേക്ക് പോയി …

°°°°°°°°°°°

” ആദി.. ആദി..” കോഫിയുമായി വന്നപ്പോൾ ആദിയെ റൂമിൽ കണ്ടില്ല.. അവനെ റൂമിൽ കാണാത്തതുകൊണ്ട് ബാൽക്കണിയിൽ നോക്കാൻ തുടങ്ങുമ്പോഴാണ് കിതച്ചുകൊണ്ടു മുൻപിൽ നിൽക്കുന്ന ആദിയെ കണ്ടത് .

“ഇയാളെന്താ ഇത്ര കിതക്കുന്നെ ? ”

” ജോഗിംഗിന് പോയതാ ”

” കോഫി , ഇവിടെ വച്ചാൽ മതിയോ ? ”

ഇന്നലെ കോഫി ചോദിച്ചിട്ടു തരാത്തയാളല്ലേ , എന്നിട്ട് ഇന്നിതെന്തു പറ്റി.. ഇത്ര പെട്ടെന്ന് നന്നായോ ? അങ്ങനെ വരാൻ വഴിയില്ലല്ലോ 🤔 ( ആദി ആത്മ )

” എന്താടോ ഇങ്ങനെ നോക്കുന്നെ ? ” അവൾ കണ്ണുരുട്ടി..

“ഏയ്‌..nothing..”

ഹാവൂ ആശ്വാസം , മാറ്റമൊന്നുമില്ല ..ഇനി ഇതിൽ എന്തെങ്കിലും ഇട്ടിട്ട് കാണുമോ ? ആദി മനസ്സിൽ ഓർത്തു

“പിടിക്കടോ കോഫി.. സൈനയ്ഡ് ഒന്നുമില്ല.. വേണേൽ കുടിക്കാം ”

എന്റെ ആത്മഗതം ഇവള് കേട്ടോ.. വാങ്ങിയേക്കാം ഇനിയല്ലെങ്കിൽ ചായയിൽ കുളിക്കേണ്ടി വരും..

“എങ്ങനെ ഉണ്ട് എന്റെ കോഫി ? ” അവൾ പുരികം പൊക്കി ചോദിച്ചു..

” കോഫി നല്ലതാ .. but… ”

” Sugar ഇല്ലല്ലേ..? ”

” ഇല്ല… ”

” തനിക്കിത്തിരി പഞ്ചാരയടി കൂടുതലാ ,, അതുകൊണ്ടാ ഇടാത്തെ ” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു

” No problem ഞാൻ ഷുഗർ ഒത്തിരി use ചെയ്യാറില്ല .. കലോറി കൂടുതൽ അല്ലേ… ”

“ആണോ അത് ഞാൻ അറിഞ്ഞില്ല.. സോറി.. നാളെ എങ്കിൽ ഉപ്പിട്ട് തരാം.. ”

“ങേ പറയേണ്ടിയിരുന്നില്ല ” അവൾ പുറത്തേക്ക് പോയി..

ഈശ്വരാ.. ഇതിനെ ഞാൻ എങ്ങനെ വളക്കാനാണോ ? ആദി മനസ്സിൽ ഓർത്തു

ആദി ഫോൺ എടുത്തു മെസ്സേജ് ചെക്ക് ചെയ്തതിനു ശേഷം ആർക്കോ call ചെയ്തു..

“ഒന്ന് എണീറ്റു പോടപ്പാ..

9 മണിയായി ആയില്ലേ എന്നിട്ടും നിനക്ക് നേരം വെളുത്തില്ലേ ?

7 കഴിഞ്ഞു 8, എട്ടു കഴിഞ്ഞാൽ 9 .ഇപ്പോൾ 8 ആയില്ലേ , അപ്പോൾ 9 എന്നും പറയാം..

ഇതാണ് പുതിയ മാത്തമാറ്റിക്സ്..

എടാ തെണ്ടി ഇന്നലെ എന്താ വരാത്തെ ?

മിണ്ടരുത്.

നീ എല്ലാം കൂടിയല്ലേ എന്റെ സമാധാനം കളഞ്ഞത്.. 😢😢😢ഒരു എബി , സച്ചി..അതിനിടക്ക് പാവം ഞാൻ..

കൂടുതൽ ചിരിക്കല്ലേ…😠 ഒരു വഴി പറഞ്ഞുതാടാ ..

പറഞ്ഞു തന്നില്ലെങ്കിൽ , എന്റെ സ്റ്റോറി ഏതാണ്ട് climax ആകാറായി , പക്ഷേ നിന്റെ love story ഇന്റർവെൽ പോലുമായിട്ടില്ല.. അതിൽ ഞാൻ ഒരു ട്വിസ്റ്റിടും..

എവിടുന്ന് ..ഒന്നും എൽക്കുന്നില്ല.. എനിക്ക് പഞ്ചാരയാടി കൂടുതൽ ആന്നും പറഞ്ഞു മധുരമിടാതെ കോഫി വരെ തന്നു..

ഒരു വഴി പറഞ്ഞു താടാ

ഞാൻ ചോദിച്ചു , അവനൊന്നും അറിയില്ല..

മോനെ അച്ചായാ നിന്റെ ഡോക്ടർ നെ ഞാൻ വിളിക്കും..

പിന്നെ നിനക്ക് വേദികയെ കാണണോ ?ഞാൻ വിളിക്കാം എന്നിട്ട് നീ തന്നെ ചോദിക്ക് എന്താ പ്രോബ്ലമെന്ന് ,ഇനി പറഞ്ഞാലോ ?

ഞാൻ വിളിച്ചാൽ വരില്ല പക്ഷേ അവൾ ഉള്ളിടത്തേക്ക് എനിക്ക് പോകാല്ലോ..

വേദികാന്ന് വിളിച്ചാൽ എന്താടാ കുഴപ്പം.. മുത്തേ , പൊന്നേയെന്ന് വിളിക്കാൻ ആഗ്രഹമില്ലാത്തകൊണ്ടല്ല , അങ്ങു വിളിച്ചോണ്ട് ചെന്നാൽ മതി ,അവിടെ അതൊന്നും നടക്കില്ല..

വിഷയം മാറ്റാതെ വഴി പറയെടാ തെണ്ടി.. അല്ലെങ്കിൽ നിന്റെ ലൗ സ്റ്റോറിയിലെ വില്ലൻ ഞാനായിരിക്കും..

Ok…കാണാം

ഇല്ല … എല്ലാം പറയാൻ പോകുവാ.. ഇനിയും ആ കണ്ണുകൾ നിറയുന്നത് കണ്ടനിൽക്കാൻ എനിക്കാവില്ല..

OK…Bye..ഞാൻ വിളിക്കാം.. ”

അത്രയും പറഞ്ഞു ആദി കോൾ കട്ട് ചെയ്തു..

°°°°°°°°

” ആദി …തന്നെ അമ്മ വിളിക്കുന്നു ”

“വേദിക താൻ ഒന്ന് നിന്നെ .” അതും പറഞ്ഞു പോകാൻ തുടങ്ങിയ അവളെ ആദി തടഞ്ഞു

” എന്താ ? ”

“ഇന്നലെ താൻ എന്തോ പറഞ്ഞില്ലേ ? ” ആദി പറഞ്ഞതും ,, ഇന്നലെ സച്ചിയെക്കുറിച്ച് പറഞ്ഞതവൾ ഓർത്തു.. എങ്കിലും അറിയാത്ത ഭാവത്തിൽ നിന്നു..

“എന്ത് ? എനിക്ക് ഓർമയില്ല..” കുറുമ്പോടെ അവൾ പറഞ്ഞു

“പക്ഷെ എനിക്ക് നല്ല ഓർമയുണ്ട് .”

“അതിന് ? ”

“അതിനോ ..ഇന്നലെ ഞാൻ ഉറങ്ങിയിട്ടില്ല..” അവൾ ചിരിക്കാൻ തുടങ്ങി.

“ചിരിക്കുന്നോ …? ”

ആദി മീശ പിരിച്ചു കൊണ്ട് വേദുവിന്റെ അടുത്തേക്ക് ചെന്നു..

“ആദി ഞാൻ വെറുതെ … പറ.. ഞതാ ” ഒരു പതർച്ചയോടെ അവൾ പറഞ്ഞു.. കള്ളച്ചിരിയോടെ അവൻ അവളുടെ അടുത്തേക്ക് നടന്നു.. ആദി വരുന്നതിനൊപ്പം അവൾ പുറകോട്ടു നീങ്ങി…. ടേബിളിൽ തട്ടി വേദിക നിന്നു.. ദയനീയമായി അവൾ ആദിയെ അവൻ ചിരിച്ചു കൊണ്ട് അവളുടെ ഇടുപ്പിൽ പിടിച്ച് അവനോടു ചേർത്ത് നിർത്തി..

“വിടഡോ എന്നെ..ഇല്ലെങ്കിൽ ഞാൻ അമ്മയോട് പറയും..”

” അമ്മയെ ഞാൻ വിളിക്കാം ..എന്നിട്ട് നമുക്ക് എല്ലാം പറയാം..”

“എന്ത് പറയാൻ ? ”

“നമ്മൾ തമ്മിലുള്ള എഗ്രിമെന്റിന്റെ കാര്യം.

അമ്മേ.. അമ്മേ.. ” ആദി വിളിച്ചതും വേദിക അവന്റെ വാ പൊത്തി പിടിച്ചു..

“Plzz.. പറയരുത്.. ” അവന്റെ ചുണ്ടുകൾ വിരലിൽ തട്ടിയപ്പോൾ അവൾ പെട്ടെന്ന് കൈ എടുത്തു..

“ഇല്ല….പറയില്ല…. പക്ഷേ ചേട്ടനെ ഒന്ന് നന്നായിട്ട് കെട്ടിപ്പിടിച്ചേ.”

” ഒന്ന് പോടോ.. അതിന് വേറെ ആളെ നോക്കിക്കോ ” അവൾ ദേഷ്യത്തിൽ പറഞ്ഞു..

” അമ്മേ..” ആദി വീണ്ടും വിളിച്ചു..

” വേണ്ട ഞാൻ കെട്ടിപ്പിടിക്കാം..” ചിണുങ്ങി കൊണ്ടവൾ പറഞ്ഞതും ആദിയുടെ കൈകൾ അവളുടെ ഇടുപ്പിൽ മുറുകി.. അവൾ ഒന്ന് പുളഞ്ഞു.. ആദി വേദികയെ എടുത്ത് ടേബിളിൽ ഇരുത്തി….

ദേഷ്യം കൊണ്ട് ചുവന്ന ആ കവിളിൽ കൂടി വിരൽ ഓടിച്ചു.. അവൾ കണ്ണൂരിട്ടി നോക്കി..

“വേദുട്ടി നിന്റെ കുറുമ്പും , കുസൃതിയും, ദേഷ്യവും നിറഞ്ഞ ഈ മിഴികളിലാണ് ഞാൻ വീണു പോകുന്നത്..” അവൻ കള്ളച്ചിരിയോടെ പറഞ്ഞതും അവൾ മുഖം തിരിച്ചു.. ആദിയെ തള്ളി മാറ്റി ഇറങ്ങി പോകാൻ തുടങ്ങിയതും ചെയറിൽ തട്ടി അവൾ വീഴാൻ തുടങ്ങി.. ആദി താങ്ങി നിർത്താൻ ശ്രമിച്ചെങ്കിലും ബാലൻസ് കിട്ടാതെ അവർ രണ്ടും ബെഡിലേക്ക് വീണു.. ആദ്യം ആദിയും അവനു മുകളിലായി വേദികയും..

വേദികയുടെ ചുണ്ടുകൾ ആദിയുടെ മൂക്കിൽ ഉരസി.. വീഴ്ചയിൽ ആദിയുടെ കൈകൾ വേദികയുടെ ആലില വയറിൽ അമർന്നു.. അവളിലൂടെ ഒരു തരിപ്പ് കടന്നു പോയി..

“ആദി.. ഞാൻ പൊക്കോട്ടെ ” അവന്റെ കരവലയത്തിൽ നിന്ന് അടർന്നു മാറാൻ ശ്രമിച്ചു കൊണ്ടവൾ ചോദിച്ചു..

“ഇനി ..ഒരു കിസ്സ് കൂടി തന്നിട്ട് പൊക്കോ ..”ആദി കുസൃതിയോടെ പറഞ്ഞു..

“എനിക്കൊന്നും പറ്റില്ല..”

“Ok.. വേണ്ട.. അമ്മ കിച്ചനിൽ ആന്ന് തോന്നുന്നു ഞാൻ പോയി പറഞ്ഞിട്ട് വരാവേ.. ”

“വേണ്ട പറയേണ്ട.. താൻ ബ്ലാക്ക് മെയിൽ ചെയ്യുവാണോ ? ”

“അങ്ങനെ തോന്നിയെങ്കിൽ correct ആയിരിക്കും..”

“ദുഷ്ട്ടാ.. വൃത്തികെട്ടവൻ ”

” അമ്മേ.. അ..”

ആദി വിളിക്കുന്നതിനു മുൻപ് തന്നെ ആദിയുടെ ചുണ്ടുകളെ അവളുടെ അധരങ്ങൾ ബന്ധിച്ചു…

അവനിൽ നിന്നും ചുണ്ടുകളെ അടർത്തി മാറ്റാൻ അവൾ ശ്രമിച്ചെങ്കിലും ആദി അവളെ ഒന്നൂടെ ചേർത്തു പിടിച്ച് ചുണ്ടുകളെ നുണഞ്ഞു…ശ്വാസം വിലങ്ങി..ആദിയുടെ കൈകൾ അവളുടെ വയറിലുള്ള പിടുത്തം മുറുക്കിയമ്പോൾ ..വേദികയുടെ കൈകൾ അവന്റെ നെഞ്ചിൽ നഖചിത്രങ്ങൾ തീർത്തു.. ഗാഢചുംബനത്തിനു ശേഷം ആദി അവളെ അടർത്തി മാറ്റി.. രണ്ടുപേരും നെഞ്ചിൽ കൈ വച്ചു ശ്വാസം എടുത്തു… മൗനമായി തേങ്ങുന്ന വേദികയെ കണ്ടപ്പോൾ ആദിയുടെ നെഞ്ചും വിങ്ങി.. ഒന്നും വേണ്ടിയിരുന്നില്ല എന്നവന് തോന്നി..

മിഴിനീർ കണങ്ങൾ ചാലുകൾ തീർത്ത , ആ മുഖമവൻ കൈകളിൽ എടുത്തു ..നിറഞ്ഞ ആ കണ്ണുകൾ തുടച്ചു..

“സോറി.. എല്ലാം മനപ്പൂർവ്വമായിരുന്നു..”

അവൻ പറയുന്നതെന്തെന്നു മനസ്സിലാവാതെ വേദു അവനെ നോക്കി

“ഇയാള് പ്രോമിസ്സ് ബ്രേക്ക് ചെയ്യാൻ വേണ്ടിയാ കരയിച്ചത് ..കുറെ സംശയങ്ങൾ കാണുമെന്നറിയാം.. വാ പറയാം ,ഇവിടെ വച്ചല്ല.. നമുക്ക് ഒരു സ്ഥലം വരെ പോകാം.. ”

തുടരും

Aparna Shaji

1 thought on “നിനവറിയാതെ Part 31

Leave a Reply

Your email address will not be published. Required fields are marked *