മുഖപുസ്തകം

രചന: സിന്ധു ആർ നായർ

ഇന്നു എന്റെ കല്യാണമാണ്. ഞങ്ങളുടെ പ്രണയവിവാഹം ആണ്. ഒരുപാട് നാളത്തെ കാത്തിരിപ്പിനു വിരാമം ഇട്ടു കൊണ്ട് ഇന്നു കല്യാണം.

ഗുരുവായൂർ അമ്പലനടയിൽ ആണ് ഞങ്ങൾ ഒന്നാകുന്നത്.

വെളുപ്പിനേ ബസിൽ ഞാൻ കയറിയതാണ് ഗുരുവായൂർക്ക്.

കാറിലൊന്നുമല്ല ഞാൻ പോകുന്നത് ksrtc ബസിനാണ്. ബസിൽ എല്ലാവരുമുണ്ട്. സീറ്റ്‌ ഫുൾ ആണ്.

ഇടയ്ക്കു എവിടെയോ നിർത്തി 10മിനിറ്റ് സമയം ഉണ്ട്. ചായയോ കാപ്പിയോ വേണ്ടവർക്ക് ഇറങ്ങി കഴിക്കാം. ആരോ പറയുന്നത് കേട്ടു.

എനിക്ക് വിശപ്പൊന്നുമില്ല. എങ്ങിനെയെങ്കിലും അവിടൊന്നു ചെന്നാൽ മതി.

എന്റെ ആഗ്രഹം പോലെ ഗുരുവായൂരപ്പന്റെ മുന്നിൽ താലി കെട്ടിയ മതിന്നെ ഉള്ളൂ.

പത്തു മിനിറ്റിനു ശേഷം വണ്ടി പിന്നെയും ഓടിക്കൊണ്ടിരുന്നു. ഇടയ്ക്കു ഞാൻ വാച്ചിൽ നോക്കുന്നുണ്ട്. എത്താറായോ അറിയില്ലാലോ.

എന്തായാലും എന്റെ ചെറുക്കനെ ഒന്നു വിളിച്ചു നോക്കാം. റെഡി ആയോ അമ്പലത്തിൽ എത്തിയോ അറിയാമല്ലോ. ഞാൻ ചെല്ലാൻ വൈകിയാലും ടെൻഷൻ ആകേണ്ട പറയാം.

ബസ് ആയോണ്ടാ. കാർ ആണേൽ കുറച്ചൂടെ നേരത്തെ ചെന്നേനെ.

മൊബൈൽ റിംഗ് ചെയ്യുന്നുണ്ട് പക്ഷേ എടുക്കുന്നില്ലാലോ.

ചിലപ്പോ ഇറങ്ങികാണും അതാകും എടുക്കാത്തെ. മിസ്ഡ് കാൾ കാണുമ്പോൾ തിരിച്ചു വിളിക്കും.

ഫോൺ വൈബ്രേഷൻ ആയത് അറിഞ്ഞോണ്ടാണ് എടുത്തു നോക്കിയത് മെസ്സേജ് ആണ്.

എന്നെ കെട്ടാൻ പോന്ന ആളുടെയ.

“അതേ ഞാനിറങ്ങി ഇവിടെ എന്തോ മരം റോഡിൽ വീണു മൊത്തം ബ്ലോക്കാണ്. ഇനിയിപ്പോ ഇതു മുറിച്ചു മാറ്റിയാൽ മാത്രമേ ഞങ്ങൾക്കൊക്കെ കടന്നു പോകാൻ പറ്റു. നീ എവിടായി എത്താറായില്ലാലോ അല്ലേ.”

“അയ്യോ ഇനി എന്നാ ചെയ്യും. എനിക്ക് സ്ഥലം അറിയില്ല എവിടെയെന്നു. എത്താറായോന്നും അറിയില്ല. “ഞാൻ തിരിച്ചും അയച്ചു.

മ്മ് ഞാൻ pinne വരാം. ഓക്കേ.

മ്മ് ഓക്കേ.

കുറച്ച് കഴിഞ്ഞപ്പോൾ ഗുരുവായൂർ എന്നാരോ പറയുന്നേ കേട്ടാണ് ഞാൻ ഞെട്ടി എണീക്കുന്നത്.

ചെറുതായൊന്നു മയങ്ങിയോ എന്നൊരു സംശയം.

ഇറങ്ങാനുള്ളവരൊക്കെ ഇറങ്ങിയിരുന്നു. ഞാനും ഇറങ്ങി. മൊബൈൽ എടുത്തു മെസ്സേജ് ഇട്ടു “ഇങ്ങു വന്നു കേട്ടോ. ” “മ്മ് ഞാനിവിടെ ബ്ലോക്കിൽ ആണിപ്പഴും. ഒരു ഇഞ്ച് അനങ്ങിട്ടില്ല. ”

എന്തായാലും ആ നിൽപ്പ് ഞാൻ നാലു മണിക്കൂർ നിന്നു. ചെക്കൻ വരാതെ അകത്തു കയറാൻ പറ്റുമോ.

ഇന്നിനി കല്യാണം നടക്കില്ല ചെക്കന് വരാൻ പറ്റില്ല. എന്നാൽ തിരിച്ചു പോകാം.

ഞാൻ വിളിച്ചു ചെക്കനെ. അതേ എന്നാൽ ഞാൻ തിരികെ പോകുവാ ഞാൻ പറഞ്ഞു.

അയ്യോ അങ്ങിനെ പറയല്ലേ ഞാൻ ഇപ്പോൾ എത്തും ഒരു അരമണി ക്കൂർ.

എന്തായാലും ഒരുമണിക്കൂർ കൂടെ കഴിഞ്ഞപ്പോൾ എത്തി ആൾ.

വേഗം അമ്പലത്തിൽ കയറി. പതിയെ എന്നോട് ചോദിച്ചു താലി കെട്ടണ്ടയോ എങ്ങിനാ കെട്ടുക. ഇവിടെല്ലാം ആളുകൾ ഉണ്ടല്ലോ.

വാ നമുക്ക് ആരും ഇല്ലാത്ത ഒഴിഞ്ഞിടം നോക്കാം അവിടെ വെച്ചു കെട്ടാം.

ങേ അപ്പോൾ ഗുരുവായൂരപ്പന്റെ മുന്നിൽ വെച്ചല്ലേ താലി കെട്ടുന്നേ.

ആരും കാണാതെ എവിടേലും വെച്ചു കെട്ടാൻ ആണേൽ എനിക്ക് വെളുപ്പാൻ കാലത്തു ബസ് കയറി വന്നു നാലുമണിക്കൂർ ഇവിടെ കാത്തു നിൽക്കണമാരുന്നോ.

പക്ഷേ ഒന്നും ചോദിക്കാൻ ഉള്ള ധൈര്യം എനിക്കുണ്ടായില്ല.

അപ്പഴേക്കും ആരും കാണാതെ വേഗം ആ താലി എന്റെ കഴുത്തിൽ ഇട്ടു എന്റെ ചെറുക്കൻ. അതോ എറിഞ്ഞപ്പോ വീണതോ?…….

ഞാൻ അറിഞ്ഞില്ല. താഴെ വീഴാതിരിക്കാൻ ഞാൻ തന്നെ അത് കെട്ടി എന്റെ കഴുത്തിൽ. അങ്ങിനെ അത് കഴിഞ്ഞു. കണ്ണു നിറഞ്ഞു വന്നത് ആരും കാണാതിരിക്കാൻ പാടുപെട്ടു. അല്ല ആരും ഇല്ല അവിടെങ്ങും.

അങ്ങനെ വളരെ നാളത്തെ ആഗ്രഹം ഗുരുവായൂരപ്പന്റെ മുന്നിൽ താലികെട്ടി ഒന്നാകാനുള്ള ആഗ്രഹം. ഇങ്ങനെയും നടത്താം എന്നു എനിക്ക് മനസ്സിലായി.

ഇനി ഞങ്ങളുടെ ജീവിതം തുടങ്ങുവാണു ഒന്നിച്ചല്ല പഴേ പോലെ എന്റെ ചെറുക്കൻ, ഹ അല്ലാലോ ഇപ്പോൾ എന്നെ താലികെട്ടിയവൻ ആണല്ലോ അന്നപ്പോ എന്റെ കെട്ടിയവൻ ആണല്ലോ അല്ലേ.

മ്മ് എന്റെ കെട്ടിയവൻ അവന്റെ വീട്ടിൽ അവന്റെ ഭാര്യയുടെയും മക്കളുടെയും കൂടെ. ഞാനിവിടെ എന്റെ വീട്ടിൽ എന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ.

കാരണം മുഖപുസ്തകത്തിൽ കണ്ടൊരു ചെറുക്കാനായിരുന്നെ അവൻ. പ്രണയം തലയ്ക്കു പിടിച്ചു അവനെ തന്നെ കെട്ടണം എന്നെന്റെ നിർബന്ധം സഹിക്കാൻ പറ്റാതായപ്പഴാ പറയുന്നേ എന്റെ ചെറുക്കന് കെട്ടാറായ രണ്ടു മക്കൾ ഉണ്ടെന്നു.

പക്ഷേ എനിക്ക് മറക്കാൻ പറ്റുന്നില്ലാരുന്നു ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലാത്ത ചെക്കനെ.

അവസാനം എന്റെ നിർബന്ധത്തിനാണ് ഗുരുവായൂർ വെച്ച് താലികെട്ടാൻ സമ്മതിച്ചത്.

അവിടെ വെച്ചു താലി കെട്ടി ത ന്നാൽ പിന്നെ ഞാൻ എന്റെ ചെക്ക നെ കോൺടാക്ട് ചെയ്യില്ലെന്ന് വാ ക്ക് കൊടുത്തീട്ടുണ്ട്. ആ താലി മതി എനിക്ക് ജീവിക്കാൻ.

അതിൻ പ്രകാരമാ ഇന്നു അവൻ വന്നു താലി എറിഞ്ഞത് പോലിട്ടത് എന്റെ കഴുത്തിൽ. അമ്പലത്തിൽ നിന്നിറങ്ങി ഞാൻ അടുത്ത ksrtc ക്ക് കയറി എന്റെ വീട്ടിലേക്കു പോന്നു.

അതിനും മുന്നേ എന്റെ കെട്ടിയ വൻ പോയിരുന്നു എന്റടുത്തൂന്ന് അവന്റെ സ്വന്തംഭാര്യയുടെ അടുത്തേക്ക്.

അപ്പഴേക്കും ഞാൻ ഉണർ ന്നു.എന്റെ അമ്മയുടെ ശബ്ദം കേട്ടിട്ട്. എടി എണീറ്റ് വന്നേടി. സമയം എത്ര ആയിന്നറിയോ. അതെങ്ങനാ രാത്രി ഫേസ്ബുക്കും ഞോണ്ടിയിരിക്കുന്നെ കണ്ടു ഉറങ്ങാതെ. പിന്നെങ്ങിനെ എണീക്കും കാലത്തെ.

എവിടെ കല്യാണച്ചെറുക്കൻ ഗുരുവായൂരമ്പലം ഒന്നും ഇല്ലാലോ. ഞാനും എന്റെ കുഞ്ഞു മുറിയും ന്റെ കുഞ്ഞി കട്ടിലും അവിടുണ്ട് ഞാൻ.

അമ്മ പറഞ്ഞതോർത്തു ഞാൻ. ഫേസ്ബുക് ഞോണ്ടുന്ന കാര്യം..അപ്പോഴാണ് എനിക്ക് മെസ്സേഞ്ചറിൽ വന്ന ഒരു മെസ്സേജിന്റെ കാര്യം ഓർമ്മ വന്നത്.

“മീര എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമാ. നിന്റെ എഴുത്തുകൾ വരികൾ എല്ലാം എനിക്കിഷ്ടമാ. എനിക്ക് നിന്നെ കല്യാണം കഴിക്കാനുള്ള ഇഷ്ടമാ. ചുമ്മാ പ്രേമിച്ചു നടക്കാനല്ല.എനിക്ക് വേണം നീ. എനിക്ക് റിപ്ലൈ തരണം. പ്ലീസ്.

ങേ അവൻ ആയിരുന്നില്ലേ എന്റെ ചെക്കൻ.എനിക്ക് മെസ്സേജ് ഇട്ടവൻ. അവന്റെ മുഖം ആണല്ലോ ഞാൻ കണ്ടത്. വേഗം കഴുത്തിൽ തപ്പി നോക്കി. എന്നും കിടക്കുന്ന കുഞ്ഞുമാല അല്ലാതെ താലി യൊന്നുമില്ല. വേഗം ഫേസ്ബുക് ഓപ്പൺ ചെയ്തു അവനെ ബ്ലോക്കി.

ഹോ എന്തൊരു ആശ്വാസം

രചന: സിന്ധു ആർ നായർ

Leave a Reply

Your email address will not be published. Required fields are marked *