ഒരു കൗതുകത്തിന് തോന്നിയ ഇഷ്ടം ഇന്ന് ഒരു താലി ചരടിൽ എന്റെ പ്രണാനയി…….

“ടാ… നിന്നടെ….. ടാ നിന്നോടാ…”

“ഈശ്വരാ കുരിശയായന്ന് തോന്നുന്നെ….. ”

വരുന്നുണ്ടവൾ കലിതുള്ളി….. കൂട്ടുകാർ പറഞ്ഞപ്പോൾ വെറുതെ ഒരു ആവേശത്തിന് അവളുടെ പിറകെ ചെന്നതാണ്…

“എന്താ… ആനി…എന്നാ ടീ… ”

“നിനക്ക് ഒന്നും അറിയില്ലെ….. നീ എന്തിനാടാ എന്റെ പിറകെ ഒലിപ്പിച്ച് ഇങ്ങനെ നടക്കുന്നു…. എന്തെങ്കിലും ഉണ്ടെങ്കിൽ നേരിട്ട് വന്ന് പറഞ്ഞാൽ പോരെ… അതോ അതിനും കൂട്ടുകാരൻ മാരുടെ പിൻബലം വേണോ…. ”

ഒറ്റവാക്കിൽ പറഞ്ഞ് തീർത്തവൾ… കൈകൾ കെട്ടി…. മിഴികൾ കൂർപ്പിച്ച് നിൽപ്പാണ്… ആദ്യമൊക്കെ ഒരു ടൈം പാസായിരുന്നു… അത് പോയി ഇപ്പോൾ കാര്യമായി…. പക്ഷെ അവളോട് എങ്ങനെ പറയും എന്ന് ഓർത്ത് ഇരിക്കുവായിരുന്നു ഞാൻ…. പേടിച്ച്..

“ഒരാളുടെയും പിൻബലം ഒന്നും…വേണ്ടാ… ഇഷ്ടം പറയാൻ മടിക്കുന്നവൻ…. പിന്നെ ജീവിക്കുന്നതിൽ അർത്ഥം ഉണ്ടോ….എനിക്കി നിന്നെ ഒരുപാട് ഇഷ്ടമാണ്…. കെട്ടിക്കോട്ടെ… ഞാൻ …. പൊന്ന് പോലെ നോക്കിക്കോളം….. എന്ന് ഒന്നും പറയില്ലാ… കണ്ണുകൾ നനയാതെ നോക്കാം… ”

പതിയെ ദേഷ്യം പുഞ്ചിരിക്ക് വഴിമാറി…… മുഖത്ത് വിരലോടിച്ച്… നിൽപ്പാണ്…

”എനിക്കി രണ്ട് ഇച്ഛയാമാർ ഉണ്ട്….. നല്ല ഇടികിട്ടും…….”

” കുഴപ്പം ഇല്ലാ ഒരണ്ണം പോലും നിനക്ക് കിട്ടാതെ നോക്കിക്കോളാം…..”

അഹങ്കാരത്തിന് മൂക്കയർ ഇട്ട് മൂക്കുത്തി തുമ്പ് കാട്ടി കൊതിപ്പിക്കുന്നുണ്ടവൾ…. ഒരോ ചിരിയിലും… വസന്തങ്ങൾ നിറച്ച്…

” ആഹാ…. ചിലപ്പോ കൊന്നകളയും.. പിന്നെ നിന്റെ വീട്ടിൽ പ്രശ്നമാവും…”

” കൂടെ നീ ഉണ്ടായാൽ മതി….. എന്റെ വീട്ടുകാർ.. അങ്ങനെ ഒന്നും ഇല്ലാ… ഒരു അമ്മയുണ്ട് പിന്നെ ഞാനും… എന്റെ ഇഷ്ടമാണ് അമ്മയുടെയും… അത് കൊണ്ട് ആ പേടി വേണ്ടാ.. ഇനിവല്ലതും.. ”

” ആഹാ നീ കൊള്ളാലാട…… അതാ നിക്കുന്നതാ എന്റെ അപ്പൻ പോയാ ചോദിച്ചോടാ….. ”

എന്റെ ദൈവമേ… കൊലക്കയറുമായിയാണോ ഇവൾ വന്നത്… പറഞ്ഞത് എല്ലാം ആവിയായ് പോലെ… പേടി ഉള്ളിൽ പടർന്നത് എങ്കിലും ഉള്ളിലെ പ്രണയത്തിൻ ധൈര്യത്തിൽ ചെന്നു ഒറ്റശ്വാസത്തിൽ എല്ലാം പറഞ്ഞ് തീർത്ത് കണ്ണടച്ചു നിന്നു… പെട്ടന്ന് ആ കൈകൾ തോളിൽ വീണതും തെട്ടിയുണർന്നു… പക്ഷെ ആ ഭീകരമുഖമുള്ളാ മനുഷ്യന്റെ വായിൽ നിന്ന് വാക്കുകൾ വിശ്വാസിക്കാൻ കഴിയുന്നില്ലായിരുന്നു…

” നീ വീട്ടിൽ പോയി സമ്മതനമായി… ആലോചിച്ചു അമ്മയും കൂട്ടി വാ നമ്മുക്ക് ആലോച്ചിക്കാം…. എന്താടോ നോക്കുന്നത്… കെട്ടിക്കാടോ…. പക്ഷെ അവൾക്ക് ഒരു വിഷമം ഉണ്ടാവരുത് അമ്മയില്ലാതെ വളർത്തിയാ കൊച്ച് അതിന്റെ കുറച്ച് കുരുത്ത്കേട് ഉണ്ട്… ട്ടോ.. എന്നാലും തല്ലരുത് ട്ടോ ഇതുവരെ ഒന്നു നോക്ക് കൊണ്ട് നോവിച്ചിട്ട് പോലും ഇല്ലാ അത്…”

നിറഞ്ഞ് നിന്നിരുന്നു ആ മിഴികൾ…. അവളുടെയും….മാസങ്ങൾക്ക് ഇപ്പുറം… ഒരു ഞായറഴ്ച്ച അവളന്റെ മിന്ന് സ്വന്തമാക്കി…. ഈ വായനോക്കിയെ അവളുടെ സ്വന്തമാക്കി…. ഒരു കൗതുകത്തിന് തോന്നിയ ഇഷ്ടം ഇന്ന് ഒരു താലി ചരടിൽ എന്റെ പ്രണാനയി……. പറയാൻ പേടികാരണം മറന്ന് പോയ ഇഷ്ടങ്ങ ഏറെയാണ്..

രചന: മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ

Leave a Reply

Your email address will not be published. Required fields are marked *