എനിക്കു ഏറ്റവും ഇഷ്ട്ടം ഇവരുടെ എല്ലാം അനുഗ്രഹത്തിനൊപ്പം മുന്നിലൊരു ഡോക്ടറേറ് നേടാൻ കൂടെ നിന്ന എന്റെ പ്രാണന്റെയ് പകുതി ആയ ആളോടാണ്…

രചന: Uthara HariShankar

ഇന്നലെ എൻ്റെ വിവാഹ വാർഷികമായിരുന്നു, ഏഴ് വർഷം കടന്ന് പോയിരിക്കുന്നു…!

വല്യഘാഷമൊന്നും ഉണ്ടായില്ല, ഏട്ടന്റെ പൈസക്ക് രണ്ടാൾക്കും മാച്ചിങ് ഡ്രസ്സ്‌ എടുത്തു

അമ്പലത്തിൽ പോയി, ഡിന്നർന്ന് ബിരിയാണി ഉണ്ടാക്കി ശുഭം

പക്ഷെ എന്റെ മുഖം തെളിഞ്ഞിരുനില്ല, എന്തോ ഞാനൊരു നാലു വരിയിൽ കുടുങ്ങി കിടക്കുകയായിരുന്നു,

ഉരുളൻ കല്ലുകളിൽ നഗ്നപാദം പതിക്കുമ്പോലെ ആയിരുന്നു അയാളുടെ ഓരോ വരികളും…… !

ആദ്യമെല്ലാം ഒരു കുളിരു ഒഴുകും പിന്നെ ആ തണുപ്പിൽ ഭാരമേറി മരവിച്ചൊരു അവസ്ഥ ആകും…!

എനിക്കതു ആദ്യമായ് അനുഭവപ്പെട്ടത് തൊടിയിൽ വെച്ചു സാരി ഉടക്കിയ പടയിഞ്ച, മമ്മട്ടി കൊണ്ടു കിളച്ചു കളഞ്ഞ അന്നാണ്…….!

അടുക്കളപ്പുറത്തെ പൈപ്പിൽ ചുവട്ടിൽ നിന്ന് ഉപൂറ്റിയിലെ മണ്ണ് കഴുകി കളഞ്ഞ്, അരയിൽ കയറ്റി കുത്തിയ സാരി അഴിച്ചിട്ടു

അപ്പോളും ആഴ്ച്ചപ്പതിപ്പിലെ ഇരുപത്തിനാലാം പേജിലെ വരികളിൽ ഞാൻ കുടുങ്ങി കിടക്കുകയായിരുന്നു..!

മുറ്റത്ത് ചരലുകൾ ഞെരുങ്ങുന്ന ഒച്ച കേട്ട് ഓടിച്ചെന്നു, എന്റെ അമ്മയായിരുന്നു

എന്നെ കണ്ട ഭാവം നടിക്കാതെ അകത്തേക്ക് ചെന്ന് തൊട്ടിലിൽ ഉറങ്ങുന്ന നന്ദുവിനെ സായൂക്തം നോക്കി,

ചുമരിലെ ക്ലോക്കിൽ ദൃഷ്ടി ഉറപ്പിച്ച് മൂത്തയാൾ ക്ലാസ് വിട്ട് എപ്പോൾ വരുമെന്ന് ചോദിച്ചു,

നാല് മണി കഴിയും അമ്മേ, ഞാൻ ചായ ഇടാം

വേണമെന്നില്ല, എനിക്കും ചായയിടാൻ അറിയാം അതിന് ഡിഗ്രിയുടെ ആവശ്യമൊന്നും ഇല്ലല്ലോ?

അല്ലെങ്കിലും നിന്നെ എന്തിന് കൊള്ളാം? തോന്യവാസി…. അതെങ്ങനെയാ +2 ന് എങ്ങനെയോ ഡിസ്റ്റിംങ്ങ്ഷൻ കിട്ടി എന്നിട്ടവള് ഡിഗ്രിക്ക് രണ്ടാം ക്ലാസും വാങ്ങിയല്ലേ വന്നത് അഹങ്കാരി….

ഞങ്ങൾക്ക് നിന്നെയൊരു ഡോക്ടർ ആക്കണമെന്നായിരുന്നു….

നശിപ്പിച്ചില്ലെ???

അഹങ്കാരി…!!!

തോന്യവാസി…..!!!

അമ്മ വെട്ടിത്തിരിഞ്ഞ് പടിയിറങ്ങിപ്പോയി

നെഞ്ചിലാകെയൊരു നോവ് പടർന്നു, ശരിയാണ് പഠിക്കാൻ ചെന്നിട്ട് ഹോസ്റ്റലിൽ നിന്നും നന്നായിട്ട് ഉഴപ്പി

വുമൺസ് കോളേജിലായിരുന്നു പ്രീഡിഗ്രിയും, ഡിഗ്രിയും

ഹോസ്റ്റ്ൽ ജീവിതം എത്ര മനോഹരമായിരുന്നു ശരിക്കും ആഘോക്ഷിക്കുകയായിരുന്നു ക്ലാസ് കട്ട് ആക്കുക, സിനിമ, ബീച്ച് ….. അങ്ങനെ……. അങ്ങനെ …!

കിച്ചു ക്ലാസ് വിട്ട് വരുമ്പോഴേക്കും എല്ലാം ഒതുക്കണം ഓടി നടന്ന് ഓരോന്നും ചെയ്യുമ്പോഴും അമ്മയുടെ വാക്കുകൾ ഹൃദയത്തിൽ മുറിവുകൾ ഏൽപ്പിക്കുന്നു

അനുവാദം കൂടാതെ വീണ്ടും ആഴ്ച്ചപ്പതിപ്പിലേ വരികൾ ഉള്ളിലേക്ക് കടന്ന് വന്നു

“ഹേയ് സ്ത്രീയേ നീ തൊട്ടാവാടിയാവുക

സ്പർശനമേറ്റ് തളർന്ന് വീഴുക

സ്വയം ഉയർത്തെഴുന്നേൽക്കുക

നിൻ്റെ പൂക്കളിൽ സ്വപ്നത്തിൻ്റെ നിറം ചാലിക്കുക

നഷ്ടത്തിൻ്റെ ദുർഗന്ധം നിറയ്ക്കുക

വാടി വീഴുമ്പോളും നിന്നാലാകും വിധം ശത്രുവിനെ മുറിപ്പെടുത്തുക

സ്ത്രീയേ നീ തൊട്ടാവാടിയാവുക…. തൊടിയിലെ തൊട്ടാവാടി!”

_രുദ്രൻ

ഹോ അയാൾ ആരായിരിക്കും? എന്തോ എനിക്കായി എഴുതിയ വരികൾ പോലെ ഇല്ലേ?

കഷ്ണം നുറുക്കുന്നത് പാതിയിൽ നിർത്തി ഓടി ചെന്നു അലമാരയിൽ നിന്നും സർട്ടിഫിക്കറ്റ് തപ്പിയെടുത്തു…!

“ഫ്രഞ്ച്” ലാഗ്യേജിൽ ഉയർന്ന മാർക്കുണ്ട്, എട്ടനോട് പറയേണ്ട താമസം

“തൻ്റെ ഇഷ്ട്ടം” പക്ഷെ ഒരു വാക്ക് തരണം മുന്നോട്ട് വച്ച കാല് പിന്നോട്ട് എടുക്കരുത്”

ഏഴ് വർഷത്തിനു ശേഷം വീണ്ടുമൊരു ‘വിദ്യാർത്ഥി” ജീവിതം ഉയർത്തെഴുന്നേറ്റൂ…!

ഒരു കൈയ്യിൽ പുസ്തം വച്ച് ദോശ ചുട്ടു

ഉറക്കമൊഴിഞ്ഞു,

കൺതടങ്ങളിൽ കറുപ്പ് പടർന്നു,

മനസ്സപ്പോളും ഉറച്ച് നിന്നു

പിന്നീട് പോരാട്ടത്തിന്റെയ് നാളുകൾ ആയിരുന്നു…….,

ഫോറിൻ ലാഗ്യേജ് യൂണിവേഴ്സിറ്റിയുടെ അംഗീകാരമുള്ള ഒരു പ്രൈവറ്റ് ഇൻസ്റ്റിറ്റ്യൂട്ട്ൽ പഠിച്ചു തുടങ്ങി

അങ്ങനെ ഒരു ഇന്റർനാഷണൽ സ്കൂളിൽ പാർട്ട്‌ ടൈം ടീച്ചറായി ജോലിക്ക് കയറി, പഠനവും തുടർന്നു……

20 വർഷം പിന്നിടുമ്പോൾ കോളേജ് ലെക്ചർ പിന്നെ ഡീൻ ഇന്നിതാ ഡിപ്പാർട്മെന്റ് ഓഫ് foreign ലാംഗ്വേജ് HOD ആയിരിക്കുന്നു

“Dr.സീത വെങ്കിടേഷ്”

അച്ഛന്റെ ആഗ്രഹം പോലെ പേരിനു മുന്നിൽ “ഡോക്ടർ” ചേർത്തിരിക്കുന്നു, അച്ഛനിപ്പോൾ ഒരു നക്ഷത്രമായി അതു കണ്ടു സന്തോഷിക്കുന്ന്നുണ്ടാകും

ആരോടെല്ലാം നന്ദി പറയണം

എന്നിൽ വാശിയുടെ വിത്ത് പാകിയ അമ്മയോടോ,

നാലു വരികൾ കൊണ്ടു എന്നെ ഉണർത്തിയ എഴുത്തുകാരനോടോ,

അതോ നിലവിളക്കിനു മുന്നിലെ നരസിംഹമൂർത്തിയോടോ…..???

പക്ഷെ എനിക്കു ഏറ്റവും ഇഷ്ട്ടം ഇവരുടെ എല്ലാം അനുഗ്രഹത്തിനൊപ്പം മുന്നിലൊരു ഡോക്ടറേറ് നേടാൻ കൂടെ നിന്ന എന്റെ പ്രാണന്റെയ് പകുതി ആയ ആളോടാണ്

പതിവുപോലെ ആ പുളിചോട്ടിലെ ഊഞ്ഞാലിലിരിക്കുമ്പോൾ വെങ്കിയേട്ടൻ പറയുന്നുണ്ടായിരുന്നു

“ഡോ നമ്മള് വളരണം,അതിനൊപ്പം കൂടെയുള്ളവരെയും വളർത്തണം”l

_രുദ്രാക്ഷ

രചന: Uthara HariShankar

1 thought on “എനിക്കു ഏറ്റവും ഇഷ്ട്ടം ഇവരുടെ എല്ലാം അനുഗ്രഹത്തിനൊപ്പം മുന്നിലൊരു ഡോക്ടറേറ് നേടാൻ കൂടെ നിന്ന എന്റെ പ്രാണന്റെയ് പകുതി ആയ ആളോടാണ്…

  1. മറ്റൊരാളുടെ ജീവിതം കഥയാക്കുമ്പോൾ ഇൻസ്പിറേഷൻ കിട്ടിയത് എന്നൊന്ന് കഥാകാരിക്ക് വെയ്ക്കരുന്നു.

Leave a Reply

Your email address will not be published. Required fields are marked *