നഷ്ടമായ പ്രണയം

രചന : – Pratheesh-

നഷ്ടമായ പ്രണയം കൊണ്ടു മാത്രം മനസ്സ് അംഗീകരിക്കുന്ന ചിലതുണ്ട്….,

നമ്മൾ കാണുന്നതോ ആഗ്രഹിക്കുന്നതോ ആയ സ്വപ്നങ്ങളല്ല…, നമ്മളിലെക്ക് എത്തിപ്പെടുന്ന യാഥാർത്ഥ്യങ്ങളാണ് വലുതെന്ന്…..!

ഒരാളുടെ ആത്മാർത്ഥത കൊണ്ടു മാത്രം ഒരു പ്രണയവും വിജയിക്കില്ലാന്ന്….,

പാതി മനസ്സോടെ മാത്രം സ്നേഹിക്കുന്നവർ പാതി വഴിയേ കൂട്ടിനുണ്ടാവുകയുള്ളൂവെന്ന്…,

നഷ്ടപ്പെടുമ്പോൾ മാത്രം സ്വന്തം മനസ്സിൽ അർഹതപ്പെട്ട വിലയുണ്ടാവുന്ന ഒന്നാണ് പ്രണയമെന്ന്…..,

എത്ര ശ്രമിച്ചാലും മറക്കാൻ കഴിയാത്ത ഒാർമ്മകളാണു പ്രണയമെന്ന്…,

സ്നേഹം കൊടുത്ത് വേദനയെ പിടിച്ചു വാങ്ങലാണ് പ്രണയമെന്ന്…..,

അഭിനയം കൊണ്ട് മറ്റുള്ളവരെ സന്തോഷിപ്പിക്കാമെന്നല്ലാതെ സ്വയം സന്തോഷിക്കാനാവില്ലാന്ന്….,

കൂടെ ജീവിക്കാൻ കൂട്ടിന് ആൺ/പെൺ തുണയുണ്ടായതു കൊണ്ടു മാത്രം അത് ജീവിതമാകില്ലാന്ന്…,

സ്വന്തം മനസാക്ഷിയെ വഞ്ചിച്ച് അധിക ദൂരം സഞ്ചരിക്കാനാവില്ലാന്ന്….,

വെറുതെ ഭംഗിക്കു പറയാമെങ്കിലും ആഗ്രഹങ്ങൾക്കൊപ്പം ജീവിക്കുന്നതിനേക്കാൾ വലുതല്ല വിട്ടു കൊടുത്തു കൊണ്ടുള്ള ജീവിതമെന്ന്….,

മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി സ്വയം നഷ്ടപ്പെടുത്തിയതായിരുന്നു തന്റെ യഥാർത്ഥ സന്തോഷങ്ങളെന്ന്…..,

നഷ്ടമായവയെല്ലാം ഒരു ആയുസ്സോള്ളം എത്തി നിന്ന തന്റെ സ്വപ്നങ്ങളായിരുന്നുന്നെന്ന്…,

എത്തിപ്പിടിക്കാമായിരുന്ന കൈയ്യകലത്തിൽ വിട്ടു കളഞ്ഞത് തന്റെ പ്രണയമല്ല അത് തന്റെ പ്രാണൻ തന്നെയായിരുന്നുയെന്ന്….,

മറക്കാനും വെറുക്കാനും കാണുമ്പോൾ മുഖം തിരിച്ച് താൽപ്പര്യമില്ലെന്ന് കാണിക്കാനും….,

കൂടെയുള്ളവരുടെ നെഞ്ചിലെക്ക് ചേർന്നു നിന്നും ഒപ്പമുള്ളവരുടെ കൈ ചേർത്തു പിടിച്ചും….,

ഇപ്പോൾ ഇതാണെന്റെ ലോകം എന്നു കാണിക്കാനും ശ്രമിച്ച് നിന്നെ ജയിക്കാൻ ഞാൻ ശ്രമിക്കുന്നതെല്ലാം

പാതിരാത്രിയിൽ ഉറക്കത്തിനു നടുവിൽ വെച്ച് സ്വന്തം കണ്ണീരിലൂടെ പിന്നെയും ഞാൻ എന്നെ തന്നെ ഒാർമ്മപ്പെടുത്തുന്നു

ഇപ്പോഴും നിന്നെയാണ് ഞാൻ സ്നേഹിക്കുന്നതെന്നത്….!

അന്ന് അവൻ/അവൾ തനിക്കു നേരെ നീട്ടിയ കൈ അതു വെറും കൈ മാത്രമായിരുന്നില്ലെന്നും…,

അതിൽ ഒരു ജീവിതമുണ്ടായിരുന്നെന്നും…, ആഗ്രഹങ്ങളും പ്രതീക്ഷകളും സ്വപ്നങ്ങളും വിശ്വാസവും ചേർന്ന മനസ്സുണ്ടായിരുന്നെന്നും,..

എതൊരു വെല്ലുവിളിയെയും ഒന്നിച്ചു നേരിടാനുള്ള ശക്തിയുണ്ടായിരുന്നെന്നും…,,

തന്നെ ഹൃദയത്തോട് ചേർത്തു പിടിക്കാനും മാറ്റാർക്കും വിട്ടു കൊടുക്കാനാവാത്ത അത്രയും സ്നേഹത്തിന്റെ നൈർമ്മല്യവുമുണ്ടായിരുന്നെന്നും.,..!

കൂടെ…,

മരണം കൊണ്ട് മാത്രം അവസാനിക്കുന്ന ഒാർമ്മകളിൽ പൊതിഞ്ഞാണ് ഹൃദയം തന്റെ പ്രണയത്തെ ഇന്നും സ്വന്തം മനസ്സിൽ സൂക്ഷിക്കുന്നതെന്നും…..!

. രചന : – Pratheesh-

Leave a Reply

Your email address will not be published. Required fields are marked *