ഉമ്മാക്ക് വേണ്ടി

രചന : – Ismayi –

നിനക്കെന്താ അനസെ ഒരു ദിവസമെങ്കിലും ഒന്ന് നേരത്തെ വന്നൂടെ ക്ലാസ്സിലേക് നിനക്ക് തോന്നിയപോലെ വരാനും പോകാനുമൊന്നും ഇവിടെ പറ്റതില്ല താല്പര്യമില്ലെങ്കിൽ നീ ഇനി വരണമെന്നില്ല

നിന്നെപോലെതന്നെയല്ലേ ഈ ക്ലാസ്സിലെ മറ്റു കുട്ടികൾ അവരൊക്കെ കൃത്യസമയത്തു ക്ലാസ്സിൽ വരുന്നുണ്ടല്ലോ

എല്ലാവരുടെയും മുമ്പിൽ അപഹസ്യനായി നിൽക്കുകയായിരുന്നു അനസ് അപ്പോൾ

നീ പ്ലസ്‌ടു അല്ലെ പഠിക്കുന്നത് ആ ഓരോർമ്മയെങ്കിലും ഉണ്ടോ നിനക്ക് ക്ലാസ്സ് ടീച്ചർ കൂടിയായ സുമതി ടീച്ചറിന്റെ ചോദ്യങ്ങൾക്ക് മുമ്പിൽ അവന് മറുപടി ഉണ്ടായിരുന്നില്ല

ടീച്ചർ….. അത് ….ഞാൻ

മ് മ് കയറി ഇരിക്ക്

ക്ലാസ്സിൽ കയറി ഇരുന്നപ്പോൾ എല്ലാ കണ്ണുകളും അവനിൽ തന്നെയായിരുന്നു വേറെന്തോ ഒരു ജീവിയെ കണ്ടത് പോലെ

അങ്ങിനെ കുറെ ദിവസം കടന്ന് പോയി ഹാൾഫ് yeraly പരീക്ഷ അടുത്ത് വന്നു

ഒരു ദിവസം പതിവ്പോലെ സമയം വൈകിയാണ് അവൻ എത്തിയത് അവൻ ക്ലാസ്സിലേക് ഓടിക്കയറിയതും ആതിരയുമായി കൂട്ടിയിടച്ചതും ഒരുമിച്ചായിരുന്നു

കരഞ്ഞു കൊണ്ട് ആതിര സ്റ്റാഫ്റൂമിലേക് ഓടിപ്പോയി

അതിരെ സോറി ഞാൻ അറിയാതെ ….. അവൻ വിളിച്ചു പറയുന്നുണ്ടായിരുന്നു

നിമിഷങ്ങൾക്കുള്ളിൽ ക്ലാസ്സിലേക് സുമതി ടീച്ചറും ആതിരയും ഹെഡ്മാഷും കൂടി വന്നു

കണ്ണുകളെല്ലാം അവനിലേക് നീണ്ടു

നിന്നെ കൊണ്ട് വല്യ ശല്യമായല്ലോ ഒരു പെണ്കുട്ടിയെ കയറിപിടിക്കാൻ മാത്രം നീ അത്രക്ക് വളർന്നോ

ടീച്ചറെ അത് ഞാൻ അറിയാതെ….

നിന്നെയൊക്കെ വിശ്വസിച്ചു എങ്ങനെ പെണ്കുട്ടികളെ ക്ലാസ്സിലേക് പറഞ്ഞുവിടുന്നത് ഇറങ്ങിപോടാ ,,തന്തയില്ലാത്തവനെ,, ഈ ക്ലാസ്സിൽ നിന്ന്

ക്ലാസ്സിലെ എല്ലാ കുട്ടികളുടെയും മുമ്പിൽ അപഹസ്യനായി നിറകണ്ണുകളോടെ ക്ലാസ്സിൽ നിന്ന് ഇറങ്ങിപോകുമ്പോൾ ക്രൂരമായ ഭാവത്തോടെ ആതിര അവനെ നോക്കി ചിരിച്ചു

എന്നാലും അതിരെ ഇത്രക്ക് വേണ്ടിയിരുന്നില്ല അവൻ മനപ്പൂർവം വന്ന് ഇടിച്ചതല്ല എന്ന് നിനക്കും എനിക്കും അറിയാം ആതിരയുടെ അടുത്ത കൂട്ടുകാരി ഷംനയാണ് അത് പറഞ്ഞത്

വേണം ഷംന..

ഇത്രയെങ്കിലും അവനോട് ഞാൻ ചെയ്യണ്ടേ…

അന്ന് എന്റെ ഇഷ്ടം അവനോട് ഞാൻ തുറന്ന് പറഞ്ഞപ്പോൾ അവൻ അത് നിരസിച്ചത് നീ കണ്ടതല്ലേ അന്ന് അവന്റെ മുമ്പിൽ ഞാൻ നാണംകെട്ടു

ഇന്ന് അവൻ ഈ കുട്ടികളുടെയൊക്കെ മുമ്പിൽ അപഹസ്യനായി നിന്നില്ലേ അതിന് വേണ്ടി ഞാൻ മനപ്പൂർവം പറഞ്ഞത് തന്നെയാ അങ്ങിനെ

എന്നാലും അത്രക്ക് വേണ്ടിയിരുന്നില്ല ടീച്ചർക്ക് അല്ലെങ്കിൽ തന്നെ അവനെ കണ്ടൂടാ അവൻ കരഞ്ഞുകൊണ്ടാണ് ഇറങ്ങിപ്പോയത്

ഞാൻ … എന്റെ ….. അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞു പോയതാ കൂടിപോയെങ്കിൽ അവനോട് ഞാൻ മാപ്പ് പറയാം

പുറത്തെക്കിറങ്ങിയ അവർ അവനെ അവിടെയെങ്ങും കണ്ടില്ല

അങ്ങിനെ ഹാൾഫ് yeraly പരീക്ഷ എഴുതാൻ അവനും വന്നു

പക്ഷെ ക്ലാസ്സിൽ നിന്ന് പുറത്താക്കിയതിനാൽ ഓഫീസ് റൂമിൽ ഒറ്റക്കിരുത്തിയാണ് അവൻ പരീക്ഷ എഴുതിയത്

പരീക്ഷ കഴിഞ്ഞു അവനെയൊന്ന് കാണാൻ വേണ്ടി അവൾ കാത്തു നിന്നെങ്കിലും കണ്ടില്ല പരീക്ഷ കഴിഞ്ഞു എല്ലാവരും ഇറങ്ങുന്നതിന് മുമ്പേ അവൻ പോയിരുന്നു

പരീക്ഷയുടെ റിസൾട്ട് വന്നപ്പോൾ ക്ലാസ്സിലെ മറ്റു കുട്ടികളെ പിന്തള്ളികൊണ്ട് എല്ലാ വിഷയങ്ങളിലും അവനായിരുന്നു മുമ്പിൽ

ടീച്ചറെ …..

എന്താ സർ

ഈ വർഷത്തെ നമ്മുടെ അഭിമാനമാണ് അനസ് ടീച്ചറല്ലേ അവനെ പുറത്താക്കിയത് അത് കൊണ്ട് തന്നെ അവനെ തിരിച്ചു കൊണ്ടുവരേണ്ട ഉത്തരവാദിത്തം ടീച്ചർക് തന്നെയാണ്

പിറ്റേ ദിവസം ടീച്ചറും ആതിരയും കുറച്ച് ഫ്രണ്ട്സും കൂടി അവന്റെ വീട് ലക്ഷ്യമാക്കി നീങ്ങി

ഒരുപാട് അന്വേഷണങ്ങൾക്ക് ശേഷം അവർ ഒരു ചെറ്റകുടിലിന്റെ മുന്നിലെത്തി

ആ വീട്ടിൽ നിന്നും വയസ്സായ ഒരു ഉമ്മ വന്നു പുറത്തേക്ക്

ഈ അനസ്സിന്റെ വീട് … ഇത് തന്നെയല്ലേ..

ആ ഉമ്മ ഒന്നും മിണ്ടിയില്ല…

ടീച്ചർ ഒന്ന് കൂടി ഉച്ചത്തിൽ വീണ്ടും ചോദിച്ചു

അതേ.. ഇത് തന്നെയാണ് ..അവന്റെ വീട്

നിങ്ങളൊക്കെ ആരാ…

വീടിന്റെ ഉള്ളിൽ നിന്നാണ് ആ ശബ്ദം കേട്ടത്

വീടിന്റെ അകത്തേക്ക് കയറിയ അവർ കണ്ടത് അനങ്ങാൻ പോലും കഴിയാതെ കിടക്കുന്ന സ്ത്രീയെ ആണ്

അനസ്?

അവനിപ്പോൾ വരും അവൻ ഓട്ടോറിക്ഷ കൊണ്ട് ഒരു സ്ഥലം വരെ പോയതാ നിങ്ങൾ ഇരിക്ക്

അതെന്റെ ഉമ്മയാ ഉമ്മാക് ചെവി കേൾക്കില്ല അതാ നിങ്ങൾ ചോദിച്ചപ്പോൾ ഉമ്മ ഒന്നും പറയാതിരുന്നത് എനിക്കാണെങ്കിൽ ഈ കട്ടിൽ വിട്ട് എണീക്കാനും പറ്റില്ല അത് പറയുമ്പോൾ അവന്റെ ഉമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു

എന്ത് പറ്റിയതാണ്…

അരക്ക് കീഴെ തളർന്നു പോയതാ ഇനി ഈ ബെഡ് വിട്ട് എണീക്കാൻ പറ്റില്ല എന്റെ കുട്ടിയെ ഇങ്ങനെ കഷ്ടപ്പെടുത്താതെ പടച്ചവൻ ഈ ജീവൻ അങ്ങോട് കൊണ്ട് പോയ മതിയായിരുന്നു

പൊട്ടിക്കരഞ്ഞു കൊണ്ടാണ് അവന്റെ ഉമ്മ അത് പറഞ്ഞത്

ഇത് കേട്ട് കൊണ്ടാണ് അനസ് അങ്ങോട്ട്‌ കയറി വന്നത്

ടീച്ചറെ കണ്ടതും അവന്റെ മുഖത്ത് ആശ്ചര്യം പ്രകടമായിരുന്നു ഉമ്മ നിങ്ങൾ ഒന്ന് മിണ്ടതിരിന്നെ

ടീച്ചർ എന്താ ഇവിടെ..

അനസെ ഞങ്ങൾ നിന്നെ കാണാൻ വന്നതാ

ടീച്ചർ ഇരിക്ക് ഞാൻ ചായ ഉണ്ടാക്കട്ടെ… വേണ്ട അനസെ .. ഒന്നും വേണ്ട… എന്താ ടീച്ചറെ എന്റെ കുടിൽ കണ്ടത് കൊണ്ടാണോ ചിരിച്ചു കൊണ്ടാണ് അവനത് ചോദിച്ചതെങ്കിലും അത് ടീച്ചറുടെ ചങ്കിൽ തന്നെ കൊണ്ടു

ചായ കുടിച്ച ശേഷം അവരുടെ കൂടെ അവനും പുറത്തേക്കിറങ്ങി

ഉമ്മ ആങ്ങിനെയാ ആരെങ്കിലും കണ്ടാൽ പിന്നെ ഓരോന്ന് പറയും ടീച്ചർക് ബോറടിച്ചോ

ഏയ് ഇല്ല

ഉമ്മാക് എന്ത് പറ്റിയതാണ്

ഉമ്മ ഒന്ന് ആത്മഹത്യ ചെയ്യാൻ ശ്രമച്ചതാ ഇങ്ങനെയാണ് തിരിച്ചു കിട്ടിയത് അത് പറയുമ്പോൾ അവന്റെ കണ്ണുകൾ അവനറിയാതെ നിറഞ്ഞിരുന്നു

എന്തിനാ ഉമ്മ അങ്ങിനെ ചെയ്തത്

ഉമ്മാക് ഉപ്പാനെ ജീവനായിരുന്നു ആ ഉപ്പ ഒരു ദിവസം ഉമ്മാനെ തള്ളിപ്പറഞ്ഞു ഉമ്മനെയും എന്നെയും ഉപ്പാന്റെ വീട്ടിൽ നിന്ന് ഇറക്കി വിട്ടു

ഉമ്മാക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു അത് അപ്പോ പിന്നെ നല്ല വഴി ആത്മഹത്യാണല്ലോ

ഇപ്പോ ഉമ്മാക് അരക്ക് താഴെ തളർന്നു കിടക്കുവാണ് അത് കൊണ്ട് തന്നെ പറയുമ്പോൾ നിങ്ങൾക്കെല്ലാവർക്കും അറപ്പ് തോന്നിയേക്കാം

എന്റെ ഉമ്മാന്റെ മലവും മൂത്രവുമെല്ലാം കഴുകി വൃത്തിയാക്കിയിട്ട വേണം എനിക് സ്കൂളിലേക് വരാൻ അതാ ഞാൻ സ്കൂളിലേക് വൈകി വരുന്നത് അല്ലാതെ മനപ്പൂർവമല്ല പൊട്ടിക്കരഞ്ഞു കൊണ്ടാണ് അവനത് പറഞ്ഞത്

അവന്റെ അവസ്‌ഥ നേരിട്ട് കണ്ട ടീച്ചറിന്റെ കണ്ണുകളും അറിയാതെ നിറഞ്ഞിരുന്നു

പക്ഷെ പിടിച്ചു നിൽക്കണം ടീച്ചറെ എന്റെ ഉമ്മാക് വേണ്ടി എനിക് ജീവിച്ചേ മതിയാകൂ ഇത് പറയുമ്പോൾ അവന്റെ വാക്കുകളിൽ ജീവിതം ജയിച്ചു കാണിക്കാനുള്ള ഒരു പതിനെഴുകാരന്റെ അപാരമായ മനോധൈര്യമായിരുന്നു അവന്റെ കണ്ണുകളിൽ ടീച്ചർ കണ്ടത്

രചന : – Ismayi –

Leave a Reply

Your email address will not be published. Required fields are marked *