ഒരുമ്പെട്ടവൾ

രചന : – Sana Fathimaa –

“ച്ചാച്ചന്റെ മോള് ഇനി പോവാ…”

മുമ്പ് രണ്ട് പ്രാവശ്യം ചാചനെയും മമ്മയേയും ഓർത്താ എല്ലാം വേണ്ടാന്ന് വെച്ചേ… ചാചന്റെ നെഞ്ച് പൊട്ടുന്നത് സഹിക്കാനാവാത്തോണ്ട് ആണ്… ജീവിക്കാൻ തീരുമാനിച്ചത്..

ഇനി വയ്യ.. ഇപ്പോ വല്ലാണ്ട് കുനിഞ് പോവുണ്ട് ചാചന്റെ തല ആൾക്കൂട്ടങ്ങളുടെ പരിഹാസങ്ങൾക്കിടയിൽ

ഇന്നലെ ചാച്ചൻ തൊഴിലുറപ്പ് കഴിഞ്ഞ് വരുമ്പോൾ മോളെ കല്യാണമക്കൊ നടക്കോന്ന് പിടിക തിണ്ണയിൽ നിന്ന് ആരോ ചോദിച്ചപ്പോൾ നെഞ്ച് പൊട്ടിയെന്ന് അമ്മയോട് പറയുന്നത് ഞാൻ കേട്ടിരുന്നു

“എല്ലാം വിധിയാണ് ചാച്ചാ നാട്ടുകാരുടെ കണ്ണിൽ ഒരുമ്പെട്ടവളായ എന്നെ ആര് കെട്ടാൻ..”

അമ്മയും കണ്ണീരാൽ സങ്കടം പറയുന്നത് കേട്ടു അനിയത്തിമാരുടെ കാര്യം അവരുടെ ഭാവിയെ പറ്റി

അല്ലേലും ഈ ഒരുമ്പെട്ടവൾ അവരുടെ ഏട്ടത്തിയായ് ജനിച്ചത് അവരുടെ തെറ്റല്ലല്ലോ….

ഇന്നലെയും ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ ഞാൻ ജോയിയേട്ടനെ കണ്ടിരുന്നു അങ്ങനെ വിളിക്കാനെ കഴിയുന്നുള്ളു മാനം കവർന്നെടുക്കും മുന്നേ മനസ്സ് കവർന്ന വരല്ലെ

ബുള്ളറ്റിൽ പുതിയ ഏതൊ പെണ്ണിനെയും വെച്ചോണ്ട് പോണത് പാളി നോക്കി ഒരു ചിരി ചിരിച്ചോണ്ട് പോയി

ആ ചിരിയുടെ അർത്ഥം ഇതു വരെ മനസ്സിലായില്ല ട്ടോ ചാച്ചാ…..

അവരിപ്പോഴും ബിസിനസുകാരൻ സത്യ കൃസ്ത്യാനി മത്തായിച്ചന്റെ മോനാണ് ഞാൻ മാത്രമാണല്ലോ ഒരുമ്പെട്ടത്…

“മമ്മ അടുത്തുണ്ടോ ചാച്ചാ മമ്മക്ക് നല്ല സങ്കടണ്ടാവും…”

മമ്മ കുറേ വിലക്കിയതാണെന്നെ

“മോളേ…. അവരൊക്കെ വല്യ കൊമ്പത്തെ ആളുകളാണ് എന്തെങ്കിലും സംഭവിച്ചാൽ നഷ്ടം നമുക്കാവും..”

പക്ഷേ ഞാനൊരു പൊട്ടിപ്പെണ്ണ് കവികൾ പറഞ്ഞതും സിനിമകളും പലരും ജീവിച്ച് കാണിച്ചതും കണ്ട് പ്രണയം ദിവ്യമാണെന്ന് വിശ്വസിച്ചു

ജോയിയേട്ടന്റ വെളുക്കനെയുള്ള ചിരി പ്രേമമാണന്ന് വിശ്വസിച്ചു

“”മിന്നുവും ചിഞ്ചുവുമെവിടെ ചാച്ചാ…”

അവർ ക്ലാസ് വിട്ടെത്തിയോ

അന്ന് ബർത്ത് ഡേ പാർട്ടിക്കാണെന്ന് പറഞ് ജോയിയേട്ടൻ വിളിച്ചപ്പോൾ അവരാണ് എന്നെ ഒരുങ്ങാൻ സഹായിച്ചത്

ജോയിയുടെ രാജകുമാരി അന്നക്കുട്ടി എന്ന് പറഞ്ഞ് കളിയാക്കി ചിരിച്ചത് ചിഞ്ചു വായിരുന്നു..

ഇപ്പോൾ എല്ലാം കളിയായി അല്ലെ ചാച്ചാ….

എല്ലാവർക്കും കളിയാക്കി ചിരിക്കാൻ ഞാനൊരു കാരണവും

ഇന്നലെ വീട്ടിലേക്ക് നടന്നു വരുമ്പോൾ നമ്മുടെ ജോജി ചോയ്ക്കു വാ

“ചേച്ചി…. വല്ലതും നടക്കുമോന്ന്

അവന് എന്താണ് നടക്കേണ്ടതെന്ന് ചാച്ചന് മനസ്സിലായില്ലെ അവൻ പോലും അങ്ങനെ മാറിയിരിക്കുന്നു

കുഞ്ഞിലെ എന്റെ കയ് പിടിച്ച് നടന്നവനാ അവൻ ഒരുമ്പെട്ടവളോട് എന്തും ചോയ് കാലോ ആർക്കും

“ചാച്ചാ… അന്ന് ജോയിയേട്ടന് വിളിച്ചോ ണ്ടാ പാർട്ടിക്ക് പോയെ വല്ലാണ്ട് വിശ്വസിച്ചിരുന്നു ഞാൻ”

പക്ഷേ അവരുടെ ബിസിനസ് കൂട്ടുകാർക്ക് എന്റെ ശരീരത്തിന്റെ ഷെയറും അവർ വിറ്റിരുന്നൂന്ന് ഞാനറിഞ്ഞില്ല

പക്ഷേ വലിയ സങ്കടം അതൊന്നുമല്ല മാനത്തിനായ് ഞാൻ പിടഞപ്പോൾ എന്നെ ജീവനാണെന്ന് മുമ്പ് പറഞ്ഞ് ചേർത്ത് പിടിച്ച ജോ യേട്ടൻ കൈകളാണ് എന്റെ വാ പൊത്തിയത്

അചച്ചനും അച്ചമ്മ യും നേരത്തേ കർത്താവിനടുത്തേക്ക് പോയത് നന്നായി അല്ലെങ്കിൽ ഞാൻ കാരണം അവരും വേദനിച്ചേ നെ

മ്മമ്മയോട് ന്റെ പിങ്കിയാടിനെയും ലില്ലി പൂച്ചയേയും നന്നായി നോക്കാൻ പറയണം അവർക്ക് ഞാൻ ആയിരുന്നു എല്ലാം ഞാൻ ഒരുമ്പെട്ടു പോയതൊന്നും അവർക്ക് മനസ്സിലാവില്ലല്ലോ അവർക്ക് മനുഷ്യത്വമിലല്ലോ..?

ചാച്ചൻ എന്നെയോർത്ത് കരയരുത് നന്നായി ആലോചിച്ചെടുത്ത തീരുമാനമാണ് ഇത് എന്റെ ജീവിക്കാനുള്ള തീരുമാനമാണ് സ്വർഗത്തിൽ നേരത്തേ എത്തി പറ്റുവാണേൽ കർത്താവിന്റെ മണവാട്ടിയാവണം

കർത്താവിനറിയാലോ ഞാൻ കന്യകയാണെന്ന്..

എല്ലാവരോടും ഇഷ്ടം മാത്രമേയുള്ളു ചാച്ചന്റെ അന്നക്കുട്ടി പോവുകയാണ് യാത്ര പറയുന്നില്ല കാരണം ഇതന്റെ ജീവിതത്തിലേക്കുള്ള പിൻമടക്കമാണ്..

×××××××××××××××××

കണ്ണീരു കുതിർന്ന ആ വെള്ള പേപ്പറിലെ വാചകങ്ങളിപ്പോഴും മുഴങ്ങുകയാണ് തോമാച്ചന്റെ മനസ്സിലിപ്പോഴും ഇടവക പള്ളിയിൽ പള്ളിയിൽ നിന്ന് അന്നക്കുട്ടിയുടെ അടക്കം കഴിഞ്ഞിപ്പോൾ എത്തിയതേ ഉള്ളു

അകത്തെ മുറിയിൽ അന്ന പഠിക്കാൻ സെറ്റ് വെക്കാറുള്ള അലാം മുഴങ്ങികൊണ്ടിരിക്കുന്നു…

പുറത്തേ റോഡിലൂടെ ഏതൊ ബുള്ളറ്റ് ഇരമ്പി പായുന്നു ഏതൊ ഒരു ഒരുമ്പെട്ടവൾക്കുള്ള സൈറണുമായ്….

രചന : – Sana Fathimaa –

Leave a Reply

Your email address will not be published. Required fields are marked *