താലിക്കുളളിലെ സുരക്ഷിതത്വം

രചന : – P Sudhi-

“രേവതീ… ആ ജോണി നെ കൊണ്ടുള്ള ശല്യം സഹിക്കാൻ വയ്യടീ… ഫോണിൽ വിളിച്ച് ഒരോന്നൊക്കെ പറയുവാ… ഇപ്പൊ അവൻ പറയുന്നത് അവൻ പറയുന്ന ഒരു സ്ഥലത്ത് ചെല്ലണമെന്നാ ”

” നീ എന്തിനാ പേടിക്കുന്നത്… നീ നിന്റെ ഹസ്ബന്റിനോടു കാര്യം പറ”

“എനിക്ക് പേടി ആണടീ. പണ്ട് കോളേജിൽ പഠിക്കുമ്പോ ഈ ജോൺ എന്നെ പ്രപ്പോസ് ചെയ്ത താ.. കുറെ പിന്നാലെ നടന്നപ്പോ പ്രായത്തിന്റെ പക്വതയില്ലായ്മ കൊണ്ട് ഞാൻ അവനോട് യെസ് പറഞ്ഞു… പക്ഷെ അവനതു ഒരു നേരമ്പോക്കാണെന്നും ഉദ്ദേശം വേറെ ആണെന്നും എല്ലാ പെൺകുട്ടികളെയും അവൻ ഇതുപോലെ പറഞ്ഞ് പറ്റിക്കുന്നവനും ആണെന്ന് മനസിലായപ്പോ ഞാൻ ആ ബന്ധം അവസാനിപ്പിച്ചു… ”

” അതിന്?”

” ഞാൻ ഇതു പുറത്തു പറഞ്ഞാൽ ഞാനും അവനുമായി അരുതാത്ത ബന്ധമുണ്ടായിരുന്നെന്നു മനുവേട്ടനെ അറിയിക്കുമെന്ന് ”

” അതിനു നിങ്ങൾ തമ്മിൽ അങ്ങനെയൊന്നും ഇല്ലായിരുന്നല്ലോ… പിന്നെന്താ ?”

” കോളേജിന്നു ടൂർ പോയപ്പൊ എല്ലാവരുടേം ഫോട്ടോ ഒക്കെ എടുത്തിരുന്നു .അതിൽ ഞാനും ജോണുമായി നിൽക്കുന്ന ഫോട്ടോ ഒക്കെ ഉണ്ട്… അതൊക്കെ തെളിവായിട്ട് മനുവേട്ടനു അയച്ചുകൊടുക്കൂന്ന്… പിന്നെ എന്റെ ഫോട്ടോ മോർഫ് ചെയ്ത് നെറ്റിൽ ഇടൂന്നും… എന്റെ ജീവിതം നശിച്ചു.. ഇനി ആത്മഹത്യയേ വഴിയുള്ളൂ.. ”

” ഛെ.. അങ്ങനെയൊന്നും ചിന്തിക്കാതെ… നീ സമാധാനായിട്ടിരിക്ക്… ”

“മനവേട്ടനു സ്നേഹിക്കാൻ മാത്രമേ അറിയൂ… ഇതിന്റെ പേരിൽ മനുവേട്ടൻ എന്നെ വെറുക്കുന്നതിലും നല്ലത് ഞാൻ മരിക്കുന്നതാ.. ഇനി മനുവേട്ടൻ യാഥാർഥ്യം അറിഞ്ഞാലും ആ ദുഷ്ടനെ ആ പാവം എന്തു ചെയ്യാനാ..”

” നീ വിഷമിക്കണ്ട… എന്തായാലും നമുക്ക് നോക്കാം … നീ ധൈര്യായിട്ട് ഇരിക്ക്.. ” ‘ (അടുത്ത ദിവസം)

” എന്താ രേണു നിന്റെ മുഖമൊക്കെ വല്ലാതിരിക്കുന്നത്… കുറച്ചു ദിവസായിട്ട് ഇങ്ങനാണല്ലോ ”

“ഒന്നൂല്ല മനുവേട്ടാ..”

” ജോണിനെ പറ്റി ഓർത്തിട്ടാണോ”

(രേണു ഒന്നു ഞെട്ടി)

” എട്ടാ…. അത്..”

” നീ വിഷമിക്കണ്ട… അവന്റെ ശല്യം ഇനി ഉണ്ടാവില്ല .നിന്നെല്ല ഒരു പെണ്ണിനെയും അവൻ ഇനി ശല്യം ചെയ്യില്ല…”

” എന്ത്?..ഏട്ടവൻ അവനെ എന്തു ചെയ്തു”

” അങ്ങനെ കാര്യായിട്ട് ഒന്നും ചെയ്തില്ല…. അവന്റെ കാലു തല്ലി ഒടിച്ചു… ”

” എന്ത്?” ( ഞെട്ടലോടെ രേണു ചോദിച്ചു)

“ഇന്നലെ തന്നെ നിന്റെ ഫ്രണ്ട് രേവതി എന്നെ വിളിച്ചു കാര്യം പറഞ്ഞിരുന്നു.. ഞാൻ അപ്പൊ തന്നെ അവനെ പോയി കണ്ടു വേണ്ടത് കൊടുത്തൂ ഇനി അവന്റെ ശല്യം ഉണ്ടാവില്ല.. നീ എന്താ രുതിയത് എതെങ്കിലും ഒരുത്തൻ പറയുന്നതു കേട്ടു നിന്നെ ഞാൻ സംശയിക്കുന്നോ….. പണ്ടെപ്പോഴോ ഒരു പ്രണയം ഉണ്ടായിരുന്നു ന്ന് കരുതി അതിന്റെ പേരിൽ ഞാൻ നിന്നെ ഉപേക്ഷിക്കുമെന്നോ ”

” എന്നാലും എട്ടനെങ്ങനെ അവനെ…. ഈ പാവത്തിന് അങ്ങനൊക്കെ കഴിയോ?”

“തല്ലും വഴക്കും ഒന്നും ശീലമില്ല ശരിയാ … പക്ഷെ സ്വന്തം ഭാര്യയുടെ മാനത്തിന് വില പറഞ്ഞാൽ ഏതു ആണാടി അവനെ വെറുതെ വിടുന്നത്…”

“നന്ദി മനുവേട്ടാ…. ”

“എന്തിന്… കഴുത്തിൽ താലി കെട്ടുമ്പോ ആ താലിക്കുള്ളിൽ അവർ സുരക്ഷിതമായിരിക്കേണ്ടത് ഏതൊരു ആണിന്റെയും കടമയാണ്. അവരുടെ മാനവും ശരീരവും സംരക്ഷിക്കേണ്ടതും താലി കെട്ടുന്നയാളുടെ കടമയാണ്..അതേ ഞാനും ചെയ്തുള്ളൂ”

(ഇതെല്ലാം കേട്ട് ഉള്ളിലെ തീ എല്ലാം അണഞ്ഞ് രേണു മനുവിന്റെ നെഞ്ചിലേക്ക് ചാഞ്ഞു)

രചന : – P Sudhi-

1 thought on “താലിക്കുളളിലെ സുരക്ഷിതത്വം

Leave a Reply

Your email address will not be published. Required fields are marked *