മോഹം

രചന : – Mijeesh Kacheri‎-

എടാ കറുപ്പാ നമ്മൾ ഇന്ന് ആ കടവിൽ വച്ച് കണ്ട പെണ്ണ് ഏതാണ് ?

അത് ആ കുഞ്ഞിരാമന്റെ ഓള തമ്പ്രാ,

എനിക്ക് അവളെ കണ്ടപ്പോൾ വല്ലാത്ത ഒരു മോഹം..

ആ മേനി എനിക്ക് ഒന്ന് ആസ്വദിക്കാൻ നീ ഒരു കാര്യം ചെയ്യണം.. ?

അടിയൻ എന്താണ് വേണ്ടത്,

നീ ആ കുഞ്ഞിരാമനോട് പറയണം അവന് എന്താണ് വേണ്ടത് എന്ന് ചോദിക്കണം പണമോ നെല്ല് എന്ത് വേണമെങ്കിലും കൊടുക്കാം..

അടിയൻ ഇപ്പൊ തന്നെ പറയാം.,,

എടാ കുഞ്ഞിരാമ നിന്റെ ഓളെ ഇന്ന് കടവിൽ വച്ച് തമ്പുരാൻ കണ്ടപ്പോൾ വല്ലതെ ഇഷ്ട്ടപെട്ടു നിന്നോട് നാളെ തമ്പുരാന് കുഞ്ഞിപെണ്ണിനെ കാഴ്ച വെക്കാൻ പറഞ്ഞു

അതിന് നിനക്ക് എന്താണ് വേണ്ടത് പണമോ എന്ത് വേണമെങ്കിലും തരാം എന്ന് പറഞ്ഞു,

എടാ നീ എന്താണ് പറഞ്ഞത്, ഞങ്ങൾ പാവങ്ങൾ ആയതുകൊണ്ട് സ്വന്തം കെട്ടിയോളെ മാനത്തിന് വില പറയുന്നോ

കുഞ്ഞിരാമ എനിക്ക് എന്ത് ചെയ്യാൻ പറ്റും. അയാൾ പറയുന്നത് അനുസരിച്ചില്ല എങ്കിൽ നമുക്ക് ജീവിക്കാൻ പറ്റുമോ ?

നീ അനുസരിച്ചില്ലങ്കിൽ നിന്റെ ഓളെയും കുഞ്ഞിനേയും ഈ കുടിലിൽ കെട്ടി തൂക്കും അയാളുടെ ആളുകൾ,

നീ ഒരു കാര്യം ചെയ്യു അവളെ ഒന്ന് പറഞ്ഞു മനസിലാക്കാൻ നോക്ക്

നമ്മളെല്ലാം അയാളുടെ അടിമകൾ മാത്രമാണ് അയാൾ പറഞ്ഞത് അനുസരിക്കാം….

ഞാൻ പോവുന്നു നാളെ വരും,,

കുഞ്ഞിപെണ്ണെ ഞാൻ കാര്യം പറഞ്ഞാൽ നീ അനുസരിക്കുമോ?

എന്താണ് രാമേട്ടാ, നിങ്ങൾ പറഞ്ഞത് എന്തകിലും ഞാൻ ഇതുവരെ അനുസരിക്കാതെ നിന്നിട്ടുണ്ടോ..

ഞാൻ എങ്ങനെ നിന്നോട് ഇത് പറയും,,,

,, പറഞ്ഞോളു രാമേട്ടാ,,

നീ നാളെ തമ്പ്രാന്റെ കൂടെ കിടക്കാൻ പറഞ്ഞു.. അയാൾ ഇല്ല എങ്കിൽ നിന്നെയും മോളെയും കൊന്നു കളയും എന്നാണ് പറഞ്ഞത്,

നിങ്ങൾ എന്താണ് പറഞ്ഞത് രാമേട്ടാ…. ഇതിലും നല്ലത് എന്നെ അങ്ങ് കൊന്നു കളയു

നീ കരയരുത് നമുക്ക് വേറെ വഴിഇല്ല

ഇല്ല രാമേട്ടാ നിങ്ങള്ക്കും മോൾക്ക്‌ വേണ്ടി ഞാൻ എന്റെ ജീവൻ വേണമെങ്കിൽ കൊടുക്കാം പക്ഷേ ഒരു പെണ്ണിനോടും ഇങ്ങനെ ചെയ്യാൻ പറയരുത്….

നീ അനുസരിക്കണം, നമ്മുടെ മോൾക്ക്‌ വേണ്ടി,

എന്റെ ദൈവമേ,

നമ്മുടെ മോൾക്ക്‌ വേണ്ടി ഞാൻ അനുസരിക്കാം….

തമ്പുരാനെ ഞാൻ കുഞ്ഞിരാമനോട് പറഞ്ഞിട്ടുണ്ട്..,

നന്നായി എന്റെ ഈ മോഹം നടന്നാൽ നിനക്ക് ഞാൻ ഒരു സമ്മാനം തരുന്നുണ്ട്….

ഞാൻ എത്ര പെണ്ണിനെ എന്റെ കൂടെ കിടത്തി ഇതുവരെ ആരോടും തോന്നാത്ത ഇഷ്ട്ടമാണ് എനിക്ക് അവളോട്‌ അവളുടെ ആ അരയന്ന പിടയുടെ നടത്തം ആ ശരീരം എനിക്ക് അങ്ങട് കുളിര് കോരുന്നു..,

ആ നീ ഇപ്പോൾ പോയിക്കോ നാളെ വരു..

അടിയൻ നാളെ വരാം,,

സമയം ഒരുപാട് ആയല്ലോ അവനെ കാണുനില്ലല്ലോ…

അടിയൻ വന്നു തമ്പ്രാ നമുക്ക് പോവാം.

ഇതല്ലേ കുഞ്ഞിരാമന്റെ കുടിൽ !

നീ അവനെ ഒന്ന് ഇങ്ങോട്ട് വിളിക്ക്…

തമ്പ്രാ എന്റെ ഓളെ ഒന്നും ചെയ്യരുത് ഞാൻ അങ്ങയുടെ കാലു പിടിക്കാം,..

നിനക്ക് അത്രക്കും അഹങ്കാരമോ,, മാറി നില്ല്….

എനിക്ക് നോക്കി നിൽക്കാൻ അല്ലാതെ മറ്റൊന്നും ചെയ്യാൻ ആയില്ല,

എന്റെ ഉള്ളിൽ തീ ജ്വലിക്കുന്നു ഇനി ഒരു പെണ്ണിനും ഈ അവസ്ഥ വരാൻ പാടില്ല….

ഞാൻ തീരുമാനിച്ചു അയാളുടെ ഉള്ളിൽ ഇപ്പോൾ കാമത്തിന്റെ തീ ജ്വാല ഉയരുംമ്പോൾ അത് അണയും മുൻപേ അയാൾ കത്തി എരിയും…..

ഞാൻ കുടിലിനു ചുറ്റും മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ഇനി ഈ നാട്ടിൽ പാവപെട്ട പെൺകുട്ടികൾക്ക് ഈ അവസ്ഥ വരാതിരിക്കാൻ വേണ്ടി എന്റെ കുഞ്ഞിപെണ്ണിനെ ഞാൻ ബെലികൊടുത്തു….

ഞാനും ആ തീയ്യിൽ ചാടി,, …………………………………………………………. .. .

കാലം ഇത്രയൊക്കെ മാറിയിട്ടു ചരിത്രത്തിന്റെ ആവർത്തനമാണ് ഇപ്പോയും സംഭവിക്കുന്നത്

പക്ഷേ അതിന്റെ രൂപം മാറി… അന്ന് നിലനിൽപ്പിന് വേണ്ടി പാവപ്പെട്ടവൻ കണ്ണടച്ച്… ഇന്ന് കാണുന്ന പെണ്ണിനേഎല്ലാം തന്റെ ജന്തു സഹജമായ കാമത്തിനു ഇരയാക്കാൻ നോക്കുന്ന… ചില മനുഷ്യമൃഗങ്ങൾ,,,,,,,,,,,,,,,

രചന : – Mijeesh Kacheri‎-

Leave a Reply

Your email address will not be published. Required fields are marked *