ഉറുമ്പിന്റെ പ്രതികാരം – ചെറുകഥ

രചന : – -Sankaran Kutty

“പയ്യെ പോ, അവരെങ്ങാനും എണീച്ചാലോ? 🙄” “ഏയ്, രാവിലെ ഞാൻ അവരുടെ കാലിലെ മുറിവിൻറെ അടുത്ത് വരെ ഒന്ന് പോയി നോക്കിയതാ”

“എന്നിട്ട്? 🤔” “എന്നിട്ടെന്താ, ഞാൻ അവരുടെ ശരീരത്തിലൂടെ ഓടി നടന്നിട്ടും അവർക്ക് അത് അറിയുന്നതായി തോന്നുന്നില്ല, ഒന്ന് ഉറപ്പിക്കാൻ ഞാൻ ഒന്ന് കടിച്ചും നോക്കി, ഒരു ഞരക്കം കേട്ടു എന്നല്ലാതെ അവർ പ്രതികരിച്ചില്ല 🙂 ”

“അത് നന്നായി, അപ്പോൾ നമുക്ക് ഇന്ന് സുഭിക്ഷമായി കഴിക്കാൻ ഉള്ള വകുപ്പ് ഉണ്ടല്ലേ? :D” “ഇന്ന് മാത്രമോ? എൻ്റെ ഒരു ഊഹം ശരി ആണെങ്കിൽ ഒരു മാസത്തേക്ക് നമ്മൾക്കുള്ളത് അവരിൽ നിന്നും കിട്ടും.. 😀 :D”

“ഹോ, കേട്ടിട്ട് തന്നെ കൊതി വരുന്നു 🙂 :* ” “കൊതി കൂട്ടാൻ ഞാൻ ഒരു കാര്യം കൂടി പറയാം, അവരുടെ മുറിവിന് നല്ല മധുരമാ <3 <3 " "അപ്പോൾ പുറപ്പെടുക അല്ലേ?" അതിനു മറുപടിയായി തലയാട്ടിയ ശേഷം, തൻ്റെ സൂചനക്കായി കാത്ത് നിൽക്കുന്ന ആയിരക്കണിക്കിന് ഉറുമ്പുകളോട്, ആ സ്ത്രീയുടെ ശരീരത്തിലേക്ക് കയറുവാൻ ഉറുമ്പുകളുടെ നേതാവ് ആജ്ഞ നൽകി. ഉറുമ്പുകൾ എല്ലാം എത്തിയിട്ട് തീറ്റ തുടങ്ങാം എന്ന് കരുതി ക്ഷമയോടെ നിൽക്കുന്ന നേതാവിനെ നോക്കി, കൂട്ടിന് വന്ന കുഞ്ഞൻ ഉറുമ്പ് ചോദിച്ചു -"എന്താ ഈ സ്ത്രീയോട് മാത്രം ഇത്രയും ദേഷ്യം? 🤔🤔" "അതൊരു പഴയ കഥയാണ് 🙁 , പഴയത് എന്ന് പറഞ്ഞാൽ ഏതാണ്ട് 30-35 വർഷം പഴക്കമുള്ള കഥ. എൻ്റെ മുത്തശ്ശി പറഞ്ഞു കേട്ടതാ. മുത്തശ്ശിക്ക് അവരുടെ മുത്തശ്ശി പറഞ്ഞു കൊടുത്ത കഥ.." "അന്ന് ഈ വീട്ടിൽ ഈ സ്ത്രീയും ഒരു മനുഷ്യനും മാത്രം ആയിരിന്നു, അന്ന് ഓടിട്ട വീട് ആയത് കൊണ്ട് നമ്മുടെ ഉറുമ്പുകൾ എല്ലാം തട്ടിൻപുറത്തു സുഖമായി ജീവിച്ചു പോന്നിരുന്നു, ആവശ്യത്തിന് കഴിക്കാൻ ഉള്ളത് എങ്ങിനെ എങ്കിലും ഒക്കെ കിട്ടുമായിരുന്നു. അങ്ങിനെ ഇരിക്കെ, ഒരു നാൾ ഈ സ്ത്രീ പ്രസവിച്ചു, ഒരു ആൺ കുഞ്ഞിനെ.. പിന്നീട് അങ്ങോട്ട് മധുരത്തിന്റെ ആഘോഷമായിരുന്നു.. 🙂 പക്ഷെ അതധികം കാലം നില നിന്നില്ല.. 🙁 " ഒരു നെടുവീർപ്പോടെ നേതാവ് തുടർന്നു.. "കൊച്ച് നാല് കാലിൽ ഇഴഞ്ഞു തുടങ്ങിയ കാലം, ഒരു ദിവസം അതിന് കൊടുത്ത പാൽകുപ്പി കൊച്ചിന്റെ കൈ തട്ടി തറയിൽ വീണു, താഴെ മുഴുവൻ പാൽ ആയി 😚, മധുരം മണത്ത തട്ടിൻപുറത്തെ സകല ഉറുമ്പുകളും പാൽ ലക്ഷ്യമാക്കി നടന്നടുത്തു. അന്നത്തെ മുത്തശ്ശി ഉറുമ്പ് കൊറേ പേരെ തടഞ്ഞു നിർത്താൻ ശ്രമിച്ചെങ്കിലും പാലിൻറെ മണം മത്ത് പിടിപ്പിക്കുന്നതായിരിന്നു 😋. കൂട്ടം ആയി എത്തിയ ഉറുമ്പുകൾ പാൽ നുകരവേ, ആ കൊച്ചിന്റെ കൈ ഒരു പറ്റം ഉറുമ്പുകളുടെ മേൽ പതിച്ചു, പേടിച്ചരണ്ട ഉറുമ്പുകൾ പ്രാണരക്ഷാർത്ഥം ആ കൊച്ചിനെ കടിച്ചിട്ട്, തിരിഞ്ഞു ഓടാൻ ശ്രമിച്ചു 😨. പക്ഷെ കൊച്ചിന്റെ കരച്ചിൽ ഭയാനകമായിരുന്നു. കൊച്ചിന്റെ നിലവിളി കേട്ടെത്തിയ ഈ സ്ത്രീ, അവരുടെ കൊച്ചിന്റെ കരച്ചിലിനേക്കാൾ ഉച്ചത്തിൽ കരഞ്ഞു കൊണ്ട് 😭, അടുക്കളയിൽ പോയി കുപ്പിയിൽ ഇരുന്ന ഏതോ ദ്രാവകം കൊണ്ട് വന്ന് യാതൊരു കരുണയും ഇല്ലാതെ നമ്മുടെ ഉറുമ്പുകളുടെ മേൽ കുടഞ്ഞു 😷, നമ്മുടെ കൂട്ടത്തിലെ എല്ലാവരും പിടഞ്ഞു പിടഞ്ഞു മരിക്കുന്നത് മുത്തശ്ശി വേദനയോടെ, നിസ്സഹായയായി തട്ടിൻപുറത്ത് നിന്നും നോക്കി കണ്ടു 😱, അന്ന് കുഞ്ഞായിരുന്ന പത്തിരുപത് ഉറുമ്പുകൾ ഒഴികെ എല്ലാവരെയും ഈ സ്ത്രീ അന്ന് കൊന്നു കളഞ്ഞു" - കണ്ണീർ ഒപ്പിക്കൊണ്ട് നേതാവ് പറഞ്ഞു. 😰 കുഞ്ഞനുറുമ്പിന്റെ കണ്ണിൽ നിന്നും രണ്ട് തുള്ളി കണ്ണീർ വീണു കഴിഞ്ഞിരുന്നു.. 😰 "അന്ന് മുതൽ പാരമ്പരകളായി നമ്മൾ കാത്തിരിക്കുകയാണ്, നമ്മുടെ പ്രതികാരത്തിന് വേണ്ടി.. ഇന്നാണ് ആ സുദിനം.. 🤧" "അപ്പോൾ ആ കൊച്ച് എവിടെ? 🤔" - കുഞ്ഞനുറുമ്പ് സംശയത്തിൽ ചോദിച്ചു. "അവൻ വളർന്നു വലുതായി, അതിനിടയിൽ ആ മനുഷ്യൻ മരിച്ചു, പിന്നീട് തട്ടിൻപുറം മാറി ഈ കട്ടിയുള്ള പുറം ആയി, നമ്മുടെ ജീവിതം അങ്ങിനെ ആ ചെറിയ വിടവിലും, വീട്ടിന്റെ പുറത്തും ആയി. പിന്നീട് ഒരിക്കൽ ഒരുപാട് ലഡുവും, ജിലേബിയും, തിന്നു തീർക്കാൻ പറ്റാത്ത വെയ്സ്റ്റും ഒക്കെ ഉള്ള ഒരു സമയം ഉണ്ടായി, അതിനു ശേഷം അവൻറെ കൂടെ ഒരു പെണ്ണും ഉണ്ടായിരിന്നു, 🙂 പിന്നീട് കഥയിലെ കൊച്ചിനെ പോലെ അവർക്കും ഒരു കൊച്ചുണ്ടായി, ആ സമയത്ത് നേതാവ് പഴയ കാര്യം ആവർത്തിക്കാതിരിക്കാൻ എല്ലാവരെയും ഇവിടെ നിന്ന് മാറ്റി നിർത്തി.. പക്ഷെ ആ കൊച്ച് നടന്നു തുടങ്ങുന്നതിനു മുൻപ് തന്നെ അവർ ഇവിടെ നിന്നും പോയി..😏" "എന്നിട്ട് ? 😅" - ആകാംക്ഷയോടെ കുഞ്ഞൻ ചോദിച്ചു? "എന്നിട്ട് ഇടയ്ക് ഇടയ്ക് അവൻ വരുന്നത് കാണുമായിരുന്നു.. 😏ആദ്യമൊക്കെ ചെറിയ വേളകളിൽ വരുമായിരുന്നു, പിന്നെ പിന്നെ വേളകളുടെ ദൈർഖ്യം കൂടി കൂടി വന്നു... ഇവർ ഈ കിടപ്പ് കിടക്കാൻ തുടങ്ങിയിട്ട് ഇത് വരെ വന്നിട്ടില്ല.. 🤣 " ഒന്ന് നിർത്തിയ ശേഷം നേതാവ് തുടർന്നു.. "ഇതാണ് നമുക്ക് പറ്റിയ സമയം 😇😇" - ആർത്തിയും, കൊതിയും, പ്രതികാരവും ആ സ്വരത്തിൽ പ്രതിഫലിച്ചു.. അപ്പോഴേക്കും ഉറുമ്പ്കൂട്ടം ആ സ്ത്രീയുടെ കാലിൽ എത്തിക്കഴിഞ്ഞിരിന്നു. എല്ലാവരുടെയും മുഖത്ത് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം അലതല്ലി. കണ്ണ് കൊണ്ട് നേതാവ് അവർക്ക് നിർദ്ദേശം നൽകി - ആ സ്ത്രീയുടെ മധുരമുള്ള മുറിവിൽ നിന്നും തിന്നാവുന്ന എല്ലാം തിന്നു തീർക്കാൻ ഉള്ള നിർദ്ദേശം. യാതൊരു മടിയുമില്ലാതെ അവർ അവരുടെ പ്രതികാരത്തിലേക്കു ഇരച്ചു കയറി 🤪. ഒന്ന് അനങ്ങാൻ പോലും പറ്റാതെ ആ സ്ത്രീയുടെ കണ്ണിൽ നിന്നും രണ്ട് തുള്ളി കണ്ണീർ വീണു, പണ്ട് തൻ്റെ ഒരു വയസുള്ള മകനെ ഉറുമ്പ് കടിച്ചപ്പോൾ, അവൻ കരഞ്ഞത് കണ്ടപ്പോൾ സ്നേഹം കൊണ്ട് വീണ കണ്ണീർ പോലെ, രണ്ട് തുള്ളികണ്ണീർ.😢 ആ മുറിവിൽ നിന്നും ഒരു പഴുത്ത മാംസകഷണം കടിച്ചെടുത്ത് വായിൽ ഇട്ടിട്ടും, കുഞ്ഞന് സംശയം മാറിയില്ലായിരുന്നു, അവൻ അത് ചവച്ചു കൊണ്ട് നേതാവിനോട് ചോദിച്ചു -"ഇതിൻറെ ഇടയ്ക്കു അവൻ എങ്ങാനും കേറി വരുമോ? 🤔" വായിലെ മനുഷ്യമാംസം നുണഞ്ഞു കൊണ്ട്, പുച്ഛത്തോടെ നേതാവ് പറഞ്ഞു - "അതിനിവരെല്ലാം മനുഷ്യരല്ലേ, അവൻ വരില്ല ☺️😏" രചന : - -Sankaran Kutty

Leave a Reply

Your email address will not be published. Required fields are marked *