എന്റെ ഭർത്താവ് തീരെ റൊമാന്റിക് അല്ല മാഷേ…

രചന: ബദറുൽമുനീർ

എന്റെ ഭർത്താവ് തീരെ റൊമാന്റിക് അല്ല മാഷേ ……

ദിവസവും ജോലിക്ക് പോകും അതു കഴിഞ്ഞ് വന്നാൽ കുറച്ചു നേരം അമ്മയുടെ അടുത്തു പോയി ഇരിക്കും അത് കഴിഞ്ഞാൽ പിന്നെ എന്തെങ്കിലും കഴിക്കും പോയി കിടക്കും….

ഭർത്താവിന് അമ്മയോട് മാത്രമേ സ്നേഹം ഉള്ളൂ ഇങ്ങനെ ഇവിടെ ഒരു ഭാര്യയുണ്ട് കുട്ടികളുണ്ട് എന്ന ഒരു ഓർമ്മയും ഭർത്താവിന് ഇല്ല…

സമൂഹത്തിൽ ചില ആളുകളുടെ ജീവിതത്തിൽ ഭാര്യമാർ പറയുന്ന വാക്കുകളാണ് ഇങ്ങനെയെല്ലാം അവർക്ക് വേണ്ടിയാണ് ഞാനിത് ഈ കഥ സമർപ്പിക്കുന്നത്….

ഒരു മുഖ പുസ്തകത്തിൽ നിന്ന് പരിചയപ്പെട്ട ഒരാളിൽ നിന്നാണ് ഞാനീ ഈ കഥ എഴുതാൻ കാരണം….

അധികം അയാളുമായി ഞാൻ ചാറ്റിങ് ചെയ്യുമ്പോൾ അയാളുടെ പരാതി അയാളുടെ ഭർത്താവിനെ കുറിച്ച് മാത്രമായിരുന്നു…

പക്ഷേ ഞാനും ഒരു ഭർത്താവ്ആയതിന്റെ പേരിൽ ഞാൻ അത് ഒരു കഥ ആക്കാം എന്ന് തീരുമാനിച്ചു….

നമ്മുടെയെല്ലാം ജീവിതത്തിൽ ഭർത്താക്കന്മാർക്ക് എന്തെങ്കിലും ഒരു പരാതി ഭാര്യ ദിവസവും കണ്ടെത്തിയിരിക്കും….

അതു നമ്മുടെ കുടുംബത്തിൽ സമൂഹത്തിൽ അങ്ങനെ ഏഷണി ആയി പറന്നു പോകുന്നു….

നമുക്ക് കഥയിലേക്ക് പോകാം കൂടുതൽ പറഞ്ഞാൽ ചിലപ്പോൾ ഒരു മെഗാ സീരിയൽ ആയി മാറും അതാണ് ഇന്ന് സമൂഹത്തിൽ ഭാര്യയും ഭർത്താവും….

ആദ്യമേ ഞാനൊരു കാര്യം പറയാം നമ്മൾ ആഗ്രഹിച്ച ജീവിതം ചിലപ്പോൾ നമുക്ക് കിട്ടിയ പങ്കാളിയിൽ നിന്ന് കിട്ടണമെന്നില്ല….

പക്ഷേ ഒരു അഡ്ജസ്റ്റ് മെന്റ് ആണ് അതാണ് ഇന്ന് ദാമ്പത്യം അതില്ലെങ്കിൽ ആ ഒരു ദാമ്പത്യ ജീവിതം മുന്നോട്ടു പോകാൻ പ്രയാസമാണ്….

നേരത്തെ എഴുന്നേറ്റു ചായ എല്ലാം കുടിച്ച് ദേവൻ ജോലിക്ക് ഇറങ്ങുമ്പോൾ ഭാര്യയോട് പറഞ്ഞു…

നമ്മുടെ ഭാര്യയായ നായികയുടെ പേര് വൈഷ്ണവി എന്നാണ് നമുക്ക് ചുരുക്കി അച്ചു എന്നാക്കാം…

അച്ചു ഇനി അയൽവാസി എല്ലാം പോയി ഏഷണിയും പരദൂഷണവും പറഞ്ഞു നടക്കാൻ നിൽക്കേണ്ട അമ്മക്ക് സമയത്തിന് എല്ലാം മരുന്നു കൊടുക്കണം മറക്കേണ്ട…

ദേവൻ അത് പറയുമ്പോൾ അത് കേട്ടപ്പോൾ അവൾക്ക് പതിവില്ലാത്ത ദേഷ്യമാണ് ഇന്നും ദേവനോട് വന്നത്….

രണ്ടുദിവസമായി ചുമയും പനിയും എനിക്ക് തുടങ്ങിയിട്ട് അത് എന്തായി അസുഖം മാറിയോ ഡോക്ടറേ അടുത്ത് പോകണോ മരുന്ന് കഴിച്ചോ എന്ന് പോലും ചോദിച്ചില്ല….

ഭർത്താവ് ആണ് ഭർത്താവ് എന്തിനാ ഇങ്ങനെ ഒരു ഭർത്താവ് എന്റെ ഈശ്വരാ അവൾ മനസ്സിൽ പറഞ്ഞു….

എങ്ങനെ ചോദിക്കും സമയാസമയത്ത് എല്ലാവർക്കും ഭക്ഷണം എല്ലാവർക്കും ഡ്രസ്സ് എല്ലാം ഞാൻ നേരത്തിന് കൊടുക്കുന്നുണ്ടല്ലോ പിന്നെ എന്തിന് ചോദിക്കണം ഞാൻ എന്നും ഒരു വേലക്കാരിയാണ് ഇവിടെ….

എന്താ നീ എന്നെ നോക്കി നിൽക്കുന്നത് എന്തെങ്കിലുമുണ്ടെങ്കിൽ മുഖത്തുനോക്കി പറ ദേവൻ പറഞ്ഞു…

ഒന്നും പറയാതെ പിറുപിറുത്തുകൊണ്ട് അവൾ അടുക്കളയിലേക്ക് പോയി പോകുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…

എത്ര വയ്യെങ്കിലും അവൾ എടുക്കേണ്ട പണിയെല്ലാം അവൾ തന്നെ ഒറ്റക്ക് എടുക്കും ഭർത്താവ് ഇന്ന് അലകെണ്ട നാളെ അലക്കിയാൽ മതി വയ്യെങ്കിൽ എന്ന് പറഞ്ഞാലും അവൾ ചെയ്യും….

ഇന്ന് ഒരു ദിവസം ചെയ്തില്ലെങ്കിൽ അതിന് ഇരട്ടി നാളെ ചെയ്യേണ്ടി വരും എന്ന് അവൾക്ക് അറിയാം അതുകൊണ്ട് തന്നെ എത്രയായാലും അവളുടെ ജോലി കൃത്യമായി ചെയ്യാറുണ്ട്….

എത്രയൊക്കെ കഥകൾ ഞാൻ വായിച്ചിട്ടുണ്ട് ഭാര്യമാരെ ഭർത്താക്കന്മാർ സഹായിക്കുന്നത് അലക്കാനും പാചകം ചെയ്യാനും എല്ലാ ജോലികളും ഭാര്യയുടെ കൂടെ ഭർത്താവ് ചെയ്യുന്ന കഥകൾ…

എനിക്കുമാത്രം എന്തിനാണ് ഈശ്വരാ ഇങ്ങനെ ഒരു പരീക്ഷണം തന്നത് എന്ത് തെറ്റാണ് ഞാൻ ചെയ്തത് എന്റെ കണ്ണാ…..

അച്ചു ഗുരുവായൂരപ്പനെ വിളിച്ചു….

രാവിലെയും സന്ധ്യാസമയത്തും നിനക്ക് മുടങ്ങാതെ വിളക്ക് വെക്കുന്ന എന്നെ എന്തിനാണ് കണ്ണാ ഇങ്ങനെ പരീക്ഷിക്കുന്നത്…

അയൽവാസി യിലുള്ള അനിത ഇന്നലെ പറഞ്ഞു കേട്ട് എനിക്ക് തന്നെ അത്ഭുതപ്പെട്ടുപോയി…

അവളുടെ ഭർത്താവ് ആണത്രേ എല്ലാ ജോലിയും ചെയ്യുക രാവിലെ എഴുന്നേറ്റ് അവൾക്ക് ചായ കൊടുക്കുന്നത് പോലും അയാൾ ആണ് എന്ന്…

അടുക്കളയിൽ ഇരുന്ന് ഓരോന്ന് ആലോചിച്ചു പിറുപിറുത്തും അവൾ അങ്ങനെ നിന്നു…

വൈഷ്ണവി യെ അമ്മയുടെ വിളി…

ഇതാ വരുന്നു അമ്മേ…

രാവിലെ തന്നെ ഇനി തള്ള തുടങ്ങിയിട്ടുണ്ട് ഒരു സമാധാനവും ജീവിതത്തിൽ എനിക്ക് ഉണ്ടാവില്ലേ കണ്ണാ അവൾ വീണ്ടും ദൈവത്തോട് പരാതി പറഞ്ഞു..

അവൾ അമ്മയുടെ രാവിലത്തെ മരുന്നും എടുത്ത് അമ്മയുടെ റൂമിലേക്ക് പോയി…

പ്രായം ഒരുപാട് ആയിരിക്കുന്നു അമ്മക്ക് പഴയതുപോലെ ഒന്നും ഓർമ്മയില്ല അതുകൊണ്ടാണ് രാവിലെ ദേവൻ പറഞ്ഞത് കൃത്യസമയത്ത് തന്നെ മരുന്നു കൊടുക്കണം അമ്മയെ നോക്കണം എന്നൊക്കെ….

അമ്മേ എന്നു വച്ചാൽ അയാൾക്ക് ജീവനാണ് അതുകൊണ്ടുതന്നെ ഇടക്കിടക്ക് അവൾ ദേഷ്യപ്പെടാറുണ്ട് ദേവനോട്….

എട്ടു വർഷം കഴിഞ്ഞു ദേവന്റെ ജീവിതത്തിൽ വൈഷ്ണവി വന്നിട്ട്….

അമ്മയോട് കാണിക്കുന്നതിന് ഒരു ഭാഗം പോലും ഇന്നുവരെ ദേവൻ അവളോട് കാണിച്ചിട്ടില്ല….

നിങ്ങളുടെ ജീവിതത്തിൽ എന്നെയും എന്റെ മക്കളെക്കാൾ കൂടുതൽ നിങ്ങൾക്ക് ഇഷ്ടം നിങ്ങളുടെ അമ്മയാണ് എന്ന സ്ഥിരം ഡയലോഗ് അവൾ അവനോട് പറയുമായിരുന്നു…

അതെ എനിക്ക് അങ്ങനെ തന്നെയാണ് എന്റെ അമ്മയാണ് എനിക്ക് വലുത് എന്ന് അവൻ തിരിച്ചു മറുപടി സ്ഥിരം മറുപടി പറയുമായിരുന്നു….

ജോലികഴിഞ്ഞ് രാത്രി പത്തുമണി ആകും ദേവൻ വീട്ടിലെത്താൻ ആദ്യം പോകുന്നത് അമ്മയുടെ റൂമിലേക്ക് ആണ് അമ്മയോട് കുറെ സംസാരിച്ച ശേഷമാണ് മക്കളോടും എന്നോടും ദേവൻ സംസാരിക്കുക…..

ദേവേട്ടന്റെ വിവാഹം വന്നപ്പോൾ തന്നെ അച്ഛൻ പറഞ്ഞതാണ് അയാൾ ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥൻ ആണ് ചിട്ടയും ശീലങ്ങളും ഉണ്ടാകും അതൊന്നും അയാൾക്ക് മാറ്റാൻ കഴിയില്ല വിവാഹം നിനക്ക് വേണോ എന്ന്…

അപ്പോൾ അമ്മയാണ് പറഞ്ഞത് എന്തായാലും ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥൻ അല്ലേ നമുക്ക് വിവാഹം നടത്താമെന്ന്….

എന്റെ വിധി തലയിൽ എഴുതിയത് മുടി വടിച്ചാൽ പോകില്ലല്ലോ…..

പിന്നെ റൂമിൽ നിന്ന് ഇറങ്ങിയാൽ രണ്ടു മക്കളോടും കുറെ സംസാരിച്ചിരിക്കും…

അവരെ കൂടെ കളിയും ചിരിയും എല്ലാം ആകും…

പക്ഷേ എന്റെ കൂടെ മാത്രം ഒരു പരിധിവരെ ദേവേട്ടൻ വരുകയുള്ളൂ എന്നും ഞാൻ പരാതി പറയും അപ്പോൾ എല്ലാ ദേവേട്ടൻ ഒരു ചിരിയിൽ ഒതുക്കും….

അമ്മയുടെ മൂന്നാമത്തെ മകനാണ് ദേവേട്ടൻ ഭാഗമെല്ലാം വെച്ചപ്പോൾ തറവാട് വീടും അമ്മയെയും ദേവേട്ടൻ കിട്ടി…

മൂത്ത ചേട്ടന്മാർക്ക് ഒന്നും അമ്മയെ വേണ്ട പെങ്ങന്മാർക്കും വേണ്ട ഓർമ്മ നഷ്ടപ്പെട്ട അമ്മയെ ആരും ഏറ്റെടുത്തില്ല ഒടുവിൽ ദേവേട്ടൻ തന്നെ ഏറ്റെടുത്തു….

മൂത്ത ചേട്ടൻ മാർ പറഞ്ഞു നിനക്കാണ് കൂടുതൽ ബാധ്യതകൾ ഒന്നും ജീവിതത്തിൽ ഇല്ലാത്തത്…

ദേവേട്ടൻ പറഞ്ഞു അതിനെന്താ എനിക്ക് പ്രശ്നമൊന്നുമില്ല അമ്മയെ ഞാൻ ഏറ്റെടുത്തല്ലേ എനിക്ക് എന്റെ അമ്മ മതി…

സമയം ഒരുപാട് വൈകി രാത്രി ദേവനെ കാണാതായപ്പോൾ അവൾ പേടിച്ചു…

പുറത്ത് ഒരു ഓട്ടോയുടെ ശബ്ദം കേട്ടു അവൾ,,

അവൾ പോയി വാതിൽ തുറന്നു ദേവന്റെ കൂടെ വേറെ രണ്ടു പേരും ഉണ്ട്…

അവൾ ശ്രദ്ധിച്ചു നോക്കിയപ്പോൾ ദേവന്റെ കാലിൽ ഒരു കെട്ട് കണ്ടു…

അവൾ ഓടി ദേവന്റെ അരികിലേക്ക് ചെന്നു…

സാരമില്ല ചേച്ചി ഇന്ന് ഓഫീസിൽ നിന്ന് ഇറങ്ങി ഒരു പാർട്ടിയുണ്ടായിരുന്നു ഒരു ഷോപ്പ് ഉദ്ഘാടനം ആയിരുന്നു….

ഷോപ്പിൽ ഇരുന്ന് ഒരു ഗ്ലാസ്സ് വീണതാണ് ദേവന്റെ കാലിൽ മൂന്നു സ്റ്റിച്ച് ഉണ്ട്സാരമില്ല ഡോക്ടർ പറഞ്ഞു….

ഒരാഴ്ച റസ്റ്റ് എടുത്താൽ മാറും എന്ന് ഡോക്ടർ പറഞ്ഞു ഞങ്ങൾ പോകട്ടെ ചേച്ചി…

അവർ അതു പറഞ്ഞു പോയി ദേവൻ പടികൾ കയറി അമ്മയുടെ റൂം ലക്ഷ്യമായി നടന്നു…

പിറ്റേദിവസം മുതൽ അമ്മക്ക് മരുന്ന് കൊടുക്കാനും അമ്മയെ നോക്കാനും ഭക്ഷണം കൊടുക്കാനും ദേവൻ തന്നെ മുന്നോട്ടു വന്നു…..

അമ്മക്ക് ഒന്നും ഓർമ്മയില്ലെങ്കിലും ഇടക്കിടക്ക് ഓർമ്മ വരാറുണ്ട്….

രാവിലെ ചെന്ന് അമ്മയോട് കുട്ടിക്കാലത്തെ കുറിച്ചു കഴിഞ്ഞ് ജീവിതത്തെക്കുറിച്ചും എല്ലാം അമ്മയുടെ കൂടെ ഇരുന്നു അവൻ സംസാരിക്കാറുണ്ട്…

പത്രങ്ങളെല്ലാം വായിച്ചുകൊടുക്കും നാട്ടിൽ നടക്കുന്ന എല്ലാ സംഭവങ്ങളും വിവരിച്ചു കൊടുക്കും അങ്ങനെ എല്ലാം അമ്മയോട് ദേവൻ പറയാറുണ്ട്…

അമ്മയുടെ കാര്യത്തിൽ ഒരുപാട് ഉത്സാഹവും സന്തോഷവും എല്ലാം കാണിക്കുന്നതായി അവൾക്ക് തോന്നി ഇങ്ങനെയൊരു മകനെ കിട്ടാൻ അമ്മ പുണ്യം ചെയ്യുക തന്നെ വേണം എന്ന് തോന്നി അവൾക്ക്….

അന്ന് രാത്രി കിടക്കുമ്പോൾ കുട്ടികളെല്ലാം ഉറങ്ങി എന്ന് ഉറപ്പാക്കി അവൾ അവന്റെ അരികിൽ ചെന്ന് കിടന്നു..

അവളെ ദേവൻ നെഞ്ചോട് ചേർത്ത് കിടത്തി എന്നിട്ട് മൃദുവായി അവളുടെ തലയിൽ തലോടി,,,

ഞാൻ എല്ലാം കാണുന്നുണ്ട് അച്ചൂട്ടി…

ഏഴുവർഷമായി എന്റെ ജീവിതത്തിൽ വന്നിട്ട് ഒരുപാട് കഷ്ടപ്പെടുന്നു എല്ലാം എനിക്കറിയാം….

ദേവൻ അത് പറഞ്ഞ് അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു….

ഈ ബുദ്ധിമുട്ടുകളുടെ ഇടയിൽ ഞാനും ഇപ്പോൾ വീട്ടിൽ ഒരാഴ്ച റസ്റ്റ് ആണ് നിന്റെ ഉച്ചക്കുള്ള ഉറക്കം പോലും ഇപ്പോൾ നഷ്ടപ്പെട്ടു….

സാരമില്ല ഏട്ടാ ഞാൻ എന്ത് ജോലിയും എന്ത് കഷ്ടപ്പാടുകളും ഉണ്ടെങ്കിലും ഇവിടെ നിൽക്കാൻ തയ്യാറാണ്…

പക്ഷേ നിങ്ങളുടെ അമ്മയെ സ്നേഹിക്കുന്ന അത്രയൊന്നും വേണ്ട കുറച്ച് സ്നേഹത്തോടെയുള്ള വാക്കുകൾ അത് മാത്രം മതി ഈ അച്ചുവിനു….

ഭർത്താവിൽ നിന്ന് കിട്ടുന്ന സ്നേഹം കുറച്ച് ആണെങ്കിലും നമ്മളെ കെയർ ചെയ്യാൻ ഉണ്ട് എന്ന് ഒരു തോന്നൽ അതാണ് ഏട്ടാ ഏതൊരു ഭാര്യയും വേണ്ടത്…

അവളത് പറയുമ്പോൾ ദേവൻ ചിരിച്ചു…

എടി എനിക്ക് അമ്മ മാത്രമല്ല പ്രിയപ്പെട്ടത് നീയും മക്കളും എനിക്ക് പ്രിയപ്പെട്ടതാണ്…

നിങ്ങളാണ് എന്റെ ജീവനും ജീവിതവും നിങ്ങൾ ഒന്നും ഇല്ലെങ്കിൽ പിന്നെ എന്തു കുടുംബമാണ് എനിക്കുള്ളത്…..

ഒരുപാട് കഷ്ടപ്പെട്ടാണ് അമ്മ ഞങ്ങളെ എല്ലാവരെയും വളർത്തിയത്…

സമൂഹത്തിൽ അറിയപ്പെടുന്ന ഒരു മാഷായിരുന്നു എന്റെ അച്ഛൻ ബാലൻ മാഷ്…

ബാലൻ മാഷ് മക്കൾ എന്നു പറഞ്ഞാൽ ആ നാട്ടിൽ തന്നെ ഒരു ബഹുമാനവും ആദരവും കിട്ടിയിരുന്നു…..

നാട്ടിലെ എന്ത് പ്രശ്നത്തിലും അച്ഛൻ ഇടപെടും ആയിരുന്നു…

കുടുംബത്തെ ക്കാളും നാട്ടുകാരെ സ്നേഹിച്ചിരുന്ന ആളായിരുന്നു അച്ഛൻ…

ഞാൻ തന്നെ എത്രയോ വട്ടം ആലോചിക്കാറുണ്ട് അമ്മയുടെ കാര്യം എന്നിട്ടും അമ്മ എല്ലാം കൊണ്ടും പിടിച്ചു നിന്നു ഞങ്ങളെ വളർത്തിവലുതാക്കി പഠിപ്പിച്ചു എല്ലാവർക്കും ജോലി വരെ നേടിക്കൊടുത്തു….

ജീവിതത്തിൽ ആർക്കും എന്റെ അമ്മയെ പോലെ ഒരു അമ്മയെ കിട്ടാൻ പണിയാണ്….

അത്രയും കഷ്ടപ്പെട്ട അമ്മയെ ചേട്ടൻമാർ എല്ലാവരും വലിച്ചെറിഞ്ഞു പോയപ്പോൾ എനിക്ക് സങ്കടവും ദേഷ്യവും അടക്കാൻ കഴിഞ്ഞില്ല….

അമ്മയൊക്കെ നമ്മുടെ ജീവിതത്തിൽ ഇനി എത്ര നാൾ ഉണ്ടാകും എന്ന് ആർക്കുമറിയില്ല….

ഒരു കാര്യം ജീവിതത്തിൽ അമ്മക്ക് ഓർമ്മയില്ല ചെവി കേൾക്കില്ല കണ്ണുകാണില്ല അങ്ങനെ ഉള്ള അവരെ നമ്മൾ കഷ്ടപ്പെടുത്തിയാൽ നീ പ്രാർത്ഥിക്കാറുള്ള നിന്റെ ദൈവം പോലും പൊറുക്കില്ല…..

ജീവിച്ചിരിക്കുമ്പോൾ കൊടുക്കാൻ പറ്റാത്ത സ്നേഹം മരിച്ചു കഴിഞ്ഞു കൊടുത്തിട്ട് എന്ത് കാര്യം ആണ് അച്ചു….

നമ്മൾ ചെയ്യുന്ന പ്രവർത്തികൾ കണ്ടാണ് നമ്മുടെ മക്കളും പഠിക്കുന്നത്….

നാളെ നിനക്കോ എനിക്കോ ഈ വിധി വരികയാണെങ്കിൽ നമ്മൾ എന്ത് ചെയ്യും ഒന്നോർത്തു നോക്കിയേ….

ശരിയാ ഏട്ടാ അതു പറഞ്ഞ് അവൾ അവന്റെ നെഞ്ചിലേക്ക് ഒന്നുകൂടി ചാരികിടന്നു അവളുടെ കണ്ണുനീർ അവന്റെ നെഞ്ചിൽ ഒറ്റി വീണു….

അവളുടെ കണ്ണീര് ഒരു പശ്ചപത്തിന്റെ കണ്ണീരാണ് എന്നറിഞ്ഞപ്പോൾ അവന്റെ ഉള്ളിൽ സന്തോഷത്തിന്റെ വെളിച്ചം വീശി….

പിറ്റേദിവസം ദേവൻ പറഞ്ഞതനുസരിച്ച് അയാൾക്ക് അപകടം പറ്റിയ ആ ഷോപ്പിൽ പോയ്‌ അച്ചു……

അവിടെ ചെന്ന് അവളോട് ആ കടയിൽ ഇരിക്കുന്ന ആൾ അസുഖ വിവരങ്ങൾ ചോദിച്ചു സുഖമായോ എന്നെല്ലാം….

ഇതാ ഈ പണം ദേവനു കൊടുത്തോളൂ പറഞ്ഞ് അയാൾ പണം കൊടുത്തു….

അതും വാങ്ങി അച്ചു തിരികെ പോകുമ്പോൾ അയാൾ വിളിച്ചു…

ഈ കവറും കൂടിയുണ്ട് ഇതും കൂടി കൊടുത്തോളൂ എന്താണ് കവറിൽ എന്ന് അവൾ ആശ്ചര്യപ്പെട്ടു…..

ഇത് ഇവിടെ വരുന്ന പെയിന്റുംകൾ മറ്റ് സാധനങ്ങളും അവൻ 7 മണിക്ക് ശേഷം വേറെ രണ്ടു പേരും കൂടി ഇറക്കി വെക്കാറുണ്ട് അതിന്റെ കൂടി കൂലിയാണ് എന്ന് പറഞ്ഞു…

ഇവിടെ ഷോപ്പ് ഏഴുമണിക്ക് കഴിഞ്ഞാൽ കണക്കുകൾ ക്ലോസ് ചെയ്യും അപ്പോൾ ആ സമയം കഴിഞ്ഞ് ജോലിയെടുക്കുന്ന കാശാണ് ഇത് എന്ന് പറഞ്ഞു….

അന്നും അവൻ പതിവുപോലെ ഡ്യൂട്ടി കഴിഞ്ഞ് ജോലിക്ക് വന്നതായിരുന്നു…..

പെയിന്റ് ഇറക്കി വെക്കുന്നതിനിടയിൽ ഒരു ഗ്ലാസ് തട്ടിവീണ് അവന്റെ കാലിൽ കയറി അങ്ങനെയാണ് ഇവിടെനിന്ന് അപകടം പറ്റിയത്…

അയാൾ അതു പറയുമ്പോൾ അവളുടെ മനസ്സ് ഒന്ന് പതറി ശബ്ദമിടറി….

അവളോട് ഒന്നും ദേവൻ ഇതിനെക്കുറിച്ച് പറയാറില്ല….

ഓഫീസ് ജോലി 6:00 മണി കഴിഞ്ഞാലും വൈകി വരുന്ന ഭർത്താവിനെ പരാതികൾ മാത്രമായിരുന്നു അവൾ പറയാറ്…

അയാൾ പറയുന്നത് കേട്ട് അവൾക്ക് ഒരു പുതിയ അറിവ് തന്നെ ആയിരുന്നു…..

വില്ലേജ് ഓഫീസിലെ ഒരു പ്യൂണിന് അല്ലെങ്കിലും എന്താണ് ശമ്പളം കിട്ടുക എന്നു പോലും ഞാൻ ഇതുവരെ ചോദിച്ചിട്ടില്ല…

അമ്മയുടെ ചികിത്സയും മക്കളുടെ പഠിത്തവും വീട്ടിലെ ചെലവ് എല്ലാം എങ്ങനെ പോകുന്നു എന്ന് പോലും ഞാൻ ഇതുവരെ ചോദിച്ചിട്ടില്ല….

എന്റെ കണ്ണാ ഇത്രയും തിരക്കുള്ള ജോലിയും കാര്യങ്ങളുമായി പോകുന്ന ഭർത്താവിനെ ആണോ കണ്ണാ ഞാൻ എന്നും പരാതി പറയാറുള്ളത്…..

എന്റെ ഗുരുവായൂരപ്പാ എന്തുകൊണ്ട് ഇതൊന്നും എന്നെ ആദ്യം അറിയിച്ചില്ല……

അവളുടെ മനസ്സിൽ ഒരുപാട് ചോദ്യചിഹ്നങ്ങളും ആയി അവൾ നടന്നു….

ഇത്രനാളും ഞാൻ കുറ്റപ്പെടുത്തിയിരുന്നു ഭർത്താവ്…

എന്റെ വീടുപണി കളിൽ ഒന്നും തീരെ സഹായിക്കുന്നില്ല എന്നല്ല കുറ്റപ്പെടുത്തിയിരുന്നു ഭർത്താവ്….

എന്റെ പണി ഉച്ചയ്ക്ക് കഴിഞ്ഞാൽ എനിക്ക് എന്താണ് ജോലി ഉറക്കം അഞ്ചുമണിവരെ കാലത്ത് ആ തിക്കും തിരക്കും കഴിഞ്ഞാൽ ഞാൻ വെറുതെ ഇരിക്കുകയാണ്…

ഈശ്വരാ ഞാൻ ഇത്രയും മനസ്സാക്ഷി ഇല്ലാത്തവൾ ആണോ അവളുടെ നെഞ്ചിൽ ഒരു ഭാരം….

അവൾ നടത്തത്തിനു സ്പീഡ് കൂട്ടി എത്രയും പെട്ടെന്ന് ദേവനിൽ എത്തണം എന്ന് തോന്നി…

എത്രയും പെട്ടെന്ന് അയാൾക്ക് അരികിലെത്താൻ അയാളോട് മാപ്പുപറയാൻ….

ലോകത്തിലെ എല്ലാ ഭർത്താക്കന്മാരും അങ്ങനെ ആവില്ല എന്ന് ഉൾക്കൊണ്ട് അവള് ആ പടികൾ കയറി…..

അവൾ കാണാത്ത ആ മനോഹരമായ ജീവിതത്തിലേക്ക്….

എല്ലാവരോടും കൂടി ഒരു വാക്ക്…

ഇന്ന് സമൂഹത്തിൽ ഏതൊരു ജോലിക്കും അതിന്റെ തായ് ബുദ്ധിമുട്ടുകളുണ്ട് നമ്മൾ ആഗ്രഹിച്ച ശമ്പളവും സാലറി ഒന്നും കിട്ടണമെന്നില്ല….

തുച്ഛമായ ശമ്പളത്തിൽ നിന്ന് ഒരു കുടുംബവും മുന്നോട്ടു പോകണമെന്നും ഇല്ല….

കുടുംബം പോറ്റാൻ എന്ത് ജോലി എടുക്കാൻ ഇറങ്ങുന്ന എല്ലാ ഭർത്താക്കന്മാർക്കും ഒരു ബുദ്ധിമുട്ട് ഇല്ലാതെ ദൈവം എല്ലാം സൗഭാഗ്യങ്ങളും കൊടുക്കട്ടെ…

സ്നേഹത്തോടെ ബദറുൽമുനീർ…

രചന: ബദറുൽമുനീർ

Leave a Reply

Your email address will not be published. Required fields are marked *