നിനവറിയാതെ Part 36

മുപ്പത്തിഅഞ്ചാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 35

Part 36

“എന്റെ വേദു നാഗകന്യക ആണോ ? ”

” അറിയില്ല.. പക്ഷേ ലക്ഷ്ണങ്ങൾ..”

” മണ്ണാങ്കട്ട .. എന്റെ നിവി പാമ്പിന്റെ പടം കണ്ടാൽ പേടിച്ചോടുന്ന വേദുവാണോ നാഗകന്യക.. ഈ ഫൂളിഷ് കഥ പറയാൻ ആണോ നീ എന്നെ വിളിച്ചത്.. ” കിച്ചു നിവിയെ കളിയാക്കി

” അല്ല.. ആ കഥ കേട്ടു കഴിഞ്ഞും ഇത് തന്നെ പറഞ്ഞാൽ മതി.. ”

” ഏത് കഥയാ പറയാൻ പോകുന്നത് ? വെള്ളിനക്ഷത്രം , ധീര പിന്നെ ഏതാ ഇമ്മാതിരി മൂവീസ് ഒന്നും ഞാൻ കാണാറില്ല.. ”

” ഇങ്ങനെ എല്ലാത്തിനെയും പുച്ഛത്തോടെ നോക്കിയിരുന്ന ഒരു കാലം എനിക്കുമുണ്ടായിരുന്നു. അച്ഛൻ അമ്പലത്തിലെ പൂജാരി ആയിരുന്നു..ഞാൻ അമ്പലത്തിൽ പോകുമെങ്കിലും അച്ഛന്റെ മന്ത്രവാദിത്തിലും ,, പ്രവചനത്തിലും ഒന്നും ഞാൻ വിശ്വസിച്ചിരുന്നില്ല.. അച്ഛന്റെ മാത്രമായിരുന്ന ഒരു മുറി ഉണ്ടായിരുന്നു.. താളിയോലകളും പഴയ ഗ്രന്ഥങ്ങളും എല്ലാം സൂക്ഷിചിരുന്നിടം.. ഒരു ദിവസം ആ മുറിയുടെ താക്കോൽ എന്റെ കയ്യിലേക്ക് വച്ചു തന്നപ്പോൾ ആകാംക്ഷയും അത്ഭുതവുമായിരുന്നു.. അന്നച്ഛൻ എന്നോട് പറഞ്ഞത് രുദ്രയെയും അമ്മയെയും നന്നായി നോക്കണം എന്ന് മാത്രമായിരുന്നു..കാര്യം മനസ്സിലാവാതെ ഞാൻ കേട്ടു നിന്നു.. അന്ന് ഞങ്ങളോടെല്ലാം യാത്ര പറഞ്ഞു പോയ അച്ഛനും അമ്മയും തിരികെ വന്നത് ആത്മാവില്ലാത്ത ശരീരം മാത്രമായിട്ടായിരുന്നു.. ” അത് പറഞ്ഞു കഴിഞ്ഞപ്പോൾ നിവിയുടെ മുഖത്തെ വികാരമെന്തെന്ന് കിച്ചുവിന് തിരിച്ചറിയാനായില്ല..

” നിവി..ഞാൻ വെറുതെ ”

“സ്വന്തം മരണം മുന്നിൽ കണ്ടിരുന്ന അച്ഛൻ ആ യാത്രയിൽ തന്നോടൊപ്പം അമ്മയും ഉണ്ടാവുമെന്ന് അറിഞ്ഞില്ല.. അതാണ് ,ജീവിതം..

ഞാൻ സോഫ്റ്റ്വയർ എൻജിനീയറിങ് പഠിച്ചതു തന്നെ പുറത്ത് എവിടെ എങ്കിലും പോയി സെറ്റിൽ ആവനായിരുന്നു.. ആ ഞാനാണ് ഇപ്പോൾ പശുവും കൃഷിയുമൊക്കെയായി ജീവിക്കുന്നത്.. ജോബ് കിട്ടാത്തതുകൊണ്ടല്ല.. എനിക്ക്‌ അതാണ് ഇപ്പോൾ ഇഷ്ട്ടം…

അന്ന് മുതൽ വിധിയെന്ന് പറയുന്നതിൽ കാര്യമുണ്ടെന്നു ഞാനും വിശ്വസിച്ചു തുടങ്ങി… നമ്മൾ ആഗ്രഹിക്കുന്ന പോലെ മുൻപോട്ട് പോയാൽ അതൊരിക്കലും ജീവിതമാകില്ല… കാലം നമുക്കായി കരുതിവച്ചിരിക്കുന്നതെന്തെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല..”

“എന്റെ നിവി ഒന്ന് കളിയാക്കിയതിന് ഇത്രയും വലിയ വിശദീകരണം ഞാൻ പ്രതീക്ഷിച്ചില്ല…”

” ഒരു ഓർമപ്പെടുത്തൽ… വിശ്വസിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നീ മാത്രമാണ്.. ഇപ്പോൾ പറഞ്ഞതും ഇനി അറിയാൻ പോകുന്നതും..” നിവി ഗൗരവത്തോടെ പറഞ്ഞു..

” ഇപ്പോൾ തന്നെ നല്ല stress ഉണ്ട്.. അവിടെ ചെല്ലുമ്പോൾ പാമ്പ് കടിയേറ്റ് ഞാൻ മരിക്കുമെന്നോ അങ്ങനെ എന്തെങ്കിലും ആയിരിക്കുമോ പറയുന്നത്.. പിന്നെ അതോർത്ത് ടെൻഷൻ അടിച്ചു ബിപി കൂടി heart attack വന്ന് ഞാൻ തട്ടി പോകുമ്പോൾ നിങ്ങൾ പറയും പ്രവചനം correct ആയിരുന്നു എന്ന്.. അതിനു വേണ്ടിയല്ലേ ഈ യാത്ര.. ഇതൊക്കെ അല്ലേ ഈ ലോകത്തിൽ ഇപ്പോൾ നടക്കുന്നത്.. എത്ര കിട്ടിയാലും , പറ്റിക്കപ്പെട്ടാലും നമ്മൾ വീണ്ടും അന്ധവിശ്വാസങ്ങളുടെ പിന്നാലെ പോകും..” കിച്ചു പരിഹാസത്തോടെ പറഞ്ഞു..

” വല്ലാത്ത കണ്ടുപിടുത്തം ആയി പോയി.. നിന്നോട് തർക്കിക്കാൻ ഞാൻ ഇല്ല കിച്ചാ….. ഈ mind power കളയാതെ സൂക്ഷിച്ചാൽ മതി..”

” ഇത് അങ്ങനെ ഒന്നും പോകില്ല മോനെ.. Strong അല്ല double storng ആണ്.. ”

“ഞാൻകരയണോ ചിരിക്കണോ ? ” നിവി കിച്ചുവിനെ നോക്കി ചോദിച്ചു

” ഇഷ്ട്ടം മുള്ളത് ചെയ്യാം..”

” സ്ഥലം എത്തി.. ദയവ് ചെയ്തു എന്നോട് പറഞ്ഞതുപോലെ അവിടെ ഇരുന്നു സംസാരിക്കരുത്.. കേൾക്കുന്നതെല്ലാം സത്യമാവണമെന്നില്ല..”

” OK.. ഞാൻ വെറുതെ എന്നെ തന്നെ വിശ്വസിപ്പിക്കാൻ വേണ്ടിയാ ഇങ്ങനെ ഒക്കെ പറയുന്നത്.. ഇവിടെ നിന്ന് കേൾക്കാൻ പോകുന്നതൊന്നും ശുഭകരമായ കാര്യമാവില്ല എന്ന് മറ്റാരേക്കാളും നന്നായി എനിക്കറിയാം….അതൊന്നും വിശ്വസിക്കാൻ തോന്നതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ഒക്കെ പറഞ്ഞത്.. അല്ലാതെ പരിഹസിച്ചതല്ല.. ”

“കിച്ചാ .. നിന്റെ വാക്കുകളിൽ ഉള്ള ധൈര്യം , ഈ കണ്ണുകളിൽ കാണുന്നില്ല.. നിന്റെ ടെൻഷൻ എനിക്ക് മനസ്സിലാകും.. ”

” വേദുവിന്റെ അടുത്തുന്നു പോന്നപ്പോൾ തൊട്ട് മനസ്സിന് എന്തോ പോലെ… ” കിച്ചു നെഞ്ചിൽ കൈ വച്ചുകൊണ്ട് പറഞ്ഞു

” പ്രണയം മൂത്ത് വട്ടായാൽ അങ്ങനെ പലതും തോന്നും.. ഇപ്പോൾ നീ ഇറങ്.. ”

കിച്ചു നിവിയെ നോക്കി ഒരവിഞ്ഞ ചിരി പാസ്സാക്കി..

ഒരു പഴയ നാലുകെട്ടിന്റെ മുൻപിൽ ചെന്ന് കാർ നിന്നു.. നിവിയും ആദിയും കാലുകൾ കഴുകി അകത്തേക്ക് കടന്നു..

“കീർത്തി..അച്ഛൻ ? ” അകത്തുനിന്നിറങ്ങി വന്ന ഒരു പെണ്കുട്ടിയോട് നിവി ചോദിച്ചു..

“കിടക്കുവാ ഞാൻ വിളിക്കാം..നിങ്ങൾ ഇരിക്കുട്ടോ .. ”

അവൾ അകത്തേക്ക് പോയി..

” കിച്ചൂ ,ഇത് അച്ഛന്റെ ഏറ്റവും അടുത്ത സുഹൃത്ത് അച്യുതൻ നമ്പൂതിരിയുടെ വീട്.. ഞങ്ങൾ അച്ചുമാമാന്നാ വിളിക്കുന്നത് കുട്ടിക്കാലത്തു ഒരുപാട് ഓടിനടന്നിട്ടുണ്ട് ഈ മുറ്റത്തുടെ … ” നിവി അവന്റെ പഴയ ഓർമ്മകൾ പങ്കുവച്ചു.. കിച്ചു അതെല്ലാം കേട്ടിരുന്നു

” കീർത്തി കൊള്ളാല്ലേ?” ഇടം കണ്ണിട്ട് നിവിയെ നോക്കിക്കൊണ്ട് കിച്ചു പറഞ്ഞു

” നല്ല കുട്ടിയാ.. കല്യാണം കഴിഞ്ഞു 2 വയസുള്ള ഒരു മകൾ കൂടി ഉണ്ട്.. ഇനി കൊള്ളണോ ? നിവി ചിരിച്ചുകൊണ്ട് ചോദിച്ചു..

” ഇനി കൊണ്ടിട്ടും കാര്യമില്ലല്ലോ.. ഒന്ന് സെറ്റ് ആക്കാന്ന് വച്ചപ്പോൾ കളിയാക്കുന്നോ .. .. വേണ്ടെങ്കിൽ വേണ്ട..നിനക്ക് യോഗമില്ല.. ”

” നീയും തുടങ്ങിയോ ബ്രോക്കർ പണി ? ”

” അതെന്താ ,, അത് അത്ര മോശമാണോ ? ”

” അച്ഛൻ അകത്തേക്ക് വരാൻ പറഞ്ഞുട്ടോ.. തെക്കിനിടെ അങ്ങോട്ട് നേരെ നടന്നാൽ മതി..” കീർത്തി അത് പറഞ്ഞതും അവർ രണ്ടുപേരും വേഗം വേഗം അദ്ദേഹത്തിന്റെ അടുത്ത് ചെന്നു..

” അച്ചുമാമാ ഇതാ ഞാൻ പറഞ്ഞ ആദിദേവ്.. ” അയാളെ കണ്ടതും കിച്ചു ഒന്ന് ചിരിച്ചു..

” മ്..ഇവിടെ വന്നിരുന്നോളൂ..”

“ആദിദേവ് വിശാഖം നക്ഷത്രമല്ലേ ? ” ആദിയെ നോക്കി ചോദിച്ചു

” അതേ.. ”

” ബുദ്ധിയും , ശക്തിയും അതിനൊത്ത വാക്സാമർഥ്യവും ഉള്ള കേമൻ.. വിജയിച്ചു മാത്രം ശീലം..ശരിയല്യേ? ”

” അങ്ങനെ.. ഒന്നുമില്ല..” ചെറുചിരിയോടെയവൻ പറഞ്ഞു. “ഇതൊക്കെ കേൾക്കാൻ വേദു കൂടി വേണമായിരുന്നു… സാരമില്ല അടുത്ത തവണ കൊണ്ടുവരാം. ” കിച്ചു മനസ്സിൽ ഓർത്തു..

” ഇഷ്ട്ട ദേവൻ ശിവൻ , കാരണം പ്രണയം.. ”

” ഇതൊക്കെ എങ്ങനെ മനസ്സിലായി .ഞാൻ ആരോടും പറഞ്ഞിട്ടില്ലല്ലോ ” കിച്ചു ആലോചിച്ചു..

” ഇഷ്ട്ടദേവനെ പോലെ സംഹാരവും നടത്തിയിട്ടുണ്ട്.. കള്ളം പറയാൻ ഇഷ്ട്ടമില്ലെങ്കിലും , സാഹചര്യങ്ങൾ മറിച്ചാവുമ്പോൾ കള്ളങ്ങൾ പറയേണ്ടി വരുന്നു.. ”

“ആഹ്മ്.. ” എല്ലാം കേട്ട് നിവി കണ്ണും തള്ളിയിരുന്നു..

“വേദിക ലക്ഷ്മി ,ആയില്യം നക്ഷത്രക്കാരി ഒരുപാട് കാത്തിരുന്നു സ്വന്തം മാക്കിയവൾ.. ആ കുട്ടിയും നിന്നെ ഒരുപാട് സ്നേഹിക്കുന്നു , ആ സ്നേഹം തന്നെയാണ് നിങ്ങളുടെ ജീവിതത്തിലെ തടസ്സവും.. സ്നേഹം ത്യാഗമാണ്.. നിനക്കായ് അവൾ സ്വന്തം സ്നേഹം മൂടി വയ്ക്കുന്നു.. എല്ലാം മറക്കുകയാണവൾ. അടുക്കാൻ ശ്രമിക്കുംതോറും അവൾ അകന്നു കൊണ്ടിരിക്കും.. ആ കുട്ടി ഇനി അധികനാൾ ജീവനോടെ ഇരിക്കില്യ..”

“NOOOO.. NO..ഞാൻ മരിക്കുമെന്ന് പറഞ്ഞോ.. പക്ഷേ എന്റെ വേ..ദു..പാവമാ അവൾ.” ” പറയുന്നത് കേൾക്കൂ കുട്ടി… നിവേദ് പറഞ്ഞ ലക്ഷ്ണങ്ങൾ വച്ചു നോക്കുമ്പോൾ , അവൾ ഗായത്രി ദേവിയുടെ പുനർജന്മമായിരിക്കും.. മായാതെ ആ മുഖം നിന്റെ മനസ്സിൽ ഇപ്പോഴും ഉണ്ടെങ്കിൽ നീ അനന്തൻ ആയിരിക്കും.. ”

” അനന്തൻ ! അതാര ?” കിച്ചുവും നിവിയും പരസ്പരം മുഖത്തേക്ക് നോക്കി ചോദിച്ചു

” നൂറ്റാണ്ടുകൾക്ക് മുൻപുള്ള നാഗകന്യകയുടെകഥ യാണ് ..നമുക്ക് കഥ ആയി തോന്നാം.. അന്നത് ജീവിതം ആയിരുന്നു…

ഒരുപാട് പരീക്ഷണങ്ങൾക്ക് ശേഷം മാത്രമാണ് ആയില്യം നക്ഷത്രത്തിൽ പിറക്കുന്ന പെണ്കുട്ടികൾ നാഗകന്യക ആകുന്നത്.. വെങ്കിട്ടെശ്വരപുരം ഭരിച്ച പ്രതാപൻ മഹാരാജാവിന്റെയും ദേവകിയുടെയും മൂത്ത പുത്രി ആയിരുന്നു ഗായത്രി ദേവി , ഇളയവൾ ജാനകി ലക്ഷ്മി… ആയുധപ്രയോഗത്തിലും ആയോധനകലയിലും ചെറുപ്പത്തിൽ തന്നെ പ്രാവീണ്യം നേടിയ മിടുക്കിയായിരുന്നു ഗായത്രി.. എല്ലാവർക്കും പ്രിയ്യപ്പെട്ടവൾ.. അവളുടെ കഴിവിൽ എല്ലാവരും അത്ഭുതപെട്ടു.. ഗായത്രി ദേവിക്ക് 11 വയസ്സുള്ളപ്പോഴാണ് ദേവകി തമ്പുരാട്ടിക്ക് ഒരു മാറാ രോഗം പിടിപെട്ടത്.. മരിക്കുന്നതിന് മുൻപ് ഗായത്രിയുടെ വിവാഹമെങ്കിലും കാണാമെന്ന് അവർ ആഗ്രഹിച്ചു.. ആയില്യം നക്ഷത്രത്തിൽ പിറന്ന ഗായത്രി നാഗകന്യക ആവേണ്ടവളായതുകൊണ്ട് തന്നെ വിവാഹം നടന്നാൽ അവൾക്ക് നാഗകന്യക ആവാൻ പറ്റില്ല.. അത് വീണ്ടും സർപ്പദോഷത്തിന് കാരണമാവും… തന്റെ പത്നിയുടെ സങ്കടത്തിന് മഹാരാജാവ് ഒരുപായം കണ്ടെത്തി.. വിവാഹം നടന്നാലും അവൾ കന്യക ആയിരുന്നാൽ മതി എന്ന രാജഗുരുവിന്റെ ഉപദേശം അദ്ദേഹത്തിന് ആശ്വാസം നൽകി… അങ്ങനെ തന്റെ സഹോദരിയുടെ പുത്രൻ അനന്തനുമായി അവളുടെ വിവാഹം നടത്താൻ നിശ്‌ചയിച്ചു… രാജകിയമായി ആ വിവാഹം നടന്നു.. രാജ്യമെങ്ങും ആഘോഷം നിറഞ്ഞു.. അങ്ങനെ 11 ആം വയസ്സിൽ ഗായത്രി രാജകുമാരി അനന്തന്റെ പാതിയായി മാറി….

പ്രായത്തിൽ കവിഞ്ഞ പക്വതയുള്ളവരായിരുന്നു അനന്തനും ഗായത്രിയും.. അതുകൊണ്ട് തന്നെ ദേവകിക്ക് വേണ്ടി മാത്രം നടന്നൊരു വിവാഹമായി അവർ അതിനെ കണ്ടു… വിവാഹം കഴിഞ്ഞു വൈകാതെ ദേവകി മരണമടഞ്ഞു.. ഗായത്രിയുടെ സംരക്ഷകാനായി അവൾക്കൊപ്പം ഉണ്ടായിരുന്നവനാണ് ദേവൻ.. ഗായത്രിയും ദേവനും അനന്തനും ഗായത്രിയുടെ അനിയത്തി ജാനകി ലക്ഷ്‌മിയും ഒരുമിച്ച് കളിച്ചു വളർന്നു.. ഗായാത്രിയോടൊപ്പം അവളുടെ ഉള്ളിൽ അനന്തനോടുള്ള പ്രണയവും വളർന്നു.. അവൾ തന്റെ ഇഷ്ട്ടം അനന്തനോട് പറഞ്ഞെങ്കിലും അവന് ഗായാത്രിയോട് അങ്ങനെ ഒരിഷ്ട്ടം ഇല്ലായിരുന്നു.. ഇതറിഞ്ഞ ഗായത്രി ആകെ തകർന്നു…അവൾ രാജ്യവും ഭരണവും എല്ലാം മറന്നു.. അവളുടെ മാറ്റത്തിന് കാരണം തിരക്കിയ പിതാവിനോട് അവൾ തന്റെ പ്രണയത്തെക്കുറിച്ച് പറഞ്ഞു.. അത്‌ അറിഞ്ഞ മഹാരാജാവ് അവളെ സത്യങ്ങൾ എല്ലാം അറിയിച്ചു.. താനൊരു നാഗകന്യക ആവേണ്ടവൾ ആണെന്നും അനന്തനെ സ്വന്തമാക്കാൻ ശ്രമിച്ചാൽ അവന് ജീവൻ നഷ്ട്ടമാകും എന്നറിഞ്ഞ ഗായത്രി പതിയെ പതിയെ അനന്തന് വേണ്ടി തന്റെ പ്രണയത്തെ മറന്നു… നാട്ടു രാജ്യങ്ങളുമായുള്ള ഒരു യുദ്ധത്തിൽ ഗായത്രിയുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ദേവന് തന്റെ ജീവൻ നഷ്ട്ടമായി .. പിന്നീട് അവൾക്കൊപ്പം നിഴലായി അനന്തൻ ഉണ്ടായിരുന്നു.. അവൻ പോലും അറിയാതെ ആ മനസ്സിലും പ്രണയം മൊട്ടിട്ട് തുടങ്ങി.. അധികനാൾ അത് നീണ്ടുനിന്നില്ല ഗായത്രി നാഗകന്യകയായി മാറി.. അപ്പോഴേക്കും അനന്തന്റെ മനസ്സിൽ അവൾ മാത്രമായികഴിഞ്ഞിരുന്നു.. അവളോടൊപ്പമുള്ള ഓർമകളിൽ അവൻ ജീവിച്ചു… ഇതൊന്നുമറിയാതെ ജാനകി അവനെ സ്നേഹിച്ചു.. ഒരിക്കൽ ഗായത്രിയെ വിവാഹം കഴിക്കേണ്ടി വന്ന അനന്തനെകൊണ്ട് തന്നെ ജാനകിയുടെ വിവാഹം നടത്താൻ തീരുമാനിച്ചു .. പക്ഷേ അനന്തൻ സമ്മതിച്ചില്ല.. അവൻ ബ്രഹ്മചര്യം സ്വീകരിച്ചു.. അനന്തനോടുള്ള പ്രണയത്തിൽ അന്ധയായി മാറിയ ജാനകി , ഗായത്രിയാണ് അനന്തനേ അവളിൽ നിന്ന് അകറ്റിയത് എന്ന് വിശ്വസിക്കുകയും അവളെ ശപിക്കുകയും ചെയ്തു.. ആ ശാപമാവാം ഈ പുനർജന്മത്തിലും നിങ്ങളെ പിരിക്കുന്നത്..

അനന്തന്റെ മനസ്സിലെ മരിക്കാത്ത പ്രണയമായിരിക്കും ഇന്ന് നിനക്ക് വേദികയോട് തോന്നുന്ന ഈ ഇഷ്ട്ടം.. ഒരിക്കൽ രാജകിയമായി നിങ്ങളുടെ വിവാഹം നടന്നതുകൊണ്ടാവും ഈ ജന്മത്തിൽ അത് ലളിതമായത്.. ഒരാളെയല്ല രണ്ടുപേരെയാണ് അനന്തൻ കരയിച്ചത്.. ഗായത്രിയുടെ സങ്കടം അനന്തൻ തിരിച്ചറിഞ്ഞു.. പക്ഷേ ജാനകി അവളുടെ ശാപം.. നിനക്ക് വേദികയെ നഷ്ട്ടമാകും..

****

” ഏടത്തി ..6 കഴിഞ്ഞു..നമുക്ക് ഇറങ്ങാം.. ” വേദികയുടെ ക്യാബിനിലേക്ക് വന്ന യദു ചോദിച്ചു..

” യദു ഒരു 10 min കൂടി.. നാളെ ഓഡിറ്റിങ് ഉള്ളതുകൊണ്ട് കുറച്ചു work കൂടെ ഉണ്ട്.. ”

“അതൊന്നും പറ്റില്ല..വാ പോകാം.. ഏട്ടൻ അറിഞ്ഞാൽ എന്നെ ഓടിക്കും.. ”

” പോകാം.. ഒരു 10 മിനിറ്റ് കൂടി ”

“Ok..” യദു സമ്മതം മൂളി..

അവർ പോകാൻ ഇറങ്ങുമ്പോൾ ഇരുട്ട് വീണു തുടങ്ങിയിരുന്നു.. കുറച്ചു ദൂരം പോയപ്പോൾ അവരുടെ കാറിന്റെ മുൻപിൽ ഒരു സ്‌കോർപിയോ വന്ന് നിന്നു..

” ഏടത്തി ഇറങ്ങേണ്ട.. ഞാൻ നോക്കാം.. ”

യദു കാറിൽ നിന്നിറങ്ങി നടക്കാൻ തുടങ്ങിയതും പിന്നിൽ നിന്നാരോ അവന്റെ തലയിൽ ഹോക്കി സ്റ്റിക് കൊണ്ട് ശക്തമായി അടിച്ചു.. അവൻ ബോധം കെട്ടു നിലത്തേക്ക് വീണു.. ഇത് കണ്ട് വേദിക പുറത്തിറങ്ങിയതും പിന്നിൽ നിന്നാരോ അവളുടെ വാ പൊത്തി.. ആ മുഖത്തേക്ക് spray ചെയ്ത ക്ലോറോഫോമിന്റെ ഗന്ധത്താൽ ആ കണ്ണുകൾ അടഞ്ഞു..

തുടരും..

Length കുറവാണ് adjust ചെയ്യണേ.. ബിപി ഉള്ളവർ ഒക്കെ tablet വാങ്ങി വച്ചോട്ടോ ഇനി ആവശ്യം വരും..😬😬..എന്നെ നോക്കേണ്ട ഞാൻ 🏃‍♀️🏃‍♀️🏃‍♀️.. എല്ലാവരും like ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ ❤️❤️..

രചന: Aparna Shaji

Leave a Reply

Your email address will not be published. Required fields are marked *