പെണ്ണ് കാണലിൽ പരിചയപ്പെട്ട രണ്ട് പേര് ഫോൺ വിളിയില്ല. പിന്നീട് കണ്ടിട്ടില്ല…

രചന: sainaba raoof

ഒരുപാട് പ്രതീക്ഷകളോടെയാണ് അവൾ മെഹറിൻ ഭർതൃഗൃഗത്തിലേക്ക് വലത് കാൽ വെച്ച് കയറിയത് രണ്ട് മൂന്ന് മുറികളും. അടുക്കളയും പൂമുഖവും ഒര് വരാന്തയുമുള്ള ഓടിട്ട സാധാരണ വീട് എല്ലാ മുഖങ്ങളും.ത ൻ്റ നേർക്കാണ് പുതുമണവാട്ടിയെ കാണാൻ തിക്കും -തിരക്കും പെണ്ണ് കാണാൻ വന്ന അന്ന് ഒര് നോട്ടം കണ്ടതാ .ഇക്കയെ പിന്നീട്. ഇന്നാ കാണുന്നേ അവൾ. നാലുപാടും നോക്കി… തൻ്റെ ഭർത്താവിനെ .ഒന്ന് കാണാൻ . എവിടെപ്പോയി. – . ഓരോരുത്തർ വന്ന് മാലയിലും വളയിലും ഒക്കെ തൊട്ട് നോക്കി പല അഭിപ്രായങ്ങളും പറയുന്നുണ്ട്. ചിലർ.നല്ല മൊഞ്ചുണ്ടല്ലേ.എന്ന് അടക്കം പറഞ്ഞു അവൾ അതൊന്നും ശ്രദ്ധിച്ചില്ല..

അവളുടെ കണ്ണുകൾ അവനെ തേടിക്കൊണ്ടിരുന്നു. എവിടെയും കണ്ടില്ല … തിരക്കിൽ ആയിരിക്കും ഒരു ജേഷ്ടൻ ഉണ്ട്. മൂപ്പര് ഗൾഫിലാണന്ന് പറയുന്ന കേട്ടു … അപ്പോൾ കാര്യങ്ങൾ ഒക്കെ ഇക്കയാവും നോക്കുന്നത്

“താനി പ്പന്താ. വിളിച്ചേ — “ഇക്കാ… അവൾ ഒന്ന് കൂടി മനസ്സിൽ ഉരുവിട്ടു… ഇക്കാ — .അയ്യേ. — അവൾക്ക് നാണം വന്നു അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു അവളുടെ ചുണ്ടിൽ. — ഉച്ചയുടെ മുൻപായിട്ട് ചോറ് കഴിച്ചതാ. – വിവാഹം അല്ലേ.. തിരക്ക് കൂടിയാൽ നിനക്ക് കഴിക്കാൻ പറ്റൂലാ..വേഗം ഭക്ഷണം കഴിച്ച് ഒര്ഭാഗത്ത് ഇരിക്കാം… വാ.. ഉമ്മ നിർബന്ധിച് തീറ്റിപ്പിച് ടെൻഷൻ കാരണം. കുറച്ചേ കഴിച്ചുള്ളൂ ഇപ്പോൾ. വയറ് വല്ലാതെ കാളുന്നു… അവൾ ഒന്ന് കൂടി ചൂളി ഇരുന്നു. എന്തൊക്കെയോ ശബ്ദങ്ങൾ വയറിൻ്റെ ഉള്ളിൽ നിന്ന് കേൾക്കുന്നുണ്ട്.. റബ്ബേ ആരോടാ എനിക്ക് വിശക്കുന്നുണ്ട്എന്ന് പറയാ ഇനി തന്നാൽ തന്നേ.. എങ്ങനെ കഴിക്കും – ഞാൻ ഒരു പരിചയമില്ലാത്ത വീട്ടിൽ തന്നെ ഒറ്റക്കാക്കി എല്ലാരും പോയീ.. – അവൾക്ക് ഉമ്മയെ കാണാൻ തോന്നി… കണ്ണ് നിറഞ്ഞു … തുളുമ്പി ച്ചാടിയ കണ്ണ് നീർ ടവ്വൽ കൊണ്ട് തുടക്കുന്നത് കണ്ട് .അയൽവക്കത്തേ ഒര് പെൺകുട്ടി. എന്നേ സാകൂതം നോക്കി… ഞാൻ അവളേയും: നോട്ടം കൂട്ടിമുട്ടിയപ്പോൾ ഞാൻ അവളോട് ചിരിച്ചു… അവൾ എൻ്റെ ഒര്ചിരിക്കായി.കാത്ത് നിന്നപോലേ തോന്നി… എൻ്റടുത്തേക്ക് വന്നു – .. ഞാനവളോട് പേര് ചോദിച്ചു.. ” ആയിഷ അവൾ പേര് പറഞ്ഞു എനിക്ക് കുറച്ച് വെള്ളം കൊണ്ട് തരുമോ.. ഞാൻ ചോദിച്ചു… ” പിന്നന്താ. ഇപ്പ കൊണ്ട് വരാം ” കഥീജത്താ. പുത്യണ്ണിന് വെള്ളാ ത്രേ അവൾ ഇക്കാടെ ഉമ്മാനോട് പറഞ്ഞു… ചായ ഇപ്പോൾ ആകും അതാകട്ടേ. എന്ന് കരുതിയാ .ഞാൻ. പടച്ചോനേ ൻ്റെകുട്ടിക്ക് പൈച്ചണ് ണ്ടാകും. ഇപ്പ തരാം ട്ടോ. “ഇന്നാ .. വെള്ളം ഇത് കൊടുക്ക്. അവർ വെള്ളം അവളുടെ കയ്യിലേക്ക് കൊടുത്തു… അവളത് ആർത്തിയോടെ കുടിച്ചു … നാത്തൂൻ മാര്ക്ക് ഒക്കെ തിരക്ക പല ജോലികളിലും മുഴുകി. പന്തല് അഴിക്കാൻ വന്നവർ വാടക സാധനങ്ങൾ ചോദിച്ചു തിരക്ക് കൂട്ടുന്നു. ഇനിയും രണ്ട് മൂന്ന് പ്ലയിറ്റുകളും സ്പൂണും ഉണ്ട് അടുക്കളയിൽ നോക്കീം അവരത് എടുത്ത് കൊടുക്കുന്ന തിരക്കിലാ — ” ഇന്നന്നെ നിങ്ങൾക്കിത് അയിച്ച് കൊണ്ട് പോകണോ. നാളെ കൊണ്ട് പോയാ മതിയാർന്നു ഒരു സ്വൈരം ഇല്ലാതെ | ആ പെൺകുട്ടിക്ക് മാറാൻ ഒര് ഡ്രസ്സ് പോലും കൊട്ത്തിട്ടില്ല .ഇത് വരേ .. ഞങ്ങൾക്ക് വേറേം പരിപാടി ഉണ്ട്. താത്താ– .അവര് പറഞ്ഞു. ചെറിയ നാത്തൂൻ വന്നു. ഡ്രസ്സുകൾ എടുത്തു തന്നു.-.. “എനിക്കൊന്ന് മേല് കഴുകണം അവൾ ബാത്ത് റൂം കാണിച്ച് തന്നു – ” തണുത്ത വെള്ളത്തിൽ ഒര്കുളി പാസ്സാക്കി.ഒരു ഉൻമേഷം തോന്നി… ചെറിയ നാത്തൂനെ അവൾക്ക് ഇഷ്ടപ്പെട്ടു.. അവൾ കൈപിടിച്ച് അടുക്കളയിലേക്ക് കൊണ്ട് പോയി… ഇനി ഇതാണ് നിൻ്റെ വീട്.ഞങ്ങൾ വെറുo വിരുന്ന്കാര്.. ഒരാഴ്ച ഞങ്ങളുണ്ടാവും. ഞങ്ങൾ പോകുന്നവരേ. നീ ജോലി ഒന്നും ചെയ്യണ്ട കെട്ടോ — അവൾ ചിരിച്ചു.. മെഹറിനും ചിരിച്ചു… അവൾക്ക് സമാധാനം ആയി…ഒക്കെ സ്നേഹമുള്ളവരാ ഇനി. ഇക്കാടെ സ്വഭാവം എങ്ങനായാവോ… ൻ്റെ സങ്കൽപത്തിലുള്ള പുരുഷനായ മതിയാർന്നു അവൾ പ്രാർത്ഥിച്ചു.

അതോ – കൂട്ടുകാരി ഷമീന പറഞ്ഞത് പോലേ… ആദ്യരാത്രിയിൽ തന്നേ ഉപദ്രവിക്കുമോ..? അവളുടെ ഭർത്താവ് അങ്ങനാണത്രേ അവളോട് ചെയ്തത് ഇന്നും അവൾക്ക് ഭർത്താവ് അടുത്ത് വരുന്നത് പേടിയാണത്രേ — അവൾക്ക് ഭയം തോന്നി — ഓരോന്ന് ആലോചിച്ചിരുന്നു അവൾക്ക് അനിയനേയും അനിയത്തിമാരേയും ഒക്കെ. കാണാൻ തോന്നി.. അഞ്ചു വയസ്സുള്ള കുഞ്ഞനിയൻ ബാബൂ കരയുന്നുണ്ടാകുമോ. ഉമ്മയുണ്ടങ്കിലും അവന് എല്ലാറ്റിനും ഞാൻ വേണം ഉപ്പാക്ക് രാവിലത്തേ ഛായ ഞാനാ ഇട്ട് കൊടുക്കാറ് ഉപ്പ ഓർമയില്ലാതെ എന്നേ വിളിക്കുമോ…? പുറമേക്ക് ഗൗരവം നടിച്ചു നടക്കുന്ന ഉമ്മ ഇപ്പോൾ എന്നേ ഓർത്ത് കരയുന്നുണ്ടാകുമോ.. രാത്രിയായാൽ കഥ പറയന്ന് പറഞ്ഞ് സ്വൈരം തരാത്ത അനിയത്തിമാര്. അവർക്കിന്ന് ആര് കഥ പറഞ്ഞ് കൊട്ക്കും. അവളുടെ കണ്ണുകൾ നീറി … അവിടെ ഉരുണ്ട് കൂടിയ നീർമുത്തുകൾ മടിയിലേക്ക് ചാടി അവൾ പുറം കൈകൊണ്ട് കണ്ണ് തുടച്ചു .. ചായയും.പലഹാരവും അവളുടെ മുമ്പിൽ കൊണ്ടു വച്ചു.ഇക്കാൻ്റെ ഉമ്മ കഴിക്കാൻ പറഞ്ഞു. വിശപ്പ് ഉണ്ടങ്കിലും നാണം. കാരണം അവൾ കുറച്ച് കഴിച്ചു.. ചായ രണ്ട് ഗ്ലാസ് കുടിച്ചു … അവൾക്ക്. ആശ്വാസം ആയി.-. രാത്രി ആകുന്തോറും അവൾക്ക് പേടിയായി മനസ്സിൽ ഷമീമ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു ചോറ് കഴിക്കുമ്പളാ ഇക്ക കയറി വന്നത്… അവന് വരുമ്പോൾ കൊടുക്കാം നമുക്ക് കഴിക്കാം നാത്തൂൻ മാര് പറഞ്ഞു കയറി വന്നപ്പോൾ എന്നേ ഒന്ന് നോക്കി. ഞാൻ നാണത്താൽ തല താഴ്ത്തി. കണ്ണുകൾ തമ്മിലുടക്കിയപ്പോൾ എന്തൊക്കെയോ ഒരവസ്ഥയിൽ കൂടി ഞാൻ കടന്ന് പോയി… പേടിയാണോ.. അതോ.. നാണമോ – അറിയില്ല.

ഭക്ഷണം കഴിച്ച് കഴിഞ്ഞു കയ്യും മുഖവും കഴുകി ഇനി എന്ത് ചെയ്യമെന്നറിയാതെ ഞാനുഴറി രണ്ട് ദിവസമായി ഉറക്കം ഒഴിക്കുന്നു കണ്ണുകൾ താനേ അടഞ്ഞ് പോകുന്നു .. വല്ലാത്ത ക്ഷീണം. ആദ്യം മുറിയിലേക്ക് എങ്ങനെ പോകും കിടന്നാൽ മതി യെന്നായി കഴിഞ്ഞിരുന്നു. ഞാൻ ഉമ്മ പറഞ്ഞു. മോള് പോയി കിടന്നോ. അവൻ വന്നോളും ഞാൻ ഭയത്തോടെ റൂമിലേക്ക് ചെന്നു. ഒരരി കിൽ കിടന്നു വല്ലാത്ത ഒര് പര വേഷം വെറും .പെണ്ണ് കാണലിൽ പരിചയപ്പെട്ട രണ്ട് പേര് ഫോൺ വിളിയില്ല. പിന്നീട് കണ്ടിട്ടില്ല. അങ്ങനൊരാളുടെ കൂടെ .എങ്ങനെ കിടക്കും. — പിന്നെ അവൾ സമാധാനിച്ചു.. തൻ്റെ ഭർത്താവല്ലേ.. സ്നേഹമുള്ള ഉപ്പാൻ്റെയും ഉമ്മാൻ്റെയും ജീവിതം കണ്ടാ. ഞാൻ വളർന്നത് അത് പോലേ യായാൽ മതി എനിക്കും. പടച്ചവനേ എനിക്കും സ്നേഹമുള്ള ഭർത്താവിനെ തരണേ എന്നവൾ പ്രാർത്ഥിച്ചു – കിടന്നു — കുറച്ച് കഴിഞ്ഞതും ഷെഫീക്ക് റൂമിലേക്ക് വന്നു… അവളുടെ ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി… അവൾ പിടഞ്ഞ് എണീറ്റൂ… ” ക്ഷീണം ഉണ്ടങ്കിൽ കിടന്നോ– .നമുക്ക് കിടന്ന് കൊണ്ട് സംസാരിക്കാം.– എനിക്കും ഉണ്ട് ക്ഷീണം കുറേ ദിവസായി ഓടി നടക്കുവാരുന്നു അവൻ പറഞ്ഞു അവൾക്ക് ആശ്വാസം ആയി… അവൾ വീണ്ടും കിടന്നു.. – “നമുക്ക് നാളെ സംസാരിക്കാം’ കെട്ടോ.. – ഇന്ന് എനിക്കും വല്ലാത്ത ക്ഷീണം നമുക്ക് ഉറങ്ങാം അവൾക്ക്. സ്വർഗ്ഗം കിട്ടിയ പോലാരുന്നു. ആ വാക്കുകൾ സമാധാനത്തോടെ കിടക്കാൻ ഒരുങ്ങിയ അവളുടെ കൈ പിടിച്ച് അവൻ പറഞ്ഞു. ഇക്കാ ഒര്കഴമ്പില്ലാത്തവനാന്ന് വിചാരിക്കല്ലേ ട്ടോ… ഇനി ഇവിടുന്ന ങ്ങട്ട് എന്നും. ആദ്യരാത്രിയല്ലേ… അവൾ നാണത്തോടെ ചിരിച്ചു —

രണ്ട് പേരും കിടന്നു. ക്ഷീണം കാരണം പെട്ടന്നു റങ്ങിപ്പോയി എന്തോ. ഒരസ്വസ്ഥത തോന്നി അവൾ കണ്ണ് തുറന്നു.’ അസഹ്യമായ വയറ് വേദന കൊണ്ട് അവൾ പുളഞ്ഞു വായിൽ വെള്ളം വറ്റുന്നു. തല കറങ്ങുന്നു സഹിക്കാൻ പറ്റാത്ത വേദന കൊണ്ട് അവൾ എണീറ്റിരുന്നു – റബ്ബേ… ഇന്നാണല്ലോ.പീരിയഡിൻ്റെ.ഡേറ്റ്.

കല്യാണതിരക്കിനിടയിൽ ഡേറ്റ് ഒക്കെ മറന്ന് പോയി ആരോട് പറയും. അതിനുള്ള കരുതൽ ഒന്നും നടത്തിയില്ല. പകലാണങ്കിൽ – നാത്തൂനോട് .പറയാരുന്നു… ഇനി എന്ത് ചെയ്യും അവൾ വയറിൽ കൈ കൊണ്ട് അമർത്തി പിടിച്ചു… ആരെ വിളിക്കും. ഇക്ക ഉറങ്ങുകയാണ്. മുഖം കണ്ടാലറിയാം ദിവസങ്ങളായി. ഉറങ്ങാത്ത മനുഷ്യനാണന്ന് എങ്കിലും വിളിച്ചാ എന്തേലും തോന്നുമോ രണ്ട് വട്ടം വിളിക്കാനാഞ്ഞു. പിന്നേ വേണ്ടാന്ന് വെച്ചു.’ അവൾ അയാളുടെ കാലിൻ്റെ ഭാഗത്തായി ഇരുന്നു വേദന കാരണം കണ്ണീര് ഒലിക്കാൻ തുടങ്ങി. കാലിൽ ഒര് നനവ് പടർന്നപ്പോൾ അവൻ എണീറ്റു.. സീറോ വാൾട്ടിൻ്റെ വെളിച്ചത്തിൽ അവൻ കണ്ടു… വയറിൽ അമർത്തിപ്പിടിച്ച് കരയുന്ന മെഹറിനേ അവന് ഞെട്ടി എഴുനേറ്റു.. “എന്താ .. മെഹ്റൂ. എന്തിനാ കരയുന്നേ… ഞാനില്ലേ നിൻ്റെ കൂടെ ന്തായാലും പറഞ്ഞോ? വയറ് വേദനിക്കുന്നുണ്ടോ ” ഉം. അവൾ മൂളി — ഉമ്മാനേ വിളിക്കണോ ചൂട് വെള്ളം വേണോ. — അവൻ ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു.. – ” എനിക്ക് – എനിക്ക്.ഒരു അവൾ. വാക്കുകൾക്കായി .പരതി… അവൻ വേഗം എഴുന്നേറ്റ് ചൂടുവെള്ളം ഉണ്ടാക്കി കൊണ്ട് വന്നു… അവളത് കുടിച്ചു … ഇപ്പോൾ കുറഞ്ഞോ.. “ഇല്ല. ഇത് കുറയൂലാ… അവന് എന്തോ മനസ്സിലായപോലേ… എഴുന്നേറ്റു അലമാര തുറന്നു. ഒര് പാകറ്റ് പാഡ് അവൾക്ക് കൊടുത്തു… അവൾ അതിശയത്തോടെ അവനേ. നോക്കി.. – അവൾക്ക് അവനോട് ഒര് പാടിഷ്ടം തോന്നീ…തൻ്റെ മനസ്സറിഞ്ഞത്. പോലേ… അവൻ അവളെ താങ്ങിയെണീപ്പിച്ചു ബാത്ത് റൂമിൽ പോയി വാ മെഹ്റൂ എൻ്റെ കൂട്ടുകാരൻ പറഞ്ഞതാ ഇതൊരണ്ണം വാങ്ങി വെക്കാൻ അവനും. ഇതേ അനുഭവം ആയിരിന്നത്രേ ,അവൻ ചിരിച്ചു… ഇനി പേടിയുണ്ടോ .. എന്നേ…. പേടിക്കണ്ട കെട്ടോ … ഞാനന്നും നിൻ്റെ .കൂട്ടുകാരനായിരിക്കും… അവൾ പേടിയെല്ലാം മറന്ന് .അവനെ കെട്ടിപ്പിടിച്ചു… അവൻ ഒരു കുഞ്ഞിനേപ്പോലേ അവളെ .തലോടിക്കൊണ്ടിരുന്നു.- അവൾ മനസ്സിൽ പറഞ്ഞു. തൻ്റെ സങ്കൽപ പുരുഷനെ പടച്ചവൻ തനിക്ക് തന്നിരിക്കുന്നു… അവൾ സൃഷ്ടാവിനോട് നന്ദി പറഞ്ഞു. ഇനിയും കഥകൾക്ക് ഈ പേജ് ലൈക്ക് ചെയ്യൂ… ശുഭം

രചന: sainaba raoof

Leave a Reply

Your email address will not be published. Required fields are marked *