ചാറ്റൽ മഴയെ സ്നേഹിച്ച പെൺകുട്ടി

രചന : – ദിവ്യ വി.പി

ആദ്യമായി ഞാനവനെ കാണുന്നത് ചാറ്റൽ മഴയിൽ നനഞ്ഞു കുതിർന്ന് കോളേജ് കാമ്പസിന്റ വാക മരച്ചുവട്ടിൽ നിന്നുകൊണ്ട് ആരും കാണാതെ സിഗരറ്റ് വലിക്കുന്നതാണ് . ആ ചാറ്റൽ മഴ തീരുന്നത് വരെ ഒരു കൗതുകത്തോടെ ഞാൻ ആ കാഴ്ച എന്റെ കണ്ണിൽ പകർത്തി . പിന്നീട് എപ്പോഴോ പെയ്ത മഴയിൽ എന്റെ കുടയും തട്ടിപ്പറിച്ചുകൊണ്ട് അവനെവിടക്കോ ഓടിപോയി .അന്ന് ഞാൻ കാഴ്ചക്കാരുടെ മുന്നിൽ നാണിച്ചു നിന്നും . അപ്പോഴാണ് ഞാൻ മനസ്സിലാക്കിയത് മഴയ്ക്ക് അനുരാഗത്തിന്റെ ഭാവമാണെന്ന് .

ചെറിയ ചാറ്റൽ മഴ അവന് എന്നും വളരെ ഇഷ്ട്ടമായിരുന്നുവെന്ന് ഞാൻ മനസ്സിലാക്കിയ നാൾ മുതൽ മഴയെ ഞാൻ പ്രണയിച്ചുകൊണ്ടേയിരുന്നു . മഴയിൽ നനഞ്ഞ അവൻറെ കൺ പീലികളെ നോക്കിനിൽക്കാൻ എനിക്ക് ഏറെ ഇഷ്ടമായിരുന്നു .

ശക്തന്റെ വഴിയോരത്തുള്ള തട്ടുകടയിൽ നിന്ന് നല്ല ചൂടുള്ള ചായയും പരിപ്പുവടയും പിന്നെ ചായ ഊതിയൂതി കുടിക്കുന്ന ശീലവും അവനിൽ നിന്നാണ് എനിക്ക് കിട്ടിയത് . പിന്നെ മഴയുള്ള ദിവസങ്ങളിൽ ഇതെന്റെ പതിവായിമാറി .

പിന്നെ ഞാൻ മഴയുടെ രാക്ഷസഭാവം അറിഞ്ഞു . എന്റെ മടിയിൽ കിടന്ന് രക്തം ശർദ്ദിച്ച് കൊണ്ട് അവൻ മരിച്ചുവീണത് താളം തെറ്റി പെയ്ത ഒരു രാത്രി മഴയിലായിരുന്നു .

ഇപ്പോൾ ഓരോ ചാറ്റൽ മഴത്തുള്ളിയും എന്നെ സ്പര്ശിക്കുമ്പോൾ അവൻറെ സാന്നിധൃം ഞാൻ അറിയാതെ അറിയുന്നു . പണ്ടെങ്ങോ പറയാൻ ബാക്കിവെച്ചതെല്ലാം അവനെന്നോട് പറയുന്നുണ്ടോ യെന്ന് തോന്നും . ഇനിയും തോരാത്ത കണ്ണുനീരുമായി ഞാൻ നിന്നേയും കാത്തു നിൽക്കുമ്പോൾ ഒരു മഴ പെയ്തിരുന്നെങ്കിൽ എന്ന് ഞാനാശിച്ചുപോയി ഇന്ന് . ഇനിയെന്നെങ്കിലും ആ ചാറ്റൽ മഴയിൽ ഈ ഇടനാഴിയിലൂടെ നിന്റെ കയ്യിൽ പിടിച്ച് കിന്നാരം പറഞ്ഞ് നടക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഇന്നും ഞാൻ വെറുതെ മോഹിച്ചുകൊണ്ട്…………

രചന : – ദിവ്യ വി.പി

Leave a Reply

Your email address will not be published. Required fields are marked *