”നമ്മൾ ഇവിടുന്ന് ചാടിയാൽ എത്ര സമയം എടുക്കും താഴെ എത്താൻ???”

രചന : – Nafiya Nafi‎

”ഇത് നല്ല ആഴമില്ലെ…എന്നാലും ഒരു മിനിറ്റ് എടുക്കുമായിരിക്കും”

”മരിക്കുമ്പോൾ വേദനിക്കുമോ??”

”നല്ല വേദനയുണ്ടാകുമെന്നാണ് ഞാൻ കേട്ടത്…എന്നാലും താഴെ മൊത്തം പാറയല്ലേ…അവിടെ എത്തുന്ന നിമിഷം തന്നെ കഷ്ണങ്ങളായി നമ്മൾ ചിന്നി ചിതറും….അപ്പൊ വേദന കുറച്ചു നിമിഷം മാത്രം അനുഭവിച്ചാൽ മതിയാകും..”

”അത് കഴിഞ്ഞാൽ എന്ത് സംഭവിക്കും????”

”അത് കഴിഞ്ഞാൽ നമ്മുടെ ആത്മാക്കൾ ശരീരത്തിൽ നിന്ന് വേർപെടും…പിന്നെ നമ്മൾ ആഗ്രഹിച്ചത് പോലെ ആ കാണുന്ന മലകളും അരുവികളും പിന്നെ ഈ മേഘങ്ങളുമെല്ലാം താണ്ടി കടന്ന് നമ്മൾ സ്വപ്നം കണ്ട ആ സ്വർഗത്തിൽ എത്തും…ഞാനും നീയും മാത്രമുള്ള സ്വർഗം..അവിടെ ആരും നമ്മളെ ശല്യം ചെയ്യാനുണ്ടാകില്ല..നമ്മുടെ മമ്മിയും പപ്പയും ..ആരും..”

”അപ്പൊ പപ്പയ്ക്കും മമ്മിക്കും സങ്കടമാകില്ലേ ??”

”അവർക്ക് നമ്മളെ ഇഷ്ടമില്ലല്ലോ…അപ്പൊ അവർക്കെങ്ങനെ സങ്കടമുണ്ടാകും??”

” ശെരിക്കും അവർക്ക് നമ്മളോട് ഇഷ്ടമില്ലേ…??”

”ഉണ്ടെങ്കിലെന്താ അവർക്ക് നമ്മളുടെ ഇഷ്ടത്തെ അംഗീകരിച്ചാൽ…എന്നെ ഒരുപാട് തല്ലി ..കുടിക്കാൻ പച്ച വെള്ളം പോലും തന്നില്ല…ഞാൻ കുടുംബത്തെ പറയിപ്പിക്കാൻ ജനിച്ച അശ്രീകരമാണത്രെ …”

”അത്കൊണ്ട് മാത്രം അവർക്ക് നമ്മളെ ഇഷ്ടമില്ലന്ന് പറയാൻ പറ്റുമോ??”

”പിന്നെ ???…നീ എന്താ ഇങ്ങനെയൊക്കെ പറയുന്നേ??”

”ഞാൻ ആലോചിക്കുകയായിരുന്നു…രണ്ട് മാസങ്ങൾക്ക് മുൻപ് ഞാൻ ബൈക്കിൽ നിന്ന് വീണത് ഓർമ്മയില്ലേ നിനക്ക്..??? അന്ന് എന്നെ ആശുപത്രിയിൽ കൊണ്ടുപോയ ചേട്ടൻ വിവരം അറിയിക്കാൻ മമ്മിയെ വിളിച്ചതാ…

മമ്മി എന്റെ മോനേ എന്നും വിളിച്ചു ബോധം കേട്ട് വീണു….ഉറക്കംപോലും ഉപേക്ഷിച്ച് എന്റെ ബെഡിന് ചുറ്റും ഇരിക്കയായിരുന്നു അവർ…. ആ രാത്രി മുഴുവൻ….മമ്മി ചെറുതായി ഒന്ന് മയങ്ങി എന്ന് ഉറപ്പായപ്പോൾ പപ്പ വന്നു എന്റെ കവിളിൽ ഉമ്മ തന്നു..പിന്നെ ജനവാതിലിനടുത്തേക്ക് മാറി പപ്പ വിതുമ്പി കരയായിരുന്നു…പപ്പ എന്നെ ചീത്ത പറയാറുണ്ട്, തല്ലാറുണ്ട്…പക്ഷെ എന്നെ ഇഷ്ടാ…ജീവനാ…എനിക്കുറപ്പുണ്ട് ”

”കണ്ടോ കണ്ടോ….നീ അവസാനം കാലുമാറുമെന്ന് എനിക്ക് നേരത്തെ ഉറപ്പുണ്ടായിരുന്നു ……. നിന്നെ വിശ്വസിച്ച് ഇതിന് ഇറങ്ങി തിരിച്ച എന്നെ പറഞ്ഞാൽ മതിയല്ലോ???”

”നീ കരയല്ലേ…????…ഞാൻ കാലുമാറിയതല്ല …..നീ ശെരിക്ക് ആലോചിച്ചു നോക്ക്…നിന്റെ പപ്പയും മമ്മിയും നിന്നെ സ്നേഹിച്ചിട്ടില്ലാന്ന് നിനക്ക് നെഞ്ചിൽ കൈവച്ചു പറയാൻ പറ്റുവോ??”

കുറച്ചു സമയത്തെ മൗനത്തിന് ശേഷം…..

”ശരിയാ…എനിക്കും ഇതുപോലെ അനുഭവങ്ങളുണ്ട്….സ്നേഹമില്ലെന്ന് പറയാൻ കഴിയില്ല ”

”അപ്പൊ പിന്നെ നമ്മൾ മരിച്ചാൽ അവർ വിഷമിക്കില്ലേ…???”

”വിഷമിക്കുമോ???…..വിഷമിക്കും അല്ലെ ”

”എന്നാ പിന്നെ നമ്മൾക്ക് മരിക്കണോ???”

”വേണ്ടേ???…..വേണ്ടല്ലേ ..അപ്പൊ പിന്നെ നമ്മൾ സ്വപ്നം കണ്ട ആ ജീവിതം??”

”നമ്മൾ മരിച്ച് കഴിഞ്ഞതിന് ശേഷം ബാക്കിയുള്ള ജീവിതം മുഴുവൻ നമ്മളെ ഓർത്ത് കണ്ണീരൊഴുക്കുന്ന പപ്പയും മമ്മിയെയും കണ്ട് കൊണ്ട് ആ സ്വപ്ന ജീവിതം ആസ്വദിക്കാൻ പറ്റുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ???”

‘..???”

”ഇല്ല…”

”പക്ഷെ,എന്നാലും ഞാൻ ഇല്ലാതെ,നിനക്ക് ജീവിക്കാൻ പറ്റുമോ????”

”ആദ്യം ഇത്തിരി സങ്കടമൊക്കെ ഉണ്ടാകും…പിന്നെ അത് മാറിക്കൊള്ളും”

” എന്നാലും നമ്മൾ മാത്രമുള്ള ആ സ്വർഗ്ഗ ജീവിതം??”

”കുറെ കാലം കഴിഞ്ഞാൽ നമ്മൾ പ്രായമായി മരിക്കില്ലേ…അപ്പൊ ഒന്നിക്കാമല്ലോ??

”അതിനു മുൻപ് നീ വേറെ വിവാഹം കഴിക്കുമോ??”

”ഞാനോ???…..ഒരിക്കലുമില്ല…ഇനി നീയോ??”’

”പോടാ..എനിക്കതിന് കഴിയുമെന്ന് നിനക്ക് തോന്നുന്നുണ്ടോ???”

”അതില്ല….എന്നാലും ചുമ്മാ ചോദിച്ചതാ..”

”എന്നാൽ നമുക്ക് മടങ്ങാം…വൈകിയാൽ ചിലപ്പോ പപ്പയ്ക്കും മമ്മിക്കും ടെൻഷൻ ആകും…നീ എന്നെ വീട്ടിലാക്കിത്താ..”

വർഷങ്ങൾക്ക് ശേഷം…ഒരു റെസ്റ്റോറന്റിൽ..

” രമ്യ ……നിനക്കെന്നെ മനസ്സിലായോ???”

”ഹ..ഹായ്…ശ്യാം നീ..നീ ഇവിടെ??”

”ഞാൻ ഇങ്ങോട്ട് ട്രാൻസ്ഫെറായി…നീ എന്താ ഇവിടെ??”

”ഞാൻ ഇവളെയും കൊണ്ട് ഹോസ്പിറ്റലിൽ വന്നതാ”

”ആണോ..???…ഏതാ ഈ കുട്ടി??”

”ഇതെന്റെ മോള്..”

”എന്ത്!!!!!????? …… നിന്റെ മോളോ??..അതിന് നിന്റെ കല്യാണം കഴിഞ്ഞോ??”

”(വിളറിയ മുഖവുമായി)…ഡാ ….അത് പിന്നെ…. കഴിക്കേണ്ടി വന്നു??”

”അപ്പൊ നീ എനിക്ക് തന്ന വാക്കോ???”

”വീട്ടുകാർ നിർബന്ധിച്ചപ്പോ കഴിക്കേണ്ടി വന്നു…വേറെ വഴിയില്ലായിരുന്നു”

”എന്നെയും എന്റെ വീട്ടുകാർ ഒരുപാട് നിർബന്ധിച്ചതാ…പക്ഷെ നിനക്ക് തന്ന വാക്കിന്റെ പേരിൽ മാത്രമാണ് ഞാൻ വേറെ വിവാഹമൊന്നും കഴിക്കാതെ ഇപ്പോഴും ഒറ്റത്തടിയായി ജീവിക്കുന്നത്..പക്ഷെ,നീ…നീ ഇങ്ങനെ ഒരു ചതി ചെയ്യുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല…ഞങ്ങൾ പുരുഷന്മാരുടെ ജീവിതം തകർക്കാൻ വേണ്ടിയിട്ട് മാത്രമാണോ ദൈവം നിങ്ങൾ സ്ത്രീകളെ സൃഷ്ടിച്ചത്..”

”ഡാ..പതുക്കെ പറ..എന്റെ ഭർത്താവ് പുറത്തുണ്ട്..പുള്ളി ഇത് കേട്ടാൽ എന്റെ കുടുംബ ജീവിതം തകരും”

”കേൾക്കട്ടെ……നീ ഇത്രയും വലിയ വഞ്ചകിയാണെന്ന് അയാളും അറിയട്ടെ”

”ഡാ..ഞാൻ നിന്റെ കാല് പിടിക്കാം…എന്റെ ഭർത്താവും മകളും അടങ്ങിയ ഈ കൊച്ചു ജീവിതമാണ് എന്റെ സ്വർഗ്ഗം..അത് നീ നശിപ്പിക്കല്ലേ..പ്ളീസ്”

”ഇപ്പൊ നിനക്കങ്ങനെ ആയല്ലേ..??? ..പണ്ട് നീ ഇതൊന്നുമല്ലല്ലോ പറഞ്ഞിരുന്നത്…എന്റെ കൂടെയുള്ള ജീവിതമാണ് സ്വർഗ്ഗമെന്നല്ലേ ??”

”ഡാ ഞാൻ എല്ലാത്തിനും മാപ്പ് പറയുന്നു…നിനക്കൊന്നും നഷ്ടപ്പെട്ടിട്ടില്ല..നീ ഇപ്പോഴും ചെറുപ്പമാണ്..നിനക്ക് എന്നേക്കാൾ നല്ല പെൺകുട്ടിയെ ഇനിയും കിട്ടും”

”പറ്റില്ല..”

”ഡാ..നിനക്ക് പറ്റും”

”അതിന് അവള് കൂടെ സമ്മതിക്കണ്ടേ??”

”ആര്..??”

”എന്റെ ഭാര്യ…അല്ലാതാര്??”

‘ഒരുവലിയ പൊട്ടിച്ചിരിയോടെ അപ്പൊ നിന്റെ കല്യാണവും കഴിഞ്ഞോ??”

‘ അല്ലാതെ പിന്നെ???”

”നന്നായി …ഞാൻ പലപ്പോഴും സങ്കടപ്പെടാറുണ്ട് ..നീ വേറെ പെൺകുട്ടിയെ വിവാഹം കഴിച്ചില്ലെങ്കിലോ എന്ന്…??..ഇപ്പൊ എനിക്ക് സമാധാനമായി”

കുറച്ചു സമയത്തെ കുശലാന്വേഷണത്തിന് ശേഷം,

”ഡാ..ഞാൻ പോകട്ടെ…ഹസ് വിളിക്കുന്നുണ്ട്”

”ശെരി…ഓക്കേ…വീണ്ടും കാണാം ..നമ്പർ സേവ് ചെയ്തിട്ടുണ്ടല്ലോ ”

”ഉണ്ടെടാ..ഞാൻ വിളിക്കാം”

അവർ രണ്ട് പേരും മടങ്ങാൻ മടങ്ങാൻ ഒരുങ്ങുന്നതിനിടെ,

”ഡീ…ഒരു മിനിറ്റ്, അന്ന് നമ്മൾ പറഞ്ഞില്ലേ…മരണത്തിന് ശേഷം നമ്മൾ രണ്ടു പേരും മാത്രമുള്ള ഒരു സ്വർഗ്ഗത്തെ പറ്റി….ആ സ്വർഗത്തെ ഞാൻ കാത്തിരിക്കണോ??”

” വേണ്ടാ…എന്റെ മോളും ഭർത്താവുമില്ലാത്ത ഒരു സ്വർഗ്ഗവും എനിക്ക് വേണ്ട”

———————————————————————————————————–

പരസ്പരം കെട്ടിപ്പുണർന്ന് മരണമുഖത്തേക്ക് എടുത്തു ചാടുന്ന കുട്ടികമിതാക്കളുടെ വാർത്തകൾ നിരന്തരം നമ്മളെ അലോസരപ്പെടുത്തികൊണ്ടിരിക്കുന്നു.അവരോർക്കുക,ഒരു നൈമിഷികതയിൽ ഉണർന്ന ആവേശത്തിൽ അവർ തട്ടിത്തെറിപ്പിക്കുന്നത് നിറയെ സാധ്യതകളും പ്രതീക്ഷകളുമായി അവരെ കാത്തിരിക്കുന്ന നാളെയുടെ പുലരികളെയാണ്….

എന്നും നല്ല വാർത്തകൾ മാത്രം കേൾക്കാൻ ഇടവരട്ടെ..

രചന : – Nafiya Nafi‎

Leave a Reply

Your email address will not be published. Required fields are marked *