നിനവറിയാതെ PART 37

മുപ്പത്തിആറാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 36

PART 37

യദു കാറിൽ നിന്നിറങ്ങി നടക്കാൻ തുടങ്ങിയതും പിന്നിൽ നിന്നാരോ അവന്റെ തലയിൽ ഹോക്കി സ്റ്റിക് കൊണ്ട് ശക്തമായി അടിച്ചു.. യദു ബോധം കെട്ടു വീണു.. വേദു പുറത്തിറങ്ങിയതും പിന്നിൽ നിന്നാരോ അവളുടെ വാ പൊത്തി.. ആ മുഖത്തേക്ക് spray ചെയ്ത ക്ലോറോഫോമിന്റെ ഗന്ധത്താൽ ആ കണ്ണുകൾ അടഞ്ഞു.. പിന്നീടവിടെ നടന്നതൊന്നും അവർ രണ്ടും അറിഞ്ഞില്ല…

****

“വേദികയെ നിനക്ക് നഷ്ട്ടമാകും.. ” അയാൾ പറഞ്ഞു നിർത്തിയതും ,, കിച്ചൂ ഒന്നും പറയാതെ അവിടെ നിന്നും എണീറ്റു പോയി.. പിന്നാലെ നിവിയും ..

കുറച്ച് ദൂരം ചെന്നപ്പോൾ നിവി കാർ നിർത്തി . കിച്ചുവിനെ നോക്കി.. കരഞ്ഞു കലങ്ങിയ കണ്ണുകളും നീറുന്ന മനസ്സുമായി ഇരിക്കുന്ന അവനെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കുമെന്നറിയതെ നിവി ഡോർ തുറന്നു പുറത്തേക്കിറങ്ങി.. സൈലന്റ് മോഡിൽ ആയതുകൊണ്ട് തന്നെ ഫോൺ റിങ് ചെയ്യുന്നതൊന്നും കിച്ചൂ അറിഞ്ഞില്ല.. ഒരിളം തെന്നൽ അവരെ തലോടി കടന്നു പോയി…അവിടമാകെ മുല്ലപ്പൂവിന്റെ സൗരഭ്യം പടർന്നു…. കിച്ചുവിന്റെ മനസ്സിൽ വേദികയുടെ ചിത്രം നിറഞ്ഞു നിന്നു.. യാന്ത്രികമായി ആ കാലുകൾ ചലിച്ചു…

“കിച്ചു.. നിക്ക്.. നീ എവിടേക്കാ പോകുന്നത് ? ”

“അറിയില്ല.. എനിക്ക് ഒന്നും അറിയില്ല.. പറയ്യ്‌ നിവി അയാൾ പറഞ്ഞത് കള്ളമല്ലേ ? ഞാൻ കേട്ടതെല്ലാം വെറും കെട്ടുകഥകൾ മാത്രമാണെന്ന് പറയ്യ്‌ നിവി… വേദിക എന്റെയല്ലേ.. ?

എങ്ങനെയാ നിവി എനിക്ക് മാത്രം അറിയാവുന്ന കാര്യങ്ങൾ അയാൾ പറഞ്ഞത് ? ആരൊക്കെ എന്തൊക്കെ പറഞ്ഞാലും വേദിക എന്റേതാണ് എന്റേത് മാത്രം… ആർക്കും വിട്ടു കൊടുക്കില്ല .. ഒരു നിഴൽ പോലെ ഞാൻ എന്നും അവൾക്കൊപ്പമുണ്ടായിരുന്നതല്ലേ ….?ആ എന്നെ തനിച്ചാക്കി പോകാൻ അവൾക്ക് കഴിയുമോ ”

അവൻ ഒരു കൊച്ചു കുട്ടിയെ പോലെ നിവിയെ കെട്ടിപ്പിടിച്ചു കരഞ്ഞു.. ആ സങ്കടത്തിൽ പ്രകൃതിയും നിശബ്ദതയായി പങ്കുചേർന്നു..

” കിച്ചൂ നീ ഇങ്ങനെ തളരാതെ.. ഇതൊന്നും സത്യമാവണമെന്നില്ല.. നിങ്ങൾ ഒന്നാവേണ്ടവർ ആണെങ്കിൽ ഒരു ശക്തിക്കും നിങ്ങളെ പിരിക്കാനാവില്ല.. നിന്നെ പോലൊരാൾ അങ്ങനെ ആണ് ചിന്തിക്കേണ്ടത്.. ഇപ്പോൾ കേട്ടതെല്ലാം മറന്നേക്ക്.. ”

” അയാൾ പറഞ്ഞത് സത്യമാണോന്ന് എനിക്കറിയില്ല.. അറിയാൻ ഞാൻ ശ്രമിക്കുന്നുമില്ല.. പക്ഷേ ഒന്നെനിക്കറിയാം വേദിക ഇല്ലാത്ത ഈ ലോകത്തിൽ ആദിയും ഉണ്ടാവില്ല.. ”

അവിടമാകെ തളം കെട്ടിനിന്ന നിശബ്ദതയെ ഭേദിച്ചുകൊണ്ടാ – വാക്കുകൾ മുഴങ്ങി… ശക്തമായി കാറ്റുവീശി , മരങ്ങൾ ഇലകൾ പൊഴിച്ചു.. കിളികൾ ചില്ലകൾ വിട്ട് പറന്നകന്നു…കിച്ചു നിറഞ്ഞ മിഴികൾ തുടച്ചു , വിജനമായ ആ പാതയിലൂടെ ദിശയറിയതവൻ മുൻപോട്ട് നടന്നു…

” കിച്ചൂ… ”

” ഞാൻ തിരിച്ചു വരും നിവി.. പക്ഷെ കുറച്ചു സമയം എനിക്ക് തനിച്ചിരിക്കണം.. ”

നിവി അവനെ തടഞ്ഞില്ല… കിച്ചുവിനെ നോക്കി അവിടെ നിന്നു.. കുറെ സമയം കഴിഞ്ഞിട്ടും കിച്ചുവിനെ കാണാതെ വന്നപ്പോൾ നിവിയുടെ ഹൃദയം കൂടുതൽ വേഗത്തിൽ മിടിക്കാൻ തുടങ്ങി..

“നമുക്ക് പോകാം ” പിന്നിൽ നിന്നും ശബ്ദം കേട്ടിടത്തേക്ക് നിവി നോക്കി…

” കിച്ചു ,,നീ ഇത്രയും സമയം എവിടെയായിരുന്നു ? ”

“ഇവിടെ ഒക്കെ തന്നെ ഉണ്ടായിരുന്നു.. ”

പോയപ്പോഴുള്ള കിച്ചു ആയിരുന്നില്ല തിരിച്ചു വന്നപ്പോൾ.. ആ മുഖത്തിപ്പോൾ സങ്കടമില്ല. ചെറു ചിരിയോടെ നിൽക്കുന്ന കിച്ചുവിനെ കണ്ട് നിവി ഞെട്ടി..

” നിവി പോകാം.. ”

” ങേ ! ”

” നിവി , തിരിച്ചു പോകാന്ന്..”

” ആഹ്.. ഞാൻ ഡ്രൈവ് ചെയ്യാം.. ”

” വേണ്ട.. ഞാൻ ചെയ്യാം… ” കിച്ചു നിവിയുടെ കയ്യിൽ നിന്നും കീ വാങ്ങി.. കാർ start ചെയ്തു..

” കിച്ചൂ നീ ok അല്ലേ ? “നിവി സംശയത്തോടെ അവനെ നോക്കി..

“എനിക്ക് വട്ടായോ എന്നൊരു സംശയം ഉണ്ടല്ലേ ? ” കിച്ചു പുരികം പൊക്കി ചോദിച്ചു..

“ചെറുതായിട്ട്.. ഇത്രയും നേരം കരഞ്ഞുകൊണ്ട് നിന്ന നീ , പെട്ടെന്ന് മാറിയപ്പോൾ ഒരു സംശയം ?… ”

” ഇവിടുന്ന് ദിശയറിയാതെ നടന്ന് ചെന്നു നിന്നത് ഒരു അരുവിയുടെ അടുത്തായിരുന്നു.. ചെമ്പകപൂക്കളുടെ സുഗന്ധം പരത്തുന്ന കാറ്റും…ഞാൻ എന്നെ തന്നെ മറന്നു പോയ നിമിഷങ്ങൾ..

പാറക്കല്ലുകളിൽ തട്ടി ചിന്നിച്ചിതറി പാലുപോലെ പതഞ്ഞൊഴുകുന്ന ആ വെള്ളത്തുള്ളികൾക്കും പറയാൻ ഉണ്ടായിരുന്നു പ്രണയത്തിന്റെ , കാത്തിരിപ്പിന്റെ കഥ.. അങ്ങനെ ഞാൻ എന്റെ സങ്കടങ്ങൾ എല്ലാം ആ അരുവിയിൽ ഒഴുക്കി വിട്ടു…” കുസൃതിയോടെ കിച്ചു പറഞ്ഞു.

” ഏത് ഭാഷയിലാ കിച്ചാ കഥ പറഞ്ഞു തന്നത് ? ”

“കൊങ്ങിണി..നിനക്ക് എന്തെങ്കിലും പ്രോബ്ലെം ഉണ്ടോ ? ”

” ഇല്ല.. ഇത്രയും നേരം നിനക്ക് വട്ടായോ എന്നൊരു സംശയം മാത്രമായിരുന്നു.. ഇപ്പോൾ ഏതാണ്ട് ഉറപ്പായി ..”

” അല്ല എന്തെങ്കിലും doubt ഉണ്ടേൽ ചോദിച്ചാൽ മതി.. clear ചെയ്തു തരാം..”

ഇതിപ്പോൾ ഞങ്ങളിൽ ആർക്കാണോ വട്ട്.. (നിവി : ആത്മ )

°°°°°°°°°°

വേദിക പതിയെ കണ്ണുകൾ തുറന്നു.. തലക്ക് വല്ലാത്തൊരു ഒരു ഭാരം തോന്നി..ചുറ്റും കണ്ണോടിച്ചപ്പോൾ താൻ ഹോസ്പിറ്റലിൽ ആണെന്ന് അവൾക്ക് മനസ്സിലായി.. ഡോർ തുറക്കുന്ന ശബ്‌ദം കേട്ട് ചെറുതായി തല തിരിച്ചു നോക്കി.. ഫോൺ വിളിച്ചുകൊണ്ട് അകത്തേക്ക്‌ വരുന്ന ആദിയെ ആണ് കണ്ടത്‌… എപ്പോഴും ആ ചുണ്ടിൽ നിറഞ്ഞു നിന്നിരുന്ന പുഞ്ചിരി അവനിൽ നിന്ന് മാഞ്ഞിരുന്നു..

” ആദി യദു എവിടെ ? ”

ആദിയെ കണ്ടതും അവൾ ചോദിച്ചു.. അവൻ മറുപടിയൊന്നും പറഞ്ഞില്ല..

” ആദി .. തന്നോടാണ് ചോദിച്ചത് ..where is യദു ? ”

“അത്‌ ..പിന്നെ.. നമ്മുടെ ..യദു..|

“യദുവിന് എന്താ പറ്റിയത് ..ആദി പറയ്യ്‌..”

” വീട്ടിൽ പോകാം..എല്ലാവരും നമ്മളെ കാത്തിരിക്കുവാ.. ”

” എനിക്ക് യദുവിനെ കാണണം …പറ യദു എവിടെയാ ? ”

“യദു…പോയി…”

ആദി അത്‌ പറഞ്ഞു കഴിഞ്ഞതും ഡോക്ടർ അകത്തേക്ക് വന്നു..

” വേദിക ഉണർന്നോ ? ഇപ്പോൾ എങ്ങനെ ഉണ്ട്.. ”

” നല്ല തലവേദന ഉണ്ട്.. ”

“സാരമില്ല.. ഒന്ന് ഫ്രഷായി കഴിയുമ്പോൾ മാറിക്കോളും..” ഡോക്ടർ അവളുടെ പൾസ് റേറ്റ് ചെക്ക് ചെയ്തു..

” ആദി ദേവ് എന്നല്ലേ പേര് പറഞ്ഞത്…. ഞാൻ പറഞ്ഞ സ്ട്രെസ്സിന്റെ കാര്യം മറക്കരുത്.. ”

“OK..ഡോക്ടർ … ഞങ്ങൾക്ക് ഇപ്പോൾ പോകാമോ ? ”

“ഡ്രിപ്പ് തീരുമ്പോൾ പോകാം.. ”

” OK.. thank you ഡോക്ടർ ”

ഡോക്ടർ പോയതും ആദി മൊബൈൽ എടുത്തു..

“ആദി …” വേദിക ആദിയെ വിളിക്കുമ്പോഴാണ് യദു അകത്തേക്ക് വരുന്നത്…അവനെ കണ്ടതും അവൾ ആദിയെ നോക്കി കണ്ണുരുട്ടി.. ആദി ,, എമർജൻസി exit തിരയുന്ന തിരക്കിൽ ആയിരുന്നു..

” ഏടത്തി എങ്ങനെ ഉണ്ട് ? ” യദു വേദുവിന്റെ അടുത്ത് വന്നിരുന്നു ചോദിച്ചു. അപ്പോഴും അവൾ നോക്കിയത് ആദിയെ ആയിരുന്നു..

“ഏടത്തി ..”

“മ് ?”

“ഇപ്പോൾ എങ്ങനെ ഉണ്ട് ? ”

” കുഴപ്പമില്ല.. യദു. നിനക്ക് എന്തെങ്കിലും പറ്റിയോ ? ”

” തലക്ക് അടി കിട്ടിയതിന്റെ വേദന ഉണ്ട്.. വേറെ പ്രോബ്ലെം ഒന്നുമില്ല..”

” എങ്ങനെയാ ഇവിടെ നമ്മൾ ഇവിടെ വന്നത് ? ”

” ഏതോ ജെറിനും അവന്റെ ഫ്രണ്ട്സും കൂടെയാ കൊണ്ട് വന്നത്‌.. ഇന്നലെ ആള് മാറിപ്പോയത് ആയിരിക്കും.. അല്ലെങ്കിൽ അവർ നമ്മളെ വെറുതെ വിടില്ലായിരുന്നു.. ” യദു ആശ്വാസത്തോടെ പറഞ്ഞു..

“Correct.. അല്ലാതെ നിങ്ങളെ രണ്ടിനെയും അറ്റാക്ക് ചെയ്യാൻ മാത്രം ഗതികെട്ടവർ ആരും കാണില്ല ” ആദി അവരെ കളിയാക്കി..

” ഏട്ടാ..അത്‌ വിട്ടേക്ക്.. കഴിഞ്ഞില്ലേ ..ആള് മാറിയത് തന്നെ ആയിരിക്കും.. ഞാൻ ബിൽ pay ചെയ്തിട്ട് റീസെപ്ഷനിൽ നിക്കാം .. ”

ഇവിടെ ഞാൻ ഒറ്റക്കോ? എന്നെ കൊലക്ക് കൊടുത്തെ അടങ്ങു അല്ലെ ( ആദി ആത്മ )

” വേണ്ട നിയും വേദുവും കൂടെ വന്നാൽ മതി .. ഞാൻ പോയി ബിൽ സെറ്റിൽ ചെയ്തോളാം…. അതാണ് എന്റെ ആരോഗ്യത്തിന് നല്ലത് ”

” യദു , നീ പൊക്കോ ഞാൻ ആദിയുടെ കൂടെ വന്നേക്കാം.. ” വേദിക ആദിയെ നോക്കാതെ യദുവിനോട് പറഞ്ഞു..

” Ok.. ” യദു പുറത്തേക്ക് പോയി..

“വേ… ദു..നമുക്കും പോയാ.. ലോ ? വേ…ണ്ടേ?” ആദി മടിച്ചു മടിച്ചു ചോദിച്ചു..

” എഡോ , തനിക്ക് വട്ടാണോ ? “അവൾ ദേഷ്യത്തിൽ അവനെ നോക്കി..

“അതിന് ഞാൻ .. യദു പോയി എന്നല്ലേ പറഞ്ഞത്.. ഞാൻ വന്നപ്പോൾ അവൻ വീട്ടിൽ പോയി. അതാണ് പറഞ്ഞത് പോയി എന്ന് .. ഞാൻ പറഞ്ഞത് വേദു എന്തിനാ തെറ്റിദ്ധരിച്ചത് ? വളരെ മോശമായിപോയി.. എന്നാലും നമ്മുടെ യദുവിനെ അങ്ങനെ ഓർക്കാൻ പാടില്ലായിരുന്നു.. ” ആദി സെന്റി വാരി വിതറി..

“അഭിനയിക്കുന്നതണോ അതോ ശരിക്കും വട്ടാണോ ? ”

” എന്നാൽ സത്യം പറയാം.. ഡോക്ടർ ആണ് പറഞ്ഞത് തന്റെ body മെന്റലി വളരെ വീക്കാണ് , അതുകൊണ്ട് ഒരു ചെറിയ ഷോക്ക് കൊടുത്തു നോക്കാൻ.. ഇപ്പോൾ തരാൻ പറ്റിയ ഏറ്റവും നല്ല ഷോക്ക് യദു ആയിരുന്നു..അതാ അങ്ങനെ പറഞ്ഞത്.. ഫീൽ ആയെങ്കിൽ സോറി… ”

” ദുഷ്ട്ടൻ.. എനിക്കൊന്നും വേണ്ട തന്റെ ചോറി… എവിടെ എങ്കിലും കിട്ടുമെങ്കിൽ കുറച്ച് മനുഷ്യത്യം വാങ്ങുന്നത് നല്ലതാണ്.. ”

” സോറി പറഞ്ഞില്ലേ അത് വിട്.. അല്ല ഇന്നലെ ശരിക്കും എന്താ നിങ്ങൾക്ക് സംഭവിച്ചത് ? ”

” ആരാ ..എന്താ ഒന്നും എനിക്കറിയില്ല..ഒരു സ്‌കോർപിയോ ഞങ്ങളുടെ കാറിനെ ബ്ലോക്ക് ചെയ്തുകൊണ്ടുവന്നുനിർത്തി..അത് എന്താന്ന് നോക്കാൻ ഇറങ്ങിയ യദുവിനെ ഒരാൾ അടിക്കുന്നകണ്ടതും ഓർമ ഉണ്ട്..പിന്നെ എന്താ നടന്നത് എന്ന് എനിക്കറിയില്ല.. ”

” മ്.. വാ നമുക്ക് പോകാം..”

…………

“മോളേ ഇപ്പോൾ വേദന കുറഞ്ഞോ ? ” വേദികക്ക് കോഫി കൊടുത്തുകൊണ്ട് അമ്മ ചോദിച്ചു..

” കുറഞ്ഞു ..ആദി എവിടെ പോയി ? ”

” അവൻ ഓഫീസിൽ എന്തോ ജോലി ഉണ്ടെന്ന് പറഞ്ഞു പോയതാ.. മോള് കുറച്ചു നേരം കൂടി കിടന്നോ.. ആദി വരുമ്പോൾ വിളിക്കാം… ”

“ഇപ്പോൾ ക്ഷീണം ഒക്കെ പോയി.. അമ്മാ ആ റൂമിൽ എന്താ ? ” അവരുടെ റൂമിനോട് ചേർന്നുള്ള ലോക്ക് ചെയ്തുകിടക്കുന്ന ആ റൂം ചൂണ്ടിക്കാട്ടി ചോദിച്ചു

” മോളോട് കിച്ചു പറഞ്ഞില്ലേ ? ”

” ഇല്ല…എന്താ അതിൽ ”

“അതിൽ മോളുടെ അവൻ വരച്ച ചിത്രങ്ങളാ .. ”

“എന്റേയോ ? ” അത്‌ കേട്ടതും ഞെട്ടലും ആകാംക്ഷയും അവളിൽ നിറഞ്ഞു..

“എനിക്ക്‌ ഒന്ന് കാണാൻ പറ്റുമോ ? ”

“കീ അവന്റെ കയ്യിലാ.. പിന്നെ ഞാൻ ഇത്‌ പറഞ്ഞ കാര്യം അവൻ അറിയേണ്ട..

മോൾ എന്നാ rest എടുത്തോ..ഞാൻ ഇടക്ക് വരാം ”

അത്രയും കൂടി കേട്ടതോടെ വേദു ആകെ തകർന്നു… തന്റെ ഇഷ്ട്ടം ഉള്ളിലൊതുക്കി അവൾ പതിയെ ആദിയിൽ നിന്നും. അകന്ന് തുടങ്ങി.. ആദിയെ മാത്രം അവൾ തന്നിൽ നിന്നും അകറ്റി , മറ്റുള്ളവരോട് കൂടുതൽ അടുത്തു.. പിന്നീട് സന്തോഷങ്ങളുടെ നാളുകൾ ആയിരുന്നു.. സുഖമുള്ളൊരു നോവായി ആദിയും.. ആദിയും ആ മാറ്റം ഉൾക്കൊള്ളാൻ ശ്രമിച്ചു.. അവനും ജോലിയും യാത്രയും എല്ലാമായി എല്ലാം മറക്കാൻ ശ്രമിച്ചു.. അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നു പോയി

°°°°°°°°°°°°°

” ഏടത്തി , ഏട്ടനെ ഒന്ന് വിളിക്കാമോ ? ഞാൻ വിളിച്ചിട്ട് എടുക്കുന്നില്ല.. ” വേദികയുടെ ക്യാബിനിലേക്ക് വന്ന് യദു പറഞ്ഞു.. അവൾ ഫോൺ എടുത്തു ആദിയെ വിളിച്ചു..

” Ring ചെയ്യുന്നുണ്ട് എടുത്തില്ല.. ഡ്രൈവിങിൽ ആയിരിക്കും.. ”

“ഏട്ടൻ എടുക്കാതെ ഇരിക്കുന്നതല്ല ..ഞാൻ കുറേനേരമായി try ചെയ്യുന്നു.. ”

” എന്തിനാ നീ ആദിയെ വിളിച്ചത് ..എന്തെങ്കിലും അത്യാവശ്യം ആണോ ? ”

പെട്ടെന്ന് യദുവിന് ഒരു call വന്നു അവന്റെ മുഖം മങ്ങി.. അവൻ വേഗം പുറത്തേക്ക് പോയി..

” യദു..നി എവിടെ പോകുവാ.. ”

“ഞാൻ വിളിക്കാം..ഏടത്തി ”

അത്രയും പറഞ്ഞു അവൻ പോയി..

” May I come in മാം.. ” ആൽവിൻ ഒരു പുച്ഛച്ചിരിയോടെ ചോദിച്ചു

” Come in ”

” മാഡത്തിനോട് ഒരു സന്തോഷ വാർത്ത പറയാൻ വന്നതാ.. ” അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു..

” ആദ്യം ആൽവിൻ പറയ്യ്‌..എന്നിട്ട് തീരുമാനിക്കാം സന്തോഷം ആണോ സങ്കടം ആണോന്ന്..”

“രണ്ടും ഉണ്ട്.. എനിക്ക്‌ സന്തോഷവും നിനക്ക് സങ്കടവും നൽകുന്ന ഒരു news.. ”

“എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ മനുഷ്യന് മനസ്സിലാകുന്ന ഭാഷയിൽ പറയണം.. ”

“പറയാൻ തന്നെയാണ് വന്നത്.. ആദിദേവ് മേനോന്റെ കാർ accident ആയി.. ഒരു ലോറിയുമായി കൂട്ടിയിടിച്ച് അവൻ ചത്തുന്ന്… ”

“Noo..” അവൾ ചെയറിൽ നിന്നു എണീറ്റു.. മനസ്സിൽ മുഴുവൻ ആദിയുടെ ചിരിക്കുന്ന മുഖം നിറഞ്ഞു നിന്നു..കണ്ണുകൾ നിറഞ്ഞൊഴുകി..

” സത്യമാണ് മാം.. അതുകൊണ്ടല്ലേ.. യദു ഒന്നും പറയാതെ പോയത്..സംശയം ഉണ്ടെങ്കിൽ അവനെ വിളിച്ചു ചോദിക്ക്.. ”

വേദികയുടെ കയ്യിൽ ഇരുന്ന പേന താഴെ വീണു.. ആ കണ്ണുകളെ ഇരുട്ട് മൂടുന്നത് അവൾ അറിഞ്ഞു…

തുടരും..

Like ചെയ്തു അഭിപ്രായങ്ങൾ അറിയിക്കണേ.. പൊങ്കാല ഇടേണ്ടവർ കുറച്ചു distance ഇട്ട് നിൽക്കുക 😬😬.. Stay home.. stay safe… വായിക്കുന്നോർ ലൈക്ക് ചെയ്യണേ…

രചന: Aparna Shaji

1 thought on “നിനവറിയാതെ PART 37

Leave a Reply

Your email address will not be published. Required fields are marked *