“അവളുടെ നോട്ടം എന്നിലേക്കാണോ എന്ന സംശയത്തിൽ ഞാൻ ഒന്ന് കൂടി ശ്രദ്ധയോടെ നോക്കി……

രചന : – ദീപക് ശോഭനൻ

“അവളുടെ നോട്ടം എന്നിലേക്കാണോ എന്ന സംശയത്തിൽ ഞാൻ ഒന്ന് കൂടി ശ്രദ്ധയോടെ നോക്കി……

“മറ്റാരെയെങ്കിലും ആയിരിക്കോ എന്ന് എന്റെ മനസ് എന്നോട് തന്നെ ചോദിച്ചു അത് ഉറപ്പിക്കാനായി ഞാൻ പിന്നിലേക്ക് നോക്കിയപ്പോൾ അവിടെ ആരും ഇല്ല .ഞാൻ ഉറപ്പിച്ചു അത് എന്നെ തന്നെയാണെന്ന്………….

“ഒരു പെൺകുട്ടി നോക്കിയാൽ പെട്ടെന്ന് പിടികൊടുക്കരുതെന്ന് കരുതി ഞാൻ വലിയ ജാടയിൽ ഇരുന്ന് കൂടെ കൂടെ ഒളികണ്ണിട്ട് നോക്കി…….

“അവൾ കൂട്ടുകാരോട് സംസാരിക്കുന്നതിന്റെ കൂടെ എന്നെ ശ്രദ്ധിക്കുന്നുണ്ട് എന്നെ കുറിച്ചാണോ അവരുടെ സംസാരം എന്ന് എനിക്ക് തോന്നി കാരണം അവളും കൂട്ടുകാരികളും എന്നെ ശ്രദ്ധിക്കാൻ തുടങ്ങി……..

“അവൾ ആരാണെന്ന് ഒരു പിടിയും കിട്ടുന്നില്ല മുൻപ് കണ്ടതായി ഓർക്കുന്നതും ഇല്ല എങ്കിലും എന്റെ സൗന്ദര്യത്തിൽ ലയിച്ച നോട്ടമാകാമെന്ന് ഞാൻ എന്നെ തന്നെ പറഞ്ഞ് പുകഴ്ത്തി……..

“അവരുടെ ഭാവത്തിൽ നിന്നും എനിക്ക് മനസിലായി അവർക്ക് എന്നോട് എന്തോ ചോദിക്കാൻ ഉണ്ടെന്ന് അങ്ങോട്ട് ചെന്ന് മിണ്ടി സ്വന്തം വില കളയണ്ടെന്നു കരുതി ഞാൻ വെയിറ്റ് ഇട്ട് അവിടെ ഫോണിൽ കളിച്ച് ഇരുന്നു…….

“ഒരു വിവാഹ നിശ്ചയത്തിന് പോയതായിരുന്നു ഒരുപാട് ആളുകൾക്കിടയിൽ നിന്നും എന്നെ തേടി എത്തിയ ആ കണ്ണുകളിലേക്ക് എന്റെ ചിന്തകൾ ഓടി മറഞ്ഞു……….

“വീട്ടുകാരുടെ കൂടെ പോകുന്ന സ്ഥലങ്ങളിലെല്ലാം കൂട്ടുകാരില്ലാതെ പോസ്റ്റായി ഇരിക്കുക പതിവാണ് അവിടെ ഏക ആശ്രയം ഫോൺ മാത്രമാണ് അതും കൂടി ഇല്ലങ്കിൽ പിന്നെ ചിന്തിക്കേണ്ടതെയില്ല……….

“ഓരോ ബന്ധുക്കളുടെ പരിചയപ്പെടലിനിടയിലും എന്റെ കണ്ണുകൾ അവളിലും കൂട്ടുകാരികളിലും ശ്രദ്ധപതിച്ചിരുന്നു. ഏതെങ്കിലും ബന്ധു ആയിരിക്കണമേ എന്ന് മനസിൽ പ്രാർത്ഥിക്കുകയും ചെയ്തു……………

“പോകുന്നതിന് മുൻപ് ഫുൾ ഡീറ്റിയൽസ് തപ്പാനുള്ള ശ്രമം ഞാൻ തുടങ്ങി പരിചയക്കാരായ കുട്ടികൾ ഇല്ലാത്തതിനാൽ എന്റെ ശ്രമം പാളി………….

“എന്തായാലും ആഹാരം കഴിക്കാമെന്ന ചിന്തയിൽ ഒഴിഞ്ഞ് കിടന്ന പന്ത്രണ്ട് പേർക്ക് ഇരിക്കാവുന്ന ഒരു ടേബിളിലെ ഒരു കസേരയിൽ ഞാൻ ഇരുന്നു എല്ലാവരും കഴിക്കാൻ വരുന്നുണ്ട്……

“അപ്പോഴേക്കും അവളും കൂട്ടുകാരും കഴിക്കാൻ എഴുന്നേച്ച് വന്നു എന്റെ സമീപം വന്ന് ഇരുന്നാൽ ഞാൻ ഒറ്റക്ക് അവർക്കിടയിൽ പോസ്റ്റാക്കുമെന്ന് എനിക്ക് അറിയാമായിരുന്നു..

“ചിന്തിച്ച പോലെ തന്നെ മറ്റെങ്ങും ഇരിക്കാതെ അവർ എന്റെ ചുറ്റിനും ഉള്ള കസേരകളിൽ അവർ സ്ഥാനം ഉറപ്പിച്ചു എണീറ്റ് പോകാം എന്ന് ആലോചിച്ചെങ്കിലും ഇമേജ് കരുതി അവിടെ തന്നെ ഇരുന്നു………..

“എല്ലാം കൂടി വന്നിരുന്ന് കലപിലാ സംസാരം തുടങ്ങി ഞാൻ അതും കേട്ട് മിണ്ടാതെ ഇരുന്നു
അതിനിടയിൽ ഒരുവൾ എന്നോട് ഹായ് പറഞ്ഞു ഞാനും തിരിച്ച് പറഞ്ഞു..

“അവളുടെ കണ്ണുകൾ കൂടെ കൂടെ എന്നിൽ പതിച്ചു എല്ലാവരും നല്ല ബോൾട് ആണ് നല്ല ഫ്രണ്ട്ലി അണ് ഞാനും അവരോടൊപ്പം കൂടി സംസാരത്തിൽ മുഴുകി അവൾ ഒന്നും മിണ്ടുന്നില്ല അധികം സംസാരിക്കാറില്ലാന്ന് തോന്നുന്നു………

“ഭക്ഷണം വന്നു കഴിച്ച് തുടങ്ങി അവൾ എന്നോട് സംസാരിക്കാൻ തുടങ്ങി എന്റെ പേരും എന്റെ ഡിറ്റയിൽസ് മുഴുവൻ അവൾ എന്നോട് പറയുന്നുണ്ടായിരുന്നു ഞാൻ ആകെ അതിശയിച്ചു……….

“എന്റെ മനസിൽ ഒരുപാട് ലഡുകൾ ഒരുമിച്ച് പൊട്ടി എന്നെ നന്നായി മനസിലാക്കിയ ഒരാൾ ആണല്ലൊ എന്ന് ഞാൻ ചിന്തിച്ചു എന്റെ ജോലി എളുപ്പമായി എന്ത ചിന്തയിൽ കളിച്ച് ചിരിച്ച് ഇരുന്നപ്പോൾ അവളുടെ അടുത്ത ചോദ്യം കേട്ട് ഞാൻ ഞെട്ടി…………..

“ഒരുമിച്ച് പൊട്ടിയ ലെഡുകൾ എല്ലാം ശൂന്യമായി അന്തരീക്ഷത്തിൽ പറന്നു എന്റെ റിലേ തന്നെ പോയി ചിന്തിച്ച് കൂട്ടിയ ആകാശ കൊട്ടാരം താഴെ വീണ് തകർന്നു തരിപ്പണമായി…………

“എന്നോട് സംസാരിച്ച് സംസാരിച്ച് എന്റെ അനിയന്റെ നമ്പരിനായുള്ള വരവായിരുന്നു അത് ഞാൻ ഒരു നിമിഷം നിശബ്ദനായി ആദ്യമെ ചെറിയ ജാടയിൽ ഇരുന്നത് കൊണ്ട് നാണം കെട്ടില്ല…………

“അനിയന്റെ കൂടെ പഠിച്ചതാണെന്ന് അവർ പറഞ്ഞു പിന്നെ ഞാൻ അധികമായി ഒന്നും സംസാരിക്കാൻ നിന്നില്ല കിട്ടിയ പണി തന്നെ വലുതായിരുന്നു………..

“എല്ലാവരും മൃഷ്ടാങ്കം കഴിച്ച് എന്നിൽ നിന്ന് അവന്റെ നമ്പരും വാങ്ങി അവർ by പറഞ്ഞ് പോയി ഞാൻ ഒരു നിമിഷം ചിന്തിച്ച് കൂട്ടിയതെല്ലാം വെറും വെറുതെയായി………..

NB: ഇനിയെങ്കിലും ഇതുപോലുള്ള നോട്ടങ്ങളിലും ചിരിയിലും ആദ്യമേ വീഴാതെ ജാടയിൽ ഇരുന്നാൽ അവസാനം നാണം കെടേണ്ടി വരില്ല അനുഭവം ഗുരു എന്ത് ചെയ്യാനാ പറ്റിപ്പോയില്ലെ…..

രചന : – ദീപക് ശോഭനൻ

Leave a Reply

Your email address will not be published. Required fields are marked *