ആരെങ്കിലും,,,, എനിക്കൊരു_500_രൂപ_തര്വോ….????

രചന : – Bipindas

ആരെങ്കിലും,,,,

എനിക്കൊരു 500 രൂപ തര്വോ….????

ഞാൻ ആത്മഹത്യയുടെ വക്കിലാണ്..!!

പരിചയമില്ലാത്ത കൂട്ടുകാരൻറെ ഫേയ്സ്ബുക്ക് പോസ്റ്റ് കണ്ട് ആ യുവകോമളൻ ചിരിച്ചു….!!

അഞ്ഞൂറ് രൂപയ്ക്കും ദാരിദ്ര്യമോ….?

എന്ന് മനസ്സിലോർത്തുകൊണ്ട്, അയാൾ തൻറെ പാൻറിൻറെ പോക്കറ്റിൽ കൈയ്യിട്ടു….!!

ആയിരത്തി അഞ്ഞൂറ്റിയൊന്ന് രൂപേടെ ലെതർ പഴ്സിനുള്ളിൽ കിടന്ന്,,,, രണ്ടായിരത്തിൻറെ നീലനിറത്തിലുള്ള പത്തെണ്ണോം, അഞ്ഞൂറിൻറെ തവിട്ട് നിറത്തിലുള്ള ആറെണ്ണോം “പല്ലിളിച്ചു”….!!

നൂറിൻറെ എട്ടെണ്ണം പുറത്തേയ്ക്ക് ചാടാൻ പാകത്തിലിരുന്ന് “ഹായ്” പറഞ്ഞു…..!!

കുഞ്ഞനറയിലിരുന്ന്, വല്ല്യ ബേങ്കുകളുടെ എ.ടി.എം കാർഡുകൾ “ഇതൊക്കെയെന്ത്” എന്നമട്ടിൽ തലയുയർത്തിനിന്നു….!!

ട്രൈൻ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്ത്യപ്പോഴാണ് അയാൾ നോട്ടുകെട്ടീന്ന് തലയുയർത്തീത്…. ഉടനടി പഴ്സ് പോക്കറ്റിലിട്ട്, ആപ്പിളിൻറെ ലാപ്ടോപ്പ് ബാഗും തൂക്കി, ബസ്റ്റാൻഡ് ലക്ഷ്യമാക്കി അയാളോടി….!!

ചെന്നിട്ടെന്തൊക്ക്യൊ തിരക്കുണ്ട്….!! കൊറേ സ്ഥലങ്ങളില് പോവാനുണ്ട്….!! ഇത്തിരി ആൾക്കാരെ കാണാനുണ്ട്….!! ഒത്തിരി സ്വപ്നങ്ങള് പൂണിയാനുണ്ട്.!!

ആദ്യം ആർ പി മാളിലെത്തണം….!! അവിടെ,,,, അവളുണ്ട്….!!

അവൾ….????

ഉം….!! ഫേയ്സ്ബുക്ക് സമ്മാനിച്ച സുന്ദരിയായ കൂട്ടുകാരി….!!

ആദ്യയ്ത്തെ കാഴ്ച്ചയാണ്….!! ഇത്തിരി ടെൻഷനൊക്കെയുണ്ട്….!!

എങ്ങന്യാ തൊടങ്ങല്….!! ആദ്യം എന്താ പറയല്….!! അവൾക്ക് എന്ത് വാങ്ങിക്കൊടുക്കും….!!

ഇങ്ങനൊക്കെ ചിന്തിച്ചുകൊണ്ടാണ് മെഡിക്കൽ കോളേജ് ബസ്സിലേക്ക് കയറീത്….

മഴ ചാറുന്നുണ്ട്….!!

പക്ഷെ,,,, അതയാൾക്ക് പ്രശ്നമല്ല…. മനസ്സ് നിറയെ പ്രണയമഴയാണ്…. അവളാണ്…. അവളുടെ ചിരിച്ചു നിക്കണ പ്രൊഫൈൽ പികാണ്….!! “ഞാൻ യക്ഷി”…. എന്ന് എഴുതിയ കറുത്ത കണ്ണടയിട്ട ചിരിച്ച കവർ ഫോട്ടോയാണ്….!!

നന്നായ് ചിരിക്കുമവൾ….!! പെട്ടൊന്ന് ദേഷ്യപ്പെടേം ചെയ്യും….!! കുറുംമ്പത്തി..!! നുണക്കുഴിയുള്ള മൂക്കുത്തിപ്പെണ്ണ്…..!!

ടിക്കറ്റ്_ടിക്കറ്റ്….!! എന്ന ശബ്ദം കേട്ടാണ് കണ്ണ് തുറന്നത്….!!

എങ്ങട്ടാ….???? കണ്ടക്ടറേട്ടൻറെ ചോദ്യം….!!

ഒര്_ആർപീ_മാള്…. അയാള് പറഞ്ഞു….!!

പത്ത്_പത്ത്…!! എന്ന മറുപടിയോടെ കണ്ടക്ടറേട്ടൻ അടുത്ത ആളിലേക്ക് തിരിഞ്ഞു….!!

പേഴ്സെടുക്കാനായി പോക്കറ്റില് കൈയ്യിട്ട യുവ കോമളൻ ഞെട്ടിപ്പോയ്..!! കിടുങ്ങിപ്പോയ്….!!

പേഴ്സ് കാണുന്നില്ല….!!

അയാള് പാൻറിൻറെ സൈഡുകളിലെ രണ്ടും, പിറകിലെ രണ്ടും പോക്കറ്റുകൾ വലിച്ച് പുറത്തേക്കിട്ട് തപ്പി….!! പോരാഞ്ഞ് ബ്രാൻഡഡ് ഷർട്ടിൻറെ പോക്കറ്റ്, നൂല് വരെ പുറത്തേക്ക് വലിച്ച് നോക്കി….!!

കുനിഞ്ഞു നിന്ന്, സീറ്റുകളുടെ അടിഭാഗവും, നിവർന്നു നിന്ന് സഹയാത്രക്കാരുടെ മുഖത്തേയ്ക്കും സംശയത്തോടെ മാറി മാറി നോക്കി….!!

ചെരിഞ്ഞു നിന്ന് ലാപ്ടോപ്പിൻറെ ബാഗില് നോക്കി….!! എന്തിന്,,,, കൈയ്യുംതലയും പുറത്തിട്ട് പിറകിലേക്ക് വരെ നോക്കി….!!

നോ രക്ഷ….!!

#വേഗം_വേഗം_സ്പീഡാക്ക്…. വീണ്ടും…. കണ്ടക്ടറുടെ ശബ്ദം….!!

കോരിച്ചൊരിയണ മഴയത്തും വിയർത്തൊലിച്ചുപോയി….!!

രാവിലെ,,,, പന്ത്രണ്ട് ഇഡ്ഡലീം, ഉള്ളി സാമ്പാറും കഴിച്ചതാണ്…. അതൊക്കെ പാടേ ദഹിച്ചുപോയി…. തല കറങ്ങുന്നപോലെ….!!

ഈശ്വരാ പത്ത് രൂപ പോലുമില്ലാലോ എന്തിനാ എനിക്കിങ്ങനൊരു ഗതി…. എന്ന് ഉള്ളാലെ പറഞ്ഞ് കരഞ്ഞു….!!

കണ്ടക്ടർ തിരിച്ചു വരുന്നുണ്ട്…. തന്നെ ലക്ഷ്യമാക്കിയാണയാൾ, ആൾക്കൂട്ടത്തെ വകഞ്ഞ് മാറ്റിക്കൊണ്ട് കുതിയ്ക്കുന്നത്….

ഇനി അയാള് ഒച്ചവെക്കും….!! എല്ലാരും അറിയും….!! മാനം പോവും….!!

#ഈശ്വരാ_നീ_തന്നെ_രക്ഷ….!!

ഉടനടി…. സർവ്വ ശക്തിയും സംഭരിച്ചുകൊണ്ട് അയാൾ ഉറക്കെ വിളിച്ച് പറഞ്ഞു….

#ആളെറങ്ങാനുണ്ട്….!!

മുന്നോട്ടെടുത്ത ബസ്സ് ഉടനടി ബ്രേക്കിട്ടു….!!

#ഓരോന്ന്_കേറിക്കോളും…. #മൻഷൻമാരെ_ബുദ്ധിമുട്ടിക്കാനായിട്ട്..

ബസ്സിനകത്ത് കണ്ടക്ടറുടെ ശകാലവർഷം….!! പുറത്ത് പ്രകൃതിയുടെ കാലവർഷം….!!

എല്ലാ കണ്ണുകളും അയാളിലേക്ക്….!!

എന്നാൽ ഒന്നും വകവെയ്ക്കാതെ അയാൾ പെരുമഴയത്തേക്കിറങ്ങി…!!

മഴ….!! മഴ….!! മഴ….!!

എങ്ങോട്ട് പോകണം, എന്തു ചെയ്യണം എന്നറിയാതെ പകച്ചു പോയ ആ മനുഷ്യൻ, നിന്ന നിൽപ്പില് മഴകൊണ്ടു…. ഇസ്തിരിയിട്ട വസ്ത്രങ്ങളൊക്കെ പെരുമഴയത്ത് കുതിർന്നു….!!

ഓഹ്….!! എത്ര പെട്ടൊന്നാണ് പ്രണയമഴ കൊലമഴയായത്….!! അയാളോർത്തു….!!

വഴിയിലൂടെ പോയ ഒരു തെരുവുപട്ടി അയാളെ നോക്കി ഇളിച്ചു കാട്ടി….!!

ഏന്തോ അത്ഭുതം കണ്ട മാതിരി, മാരുതിക്കാറിൽ പോയ കുട്ടിൾ കണ്ണ് വെളിയിലേക്കിട്ടു….!!

എല്ലാ കണ്ണുകളിലും ആശ്ചര്യ ചിഹ്നങ്ങൾ വ്യക്തമായി….!!

ഈശ്വരാ….!!

അയാൾ ആർത്തു കരഞ്ഞു….!!

” ആയിരം കണ്ണുമായ്….. കാത്തിരുന്നു നിന്നെ ഞാൻ…. ”

അയാളുടെ മൊബൈൽഫോൺ ശബ്ദിച്ചു….!! ഒന്ന്…. രണ്ട്…. മൂന്ന് തവണ….!!

അയാൾ എടുത്തില്ല…. അയാൾക്കുറപ്പാണ്…. അത്… അവളായിരിക്കും…. എന്ന്….

എന്ത് പറയും….? ഒരുപാട് ആശകൊടുത്തതല്ലേ….

അയാള് മുഖം പൊത്തിക്കരഞ്ഞു….!!

ഫോൺ നാലാമതും റിംങ് ചെയ്തു….!!

എന്ത് ചെയ്യും….!! തുറന്ന് പറഞ്ഞാലോ….???? വരുന്നിടത്ത് വെച്ചു കാണാം….!!

രണ്ടും കൽപ്പിച്ച് അയാൾ ഫോണെടുത്തു….

അവളല്ല….!!

അറിയാത്ത നമ്പറാണ്….

മറുതലയ്ക്കൽ ശബ്ദം….!!

#അലോ_ങ്ങളെ_പേയ്സ്_പോയീന്യാ…. #ഞാനീടെ_റെയിൽവേ_സ്റ്റേഷനീലിണ്ട്.. #മാണങ്കീ_ബേം_പോരീ….!!

ഹമ്മോ….!! ഞെട്ടിപ്പോയ്….!!

എങ്ങനൊക്കെയോ, ഇപ്പം വരാം…. അവിടെ നിൽക്കൂ…. എന്ന് പറഞ്ഞൊപ്പിച്ചുകൊണ്ട് അയാളോടി….!!

പെരുമഴയത്ത്…. റോട്ടിലൂടെ…. ഫുട്പാത്തിലൂടെ…. ചെളിയിലൂടെ….

ഓടിയോടി അയാൾ റെയിൽവേ സ്റ്റേഷനിലെത്തി….!! വിളിച്ച മനുഷ്യനേം തിരഞ്ഞു തിരഞ്ഞു നടന്നു….!!

ഒടുവിൽ…. കണ്ടെത്തിയപ്പോ,,,, ഏറെ ക്ഷീണിച്ച് അവശനായി അയാളുടെ കാലിലേക്ക് വീണു…. ഉറക്കെ കരഞ്ഞുകൊണ്ട്….!!

അയാളെ ചേർത്തു പിടിച്ച് എഴുന്നേൽപ്പിച്ച ശേഷം, ആ നല്ല മനുഷ്യൻ പേഴ്സ് തിരിച്ചേൽപ്പിച്ചു….!!

വിറയാർന്ന കൈകളോടെ ആ മനുഷ്യനിൽ നിന്നും പേഴ്സ് വാങ്ങീട്ട് അയാൾ തുറന്നു നോക്കി….

ഹോ….!! ഭാഗ്യം….!! എല്ലാം അതേപോലുണ്ട്….!!

ഉടൻതന്നെ,,,,, അതീന്ന് ഒരു രണ്ടായിരത്തിൻറെ നീല നോട്ടെടുത്ത് അയാൾ ആ മനുഷ്യന് നേരെ നീട്ടി….!!

എന്നാൽ,,,, അയാളെ ഞെട്ടിച്ചു കൊണ്ട്….

#ക്കി_വേണ്ട_കുട്ട്യേ…. #ഞിനീടത്തെ_ചൊമടെടുപ്പാരനാ…. #ഭാഗ്യത്തീന്_ൻറെ_കയ്യീ_കിട്ടി…. #യ്യ്_പൊയ്ക്ക്യോ….

എന്ന് പറഞ്ഞ് ആ നല്ല മനുഷ്യൻ നടന്നകന്നു….

അയാൾ പിറകിലോടിച്ചെന്ന് ഒരുപാട് പറഞ്ഞു നോക്കിയെങ്കിലും, ആ മനുഷ്യൻ കാശ് വാങ്ങാൻ തയ്യാറായതേയില്ല….!!

ഒടുവിൽ…. നിർബ്ബന്ധം സഹിക്കവെയ്യന്നായപ്പോ, ഒരു കപ്പ് കാലിച്ചായ മാത്രം കുടിച്ച് സലാം പറഞ്ഞ് യാത്രയായി….!!

ദൂരേയ്ക്ക് നടന്നകലുന്ന ചുവന്ന ഷർട്ടിട്ട ആ മനുഷ്യനെ, അയാള് ഇമവെട്ടാതെ നോക്കി നിന്നു….!!

ലോകത്ത് ഇങ്ങനേം കൊറേ കൊറേ മനുഷ്യൻമാരുണ്ട്…. എന്ന് തിരിച്ചറിഞ്ഞപ്പോ,,,, അയാൾക്ക് അയാളോട് തന്നെ പുച്ഛം തോന്നിപ്പോയി…..!!

പെട്ടെന്നാണ് രാവിലെ വായിച്ച എഫ്ബി പോസ്റ്റ് അയാൾക്കോർമ്മ വന്നത്…. ഉടനടി ഫേയ്സ്ബുക്ക് ഓണാക്കി ആ പോസ്റ്റിന് താഴെ അയാൾ ഇങ്ങനെ കമൻറി….

സുഹൃത്തേ….

ചില_സമയത്ത്….

പത്ത്_രൂപ_ഇല്ലായ്മ_പോലും,,,,

മരണത്തിന്_തുല്ല്യമാണ്….!!

തളരരുത്….!!

ധൈര്യത്തോടെ_മുന്നോട്ട്_പോകൂ….

ഞാൻ കൂടെണ്ട്….!!

രചന : – Bipindas

Leave a Reply

Your email address will not be published. Required fields are marked *