ആ യാത്രയിൽ പല തവണ എന്റെ കണ്ണുകൾ അവളെ തേടി പോകുന്നുണ്ടായിരുന്നു…

രചന: Meera Kurian

മനം പോലെ മംഗല്യം

ഇച്ചായാ….. ഇച്ചായോ…… ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുവോ . രാത്രിയിൽ അവന്റെ നെഞ്ചിൽ തല വച്ച് കൊണ്ടവൾ ചോദിച്ചു.

എന്നതാടീ പെണ്ണെ ഒരു കള്ള ലക്ഷണം. നിന്നോട് ഞാൻ എപ്പോഴേങ്കിലും കള്ളം പറയുവോ ടീ.

എന്നാ പറ നിങ്ങൾക്ക് എന്നെയാണോ കൂടുതൽ ഇഷ്ടം അതോ ഇച്ചായന്റെ ജോലിയാണോ ?

അതിന് ഞാൻ പൊട്ടി ചിരിച്ച് കൊണ്ട് പറഞ്ഞു. ഒരു പട്ടാളകാരനോട് ചോദിക്കാൻ പറ്റിയ ചോദ്യം. എടീ ഒരു പട്ടാളകാരനെ സംബന്ധിച്ചടത്തോളം അയാളുടെ ആദ്യ പ്രണയം അത് രാജ്യമാണ്.

അതിനവൾ മുഖം വീർപ്പിക്കുന്ന കണ്ട് ചിരി കടിച്ചുപിടിച്ചു. നിന്നെ ഞാൻ സ്നേഹിക്കുന്നതിന്റെ ഏറ്റവും വലിയ തെളിവല്ല. ദാ… ഇത് …അവളുടെ വീർത്ത വയറിൽ തഴുകി ഞാൻ പറഞ്ഞു.

എന്നാലും പറ എന്നോട് എത്ര ഇഷ്ടം ഉണ്ടന്ന് . വീണ്ടുമവൾ ചോദിക്കുന്ന കേട്ട് , ഞാൻ കപട ദേഷ്യത്തിൽ പറഞ്ഞു. മിണ്ടാതെ കിടന്ന് ഉറങ്ങടീ . നട്ടപാതിരയ്ക്ക് അവളുടെ ചോദ്യം.

അവന്റെ ഓർമ്മകൾ രണ്ട് വർഷങ്ങൾ മുൻപുള്ള ദിവസങ്ങളിലേക്ക് പോയി. നാട്ടിൽ ലീവിന് വന്ന സമയം. പെട്ടിയും സാധനങ്ങളുമായി കവലയിലേക്കുള്ള ബസ് കാത്ത് നിൽക്കുന്ന സമയത്താണ് . കൊരി ചൊരിയുന്ന മഴ പെയ്തത്. കാലം തെറ്റിയുള്ള മഴയാണ് നാശം പിടിക്കാൻ . അതും ചിന്തിച്ച് നിന്നപ്പോളാണ് ബസ് വന്നത്. ഒരു തരത്തിൽ ബസിൽ കയറി സീറ്റ് ഉറപ്പിച്ചു.

പുറകിൽ നിന്നുള്ള ഒരു കാർന്നോരുടെ ഉച്ചത്തിലുള്ള സൗണ്ട് കേട്ടാണ് എന്റെ ശ്രദ്ധ അങ്ങോട്ട് പോയത്.

ഒരോന്നോക്ക് വലിഞ്ഞ് കയറി വന്നോളും. ബാക്കി ഉള്ളവരെയും കൂടി മെനകെടുത്താൻ. ഇതൊക്കെ മഴ കാണാത്ത നാട്ടിൽ കിടക്കുന്നതാണോ. അയാളുടെ പറച്ചിൽ കേട്ട് . മുൻപിലെ സീറ്റിലെ പെൺകുട്ടി എടുത്തടിച്ച പോലെ പറയുന്ന കേട്ടിട്ടാണ് ഞാനവളെ ശ്രദ്ധിച്ചത്.

അതെ ചേട്ടാ ജനിച്ച അന്ന് മുതൽ മരുഭൂമിയിലാരുന്നു. ഇപ്പോഴാ ഒരു മഴ കാണുന്ന . അതിന് ചേട്ടന് എന്താ. അവളുടെ സംസാരം കേട്ട് എന്റെ കിളി പറന്നു.

നേവി ബ്യൂ കളറിലുള്ള ഒരു ചുരിദാറാണ് വേഷം. ചമയങ്ങൾ ഒന്നുമില്ലാത്ത മുഖം . നെറ്റിയിൽ ഒരു പൊട്ടുണ്ട്. പിന്നെ നീണ്ട കണ്ണുകളിൽ കരിമഷിയും . ഇതിനെ കാൾ എറെ എന്നെ അകർഷിച്ചത് അവളുടെ നീണ്ട മുടിയായിരുന്നു. പണ്ടേ മുടി എനിക്ക് വീക്നെസ് ആണ്.

പിന്നെയും അവളുടെ പുറകിലെ സീറ്റിൽ ഇരിക്കുന്ന ചേട്ടൻ എന്തൊക്കെയൊ പറയുന്നുണ്ടാരുന്നു. എന്നാൽ ഇത് ഒന്നും കേട്ട ഭാവം നടിക്കാതെ കമ്പിയിൽ നിന്ന് ഇറ്റ് വീഴുന്ന മഴതുള്ളികളെ തട്ടി തെറപ്പിക്കുന്ന തിരക്കിലായിരുന്നു അവൾ. അവസാനം സഹികെട്ട് കണ്ടക്ടർ അവളുടെ സീറ്റിലെ ഷട്ടർ ഇട്ടതും. ചുണ്ട് കൂർപ്പിച്ച് വിതുമ്പുന്ന അവളുടെ മുഖ ഭാവം ആ മങ്ങിയ വെട്ടത്തിലും എന്നിൽ ചിരി പടർത്തി .

ആ യാത്രയിൽ പല തവണ എന്റെ കണ്ണുകൾ അവളെ തേടി പോകുന്നുണ്ടായിരുന്നു. എന്തോ പറത്തറിയിക്കാൻ പറ്റാത്ത ഒരു ഫീലിംഗ്. എന്റെ മുൻപിലെ സ്റ്റോപ്പിൽ അവൾ ഇറങ്ങി പോയതും വല്ലാത്തൊരു ശൂന്യത എനിക്ക് അനുഭവപെടുന്നുണ്ടാരുന്നു.

പിന്നീട് പല തവണ പല സ്ഥലങ്ങളിൽ വച്ച് അവളെ കണ്ടു. പക്ഷേ അന്ന് ഒന്നും സംസരിക്കാനുള്ള ഒരവസരം കിട്ടിയില്ല. പിന്നീട് അവൾ പോകുന്ന കോളേജ് വഴികളും , പള്ളി മുറ്റത്തും ഒക്കെ അവളെ പിൻതുടരുന്നത് സ്ഥിരം കലാപരിപാടിയായി. അവളും എന്നെ ശ്രദ്ധിച്ച് തുടങ്ങിയിരുന്നു. ആ ഉണ്ട കണ്ണ് ഉരുട്ടിയുളള അവളുടെ ദർശനപുണ്യം ഒഴിച്ചാൽ . വെറെ ഒരു ഭാവ വ്യത്യാസം ആ മുഖത്ത് ഉണ്ടായിരുന്നില്ല.

ലീവ് തീരാൻ ഒരാഴ്ച്ച ബാക്കി നിൽക്കെ . രണ്ടും കല്പിച്ച് എന്റെ ഇഷ്ടം അറിയിക്കാൻ തീരുമാനിച്ചു. മഴയുള്ള വൈകുന്നേരം പതിവ് പോലെ അവളെ കാത്ത് നിൽക്കുമ്പോൾ മനസ്സിൽ വല്ലാത്ത ഒരു വികാരമായിരുന്നു.

ഓർമ്മ വച്ച കാലം മുതൽ നമ്മുടെ രാജ്യത്തെ ഹൃദയത്തിൽ കൊണ്ട് നടക്കുന്ന പട്ടാളകാരനാണ് ഞാൻ. ആ ഹൃദയത്തിന്റെ ഹൃദയമിടുപ്പ് ആവാൻ പോരുന്നോ എന്ന എന്റെ ചോദ്യത്തിന് .

അവളുടെ വലത്തെ കൈ എടുത്ത് എന്റെ നെഞ്ചിൽ വച്ചിട്ട് പറഞ്ഞു. അല്ലങ്കിലും ഈ ഹൃദയമിടുപ്പ് എനിക്ക് വേണ്ടിയാണെന്ന് അറിയാൻ തുടങ്ങിട്ട് മാസം ഒന്നാവുന്നു. ഇങ്ങനെ വഴിയിൽ പിടിച്ച് നിർത്താതെ . വീട്ടിലേക്ക് വന്ന് അലോചിക്ക് മാഷേ.

പിന്നീട് എല്ലാം പെട്ടന്നായിരുന്നു. ആ ആഴ്ച്ചയിൽ തന്നെ ഞങ്ങളുടെ വിവാഹം ഉറപ്പിച്ചു. അവധി കഴിഞ്ഞ് മടങ്ങുമ്പോൾ അവളെ പിരിയുന്നതിലുള്ള നോമ്പരമായിരുന്നു എങ്കിലും അടുത്ത വരവിന് അവൾ എന്റെ സ്വന്തമാകും എന്നോർക്കുമ്പോൾ ഒരു സന്തോഷം .

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

രാവിലെ നിർത്താതയുള്ള ഫോൺ ബെല്ലാണ് എന്നെ ഉണർത്തിയത്. ഫോൺ വച്ച ശേഷം എന്റെ മുഖത്ത് തെളിച്ചമില്ലായ്മ കണ്ടിട്ടാവണം. പെണ്ണ് ചോദ്യം തുടങ്ങി.

എത്രയും പെട്ടന്ന് എനിക്ക് തിരിച്ച് പോകണം . എന്തോ ഒഫീഷ്യൽ മീറ്റിംഗ് ഉണ്ടെന്ന്. നാല് അഞ്ച് ദിവസത്തെ കാര്യമേ ഉള്ളു. പോകാതെ പറ്റില്ല ടീ .

ഇറങ്ങാൻ നേരം അവളുടെ ഉന്തിയ വയറിൽ ചുബിക്കുമ്പോൾ . എനിക്ക് പേടിയാ ഇച്ചായാ. ഇച്ചായൻ ഇല്ലാത്തപ്പോൾ എന്തെങ്കിലും സംഭവിച്ചാൽ. ബാക്കി പറയാൻ അനുവദിക്കാതെ ആ നെറ്റിയിൽ ഒരു മുത്തവും നൽകി ഇറങ്ങി.

തിരിഞ്ഞ് നോക്കരുതെന്ന് മനസ്സ് പറഞ്ഞപ്പോഴും എന്റെ കണ്ണുകൾ ചതിച്ചിരുന്നു. നിറഞ്ഞ് മിഴിയാലെ നിൽക്കുന്നവളെ കണ്ടപ്പോൾ ഒരു നിമിഷം എന്റെ ജോലിയെ ഞാൻ വെറുത്തു പോയി.

ഒരു പൊട്ടി പെണ്ണാണ്. ചെറിയ പനി വന്നാൽ പോലും എന്തോ മാറാ അസുഖമാണെന്ന് പറഞ്ഞ് ബഹളം കൂട്ടുന്നവൾ. ഈ ലോകത്ത് ഏറ്റവും പേടിയവൾക്ക് സൂചിയാണ്. കല്യാണം കഴിഞ്ഞ് അദ്യമായി യാത്ര പറഞ്ഞ് പോകുമ്പോൾ അവളുടെ കൺ നിറയുന്നത് കണ്ടിട്ട് , ആ മുഖം കൈകുമ്പിളിലെടുത്ത് പറഞ്ഞു. ചങ്കുറപുള്ള ഒരു പട്ടാളകാരന്റെ ഭാര്യ ഇത്ര തൊട്ടാവാടിയവരുത്. ഇന്ന് ഈ നിമിഷം നീ എനിക്ക് വാക്ക് തരണം ഒരിക്കലും നാളെ എന്ത് തന്നെ സംഭവിച്ചാലും ഈ കണ്ണുകൾ നിറയില്ലന്ന് .

മറുപടിയായി എന്റെ നെഞ്ചിൽ ചാരി ഇറുകെ പുണർന്നു കൊണ്ടവൾ പറഞ്ഞു. ഒരിക്കലും കരയില്ലിച്ചായാ. പിന്നീട് പല വേർപാടുകൾ ഞങ്ങളെ തേടി എത്തിയങ്കിലും ഒരു വാശി പോലെ അവൾ സങ്കടം കാണിക്കില്ല. ചോദിച്ചാൽ പറയും എന്റെ ഇച്ചായന് തന്ന വാക്ക് ഒരിക്കലും തെറ്റിക്കില്ലന്ന്.

അങ്ങനെ ഉള്ളവളാണ് ആദ്യമായി കരഞ്ഞത്. ഈ അഴ്ച്ച ഹോസ്പിറ്റലിൽ ഡെലിവറിക്ക് അഡ്മിറ്റ് ചെയ്യാൻ ഇരുന്നതാണ്. ഏന്തൊക്കെയൊ ചെറിയ കോംപ്ലിക്കേഷൻ ഉണ്ട്. അവൾക്കറിയില്ല. എന്നും പറയും എന്റെ കൂടെ ആ സമയത്ത് ഇച്ചായൻ വേണമെന്ന്. നമ്മുടെ കുഞ്ഞിനെ ആദ്യം എറ്റു വാങ്ങുന്നത് എന്റെ കൈളിലായിരിക്കണമെന്ന്. അവളുടെ ആഗ്രഹം പോലെ ലീവ് മെടിച്ച് വന്നതാണ് പക്ഷേ……….

രണ്ട് ദിവസങ്ങൾക്ക് ശേഷമുള്ള മടക്കയാത്രയിൽ അകാരണമായി ഹൃദയം മിടിക്കുണ്ടായിരുന്നു. ചിലപ്പോൾ സന്തേഷം അധികരിച്ചിട്ടാവും. ഇന്നലെ വിളിച്ച് വിശേഷങ്ങൾ ഒക്കെ തിരക്കി യങ്കിലും . ഇന്ന് വരുന്ന കാര്യം എല്ലാർക്കും ഒരു സർപ്രൈസ് ആയി വച്ചിരിക്കുകയാണ്. മാത്രവുമല്ല ഒരു മാസത്തെ ലീവ് നീട്ടി കിട്ടുകയും ചെയ്തു. ഇതറിയുമ്പോൾ പെണ്ണ് തുള്ളി ചാടും. ഒരൊന്ന് ആലോചിച്ച് വീട് എത്തിയത് പോലും അറിഞ്ഞില്ല. ഗേറ്റ് പൂട്ടി കിടക്കുന്ന കണ്ട് വല്ലാത്തൊരു പേടി തോന്നി. മോൾക്ക് പ്രസവവേദനയായിട്ട് അവരൊക്കെ ഇന്ന് പുലർച്ച ഹോസ്പിറ്റലിലെക്ക് പോയി. അടുത്ത വീട്ടിലെ ചേച്ചീ പറയുന്ന കേട്ടതെ ഓർമ്മ ഉള്ളൂ. ഒരോട്ടമായിരുന്നു. ലേബർ റൂമിന്റെ വാതിൽക്കൽ കരഞ്ഞ് തളർന്നിരിക്കുന്ന അമ്മെടെയും അച്ഛന്റെയും മുഖം കാൺകെ എന്തോ സംഭവിക്കാൻ പോകുന്നുന്ന് മനസ്സ് പറഞ്ഞു.

മോനെ അവളെ കയറ്റിയിട്ട് ഒത്തിരി നേരായി ഒന്നും പറയുന്നും ഇല്ല. അമ്മക്ക് പേടിയാവുന്നു ന്ന് പറഞ്ഞ് പൊട്ടി കരയുന്നുണ്ടയിരുന്നു. പെട്ടന്ന് ഡോക്ടർ ഡോർ തുറന്നു. എന്റെ ആധിയോടെ ഉള്ള മുഖം കണ്ടിട്ടാവണം നമ്മക്ക് മാറി നിന്ന് സംസാരിക്കാമെന്ന് പറഞ്ഞത്. അറിയാല്ലോ already കോംപ്ലിക്കേഷൻ ഉണ്ടായിരുന്നു. അതിന്റെ കൂടെ പ്രഷറും കൂടി. ഒരു 50% ചാൻസെ ഉറപ്പ് പറയാൻ പറ്റുള്ളൂ. സിസേറിയനെ വേണ്ടി അനസ്തേഷ്യ എടുത്തിരിക്കുവാണ്. നന്നായി പ്രാർത്ഥിച്ചോളൂ.

ഡോക്ടർ എനിക്കവളെ ഒന്നു കാണണം. സ്വബോധം വീണ്ടെടുത്ത് ഞാൻ പറഞ്ഞു. അകത്ത് ഒന്നും അറിയാതെ മയങ്ങുന്നവളെ നോക്കിയിരുന്നു. ആ കൈ കോർത്ത് പിടിച്ചു പറഞ്ഞു ” ഇപ്പം ഈ നിമിഷം വാക്ക് താ പോകുന്ന പോലെ ഒരു കുഴപ്പവുമില്ലാതെ നമ്മുടെ കുഞ്ഞുമായി തിരിച്ച് വരുമെന്ന് “. ഇത്രയും നേരം കരുതി വച്ച ധൈര്യം ചോർന്ന് പോയി. അറിയാതെ പൊട്ടി കരഞ്ഞു.

സമ്മതം എന്നോണം ആ വിരളുകൾ പതിയെ അനങ്ങി.

പുറത്ത് കാത്ത് നിൽക്കുമ്പോൾ ശരീരത്തിൽ ഒരോ അണുവിലും സൂചി കുത്തുന്ന വേദന. സമയത്തിന് ദൈർഘ്യം കൂടിയെ പോലെ. അറിയാവുന്ന എല്ലാ ദൈവങ്ങളെയും മനസ്സിൽ ഓർത്തു. ഇതെ വരെ ഒന്നിനും വേണ്ടി പ്രാർത്ഥിച്ചിട്ടില്ല. എന്റെ എല്ലാ ആഗ്രഹങ്ങളും കണ്ടറിഞ്ഞ് നടത്തി തന്നു. എന്നിട്ടിപ്പോ….. ചെവിയിൽ എനിക്ക് പേടിയാ ഇച്ചായാ എന്നവളുടെ പറച്ചിൽ അലയടിച്ചു. തലയ്ക്ക് വല്ലാത്ത ഭാരം ശരീരത്തിൽ നിന്ന് അത്മാവ് വേർപെടുന്ന വേദന. ഹൃദയം താളം തെറ്റി മിടിച്ചു. പ്രിയപ്പെട്ട എന്തോ അകന്നു പോകുന്ന പോലെ .

മണിക്കൂറുകൾക്ക് അപ്പുറം നേഴ്സ് വന്ന് ഒരു മാലാഖ കുഞ്ഞിന് കൈയിൽ തന്നിട്ട് പറഞ്ഞ വാക്കുകൾ കേട്ട് തറഞ്ഞു നിന്ന് പോയി.

നല്ല ബ്ലീഡിംഗ് ഉണ്ടായിരുന്നു.

ഇപ്പം പേടിക്കാൻ ഒന്നുമില്ല സുഖായിട്ട് ഇരിക്കുന്നു. കുറച്ച് കഴിഞ്ഞ് കയറി കണ്ടോള്ളൂ .

ഉറക്കമുണർന്നതും ആ കണ്ണുകൾ എന്നെ കണ്ട് തിളങ്ങുന്നത് കണ്ടു.

പേടിച്ചു പോയോ …. ഇച്ചായന് വാക്ക് തന്നതല്ല ഞാൻ തിരിച്ച് വരുമെന്ന് ആ വാക്ക് ഞാൻ തെറ്റിക്കുവോ . എന്നോട് വല്ല്യ ഡയലോഗ് അടിച്ചിട്ട് ചങ്കുറപ്പുള്ള പട്ടാളകാരന് കരയാൻ നാണം ഇല്ല. എന്റെ കൺ കോണിൽ ഇരുന്ന കണ്ണീർ തുടച്ചു കൊണ്ടവൾ പറയുന്നത് കേട്ട് ചിരിച്ചു പോയി.

മറുപടിയായി ഒരു മുത്തം ആ കവിളിൽ കൊടുക്കാൻ പോയതും. എന്റെ ചുണ്ടിന് കുറുകെ അവളുടെ വിരളുകൾ വച്ച് കൊണ്ട് ചോദിച്ചു. ഇനിയെങ്കിലും പറ എന്നെ എത്ര ഇഷ്ടം ഉണ്ടെന്ന് .

ഈ ലോകത്ത് നീ ഏറ്റവും ഇഷ്പെടുന്ന മഴ ടെ അത്രയും ഉണ്ട് എനിക്ക് നിന്നോടുള്ള ഇഷ്ടം. പെയ്തൊഴിഞ്ഞതും ഇനിയും ചെയ്യാനിരിക്കുന്നതുമായ മഴ ടെ അത്രയും ………. അതും പറഞ്ഞ് ആ കവിളിൽ മുത്തമിടുമ്പോൾ . ഞങ്ങളുടെ എല്ലാ സംഗമത്തിലും സാക്ഷിയായ മഴ പുറത്ത് തിമർത്ത് ചെയ്യുന്നുണ്ടായിരുന്നു.

ശുഭം …..

വീണ്ടും ഒരു പട്ടാളകാരനുമായാണ് വരവ്. സഹിച്ചേ പറ്റൂ. ഇനിയും ഒരു പട്ടാള കഥയുമായി വരാതെ ഇരിക്കാൻ ശ്രമിക്കാം.

സ്നേഹം

❤️ മീര❤️

രചന: Meera Kurian

Leave a Reply

Your email address will not be published. Required fields are marked *