എന്റെ ഏട്ടന് .

രചന :- അമ്മീ ഷാ‎-

“എന്താ .. അമ്മേ ഏട്ടൻ വരാറില്ലേ ഇപ്പോൾ വീട്ടിൽ.

“ഇല്ല.. മോനെ.. മാസങ്ങൾ ആയി .. എന്താ അമ്മേ.. എന്റെ ഏട്ടന് പറ്റിയെ?

“അറിയില്ല മോനെ..’ ഒരു ദിവസം അച്ഛനുമായി വഴക്കിട്ടു പോയതാ. പിന്നെ ഇങ്ങോട്ട് വന്നിട്ടില്ല.

എന്റെ കുട്ടി എവിടെ ആയാലും എന്നെയും അവന്റെ പെങ്ങന്മാരെയും കാണാൻ വരാറുണ്ട് ഒരു വിളി എങ്കിലും വിളിക്കാറുണ്ട് അത് പോലും ഇല്ലാത്തതു മാസങ്ങൾ ആയി.

“അമ്മേ .. ഏട്ടത്തിയെ വിളിക്കാറില്ലേ ഏട്ടൻ ..

“മോനെ അതിന്റെ കാര്യം ഓർക്കുമ്പോഴാണ് മനസ്സ് വല്ലാതെ നീറുന്നത് എല്ലാം ഉള്ളിലൊതുക്കി പുറമെ സന്തോഷമായി അഭിനയിക്കും അവന്റെ മകന്റെ കാര്യങ്ങൾ നോക്കി ജീവിക്കും .ആ പാവം

“അമ്മേ..’ അച്ഛൻ ഒന്നും പറയാറില്ലേ ഉമ്മറത്തെ ചാരു കസേരയിൽ പഴകിയ കള്ളിമുണ്ടും ചുമലിൽ തോർത്തുമായി ഇരിക്കുന്ന മെലിഞ്ഞൊട്ടിയ മനുഷ്യനെ നോക്കി അമ്മ പറഞ്ഞു ..

“മോനേ ., അച്ഛൻ ഈ ഇരുപ്പ് രാത്രിവരെ ഇരിക്കും . ചിലപ്പോൾ ഓർമ്മ നഷ്ട്ടപെടും ചിലപ്പോൾ രാവിലെ പറമ്പിൽ ഇറങ്ങി സന്ധ്യവരെ എല്ലാം കിളച്ചു മറിക്കും രാത്രയിൽ ഞെട്ടി ഉണർന്നു.

“അവൻ വന്നോഡീ ” എന്ന് ചോദിക്കും .

ഭക്ഷണം കൊടുത്താൽ ഏറെ നേരം അതിൽ നോക്കി ഇരിക്കും .വലത്തെ കണ്ണിന്റെ കാഴ്ച വല്ലാതെ മങ്ങി , ചില രാത്രികളിൽ . നിന്റെ ഏട്ടന്റെ മകനെ മാറോടു ചേർത്തു പിടിച്ചു വല്ലാതെ കരയും.

പ്രവാസത്തിന്റെ ഒരു ചെറിയ ഇടവേളയ്ക്കു നാട്ടിൽ എത്തിയതായതായിരുന്നു ‘ഉണ്ണി .

പ്രാരാബ്ധങ്ങളുടെ ,പ്രവാസ വിരഹത്തിന്റെ വലയത്തിൽ നിന്നും ഏതൊരാളും മോചനം ആഗ്രഹിക്കുന്നത് ” വീട് ” എന്ന ഭൂമിയിലെ സ്വർഗത്തിൽ കാലെടുത്തു വെക്കുമ്പോൾ ആണ് .

യാത്ര ക്ഷീണം ഉണ്ണിയെ വല്ലാതെ അലട്ടി. വസ്ത്രം മാറി വീടിന്റെ അടുക്കളവശം ഉള്ള കിണർ ലക്ഷ്യമാക്കി ഉണ്ണി നീങ്ങി . ഉണ്ണി ചുറ്റിലും കണ്ണോടിച്ചു. മുൻപ് വാഴകൾ കുലച്ചു നിന്നിരുന്ന വാഴത്തോപ്പിൽ. ‘ഒന്ന് രണ്ടു ഉണങ്ങിയ വാഴകൾ അമ്മ കോഴിയേയും താറാവിനെയും വളർത്തിയ കൂടുകൾ വിജനമായി കിടക്കുന്നു അടുക്കളയിൽ പാത്രം കഴുകുന്ന ടാപ്പ് കേടായി അടച്ചു ഉറപ്പില്ലാത്ത അടുക്കള വശം വന്നു പാത്രങ്ങൾ കഴുകുന്ന . പെങ്ങന്മാരും ഏട്ടത്തി അമ്മയും.

തുരുമ്പെടുത്തു ദ്രവിച്ചു തീരാറായ കപ്പിയിൽ നിന്നും കയർ വലിച്ചു ഊരി ഉണ്ണി തോട്ടി കിണറ്റിലേക്ക് ഇട്ടു. ഒരു തോട്ടി മുഴുവൻ വെള്ളത്തിന്റെ ഭാരം താങ്ങാനുള്ള ശക്തി കയറിന് ഇല്ലായിരുന്നു ..

അടുത്ത് പാത്രം കഴുകുന്ന ഇളയ പെങ്ങളെ നോക്കി ‘ഉണ്ണി’ ചോദിച്ചു ..

“എന്താ മോളെ ”

ഇതൊക്കൊ..

“ഏട്ടാ. വല്യേട്ടൻ വീട്ടിൽ വന്നിട്ട് മാസങ്ങൾ ആയി’

ഈ വീട്ടിൽ ആർക്കും ഒന്നിന്നും ഒരു ഉത്സാഹവും ഇല്ലാ..

“ഏട്ടൻ നമ്മുടെ വല്യേട്ടനെ ഒന്ന് കൂട്ടി കൊണ്ട് വരുമോ ? ഈ വീട് ഒന്ന് സന്തോഷിക്കട്ടെ .

“ഏട്ടൻ.. നോക്കട്ടെ മോളേ

കിണറ്റിന്റെ പടവിൽ നിന്നും കിണറ്റിലെ കണ്ണാടി ചില്ലുപോലെ തിളങ്ങുന്ന വെള്ളത്തിലേക്ക് ഉണ്ണി നോക്കി പ്രവാസചൂടിൽ നിന്നും നാട്ടിൻപുറത്തെ കിണറിലെ വെള്ളം മേലാസകലം തഴുകിയപ്പോൾ സഹനവും വിരഹവും , ആ വെള്ളത്തിന്റെ സ്പർശനത്താൽ മൂർദ്ദാവിൽ നിന്നും ഒലിച്ചിറങ്ങുന്നതു പോലെ ഉണ്ണിക്ക് തോന്നി ..

കുളി കഴിഞ്ഞ് അമ്മയും പെങ്ങന്മാരും ഉണ്ടാക്കിയ ഭക്ഷണവും കഴിച്ച് ‘ഉണ്ണി’ വീടിന്റെ ഉമ്മറത്ത് ഉള്ള ചാരു കസേരയിൽ ഇരുന്നു ..

“ഇല്ലാ..’ ഈ കസേരയിൽ ഇരിക്കാനുള്ള യോഗ്യത എനിക്കില്ല! വിദ്യാഭ്യാസമോ ജോലിയോ അല്ല , ഇതിൽ ഇരിക്കുവാനുള്ള പദവി ‘കുടുംബനാഥൻ’ എന്നുള്ള പദവി എത്ര വിലകൊടുത്തും വാങ്ങാൻ പറ്റില്ല ഈ കസേരയിൽ ഇരിക്കേണ്ടത് അച്ഛനാണ് ‘അച്ഛന്റെ കാലശേഷം എന്റെ ഏട്ടനാണ്.

‘ ഉണ്ണി ചാരു കസേരയിൽ നിന്നും എഴുന്നേറ്റു വീടിന്റെ അകത്തേയ്ക്ക് കടന്നു വരുന്ന ചവിട്ടു പടിയിൽ ഇരുന്നു . പഴമകൾ ഉറങ്ങുന്ന മനസ്സെന്ന വീട് ഓർമ്മകൾ മരിച്ചിട്ടില്ലാത്ത ബാല്യത്തിലേക്ക് ഓടി..

‘അന്ന് കോരിച്ചൊരിയുന്ന മഴയുള്ള രാത്രി ഇതേ പടിയിൽ ഇരുന്നു ഞാനും എന്റെ പെങ്ങന്മാരും അമ്മയും രാത്രി വരെ കാത്തിരിക്കാറുണ്ടായിരുന്നു അച്ഛനെയും വല്യേട്ടനെയും ‘രാത്രി ഏറെ വൈകിയാലും ഇന്ന് കാണുന്ന മുറ്റം നിറയെ വെള്ളം ആയിരുന്നു അന്ന്. ‘മുട്ടോളം വെള്ളം നീന്തി വരുന്ന അച്ഛന്റെ പിറകിൽ ഉണ്ടാകും അച്ഛന്റെ ചെരിപ്പ് നനയാതിരിക്കാൻ അച്ഛന്റെ ചെരിപ്പ് കയ്യിൽ പിടിച്ചു മറ്റേ കയ്യിൽ നമുക്കുള്ള ഭക്ഷണപൊതിയുമായി ഒരു കള്ളചിരിയുമായി എന്റെ ഏട്ടൻ ,

അച്ഛന്റെ കൂടെ എന്നും നിഴൽ പോലെ ഉണ്ടായിരുന്നു ഏട്ടൻ !

നാട്ടുകാർക്ക്‌ ആധ്യാപകനായിരുന്നു അച്ഛൻ “ഗോപാലൻ മാഷ്” അധ്യാപക ജോലി മാറ്റി വെച്ചു മണ്ണിനോടുള്ള അതിയായ സ്നേഹം ആണ് അച്ഛനെ ഒരു കർഷകൻ ആക്കിയത് അച്ഛന്റെ തനി പകർപ്പാണ് ഏട്ടൻ, വിദ്യാഭ്യാസമോ , ഉദ്യോഗമോ .വേണ്ട ! മണ്ണ് മതി മണ്ണിനെ സ്നേഹിക്കണം പൊന്നു വിളയിക്കണം . മണ്ണിൽ എന്ന ചിന്ത മാത്രം .

ഓർമ്മ വെച്ച നാൾ മുതൽ ഞാൻ കണ്ടത് കുടുംബത്തിന് വേണ്ടി കഷ്ട്ടപ്പെടുന്ന അച്ഛനെയും ഏട്ടനേയും ആണ്.

ലോണിലും കടത്തിലും ഉണ്ടായിരുന്ന പുരയിടം കടമെല്ലാം വീട്ടി അവരുടെ അദ്ധ്വാനത്തിലൂടെ സ്വന്തമാക്കി. എന്നെ പഠിപ്പിച്ചു അതിനിടയിൽ “ഏട്ടൻ പഠിക്കാനും ജീവിക്കാനും മറന്നു വൈകി ഒരു കല്യാണം കഴിച്ചു എന്നല്ലാതെ സുഹൃത്തുക്കളുടെ കൂടെ ഉല്ലസിക്കുന്ന പുകവലിക്കുന്ന ‘എന്തിന് നല്ല ഒരു ഷർട്ടും മുണ്ടും ഉടുത്ത ഒരു ഏട്ടനെ ഞാനിതു വരെ കണ്ടിട്ടില്ല !

“എന്താ മോനേ ആലോചിക്കുന്നത്..”

അമ്മയുടെ പിറകിലെ ചോദ്യം കേട്ടു. ഉണ്ണീ ഓർമ്മയുടെ ലോകത്ത് നിന്നും ഞെട്ടി ഉണർന്നു ”

“ഒന്നുല്ല .. അമ്മേ”

‘എവിടെ ആയിരിക്കും എന്റെ ഏട്ടൻ ഇപ്പോൾ

‘ അവനു കൂടുതൽ ഒന്നും നമ്മെ പിരിഞ്ഞിരിക്കാൻ പറ്റില്ല അവൻ വരും!

“അതല്ല അമ്മേ .. കുറഞ്ഞ ദിവസത്തെ ലീവിന് വന്നവനാ ഞാൻ .”

പിന്നീടുള്ള ദിവസങ്ങൾ മുഴുവനും ‘ഉണ്ണീ ഏട്ടനെ അന്വേഷിച്ചു നടക്കുകയിരുന്നു . സുഹൃത്തുക്കൾ കുടുംബക്കാർ ആർക്കും ഒരു വിവരവും ഇല്ലായിരുന്നു ഏട്ടൻ എവിടെയാണ് എന്ന് .അപ്പോഴാണ് ഉണ്ണിയുടെ മനസ്സിൽ ഏട്ടന്റെ ബാല്യകാല സുഹൃത്ത് ആയ . “അബ്ദുക്കയെ” ഓർമ്മ വന്നത് അടുത്തുള്ള ടൗണിൽ മില്ല് നടത്തുന്ന അബ്ദുക്കയുടെ അടുത്തേക്ക് ഉണ്ണി പുറപ്പെട്ടു !

“അബ്ദുക്ക ..’

എന്റെ ഏട്ടൻ ഈ ലോകത്ത് എവിടെ ഉണ്ട് എന്നറിയുന്ന ഭൂമിയിലെ ഒരാൾ നിങ്ങൾ മാത്രമാണ് എന്ന് എനിക്കറിയാം

‘പറ അബ്ദുക്ക ‘ എവിടെയാണ്. എന്റെ ഏട്ടൻ എനിക്ക് കാണണം ഒരനിയന്റെ അപേക്ഷയാണ് .

“പറയാം പക്ഷെ അവൻ വരുമോ എന്നറിയില്ല .അവന്റെ മനസ്സിന് വല്ലാതെ വേദന പറ്റിയിട്ടുണ്ട് അല്ലാതെ അവൻ നിങ്ങളൊക്ക വിട്ടു നിൽക്കാൻ പറ്റില്ല … “അതൊന്നും എനിക്ക് അറിയില്ല അബ്ദുക്ക

“എന്റെ ഏട്ടൻ എവിടെ ? അതറിഞ്ഞാൽ മതി

“ഉണ്ണീ ..

നിന്റെ അച്ഛന്റെ പഴേ സുഹൃത്തു വടക്കേലെ മമ്മദ് ഹാജിയുടെ മാർക്കറ്റിൽ ഉള്ള കടയിൽ അന്വേഷിച്ചാൽ മതി. മാർകറ്റിൽ എത്തിയ ഉണ്ണിയുടെ കണ്ണു വിദൂരകാഴ്ച്ചയിൽ തന്നെ നിറഞ്ഞുതുളുമ്പി ഒരു ചുമട്ടു തൊഴിലാളിയുടെ വേഷം അണിഞ്ഞ “ഏട്ടൻ മെലിഞ്ഞൊട്ടിയ ശരീരം കടത്തിണ്ണയിൽ നിന്ന് ചായ കുടിക്കുന്നു.

“ഏട്ടാ…

തിരക്കുള്ള മാർക്കറ്റ് ഒരു നിമിഷം നിശ്ചലമായതു പോലെ.

“ഉണ്ണീ..

“ഉണ്ണീ..

“വാ.. വാ

ഏട്ടന്റെ അടുത്ത് വാ..

“ഇല്ലാ ഏട്ടാ.. ഏട്ടൻ ഒന്ന് വരുവോ ? നമ്മുടെ വീട്ടിലേക്ക് .

“ഇല്ല ഉണ്ണീ…’

എനിക്ക് അതിനു പറ്റില്ല

“ആരാ എന്റെ ഏട്ടനെ ഇത്ര വേദനിപ്പിച്ചേ.

“ഉണ്ണീ മോനേ ഉണ്ണീ..

“അച്ഛൻ ചോദിച്ചെടാ എന്നോട്.. നീ എന്ത് ചെയ്തു ഈ കുടുംബത്തിന് വേണ്ടി എന്ന് ..

“നമ്മുടെ അച്ഛനല്ലേ പൊറുത്തൂടെ ഏട്ടാ..

ഇനിയും ആ ചോദ്യം കേൾക്കാൻ ശക്തി ഇല്ലാ ഉണ്ണീ

“ഞാൻ വരുന്നില്ല ഉണ്ണീ ..’

“ശെരി ഏട്ടാ.. ഞാൻ നാളെ പോകുകയാണ്

“സമയം കിട്ടുമ്പോൾ ഏട്ടൻ ഈ എഴുത്ത് ഒന്ന് വായിക്കണം.

കയ്യിൽ ഉള്ള ഒരെഴുത്തു ഏട്ടനെ ഏൽപ്പിച്ചു. ഉണ്ണി മാർക്കറ്റിൽ നിന്ന് മടങ്ങുമ്പോൾ ഏതോ വേദനയുടെ തിരിനാളം അഗ്‌നി ഗോളമായി ഉണ്ണിയുടെ മനസ്സിൽ ഉരുണ്ട്കൂടി എങ്കിലും പ്രതീക്ഷയുടെ നേരിയ കണിക ഉണ്ണിയുടെ മനസ്സിൽ അലതല്ലി

നിറകണ്ണുകളോടെ ഉണ്ണിയുടെ ഏട്ടൻ ഉണ്ണി കൊടുത്ത ആ എഴുത്ത് വായിച്ചു.

“എന്റെ ഏട്ടന്”

“ഏട്ടാ … എന്റെ ലോകം അച്ഛനും അമ്മയും ഏട്ടനും ഏട്ടത്തിയും നമ്മുടെ പെങ്ങന്മാരും അടങ്ങുന്ന ലോകമാണ് ആ ലോകത്ത് ഇപ്പോൾ ഏട്ടൻ ഇല്ലാ അതുകൊണ്ട് എനിക്ക് ആ ലോകം നഷ്ട്ടപെട്ടു .

എന്റെ ഏട്ടൻ മാർക്കറ്റിലെ ഒരു ചുമട്ടു തൊഴിലാളി ആർക്കു വേണ്ടിയാ ഏട്ടാ.. ഈ പുതിയ വേഷം ആരെ തോൽപ്പിക്കാൻ ആണ് ദിവസന്തോറും കാഴ്ച മങ്ങികൊണ്ടിരിക്കുന്ന അച്ഛനെയോ. നിഷ്കളങ്കർ ആയ നമ്മുടെ പെങ്ങന്മാരെയോ .ഏട്ടനെ മാത്രം വിശ്വസിക്കുന്ന ഏട്ടത്തി അമ്മയെയോ ? അല്ല നമ്മളെ നൊന്തു പെറ്റ പാവം അമ്മയോടോ ?

“പിന്നെ ഏട്ടനറിയോ ? നമ്മുടെ വീടിന്റെ ഉമ്മറത്തെ ലൈറ്റ് പ്രകാശിച്ചിട്ട് മാസങ്ങൾ ആയി. മോട്ടർ കേടായി അടുക്കളയിലെ പാത്രങ്ങൾ കഴുകുന്ന ടാപ്പ്പൊട്ടി. പശുവിന്റെ കറവ വറ്റി അടച്ചുറപ്പില്ലാത്ത വീട് എല്ലാം വല്യേട്ടൻ വന്നു ശെരിയാക്കും എന്ന പാവം പെങ്ങന്മാർ പറയുന്നത് എനിക്ക് ഒന്നും അറിയിലത്രേ ”

അസൂയ തോന്നുവാ ഏട്ടാ. നിങ്ങളെ പോലെ ഒരു ജന്മം കിട്ടാത്തതിൽ .

‘പിന്നെ ഏട്ടനറിയോ..’

നമ്മുടെ അച്ഛൻ ഉറക്കത്തിൽ ഞെട്ടി ഉണർന്നു അമ്മയോട് ചോദിക്കുമെത്രെ

“എഡീ .. അവൻ വന്നോഡീ .എന്ന്

“ഞാൻ നാളെ പോകുകയാണ് ഏട്ടാ ഏട്ടൻ അദ്ധ്വാനിക്കുക ഒന്നും വേണ്ട അച്ഛന്റെ കാലശേഷം ഒരു വിളക്കായ് എന്റെ ഏട്ടൻ വേണം എന്റെ ഭൂമിയിലെ സ്വർഗ്ഗത്തിൽ ..

സ്നേഹത്തോടെ ഏട്ടന്റെ സ്വന്തം ഉണ്ണി …’

“അമ്മേ …’ ഞാൻ ഇറങ്ങുന്നു .ഇനിയും ലൈറ്റ് ആയാൽ ഫ്ലൈറ്റ് മിസ്സ്‌ ആവും.

“പെട്ടെന്ന് ഉമ്മറത്തെ ബൾബ് പ്രകാശിച്ചു ..

“അമ്മേ.. എന്റെ ഏട്ടൻ വന്നു അല്ലേ …’

അവൻ ഇന്നലെ രാത്രിതന്നെ വന്നു മോനേ ..

രചന :- അമ്മീ ഷാ‎-

Leave a Reply

Your email address will not be published. Required fields are marked *