എന്റെ കാക്ക തമ്പുരാട്ടി. ( കഥ)

രചന :ഫൈസൽ കാണിയാരി..

“ഡാ നാണുവേ നിന്നോട് എത്ര വട്ടമായി എന്റെ ചെറുക്കന് നല്ലൊരു ആലോചന കൊണ്ടുവരാൻ പറയുന്നു ”

രാമൻ നായർ ഉമ്മറത്തെ ചാരുകസേരയിൽ അമർന്നിരുന്നു ബ്രോക്കർ നാണുവിനോട് പറഞ്ഞു .,

“അത് രാമേട്ടാ .നിങ്ങളുടെ നിലക്കും വിലക്കും പറ്റിയ ഒരു കാര്യം കിട്ടേണ്ടേ. കിട്ടിയാൽ അപ്പൊ നാണു ഇവിടെ പറന്നെത്തില്ലേ .,

“കുറച്ചു ആഭിജാത്യം കുറഞ്ഞ കുടുംബായാലും കുഴപ്പമില്ലടോ. കുട്ടിയുടെ സ്വഭാവം നന്നായാൽ മതി . അവനധികം ലീവില്ല .നീ വല്ലതും പെട്ടന്ന് നോക്ക്

നാണു കുറച്ചു നേരം ആലോജിച്ചതിന് ശേഷം പറഞ്ഞു .??

“അങ്ങെനെയാണെങ്കിൽ രാമേട്ടാ ഒരു കാര്യമുണ്ട് . വല്ല്യ തറവാട്ടാരായിരുന്നു. നല്ല കാഷും ഉണ്ടായിരുന്നു .പക്ഷെ ഇപ്പൊ ക്ഷയിച്ചുപോയി . അതുകൊണ്ട് വലുതായിട്ടൊന്നും കിട്ടുമെന്ന് പ്രദീക്ഷികണ്ട . കുട്ടി നല്ല കുട്ടിയാണ് നല്ല കാണാൻ ചന്തമുള്ള പാലപ്പൂ പോലത്തെ കുട്ടിയാണ് .പക്ഷെ ഒരു പ്രശനമുണ്ട് . കുട്ടിയുടെ അച്ഛൻ രണ്ട് വിവാഹം കഴിച്ചതാ . രണ്ടാമത്തെ വിവാഹത്തിലുള്ള കുട്ടിയാണിത് . വേറെ ഒരു പ്രശനം കൂടിയുണ്ട് .ആദ്യത്തെ വിവാഹത്തിലും ഒരു പെണ്കുട്ടിയുണ്ട്‌ അതിന്റെ വിവാഹം ഇതു വരെ കഴിഞ്ഞിട്ടില്ല .,

“ഈ ആദ്യത്തെ കുട്ടിയുടെ വിവാഹം എന്താ ഇതുവരെ നടക്കാഞ്ഞത് .

“ആ കുട്ടി കുറച്ചു ഇരു നിറമാണ്. ഇരുനിറമാണെങ്കിലും കാണാൻ ചന്തമൊക്കെയുണ്ട്‌ . പക്ഷെ വരുന്നവർക്കാർക്കും ആ കുട്ടിയെ പിടിക്കില്ല .എല്ലാവർക്കും ഇളയതിനെ മതി . ഇപ്പൊ അവർ വലിയ കുട്ടിയുടെ വിവാഹം പിന്നെ നടത്തിയാൽ മതിയെന്നാണ് തീരുമാനം .ആ കുട്ടിയിപ്പോ അങ്കണവാടിയിൽ കുട്ടികളെ പഠിപ്പിക്കാൻ പോവ്വാണ്. ഇപ്പൊ ഇളയത്തിന്റേത് നടത്തണമെന്നാണ് പറയുന്നത് . ഞാൻ പിന്നെ ഇങ്ങനത്തെ ഒരു കാര്യമായത് കൊണ്ടാണ് ഇവിടെ പറയാതിരുന്നത് .

“എന്നാ നാണു അവരോടൊന്നു സംസാരിച്ചു നോക്ക് .നമുക്ക് ഇളയതിനെ പോയി ഒന്ന് കണ്ടുനോക്കാം എന്തേ

” സംസാരിക്കാനൊന്നും ഇല്ല .നാളെ വേണമെങ്കിൽ നാളെതന്നെ പോയിനോക്കാം എന്തേ.”

“എന്നാ അങ്ങനെയാവട്ടെ ”

“അപ്പോഴാണ് അങ്ങോട്ട്‌ കിഷോർ വന്നത്. അവൻ നാണുവിനോട് കുശലം ചോദിച്ചു എന്നിട്ട് മുറ്റത്തേക്ക് ഇറങ്ങിയതും അച്ഛൻ പറഞ്ഞു ,

“മോനെ ഡാ നീയെങ്ങോട്ടാ” ..

“ട്രാവൽസ് വരെ റിട്ടൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ ..ഇനിയിപ്പോ ഈ ലീവിലെന്തായാലും വിവാഹം നടക്കും എന്ന് തോന്നുന്നില്ല “.

“നിക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ വരട്ടെ. നാണു ഒരാലോജനയും കൊണ്ടാണ് വന്നിരിക്കുന്നത് .”

രാമേട്ടൻ നാണു പറഞ്ഞ കാര്യമെല്ലാം കിഷോറിനോട് പറഞ്ഞു .അത് കേട്ടതും കിഷോർ പറഞ്ഞു

“എന്നാ നാണുവെട്ടാ നാളെ പോയി നോക്കിയാലോ

“ആ നാളെ ഞാനും രാമേട്ടനും അതു തന്നെയാണ് പറഞ്ഞത് ”

“ഇതെന്റെ ഈ വരവിലത്തെ ലാസ്റ് പെണ്ണ് കണലാണ് . എന്നാ നാണുവേട്ടൻ ഒരു കാര്യം ചെയ്യൂ അവരോട് ഇന്ന് തന്നെ കാര്യം ധരിപ്പിച്ച് നാളെ രാവിലെ ഇങ്ങോട്ട് വരൂ .നമുക്ക് ഇവിടന്നങ്ങോട്ട് ഇറങ്ങാം .എന്താ അച്ഛാ അതല്ലേ നല്ലത്.

രാമൻ നായർ അത് തന്നെയാണ് നല്ലതെന്ന് പറഞ്ഞു . കിഷോർ നാണുവിനോട് ചോതിച്ചു .??

എന്താ ആ കുട്ടിയുടെ പേര് .”

നാണു ബേഗ് തുറന്ന് ഒരു കടലാസ് എടുത്തു നോക്കിയിട്ട് പറഞ്ഞു .ശിൽപ എന്നാണ് ആ കുട്ടിയുടെ പേര് എന്നുപറഞ്ഞു ,

“എന്നാ അങ്ങനെ ആവട്ടെ നാണു നാളെ നീ വാ .,രാമൻ നായർ നാണുവിനോട് പറഞ്ഞു ,

നാണു ഈ കാര്യമെല്ലാം പെണ്കുട്ടിയുടെ വീട്ടുകാരോട് പോയി പറഞ്ഞു ,അവർക്ക് സമ്മതമായിരുന്നു, ചെറുക്കൻ അമേരിക്കായിലാണെന്നും കൂടി ശിൽപ അറിഞ്ഞപ്പോ അവൾ നിലത്തൊന്നും അല്ലായിരുന്നു, ശില്പയേക്കാളും സന്തോഷം വൈഗക്കായിരുന്നു . ശിൽപയുടെ വിവാഹം നടന്നു കാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് വൈഗയാണ്’ ഇല്ലങ്കിൽ എല്ലാവരുടെയും കുത്തുവാക്കുകളും നോട്ടവുമെല്ലാം വൈഗയിലൊട്ടാവും . വീട്ടിലെ മുടക്കാചിരക്കല്ലേ. വൈഗ ,

രാവിലെ നാണു വന്നപ്പോഴേക്കും കിഷോറും രാമേട്ടനും പിന്നെ രാമേട്ടന്റെ അമ്മയും ഒരുങ്ങി നിന്നിരുന്നു .കിഷോറിൻറെ ‘അമ്മ വരുന്നില്ല എന്ന് മുത്തശ്ശിയെ കണ്ട പാടെ നാണു ചോദിച്ചു .,

“അല്ലാ മുത്തശ്ശിയും വരുന്നുണ്ടോ പേരകുട്ടിക്ക് പെണ്ണ് നോക്കാൻ ”

“അതെന്താടാ നാണു എനിക്ക് വന്നാല്. എനിക്ക് കാണണ്ടേ എന്റെ ചെറുമോൻ കെട്ടാൻ പോകുന്ന പെണ്ണിനെ ”

പിന്നെ കാണണം മുത്തശ്ശിയാണ് കാണേണ്ടത് അല്ലെ രാമേട്ടാ,

നാണു ഒരു ചെറു ചിരിയോടെ രമേട്ടനോട് പറഞ്ഞു . അവരെല്ലാവരും കാറിൽ കയറി ശിൽപയുടെ വീട്ടിലോട്ട്‌ പുറപ്പെട്ടു _ __ __ __

കിഷോർ ശിൽപയെ കാണാൻ വരുന്നത് കൊണ്ട് വൈഗ രാവിലെ തന്നെ ശിൽപയെ അണിയിച്ചൊരുക്കിയിരുന്നു ശിൽപയെ ഒരുക്കിയിട്ടുവേണം വൈഗക്ക് അങ്കണവാടിയിൽ പോവാൻ ഒരിക്കമെല്ലാം കഴിഞ്ഞതിന് ശേഷം വൈഗ പറഞ്ഞു .,

“ഇപ്പൊ നിന്നെ കണ്ടാൽ വല്ല ജോല്ലറിയുടെയും പരസസ്യത്തിലുള്ള പെണ്ണിനെ പോലെയുണ്ട്.. നിന്നെ ഇങ്ങനെ കണ്ടാൽ ഇപ്പോ തന്നെ വരുന്നവൻ കൊണ്ടുപോവുമെന്നാണ് എനിക്ക് തോന്നുന്നത് ..”

അപ്പൊ നാണത്താലെ ശിൽപ്പ വൈഗയെ നോക്കി പറഞ്ഞു,

ഒന്ന് പോ ചേച്ചി കളിയാക്കാതെ . പിന്നെ ചേച്ചി അവർ വന്നതിന് ശേഷം അങ്കണവാടിയിൽ പോയാമതി കെട്ടോ ,

എന്നാ അങ്ങനെ ആവട്ടെ നിന്നെ കെട്ടാൻ വരുന്നവനെ കണ്ടിട്ട് പോകാം ,

വീടിന്റെ മുകളിലത്തെ നിലയിലെ റൂമിൽ നിൽക്കുമ്പോഴാണ് കാറിന്റെ നീട്ടിയുള്ള ഓണടി ശബ്‌ദം കേട്ടത് ശിൽപ്പയും വൈഗയും ജനലിനടുത്തേക്ക്‌ ഓടി അപ്പോൾ അവർ കണ്ടു .മുറ്റത്തേക്ക് ഒരു കാറുവരുന്നത് .അവർ രണ്ടാളും ഗോവണിപടികൾ ചാടിയിറങ്ങി ഓടി ഇട കോലായിലെ വാതിലിനു പിന്നിൽ ഒളിച്ചു നിന്നു. അപ്പൊ അവർ കണ്ടു കാറിൽ നിന്നും ഇറങ്ങിയ കിഷോറിനെ., കിഷോറിനെ കണ്ടതും ശിപായുടെ മുഖം വിടർന്നു .അതു കണ്ട വൈഗ അവളുടെ ചെവിട്ടിൽ പറഞ്ഞു . “പയ്യൻ അടിപൊളി . നിനക്ക് നന്നായി ചേരും”

അതു കേട്ട ശിൽപ്പ നാണത്താലെ ഒരു ഇടകണ്ണാലെ വൈഗയെ നോക്കി വാതിലിനു പിന്നിൽ കൈ വിരൽകൊണ്ട് കളം വരച്ചു നിന്നു,

കാറിൽ നിന്നുംഇറങ്ങിയ രാമൻ നായരെയും കുടുംബത്തെയും ആനയിക്കാൻ ശിൽപയുടെ അച്ഛൻ അവരുടെ അടുത്തേക്ക് പോയി .

കാറിൽ നിന്നും കഷ്ടപ്പെട്ടു ഇറങ്ങുന്ന മുത്തശ്ശിയെ കണ്ടപ്പോൾ വാതിലിന് പിന്നിൽ നിന്നും വൈഗ പുറത്തു വന്ന് മുത്തശ്ശിയുടെ അടുത്തേക്ക് നടന്ന് മുത്തശ്ശിയുടെ കാൽത്തോട്ട് വന്ദിച്ചു മുത്തശ്ശിയുടെ കൈ പിടിച്ചു ഉമ്മറത്ത് കസാരയിൽ കൊണ്ടിരിത്തി ഇടകോലായി വാതിൽ പടിയിൽ ചാരി നിൽക്കുന്ന ശിൽപയുടെ അമ്മയുടെ പിന്നിൽ നിന്നു

കിഷോർ വൈഗയെ കണ്ടപ്പോൾ മനസ്സിൽ പറഞ്ഞു .അപ്പൊ ഇതാണ് നാണുവേട്ടൻ പറഞ്ഞ വിവാഹം നടക്കാത്ത കാക്ക തമ്പുരാട്ടി. കറുപ്പാണെങ്കിലും കാണാൻ കൊള്ളാം . അവൻ ഇടനാഴികയിലോട്ടു നോക്കി .അവിടെ അവനെ ഒളിഞ്ഞു നോക്കുന്ന ശില്പയെയും അവളുടെ അമ്മയെയും പിന്നെ വൈഗയും നിന്നിരുന്നു .അവൻ അവർക്ക് നേരെ ഒരു ചിരി സമ്മാനിച്ചു . അവർ തിരിച്ചു അവനും സമ്മാനിച്ചു ഒരു ചിരി .,

രാമൻ നായരും മുത്തശ്ശിയും നാണുവും ശിൽപയുടെ അച്ഛനുമെല്ലാം ഉമ്മർത്തിരുന്നു ഒരോ നാട്ടുവർത്തമാനം പറഞ്ഞിരുന്നു .അപ്പോഴാണ് അങ്കണവാടിയിൽ പോവ്വാൻ വൈഗ മുന്നോട്ട് വന്നത്. അവൾ മുത്തശ്ശിയുടെ അടുത്ത് വന്ന് കയ്യിൽ പിടിച്ചു അവൾ അങ്കണവാടിയിൽ പോവ്വാണെന്നും പിന്നെ കാണാമെന്നും പറഞ്ഞു. ഇതെല്ലാം കണ്ടു കൊണ്ട് നിൽക്കാണ് കിഷോറും അച്ഛനും. അവൾ എല്ലാവർക്കും ഒരു പുഞ്ചിരി സമ്മാനിച്ചു മുറ്റത്തേക്ക് ഇറങ്ങിയതും രാമൻ നായർ വൈഗയോട് പറഞ്ഞു .

“അല്ലാ മോളെവിടേക്കാ പോകുന്നത് .

” അങ്കണവാടിയിലോട്ട്‌ ” . അവൾ ഒരു പുഞ്ചിരിയോടെ രാമൻ നായരോട് പറഞ്ഞു, അപ്പൊ രാമൻ നായർ ഒരു ചിരിയോടെ പറഞ്ഞു .?

“മോൾ പോയാൽ എങ്ങനെ ശെരിയാവും ഞങ്ങൾ മോളെ കാണാനല്ലേ വന്നത്” .

അത് കേട്ടതും എല്ലാവരും അക്ഷരാർത്ഥത്തിൽ ഒന്ന് ഞെട്ടി. കൂട്ടത്തിൽ ഏറ്റവും വലുതായി ഞെട്ടിയത് വൈഗയും കിഷോറായിരുന്നു .അവൻ അച്ഛനെ നോക്കി അച്ഛൻ എന്താ പറയുന്നത് എന്ന അർത്ഥത്തിൽ അപ്പൊ രാമൻ നായർ അവനു നേരെ കണ്ണിറുക്കി കാണിച്ചു . അപ്പൊ നാണു എഴുന്നേറ്റു പറഞ്ഞു ,??

“രാമേട്ടാ നമ്മൾ ഇളയതിനെ ആണ് കാണാൻ വന്നത് ഇത് മൂത്ത കുട്ടിയാണ്.”

“അല്ല നാണു ഞമ്മള് ഇവളെ തന്നെയാണ് കാണാൻ വന്നത് ..നിനക്ക് തെറ്റ് പറ്റിയതാണ് ..ഈ പണിക്ക് പറ്റിയതല്ല മറവി .കേട്ടോ നാണു ”

“ഇതെല്ലാം കേട്ടുകൊണ്ട് നിന്ന വൈഗ രാമേട്ടന്റെ അടുത്തു വന്നു പറഞ്ഞു”

“അച്ഛാ നിങ്ങളെല്ലാവരും എന്നെയല്ല കാണാൻ വന്നത് ശിൽപ്പമോളെയാണ് ”

അല്ല മോളെ നിന്നെത്തന്നെയാണ് മോളിവിടെ ഇരി .”. രാമേട്ടൻ അവളുടെ കൈ പിടിച്ചു അടുത്ത് നിർത്തി

രാമേട്ടന്റെയുംവൈഗയുടെയും വാക്കുകൾ കേട്ട ശില്പയുടെയും വൈഗയുടെയും അച്ഛൻ രാമേട്ടനോട് ചോതിച്ചു

“രാമേട്ടാ നിങ്ങൾ ശെരിക്കും ആരെയാ കാണാൻ വന്നത് .ശില്പയെയോ വൈഗയെയോ .ആരായാലും ഞങ്ങൾക്ക് സമ്മതമാണ്

“ഞങ്ങൾ ഈ മോളെ തന്നെയാണ് കാണാൻ വന്നത് നാണു നിങ്ങളോട് പറഞ്ഞപ്പോൾ തെറ്റിയതാവും . അല്ലെ അമ്മേ .,രാമേട്ടൻ കണ്ണുകൊണ്ട് ആംഗിയം കാണിച്ചുകൊണ്ട് അമ്മയോട് പറഞ്ഞു അതു കേട്ടതും ഒരു ചിരിയോടെ അമ്മ പറഞ്ഞു ,

“അതേ ഞങ്ങൾ ഈ മോളെ കാണാൻ തന്നെയാ വന്നത് .”

“ഇതെല്ലാം കേട്ടുകൊണ്ട് അന്തം വിട്ട് നിൽക്കുകയായിരുന്നു വൈഗയും കിഷോറും .പിന്നെ വാതിലിന്റെ പിന്നാം പുറത്തുള്ള ശിൽപ്പയും . ,

ഇനി വാതിലിനു പിന്നിൽ ഒളിച്ചിട്ട് കാര്യമില്ല എന്ന് മനസ്സിലായ ശിൽപ്പ ഉമ്മറത്തേക്ക് വന്നു. ശില്പയുടെ കണ്ടതും എല്ലാവരും അവളെ നോക്കി നിന്നു .അതു കണ്ട ശിൽപ അവളുടെ അച്ചനോട് പറഞ്ഞു .

“അച്ഛാ നമുക്ക് തെറ്റിയതാവും.. അവർ ചേച്ചിയെ കാണാനായിരിക്കും വന്നത്.. എന്നെ ആയിരിക്കില്ല ..ആട്ടെ നിങ്ങൾക്കെല്ലാവർക്കും എന്റെ ചേച്ചിയെ ഇഷ്ടപ്പെട്ടോ ..പെട്ടോ മുത്തശ്ശി .??

അവൾ തല തിരിച്ചു മുത്തശ്ശിയോട് ചോതിച്ചു .മുത്തശ്ശി ഇഷ്ട്ടപ്പെട്ടു എന്നു പറഞ്ഞു .അവർ ഓരോരുത്തരോടും ചോതിച്ചു. അവസാനം ആ ചോദ്യം കിഷോറിൽ വന്നു നിന്നു. അവൻ അതിനുള്ള ഉത്തരം പറയുന്നതിന് മുമ്പേ അവന്റെ അച്ഛനോടൊരു കാര്യം പറയാനുണ്ട് എന്ന് പറഞ്ഞു .അവൻ അച്ഛനെയും കൂട്ടി മുറ്റത്തേക്കിറങ്ങി . ഇതു കണ്ട എല്ലാവരും അവരെ നോക്കി നിൽക്കുകയായിരുന്നു. എന്തായിരിക്കും അവർ പറയുന്നത് എന്ന് ആലോചിച്ച് .

രാമൻ നായർ ഒച്ച പതുക്കി കിഷോറിനോട് പറഞ്ഞു .

“എടാ മോനെ എനിക്കെന്താണാവോ ആ മോളെ വല്ലാണ്ടങ്ങു ഇഷ്ട്ട പെട്ടു .. അതിന്റെ പെരുമാറ്റവും സ്വഭാവവും എല്ലാം..അതാ ഞാനങ്ങനെ പറഞ്ഞത്. ഇനി നിനക്ക് ഇഷ്ട്ട മല്ലെങ്കിൽ അത് ഇവിടെ വെച്ചു പറയണ്ടാ.. അത് ആ കുട്ടിയെ ഒരു പാട് വിഷമിപ്പിക്കും.. മനസ്സിലായോ

“ഞാൻ പറയും ഇവിടെ വച്ചു തന്നെ പറയും ..ഇതൊന്നും പിന്നേക്കു വെക്കാനുള്ള കാര്യമല്ല ”

“അത് വേണ്ടടാ മോനെ അത് ഈ കുടുംബത്തിലെ എല്ലാവരെയും അബമാനിക്കുന്നതിന് തുല്യമാവും”

“പറ്റില്ല അച്ഛാ ഞാൻ പറയും .. ഇത് എന്റെ ലൈഫിന്റെ കാര്യമാണ് .അച്ഛൻ വന്നേ “??

അവൻ അച്ഛന്റെ കൈ പിടിച്ചു വൈഗയുടെ അടുത്തേക്ക് നടന്നു. എന്നിട്ട് അവളോട്‌ പറഞ്ഞു ഒരു കാര്യം പറയാനുണ്ടന്ന് അത് കേട്ടതും രാമൻ നായർ വിയർക്കാൻ തുടങ്ങി കൂടെ വൈഗയും അവൾക്കിപ്പോഴും മനസ്സിലായിട്ടില്ല ഇവിടെ എന്താ നടക്കുന്നതെന്ന് . അവൻ പറഞ്ഞു .,

“എനിക്ക് എന്റെ ഭാര്യയായിട്ടു ഈ കാക്ക തമ്പുരാട്ടിയെ മതി .. ഞാൻ കാണാൻ വന്നത് നിന്നെത്തന്നെയാണ്. മനസ്സിലായോ .,, എന്നിട്ടവൻ അച്ഛനെ നോക്കി ഒരു ചിരിയോടെ കണ്ണിറുക്കി അയാൾ വായും പൊളിച്ചു അവനെ തന്നെ നോക്കുകയായിരുന്നു. ഒരു അമ്പരപ്പോടെ കിഷോറിൽ വായിൽ നിന്നും കേട്ട ഉത്തരം വൈഗയെ അമ്പരപ്പിച്ചു ഇതു സത്യമോ സ്വപ്നമോ അവൾ അവളെത്തന്നെ പിച്ചി നോക്കി .അതേ സത്യം തന്നെ .എല്ലാവർക്കും വളരെ സന്തോഷമായി .ഇതിനിടയിൽ കിഷോർ അച്ഛനോട് പറഞ്ഞു അവന് വൈഗയുമായി തനിച്ചോന്ന് സംസാരിക്കണം എന്ന് .അവർ അവർക്ക് സംസാരിക്കാൻ അവസരം കൊടുത്തു. അവർ രണ്ടാളും മുറ്റത്തേക്ക് ഇറങ്ങി പൂത്തു നിൽക്കുന്ന മുവ്വാണ്ടൻ മാവിന്റെ അടിയിലോട്ടു പോയി മുഖാമുഖം നോക്കി നിന്നു .,

“ഞാൻ ഒരു കാര്യം ചോദിച്ചാൽ കിഷോർ സത്യം പറയോ”??

“നീ എന്താണ് ചോദിക്കാൻ പോകുന്നതെന്ന് എനിക്കറിയാം.. .ഞങ്ങൾ ആരെ കാണാനാണ് വന്നത് എന്നല്ലേ ..അതിനുള്ള ഉത്തരം ഞാൻ പറയാം .. ഞങ്ങൾ ശിൽപയെ കാണാൻ തന്നെയാണ് വന്നത്.. പക്ഷെ നിന്നെ കണ്ടപ്പോൾ ശില്പയേക്കാളും ബംങ്ങി നിനക്കാണെന്ന് തോന്നി ..അതുകൊണ്ട് എനിക്ക് നിന്നെ മതി

അതു കേട്ടതും ചിരിച്ചു കൊണ്ട് വൈഗ പറഞ്ഞു

“എനിക്ക് ശിപ്പയെക്കാളും ബംങ്ങി കൂടുതൽ അല്ലെ .. അത് നിങ്ങളുടെ കണ്ണിനെന്തോ കുഴപ്പമുണ്ട് അതുകൊണ്ടാണ് അങ്ങനെ തോന്നിയത് .. കാക്കയെ പോലത്തെ ഞാനും കൊക്കിനെ പോലത്തെ അവളും .എനിക്ക് തോന്നുന്നത് എന്റെ വിവാഹം നടക്കാത്തത് കൊണ്ട് നിങ്ങൾക്ക് എന്നോടുള്ള സഹതാപം കൊണ്ടാണ് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞത് എന്നാണ്..എനിക്ക് തോന്നുന്നത് സത്യം പറ കിഷോർ ഞാൻ പറഞ്ഞതെല്ലെ ശെരി.

“ഞാനിപ്പോഴും പറയുന്നു.. ശില്പയേക്കാളും ബംങ്ങി നിനക്കാണ്‌ .. ആ ബംങ്ങി ഞാൻ കണ്ടത് നിന്റെ മനസ്സിലാണ് .. കറുപ്പിലും വെളുപ്പിലും ഒന്നുമല്ല സൗന്ദര്യം കിടക്കുന്നത്.. മനസ്സിലാണ് വൈഗ ..എനിക്ക് നിന്നെ ഇഷ്ട്ടമാണ് ഇനി നിനക്ക് എന്നെ ഇഷ്ടമാണോന്നു മാത്രം അറിഞ്ഞാൽ മതി ..പറ നിനക്കെന്നെ ഇഷ്ടമാണോ??

“എനിക്ക് കിഷോറിനെ ഇഷ്ട്ടമാണ്.. പക്ഷെ ശിൽപ മോള് നിങ്ങളെ ഒരുപാട് സ്വപ്നം കണ്ടു ..അവൾക്കു വിഷമവും അതാലോജിക്കുമ്പോഴാ ഒരു …..

അതു പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുമ്പേ പിന്നിൽ നിന്നും ഒരു ശബ്ദം

“ചേച്ചിയെ കിഷോർ വിവാഹം കഴിക്കുന്നതിൽ എനിക്ക് സമ്മതമാണ്”

അത് കേട്ടതും കിഷോറും വൈഗയും തിരിഞ്ഞു നോക്കി അത് ശില്പയായിരുന്നു അവൾ അവരുടെ ഇടയിൽ വന്നു ഗൗരവമേറിയ മുഖത്തോടെ കിഷോറിനോട് പറഞ്ഞു

“അപ്പോൾ കിഷോർ എന്നെ പറ്റിക്കുകയായിരുന്നു അല്ലെ . ചേച്ചിയെ ആണ് ഇഷ്ടമെങ്കിൽ അത് നേരത്തെ പറഞ്ഞൂടായിരുന്നോ ഇത് എന്നെ വെറുതെ .

അത് കേട്ടതും കിഷോർ ശിൽപയുടെ അടുത്തു വന്നു പറഞ്ഞു

“നിനക്ക് വിഷമായോ .ഞാൻ അങ്ങനെ പറഞ്ഞതിൽ .”??

അത് കേട്ടതും ഗൗരവത്തിന്റെ ഭാവം മാറ്റി സ്നേഹത്തിന്റെ ഭാവം ശിൽപയുടെ മുഖത്ത് വിരിഞ്ഞു എന്നിട്ടവൾ പറഞ്ഞു .,

“ഇല്ല . മറിച്ച് സന്തോഷമായി ..എന്റെ വിവാഹം നടക്കുന്നതിനു മുമ്പ് എന്റെ ചേച്ചിയുടെ വിവാഹം തന്നെയാണ് നടക്കേണ്ടത് .. നിങ്ങളുടെ ..ഈ കൂടി ചേർച്ചയിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഞാനാണ് .”

ശിൽപയുടെ വാക്കുകൾ കേട്ടപ്പോ നിറഞ്ഞ കണ്ണാലെ വൈഗ ശിൽപയെ കെട്ടിപ്പിടിച്ചു അവളുടെ കവിളത്ത് ഒരുമ്മ കൊടുത്തു.,

ശിൽപ്പ വൈഗയെ കെട്ടിപിടിച്ചു കൊണ്ട് ചിരിയോടെ കിഷോറിനോട് പറഞ്ഞു .,

“എന്നാലും മാഷേന്നെ ഈ വേഷമെല്ലാം വെറുതെ കെട്ടിച്ചു .നേരത്തെ അറിയുകയാണെങ്കിൽ ഞാൻ ചേച്ചിയെ ഇതുപോലെ അണിയിച്ചൊരുക്കുമായിരുന്നു

“നിന്റെ ചേച്ചിയെ ഇങ്ങനെ കാണാനാണ് ഏറ്റവും ബംങ്ങി .അല്ലെ .വൈഗ”

അവൻ ഒരു കള്ള ചിരിയാലെ വൈഗയുടെ മുഖത്തോട് മുഖം അടുപ്പിച്ചു പറഞ്ഞു .,

“ഇനി നീ പറഞ്ഞേ എന്നെ നിനക്കു ഇഷ്ട്ട മാണോ ”

വൈഗ നാണമേറിയ മുഖത്താലെ കാലിലെ തള്ളവിരൽ കൊണ്ട് കളം വരച്ചു പറഞ്ഞു .,

“ഇഷ്ട്ടമാണ് ഒരു നൂറുവട്ടം”

‘അപ്പോൾ കിഷോർ അവളുടെ ചെവിയോട് മുഖം ചേർത്ത് പറഞ്ഞു .,

എനിക്ക് വേണം…കല്ലുള്ള മൂക്കുത്തി വെച്ച എന്റെ ഈ കാക്ക തമ്പുരാട്ടിയെ എന്റെ വേളിയായി.. ഒരുങ്ങിയിരുന്നോ എന്റെ വീട്ടിലോട്ട്‌ പോരാൻ . പിന്നെ കടലും കടന്ന് സായിപ്പിന്റെ രാജ്യമായ അമേരിക്ക യിലോട്ടും.. മനസ്സിലായോ ……. ………….. വൈഗയുടെ വീട്ടിൽനിന്നും തിരിച്ചു വരുന്ന വഴി രാമേട്ടൻ കിഷോറിനോട് പറഞ്ഞു

“നീ എന്നെ തോൽപ്പിച്ചു കളഞ്ഞല്ലോടാ അഭിനയത്തിൽ.. നിന്റെ മട്ടും ഭാവവും മാറി നീ അവളുടെ മുന്നിൽ നിന്നപ്പോൾ സത്യത്തിൽ ഞാനാകെ പേടിച്ചു പോയി

“ഞാനാരാ അച്ഛാ മോൻ..ഒന്നില്ലങ്കിലും ഞാൻ അച്ഛന്റെ മോനല്ലേ ..അപ്പൊ അച്ഛന്റെ ഗുണം കുറച്ച് എനിക്കും കാണുമല്ലോ ..നമ്മൾ ആ വീട്ടിൽ ഇറങ്ങിയപ്പോ മുത്തശ്ശിയുടെ കയ്യും പിടിച്ചു നടക്കുന്ന അവളെ കണ്ട പാടെ ഞാൻ എന്റെ മനസ്സിൽ ഉറപിച്ചതാ.. എനിക്ക് അവൾ മതിയെന്ന് ..എന്റെ പേടി നിങ്ങൾ കൊളമാക്കുമോ എന്നായിരുന്നു .”

“ഇതിലെ ഏറ്റവും വലിയ അവാർഡ് കൊടുക്കേണ്ടത് അമ്മക്കാണ് .. ‘അമ്മ തകർത്തു കളഞ്ഞു ..എല്ലേ അമ്മേ ., രാമൻ നായർ അമ്മെയെനോക്കി പറഞ്ഞു ..അതു കേട്ട ‘അമ്മ പല്ല് പോയ മോണ കാട്ടി ചിരിച്ചു ..പിന്നെ .നല്ല നടനുള്ള അവാർഡ് നിനക്ക് . അമ്മാതിരിയുള്ള അഭിനയമല്ലേ .നീ കാഴ്ച വെച്ചത് ..”

“അച്ഛാ . അച്ഛനെ പുകഴ്ത്തി പറയാണെന്ന് വിചാരിക്കരുത്.. അച്ഛനെപ്പോലെ പറഞ്ഞ വാക്ക് മാറ്റിപറയാൻ പറ്റിയ വേറെ ഒരാള് നമ്മുടെ കുടുംബത്തിലില്ല .. ചുമ്മാതല്ല .അച്ഛനെ രാഷ്ട്രീയത്തിൽ എടുത്തത് . പറഞ്ഞ വാക്ക് മാറ്റി പറയാൻ പറ്റിയ രാഷ്ട്രീയം പോലത്തെ വേറെ ഒരു ജോലി ഭൂമിയിലില്ല . അമ്മാതിരി തള്ളല്ലേ അവിടെ ഇരുന്ന്‌ തള്ളിയത് ..

കിഷോറിൻറെ വാക്കുകൾ കേട്ടപ്പോ പല്ലില്ലാത്ത മുത്തശ്ശിയും രാമൻ നായരും കിടു കൂടാ ചിരിച്ചു .

“ഹ ഹ ഹ ഹി ഹി ഹു ഹു ………..

ശുഭം …

രചന :ഫൈസൽ കാണിയാരി..

കുറ്റിപ്പുറം ..

Leave a Reply

Your email address will not be published. Required fields are marked *