എന്റെ മാഷേ

രചന : – അഞ്ജിത സിന്ധു സജി

എടി നീ അറിഞ്ഞോ ? നിന്നെ തേച്ചവന് ഇല്ലേ അവനെ പോലീസ് അറസ്റ്റ് ചെയ്തു..

ഉറക്കത്തിൽ നിന്ന് കണ്ണ് തുറന്നു ഞാൻ പയ്യെ എണീറ്റു…

എന്റെ മുമ്പിലൂടെ ഒരു നീണ്ട 4 വർഷ പ്രണയം കടന്നു പോയി.. പ്രണയം എന്താണ് എന്ന് അറിയിച്ചത് അവൻ ആയിരുന്നു. വേറൊരു പെണ്ണിന് വേണ്ടി തേച്ചിട്ട് പോയതും അവൻ ആയിരുന്നു.. ഡിപ്രഷൻ എന്ന അവസ്ഥയിലേക്ക് തള്ളി ഇട്ടതും അവൻ ആയിരുന്നു അവസാനം നല്ല കനത്തിൽ കൈലെ മുറിവ് മാത്രം മിച്ചമായി ….

എടി അവൻ കഞ്ചാവ് 🍀 വളർത്തുന്നുണ്ടായിരുന്നു.. അത് പോലീസ് അറിഞ്ഞു റയിട്ടു ചെയ്തു അവനേം അവന്റെ കൂട്ടുകാരെയും പോലീസ് പൊക്കി…. പത്രത്തിലും ന്യൂസിലും ഒകെ വാർത്ത ഉണ്ട്… ഏതായാലും പുള്ളി ഊരി പോരാൻ കുറച്ചു പാട് പെടും…

എല്ലാം കേട്ട് മൂളി ഞാൻ ഫോൺ വെച്ചു… ഫോൺലെ അവന്റെയും എന്റെയും ഒരുമിച്ചുള്ള ഫോട്ടോ ഞാൻ എടുത്തു നോക്കി.. ഡിലീറ്റ് ഓൾ അടിച്ചു ഒരു നിമിഷം ഞാൻ ഒന്ന് നെടുവീർപ്പിട്ടു…

ഒരു കള്ള പുഞ്ചിരിയോടെ ഞാൻ കളമശേരി പോലീസ് സ്റ്റേഷൻലെ നമ്പർ എന്റെ കാൾ ലോഗിൽ നിന്ന് ഡിലീറ്റ് ചെയ്തു…..

രചന : – അഞ്ജിത സിന്ധു സജി

Leave a Reply

Your email address will not be published. Required fields are marked *