എന്റെ മാഷേ

രചന : – Anjitha Sindhu Saji

ആദ്യമായി ഞാൻ ആ കാന്താരിയെ കണ്ടത് എനിക്ക് നേരെ ചായ ഗ്ലാസ്‌ നീട്ടുബോളാണ്…. പെണ്ണിനും ചെക്കനും എന്തങ്കിലും സംസാരിക്കാൻ ഉണ്ടോന്നു ചോദിക്കേണ്ട താമസം എല്ലാരേയും ഞെട്ടിച്ചുകൊണ്ട് അവൾ പറഞ്ഞു എനിക്ക് സംസാരിക്കാൻ ഉണ്ടെന്നു ….

ഞാൻ ഒന്ന് അന്തം വിട്ട് നോക്കി നിന്നു.. ഞാൻ ചമ്മൽ കാരണം ചോദിക്കനോ വേണ്ടയോ എന്ന ചിന്തയിൽ ആയിരുന്നു അപ്പോള കക്ഷി ചാടി ഗോൾ അടിച്ചത് … എന്തായാലും രോഗി ഇച്ചിച്ചതും വ്യധ്യൻ കല്പിച്ചതും പാല് എന്നൊക്കെ ഓർത്തു ഞാൻ മിണ്ടാൻ വേണ്ടി എണീറ്റു….

എന്ത് ആദ്യം ചോദിക്കണം എന്ന ചിന്തയിൽ ഞാൻ നിന്നപ്പോ അവൾ എന്നെ വീണ്ടും ഞെട്ടിച്ചുകൊണ്ട് അടുത്ത അമ്പ് എയ്ത്തു… അത് ഏതാണ്ട് എന്റെ നെഞ്ചത്ത് തന്നെ കൊണ്ടു … മനുന് ലൈൻ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിൽ നെടുവീർപ്പിട്ട് ഞാൻ എന്റെ സ്കൂൾ മുതൽ കോളേജ് വരെ ഓർത്തു.. ഞാൻ ഉണ്ടായിരുന്നു എന്ന് തല ആട്ടി… എല്ലാത്തിനേം തേച്ചത് ആണോ അതോ തേപ്പ് കിട്ടിയത് ആണോ എന്നായി കക്ഷിയുടെ അടുത്ത സംശയം.. ഞാൻ ഉത്തരം പറയാൻ തുടങ്ങിയപ്പോളെക്കും കക്ഷി പറഞ്ഞു തുടങ്ങിയിരുന്നു..

അതെ മനുന് കിട്ടിട്ട് ഉണ്ടോന്നു അറിയില്ല എനിക്ക് നല്ല തേപ്പ് കിട്ടിയത് ആണെന്ന്…. അവൾ കഥ പറയാൻ റെഡി ആയ ലക്ഷണം ഉണ്ടായിരുന്നു.. ഞാൻ കഥ കേൾക്കാൻ റെഡിയായി നിന്നു.. പ്ലസ് ടു തുടങ്ങിയ പ്രണയം അങ്ങനെ പ്രേമിച്ചു പ്രേമിച്ചു നീണ്ട 4 വർഷം ഡിഗ്രീ അവസാന വർഷം അവനു വേറൊരുതതിനെ കിട്ടിപ്പോ പുള്ളി നൈസ് ആയിട്ട് സ്കൂട്ട്ടായി…. അങ്ങനെ 4 വർഷത്തെ സ്വപ്‌നങ്ങളും പ്രധീക്ഷകളും എല്ലാം തകർന്നു തരിപ്പണമായി കൊറെ നാളെടുത്തു ഒന്ന് ഓക്കേ ആവാൻ… ഞാൻ മനുനെ വെറുപ്പിച്ചോ… ഞാൻ ഇല്ലന്ന് തലയാട്ടി…

അവൾ കണ്ണൊക്കെ തുടച്ചു എന്നോട് ചോദിച്ചു ഞാൻ എന്തിനാ കല്യാണം കഴിക്കണേന്ന് അറിയോ…. ഞാൻ അവളുടെ മറുപടിക്കായി ഉറ്റ്നോക്കി… എനിക്ക് ഉണ്ടാവണ കൊച്ചിനെ കൊണ്ട് അവന്റെ കൊച്ചിനെ തേക്കാനാ….

ഞാൻ അറിയാതെ ചിരിച്ചു പോയി.. ഉണ്ടാവുന്ന കുട്ടികളെ ഡോക്ടർ ആക്കാം എഞ്ചിനീയർ ആകാം എന്നൊക്കെ പറയണപോലെ പുതിയ ഫീൽഡ് ആണല്ലോ എന്ന് അറിയാതെ ഞാൻ പറഞ്ഞു പോയി… ആ ഉണ്ടക്കണ്ണി എന്നെ കണ്ണുരുട്ടി ഒന്ന് നോക്കി അവൾടെ കണ്ണിൽ കിട്ടാതെ പോയതിന്റെ സങ്കടോം തേപ്പ് കിട്ടിയത്തിന്റെ ദേഷ്യം നിഷ്കളങ്കതയുടെ കുട്ടിതോം ഒകെ ഉണ്ടായിരുന്നു….

എന്താ മനു ഏട്ടാ തന്നെ ചിരിക്കണേ ഉറക്കത്തിൽ നിന്ന് പയ്യെ എണീറ്റു കക്ഷി ചോദിച്ചു…

അപ്പോളേക്കും കക്ഷിടെ തേപ്പ്കാരൻ എണീറ്റു കരഞ്ഞു തുടങ്ങിയിരുന്നു….

രചന : – Anjitha Sindhu Saji

Leave a Reply

Your email address will not be published. Required fields are marked *