“ഏട്ടാ എന്റെ കവിളിലൊരുമ്മ തരുമോ…

രചന : – ദീപക് ശോഭനൻ

“ഇത്രയും വർഷം സ്നേഹിച്ചു കൊതിതീർന്നട്ടില്ല പെണ്ണിനു..ഒരു കുഞ്ഞുമായിട്ടും അവൾക്കിപ്പോഴും കുട്ടികളുടെ സ്വഭാവം”

“വർഷങ്ങൾ പിറകെ നടന്നിട്ടും മൈന്റ് ചെയ്യാതിരുന്ന പെണ്ണ് പെട്ടന്നൊരു നാൾ വഴിയിലെന്നെ തടഞ്ഞു നിർത്തി”

“അതേയ്..ഇയാൾ കാര്യമായിട്ടു തന്നെയാണ് സ്നേഹിക്കുന്നത്..അതോ വെറും ടൈം പാസിനോ..അങ്ങനെയാണെങ്കിൽ ഈ നടപ്പ് ചേട്ടൻ നിർത്തിയേക്ക്..വെറുതെ ചെരിപ്പ് തേയണ്ട…

“പെട്ടന്നുള്ള അവളുടെ മറുപടിയെന്നെ അമ്പരപ്പിച്ചു.

“ഇപ്പോഴത്തെ കാലത്ത് മൊബൈലും വാട്ട്സാപ്പും ഫെയ്സ്ബുക്ക് വഴിയുമാണു പ്രണയം..

” പക്ഷേ പിറകെ നടന്ന് ഒരുപാട് ദിവസത്തെ കാത്തിരിപ്പിനു ശേഷം ഇഷ്ടമാണെന്ന് അവൾ നൽകുന്ന മറുപടിയുടെ ഫീലൊന്ന് വേറേ…

“വിവാഹം കഴിക്കാൻ തന്നെയാണ് തന്റെ പിറകെ കൂടിയത്..അല്ലെങ്കിൽ മറ്റു കുറുക്കു വഴികളെനിക്കു സ്വീകരിക്കാമായിരുന്നു…

” എന്റെ മറുപടി അവളെ തെല്ലൊന്ന് അമ്പരപ്പിച്ചിരിക്കാം‌‌..

പൊടുന്നനെയവൾ എന്നെ കെട്ടിപ്പിടിച്ചു കവിളിലൊരു സ്നേഹം ചുംബനം..ഒപ്പം നല്ലൊരു കടിയും കിട്ടി..

അപ്രതീക്ഷിതമായി കിട്ടിയ കടിയിൽ എന്റെ മുഖം ചുവന്നു തുടുത്തു..നല്ല വേദനയുമുണ്ട്…

“പിന്തിരിഞ്ഞു ഓടാൻ ശ്രമിച്ചയവളെ എന്റെ കരവലയത്തിലൊതുക്കി വാരിപ്പുണർന്നു…

” ഇരുമുഖവും കൈക്കുമ്പിളിൽ വാരിയെടുത്ത് പിടക്കുന്ന കരിനീലമിഴികളിലേക്ക് ഞാനൊന്നു നോക്കി…

“വിറയാർന്നയവളുടെ പവിഴാധരങ്ങളിൽ ഞാൻ ചുണ്ടുകൾ അമർത്തി..അവൾ ഇരുകരങ്ങൾ കൂട്ടി എന്നെയൊന്നു കൂടി വലിഞ്ഞു മുറുക്കി…

” കുറച്ചു നേരത്തെ ഇടവേളക്കു ശേഷം “ദേ ആൾക്കാർ വരുന്നൂന്ന് പറഞ്ഞിട്ടവൾ എന്നെ തള്ളിമാറ്റി ഓടിക്കളഞ്ഞു…

” കിലുകിലെ ചിരിച്ചയവളുടെ പാദസ്വരങ്ങൾ എന്നിൽ കുളിർമഴ വീഴ്ത്തിയെങ്കിലും കിട്ടിയ കടിയുടെ വേദന മാറിയില്ല…

“വർഷങ്ങൾ കഴിയെ അവളെ ഞാൻ സ്വന്തമാക്കി. ഞങ്ങൾ ളുടെ പ്രണയതിരമാലകൾ പിന്നെയും അലയടിച്ചുയർന്നു…

” ഇടക്കിടെ സ്നേഹം കൂടുമ്പോൾ കവിളിൽ നല്ലൊരു കടിയും തരാൻ അവൾ മറക്കില്ല..

“അതിന്റെ ആദ്യ ലക്ഷണം‌‌‌‌…ഏട്ടാ എനിക്കൊരു ഉമ്മ തരുമോ” എന്ന ചോദ്യമാണു…

“ഞാൻ സറണ്ടർ ആയില്ലെങ്കിൽ കടി മൂക്കിൻ തുമ്പത്താണു…ഒരിക്കൽ അവളുടെ കൂർത്ത പല്ലുകൾ ആഴ്ന്നിറങ്ങി രക്തം വന്നതോടെ എനിക്ക് മതിയായി…

” ഞങ്ങളുടെ ഇടയിലേക്ക് പുതിയൊരു അതിഥി വന്നെത്തിയപ്പോഴും പ്രണയം കൂടിയതേയുള്ളൂ..

“പ്രസവിച്ചു കിടന്ന അവൾക്ക് എന്റെ കവിളത്ത് കടിക്കാൻ പറ്റാത്തതിന്റെ വിഷമം ആയിരുന്നു…

” ഞാനെന്റെ കവിൾ അവളുടെ മുഖത്തിനു നേരെ കാണിച്ചു..

“കുറച്ചു നാൾ കടമായി കിടന്ന സ്നേഹം ചുംബനവും കടിയും ദിവസങ്ങളെണ്ണി പലിശ സഹിതം തന്നു…

” ഏന്താ ചെക്കാ ചിന്തിച്ചിരിക്കുന്നത്..ചോദിച്ചത് ഇതുവരെ കിട്ടിയില്ല…

“അവൾ മുഖത്ത് കൃത്യമ ദേഷ്യം വരുത്തി..

” ചിരിച്ചാലും ദേഷ്യപ്പെട്ടാലും എന്റെ ഭാര്യ എനിക്ക് സുന്ദരി തന്നെ…

“ഞാൻ നമ്മുടെ പഴയ പ്രണയകാലം ഓർത്തുപോയി”

“മം കൊള്ളാം..”

“ഞാനവൾക്ക് കവിളിൽ ഒരുമ്മ നൽകി..അവളെന്റെ മൂക്കിൻ തുമ്പത്താണു കടിച്ചത് ഈ പ്രാവശ്യം… ശരിക്കും വേദനിച്ചു…

” കണ്ണിൽ നിന്നും പൊന്നീച്ച പറന്നു..

“സമയത്ത് തന്നില്ലെങ്കിൽ ദേ ഇങ്ങനെയിരിക്കും പറഞ്ഞേക്കാം…

“നിനക്കു ഞാൻ വെച്ചിട്ടുണ്ട്.. ബാക്കിയവളുടെ ചെവിയിൽ മൊഴിയുമ്പോൾ..

ലജ്ജയിൽ കുതിർന്ന അവളുടെ മറുപടി വന്നു…

” വഷളൻ ചെക്കൻ..”

പിന്നെയും അവളെ കരവലയത്തിൽ ഒതുക്കുമ്പോൾ പിന്നിൽ നിന്നും മോന്റെ കരച്ചിൽ..

“പാവം കുഞ്ഞു വിശന്നു വലഞ്ഞു കരയുന്നു…

” അവൾ അവനു അമൃത് നൽകുമ്പോൾ ഞാൻ കൂടി അവരോട് ചേർന്നിരുന്നു…

“കിറു കൃത്യം..അവൻ ശൂ..ശൂ വെച്ചത് കറക്ടായി എന്റെ മുഖത്ത് പതിച്ചു കൊണ്ടിരുന്നു…”

രചന : – ദീപക് ശോഭനൻ

Leave a Reply

Your email address will not be published. Required fields are marked *