കസിൻസ്

രചന : – ഷാഹിർ കളത്തിങ്ങൽ

ഞങ്ങളെപോലത്തെ പെങ്ങന്മാരില്ലാത്ത ആൺകുട്ട്യോൾക്ക്‌ പടച്ചോൻ തരുന്ന ഗിഫ്റ്റാ ഈ “കസിൻസ്‌ ” എന്നു പറയുന്നർ.. അടുക്കും തോറും പാര തരുന്നൊരു മഹാ സാഗരം..😃

തൊണ്ണൂറു ദിവസത്തെ ലീവടിച്ചു തന്ന ഖഫീലിനോട്‌ മനസ്സിൽ വല്ലാണ്ടൊരു ഇഷ്ടമായിരുന്നു.. കഷ്ടിച്ചിനി ഇരുപത്‌ ദിവസമേ ഉള്ളൂ ന്റെ കല്യാണത്തിനായിട്ട്‌..

കരിപ്പൂർ വീമാന താവളത്തിൽ ഇറങ്ങുമ്പോ വൻ ജനാവലി.. കാർന്നവരായി മൂന്നാലാൾക്കാരുംബാക്കി പീക്കിരി പട്ടാളങ്ങളും പിന്നെയുള്ളത്‌ എന്തിനും ഏതിനും പാര വെക്കാൻ പോന്ന കസിൻസും.. മോഡിക്ക്‌ പോലും ഇത്ര സ്വീകരണം കിട്ടികാണില്ല,കാരണം ഒരുപാട്‌ വർഷങ്ങൾക്ക്‌ ശേഷമുള്ള കല്യാണമാണേ കുടുംബത്തിൽ വരാൻ പോകുന്നത്‌..😉

“പുയാപ്ലേ ” ആരെടാ ഇതെന്ന് നോക്കുമ്പോഴാ കസിൻസ്‌ എല്ലാരും കൂടി ഉച്ചതിലുള്ള വിളി… ഓരോരോ വയസ്സു വെത്യാമുള്ളൂ എങ്കിലും എല്ലാവരും ഒറ്റക്കെട്ടാ.. പരിസരമൊന്നും ഇവളുമാർക്ക്‌ ബോധമില്ല,എയർ പോർട്ടാണോ മാമാന്റെ വീടാണോന്നും ഒന്നും നോക്കാതെയുള്ള വിളി..ന്നിട്ടൊരു കൂട്ട ചിരിയും.. 😕..

വീട്ടിലെത്തി.. ഉമ്മനേം ഉപ്പാനേം വാരി പുണർന്നു.. വരുമ്പോൾ ഒന്നും കൊണ്ടു വരണ്ടാന്ന് അവർ പറഞ്ഞെങ്കിലും അവർക്കായ്‌ ചിലതൊക്കെ കരുതിയിരുന്നു ഞാൻ പെട്ടിയിൽ.. അഞ്ചു കസിൻസിനും അഞ്ചു പർദ്ധ.. എല്ലാം ഒരേ മോഡൽ..അങ്ങനെ വേണമെന്ന് വാശി പിടിച്ചിരുന്നു അവളുമാർ.. പെങ്ങന്മാരില്ലാത്തോണ്ട്‌ പിന്നെ അതു വാങ്ങിച്ച്‌ കൊടുക്കുമ്പോ കിട്ടുന്ന ഒരു സംതൃറിപ്തിക്ക്‌ മറ്റൊരു തലം കൂടിയുണ്ട്‌.. അതോണ്ട്‌ പൈസ നോക്കീല ..പെട്ടി പൊളിച്ച്‌ അതവളുമാരുടെ കയ്യിൽ കൊടുത്തപ്പോ മൂത്തമ്മാമാരും എളാമ്മമാരും പറയാ:

“ന്തിനാടാ ഇങ്ങനെ വല്യ പൈസന്റെയൊങ്കെ വാങ്ങിച്ചെ ഓൾക്കൊന്നും പർദ്ധ ഇല്ലാഞ്ഞിട്ടാണോ..”

സംഭവം സോപ്പാണെന്ന് ഞമ്മക്ക്‌ തിരിഞ്ഞിക്ക്ണൂ..😛 കല്യാണല്ലെ മുൻപിൽ വരുന്നത്‌ അപ്പോ എല്ലാരേം കൊണ്ട്‌ പോണ്ടേ ഷോപ്പിംഗ്‌ മാളിലേക്ക്‌…ട്രൗസർ ഊരിപ്പോകും റബ്ബേ 😢..കാത്തോളണേ…

നിക്കാഹ്‌ ഒരു വർഷം മുൻപേ കഴിഞ്ഞതോണ്ട്‌ അവളേം കൊണ്ട്‌ കറങ്ങാൻ ഇറങ്ങിയപ്പോ ദേ എങ്ങനൊക്കെയോ മണത്തറിഞ്ഞ്‌ മാറ്റിപ്പൊടിച്ച്‌ വീട്ടു മുറ്റത്ത്‌ രാവിലെതന്നെ കസിൻസ്‌ പട..

“അങ്ങനെ ഇങ്ങൾ ഒറ്റക്ക്‌ പോയി സുഖിക്കണ്ട ട്ടാ,ഞമ്മളേം കൂടി കൊണ്ടോയ്ക്കോ..”🙄 എന്തോ പാര ഒളിഞ്ഞിരിപ്പുണ്ടല്ലോ റബ്ബേ..നശിപ്പിച്ച്‌.. “അല്ല ഇനിക്ക്‌ വേറെ കൊറേ സ്ഥലത്തൊക്കെ പോകാനുണ്ട്‌..” “സാരല്യ വന്നിട്ട്‌ കറങ്ങാൻ കൊണ്ടോകാന്ന് കഴിഞ്ഞ പ്രാവശ്യം പറഞ്ഞ്‌ പറ്റിച്ചതല്ലെ ഇന്ന് കൊണ്ടോയേ പറ്റൂ..” ഇനി തർക്കിച്ചാൽ പണി വേറെ വരുമെന്ന് അറിയുന്നത്‌ കൊണ്ട്‌ ഞാൻ പറഞ്ഞു:

“ആ ശെരിന്നാ വാ എല്ലാം കൂടി,എങ്ങട്ടേക്കാ പോവാ ” “ബീച്ചിലേക്കല്ലെ ” “അതെങ്ങനെ ഇങ്ങളറിഞ്ഞ്‌..” 😬 “ഞങ്ങൾ സജ്ന ബാബീനോട്‌ ചോദിച്ചപ്പോ പറഞ്ഞല്ലോ ” “ആരൂ “😕 “സജ്ന ബാബി..” “സജ്ന ബാബിയോ ” “ആ ഇക്കന്റെ പെണ്ണുങ്ങളെ ഞങ്ങൾ അങ്ങനാ വിളിക്കാൻ പോണെ ന്തേയ്‌ ” “ആയിക്കോട്ടെ..” 😌

എല്ലാത്തിനേം കൊണ്ട്‌ യാത്രയായി.. കോഴിക്കോട്ടെ മുഹബത്തിന്റെ ബീച്ചിൽ ഞാനെന്റെ പെണ്ണിനോടൊപ്പം കൈപിടിച്ച്‌ നടന്നു.. ഇവളുമാരുണ്ടോ അതിനു സമ്മതിക്കുന്നു..കൂടെ നിന്ന് വെറുപ്പിച്ച്‌ സീൻ കുളമാക്കികൊണ്ടേ ഇരിക്കുന്നു.. പിന്നെ ഐസ്‌ ഒരതി അച്ചാർ വാങ്ങി കൊടുത്തപ്പോഴാ അടങ്ങിയത്‌..😎

“സജ്നാ നിനക്ക്‌ നാത്തൂൻ പോരു പേടിക്കാണ്ട്‌ വീട്ടിലേക്ക്‌ വരാ ല്ലെ ” അവളൊന്ന് ചിരിച്ചതും ചക്കയുടെ മുകളിൽ ഈച്ച വരുന്ന പോലെ വന്നു കസിൻസിന്റെ ശബ്ദം:

“അതങ്ങ്‌ മനസ്സി വെച്ചാ മതി ട്ടോ ഞങ്ങളൊക്കെ ഉള്ളപ്പോ അതിനൊന്നും ഒരു കുറവും വരൂല..അഞ്ചെണ്ണത്തിനെ സഹിക്കേണ്ടി വരും..” നല്ല പാതിയുടെ ചിരിച്ച മുഖം വോൾട്ടേജ്‌ പോയ ബൾബ്‌ പോലെയായി..പാവം..

അങ്ങനെ കല്യാണ ദിവസമെത്തി.. തലേന്ന് രാത്രി കസിൻസിന്റെ വക ഭീകര ഒപ്പന..😂

“എന്ത്‌ വളിച്ച ഡാൻസാഡീ ” ഇങ്ങനെ പറഞ്ഞ്‌ അവളുമാരെ കളിയാക്കുമ്പോ അവർ പറയും “നോക്കി മൂത്തമ്മാ കളിയാക്കണെ ഞങ്ങൾ നിർത്താൻ പോവാ ” ഇതു കേട്ടിരിക്കുന്ന ഉമ്മയാകട്ടെ പെൺ മക്കളില്ലാത്ത സ്നേഹം ആവോളം കൊടുക്കുന്ന അവരെ പക്ഷം പിടിച്ച്‌ പറയും; “ഇയ്യൊന്ന് അപ്പർത്തേക്ക്‌ പോയെ മക്കൾ കളിച്ചോളി ഓനെ നോക്കണ്ട ” ന്ന്..🏃🏼

മൈലാഞ്ചി കൈകളുമായ്‌ പൊന്നാങ്ങളയുടെ മംഗലം പൊടി പൊടിക്കാനുള്ള തയ്യാറെടുപ്പിലാ.. ഒരേ നിറത്തിലുള്ള ചുരിദാറണിഞ്ഞ്‌ കല്യാണ വീട്ടിൽ അവർ വേറിട്ടിരിക്കുന്നു… സെന്റിമെൻസ്‌ സീനൊക്കെ കഴിഞ്ഞ്‌ കെട്ട്യോളെ അവളുടെ വീട്ടിന്നും പടിയിറക്കി കൊണ്ടു വന്നപ്പോൾ അവൾക്ക്‌ എസ്കോട്ട്‌ ആയി ഇവരായിരുന്നു..

തട്ടമൊക്കെ നേരെയാക്കി കൊടുക്കുന്നു… ഒരു പെങ്ങളുടെ അഭാവം അവിടെ കാണിക്കാതെ അവർ എല്ലാം കൊണ്ടും സ്നേഹിച്ച്‌ കൊല്ലുന്നു.. പണ്ട്‌ ഇവളുമാരുടെ ക്ലാസ്സ്‌ മേറ്റിലെ ചിലരെയൊക്കെ ലൈനാക്കാൻ പരിശ്രമിച്ചിരുന്നു..😌 അവരെല്ലാം ഇന്ന് കല്യാണത്തിനു വന്നിരിക്കുന്നു..

“ഇക്കാക്കാ ” “ന്താ ” “ബാബീനെ നല്ലപോലെ നോകിക്കോണ്ടി..പാവാണവൾ,വല്ല വിഷമോം വന്നെന്നറിഞ്ഞാ ഇങ്ങള പഴയ കള്ളക്കളികളൊക്കെ ഞങ്ങൾ പൊട്ടിക്കും..” “അള്ളോ നാറ്റിക്കരുത്‌ കുടുംബ കലഹം നടത്തരുത്‌ എന്താന്ന് വെച്ചാ തരണ്ട്‌..” “ആ അങ്ങനെ വഴിക്ക്‌ വരി ,കൊണ്ടാ എല്ലാർക്കും ആയിരം വീതം വെച്ചിട്ട്‌ ” “ഓഹ്‌ ന്നാ രണ്ടായിരം അക്കിക്കോടേനോ പോടി “😏 “ആഹാ അങ്ങനണല്ലെ..” “ആ ഇങ്ങൾ ചെന്ന് പറയ്‌,ഇനിക്ക്‌ കല്ലി വല്ലിയാ..” അതു കേക്കേണ്ട താമസം ന്റെ പെണ്ണിന്റെ ചെവിയിലെന്തോ പറഞ്ഞ്‌ അവളുമാർ കൂട്ടത്തിലെ ഏതൊ ഒരുത്തിയെ ചൂണ്ടി കാണിക്കുന്നു.. പണ്ട്‌ ലൈനടിക്കാൻ നോക്കിയോലാ..😳 അവളുടെ മുഖം കുറച്ച്‌ ഡാർക്കായി..ഞാൻ കഴിയുന്ന പോലെ പ്ലീസ്‌ എന്ന് ആങ്ങ്യം കാണിച്ചു..നോ രെക്ഷ..

ഒടുക്കം, പറഞ്ഞ പൈസ കയ്യിൽ കൊടുത്തപ്പോഴാ അവളുടെ അടുത്തെത്തി രംഗം ഹാപ്പിയാക്കിയത്‌.. പടച്ചോനെ കസിൻസിന്റെ മുൻപിൽ നല്ല നൈസായി നിക്കാൻ പഠിച്ചില്ലെങ്കിൽ മുട്ടൻ പണി ലൈഫ്‌ ലോങ്ങ്‌ തരും, കാരണം ചങ്ക്‌ സുഹുർത്തുക്കളെ പോലെ കുറേയൊക്കെ തിരിഞ്ഞു കളികൾ അവരുമായ്‌ പങ്കു വെയ്ക്കും,അല്ലെങ്കിൽ അവരത്‌ അറിഞ്ഞിരികും…അതാ ഐറ്റം..

കല്യാണ ശേഷമുള്ള സൽകാരത്തിനായ്‌ ഓരോ കസിൻസിന്റെ വീട്ടിലേക്കായ്‌ അവളേം കൊണ്ട്‌ പോകുമ്പോ ഇവളുമാരൊക്കെ എന്തൊരു പാവമാണെന്നോ.. നല്ല എക്സ്ട്രാ ഡീസെന്റായവർ..നല്ല അദബുള്ള മക്കൾ 😃.. പക്ഷെ എല്ലാവരും കൂടി ഒന്നിച്ചാലോ..?ഭൂലോക തറകളും…

സ്നേഹമാ മനസ്സ്‌ നിറയെ.. പക്ഷേങ്കിൽ, ഓരോരുത്തരായ്‌ വിവാഹം കഴിഞ്ഞ്‌ പോകുമ്പോൾ ആ കലഹങ്ങൾക്കും ഒച്ചപ്പാടിനും കുസുർതികൾകും മങ്ങലേൽക്കുന്നത്‌ കണ്ടിട്ടുണ്ട്‌… അവരുടേതായ ലോകത്തേക്ക്‌ ചുരുങ്ങുമ്പോൾ “അളിയാ ” എന്നു മനസ്സറിഞ്ഞ്‌ വിളിക്കാൻ കഴിയില്ലെങ്കികും “ഞാൻ ഒരു അളിയനായി വരും മൂത്തമ്മയുടെ മോനാ ” എന്നു പറയുമ്പോൾ മനസ്സ്‌ നിറയും..

അവരുടെ കുടുംബവും മക്കളുമൊക്കെയായ്‌ ആ പഴയ കച്ചറകൾ ഒരിക്കൽ കൂടി ഒന്നിക്കാൻ ഖൽബ്‌ കൊതിക്കാറുണ്ട്‌.. “ഇക്കക്കാ ” എന്നു വിളിച്ചു വരുമ്പോൾ ആ വിളിയേറെ ആഗ്രഹിക്കുന്ന മനസ്സ്‌ കരയാറുണ്ട്‌, വല്യ കുട്ട്യോളായി അവരൊക്കെ മാറിയപ്പോ എന്തൊക്കെയോ നഷ്ടപ്പെട്ട പോലെ തോന്നുന്നു..😓

എങ്കിലും കസിൻസ്‌ ജീവിതത്തിന്റെ ഒരു ഭാഗമാണു… ഉറ്റ സുഹുർത്തിനെ പോലെ കാണാൻ കഴിയുന്ന ഒരു രക്ത ബന്ധം…😍 എടങ്ങാറുണ്ടാക്കുന്ന ഒരുപറ്റം തല്ലുകൂടികൾ..

*******************

Pic from: Blur ads

സ്നേഹത്തോടെ

രചന : – ഷാഹിർ കളത്തിങ്ങൽ

Leave a Reply

Your email address will not be published. Required fields are marked *