കാണാപ്പുറങ്ങൾ…

രചന: Fackrudheen

മോളെ റസിയാ..

ഉമ്മ കുറെ നേരം.. കതകിൽ തട്ടി യ..തിന് ശേഷമാണ്.. ഞാൻ വാതിൽ തുറന്നത്..

എന്താ ഉമ്മ..

അല്പം അരിശത്തോടെ തന്നെ ചോദിച്ചു..

ജ്ജ്. എന്ത്ടുക്കാ.. ബ്ടെ. ബായിക്യാ .

ല്ല.. ഫോൺ. നോക്കുവാ.

അന്റെ.. ബാപ്പാന്റെ.. കുടുംബത്തി പെട്ട..ആരോ..ആണ്.. കല്യാണം വിളിക്കാൻ.. ബന്നുക്കുണ്‌.. ഓരു ക്ക്‌.. അന്നേ..ഒന്ന്. കാണണം ന്ന്‌

എന്തിനാ.. ന്നുമ്മാ.. എനിക്കൊന്നും വയ്യ..

ഞാൻ ദേഷ്യത്തിൽ കഥകടച്ചു..

ഓള്.. തലഭേധനിച്ചിട്ട്.. കിടക്കാ.. ഉമ്മ അവരോട്.. പറയുന്നത് കേട്ടു..

വീട്ടിലേക്ക് ആരു വന്നാലും.. ഞാനങ്ങനെ ആരുടെ മുന്നിലും ചെല്ലാറില്ല..

സദാസമയം എന്തെങ്കിലും വായിച്ചുകൊണ്ടിരിക്കുകയോ..

അല്ലെങ്കിൽ.. വാട്സ്ആപ്പിലോ ഫേസ്ബുക്കിലോ സമയം കളയുക.. യോ. ഒക്കെയാണ് പതിവ്..

വെള്ളം കുടിക്കണമെങ്കിൽ.. പോലും ഉമ്മയോട്,ഉച്ചത്തിൽ വിളിച്ച് പറയുമ്പോൾ.. ഉമ്മ.. കൊണ്ടുവരികയാണ്.. സാധാരണ ഒരു രീതി..

ഏ…. ത്.. അതാണല്ലോ അയ് ന്റെ ഒ..രി.. ത്

അന്റെ.. ഈ ശീലം നല്ലതിനല്ലാ..ട്ടോ

ഇനിയൊരു വീട്ടിലേക്ക്.. കയറി ചെല്ലാൻ ഉള്ളതാണെന്ന്.. ഉമ്മ ഇടയ്ക്കിടെ ഓർമിപ്പിക്കും..

എട്ടിൽ പഠിക്കുമ്പോഴാണ് എന്ന് തോന്നുന്നു

എപ്പോഴോ ഒരിക്കൽ

. തൊട്ടടുത്ത വീട്ടിൽ കളിച്ചുകൊണ്ടിരുന്ന ഞാൻ.. വിരുന്നുകാർ ആരോ വന്നത് ശ്രദ്ധിക്കാതെ.. അവരുടെ മുൻപി ലൂ ടെ അകത്തേക്ക് കയറിപ്പോയി..

അന്ന് അതിന് വാപ്പ കുറെ അടിച്ചു..

അതിനുശേഷം..വീട്ടിലേക്ക് ആരുവന്നാലും പുറത്തിറങ്ങാതെ യായി..

പിന്നെ പിന്നെ അത് ശീലമായി മാറുകയായിരുന്നു..

ഏതുനേരവും പഠിക്കാനുണ്ടെന്ന് പറഞ്ഞ് കതകട ച്ചി രിക്കുന്നത് ഏകാന്തതയുടെ സ്വാതന്ത്ര്യം ആവോളം ആസ്വദിച്ച് അറിഞ്ഞ തുകൊണ്ടാണ്

പുതിയ പുതിയ അനുഭൂതികൾ തിരഞ്ഞു.. വായനയുടെ ലോകത്ത് ഞാനെന്നെ തളച്ചിട്ടു..

കഥകളുടെ പുറകെ ആകാംക്ഷയോടെ ഞാ നലഞ്ഞു കൊണ്ടിരുന്നു..

നിക്കാഹ് കഴിഞ്ഞിട്ടും എൻറെ സ്വഭാവത്തിന് മാറ്റം വന്നില്ലാ

അവിടെയും ബാപ്പയുടെ നിർബന്ധം എൻറെ ഇഷ്ടങ്ങൾക്ക്. എതിരായിരുന്നു..

എന്നെക്കാൾ 10 വയസ്സ് കൂടുതലുള്ള അയാളോടൊപ്പം ആ വീട്ടിൽ കയറി ചെല്ലുമ്പോൾ.. ഞാൻ പ്രതീക്ഷിച്ചതിലും അപ്പുറമുള്ള സൗകര്യങ്ങൾ ആയിരുന്നു.. എനിക്കവിടെ കിട്ടിയത്..

അടുക്കളയിൽ കയറി ശീലിച്ചിട്ടില്ലാത്ത ത്കൊണ്ട്.. ഒരു ഭയം ഉണ്ടായിരുന്നു..

പക്ഷേ അവിടെ അടുക്കളപ്പണിക്ക് മാത്രം രണ്ട് സർവന്റ്സ് ഉണ്ടായിരുന്നു..

ഭർത്താവിനെ കൂടാതെ രണ്ട് ജ്യേഷ്ഠമാരുടെ. രണ്ടു കുടുംബവും ആ വീട്ടിൽ തന്നെയാണ് താമസിച്ചിരുന്നത്..

അവരെല്ലാം എന്നോട് നല്ലരീതിയിൽ സഹകരിച്ചു എങ്കിലും.. എനിക്ക് എന്തുകൊണ്ടോ അവരോട് ഇഴുകിച്ചേർന്ന് ഇടപെടാൻ കഴിഞ്ഞില്ല..

സ്വന്തം വീട്ടിൽ എന്നപോലെ അവിടെയും ഞാൻ എൻറെ മുറിയിൽ തന്നെ.. സ്വകാര്യതകളിൽ മുഴുകിയിരുന്നു..

അവിടെയും ഇതുപോലെ ബന്ധുക്കളിൽ പലരും.. വന്നു പോകാറുണ്ടെങ്കിലും ഞാൻ മുറി വിട്ട് പുറത്തിറങ്ങി യില്ല

അവിടെയും ഏകാന്തതയുടെ സ്വാതന്ത്ര്യം.. എനിക്ക് അത്രയേറെ വിലപിടിപ്പുള്ള തായിരുന്നൂ

എനിക്കുമാത്രം പ്രിയപ്പെട്ട.. എൻറെ സ്വകാര്യതയ്ക്ക്.. തടസ്സം വരുത്താൻ ആരെയും ഞാൻ അനുവദിച്ചില്ല..

അദ്ദേഹത്തിൻറെ.. യൂമ്മയൊ താത്തമാ രോ.. വന്ന് വിളിച്ചാൽ തന്നെ എന്തെങ്കിലും ഒഴികഴിവ് പറഞ്ഞു മിക്കവാറും സമയങ്ങളിൽ ഒഴിഞ്ഞുമാറുകയാണ് സാധാരണ ചെയ്യാറുള്ളത്..

അങ്ങനെയിരിക്കെ ഒരു ദിവസം ഒരു ഉച്ചകഴിഞ്ഞ നേരത്ത്.. എൻറെ ഫ്രണ്ട്സ് കുറച്ചുപേർ എന്നെ കാണാൻ വന്നു.. വെപ്രാളപ്പെട്ട് അവരെ ക്ഷണിച്ചു അകത്തു ഇരുത്തി യ ഞാൻ അവർക്ക് കുടിക്കാൻ എന്തെങ്കിലും എടുക്കാനായി അടുക്കളയിലേക്ക് പോയി..

വന്നവർ മറ്റുള്ളവരൊക്കെ എവിടെ എന്ന് ചോദിച്ചപ്പോൾ..

ഫാസി ലി ക്കയും. (എൻറെ കെട്ടിയോൻ )ആ സമയം പുറത്തു പോയിരിക്കുകയായിരുന്നു..

ഈ സമയം ആയതുകൊണ്ട് എല്ലാവരും ഉറങ്ങുകയാണ്. എന്ന് പറഞ്ഞ് തടി തപ്പി

അവർ പോയതിനു ശേഷം.. രണ്ട് ദിവസത്തേക്ക് വല്ലാത്ത ഒരു മനപ്രയാസം ഉണ്ടായി..

കാരണം.. അന്നവർക്ക് വെറും തണുത്ത വെള്ളം മാത്രമാണ്. കുടിക്കാ നായിട്ട് കൊടുത്തത്..

അങ്ങനെ അധികം കയറി ചെല്ലാത്ത ആ അടുക്കള യിൽ.. ഗ്യാസ് ന്റെ ലൈറ്റ റോ,.. പാലോ .. ഒന്നുംതന്നെ തിരഞ്ഞിട്ട് കിട്ടിയില്ല.. സ്ക്വാഷ് പോലും തീർന്നു കഴിഞ്ഞിരിക്കുന്നു.. ബേക്കറി സാധനങ്ങളും എവിടെയാണെന്ന് അറിയില്ല.. അടുക്കളപ്പണിക്ക് വന്ന രണ്ട് സ്ത്രീകളും.. ഉച്ചയ്ക്ക് മുൻപ് പോകാറുള്ളത് കൊണ്ട്.. ഞാൻ ശരിക്കും പെട്ടു പോയി..

താത്താമാരുടെ ബന്ധു വീടുകളിൽ നിന്ന് ആളുകൾ വരുമ്പോൾ ക്ഷണിച്ചിട്ടും മുറിക്ക് പുറത്തിറങ്ങാത്ത ഞാൻ എങ്ങനെ താത്തമാരുടെ വാതിലിൽ ചെന്ന് മുട്ടും..

പറ്റിയ അമളി തിരുത്താനായി ഞാൻ ആളുകൾ വരുമ്പോൾ.. പുറത്തിറങ്ങാനും ചടങ്ങുകളിൽ സജീവമായിട്ട് പങ്കെടുക്കാനും.. തുടങ്ങി..

അപ്പോഴാണ് വേദനയോടെ ഒരു സത്യം മനസ്സിലായത്..

എന്തോ ഒരു ഉൾവലിവ്..

സ്വാഭാവികമായി ആരോടും ഇടപെടാൻ കഴിയുന്നില്ല.. കുറെ നാൾ കഴിഞ്ഞാൽ ശരിയാകും എങ്കിലും.. ഞാൻ വീണ്ടും പഴയപടി തന്നെ ആവുകയായിരുന്നു..

ഇനി നാളെ എൻറെ ബന്ധുവീടുകളിൽ നിന്ന് ആരെങ്കിലും വന്നാൽ.. ഉണ്ടാകാവുന്ന അപമാനത്തെ ഓർത്ത് ഞാൻ മറ്റൊരു ആവശ്യം മുന്നോട്ടുവച്ചു

“വേറെ വീട്..”

എൻറെ സമ്മതമില്ലാതെ എൻറെ ദ്ദേഹത്തെ തൊടരുത് എന്ന എൻറെ വാക്കുകൾ അക്ഷരം പ്രതി ഇന്നേവരെ പാലിച്ച ആ മനുഷ്യൻ..

അതിനുമാത്രം സമ്മതിച്ചില്ല..

വീട് മാ റൂന്നതിനെക്കുറിച്ച് ചിന്തിക്കുകയേ വേണ്ട..

എൻറെ ആവശ്യത്തിൽനിന്ന് ഞാനും തരിമ്പും പിന്മാറിയില്ല..

ഒടുവിൽ ആ നാല് മാസത്തെ ദാമ്പത്യം മതിയാക്കി ഞാനെൻറെ വീട്ടിലേക്ക് പോന്നു..

ബാപ്പാന്റെ.. ശകാരത്തെ.. സൂയിസൈഡ് ഭീഷണിമുഴക്കി നേരി ട്ടൂ..

എനിക്കു മുന്നിൽ ആദ്യമായി പത്തി താഴ്ത്തുന്ന ആ മനുഷ്യനെ വല്ലാത്ത ഒരു തരം ആത്മസംതൃപ്തിയോടെ ഞാൻ നോക്കി നിന്നു

ആദ്യത്തെ രണ്ടുമൂന്നു നാളുകൾ വലിയ കുഴപ്പമില്ലാതെ പോയി..

പക്ഷേ പിന്നീടുള്ള ദിവസങ്ങളിൽ എന്തുകൊണ്ടാണെന്നറിയില്ല എന്തോ ഒരുതരം അസ്വസ്ഥത വിടാതെ പിന്തുടർന്നു..

പഴയപോലെ മുറിയിൽ ഒറ്റയ്ക്ക് ഇരിക്കാനോ.. വായിക്കാനോ ഫോൺ നോക്കുവാണോ.. സാധിക്കുന്നില്ല..

എനിക്ക് ഇഷ്ടമല്ലെങ്കിൽ കൂടി യും എൻറെ ശ്രദ്ധപിടിച്ചു പറ്റാനും.. എന്നോട് ഒന്ന് സംസാരിക്കാനും വേണ്ടി അയാൾ കാണിച്ചുകൂട്ടിയ.. സംഗതികൾ ഓരോന്നായി ഓർമ്മ വരാൻ തുടങ്ങി… അന്നൊക്കെ അതിനെ പുച്ഛിച്ച് പരിഹസിച്ച എൻറെ മനസ്സ്.. ഇന്ന് അതോർത്ത് ചെറുതായി നൊമ്പരപ്പെ ട്ട് തുടങ്ങിയോ

“നാശം പിടിക്കാൻ..”

പുസ്തകങ്ങൾക്കിട യില്.. പരതും പോഴും .. ഞാൻ അയാളെ വിട്ടു എഴുതി കൊടുത്തു വാങ്ങിപ്പിച്ച ചില പുസ്തകങ്ങൾ..

വായിക്കാനുള്ള താൽപര്യ വും പോയി..

ഫോണിലും ചില കല്യാണ ഫോട്ടോകൾ.

പിന്നീട് കഥകടച്ചു റൂമിൽ ഒറ്റയ്ക്കിരിക്കാൻ എന്തോ ഒരു ഭയം പോലെ..

അടുക്കളയിൽ ചെന്ന്.. എന്തെങ്കിലുമൊക്കെ ചെയ്തു.. സമയത്തെ കൊന്നു.. ഇതിനിടയിൽ എൻറെ ചില വർത്തമാനങ്ങൾ കേട്ടു ഉമ്മ വാപൊളിച്ചു നിൽക്കുന്നത് കണ്ടു

എന്ത് അന്തവും കുന്തവും ഇല്ലാത്ത വർത്താ നടീ. ജ്ജ് പറയണേ

ഒന്നിലും ശ്രദ്ധിക്കാൻ കഴിയാതിരുന്ന ഞാൻ.. പരസ്പര ബന്ധമില്ലാത്ത കാര്യങ്ങൾ സംസാരിച്ച ത്രേ !

ഉമ്മറവാതിൽ തുറന്നു വച്ച് ആരെയോ കാത്തിരുന്നു..

“ഉമ്മ.. ഇപ്പൊ പഴയ പോലെ ആരും കല്യാണം വിളിക്കാൻ വരാത്തത് എന്ത്?”

രൂക്ഷമായ ഒരു നോട്ടമായിരുന്നു ഉമ്മയുടെ മറുപടി..

ഇപ്പോൾ ആരെങ്കിലുമായി.. എന്തെങ്കിലുമൊക്കെ സംസാരിച്ചിരിക്കാൻ ആണ് താല്പര്യം

മുറിക്കകത്ത് കയറി കഥകടച്ചു ഇരിക്കാൻ ഭയം..

4മാസം ഒരുമിച്ച് ജീവിച്ചു എങ്കിലും, ആദ്യം മുതലേ വെറുപ്പായിരുന്ന അയാളോട് കാര്യമായി. അടുത്തിടപഴകി യിട്ടില്ല എങ്കിൽ കൂടിയും .. ഒറ്റക്കിരിക്കുമ്പോൾ അയാളുടെ സാന്നിധ്യം അനുഭവപ്പെട്ടു തുടങ്ങി..

കഥാപാത്രങ്ങൾക്ക് പിറകെ പോയി ശീലിച്ച എൻറെ മനസ്സ് അയാളെയും പിന്തുടരാൻ തുടങ്ങിയതൂ എൻറെ മനസ്സിൻറെ കുഴപ്പം കൊണ്ടാവാം..

അന്നൊരു ദിവസം രാത്രി പാതി ഉറക്കത്തിൽ.. അയാളുടെ സാമീപ്യം അനുഭവപ്പെട്ടു.. അയാളുടെ നിശ്വാസങ്ങളുടെ.. താളം എൻറെ കാതിൽ മുഴങ്ങി കേട്ടു .

ഞെട്ടിയുണർന്നു ലൈറ്റ് . ഇട്ട ഞാൻ കണ്ടത്.. ബെഡിൽ തന്നെ കിടക്കുന്ന ഒരു ന്യൂസ് പേപ്പർ.. ഫാ നിൻറെ കാറ്റിൽ പറക്കുന്നതി ന്റെ ഒച്ച യാണ് ആ കേട്ടത് എന്ന് മനസ്സിലായി..

ജാറിൽ നിന്ന് വെള്ളമെടുത്ത് കുടിച്ചിട്ട് വീണ്ടും ഉറങ്ങി..

കഥകളെ വല്ലാതെ ഇഷ്ടപ്പെട്ടിരുന്ന ഞാൻ.. മനോഹരമായ ഒരു കഥ.. അന്ന് സ്വപ്നം കണ്ടു..

രണ്ടു ജേഷ്ഠൻ മാരെ. മാറിമാറി സഹായിച്ചു പ്രായം കൂടി പോയ ഒരു മനുഷ്യൻ.. ഒടുവിൽ അവർക്ക് ഓരോ കുടുംബങ്ങൾ ആയപ്പോൾ.. ഒറ്റപ്പെട്ടുപോയ കഥ..

പിന്നീടയാൾ ഗൾഫ് നാടുകളിലേക്ക് ചേക്കേറി.. ആ മണലാരണ്യത്തിൽ കിടന്ന് കഷ്ടപ്പെട്ടു ഉണ്ടാക്കിയ സമ്പാദ്യം കൊണ്ട് ഒരു കല്യാണം കഴിക്കാൻ വേണ്ടി.. നാട്ടിലേക്ക് വരുമ്പോൾ തറവാട് വീട് തകർന്നു കിടക്കുന്നതും.. പിന്നീട് ലക്ഷങ്ങൾ മുടക്കി.. അത് പുതുക്കി പണിയുന്നതും.. അതിനുവേണ്ടി കല്ലും മണ്ണും ചുമക്കുന്ന തുമായ.. കഥ

ഏകദേശം അയാളുടെ കല്യാണ രംഗങ്ങൾ വരുന്നതോടുകൂടി സ്വപ്നം മുറിഞ്ഞു..

ആകാംഷ രോഗിയായ ഞാൻ.. സ്വപ്നത്തി ന്റെ ബാക്കി കാണാൻ വീണ്ടും കണ്ണടച്ചു കിടന്നെങ്കിലും.. ഉറങ്ങി പോവുകയായിരുന്നു.. പിറ്റേന്ന് വൈകിയാണ് ഉണർന്നത്..

“പടച്ചോൻ ആയിട്ട് കൂട്ടി ബെച്ചത് മനുഷ്യന്മാരെ കൊണ്ടു.. വേർപെടുത്താൻ സാധിക്കൂല .”

തള്ള രാവിലെതന്നെ ആരോടോ വേദാന്തം ഓ തുകയാണല്ലോ?

ആരാണെന്നറിയാൻ മുറിയുടെ വാതിൽ തുറന്നു നോക്കി..

അതാ മനുഷ്യൻറെ കുടുംബക്കാരാണ് മൂന്നോ നാലോ സ്ത്രീകളുണ്ട്.. അവരോട് ഉമ്മയും ബാപ്പയും സംസാരിച്ചിരിക്കുന്നത് കണ്ടു പതിയെ റൂമിന് അകത്തേക്ക് തന്നെ വലിഞ്ഞ് ഞാൻ അവർ പറയുന്നത് ശ്രദ്ധിച്ചു കേട്ടിരുന്നു..

“ആറേഴ് മാസം മുമ്പ് മാത്രം പുതുക്കിപ്പണിത ആ വീട്.. അവൻറെ മാത്രം അധ്വാനമാണ്..

അവന് ഇഷ്ടപ്പെട്ട രീതിയിൽ ആണ് അത് ഉണ്ടാക്കിയത്..

കൂട്ടുകുടുംബം ആയി താമസിക്കണം എന്നുള്ളത് അവൻറെ മാത്രം ഒരു നിർബന്ധമായിരുന്നു..

പിന്നെ എങ്ങനെയാണ് അവൻ അത് വിട്ടു പുതിയൊരു വീട്ടിലേക്ക് മാറി താമസിക്കുന്നത്..”

പിന്നീട് അവർ പറഞ്ഞ മുഴുവൻ കഥയും കേട്ടു.. ഞാൻ ഞെട്ടി തരിച്ചിരുന്നു പോയി,..

പറഞ്ഞാൽ ആരും വിശ്വസിക്കില്ല എന്നറിയാം.. പക്ഷേ അതാണ് സത്യം..

ഇന്നലെ സ്വപ്നത്തിൽ കണ്ട കഥ അതേപടി ആ സ്ത്രീകൾ ഇവിടെ പറയുന്നു

പിന്നീട് അവർ എൻറെ മുറിയിൽ വന്നു എന്നോട് പലതും സംസാരിച്ചു ഞാൻ അതൊന്നും കേട്ടില്ല

എൻറെ മനസ്സ് മുഴുവൻ സ്വപ്നത്തിലേ കഥയിൽ ആയിരുന്നു..

അവർ എന്നെ തിരിച്ചു വരാൻ വേണ്ടി നിർബന്ധിച്ച്.. ഇറങ്ങിപ്പോയി..

അന്ന് ഞാൻ ഉമ്മയോട് സ്വപ്നം കണ്ട കഥയും പിന്നീട് ഇവർ പറഞ്ഞ കഥയും ഒരേ പോലെ ആവാൻ കാരണം എന്താണ് എന്ന് ചോദിച്ചു?

“അവൻ നിന്നെ അത്രയേറെ കാത്തിരിക്കുന്നുണ്ടാവും മകളെ..”

പിന്നെ എല്ലാം മുകളിൽ ഇരിക്കുന്ന വൻെറ ഓരോ കളികൾ..

എനിക്ക് ഇത്രയും പറയാനുള്ള പഠിപ്പെ ഉള്ളൂ..

ആ മറുപടി എനിക്ക് തൃപ്തികരമായി തോന്നിയില്ല..

പക്ഷേ പിന്നീട് അനുദിനം സംഗതികൾ വഷളായി കൊണ്ടുവരികയായിരുന്നു

ഭക്ഷണം കഴിച്ചിട്ടും ശരിക്കും ഇറങ്ങുന്നില്ല എന്തോ ഒരു അരുചി പോലെ..

അവിടെ ആയിരിക്കുമ്പോൾ അയാളോടൊപ്പം ഇരുന്ന് ഒരുമിച്ച് ഭക്ഷണം കഴിച്ച ഒരു ദിവസം ഞാൻ പെട്ടെന്ന് മതിയാക്കി ..

കാരണം എന്തെന്ന് ചോദിച്ച അയാളോട് ഭക്ഷണം പറ്റായ്‌കയാണ്..എന്ന് പറഞ്ഞപ്പോൾ

കഴിക്കുന്നത് പാതിയിൽ നിർത്തി.. ക്ഷണനേരം കൊണ്ട് ബൈക്കും എടുത്തു പുറത്തു പോയി.. എനിക്കിഷ്ടപ്പെട്ട ഭക്ഷണം പാർസൽ വാങ്ങി കൊണ്ട് വരികയായിരുന്നു..

അന്ന് അത് അയാളുടെ കടമയാണ്. എന്ന് ചിന്തിച്ച എനിക്ക്..ഇന്ന ത് ഓർക്കുമ്പോൾ എന്തോ ഒരു വല്ലായ്ക

“റസിയ”

“റസിയ”

എന്നുള്ള അയാളുടെ വിളി അന്ന് അരോചകമായി തോന്നിയെങ്കിൽ.. ഇന്ന് അതൂ മധുരശബ്ദം ആയി അനുഭവപ്പെട്ടു തുടങ്ങി..

അന്ന് രാത്രി.. സ്വപ്നങ്ങൾ ഒന്നും കാണരു തേ എന്ന് പ്രാർത്ഥി ച്ചിട്ടാണ് കിടന്നത്.. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അയാളുടെ അദൃശ്യമായ ഒരു സാന്നിധ്യം.. എന്നെ അലോസരപ്പെടുത്തി കൊണ്ടേയിരുന്നു

എൻറെ പ്രാർത്ഥന ദൈവം കേട്ടില്ല അന്ന് രാത്രിയും.. ഞാൻ സ്വപ്നം കണ്ടു..

വലിയൊരു കാടിനകത്ത്.. ദാഹിച്ചുവലഞ്ഞ ഒരു മനുഷ്യൻ ഒരിറ്റ് ദാഹജലത്തിനുവേണ്ടി.. കാട്ടിലൂടെ പരതി നടക്കുമ്പോൾ.. ആഴമേറിയ.. ഒരു ഗർത്തത്തിലേക്ക്.. കാലുതെന്നി.. താണ് താണ് പോകുന്നു ആ മനുഷ്യന് എൻറെ ഫാസിക്കയുടെ. രൂപമായിരുന്നു

റ.. സി. യാ..

റ…സി.. യാ..എന്ന് …

പ്രാണ ഭയത്തിലും അയാൾ ഉച്ചത്തിൽ നില വിളിക്കുന്നുണ്ട്.. ആ വിളികൾ എൻറെ കാതിൽ വന്നലച്ചു..

സ്വപ്നത്തിൽ നിന്നും ഞെട്ടിയുണർന്നിട്ടും.. അയാളുടെ ഹൃദയഭേദകമായ ആ വിളി.. എൻറെ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു..

എത്ര നിയന്ത്രിച്ചിട്ടും എൻറെ.. തേങ്ങല ടക്കാനായി ല്ലാ. തലയിണയിൽ മുഖം കമഴ്ത്തി പൊട്ടി പൊട്ടിക്കരയുകയായിരുന്നു.

സമയം രാത്രി 3 മണി ആയിട്ടേ ഉള്ളൂ

വേഗം എഴുന്നേറ്റ് ചെന്ന് ഉമ്മയുടെ കൂടെ കിടന്നു.. എന്നിട്ടും പുലരും വരെയും ഉറങ്ങാൻ കഴിഞ്ഞില്ല. പുലരാൻ നേരം ആണ് അല്പം.. കണ്ണടച്ചത്.. എഴുന്നേറ്റു നോക്കുമ്പോൾ ഒരുപാട് വൈകി പോയിരുന്നു..

പുറത്ത് വാപ്പ ആരോടാ സംസാരിക്കുന്നത് കേട്ടു.

ചെന്ന് നോക്കുമ്പോൾ.. അയാളാണ് എൻറെ ഫാസിക്ക..

പിന്നീട് 20 മിനിറ്റിൽ കൂടുതൽ സമയം എടുത്തിട്ട് ണ്ടാവില്ല ..

കിട്ടിയതെല്ലാം വാരിവലിച്ച് ബാഗിൽ കുത്തിനിറച്ച്.. ഞാൻ അയാളുടെ മുൻപിൽ ചെന്ന് പോകാമെന്ന് പറഞ്ഞു

അന്ധാളിച്ചു നിൽക്കുന്ന വാപ്പ യെയും ഉമ്മ യെയും സാക്ഷിയാക്കി ഞാൻ അയാളുടെ കയ്യിൽ പിടിച്ചു മുന്നേ നടന്നു…. കാറിൽ കയറി..

സ്ഥലകാല ബോധം തിരിച്ചുകിട്ടിയ ഉമ്മ ഓടി കൊണ്ടുവന്ന പറഞ്ഞു

എടീ എഴുന്നേറ്റ പാടെ..ജ്ജ് എങ്ങോട്ടാണ് ഇത്.. ഒരു ഗ്ലാസ് ചായ എങ്കിലും കുടിച്ചിട്ട് പോടീ..

ഞാൻ ഒന്നും മിണ്ടാതെ തല താഴ്ത്തി ഇരിക്കുകയായിരുന്നു….

ചായയും ചോറും ഒന്നും കിട്ടിയില്ലെങ്കിലും വേണ്ട.. ഉമ്മ ഇനി ഒരു നിമിഷം പോലും എനിക്ക് ഈ മനുഷ്യനെ പിരിഞ്ഞിരിക്കാൻ വയ്യ.. എന്ന് ഞാൻ എൻറെ മനസ്സിൽ പറയുന്നുണ്ടായിരുന്നു..

അവരുടെ യാത്ര നോക്കി നിന്ന് ആ ഉമ്മ ങ്ങനെ പറഞ്ഞു

“പടച്ചോൻ ആയിട്ട് ചേർത്ത് വെച്ചത് മനു ശ്ശ മ്മാരെ. കൊണ്ടു ബേർപെടു ത്താനോക്കൂലാ!!”

രചന: Fackrudheen

Leave a Reply

Your email address will not be published. Required fields are marked *