ഞാൻ പ്രാണനായി സ്നേഹിച്ച ഒരുവൾ എന്നെ തേച്ച് വേറെ ഒരുത്തന്റെ കൂടെ പോകുമ്പോൾ ജീവൻ പോകുന്നത് പോലെ തോന്നി…

രചന: 𝙎𝙖𝙣𝙪𝙨𝙝𝙖 𝙠

“”ഡി …അസത്തെ ആരെ നോക്കി നിൽക്കുവാ…. ഇനി നിന്നെ അകത്തും കൊണ്ടാക്കണോ…. “”

ഇളയമ്മ ആരോടോ ഉള്ള ദേഷ്യം എന്നോട് എപ്പോഴും തീർക്കും.. അതാണ്.. ഇപ്പോ ഇവിടെ കേൾക്കുന്നത്… എനിക്കൊന്നും മറുപടി പറയാൻ കഴിഞ്ഞില്ല ..അല്ലേലും എന്റെ മറുപടിക്ക്… ആർക്കും ഒരു വിലയുമില്ല…. ഇളയമ്മ പറയുന്നത് പോലെ അഴിഞ്ഞാട്ടക്കാരി,.. നശൂലം പിടിച്ചവൾ….ആണല്ലോ ഞാൻ…

എന്റെ സങ്കടങ്ങളും…അഭിപ്രായങ്ങളും.. എന്നെ ഒന്ന് നെഞ്ചോട് ചേർത്ത് ആശ്വസിപ്പിക്കാൻ പോലും… ആരുമില്ല.. ഇന്ന് ഒരു കൂട്ടർ എന്നെ പെണ്ണ്.. കാണാൻ വന്നിരുന്നു…. അത് ഉറപ്പിക്കുകയും… ചെയ്യ്തു…. പലരും.. എന്നെ പെണ്ണ് കാണാൻ വന്നിട്ടുണ്ട്… അവരുടെ കണ്ണിലൊക്കെ സഹതാപം… കാണാം… പക്ഷേ എനിക്ക് സഹതാപം ഇഷ്ടമല്ല…….അതുകൊണ്ട് എനിക്കും വല്ല്യ താല്പര്യം ഒന്നുമിണ്ടായില്ല… എന്റെ മുഖത്തെ താല്പര്യമില്ലായ്മ കണ്ടിട്ടാവണം. അത് ഇളയച്ഛനും സമ്മതിച്ചില്ല….പക്ഷെ..ഇന്ന് വന്ന കൂട്ടർ എത്രയും വേഗം കല്യാണം നടത്തണം… എന്നൊക്കെ പറഞ്ഞാണ് പോയത്.. …. അവർ കൊടുത്ത പണം.. ആർത്തിയോടെ എണ്ണി നോക്കലാണ്.. ഇളയമ്മ.. ആകെ ഈ വീട്ടിൽ എന്റെ ഇളയച്ഛൻ മാത്രമേ സ്നേഹത്തോട് സംസാരമുള്ളൂ…..അതും എപ്പോഴെങ്കിലും…. ഇളയമ്മയ്ക്ക് ഒരു മോനുണ്ട്.. വിദേശത്താണ്… . ഇന്ന് കല്ല്യാണം ഉറപ്പിച്ചതിന്റെ സന്തോഷത്തിലാണ്… ഇനിയും കുറച്ചെങ്കിലും … സന്തോഷത്തോടെ കഴിയാം എന്നുള്ള ആശ്വാസം… പക്ഷേ അതിന് കുറച്ചു മാത്രമേ ആയുസുള്ളൂ. എന്ന് അവൾ അറിഞ്ഞില്ല……… കല്യാണം… ഇനിവരുന്ന വെള്ളിയാഴ്ചയാണ്…ഇന്ന് തിങ്ങളാഴ്ചയാണ്….. 💔💔💔💔💔💔💔💔💔💔💔💔💔💔

അമ്മയുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഞാൻ പെണ്ണ് കാണാൻ വന്നത്.. എനിക്കവളെ വല്ല്യ ഇഷ്ടമൊന്നും ആയില്ല… അമ്മയ്ക്ക് നല്ലോണം ബോധിച്ചു അവളെ..

ഞാൻ പ്രാണനായി സ്നേഹിച്ച ഒരുവൾ എന്നെ തേച്ച് വേറെ ഒരുത്തന്റെ കൂടെ പോകുമ്പോൾ ജീവൻ പോകുന്നത് പോലെ തോന്നി.. അതും അവൾ പോയത് അവളെക്കാൾ 25 വയസ്സ് കൂടുതലുള്ളവന്റെ കൂടെ…അവന്റെ കൈയിലെ പണം കണ്ടായിരുന്നു പോയത്.. അവൾ പോയ ആ നിമിഷം മുതൽ ഇപ്പോഴും എനിക്ക് പെണ്ണുങ്ങളെ കണ്ടെടുത്ത കണ്ടൂടാ..

ഇന്ന് ഞാൻ മറ്റൊരു പെണ്ണിന്റെ ഭർത്താവ് ആവാൻ പോകുന്നു.. എന്റെ ആദ്യ പ്രണയത്തെ പ്രണയിച്ചപോലെ മറ്റൊരാളെയും എനിക്കങ്ങനെ കാണാൻ കഴിയില്ല.. ******

അങ്ങനെ മൂന്നു ദിവസവും…ശര വേഗത്തിൽ കടന്നുപോയി… ഇന്നാണ്.ഞാൻ ജീവിതത്തിൽ.. കുറച്ചെങ്കിലും… സന്തോഷിക്കുന്ന ദിവസം… ചെറിയ പ്ലെയിൻ സാരിയും… ഒരു കുഞ്ഞി സ്വർണ്ണ മാലയും…രണ്ടു കയ്യിലും ഓരോ വളയും.. ‘അമ്മ പണ്ട് എനിക്ക് തന്ന പിറന്നാൾ സമ്മാനമായിരുന്നു……..മുടി ഒന്ന് ഇളക്കിവിട്ടു അത് ഇല്ലിയും കെട്ടി ഒരു തുളസി കതിർ ഒന്ന് വച്ചുകൊടുത്തു…തൊട്ടടുത്ത ശിവക്ഷേത്രത്തിലായിരുന്നു… താലിക്കെട്ട്.. ഒരുക്കി തന്നത് ഇളയമ്മ തന്നെയാണ് പക്ഷെ അത് സന്തോഷത്തോടുകൂടിയൊന്നുമല്ല… ഇന്നും എപ്പോഴും കാണുന്ന വെറുപ്പ് തന്നെയാണ് ആ കണ്ണിൽ… പക്ഷെ എന്തിന് ഈ വെറുപ്പ്.. അത് എത്ര മനസ്സിൽ ചോദിച്ചിട്ടും അതിനും ഒരു ഉത്തരമില്ല….

“”ഡി അസത്തെ ആരെ കാണാൻ ഇങ്ങനെ നിൽക്കുന്നെ… ഇറങ്ങി വാടി… ഇനി നിന്നെ താലപ്പൊലിയും എടുത്ത് സ്വീകരിക്കണോ…””

ഞാൻ ഒന്നും പറയാതെ നടന്നു… ജന്മം കൊണ്ട് അമ്മയല്ലെങ്കിലും… ഞാൻ സ്വന്തം അമ്മയെ ആയിട്ട് തന്നെയാണ് ഈ ഇളയമ്മയെ. കണ്ടത്….

അമ്മയും അച്ഛനും… ഫ്രണ്ടിന്റെ കല്ല്യാണത്തിന് ഒരിക്കൽ പോയി വരുമ്പോൾ ഒരു ആക്സിഡന്റ് നടന്നു.. ആ ആക്സിഡന്റിൽ തന്നെ ‘അമ്മയുടെയും അച്ഛന്റെയും ജീവൻ പോയിരുന്നു… അന്ന് എനിക്ക് പത്തു വയസ്സായിരുന്നു…അച്ഛനും അമ്മയും എന്നെ തനിച്ചാക്കി പോയപ്പോൾ എനിക്ക് കൂട്ടായി എത്തിയതാണ്..ഇളയമ്മയും ഇളയച്ഛനും… ഇളയമ്മ..കുറച്ച് നാൾ എന്നോട് നല്ല സ്നേഹമായിരുന്നു .പിന്നീട് ഒരു മോൻ ജനിച്ചപ്പോൾ..എന്നോട് വെറുപ്പായി… ഇപ്പോഴും അത് തന്നെ.

“കുട്ടിയെ വിളിക്കുക..” ( തിരുമേനി ) തിരുമേനിയുടെ ശബ്ദമാണ് ചിന്തയിൽ നിന്ന് ഉണർന്നത്… അങ്ങനെ ഞാൻ സായന്ത് ചേട്ടന്റെ ഭാര്യയായി… സായന്ത് ചേട്ടന് ‘അമ്മ മാത്രമേ… ഉള്ളൂ… സ്നേഹിക്കാൻ മാത്രം അറിയുന്ന ‘അമ്മ…. അതേ ഇന്ന് മുതൽ തുടങ്ങുകയാണ് പുതിയൊരു ജീവിതം….

കുറച്ചു ദൂരെയാണ് ചേട്ടന്റെ വീട്… കാറിലാണ്..യാത്ര ചെയ്യുന്നത്.. ഞാൻ പുറത്തുള്ള കാഴ്ചകൾ കണ്ടിരുന്നു… ഒരു കൊച്ചു ഗ്രാമത്തിലാണ് വീട് എന്ന് പറയുന്നത് കേട്ടിരുന്നു…… “”മോളെ ഇറങ്ങു..”””.. ‘അമ്മ പറയുന്നത് കേട്ടപ്പോഴാണ് ഉറക്കത്തിൽ നിന്ന് ഉണർന്നത്… ഇത്രയും സമയം ഞാൻ ഉറങ്ങുകയായിരുന്നോ… അതേ പുറത്തെ കാഴ്ച കണ്ടിരിക്കുമ്പോൾ എപ്പോഴോ ഉറങ്ങിപ്പായിരുന്നു… ഞാൻ ഒന്ന് ഇറങ്ങി… അവിടെമാകെ ഒന്ന്‌ വീക്ഷിച്ചു… അതേ ഒരു കുഞ്ഞി… വീട്… പുറത്ത് അവിടെ അവിടെയായി പലതരം ചെടികൾ…പഴക്കം ചെന്നപോലത്തെ വീടാണെങ്കിലും പുറമെ കാണാൻ പുതിയത് പോലെ തോന്നും.. ‘അമ്മ തന്ന നിലവിളക്കും പിടിച്ച് ഞാൻ വലതുകാൽ വെച്ചു കയറി… എന്നും സന്തോഷത്തോടെ ജീവിക്കാൻ കഴിയണെ….ഇത്രയും നേരമായിട്ടും സായന്ത് ചേട്ടൻ എന്നോടൊരു വാക്ക് പോലും എന്തിന് ഒന്ന് ചിരിക്കപോലും ചെയ്തില്ല… ഇനി ചേട്ടന് എന്നെ ഇഷ്ടത്തോടെ അല്ലെ കല്ല്യാണം കഴിച്ചത്… ഇല്ല ഒന്നും അറിയില്ല… അവളുടെ ഈ ചോദ്യങ്ങളെല്ലാം… മനസ്സിൽ തന്നെ കുഴിച്ചുമൂടി.. അധികം ആളെ ഒന്നും കണ്ടില്ല… എന്നാലും രണ്ടോ മൂന്നോ..പേർ ഉണ്ടായിരുന്നു…അവരൊക്കെ അപ്പോ തന്നെ പോവുകയും ചെയ്തു…. ഇത്രയും നേരമായും ചേട്ടൻ ഒന്നും മിണ്ടാത്തതിന് ഒരുപാട് സങ്കടമുണ്ട്…. പോട്ടേ ചിലപ്പോൾ പെട്ടന്ന് ഒരു കല്യാണം ആയതുകൊണ്ടായിരിക്കും “”….മോളെ… ഈ പാല് കൊണ്ടുപോയിക്കൊ.. ഇതൊരു ചടങ്ങാ… അത് മുടക്കണ്ടാട്ടോ..”””… ഞാൻ ഒന്ന് തല ആട്ടിയതെ ഉള്ളൂ… .. റൂമിൽ ചെന്നപ്പോൾ ആളവിടെ ഉണ്ടായിട്ടില്ല……റൂം ഒന്ന് എല്ലാം നോക്കിയപ്പോളാണ്..ഏട്ടൻ വന്നത്… എന്റെ കയ്യിലെ പാൽ ഞാൻ നീട്ടികൊടുത്തു… പക്ഷെ അത് വാങ്ങിയില്ല.. പകരം തറപ്പിച്ചൊരു നോട്ടമായിരുന്നു…. “”നിന്നോട് ഞാൻ പറഞ്ഞോ പാലിന്..”””. തലകുനിച്ചു നിന്നു എന്നല്ലാതെ ആർദ്ര ഒന്നും പറഞ്ഞില്ല…അവൾ…നേരെ കട്ടിൽ ഇരുന്നു… താൻ നിലത്ത് കിടന്ന മതി എന്നും പറഞ്ഞ് തലയണയും ഒരു പിരിപ്പ് അവളുടേ മടിയിൽ എറിഞ്ഞു കൊടുത്തു… അവൾ ഒന്നും മിണ്ടാതെ… കിടന്നു…. അതേ ഇവിടെയെങ്കിലും സന്തോഷം കിട്ടുമെന്ന് വിചാരിച്ചു…ഇല്ല ഒന്നുമില്ല…ആർക്കും വേണ്ടാത്ത ഒരു ജന്മം… വേണ്ട ഒന്നും വേണ്ട… ഒരു വേലക്കാരി അത് മതി…. ഇങ്ങനെ ഓരോന്നും ചിന്തിച്ച് സമയം പോയതറിഞ്ഞില്ല… പിന്നീടെപ്പോഴേ.അവൾ നിദ്രയിൽ മുഴുകി.

രാവിലെ നേരത്തെ ഉണർന്ന് ശീലം ഉള്ളതുകൊണ്ട്… അധികനേരം ഉറങ്ങാൻ കഴിഞ്ഞില്ല…. അടുക്കളയിൽ പോയപ്പോൾ..’അമ്മ അവിടെ ഉണ്ടായിരുന്നില്ല… ഉണർന്നില്ല..തോന്നുന്നു.ഞാൻ രാവിലത്തേക്ക് വേണ്ടതെല്ലാം. ആക്കിവെച്ചു…ഒരുപാട് ആഗ്രഹമായിട്ടാണ്. ഈ കല്യാണത്തിന് സമ്മതിച്ചത്..പ്ലസ്ടു വരെ പഠിച്ചിരുന്നു..ബാക്കി പഠിക്കാൻ ഇളയമ്മ വിട്ടിട്ടില്ല… പിന്നീട് അടുക്കളായിലായി എന്റെ ജീവിതം… “”മോളെ…….”” ഹാഹ്… “”എന്താ ആലോചിക്കുന്നെ..””ഒന്നുല്ലമ്മ.. “”മോന് ഈ സമയം ചായം വേണം… ഇപ്പോ പുറത്തു നിന്ന് പത്രം വായിക്കുന്നുണ്ടാവും.”””..ചായ കൈയിൽ കൊടുത്ത് എന്നോട് കൊണ്ടുകൊടുക്കാൻ പറഞ്ഞു.. ആദ്യം മടിച്ചു നിന്നു… ‘അമ്മ വീണ്ടും പറഞ്ഞപ്പോൾ.. ഏട്ടന്റെ അടുത്തേക്ക് പോയി… കൈ ഒക്കെ മീൻ മണക്കുന്നുണ്ടായിരുന്നു…. ആ കൈയോടെയാണ് കൊണ്ട് കൊടുത്തത്… അത് ഒന്ന് വായിലേക്ക് വെച്ചതും…ഒരൊറ്റ തുപ്പലായിരുന്നു…. “”നാശം പിടിച്ചവൾ രാവിലെ തന്നെ ഓരോന്നും വരും… നിനെനക്കെന്താടി ഗ്ലാസ്സൊക്കെ ഒന്ന് വൃത്തിയാക്കിക്കൂടെ… രാവിലെ തന്നെ ഓരോന്നും വന്നോളും…””” എന്നും പറഞ്ഞു ആ ഗ്ലാസിലെ ചായ മൊത്തമായും അവളുടെ മുഖത്ത് ഒഴിച്ചു.. എന്നോ ഒന്ന് നോക്കുകപോലും ചെയ്യാതെ അകത്തേക്ക് കയറിപ്പോയി…. കുറച്ച് ചൂടുള്ള ചായയാണ് മുഖത്ത് പോർന്നത്… … എന്തിനാ ദൈവമേ..എന്നെ ഇവിടെ ആക്കിയെ അമ്മയുടെ കൂടെ എന്നെയും കൂടി കൊണ്ടുപോകാമായിരുന്നില്ലേ…..കുറെ നേരം അങ്ങനെ തന്നെ നിന്നു…… ഏട്ടന്റെ അമ്മ വിളിച്ചപ്പോഴാണ്.. അവിടെ നിന്നും എഴുന്നേറ്റത്…. അമ്മ അധികം സംസാരിക്കൊന്നുമില്ല…പിന്നെ നടക്കാനും കഴിയില്ല…എന്നാലും ഇടക്ക് ഒന്നും..മിണ്ടും..

അങ്ങനെ… കല്യാണം..കഴിഞ്ഞ് ഒരു കൊല്ലമായി…പലപ്പോഴും ഏട്ടൻ ഇല്ലാത്ത ഓരോ കാരണളും പറഞ്ഞ് കുറ്റപ്പെടുത്തുകയും.. ഉപദ്രവിക്കുകയുമൊക്കെ ചെയ്യും…ഞാൻ അതൊക്കെ ഒന്നും എതിർക്കാതെ വാങ്ങിച്ചു കൂട്ടും…ആദ്യമൊക്കെ ഏട്ടന്റെ അമ്മ രക്ഷപെടുത്തും..ഇപ്പോ ആരുമില്ല… ‘ഏട്ടന്റെ അമ്മ പോയിട്ട് രണ്ടുമൂന്നു മാസമായി….എന്നെ കല്യാണം കഴിച്ച് ഇങ്ങോട്ട് വിട്ടതോടെ വീട്ടിൽ നിന്ന് ഇതുവരെ ഒരറിവും ഇല്ല…. എന്തിനാ എന്നോട് ഈ അകൽച്ച കാണിക്കുന്നത് എന്ന് എനിക്കറിയണം..

അവൾ റൂമിൽ അവന്റെ അടുത്ത് പോയിരുന്നു..

” സായന്തേട്ടാ..” അവളുടെ ആർദ്രമായ വിളി എനിക്ക് കേൾക്കാതെ നിൽക്കാൻ കഴിഞ്ഞില്ല..

” എന്താ.. ”

” അത്.. പി..ന്നേ.. എന്തിനാ എന്നോട് അകൽച്ച കാണിക്കുന്നെ എനിക്ക് ആരുമില്ലാത്തത് കൊണ്ടാണോ എന്നെ മാറ്റി നിർത്തുന്നത്.. എന്നെ ഇവിടെ കെട്ടിച്ചു കൊണ്ടുവരുമ്പോൾ ഞാൻ ഒരുപാട് സന്തോഷിച്ചു.. ഇനി ഏട്ടന്റെ കൂടെ സന്തോഷത്തോടെ കഴിയാം എന്ന് വിചാരിച്ചിട്ട്. പാതി വഴിയിൽ നിർത്തിയിട്ട തന്റെ പഠനം തുടങ്ങാം അതുപോലെ ഡാൻസും .. പക്ഷെ ഒന്നും നടന്നില്ല.. ഏട്ടൻ എന്റെ ജീവിതത്തിൽ വന്നപ്പോൾ.. ഞാൻ പലതും ആഗ്രഹിച്ചു.. പക്ഷേ അതൊന്നും നടക്കില്ല എന്ന് ഞാൻ അറിഞ്ഞില്ല.. അച്ഛൻ , ‘അമ്മ , ഏട്ടൻ , അനിയൻ.. എല്ലാമായും ഉള്ള സ്നേഹവും കരുതലും നിങ്ങളിൽ നിന്ന് കിട്ടും എന്ന് ആഗ്രഹിച്ചു.. അതൊന്നും ഉണ്ടായില്ല.. ഒരു ഭർത്താവെന്ന സ്നേഹം..

ഞാൻ അനാഥയായത് കൊണ്ടല്ലെ എന്റെ മേക്കിട്ട് കയറുന്നത്.. എന്നെ എന്ത് ചെയ്താലും ചോദിക്കാനും പറയാനും ആരുമില്ല എന്ന് അറിഞ്ഞത് കൊണ്ടല്ലേ..” ഇത്രയും പറഞ്ഞപ്പോൾ അവളുടെ ശബ്‌ദം ഇടറിയിന്നു..

“നിങ്ങൾക്കൊരു പ്രണയം ഉണ്ടായിരുന്നു.. പക്ഷെ അവൾ നിങ്ങളെ ഇട്ടേച്ചു പോയി.. അതിന് ശേഷം നിങ്ങൾക്ക് പെണ്ണെന്ന വർഗ്ഗത്തോട് വെറുപ്പാണ് അല്ലെ..” അവൾ പറഞ്ഞത് കേട്ട് അവൻ ഞെട്ടി..

“എങ്ങനെ അറിഞ്ഞു എന്നല്ലേ… അത് ഏട്ടന്റെ ‘അമ്മ പറഞ്ഞു തന്നതാണ്.. ഒരാൾ ഇട്ടേച്ചുപോയാൽ അതിന് പെണ്ണുങ്ങളോട് വെറുപ്പ് കാട്ടുകയല്ല വേണ്ടത് അവളുടെ മുന്നിൽ ജീവിച്ചു കാണിക്കുകയാണ് വേണ്ടത്..” അവൾ പറഞ്ഞത് ശരിയാണെന്ന് അവന് തോന്നി.. അവൻ അവളെ തന്നെ നോക്കി കാണുകായാണ്..

ഇത്രയും നാൾ ഞാൻ പറയുന്നത് കേട്ട് നിന്നതല്ലാതെ ഇതുവരെ അവൾ എന്നോട് പ്രതികരിച്ചിരുന്നില്ല.. പക്ഷെ ഇപ്പോൾ അവൾക്ക് എല്ലാത്തിനും ഒരു ധൈര്യം വന്നത് പോലെ… എന്തോ ഇത്രയും നാൾ അവളോട് കാണിച്ചതിനെല്ലാം അവന് അവൻക്ക് തന്നെ വെറുപ്പ് തോന്നി..

അതിന് അവളോട് മാപ്പ് പറയാൻ പോലും അർഹതയില്ലാന്ന് അറിയാം എന്നാലും അവൻ അവളോട് മാപ്പ് പറയാൻ തീരുമാനിച്ചു..

പക്ഷെ…. കഴിഞ്ഞില്ല.. അവൾ അപ്പോൾ തന്നെ റൂം വിട്ടിറങ്ങിയിരുന്നു.. ഇപ്പോൾ അവൾ എന്നോട് അകൽച്ച കാണിക്കാൻ തുടങ്ങി…

ഞാൻ ആ സമായങ്ങളെല്ലാം അവൾക്ക് പഠിക്കാൻ വേണ്ടി എല്ലാം ഏർപ്പാട് ആക്കിയിരുന്നു.. ഇവിടെ അടുത്തുള്ള കോളേജിൽ അതുപോലെ കോളേജിൽ കുറച്ചകലേയുളള കലാക്ഷേത്രത്തിലും.ഡാൻസ് പഠിക്കാൻ. അവളോട് ചോദിക്കാതെ തന്നെ ഒക്കെയാക്കി.. എന്നേരം ഞാൻ അറിഞ്ഞില്ല അതിന് അത്രേ ആയുസ്സുള്ളൂ…

“അങ്കിൾ….” അവൻ ആ കുഞ്ഞന്റെ വിളിക്കേട്ട് ഓർമകളിൽ നിന്ന് ഞെട്ടി.. കുഞ്ഞൻ അപ്പുറത്തെ വീട്ടിലെ കുട്ടിയാണ് ഓരോ കഥകൾ പറഞ്ഞ് തരണം എന്ന് പറഞ്ഞ്.. എപ്പോഴും ഇവിടെ വരും.. അവന് കൂട്ടായി ഇപ്പോൾ ആ കുഞ്ഞനും പിന്നെ ആർദ്രയുടെ ഓർമകൾ മാത്രമേയുള്ളൂ..

“അങ്കിൾ” അവൻ വിളിച്ചപ്പോൾ ഞാൻ തിരിഞ്ഞു നോക്കി.

” ഇങ്ങനെ കരയാതെ… ” അതിന് ഞാൻ ഒന്നും പറഞ്ഞില്ല…

അവൻ വീണ്ടും തന്റെ ഓർമകളിലേക്ക് ആണ്ടു..

എല്ലാം ഒക്കെയാക്കി വീട്ടിൽ ചെന്നപ്പോൾ അവിടെ അവൾ ഉണ്ടായില്ല.. കുറെ നേരം വിളിച്ചു.. അപ്പോഴാണ് കുഞ്ഞന്റെ’അമ്മ എന്നോട് പറഞ്ഞത് പച്ചക്കറികൾ വാങ്ങാൻ മാർക്കറ്റിൽ പോയിരുന്നു.. ഞാൻ എപ്പോഴും മേശയിൽ അവൾക്ക് വേണ്ടി പൈസ വെച്ചിട്ടെ പുറത്ത് പോവുകയുള്ളൂ.

അവൾക്ക് അഡ്മിഷൻ എടുത്തതൊന്നും അവൾ അറിഞ്ഞില്ല.. ഞാൻ പറഞ്ഞില്ല.. എല്ലാം സർപ്രൈസ് ആക്കാം എന്ന് വിചാരിച്ചു..

കുറെ നേരം അവൾ വരുന്നത് നോക്കി സന്തോഷത്തോടെ കാത്തുനിന്നു.. അവളെ കാണാതെയായപ്പോൾ ടെൻഷൻ വരാൻ തുടങ്ങി.. എന്തൊക്കെയോ അസ്വസ്ഥകൾ മനസ്സിൽ വന്നുമൂടി.. അവൾ ഇനി ഇല്ല എന്ന് ആരോ പറയുന്നപോലെ..

അപ്പോഴേക്കും എനിക്ക് ഹോസ്പിറ്റലിൽ നിന്ന് കോൾ വന്നു.. ഞാൻ പേടിയോടെ കോൾ അറ്റൻഡ്.. ചെയ്യ്തു..

മറുതലക്കൽ പറഞ്ഞ വാക്ക് കേട്ട്..എന്റെ മനസ്സാകെ മരവിച്ചപോലെ.. വേഗം തന്നെ ഞാൻ ഹോസ്പിറ്റലിലേക്ക് ചെന്നു..

i.c.u മുന്നിൽ എത്തിയപ്പോൾ ഡോറിലെ ചെറിയ വിടവിലൂടെ കണ്ടു ജീവന് വേണ്ടി പോരാടുന്ന തന്റെ ഭാര്യ ആർദ്രയെ… എന്ത്‌ ചെയ്യണമെന്നറിയാതെ അവിടെ തന്നെ നിന്നു..

അപ്പോഴേക്കും ഡോക്ടർ പുറത്ത് വന്നു..

” ഡോക്ടർ ” ഞാൻ വേഗം തന്നെ ഡോക്ടറുടെ മുന്നിൽ ചെന്നു.. അവിടെ കാണാൻ കഴിഞ്ഞത് നിരാശ കലർന്ന മുഖമായിരുന്നു..

” പരമാവധി ശ്രമിച്ചു പക്ഷെ രക്ഷിക്കാൻ ആയില്ല… തല നല്ല ആഘാതത്തിൽ ചെന്ന് ഇടിച്ചിരുന്നു..അതുകൊണ്ട് ” ബാക്കി പറയാൻ ഞാൻ അനുവദിച്ചില്ല..

പിന്നീട് എല്ലാം കർമ്മങ്ങളും ഞാൻ തന്നെ ചെയ്യ്തു.. അന്ന് മുതൽ ഞാൻ ഒറ്റപ്പെട്ടു.. അവളുടെ സ്നേഹത്തിന്റെ ആഴം മനസ്സിലാക്കിയത് ഈ ഒറ്റപെടലിൽ ആണ്..

അപ്പോഴക്കും അവൻ കരഞ്ഞു ഒരു വക ആയിരുന്നു..

“അങ്കിൾ കരയാതെ.. ഞാനില്ലേ കൂട്ടിന്..” ഞാൻ കരയുന്നത് കണ്ട് കുഞ്ഞൻ എന്നെ ആശ്വസിപ്പിച്ചു..

“ഇനി ഒരു ജന്മമുണ്ടെങ്കിൽ ആന്റിയുടെ വിഷമങ്ങളെല്ലാം മാറ്റി സ്നേഹം വാരിക്കോരി പകർന്ന് നൽകാൻ കഴിയും..”

കുഞ്ഞൻ എന്റെ കവിളിൽ തൊട്ട് കൊണ്ട് പറഞ്ഞു… എന്നിട്ട് അവൻ വീട്ടിലേക്ക് പോയി..

അവൻ പോയപ്പോൾ എന്റെ കണ്ണുകൾ ആകാശത്തിലെക്ക് നീണ്ടു

അവൻ ആകാശത്ത് തന്നെ നോക്കി ചിമ്മുന്ന ആ നക്ഷത്രത്തെ നോക്കി നിന്നു…

ശുഭം

ലൈക്ക് ചെയ്ത്, അഭിപ്രായങ്ങൾ പറയണേ….

രചന: 𝙎𝙖𝙣𝙪𝙨𝙝𝙖 𝙠

Leave a Reply

Your email address will not be published. Required fields are marked *