നന്ദിനി തിരഞ്ഞെടുത്ത സാരിയിൽ ശാരദ സുന്ദരിയായിരുന്നു…

രചന: റഫ്‌സാന

“‘മോളെ നന്ദിനീ …നീയിനി പോയി കിടന്നോ .രാവിലെ മണ്ഡപത്തിലേക്ക് പോകേണ്ടതല്ലേ ?”’ ചെറിയമ്മ പറഞ്ഞപ്പോൾ നന്ദിനി വിളറിയൊരു ചിരി സമ്മാനിച്ചിട്ട് മുറിയിലേക്ക് മടങ്ങി വീട്ടിലെ ആഘോഷങ്ങളുടെ ആരവം ഉറക്കം കെടുത്തിയപ്പോൾ അവൾ തന്റെ പ്രിയപ്പെട്ട ജാലകവിരി പുറത്തേക്ക് നോക്കി . വീടിന് മുന്നിലെ പൂന്തോട്ടമാകെ വിവിധ നിറങ്ങളിലുള്ള ലൈറ്റുകളിൽ തിളങ്ങുന്നു .

നാളെ കൂടിയേ ഉള്ളല്ലോ തനിക്കീ വീടും പ്രിപ്പയപ്പെട്ട പൂന്തോട്ടവും . വയലറ്റ് റോസാപ്പൂ പൂവിട്ട് കാണുമോ ? ആശിച്ചു മോഹിച്ചു കൂട്ടുകാരി മാളുവിനെകൊണ്ട് വാങ്ങിപ്പിച്ചതാണ് . കഴിഞ്ഞ ആഴ്ച അത് മൊട്ടിടാനുള്ള പോലെ തോന്നിയിരുന്നു .അത് പൂവായി കാണാനുള്ള യോഗമില്ലേ തനിക്ക് …

“”മോളേ…. നന്ദിനി ഈ സാരി ഇഷ്ടപ്പെട്ടോ?.. “”

“”എൻ്റെ അമ്മേ…. ഇത് എത്രമത്തെ തവണയാണ് ചോദിക്കുന്നത്….””” പുറത്തെ കാഴ്ചകളിൽ നിന്നവൾ തിരിഞ്ഞമ്മയെ നോക്കി .

“”അല്ലെടി…. ഇത് വാങ്ങിയത് മുതൽ നിൻ്റെ മുഖം വാടിയാണിരിക്കുന്നത്…”‘

‘”അത് അമ്മേ… നാളത്തെ കാര്യങ്ങൾ ഓർത്തിട്ട് …. “””

“”ഓഹ്.. അതാണോ..നിനക്കിഷ്ടമില്ലേ ഈ കല്യാണത്തിന് …അതോ ഇങ്ങനെ ജീവിതകാലം മുഴുവൻ നിൽക്കാനാണോ പ്ലാൻ ?”” “””

“”അമ്മേ എൻ്റെ കുറവുകളെ അയാൾക്കു സ്നേഹിയ്ക്കാൻ കഴിയുമോ?….. അയാളുടെ ആവിശ്യങ്ങളിൽ ഓടിയെത്താൻ എനിയ്ക്കു കഴിയുമോ?….”””

“” അങ്ങനെ ചോദിച്ചാൽ ഞാനെന്താ പറയുക മോളെ ……എന്തായാലും അമ്മക്ക് ഒന്നുറപ്പാണ് അമ്മയുടെ നന്ദിനികുട്ടി… ഈ ജീവൻ കൊടുത്തും അയാളെ സ്നേഹിയ്ക്കും…..”‘”

“””ഉം.. “”അമ്മയുടെ വാക്കുകൾക്ക് അവളൊന്നു മൂളി….

“”മോള് പേടിക്കേണ്ട…. എല്ലാം ഈശ്വര നിശ്ചയംപ്പോലെ നടക്കട്ടെ….”””

“”മ്മ്.. “”

“”നാളെ സുന്ദരിയായി വേണം എൻ്റെ മോള് മണ്ഡപത്തിലേയ്ക്കു പോകാൻ…..””

“”മ്മ്… “”

“”എന്നാൽ മോളു കിടന്നോ അമ്മയ്ക്കു കുറച്ചു പണിയുണ്ട്….”””ശാരദ അവൾക്ക് പുതപ്പ് പുതച്ചു കൊടുത്തു..

“”പിന്നെ നിൻ്റെ വാശിയൊന്നും അവൻ്റെ അടുത്ത് കാണിക്കരുത് കേട്ടോ…..””””

അവളുടെ കവിളിൽ തലോടി അമ്മയത് പറഞ്ഞപ്പോൾ അവൾ കൊഞ്ചലോടെ “””ഇല്ലമ്മേ””‘എന്നുപറഞ്ഞു….

ശാന്തമായി മയങ്ങുന്ന നന്ദിനിയുടെ മീതെ ബെഡ്ഷീറ്റ് വലിച്ചിട്ടവർ നെറ്റിയിലുമ്മ കൊടുത്തു .

നാളെയവൾ വേറെ ഒരിടത്ത് ,മറ്റൊരമ്മയുടെ മകളായി . ഓർക്കാൻ പോലുമാകുന്നില്ല ഈ ആലോചന വന്നതിനെ കുറിച്ച് …

“”ശാരദേ ഇവിടെ ആരുമില്ലേ?… “”

“”ഇത് ആര് ബോക്കർ ഖാദറോ….”””

“”ആ ഞമ്മളെ തന്നെ .. “”

“”എന്താണ് ഈ വഴിക്ക്…””

“”ഇവർ നന്ദിനി കുട്ടിയെ അന്വേഷിച്ചു വന്നവരാണ്….”””

കാറിൽ നിന്ന് ഇറങ്ങി വരുന്നവരെ കണ്ട് ശാരദ അന്തംവിട്ടു….

തന്റെ കൂടെ പഠിച്ച മറിയാമ്മ അല്ലേ ഇത്…..

“”ആര് മറിയാമ്മയോ വാ കയറി ഇരിയ്ക്കു….””

“”ഞാൻ കുടിക്കാൻ എന്തെങ്കിലും എടുത്തു വരാം… “””ശാരദ അടുക്കളയിലേക്ക് പോവാൻ ഒരുങ്ങി

“”ഇപ്പോൾ ഒന്നും വേണ്ടടി …. നീയിരിക്ക് ..എത്ര നാളായി കണ്ടിട്ട് … “”

“””ശെരിയാ … എത്ര നാളായി …..”””

””എന്നിട്ട് മോളെവിടെ ?”‘ കുടുംബ വിശേഷങ്ങൾ പങ്കുവെച്ചു കഴിഞ്ഞപ്പോൾ മറിയാമ്മ തിരക്കി .

“”” ഇവിടെയുണ്ട് മുറിയിൽ ചിത്രം വരച്ച് കൊണ്ടിരിയ്ക്കുന്നുന്നു…””””

“”എന്നാൽ ഞാൻ അവളെ കണ്ടിട്ടു വരാം….”””

തറവാടിൻ്റെ ഒരോ ചുമരിലും നന്ദിനിയുടെ ചിത്രകലകൾ കൊണ്ട് നിറഞ്ഞു നിന്നിരുന്നു….

നിറങ്ങൾ കൊണ്ട് അവൾ അവിടെ ശാന്തി പരത്തി .ഒരോ ചിത്രം കണ്ടാൽ ജീവൻ ഉള്ളത് പോലെ തോന്നും ….

അവളുടെ മുറിയുടെ വാതിലിൽ അച്ഛനെയും അമ്മയെയും അവൾ വരച്ചു തിർത്തിരുന്നു….

“”ശെടാ ഇത് എന്താണ് കളർ ഒഴുകി പോവുന്നത്…'”””

“”മോളു……. “”മറിയമ്മ അവളെ തട്ടി വിളിച്ചു….

അവൾ മറിയമ്മ യുടെ മുഖത്ത് നോക്കി എവിടെ യോ കണ്ടു മറന്ന മുഖം….

“”മോൾക്ക് എന്നെ മനസ്സിലായോ?.. “”

“”” മുൻപ് എവിടെയോ കണ്ടിട്ടുണ്ട്…””

“”ഹലോ…..””” മറിയമ്മയുടെ പിറകിൽ നിന്നും ഒരു പരുക്കൻ ശബ്ദം വന്നു

“”ഉണ്ണി….. നീ എന്താണ് ഇവിടെ?.. “”” പരിചിതമായ ആളെ കണ്ടതും നന്ദിനിയുടെ കണ്ണുകൾ വിടർന്നു

അവളുടെ കോളേജിലെ സീനിയറാണ് സിബി എന്ന ഉണ്ണി…..

“”അതോ…. ഞാൻ കാന്താരി മുളക് അന്വേഷിച്ചു വന്നതാ……”””ഉണ്ണി അവളെ കളിയാക്കി….

“””മതിയെടാ എൻ്റെ കൊച്ചിനെ കളിയാക്കിയത്….”””മറിയമ്മ ഉണ്ണിയുടെ ചെവിക്ക് പിടിച്ചു…. അവരുടെ തമാശയും വഴക്കും കണ്ടു മറിയാമ്മക്കും ചിരിവന്നു .

“”ടീ ഇത് ആരാണെന്ന് മനസ്സിലായോ..”” ഉണ്ണി ചോദിച്ചപ്പോഴാണ് നന്ദിനി മരിയമ്മയുടെ കാര്യമോർത്തത് .അവൾ ചമ്മിയ ഒരു ചിരിയോടെ മരിയമ്മയുടെ നേരെ തിരിഞ്ഞു .

“”ഇതാണ് ഞാൻ പറഞ്ഞ എൻ്റെ അമ്മച്ചി….പിന്നെ ഒരു ട്വിസ്റ്റ് ഉണ്ട്… എന്താണെന്ന് ഊഹിക്കാമോ?.…..””

നന്ദിനി ഒരു പാട് അലോചിച്ചു. അവൾക്ക് ഒരു പിടിയും കിട്ടിയില്ല..

“”എടോ തൻ്റെ അമ്മയുടെ കൂട്ടുകാരിയാ എൻ്റെ അമ്മച്ചി….”””

“”ആണോ…. “അവളുടെ കണ്ണുകളിൽ സന്തോഷം തോന്നി….

“””ശാരദേ…. ഇനി ഞാൻ വന്ന കാര്യം പറയാം…”””ഉണ്ണിയ്ക്കു നന്ദിനിയേ ഇഷ്ടമാണ് അവളെ കല്ല്യാണം കഴിക്കാൻ താൽപര്യം ഉണ്ട്.””

ശാരദ അവരെയൊന്ന് നോക്കിയിട്ട് ഒന്നും മിണ്ടാതെ മുറിയിൽ നിന്നിറങ്ങി .

“‘എടി ..നീയെന്താ ഇങ്ങനെ . നിനക്കിഷ്ടപ്പെട്ടില്ലേ ?”” അടുക്കളയിലെ സ്ലാബിൽ കൈ കുത്തി കണ്ണുകൾ നിറഞ്ഞു നിൽക്കുന്ന ശാരദയുടെ അടുത്തെത്തി അവരുടെ കൈപിടിച്ചുകൊണ്ട് മറിയാമ്മ ചോദിച്ചു .

“”നീ എന്താ പറയണേ…. കാലിന് വയ്യാത്ത എൻ്റെ കുട്ടിയെ തൻ്റെ മോൻ നിന്റെ മോന് ആലോചിക്കുന്നെന്നോ ? എന്താടി സഹതാപം കൊണ്ടാണോ . കാര്യം അവരുടെ കളിയും ചിരിയും വഴക്കുമൊക്കെ കണ്ടപ്പോൾ ഞാനുമൊന്ന് ആശിച്ചു .

“”ഞങ്ങൾ ഒരുപാട് അലോചിച്ചെടുത്ത തിരുമാനമാണ് . ഞങ്ങൾക്കിനി ആലോചിക്കാനൊന്നുമില്ല . തീരുമാനം നിന്റെയും നന്ദിനി മോളുടെയുമാണ് “”‘

“”ഇതുവേണോ മോനെ?…..””” ഉദ്വേഗത്തോടെ അങ്ങോട്ട് വന്ന ഉണ്ണിയുടെ നേരെ ശാരദ നോക്കി

“”വേണം അൻ്റി… അവൾ എൻ്റെ ജീവിതത്തിൽ എൻ്റെ കൂട്ടായി തുണയായി വേണം…””

”’ ചേച്ചിയിവിടെ നിൽപ്പാണോ …ആ നീയിവിടെ അവൾടെയടുത്തിരിപ്പാണോ . ദേ കിഴക്കേതിലെ വത്സലേം മോളുമൊക്കെ വന്നേക്കുന്നു . “” മുറിയുടെ പടിയിൽ ഇളയ ആങ്ങള ശ്രീധരനെ കണ്ടപ്പോൾ ശാരദ കണ്ണ് തുടച്ചിട്ട് പുറത്തേക്കിറങ്ങി . ………………………….

രാവിലെ തന്നെ നന്ദിനിയെ കൂട്ടുകാർ ഭംഗിയായി ഒരുക്കി. സാരി ഉടുക്കാൻ പറ്റാത്തതിനാൽ അവൾക്ക് ലങ്കയാണ് കല്ല്യാണപ്പുടവയായി എടുത്തത്…..

നന്ദിനി തിരഞ്ഞെടുത്ത സാരിയിൽ ശാരദ സുന്ദരിയായിരുന്നു…. പത്ത് മണിക്ക് ഉണ്ണിയും കുടുംബവും രജിസ്റ്റർ ഓഫിസിൽ എത്തി…. ലളിതമായ ചടങ്ങിൽ ഇരുവരും വിവാഹിതരായി…

“‘ ”’ പാല് പാലേയ് “” അകത്തേക്ക് കയറി വന്ന നന്ദിനിയെ നോക്കി ഉണ്ണി പറഞ്ഞപ്പോൾ അവളാകെ വല്ലാതായി .

“‘ഞാനെടുത്തോണ്ട് വരാം “”

“‘വേണ്ടടി കാന്താരി ..നീയിങ്ങോട്ട് വാ “‘ ഉണ്ണി അവളെ വീൽചെയറിൽ നിന്നെടുത്തു ബെഡിലേക്ക് കിടത്തി .

“””ഉണ്ണിയേട്ടാ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ……””

“”ചോദിക്കാടി കാന്താരി …..””””

“”എന്നെ ശെരിക്കും ഇഷ്ടമായിട്ടാണോ ഈ കല്യാണത്തിന് സമ്മതിച്ചേ ..”‘

“”അതെ.. ഈ ജീവനെക്കാൾ ഇഷ്ട്ടമാണ്…””

“”എന്റെ ഈ കുറവുകൾ ഏട്ടന് ഭാ രം ആവില്ലേ ……””

ചലനശേഷിയില്ലാത്ത കാലുകളിൽ നോക്കി അവളതു പറഞ്ഞപ്പോൾ

അവൻ അവളെ മാറോട് ചേർത്ത്….

“”” നീ എൻ്റെ നിധിയാണ്….. നിധി ഒരിക്കലും ഭാരമാവില്ല…..””””

ഉണ്ണിയുടെ വാക്കുകൾ നന്ദിനിയുടെ ഹൃദയംനിറച്ചു…..

“”””പ്രണയത്തിൻ വാകപൂക്കൾ നിറയട്ടെ അവരുടെ ജീവിതത്തിൽ…..””

രചന: റഫ്‌സാന

Leave a Reply

Your email address will not be published. Required fields are marked *