നാണം വന്നു…അയ്യേ എന്റെ മോൾക് നാണമോ എന്ന് ചോദിച്ചു മുരളി അങ്കിൾ എന്നെ കളിയാക്കി…

രചന: മയിൽപ്പീലി

നന്ദനം .

അയ്യോ ദേ വരുന്നു സുരേഷ്‌ഗോപി.. പേര് അതല്ല കേട്ടോ പഴയ സുരേഷ് ഗോപി സിനിമയിലെ സുരേഷ് ഗോപിയുടെ സ്വഭാവം പോലെ ചൂടനായ നായകൻ…വീട് ente വീടിന്റെ കുറച്ചു ദൂരെ.. പേര് .. ഹരി .ആള് ഇപ്പോൾ MBA കഴിഞ്ഞ് സ്വന്തമായി ബിസിനസ് ചെയ്യുന്നു… സ്വാഭാവം കാട്ട് പോത്തിന്റെയും.. അച്ഛന്റെ ഫ്രണ്ട് മുരളി അങ്കിൾന്റെ മോൻ ആണ്. അമ്മ സുമ. ആളൊരു പൊങ്ങച്ച ക്കാരി കൊച്ചമ്മ ആണ്. അവരുടെ വീട് സിറ്റിയിൽ ആണ്. അതിന്റെ ഒരു പരിഷ്‌കാരം ഉണ്ട് താനും.

ദൂരെ നിന്ന് ബുള്ളറ്റിന്റെ സൗണ്ട് കേട്ടതും അവൾ അകത്തേക്ക് ഓടി.. അല്ലെങ്കിൽ അവൾ അറിയാതെ തന്നെ അവളുടെ കണ്ണുകൾ അവനിലേക് പോകും. അച്ഛൻ ഉണ്ട് എന്നോ അമ്മ ഉണ്ട് എന്നോ കണ്ണുകൾക്ക് പറഞ്ഞാൽ മനസിലാവില്ല.. 😃. കഷ്ടം തന്നെ കൂടെ നിന്ന് ചതിക്കുന്ന കണ്ണുകളെ അവൾ ചീത്ത പറഞ്ഞു. അപ്പോഴേക്കും ഉമ്മറത്തു ഹരിയേട്ടൻ എത്തിയിരുന്നു.. ഞാൻ ഒന്നും അറിയില്ലേ രാമ നാരായണ എന്ന പോലെ അവൾ അവളുടെ റൂമിൽ ഇരുന്നു.. ഒരിക്കൽ എങ്കിലും അവളുടെ ഇഷ്ടം ഹരിയോട് പറയണം എന്ന് അവൾക് ഉണ്ടായിരുന്നു.. പക്ഷെ എവിടെ. നായകൻ മസിലും വീർപ്പിച്ചു നടക്കുവല്ലേ.. ദുഷ്ടൻ.

ഞാൻ മീര കൃഷ്ണ . ഫൈനൽ ഇയർ ബികോം പഠിക്കുന്നു. പഠിക്കാൻ അബദ്ധം അല്ല.. അച്ഛൻ കൃഷ്ണൻ കൃഷിക്കാരൻ ആണ് വയലിൽ പണിക്കാരോടൊപ്പം തന്നെ ഏത് നേരവും.. 2 തലമുറ കഴിയാൻ ഉള്ളത് ഉണ്ട്. എന്നാലും അച്ഛൻ വിശ്രമിക്കില്ല.. അത് അച്ഛന്റെ പ്രകൃതം ആണ്.. അമ്മ മ്യൂസിക് പഠിപ്പിക്കുന്നു വീടിനു തൊട്ട് തന്നെ അതിനായി ഔട്ട്‌ ഹൌസ് പോലെ ഉണ്ട്.. അവിടെ.

ഒരു ചേട്ടൻ ദേവ് കൃഷ്ണ . ഇപ്പൊ MBA കഴിഞ്ഞു. തേരാ പാര നടക്കുന്നു ഇന്റർവ്യൂ ഒകെ നടക്കുന്നുണ്ട്. .. ഏട്ടന് ഒരു ലൈൻ വലി ഒകെ ഉണ്ട്. അടുത്ത വീട്ടിലെ മായ ചേച്ചി. അതൊക്കെ എനിക്ക് അറിയാം.. ആള് ഒരു പാവം ആണ്.

ഇതാണ് എന്റെ ഫാമിലി.

കോളേജ് വിട്ടു വന്നാൽ പിന്നെ ഒരു അങ്കം ആണ് വിശപ്പും ഫുഡും ആയിട്ട്..ഇളയട ആണ് എന്റെ ഇഷ്ട ഭക്ഷണം…

‌ ചെറിയ ഒരു പ്രശ്നം ഉണ്ട് എനിക്ക് രാവിലെ എണീറ്റാൽ ഒടുക്കത്തെ വിശപ്പ്.. പല്ല് തേപ്പ് പൊലും ഒഴിവാക്കിയാലോ എന്നുവരെ ചിന്തികളുണ്ട്.. (ആരോടും പറയേണ്ട കേട്ടോ ).. അതൊക്കെ പോട്ടെ ആൾക്കാരോട് പറയാൻ പറ്റുന്നത് ആണോ ഇതൊക്കെ. അതും തറവാട്ടിൽ പിറന്ന പെൺകൊച്ചു.. അയ്യേ എന്ന് ഞാൻ തന്നെ ഓർത്തു. രാവിലെ തന്നെ അമ്മയുടെ വിളി കേട്ട് കൊണ്ടാണ് അന്ന് എണീറ്റത്. ഇത്ര വേഗം നേരം വെളുത്തോ എന്ന് മനസ്സിൽ വിചാരിച് എണീറ്റു. എണീറ്റ ശേഷം ആണ് അബദ്ധം ആയത് എന്ന് മനസിലായത്.. പണിക് വരുന്ന ഗംഗാധരേട്ടൻ ഇന്നില്ല. പാടത്തു പണിക്കാർക് ഭക്ഷണം കൊണ്ട് കൊടുക്കാൻ പോവാനാണ് രാവിലെ അമ്മ വിളിച്ചത്. ഏത് നേരത്ത് ആണോ ഭഗവാനെ എണീക്കാൻ തോന്നിയത് എന്ന് വിചാരിച് മനസില്ല മനസോടെ സ്കൂട്ടി എടുത്ത് വിട്ടു.. ഹയ്യ പോന്നത് വെറുതെ ആയില്ല. ദാ വരുന്നു നല്ല കരി നീല ഷർട്ടും കരി നീല കര മുണ്ടും ഉടുത്ത ബുള്ളറ്റിൽ നമ്മളുടെ നായകൻ.കഴുത്തിൽ നേരിയ ഗോൾഡൻ ചെയിൻ. കയ്യിൽ ബ്രേസ്ലെറ്. ആര് കണ്ടാലും അങ്ങ് നോക്കി പോവും.. നോക്കി ഞാനും അത്പോലെ തന്നെ നോക്കി. .. റോഡിൽ ഉള്ള കുഴിയിൽ വീണപ്പോൾ ആണ് എനിക്ക് ബോധം വന്നത്..കൂടെ അമ്മേ അയ്യോ എന്നാ നിലവിളി യും.

‌ഡ്രെസ്സിലൊക്കെ ചെളി മുഖത്തും ആയി.. ഉരുണ്ട് എണീക്കാൻ നോക്കിയപ്പോഴേക്കും പിടിച്ചു എണീപ്പിച്ചു സുരേഷ് ഗോപി വന്നു 2അടി തന്നു.. എവിടെ നോക്കി ആണെടി കോപ്പേ ഓടിക്കുന്നത് എന്ന്.. എന്നാലും ഒരു സുന്ദരി ആയ പെൺകുട്ടി അല്ലെ. എന്നെ അടിക്കാൻ പാടുണ്ടോ. നാണക്കേടോ ദേഷ്യമോ ഒക്കെ കൊണ്ട് എനിക്ക് കരച്ചിൽ വന്നു.. ഞാൻ കരഞ്ഞതും ആള് നിന്ന് വിയർക്കാൻ തുടങ്ങി.. അയ്യോ മീരേ കരയല്ലേ. ഞാൻ വീട്ടിൽ കൊണ്ടാകാം ennoke പറഞ്ഞു ആശ്വസിപ്പിക്കാൻ നോക്കുന്നുണ്ട്… കൊണ്ട് പോയ ഭക്ഷണം ഒകെ

ചെളിയിൽ ആയിരുന്നു.. പോട്ടെ സാരമില്ല എന്ന് പറഞ്ഞു വീണ എന്റെ വണ്ടി സൈഡ്യിൽ വെച്ചു. എന്നെ ഹരിയേട്ടന്റെ ബുള്ളറ്റിൽ വീട്ടിലേക് വന്നു. എന്റെ കോലം കണ്ടതും അമ്മ തുള്ളാൻ തുടങ്ങി. ഓഹ് ഇങ്ങനെ ഒരു ലക്ക് ഇല്ലാത്ത ഒരു പെണ്ണ്.. ഒരു കാര്യം മര്യാദക് ചെയ്യില്ല എന്ന് ഹരിയേട്ടനോട് പരാതി പറയാൻ തുടങ്ങി.. ഹരിയേട്ടൻ ആദ്യമായി എന്നെ ശ്രദ്ധിക്കുന്നു എന്ന് എനിക്ക് തോന്നി. കണ്ണുകളിൽ പ്രണയം ഉണ്ടോ. എവിടെ ചൂടനായ നായകനു എവിടെ പ്രേമം വരാനാ. എന്റെ കണ്ണുകളെ ഞാൻ ഭീഷണി പെടുത്തി.. എന്റെ നോട്ടം മാറ്റിപ്പിച്ചു..

‌ അമ്മ ചായ എടുക്കാൻ അടുക്കളയിൽ പോയ സമയം ഞൻ പോയി കുളിച് ഡ്രെസൊക്കെ മാറ്റി വന്നു. അപ്പോഴേക്കും ദേ നായകൻ ഉണ്ട് സോഫയിൽ ഇരിക്കുന്നു. ഇയാൾക്കു പോവാൻ ആയില്ലേ എന്ന് മനസ്സിൽ പിറുപിറുത്തു.. നിനക്ക് വട്ടും തുടങ്ങിയോ എന്ന ചോദ്യം ആണ് എന്നെ ഉണർത്തിയത്.. എന്നെ ആണോ എന്ന് സംശയത്തിൽ നോക്കി. ആ നിന്നോട് തന്നെ.. ഒറ്റയ്ക്കു നിന്നു സംസാരിക്കുന്നവരെ അങ്ങനെയാ പറയുവാ എന്ന് എന്നോട് ഒന്ന് ആക്കി പറന്ഞ്ഞു ചിരിച്ചു… അടി കിട്ടിയപ്പോൾ നിന്റെ കിളി പോയോ എന്ന് ചോദിച്ചു. ഞാൻ കേൾക്കാത്ത പോലെ കുറ്റിയടിച്ചു അവിടെ തന്നെ നിന്ന്.

നാണം കേട്ട മനുഷ്യൻ എന്നെ അടികുകയും ചെയ്ത്തിട് പോവാതെ ഇവിടെ ഇരികുന്നത് കണ്ടില്ലേ.. അപ്പോഴേക്കും അമ്മ ഹരിയേട്ടൻ കഴിക്കാൻ ദോശയും ചമ്മന്തിയും ആയിരുന്നു വന്നു. അതും കഴിച്ചു പോകാൻ ഇറങ്ങിയപ്പോ പാടത്തേക്കു ഉള്ള ഭക്ഷണം എന്റെ കയ്യിൽ തന്നേക്കു ഞാൻ കൊടുകാം എന്ന് ഹരിയേട്ടൻ അമ്മയോട് പറഞ്ഞു. അമ്മ കാസറോളിൽ എല്ലാർക്കും ഉള്ള ഭക്ഷണം എടുത്ത് ഹരിയേട്ടനെ ഏൽപ്പിച്ചു.ഇവിടെ എല്ലാർക്കും ഹരിയേട്ടനെ വല്ല്യ കാര്യം ആണ്. ദേവേട്ടന് ആണേൽ ഹരിയേട്ടൻ ആണ് റോൾ മോഡൽ. എല്ലാ കാര്യത്തിലും മിസ്റ്റർ പെർഫെക്ട് അല്ലെ..

മോനെ ഹരി ഇവളെ കൂടി കൂട്ടിക്കോ ആ വണ്ടി എടുകണ്ടേ എന്ന് അമ്മ പര്നഹപോഴാ എനിക്ക് സ്കൂട്ടിയുടെ കാര്യം ഓർമ വന്നത്. അത് കേട്ടതും മനസ്സിൽ ലഡ്ഡു പൊട്ടി. അനഗ്നെ എങ്കിലും ഇങ്ങേർക്ക് എന്നോട് പ്രേമം തോന്നിയാലോ എന്നൊക്കെ ആലോചിച്ച നിന്നപ്പോൾ ആണ് വിളി കേട്ടത് എടി പോത്തേ നീ വരുന്നോ കൂടെ എന്ന്.. എന്നെ ആണോ പോത്തേ എന്ന് വിളിച്ചത് എന്ന് അറിയാതെ ചോദിച്ചു പോയി. അത് കേട്ട അമ്മ ചിരിച് കൊണ്ട് അകത്തേക്കു പോയി. ഞാൻ മെല്ല സിനിമയിലെ നായികയെ പോലെ സ്ലോ മോഷനിൽ നടന്നു കൂടെ ഒരു ഡ്യുവറ്റ് കൂടി ഉണ്ടെങ്കിൽ അടിപൊളി ആയിരിക്കും എന്നൊക്കെ സ്വപ്നം കണ്ടു ..

അപോഴെക്കും ചൂടൻ തൊടങ്ങി..അന്ന നട നടക്കാതെ നീ വേഗം വരുന്നുണ്ടോ എന്ന്… അത് കേട്ടതും വീണ്ടും ഞാൻ ഭൂമിയിലേക് തന്നെ വന്നു. ഇത് സിനിമ അല്ല.. അല്ല….. എനിക്ക് മനസിലായി. ഞാൻ എന്നോട് തന്നെ പറഞ്ഞു.. ഇയാളെ ഏത് നേരത്താണോ കണ്ടത് ഇന്ന് എന്ന് പിറുപിറുത്തു കൊണ്ട് വണ്ടിയിൽ കേറി. മൂപ്പര് റെയ്ബാൻ ഗ്ലാസ് ഒക്ക്കെ വെച്ചു ഓടിക്കുന്നുണ്ട് ഈ മനുഷ്യൻ എന്തൊരു ഗ്ലാമർ ആണ് ഭഗവാനെ.. ഇടക് ഞാൻ അറിയാതെ എന്റെ കണ്ണുകൾ സൈഡ് മിററിലേക് പോയി.. കണ്ണ് 2ഉം കുത്തി പൊട്ടിക്കാൻ തോന്നി . കൂടെ നിന്ന് ചതിക്കുന്നോ..

‌ പിടിച്ചു ഇരുന്നോ ഗട്ടർ ആണ് എന്ന് ഇടക് ഹരിയേട്ടൻ പറഞ്ഞു.. ഞാൻ മെല്ലെ കയ്യെടുത്ത് ഷോൾഡറിൽ വെച്ചു.സെരിക്കും എനിക്ക് ഹരിയേട്ടനെ ഇഷ്ടമാണ് എന്ന് എനിക്ക് മനസിലായി. .എപ്പോഴാണ് എനിക്ക് ഹരിയേട്ടനോട് ഇഷ്ടം പ്രണയത്തിലേക് മരിയത് എന്ന് കേൾക്കണ്ടെ.. ഏട്ടൻ MBA ക്കു ബാംഗ്ലൂരിൽ ആയിരുന്നു. ആ സമയത്ത് ഞൻ പ്ലസ് ടു പഠിക്കുന്നു.. ആ നാട്ടിലെ ഒരു പൂവാലൻ പയ്യൻ എന്റെ പിറകെ നടന്നു. വല്ലാത്ത ശല്യം ആയിരുന്നു. ചോക്ലേറ്റും പൂവും ഒകെ ആയി ഡെയിലി വരും. സഹിക്കാൻ പറ്റാതെ ആയപ്പോ അച്ഛനോട് കാര്യം പറഞ്ഞു. അച്ഛൻ പറഞ്ഞു നമ്മൾക്കു ശരിയാകാം എന്ന്. അത് അച്ഛൻ വെറുതെ പറഞ്ഞതാ..അമ്മ ഒരിക്കൽ സുമ ആന്റി വന്നപ്പോൾ ഇക്കാര്യം പറഞ്ഞു. കൂടെ നമ്മളുടെ ചൂടനായ നായകനും..

കേട്ടതും ഞാൻ ഇപ്പോ വരാം അമ്മ ഇവിടെ നിക്ക് എന്നും പറഞ്ഞു കാർ എടുത്ത് പുറത്തേക് പോയി… ആന്റി കാത്ത് നിന്ന് മുഷിഞ്ഞു. ഉച്ചക്ക് ആഹാരം കഴിച്ചു. വൈകുന്നേരം ആയിട്ടും ഹരിയേട്ടൻ വന്നില്ല.ഫോൺ വിളിക്കുന്നത് ഇഷ്ടമല്ല. അതോണ്ട് വിളിക്കാനും പറ്റില്ല എന്ന് ആന്റി പറയുന്നുണ്ട് ഇടക്.. സല്പുത്രന്റെ ദേഷ്യം ഭയങ്കരം ആണ് ദേഷ്യം വന്നാൽ കണ്ണ് കാണില്ല എന്നൊക്കെ ആന്റി അമ്മയോട് പറയുന്നുണ്ട്. രാവിലെ പോയ മഹാൻ ഉണ്ട് സന്ധ്യക്ക് വരുന്നു. എവിടെ ആയിരുന്നു ഹരി എന്ന്അമ്മ ചോദിച്ചു. അതിനു എവിടേം ഇല്ല അമ്മേ ente ഒരു കൂട്ടു കാരനെ കാണാൻ പോയതാ എന്ന് പറഞ്ഞു

‌. പിറ്റേന്ന് ആ വായിനോകിയെ കാണണമല്ലോ ഈശ്വര എന്ന് വിചാരിച്ചു ഇറങ്ങി നടന്നു. ബസ് സ്റ്റോപ്പിലേക്.. അതാ വരുന്നു ചെക്കൻ കയ്യൊകെ പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്. എനിക്ക് എന്തായാലും സന്തോഷായി. അവനു കിട്ടേണ്ടത് തന്നെ.. എന്റെ പൊന്നു പെങ്ങളെ മാപ്പ് എന്ന് പറഞ്ഞു കൈ കൂപ്പി . ഇന്നലെ avane ഒരുത്തൻ പഞ്ഞിക്കിട്ടത് ആണ് പോലും എന്റെ പിറകെ നടക്കരുത് എന്ന് താകീതും കൊടുത്തു എന്ന്.. ആരാണപ്പാ അത് എന്ന് ആലോചച്ചു നിക്കുമ്പോൾ അതാ വരുന്നു ഹരിയേട്ടൻ. അപ്പോഴേക്കും നമ്മടെ പയ്യൻ ഓടി അവന്റെ ഫ്രണ്ടിന്റെ ബാക്കിൽ കേറി ഇരുന്നിരുന്നു.

നീ എന്താടാ ഇവിടെ എന്ന് ചോദിച്ചതും എന്റെ ചേട്ടാ പെങ്ങളെ കണ്ട് മാപ്പ് പറയാൻ വന്നതാ. ഇനി അടിക്കല്ലേ എന്നും പറഞ്ഞു അവൻ പോയി.. കണ്ണിൽ കണ്ട ചെക്കൻ മാരോട് കിണുങ്ങാതെ കോളേജിൽ പോടീ എന്ന് പരഞ്ഞിട്ടു ഹരിയേട്ടനും പോയി… ഓഹോ അപ്പോ ഇതാണല്ലേ ഇന്നലത്തെ പരിപാടി എന്ന് എനിക്ക് മനസിലായത്… അന്ന് മുതൽ ഞാൻ ഹരിഏട്ടനെ ശ്രദ്ധിച്ചു തുടങ്ങി. ഒരുതരം ആരാധന ആയിരുന്നു. പക്ഷെ ആ മസിൽ പിടിച്ചുള്ള നിക്കൽ കണ്ടാൽ ആളോട് പ്രേമം പോയിട്ട് ഒന്ന് സംസാരിക്കാൻ പോലും തോന്നൂല.. തനി കാർക്കോടകന്റ സ്വഭാവമല്ലേ..

‌ എന്താടി പോത്തേ നെ ഇറങ്ങുന്നില്ലേ. അതോ ഞാൻ എടുത്ത് താഴെ ഇറക്കണോ എന്ന് ചോദിക്കുന്നത് കേട്ടപ്പോഴാ സ്ഥല കാല ബോധം വന്നത്..പെട്ടനെ ഇറങ്ങാൻ നോക്കുകയായിരുന്നു. അപ്പോഴേക്കും എന്റെ കയ്യിൽ ഹരിയേട്ടൻ പിടിച്ചിരുന്നു. പതുക്കെ ഇറങ്ങിയാൽ മതി പിന്നേം വീഴേണ്ട എന്ന് പറഞ്ഞു.. സന്തോഷം കൊണ്ടാണോ എന്നറീല്ല എന്റെ കണ്ണുകൾ നിറഞ്ഞു. അത് കണ്ടിട്ടും ഹരിയേട്ടൻ കാണാത്ത പോലെ നിന്ന്. ഇയാൾക്കു ഇനി വല്ല മൾട്ടിപ്ൾ പേഴ്സണാലിറ്റി എങ്ങാനും ഉണ്ടോ എന്ന് ആലോചിച്ച നിന്ന് പോയി.. എടി പൊട്ടീ നെ എന്ത് കുന്തം ആലോചിച്ച നിക്കുന്നത്.. വണ്ടി എടുത്ത് വേഗം വീട്ടിൽ പോ എന്ന് ആംജ്ഞാപിച്ചു. കണ്ണും ഉരുട്ടി കാണിച്ച പോയി..

‌ഇതിനെ ആണോ ഞാൻ പ്രേമിക്കുന്നത് എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചു. വണ്ടിയും എടുത്ത് മെല്ലെ വീട്ടിലേക് പോയി.. ‌ അടുത്ത ദിവസം രാവിലെ ഇന്റർവ്യൂ കഴിഞ്ഞ് ഏട്ടൻ വന്നു. ജോലി ശരിയായി അത്രേ. എനിക്ക് കുറെ സ്വീറ്സ് കൊണ്ട് വന്നു. ബാംഗ്ലൂർ ആണ് ജോലി കിട്ടിയത്.. അമ്മക്കും അച്ഛനും എല്ലാർക്കും സന്തോഷായി.. അപ്പോ തന്നെ ഏട്ടൻ ഹരിയേട്ടനോട് കാര്യം പറഞ്ഞു.. അച്ഛൻ മുരളി അങ്കിൾ നെയും വിളിച്ചു .. അന്നത്തെ ദിവസം വീട്ടിലേക് ക്ഷണിച്ചു എല്ലാരേം.. വീട്ടിൽ അന്ന് ഒരു ഉത്സവം ആയിരുന്നു.. കുളിച്ചു നല്ല ഒരു പട്ടു പാവാടയും ഇട്ടു ഞാൻ സുന്ദരി ആയി നിന്ന്. നിനക്ക് ഇത് എന്ത്പറ്റി എന്ന് ഏട്ടൻ ചോദിച്ചു.. ഒരാളെ നന്നാവാൻ സമ്മതിക്കരുത് എന്ന് പറഞ്ഞു ഞാൻ ഒരു കുത്തു വെച്ച കൊടുത്തു പുറത്ത് തന്നെ. അപ്പോഴും ഏട്ടന്റെ മുഖത് ഒരു ആക്കി ചിരി ഉണ്ടായിരുന്നു.. നിന്റെ മായയും ആയുള്ള ചുറ്റിക്കളി ഞാൻ ശരിയാക്കി

തരാം കേട്ടോ എന്ന് പറഞ്ഞതും ഏട്ടൻ ഇടി തട്ടിയ പോലെ നിന്ന്. എന്നെ നോക്കി ഒരു അവിഞ്ഞ ചിരി ചിരിച്ചു… അല്ല നീ ഇത് എങ്ങനെ……. എന്ന് വിക്കി വിക്കി ചോദിച്ചു.. മോൻ നിന്ന് തപ്പണ്ട എനിക്ക് അതൊക്കെ അറിയാം എന്ന് ഞാൻ ഇളിച്ചോണ്ട് പറഞ്ഞു. അതോടെ എന്റെ കയ്യും കാലും പിടിച്ചു. നീ ഇത് ആരോടും പറയല്ലേ എന്ന്… ഹാ ആലോചിക്കണം എന്ന് പറഞ്ഞു..അപ്പോഴേക്കും ഏട്ടൻ എന്നെ എടി എന്നും വിളിച്ചു എന്നെ അടിക്കാൻ ഓടിച്ചു… ആഹാ അന്തസ്സ് തട്ടത്തിൻ മറയത്തിലെ സീൻ ഒന്നും ഒന്നും അല്ല.. ഓടിയ ഞാൻ ഹരിയേട്ടനെ ഇടിച്ചു ഉരുണ്ട് വീണു. എന്ത് ഒലക്ക ആണാവോ ഈ ഉരുട്ടി

വെച്ചേക്കുന്നത്…എന്തൊരു വേദന യാ ഭഗവാനെ എന്ന് ആലോചിച്ച അവിടെ നിന്നും എണീക്കാൻ നോക്കി..നിനക്ക് എന്താടി നോക്കി നടന്നൂടെ മനുഷ്യന്മാരെ ഉന്തി ഇട്ടു കൊല്ലുമോ നീ.. enne കടിച് കീറാൻ വന്നു. അത് കണ്ടുവരുന്ന സുമ ആന്റി ഹരിയേട്ടനെ പിടിച്ചു വെച്ചു.. അപ്പോഴേക്കും അമ്മ വന്നു. നീ അവനെ പിടിച്ചു മാറ്റേണ്ട അവൾക് ഒന്ന് കൊള്ളേണ്ടത് തന്നെ ആണ് എന്ന് അമ്മ സപ്പോർട്ടും.പെൺപിള്ളേർ ആയാൽ അടക്കവും ഒതുക്കവും വേണം പോലും .. ഏട്ടനെ എനിക്ക് കടിച് കീറേണ്ട ദേഷ്യം തോന്നി. എന്നെ ഓടിച്ചത് കൊണ്ടല്ലേ ഇപ്പൊ വീണത്…

പിന്നെ എല്ലാരും കൂടി ആകെ ചിരി ആയിരുന്നു.. ഇവളെ ഇങ്ങനെ കയറൂരി വിടാതെ ആരെയേലും പിടിച്ചു കെട്ടിക്കാൻ നോക്കു അങ്കിൾ എന്ന് ഹരിയേട്ടൻ പറഞ്ഞു…എന്റെ കണ്ണ് നിറഞ്ഞു അത് കേട്ടപ്പോ.. അപ്പോൾ ആൾക്ക് എന്നോട് ഒന്നും ഇല്ല എന്ന് മനസിലായി… ഹാ നോക്കണം. പഠിപ്പ് കഴിയട്ടെ എന്ന് അച്ഛൻ പറഞ്ഞു..

അപ്പോഴേക്കും പ്രേമകാരൻ എത്തി നമ്മടെ ഏട്ടൻ. മേലെ അവളോടുള്ള കഥകളി കഴിഞ്ഞുള്ള വരവാ..എന്റെ മുഖം കണ്ടിട്ട് എന്താ എന്ന് എന്നോട് കണ്ണ് കൊണ്ട് ചോദിച്ചു. എന്റെ മുഖം ഒന്ന് മാറിയാൽ ഇതാണ് ഏട്ടന് മനസിലാവും…ഞാൻ ഒന്നുല്ല എന്ന് കണ്ണ് ചിമ്മി കൊണ്ട് പറഞ്ഞു..ഡാ ഹരിയേട്ടാ എന്തുണ്ട് വിശേഷം എന്നും പറഞ്ഞു കയ്യും പിടിച്ചു പുറത്തേക് പോയി. അമ്മയും സുമന്റിയും നിര്മലേച്ചിയെ സഹായിച്ചു അടുക്കളയിൽ കേറി നാട്ടുകാര്യം പറയാൻ തുടങ്ങി.. അച്ഛനും അങ്കിൾ ഉം കൂടിയാൽ പിന്നെ റെഡ് ലേബൽ ഒന്ന് പൊട്ടും.. അമ്മ കാണാതെ അച്ഛന്റെ പൊന്നുമോൾ പോയി ടച്ചിങ്‌സ് എടുത്ത് തരാൻ എന്നെ സോപ്പ് ഇട്ടു.. അതിനുള്ള കൈകൂലി ഞാൻ നന്നായി വാങ്ങും അത് വേറെ കാര്യം. ഹിഹി.. അല്ലപിന്നെ..

‌ ഒറ്റമോൻ ആയോണ്ട് വേഗം തന്നെ ഹരിയേട്ടനെ കെട്ടിക്കണം എന്ന് സുമന്റി പറയുന്നത് കേട്ടു. ബാക്കി കേൾക്കാൻ എനിക്ക് വല്ല്യ താല്പര്യം ഉണ്ടായില്ല.. അവിടെ ഉള്ള ഒരു ഗ്ലാസ് ജ്യൂസ് എടുത്ത് ഞാൻ മേലെ റൂമിലേക്കു പോയി. പുറത്തേക് പോയ ഏട്ടനും ഹരിയേട്ടനും തിരിച്ചു എത്തി. താഴേക്കു പോകാൻ മനസ് വന്നില്ല.. ആകെ എന്തോ ഒരു വിങ്ങി പൊട്ടുന്ന പോലെ.. നീ എന്താ ഇങ്ങനെ ഇരിക്കുന്നെ. വാ എന്ന് പറഞ്ഞു ഏട്ടൻ എന്നെ കയ്യും പിടിച്ചു ബാൽക്കണി യിലേക്ക് പോയി. അവിടെ അതാ ഇരിക്കുന്നു ഹരിയേട്ടൻ. എന്നെ കണ്ടതും ഇവളെ കെട്ടിച് വിടുന്നില്ലേ എന്ന് ആക്കി ചോദിച്ചു. അത് കേട്ടതും എന്റെ മുഖം ദേഷ്യം വന്നു ഇരുണ്ടു.. ഇവൾ എന്താടാ ഇങ്ങനെ എന്ന് ചിരിച്ചു കളിയാക്കി കൊണ്ട് ഏട്ടനെ നോക്കി.

‌എടി നിനക്ക് ഹരിയേട്ടനെ ഇഷ്ടാണോ എന്ന് എന്നോട് ചോദിചദേ ഞൻ കേട്ടുള്ളൂ.. എന്താ സ്വപ്നം ആണോ എന്ന് ആലോചിക്കാൻ സമയം തന്നില്ല.ഏട്ടൻ ഹരിയേട്ടനെ കൂട്ടി എന്റെ അടുത്തു നിർത്തി. അപ്പോഴേക്കും എന്തോ ഒന്ന് പൊട്ടിയ ശബ്ദം മാത്രമേ കേട്ടുള്ളൂ..ഏട്ടൻ നമ്മളുടെ 2ആളുടേം മേലെ ആകെ പാർട്ടി പോപ്പർ പൊട്ടിച്ചു…എല്ലാരും അപ്പോഴേക്കും മേലെ എത്തിയിരുന്നു. അമ്മ എന്നെ കെട്ടി പിടിച്ചു ഉമ്മ തന്നു. സുമന്റി ‌പായസം എടുത്തോണ്ടാ മേലേക്ക് വന്നത്. നമ്മൾക്കു 2ആൾക്കും വായിൽ പായസവും വെച്ച തന്നു.

എന്തൊക്കെയാ സംഭവിക്കുന്നത് എന്ന് എനിക്ക് ഒരു എത്തും പിടിയും ഇല്ലാത്ത അവസ്ഥ ആയിരുന്നു. അപ്പോ എല്ലാരും അറിഞ്ഞോണ്ട് എന്നെ പ്രാന്തകിയതാ അല്ലെ എന്നാ ഭാവത്തിൽ നോക്കി.അച്ഛൻ അപ്പോ തന്നെ ഒരു മോതിരം എന്റെ കയ്യിൽ തന്നു. ഹരിയേട്ടന്റെ കയ്യിൽ ഇട്ട് കൊടുക്കാൻ പറഞ്ഞു.. എനിക്ക് ആകെ എന്തോ നാണക്കേട് തോന്നി. നാണം വന്നു…അയ്യേ എന്റെ മോൾക് നാണമോ എന്ന് ചോദിച്ചു മുരളി അങ്കിൾ എന്നെ കളിയാക്കി… അങ്ങനെ സ്വപ്നം കാണുന്ന പോലെ മോതിരം ഇടൽ ചടങ്ങ് അങ്ങ് കഴിഞ്ഞു.. ഏട്ടൻ

അപ്പോഴേക്കും കണ്ണ് തുടക്കുന്നത് കണ്ടു. ഞാൻ ഏട്ടന്റെ അടുത്ത പോയതും ഏട്ടൻ എന്നെ കെട്ടി പിടിച്ചു കര ഞ്ഞു… അത് കണ്ട് എല്ലാരും അടുക്കളയിലേക് പോയി. നമ്മൾ അന്നേ ഇത് തീരുമാനിച്ചിരുന്നു എന്നു ഏട്ടൻ പറഞ്ഞപോഴാ ഞാൻ അറിഞ്ഞത്…ആകെ ചമ്മി നാറി… ..ഏട്ടൻ അതും പറഞ്ഞു enik.ഒരു മുത്തവും തന്ന് വാഷ് റൂമിലേക്കു പോയി.ഹരിയേട്ടനെ നോക്കിയപ്പോൾ ആ മുഖത്ത് ചിരി കണ്ടു.. ഹും കൊരങ്ങൻ എന്നു മനസ്സിൽ വിചാരിച് ഞാൻ താഴേക്കു പോകാൻ ഇറങ്ങിയതും എന്റെ കൈ പിടിച്ചു ബാക്കിലോട്ട് വെലി ച്ചതും ഒരുമിച്ച് ആയിരുന്നു. അങ്ങനെ ഇപ്പോ പോയാലോ ഞാനും ഒന്ന് തരട്ടെ എന്നു ചോദിച്ചു.. അയ്യടാ മോനെ വേണ്ട എന്നു പറഞ്ഞു ഞാൻ കൈ തട്ടി മാറ്റി ഓടി……… ‌ രചന: മയിൽപ്പീലി

Leave a Reply

Your email address will not be published. Required fields are marked *