നിനവറിയാതെ Part 40

മുപ്പത്തിഒമ്പതാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 39

Part 40

“എബി… ”

തനിക്ക് പിന്നിൽ നിൽക്കുന്ന ആളെ കണ്ട്

അവളുടെ ചുണ്ടുകൾ മന്ത്രിച്ചു..

” എബി നീ എങ്ങനെ ? ”

അവൾ അവിശ്വസനീയതയോടെ ചോദിച്ചു

” എന്നെ ഇപ്പോൾ ,ഇവിടെ ഒട്ടും പ്രതീക്ഷിച്ചില്ലല്ലേ .. ? ” വേദികയെ നോക്കി എബി ചോദിച്ചു.. അവൾ മറുപടി പറയാതെ മൗനമായി നിന്നു..

” അതേ.. താൻ

ഏതാ ? ” ആദി ഗൗരവത്തോടെ ചോദിച്ചു

” എടാ തെണ്ടി …ഞാൻ പറയണോ ? ”

“വേണ്ട.. ഞാൻ പറഞ്ഞോളാം.. ” ആദി കുസൃതിയോടെ പറഞ്ഞു.

“വേദികക്ക്

ഒരുപാട് സംശയം കാണുമെന്ന് അറിയാം ..

മരിച്ചു പോയ ഞാൻ ഇങ്ങനെ ജീവനോടെ നിൽക്കുമ്പോൾ സംശയം സ്വാഭാവികമാണ്..

എന്തുണ്ടെങ്കിലും കിച്ചനോട് ചോദിച്ചാൽ മതി ..എല്ലാത്തിനുമുള്ള ഉത്തരം അവൻ തരും..”

” അച്ചായൻ തെണ്ടി.. എല്ലാം കൂടി എന്റെ തലയിൽ വയ്ക്കുവാണോ ? അല്ലെങ്കിൽ തന്നെ ഞാൻപെട്ടിരിക്കുവാ “ആദി ദയനീയമായി എബിയെ നോക്കി..

” അയ്യോ , ഒരു പാവം…

നീ മിണ്ടരുത്..

മിണ്ടാൻ ടൈം ആകുമ്പോൾ ഞാൻ പറയാം.. ”

എബി ആദിയെ രൂക്ഷമായി നോക്കിക്കൊണ്ട് പറഞ്ഞു..

ഇതൊക്കെ കേട്ട്

തനിക്ക് ചുറ്റും പറക്കുന്ന കിളികളെ നോക്കി വേദിക നിന്നു..അവൾ എബിയെയുംആദിയെയും മാറി മാറി നോക്കി.

” വേദുട്ടി ”

” മ് ? ”

“ഇപ്പോഴേ തളരരുത് ..

ഒന്നും ആയിട്ടില്ല..

കഥ തുടങ്ങിയെ ഒള്ളൂ… ”

“ഏത് കഥ…????

ആദിയെന്നേ കൊല്ലാൻ തന്നെ തീരുമാനിച്ചു അല്ലേ ? ” (വേദിക )”ഇനിയും ഇതൊന്നും തന്നോട് പറഞ്ഞില്ലെങ്കിൽ ഞാൻ നെഗറ്റീവ് അടിച്ചു തട്ടി പോകും.. ” (ആദി )” എന്തിനായിരുന്നു എബി ഈ ഡ്രാമ ? അതും എന്നോട്..

എപ്പോഴും കൂടെ നടന്നിട്ട് ചീറ്റു

ചെയ്യുമായിരുന്നോ ” സന്തോഷവും , സങ്കടവും നിരാശയും എല്ലാം ആ ചോദ്യത്തിൽ നിറഞ്ഞിരുന്നു…

അത് കേട്ട് എബിക്കും

ആദിക്കും സങ്കടമായി..

എബി ആദിയെ നോക്കിയതും അവൻ പറഞ്ഞോളാൻ കണ്ണുകൾ കൊണ്ട് പറഞ്ഞു..

” ഡ്രാമ ഒന്നും അല്ലായിരുന്നു..

നിന്നെ അവർ ഉപദ്രവിക്കാൻ ശ്രമിച്ച അന്ന് കിച്ചൻ വന്നില്ലായിരുന്നെങ്കിൽ ശരിക്കും ഞാൻ മരിച്ചു പോയേനെ..

2 ദിവസം ബോധമില്ലാതെ ICU വിൽ കിടന്നു …

മരിച്ചു പോയി എന്ന് പറയേണ്ടിയിരുന്നില്ലന്ന്നിന്റെ സങ്കടം കണ്ടപ്പോഴാണ് തോന്നിയത്.. “( എബി )”ഞാൻ ഇവനോട് പറഞ്ഞതാ ,

മരിച്ചു പോയിന്ന് ഒന്നും എന്റെ

വേദുവിനോട് പറയണ്ടെന്ന്.. “(ആദി )

” അങ്ങനെ എങ്കിലും നീ ഇവളോട് എല്ലാം പറയട്ടെ എന്നു കരുതി..

അവിടെയും നീ ഞങ്ങളെ പറ്റിച്ചു കളഞ്ഞില്ലേ… ”

” എന്തൊക്കെയാ നിങ്ങൾ രണ്ടും പറയുന്നത് ?.

ആദിക്ക് എബിയെ എങ്ങനെ അറിയാം..?

പിന്നെ ഇന്ന് സച്ചി അവിടെ വന്നത് എങ്ങനെയാ ?.. എനിക്ക് ഒന്നും മനസ്സിലാകുന്നില്ല.. “” ഇവൻ എല്ലാം പറയും..

വേദിക ,,നിനിക്ക് അറിയാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ട്..

അപ്പോൾ കിച്ചാ നാളെ കാണാം.. ”

” വേദിക തന്നെ വേദിനിപ്പിച്ചതിന് എല്ലാം സോറി..

ഇവന് തന്നോടുള്ള ഇഷ്ട്ടം അറിഞ്ഞപ്പോൾ കൂട്ട് നിന്നതാ..

Extremely sorry.. ” എബി വേദികയെ നോക്കി പറഞ്ഞു..

” പാവം എന്റെ വേദൂട്ടിയെ പറ്റിച്ചിട്ടു സോറി പറയാൻ നാണമില്ലേ അച്ചായ നിനക്ക്..? ” ആദി വേദികയെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു..

വേദു ദേഷ്യപ്പെട്ടു ആദിയെ നോക്കിയതും അവൻ കൈ എടുത്തു മാറ്റി.. സൈലന്റായി നിന്നു….

” കിച്ചാ , വേദിക നിന്നെ ജീവനോടെ വിട്ടാൽ നാളെ കാണാം.. “” എനിക്കിട്ട് ഉള്ള പണിയെല്ലാം തന്നിട്ട് , നീ nice ആയി മുങ്ങുവാല്ലേ ? “” തുടങ്ങിയത് നീയല്ലേ.. അതുകൊണ്ട് നീ തന്നെ അവസാനിപ്പിക്ക്‌..

വേദിക പിന്നെ കാണാം.. ”

ആദിയുടെ കൈക്കിട്ട് ഒരടിയും കൊടുത്തു ബൈ പറഞ്ഞു എബി പോയി….

എബി പോയതും , വേദിക ആദിയെ നോക്കി..

ആദി ഒരവിഞ്ഞ ചിരി പാസാക്കി …

അവൾ ഒന്നും മിണ്ടാതെ പോകാൻ തുടങ്ങിയതും ആദി അവളെ പിടിച്ചു നിർത്തി…

“സോറി… ഒന്നും അറിഞ്ഞോട്ടെല്ലെങ്കിലും മനപ്പൂർവം ആയിരുന്നു.. “ആദി ഒരു ചിരിയോടെ പറഞ്ഞതും ,വേദികയുടെ നോട്ടം കണ്ട് അവന്റെ ചിരി മാഞ്ചി…

” ഞാൻ എബിയുടെ കാര്യം പറഞ്ഞപ്പോൾ എങ്കിലും ആദിക്ക് എന്നോട് പറയായിരുന്നില്ലേ സത്യമെല്ലാം “”സോറി… സോറി.. സോറി… ” ചെവിയിൽ കൈപിടിച്ച് ആദി അവളുടെ നീലമിഴികളിൽ നോക്കി പറഞ്ഞു..

“നിങ്ങൾ തമ്മിൽ എങ്ങനെയാണ് പരിചയം.. ആദിക്ക് എങ്ങനെ എബിയെ അറിയാം ? “”പറയാം ”

” പറഞ്ഞിട്ട് പോയാൽ മതി … ”

“പറയാടോ ..കുറെ നേരമായി യദു വിളിക്കുന്നു ..

വീട്ടിൽ ചെന്നിട്ട് പറയാം.. ”

ആദി അവളുടെ കയ്യിൽ പിടിച്ചതും അവൾ കൈ തട്ടി മാറ്റി ദേഷ്യത്തിൽ മുമ്പിൽ നടന്നു …

ഇനി എന്താകുമോ എന്ന് ഓർത്തു ആദി അവൾക്ക് പിന്നിലായും നടന്നു..

കാറിൽ ഇരിക്കുമ്പോഴും ആദിയെ ഇടയ്ക്കിടെ കണ്ണുരുട്ടി നോക്കി മുഖം വീർപ്പിച്ചവൾ ഇരുന്നു..

വേദികയുടെ മൂഡ് മാറ്റാൻ ആദി ഫ്‌എം (fm) on ചെയ്തു..

🎶🎶 Mohajalakam thuranna kattinodu nin kalalinithra kopamemdha

Mouna mothiram aninju orungi vannodum penninithra

desyamendha

Nakkinere neelamulla penninu chettanodu rokshamendha

Mookil Vanna shundi en doore mattuvan morchayulla margamendha

Nil nil nalla manju kaalam allo ravinithra chooditendha

Ninte devanodu snehamennu cholan aa mugathu dukhamendha

Hoo melle melle vann konjidunna thennal padidunna ganamendha

pennin enn nengil ullil vann maran cholidunna karyam ndha

baby he loves u loves u loves u so much

Baby he loves u loves u loves u soo much

Enn avanede munnil adyamayi snrhamennu moodi vechu

ninadendha

Chanju padidunna Mari peithu pokke marivillu ulanjathendha

Ooo manjal aadi nonna meghamennu poke peninithra

chandamendha aaaa

Mannil venalinju cheruvaanai manjinintthra mohamendha 🎶🎶

ആ പാട്ട് കേട്ടതും വേദികയുടെ ചുണ്ടുകൾ വിടർന്നു.. അവൾ പോലുമറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു..

“എന്റെ ഫ്‌എം പരമ്പര ദൈവങ്ങളെ thekns..ആദ്യമായി നിങ്ങളെ കൊണ്ട് ഒരു ഉപകാരമുണ്ടായി..

സിറ്റുവേഷന് പറ്റിയ പാട്ട് ആയിരുന്നു.. ” ആദി മനസ്സിൽ പറഞ്ഞു….

❣❣❣❣❣

“ഏട്ടാ.. ഇത് എവിടെ ആയിരുന്നു ? ”

ആദിയെയും വേദികയെയും കണ്ടതും ഫോണിൽ നോക്കി സോഫയിൽ ഇരുന്ന യദു അവരുടെ അടുത്ത് വന്ന് ചോദിച്ചു..

” ഞങ്ങൾ വെറുതെ ഒന്ന് കറങ്ങാൻ പോയതാ.”

ആദി വേദികയെ നോക്കി കൊണ്ട് പറഞ്ഞു

” ഏട്ടന്റെ കാറിന് എന്താ പറ്റിയത് ? അത് എങ്ങനെയാ accident ആയത്..

കാർ accident ആയിന്ന് കേട്ടപ്പോൾ ഞാൻ എത്ര ടെൻഷൻ അടിച്ചുന്ന് അറിയാമോ ? ” യദു സങ്കടത്തോടെ പറഞ്ഞു” സോറിടാ..

ഞാൻ നീന്നേ അപ്പോൾ തന്നെ വിളിച്ചു കുഴപ്പമില്ലെന്ന് പറഞ്ഞതല്ലേ…

നീ അമ്മയോടും അച്ഛനോടും പറഞ്ഞോ ? ”

” ഇല്ല… വെറുതെ ടെൻഷൻ അടിപ്പിക്കേണ്ട എന്നുകരുതി..

ഏട്ടനെ വിളിച്ചിട്ട് ഫോൺ എടുത്തില്ലെന്ന് അമ്മ complaint പറയുന്ന കേട്ടു..

ഏട്ടൻ എന്താ ഫോൺ എടുക്കാത്തത് ? ”

” സൈലന്റിൽ ആയിരുന്നു .. ”

“ഏടത്തിയുടെയോ ? ”

യദു വേദികയെ നോക്കി ചോദിച്ചതും.. അവൾ ഒരു പാതർച്ചയോടെ പറഞ്ഞു..

” എന്റെയും..”

” Something fishy ..സത്യം പറഞ്ഞോ

നിങ്ങൾ രണ്ടും

വഴക്കിട്ടോ ? “അവൻ സംശയത്തോടെ അവരെ നോക്കി..

” ഇട്ടില്ല.. ഇടാൻ പോകുവാ..

യദു അമ്മ റൂമിൽ ഇല്ലേ ? ” വേദിക രൂക്ഷമായി ആദിയെ നോക്കിക്കൊണ്ട് ചോദിച്ചു..

“മുകളിൽ ഉണ്ട് ”

“Ok..”

അവൾ വേഗം സ്റ്റയർ കയറി മുകളിലേക്ക് പോയി..

” ഏടത്തി , എന്താ ഏട്ടാ അങ്ങനെ പറഞ്ഞത് ? ”

” നീ എപ്പോഴും എന്നോട് ചോദിക്കാറില്ലേ ഏട്ടൻ സ്വപ്ന സുന്ദരിയെ നേരിട്ട് കണ്ടിട്ട് ഉണ്ടോന്ന് .എനിക്ക് അറിയാവുന്നതുകൊണ്ടാ ഞാൻ അന്വേഷിക്കാത്തത് എന്നൊക്കെ “”അതും ഇതും തമ്മിൽ എന്താ ബന്ധം ? ”

“അതും ഇതും തമ്മിൽ ആണ് ബന്ധം..

ഞാൻ വേദികയെ വിവാഹത്തിനല്ല ആദ്യമായി കാണുന്നത് ..എനിക്ക് നേരത്തെ അറിയാമായിരുന്നു.. ” ആദി യദുവിനെ നോക്കാതെ പറഞ്ഞു..

ആദി പറയുന്നത് കേട്ട് ഫ്യൂസ് അടിച്ച ബൾബ് പോലെ യദു നിന്നു..

” ഏട്ടൻ

എൻ… ന്താ.. പ..റഞ്ഞ..ത് ? ”

” നീ എന്താണോ കേട്ടത് അത് തന്നെ.. ബാക്കി നീ അരുണിനെ വിളിച്ചു ചോദിച്ചാൽ മതി.. അവൻ പറയും.. “” ഏട്ടാ… ഏട്ടൻ ഒരു കള്ളൻ ആന്ന് അറിയായിരുന്നു ..

എന്നാലും ഇത്രയും വലിയ പെരുങ്കള്ളൻ

ആണെന്ന് അറിഞ്ഞില്ലല്ലോ .. ”

യദു ചുണ്ടു ചുളുക്കി കള്ളസങ്കടത്തോടെ പറഞ്ഞു.

” നിനക്ക് അറിയാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ട്..

അതൊക്കെ നാളെ പറയാം.. ”

“ഏടത്തിക്ക് ഇതൊക്കെ അറിയാമോ ? ”

” ഇല്ല…

പറയാൻ പോകുവാ..

നീ ഏട്ടന് വേണ്ടി നന്നായി പ്രാർത്ഥിക്കണേ ”

“എന്നാലും ഏട്ടാ…എന്നോട് എല്ലാം പറയാമായിരുന്നു.. “”എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ.. ”

” എന്നലും വിജയൻ ഇങ്ങനെ എന്നെ തേച്ചല്ലോ …

ദുഷ്ട്ടൻ ,,ഏട്ടൻ ..എന്നെ ഇങ്ങനെ പറ്റിക്കുമെന്ന് ഞാൻ കരുതിയില്ല.. “” നീ ഇവിടെ ഇല്ലായിരുന്നു , ഒന്നും പറയാൻ..

പിന്നെ ആ ചിത്രം കാണാനുള്ള നിന്റെ ആകാംഷ കൂടി കണ്ടപ്പോൾ വെറുതെ ഒരു രസത്തിന്..ഞാൻ പറയാതെഇരുന്നതല്ലേ ” ആദി അവന്റെ താടിയിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു..

“അമ്മക്ക് അറിയാമോ ഇതൊക്കെ ? ”

” അറിയാം.. ”

” ങേ… അറിയാമോ ?പിന്നെ അന്ന് ഏടത്തിയുടെ ഫോട്ടോ കണ്ട് അമ്മയുടെ ബിപി കൂടിയത് ? ” യദു വീണ്ടും കിളി പോയി നിന്ന് ആലോചിച്ചു..

” അത് ആ ഫോട്ടോ കണ്ടിട്ടൊന്നുമല്ലായിരുന്നടാ മുത്തേ .. “” എല്ലാവരും കൂടി എന്നെ പറ്റിക്കുവായിരുന്നു അല്ലേ ? ” യദുവിന്റെ മുഖം വാടി..

” ചെറുതായിട്ട്… നീയല്ലേ എപ്പോഴും ഞങ്ങളെ പറ്റിക്കുന്നത്…അതുകൊണ്ട് ഒരു ചെറിയൊരു പണി ” അവന്റെ തോളിലൂടെ കൈയിട്ട് യദുവിനെ ചേർത്ത് നിർത്തി ആദി പറഞ്ഞു.. യദുവിന്റെ ചിരി മാഞ്ഞ മുഖത്തു നിന്ന് ആദി അവന്റെ സങ്കടം തിരിച്ചറിഞ്ഞു..

” വേറെ ആർക്കൊക്കെ അറിയാം ? ”

” അച്ഛനും

അരുണിനും വിജയ്ക്കും മാത്രമേ അറിയൂ.. ”

” അച്ഛനും ഉണ്ടോ ഈ കള്ളകളിയിൽ .. ”

” ഏയ്‌..ഇല്ല..അച്ഛൻ എല്ലാം അറിയുന്നത് വിവാഹം

കഴിഞ്ഞാണ്.. ”

” U too അച്ഛാ..

ഞാൻ എന്താ പുറം പോക്ക് ആണോ ? ”

” എല്ലാം പറയാൻ ഇരുന്നതാ.. നീയപ്പോൾ നിരഞ്ജനയെ വച്ച് എന്നെ പറ്റിച്ചില്ലേ .. “ആദി കുസൃതിയോടെ അവന്റെ കവിളിൽ നുള്ളി…

” അതിന് അതൊരു പറ്റിക്കൽ ആയിരുന്നില്ല എന്ന് ഇപ്പോൾ അല്ലേ ഞാൻ അറിഞ്ഞത്..

എനിക്ക് മതിയായി.. ഏട്ടൻ കൊള്ളാം..

ഇനി ഒന്നും എനിക്ക്‌ കേൾക്കേണ്ട.. ” അവൻ സെന്റി അടിച്ചു പറഞ്ഞു.

“യദു…നിനക്ക് സെന്റി സെറ്റാവില്ല.. ”

” ആണല്ലേ

ഏട്ടൻ ആയതുകൊണ്ട് ഞാൻ ഇത്തവണ ക്ഷമിച്ചു..

Dont repeat it. ” യദു ഗൗരവത്തോടെ

ആദിയെ നോക്കി പറഞ്ഞു…

” ഉത്തരവ്.. ”

” ഞാൻ അമ്മയെയും അച്ഛനെയും ഒന്ന് കണ്ടിട്ട് വരാം.. “” Ok..ബാക്കി നീ അവിടെ

കൊടുത്തേക്ക് ”

……..

ആദി , ഫ്രഷായി വരുമ്പോൾ ഇടതൂർന്ന ഈറൻ മുടി മുന്പിലേക്കിട്ട് മൊബൈലിൽ ടൈപ്പ് ചെയ്യുന്ന വേദികയെയാണ് കണ്ടത്.. അവളുടെ ചുണ്ടിൽ തത്തി കളിക്കുന്ന ചിരിയിൽ അവൻ നോക്കി നിന്നു പോയി..

അവന്റെ കയ്യിലിരുന്ന ടൗഎൽ ഹാങറിൽ ഇട്ട് പതിയെ അവളുടെ അടുത്തേക്ക് ചെന്നു…

ആദിയുടെ സാമീപ്യം അറിഞ്ഞെങ്കിലും അവൾ അവിടെ തന്നെ നിന്നു…

അവളുടെ അരായിലൂടെ അരിച്ചിറങ്ങിയ കൈകൾ

അണിവയറിൽ അമർന്നതും അവളിലൂടെ ഒരു വിറയൽ കടന്നു പോയി..

അരക്കെട്ടിലൂടെ ചുറ്റിപ്പിടിച് ആദി അവളെ തന്നോട് ചേർത്തു നിർത്തി…

നഗ്നമായ അവളുടെ കഴുത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന വെള്ളതുള്ളികളിൽ അവൻ ചുണ്ടുകൾ ചേർത്തു..മൃദുവായി ചുംബിച്ചു..അവളിൽ നിന്നുയരുന്ന മുല്ലപ്പൂ സുഗന്ധം അവനിലേക്കും പടർന്നു..

അവൾ കൈമുട്ടുകൊണ്ടു അവന്റെ വയറിനിട്ട് ഒരിടി കൊടുത്തു..

” ആഹ് ” ആദി വയറിൽ കൈ വച്ച് അവളെ നോക്കി..

” ഡോണ്ട് ടച്ച് മീ ” ചുണ്ടു കോട്ടി അവൾ പറഞ്ഞു..

“അയ്യേ ….ടച്ചാൻ പറ്റിയ സാധനം ” ആദി അവളെ ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞു..

“പോടാ.. പട്ടി..കള്ളൻ ”

ആദിയെ തള്ളി മാറ്റി വേദിക പോകാൻ തുടങ്ങിയതും അവൻ കാലുനീട്ടി .. ആദിയുടെകാലിൽ തട്ടി വീഴാൻ തുടങ്ങിയ അവളെ പിടിക്കാൻ ആദി ശ്രമിച്ചെങ്കിലും ബാലൻസ് കിട്ടാതെ രണ്ട് പേരും ബെഡിലേക്ക് വീണു..

ആദിക്ക് മുകളിലേക്ക് വീണ അവളുടെ അധരങ്ങൾ ആദിയുടെ ചുണ്ടിൽ പതിഞ്ഞു…

അവൾ അടർത്തി മാറ്റാൻ ശ്രമിക്കുന്നതിനു മുൻപേ ആദി അത് സ്വന്തമാക്കി…

പൂവിൽ നിന്ന് മധുപകരുന്ന ശലഭം പോലെ… അവളുടെ അധാരത്തിന്റെ മാധുര്യം അവൻ തന്റേതാക്കി മാറ്റി…

അവളിൽ നിന്നുയരുന്ന ശ്വാസ താളം അവനിൽ

വികാരങ്ങളുടെ വേലിയേറ്റം ശ്രിഷ്ടിക്കുമ്പോൾ ആദി അവളെ തന്നിലേക്ക് കൂടുതൽ ചേർത്തു….

വീഴ്ച്ചയിൽ ബെഡിലേക്ക് വീണ വേദികയുടെ ഫോൺ റിങ് ചെയ്‌തതും അവർ അടർന്നു മാറി..

അവൾ ഫോൺ എടുത്തപ്പോഴേക്കും കോൾ കട്ടായി… അവൾ ഫോൺ ടേബിലേക്ക് വച്ചു…

കുറുമ്പോടെ തന്നെ നോക്കി ബെഡിൽ കിടക്കുന്ന ആദിയുടെ നെഞ്ചിലേക്ക് അവളും ചേർന്നു കിടന്നു…

ആദി അവളെ ഇരുകൈകൊണ്ടു ചേർത്തണച്ചു…

” ആദി… ”

” മ് ”

” എന്നെ തനിച്ചാക്കുമോ ? ആദി ഇല്ലാതെ എനിക്ക്

പറ്റില്ല …അത്രമേൽ ആദി എന്നിൽ അലിഞ്ഞു ചേർന്നു.. “”നിയില്ലാതെ ഞാൻ ഇല്ല വേദൂട്ടി.. പിന്നെ എങ്ങനെ ഞാൻ നിന്നെ തനിച്ചാക്കും “”ആദിയോട് ചേർന്ന് നിൽക്കുമ്പോഴും നമ്മൾ അകലുകയാണെന്ന് ആരോ പറയും..

ആദിയിലേക്ക് എന്നെ ചേർത്തു നിർത്തുന്നതെന്തോ അതെന്നിൽ നിന്ന് നഷ്ട്ടമാകും പോലെ.. “അവളെ അടർത്തി മാറ്റി ആ മുഖം കയ്യിലെടുത്തു ആദി അവളുടെ നെറ്റിയിൽ ചുംബിച്ചു..

” വാ.. തനിക്ക് ആ റൂമിൽ എന്താണെന്ന് കാണണ്ടേ ? ”

” വേണോ ? ” അവൾ ഒരു കണ്ണടച്ചു ചിരിച്ചു കൊണ്ട് ചോദിച്ചു..

” വാടോ… ”

അവൻ അവളുടെ കയ്യിൽ പിടിച്ചു റൂമിലേക്ക് നടന്നത് തുറന്നു കാണിച്ചു..

തുറന്നപ്പോൾ തന്നെ കണ്ടത്‌ വേദികയുടെ ഒരു വലിയ പെയിന്റിങ്ങ് ആയിരുന്നു..

അത് കണ്ടതും അത്ഭുതകൊണ്ടവളുടെ കണ്ണുകൾ വിടർന്നു..

വരച്ച ചിത്രങ്ങളെക്കാൾ അവളുടെ ഫോട്ടോകൾ കൊണ്ട് ആ മുറി നിറഞ്ഞിരുന്നു..

” ആദി ഞാൻ ഇത്രക്ക് സുന്ദരി ആണോ ? ”

ഒരു ചിത്രത്തിലൂടെ വിരൽ ഓടിച്ചവൾ അവനെ നോക്കി..

ആദി മറുപടിയായൊന്നു ചിരിച്ചു…

” എനിക്ക് ഇത്രയും ലുക്ക് ഉണ്ടായിരുന്നോ ? ഞാൻ അറിഞ്ഞില്ല.. ഇതൊക്കെ കിട്ടിയിരുന്നെങ്കിൽ dp ഇടായിരുന്നു … ആരാ ആദി ഇത്രയും ഫോട്ടോസ് എടുത്തത്..

എന്റെ വീട്ടിൽ പോലുമില്ല ഇത്രയധികം…. എന്നാലുംഇതൊക്കെ എപ്പോഴാണ് എടുത്തത് ? ”

” ഇതിൽ കൂടുതലും എടുത്തത് വിജയ് ആണ്..

ഒരു പെണ്കുട്ടിയുടെ

പെർമിഷൻ ഇല്ലാതെ ഫോട്ടോ എടുക്കുന്നത് തെറ്റാണെന്ന് അറിയാം.. തന്റെ മാത്രമേ എടുത്തിട്ടുള്ളൂ.. ” ആദി ചെറുചിരിയോടെ പറഞ്ഞു..

” ഫോട്ടോഗ്രാഫർ കൊള്ളാം.. ഇതൊക്കെ നേരത്തെ കിട്ടിയിരുന്നെങ്കിൽ ഞാൻ ഇൻസ്റ്റയിൽ ഒക്കെ ഇട്ട് കുറച്ചു famous ആയേനെ.. “”അതിനെന്താ ഇനിയും ഇടാല്ലോ ”

” ആദി , ഈ

പെയിന്റിങ്ങ്

ഒക്കെ? “ആദി പറയുന്നത് ശ്രദ്ധിക്കാതെ അവൾ ചോദിച്ചു…

“അത്‌ ഞാൻ തന്നെ വരച്ചതാ.. ”

അവൾ ആ ചിത്രങ്ങൾ എല്ലാം നോക്കി കണ്ടു.

നിറഞ്ഞ കണ്ണുകൾ അവൻ കാണാതെ തുടച്ചു.

എല്ലാം കണ്ടുകഴിഞ്ഞു ആദിയുടെ അടുത്ത് ചെന്ന് ആ നെഞ്ചോട് തല ചായച്ചിരുന്നു..

അവൻ അവളുടെ മുടിയിഴകളിൽ തലോടി..

ആ മുഖം കയ്യിലെടുത്തു കവിളിൽ അമർത്തി ചുംബിച്ചു..

” വേദൂട്ടി… ”

“മ് ?”

” താൻ ആദ്യമായി എന്റെ സ്വപ്നത്തിൽ വരുന്നത് ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു.

ആർമിയിൽ പോകണമെന്ന എന്റെ ഏറ്റവും വലിയ ആഗ്രഹം പോലും ഞാൻ ഉപേക്ഷിച്ചത് തന്നെ കണ്ടതുമുതലാണ്..

കുറെ ദിവസങ്ങളിൽ എന്റെ ഉറക്കം കെടുത്തിയത് ഈ കണ്ണുകൾ ആയിരുന്നു.. പിന്നെ പിന്നെ ഈ മുഖം പ്രത്യക്ഷപ്പെട്ടു തുടങ്ങി..

അന്ന് മുതൽ ആദിദേവിന്റെ ജീവിതം മാറി തുടങ്ങി…

എന്തിനും ഏതിനും ദേഷ്യപ്പെടുന്ന ഞാൻ ദേഷ്യം എന്തെന്ന് പോലും മറന്നു … ഉറക്കമില്ലാത്ത രാത്രികളിൽ ചിത്രം വരച്ചു തുടങ്ങി..

തന്റെ ചിത്രമാണ് ഞാൻ ആദ്യമായി വരക്കുന്നത്..

പിന്നീട് എല്ലായിടത്തും ഈ മുഖത്തിനായി തിരഞ്ഞു… എവിടുന്ന് കണ്ടുപിടിക്കാൻ..

ദിവസങ്ങളും വർഷങ്ങളും കടന്നു പോയി.. കാലത്തിനൊപ്പം ഞാനും ഒരുപാട് മാറി..

മാറാത്തതും മറക്കാൻ പറ്റാത്തതും ഈ മുഖം മാത്രമായിരുന്നു .എന്റെ മാറ്റത്തിൽ ഏറ്റവും സന്തോഷിച്ചതും ദുഃഖിച്ചതും വിജയ്യും അരുണുംആയിരുന്നു.. ”

” ആദിക്ക് എന്നെ കണ്ടുപിടിക്കാൻ പറ്റാത്തതിൽ സങ്കടം ഒന്നും തോന്നിയില്ലേ ? “അവൾ ചുണ്ട് ചുളുക്കി ചോദിച്ചതും ആദിക്ക് ചിരി വന്നു..

“ഇല്ല.. നിന്നിലേക്ക് എത്താൻ കഴിയുമെന്ന് ഞാൻ വിശ്വസിച്ചിരുന്നു …

അങ്ങനെ MBA ക്കു പടിക്കുപ്പോഴാണ് UPSC ടെ Exam ഞാൻ എഴുതുന്നത്..

അതിൽ എനിക്ക് selection കിട്ടി…

പക്ഷേ അതൊരു special ഇൻവെസ്റ്റിഗേഷൻ post ആയിരുന്നു.. അതുകൊണ്ട് തന്നെ ഞങ്ങൾക്ക് ips കാര് ആന്ന് പുറത്ത് പറയാൻ പറ്റില്ലായിരുന്നു..

അച്ഛനും പിന്നെ എബി , വിജയ് ,അരുൺ ഇവർക്ക് മാത്രമേ അറിയൂ ഞാൻ ips ഓഫീസർ ആണെന്ന് ..

ഞങ്ങൾ അങ്ങനെ ഉള്ള

കേസുകൾ ആണ് ഇൻവെസ്റ്റിഗേഷൻ ചെയ്യുന്നത്.. ഐഡന്റിറ്റി പുറത്തായാൽ ചിലപ്പോൾ ജീവൻ തന്നെ പോകും..ഞങ്ങളുടെ സ്ക്വാഡിൽ ഉള്ള എല്ലാവർക്കും സ്വന്തമായി മറ്റൊരു ജോബ് കൂടി ഉണ്ട്..

ഫുൾ ടൈം ലാപ്പിൽ കുത്തുന്നതും ഇതൊക്കെ തന്നെ.. വീഡിയോ കോണ്ഫറൻസ് വഴി ആണ് ഞങ്ങൾ കൂടുതലും സംസാരിക്കുന്നത്…

അന്ന് നമ്മളെ ഫോളോ ചെയ്ത അഭിയും(അഭിനവ് ) എന്റെ കൂടെ വർക് ചെയ്യുന്നതാണ്..

ഞങ്ങളുടെ ഒരു വർക് ഫിനിഷ് ചെയ്തതിന്റെ സന്തോഷത്തിൽ എന്നെ കാണാൻ വന്നതായിരുന്നുഅന്ന്..

15 പേരുള്ള ഒരു സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ സ്ക്വാഡ്..

ആർമിയിലെ പോലെ ട്രെയിനിങ്…

ട്രെയിനിങ് ടൈമിൽ ഓരോ അടിയും കിട്ടുമ്പോഴും മനസ്സിൽ നിറഞ്ഞു നിന്നത് തന്റെ മുഖമായിരുന്നു..

തന്നെ കണ്ടുപിടിക്കാൻ ആ ജോലി എനിക്ക് ആവശ്യമായിരുന്നു…

അങ്ങനെ 23 ആം വയസ്സിൽ ഞാനും ഒരു ips ഓഫീസർ ആയി..

പിന്നീട് തന്നെ കണ്ടുപിടിക്കാൻ സിംപിൾ ആയിരുന്നു..

തന്നെ ഞാൻ നേരിട്ട് കാണുന്നത് താൻ ഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു.

എബിയേയും തന്നെയും ഞാൻ ഒരുമിച്ച് കാണാൻ തുടങ്ങി..

ഫ്രണ്ട്സ് ആയിരിക്കുമെന്നു കരുതിയാണ് എബിയോട് കമ്പനിയായത്…

എല്ലാം ഞാൻ അവനോടു പറഞ്ഞു…

ആദ്യം വിശ്വസിച്ചില്ല ….

ഞാൻ വരച്ച ഈ ചിത്രങ്ങൾ ഒക്കെ കണ്ടതോടെ എബി കൂടെ ഉണ്ടാകുമെന്ന് വാക്ക് തന്നു…

അവൻ ഈ വേദികയെ പ്രൊപ്പോസ് ചെയ്ത കഥയും പറഞ്ഞു.. ഞങ്ങൾ പെട്ടെന്ന് നല്ല ഫ്രണ്ട്‌സായി മാറി..

എബി തന്നെയാണ് പറഞ്ഞത് പെട്ടെന്ന് വന്ന് പറഞ്ഞാൽ താൻ no പറയും അതുകൊണ്ട് പതുക്കെ പറയാം എന്ന്…

ബാംഗ്ലൂരിൽ തന്നെ കാണാൻ എബിയുടെ ഒപ്പം ഞാനും വരാറുണ്ടായിരുന്നു..

ബിസിനസ്സ് ട്രിപ്പ് എന്നും പറഞ്ഞു വീട്ടിൽ നിന്ന് ചാടുന്നത് പലപ്പോഴും തന്നെ കാണാൻ ബാംഗ്ലൂരിൽ വരാൻ ആയിരുന്നു..

താൻ എബിയോട് വഴക്കിട്ടു പോയ അന്ന് ഞാൻ വരാൻ ഇത്തിരി late ആയി..

എബിയെ വിളിച്ചിട്ട് എടുക്കാത്ത കൊണ്ട് തന്റെ ഫ്ലാറ്റിലേക്ക് വരുന്ന വഴിക്കാണ് ചോരയിൽ കുളിച്ചു കിടക്കുന്ന എബിയെ കാണുന്നത്..

അന്നത് ഏതോ ഞരമ്പ് രോഗികൾ ചെയ്തായിരിക്കുമെന്ന് ഓർത്തു കൂടുതൽ ഇവസ്റ്റിഗേറ്റ് ചെയ്യാൻ പോയില്ല..

പക്ഷേ

പിന്നീട് ഓരോദിവസവും തന്റെ പിന്നാലെ

വിജയ് യും അരുണും ഉണ്ടായിരുന്നു..

എബി തന്നെയാണ് അവൻ മരിച്ചുന്ന് ഫ്രണ്ട്സിനെ കൊണ്ട് പറയിപ്പിച്ചതും.. “ആദി പറയുന്നതെല്ലാം ഒരു ഞെട്ടലോടെ അവൾ കേട്ടിരുന്നു..

” അന്ന് ഞാൻ ബാംഗ്ലൂരിൽ നിന്ന് വരുന്നതിനു മുൻപ് ആരോ ഫോളോ ചെയ്തു വന്നപ്പോൾ രക്ഷിക്കാൻ വന്നവർ ആണോ അരുൺ and വിജയ് ? “” Yzz.. അവരെ താൻ തിരിച്ചറിയുമെന്ന് ഉറപ്പുള്ളതുകൊണ്ടാ ഇത്രയും ദിവസം ആയിട്ടും വരാത്തത്.. “” എന്നെ ഫോളോ ചെയ്യുന്നത് വിവേക് ആന്ന് എങ്ങനെയാണ് ആദി അറിഞ്ഞത് ? “” തന്നെ ഫോളോ ചെയ്തതും ഉപദ്രവിക്കാൻ ശ്രമിച്ചതും ആദ്യം രഞ്ജിത്ത് ആയിരുന്നു..

യദുവിനും തനിക്കും നേരെ അറ്റാക്ക് ഉണ്ടായ അന്ന് അവരെ പൊക്കി….

അന്നും വിജയ് ഒക്കെ നിങ്ങളുടെ പിന്നാലെ ഉണ്ടായിരുന്നു..

ഞാൻ ഇല്ലാത്തപ്പോൾ എല്ലാം തനിക്കൊപ്പം എന്റെ ഫ്രണ്ട്സ് ഉണ്ടായിരുന്നു.. “” രഞ്ജിത്ത് എന്തിനാ എന്നെ ? ”

” ആവശ്യമില്ലാതെ പ്രതികരിക്കാൻ നിക്കുമ്പോൾ ഇതുപോലെ പണി വരുമെന്ന് ഓർക്കണം..

വേദുട്ടി കാരണം അല്ലേ രഞ്ജിത്ത് കോളേജിൽ നിന്ന് പുറത്തായത് …

അതിന്റെ ദേഷ്യം..

അവന് സപ്പോർട്ട് ആയിട്ട് അനുവും ഉണ്ടായിരുന്നു..

അവളുടെ കാര്യം പിന്നെ പറയാം.. ”

” വിവേക് തന്നോട് ഒരിക്കൽ പോലും മോശമായി പെരുമാറിയിട്ടില്ലേ ? “അവളിൽ നിന്ന് മറുപടി ഒന്നും വന്നില്ല…

“വേദൂട്ടി .. ” ആർദ്രമായ ആ വിളിക്കും മൗനമായിരുന്നു അവളുടെ മറുപടി…

ആദി അവളെ ആ നെഞ്ചിൽ നിന്നടർത്തി മാറ്റിയതും വാടിയ താമര പോലെ അവൾ അവനിലേക്ക് തന്നെ ചേർന്നു…

കയ്യിൽ ഒരു ചൂട് അനുഭവപ്പെട്ടതും മിഴികൾ ആ ചുടു രക്തതുള്ളികളിൽ ഉടക്കി.. ശേഷം അത് അടർന്നു വീണകൊണ്ടിരുന്നഅവളുടെ നാസികയിലേക്കും..

തുടരും…

ബൈദുബൈ ഹാപ്പി ending പ്രതീക്ഷിക്കരുത് 🏃🏃..

ഞാൻ ഈ നാട്ടുകാരിയെ അല്ല 😬😬😬..

40 പാർട്ടിൽ തീർക്കാൻ ഇരുന്നതാ length കൂടിയകൊണ്ട് ഒരു പാർട് കൂടി ഉണ്ട് ,പറഞ്ഞു വന്നത് next പാർട്ടിൽ story തീരും..

ഇനി ടെൻഷൻ തരാൻ പറ്റില്ലല്ലോന്ന് ഓർക്കുമ്പോൾ ആണ് നിക്ക് സങ്കടം വരുന്നത് 😜😜..

എല്ലാവരും പോയി like ബട്ടൺ നീലം പൂശി അഭിപ്രായങ്ങൾ പറഞ്ഞോളിൻ.. എല്ലാവരോടും ഒത്തിരി ഒത്തിരി സ്നേഹം ❤️❤️❤️..

രചന: അപർണ്ണ ഷാജി

Leave a Reply

Your email address will not be published. Required fields are marked *