നിനവറിയാതെ Part 42

നാല്പത്തിയൊന്നാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 41

Part 42

“എന്റെ വേദുട്ടിയെ വിട്ടിട്ട് ഞാൻ ഒരിടത്തും പോകില്ല ” അവളെ ചേർത്തുപിടിച്ചു ആദി പറഞ്ഞു..

” ഇപ്പോൾ പോയാൽ അമ്മ വഴക്ക് പറയും..

ആരും അറിയാതെ പോകാം.. അതുകൊണ്ട് സൗണ്ട് ഇട്ടേക്കരുത്.. ഫുൾ കുളമാകും.. ” അവൻ കീയും എടുത്തു വേദികയുടെ കയ്യിൽ പിടിച്ചു നടന്നു..

” ആദി.. അത് … ” അവൾ പറയാൻ വന്നതും ആദി അവളുടെ ചുണ്ടിൽ വിരൽ വച്ചു.. പിന്നെ അവൾ ഒന്നും പറയാതെ അവന്റെ ഒപ്പം നടന്നു..

………..

” ആദി …കാറിൽ പോയാൽ പോരേ ? ” ആദി ബൈക്കു start ചെയ്യുന്ന കണ്ടവൾ ചോദിച്ചു..

” Nyt റൈഡിന് ബൈക്കാണ് പൊളി.. പേടിക്കാതെ വാടോ.. “ഒരു കള്ളച്ചിരിയോടെ ആദി അവളെ നോക്കി പറഞ്ഞു..

നിലാവിന്റെ ഭംഗി ഒക്കെ ആസ്വദിച്ചു ആകാശത്തേക്ക് നോക്കി നിക്കുവാണ് വേദിക..

“എന്നും ഈ ചന്ദ്രനെ അല്ലേ വായിനോക്കുന്നെ.. ഇന്നെങ്കിലും ഒന്ന് മാറ്റി പിടിക്ക് വേദൂട്ടി .. ”

അവൾ ആദിയെ നോക്കി പുച്ഛിച്ചിട്ട് ബൈക്കിൽ കയറി പിന്നിലെ ഹോൾഡിങ് സ്റ്റാൻഡിൽ കൈപിടിച്ച് ഇരുന്നു..

“ആദി ഹെൽമറ്റ് വയ്ക്കുന്നില്ലേ ? ”

” ഹെൽമറ്റ് എനിക്ക് അലർജി.. അതല്ലേ ഞാൻ ബൈക്ക് എടുക്കാറില്ലാത്തത്.. ”

അവളെ മിററിലൂടെ നോക്കിക്കൊണ്ട് ആദി ബൈക്ക് എടുത്തു..

ആദി അത്യാവശ്യം സ്പീഡിൽ ആയിരുന്നു ബൈക്ക് ഓടിച്ചത്.. പെട്ടെന്ന് ബ്രേക്ക് ഇട്ടതും വേദികയുടെ കൈ ആദിയുടെ ഷോൾഡറിൽ പതിച്ചു.. അവൾ ഒരു ചമ്മലോടെ കൈ പിൻവലിച്ചു… ആദി അത് കണ്ടു ചിരിച്ചു…

” എന്തിനാ വേദൂട്ടി ഇങ്ങനെ കഷ്ടപ്പെട്ട് ഇരിക്കുന്നത് ? ”

” മോനെ ആദി ..?”

“എന്തോ…”

” ഇനിയും ബ്രേക്ക് ഇട്ടാൽ ഞാൻ ഇവിടെ ഇറങ്ങും ..”

” അത് ..പിന്നെ.. റോഡിൽ.. ഗട്ടർ.. ”

“പിന്നെ ഗട്ടർ… പെട്രോൾ ആവശ്യത്തിന് ഉണ്ടല്ലോ.. അതുകൊണ്ട് ആദി ഇനി തള്ളേണ്ട.. ”

“വേണ്ടെങ്കിൽ വേണ്ട.. ”

“ആദി ..നമ്മൾ എവിടേക്കാണ് പോകുന്നത്.. ? ”

“അങ്ങനെ ഒന്നുമില്ല പെട്രോൾ തീരുന്നിടം വരെ പോകാം … ”

“അപ്പോൾ എങ്ങനെ തിരിച്ചു പോകും.? ”

” നേരം വെളുക്കുവോളം സമയമില്ലേ , നമുക്ക് നടന്നു പോകാം ..”

” ആദി ,,എനിക്ക് തണുക്കുന്നു.. നമുക്ക് വീട്ടിൽ പോകാം.. ” അവൾ കൈകൾ കൂട്ടി തിരുമി കൊണ്ട് പറഞ്ഞു..

” എനിക്കും തണുക്കുന്നുണ്ട്… എന്റെ അടുത്തേക്ക് കുറച്ചു കൂടി ചേർന്നിരുന്നാൽ മതി , നമ്മുടെ രണ്ട് പേരുടെയും തണുപ്പ് പോകും.. ”

” ഞാൻ തണുപ്പ് സഹിച്ചു….

ആദി ഏതാ ഈ കാട് ?” അവൾ ചുറ്റും നോക്കിക്കൊണ്ട് ചോദിച്ചു..

” അതൊക്കെ ഉണ്ട്.. ”

………..

ബൈക്ക് ഒരു വീടിന്റെ മുൻപിൽ ചെന്ന് നിന്നു..

“വേദൂട്ടി… ഇറങ്.. ” ആദി പറഞ്ഞതും അവൾ വേഗം ഇറങ്ങി..

” ആദി ,, ഏതാ ഈ സ്ഥലം.. ആരുടെ വീടാ ഇത് ?.. എന്തിനാ ഇവിടേക്ക് വന്നത്.. ? ”

” ശ്വാസം വിട്ടിട്ട് ചോദിക്ക്… പറയാം.. താൻ വാ…” ആദി അവളുടെ കയ്യിൽ പിടിച്ചു അകത്തേക്ക്‌ നടന്നു..

ഡോർ തുറന്നു അകത്തേക്ക് നോക്കിയതും അവൾ ഞെട്ടി , ആദിയെ നോക്കി….

“Many more happy returns of the day my dear wify ❤❤” ആദി അവളെ ചേർത്തു പിടിച്ചു അവളുടെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു കൊണ്ട് പറഞ്ഞു …

” കിച്ചാ , ഞങ്ങൾ ഇവിടെ നിൽക്കുന്നുണ്ടെ.. ” എബി കണ്ണു പൊത്തി പിടിച്ചു പറഞ്ഞതും എല്ലാവരും അത് കണ്ടു ചിരിച്ചു..

” ഏടത്തി വാ.. വന്ന് കേക്ക് കട്ട് ചെയ്യ്.. ”

കിളി പോയി നിൽക്കുന്ന വേദികയുടെ തലക്കിട്ട് ഒരു തട്ടും കൊടുത്തു ആദി അവളുടെ കയ്യിൽ പിടിച്ചു അകത്തേക്ക് കയറി..

“ഏടത്തി കേക്ക് കട്ട് ചെയ്തോ ..” പ്ലാസ്റ്റിക് knife അവൾക്ക് നേരെ നീട്ടി യദു പറഞ്ഞു…

” No… 12 മണി ആകാൻ രണ്ട് മിനിറ്റ് കൂടി ഉണ്ട് ” (അമ്മു )

” മിണ്ടാതിരിക്കടി ഊളെ” അച്ചു അവളുടെ കൈക്കിട്ട് ഒരടി കൊടുത്തു..

അങ്ങനെ എല്ലാവരും കൂടി വേദുവിന്റെ 24 th birthday കാര്യമായി ആഘോഷിച്ചു.. ദിവസങ്ങൾ നീണ്ടു നിന്ന ആഘോഷവേളയിൽ , ബുദ്ധിപരമായ നീക്കങ്ങളിലൂടെ അതിവിധഗ്ത്തമായി യദു മാധുവിനെയും അമ്മുവിനെയും സെറ്റ് ആക്കി..

°°°°°°°°°°°

” ചെക്… അങ്ങനെ യദു ജയിച്ചിരിക്കുന്നു..”

“പിന്നെ.. ചുമ്മാ പറയാതെ കളിക്ക് ചെറുക്കാ ”

വേദികയും യദുവും കൂടി ചെസ്സ് കളിക്കുന്ന തിരക്കിലാണ്…. സാധാരണ വേദികയും യദുവും ഒരു ടീമും ആദി തനിച്ചും ആണ് കളിക്കുന്നത്.. ഇന്ന് ആദി വീട്ടിൽ ഇല്ലാത്ത കൊണ്ട് അവർ രണ്ടും കൂടി കളിക്കാൻ തീരുമാനിച്ചു..

“ചെക്.. നോക്ക് യദു .. ഇനി പറ ..ആരാ ജയിച്ചത്..” വേദിക യദുവിനെ നോക്കി ഒറ്റ പുരികം പൊക്കി ചോദിച്ചു…

” ഇല്ല… കള്ള കളി ” യദു എല്ലാം തട്ടി കളഞ്ഞു..

“നീയാ കള്ളക്കളി കളിച്ചത്.. എന്നിട്ട് മോളെ കുറ്റം പറയുന്നോടാ കള്ളാ ..” ഇവരുടെ കളി കണ്ടുകൊണ്ടിരുന്ന അമ്മ പറഞ്ഞു…

അമ്മയും വേദികയെ സപ്പോർട്ട് ചെയ്തതും യദു എണീറ്റ് ഓടി… പുറത്തു പോയിട്ട് ആദി ഹാളിലേക്ക് വന്നതും യദു ഓടിച്ചെന്ന് അവനെ ഇടിച്ചു.. രണ്ടും കൂടി നിലത്തേക്ക്.. യദുവിന്റെ കൈ തട്ടി ടേബിളിൽ ഇരുന്ന വാട്ടർ ബോട്ടിൽ ആദിയുടെ തലയിൽ വീണു… ആദി എണീറ്റ് ആ ബോട്ടിൽ തുറന്ന് അതിലെ വെള്ളം യദുവിന്റെ തല വഴി ഒഴിച്ചിട്ട് ഓടി..

പിന്നെ അവിടെ ,അവർ രണ്ടും കൂടി ആയിരുന്നു ബഹളം.. വേദികയും അമ്മയും അവരുടെ കോപ്രായങ്ങൾ കണ്ട് കണ്ണുമിഴിച്ചു നിന്നു.. ആദിയും യദുവും കൂടി കിച്ചനിലേക്ക് ഓടി..

രണ്ട് പേരെയും കാണാതെ വന്നപ്പോൾ അവർ കിച്ചനിൽ പോയി നോക്കി… ടൊമാറ്റോ സോസിൽ കുളിച്ചു നിൽക്കുന്ന അവരെ കണ്ട് വേദികയും അമ്മയും പൊട്ടിച്ചിരിച്ചു… ആദിയുടെ താടിയിലും മീശയിലും എല്ലാം സോസ് പറ്റിപ്പിടിച്ചിരുന്നു.. യദുവിന്റെ ക്ലീൻ ഷേവ് ആയകോണ്ടു താടിയിൽ ഒന്നും ഇല്ലായിരുന്നു.. എല്ലാം തലയിൽ ആയിരുന്നു..

അവരുടെ കോലം കണ്ട് വേദിക വയറിൽ കൈ വച്ച് ,വായും പൊത്തി പിടിച്ചു നിന്ന് ചിരിച്ചു.. അമ്മയുടെ അവസ്‌ഥയും മറിച്ചായിരുന്നില്ല..

“നിങ്ങളെക്കാൾ ഒക്കെ എത്ര ഭേദം ആടാ ആ ടോമും ജെറിയും ” അമ്മ ചിരി കണ്ട്രോൾ ചെയ്തു പറഞ്ഞു..

” അത് ഏത് ടോം ? ” യദു സംശയത്തോടെ ചോദിച്ചു..

“എടാ ..മണ്ടാ.. വില കളയല്ലേ.. ടോം ആൻഡ് ജെറിയിലെ അവരെ ആയിരിക്കും..” ആദി അവനോടു പതുക്കെ പറഞ്ഞു..

” പിന്നെ.. അല്ലെങ്കിൽ ഇപ്പോൾ ഒരുപാട് വില ഉണ്ടല്ലോ ” യദു ആദിയെ നോക്കി പുച്ഛിച്ചിട്ട് പറഞ്ഞു..

“ഒരുത്തൻ CA ,മറ്റവൻ IPS എന്നിട്ട് രണ്ടും നിക്കുന്നത് കണ്ടില്ലേ …നിനക്ക് ഒന്നും നാണം ഇല്ലല്ലോ.. കഷ്ട്ടം.. ” അമ്മ കിട്ടിയ അവസരത്തിൽ രണ്ടുപേർക്കും വയറു നിറച്ചു കൊടുത്തു.. ഇതെല്ലാം കണ്ട് വേദിക ചിരി കടിച്ചുപിടിച്ചു നിന്നു…

ആദി വേദികയെ നോക്കി കണ്ണുരുട്ടി..

“ഏട്ടാ.. എല്ലാം തുടങ്ങി വച്ചിട്ട് ഏടത്തി ചിരിക്കുന്ന കണ്ടില്ലേ ” യദു ദയനീയമായി പറഞ്ഞു..

“നിങ്ങൾക്ക് രണ്ടിനും ഉള്ളത് ഞാൻ ഫ്രഷായി വന്നിട്ട് തരാം.. ” നെറ്റിയിലെ സോസ് തുടച്ചുകൊണ്ടു ആദി പറഞ്ഞു..

“നല്ല taste ഉണ്ടല്ലേ ഏട്ടാ.. ”

“നിന്നെ ഞാൻ..” ആദി അടിക്കാനായി കൈ ഓങ്ങിയതും യദു ഓടി.. ഓടുന്ന ഇടക്ക് അമ്മയുടെ മുഖത്തും കുറച്ചു തേച്ചു.. അവന് പിന്നാലെ അമ്മയും പോയി..

ആദി വേദികയെ നോക്കി.. അവൾ ഒന്നും അറിയാത്ത പോലെ നിന്നു..

ആദി ,അടുത്തേക്ക് വരും തോറും അവൾ പിന്നിലേക്ക് പോയി.. ചുവരിൽ ഇടിച്ചു നിന്നു..

“ആ.. ആ..ആദി.. ഞാൻ.. വെറുതെ..” അവൾ ഉമിനീരിറക്കി പതർച്ചയോടെ പറഞ്ഞു..

“അതിന് ഞാൻ ഒന്നും ചോദിച്ചില്ലല്ലോ.. ” അവൾ തൊട്ടടുത്തായി നിന്ന് ആദി പറഞ്ഞു..

“ആദി .. അതില്ലേ… “അവൾ പറയാൻ തുടങ്ങിയതും ആദി അവളുടെ ഇടുപ്പിൽ പിടിച്ചു അവളെ അവനിലേക്ക് ചേർത്തു നിർത്തി… ഒരു വിറയ കടന്നു പോയതും അവൾ സ്റ്റക്കായി നിന്നു..

” ബാക്കി കൂടി പറയ് ..” ആദി അവളുടെ മുഖത്തേക്ക് മുഖം അടിപ്പിച്ചു.. അവളുടെ കവിളിൽ അവന്റെ മുഖം മുരസി..

“ആദി.. രാവിലെ ഞാൻ അമ്പലത്തിൽ വരാൻ വിളിച്ചപ്പോൾ വൈകിട്ട് പോകാമെന്ന് അല്ലേ പറഞ്ഞത് .. പോയാലോ ? ” അവൾ അവനിൽ നിന്നകന്നുമാറാൻ ഒരു ശ്രമം നടത്തിക്കൊണ്ട് പറഞ്ഞു..

” അങ്ങനെ ഞാൻ പറഞ്ഞോ ? “അവൻ കുസൃതിയോടെ ചോദിച്ചു.

“മ് ..ആദി പറഞ്ഞിരുന്നു..”

“എന്നാൽ പോയേക്കാം… ഇത് വച്ചോട്ടോ.. ” അവളുടെ മുഖം കയ്യിലെടുത്തു കവിളിൽ അമർത്തി ചുംബിച്ചു…

°°°°°°°°°°

ആദി അമ്പലത്തിൽ പോകാൻ റെഡിയായി കഴിഞ്ഞിട്ടും വേദികയെ കണ്ടില്ല.. അവൻ ബാൽക്കണിയിൽ എല്ലാം പോയി തിരഞ്ഞു…അവന്റെ ഹൃദയമിടിപ്പ് ക്രമാധീതമായി ഉയർന്നു… മുകളിലത്തെ റൂമിൽ എല്ലാം അവളെ നോക്കി കാണാതെ , സ്റ്റയർ ഇറങ്ങാൻ തുടങ്ങിയപ്പോൾ താഴെ നിന്നും ചിരിക്കുന്ന അവളുടെ ശബ്ദം കേട്ടു..

ആദി ഇറങ്ങി ചെല്ലുമ്പോൾ അമ്മയുടെ അടുത്ത് സോഫയിൽ ഇരുന്നു വർത്താനം പറഞ്ഞ്‌ ചിരിക്കുന്ന അവളെയാണ് കണ്ടത്.. അമ്മ നടക്കും.. അമ്മക്ക് ഇരുവശത്തുമായി യദുവും വേദികയും ഇരിപ്പുണ്ട്.. അവർക്ക് ഓപ്പോസിറ്റ് ആയി മറ്റൊരു സോഫയിൽ അച്ഛനും… നാല് പേരും കുറച്ച് മുൻപ് നടന്ന കാര്യം പറഞ്ഞു ചിരിക്കുവാണെന്ന് അവരുടെ സംസാരത്തിൽ നിന്ന് ആദിക്ക് മനസ്സിലായി..ആദി അപ്പോഴും നോക്കിയത് വേദികയെയായിരുന്നു.. ആദിയുടെ കാലുകൾ നിശ്ചലമായി.. മിഴികൾ അവളിൽ ഉടക്കി നിന്നു.. സംസാരത്തിനിടയിൽ അവളുടെ മിഴികൾ സ്റ്റയർ ഇറങ്ങി വരുന്ന ആദിയിൽ പതിഞ്ഞു..

ലൈറ്റ് വയലറ്റ് കളർ ഷർട്ടും അതേ കരയുള്ള മുണ്ടുമായിരുന്നു അവന്റെ വേഷം..ജെൽ തേച്ചു ചീകി ഒതുക്കിയ മുടി.. കട്ട താടിയും മീശയും… നെറ്റിയിൽ ഒരു ചുവന്ന കുറിയും.. വിവത്തിനു ശേഷം ആദ്യമായിട്ടാണ് വേദിക ആദിയെ mund ഉടുത്തു കാണുന്നത്.. അവൾ അവനെ അത്ഭുതത്തോടെ നോക്കി… ആരെയും മയക്കുന്ന മനോഹരമായൊരു പുഞ്ചിരി ചുണ്ടിൽ ഒളിപ്പിച്ചു നിൽക്കുന്ന അവനിൽ നിന്ന് മിഴികളെ അടർത്തി മാറ്റാൻ അവൾക്കും കഴിഞ്ഞില്ല.. അവരുടെ മിഴികൾ പരസ്പരമുടക്കി.. മിഴികളിൽ നിന്ന് മിഴികളിലേക്കവർ പ്രണയം പങ്കു വച്ചു..

“കിച്ചു… നീ ഇത് എവിടെ പോകുവാ ” സ്റ്റയറിൽ നിൽക്കുന്ന അവനെ നോക്കി അമ്മ ചോദിച്ചതും അവൻ വേദികയിൽ നിന്ന് മിഴികളെ മാറ്റി…

” ഏട്ടാ.. പൊളി… ഓ എന്നാ ലുക്കാ..

ഏട്ടന് ഓരോ ദിവസവും ലുക്ക് കൂടി വരുന്നുണ്ടോ എന്നൊരു സംശയം.. പിന്നെ എന്റെ ഏടത്തിയുടെ അടുത്തു പിടിച്ച് നിൽക്കാൻ ഇത്രയും എങ്കിലും വേണം ” യദു അവരെ രണ്ട് പേരെയും നോക്കി പറഞ്ഞു..

“കിച്ചു.. നീ ഇപ്പോൾ , ഇങ്ങനെ എവിടെ പോകുവാ ? “അമ്മ സംശയത്തോടെ അവനെ നോക്കി…

” അത്.. അമ്പലത്തിൽ പോകാൻ ..” ആദി പറയുന്നത് കേട്ട് വേദിക ചിരിക്കാൻ തുടങ്ങി..

” ഈ ഏഴ് മണി , ആകാറായപ്പോൾ ആണോ നീ അമ്പലത്തിൽ പോകുന്നത് ” അമ്മ അവനെ കളിയാക്കി.. ആദി വാച്ചിലേക്ക് നോക്കി.. സമയം 6.50 കഴിഞ്ഞു..

യദുവും അച്ചനും ഒക്കെ അവനെ നോക്കി കമെന്റ് പാസ്സാക്കാൻ തുടങ്ങി.. വേദിക എല്ലാം കേട്ട് ചിരിച്ചു കൊണ്ട് ഇരിപ്പുണ്ട്..

” എടി കാന്താരി.. രാവിലെ നിന്റെ കൂടെ അമ്പലത്തിൽ വരാത്തതിന് പണി തന്നത് ആണല്ലേ…. നിനക്കിട്ടു ഞാൻ വച്ചിട്ടുണ്ട്…. ” വേദികയെ നോക്കി മനസ്സിൽ പറഞ്ഞിട്ട് ആദി റൂമിലേക്ക് പോയി….

അപ്പോൾ റൂമിലേക്ക് പോയാൽ ശരിയാവില്ല എന്ന് ഉറപ്പുള്ളതുകൊണ്ടു വേദിക അമ്മക്ക് ഒക്കെ ഒപ്പം തന്നെ ഇരുന്നു.. ആദി പിന്നെ ഫുഡ് കഴിക്കാൻ ആണ് താഴേക്ക് വന്നത്…

ഭക്ഷണം കഴിക്കുന്ന ടൈമിൽ എല്ലാം വേദിക ആദിയെ നോക്കി.. എന്നാൽ അറിയാതെ പോലും ഒരു നോട്ടം അവനിൽ നിന്നൊരു നോട്ടം അവൾക്ക് നേരെ വന്നില്ല… ആദി തന്നെ അവോയ്ഡ് ചെയ്യുന്നതാണെന്ന് മനസ്സിലായെങ്കിലും അവന്റെ അകൽച്ച അവൾക്ക് താങ്ങാൻ കഴിയുന്നതിനുമപ്പുറമായിരുന്നു…

വേദിക റൂമിലേക്ക് ചെന്നപ്പോൾ ആദി മൊബൈലും കൊണ്ട് ബാൽക്കണിയിലേക്ക് പോയി..

” ആദി… ” അവൾ വിളിച്ചെങ്കിലും അവൻ മറുപടി പറഞ്ഞില്ല

അവനെ നോക്കിയിരുന്നു അവസാനം അവൾ ഉറങ്ങി പോയി…

ആദി വരുമ്പോൾ കൊച്ചു കുട്ടിയെ പോലെ പില്ലോയും ചേർത്തു പിടിച്ചു കിടക്കുന്ന വേദികയെയാണ് കാണുന്നത്.. മൊബൈൽ ടേബിലേക്ക് വച്ച്.. ബെഡിൽ അവളുടെ അടുത്തായി അവനും ഇരുന്നു.. നിഷ്കളങ്കമായ അവളുടെ മുഖത്തേക്ക് വീണു കിടക്കുന്ന മുടിയിഴകളെ ഒതുക്കി വച്ചു. അവളുടെ നെറ്റിയിൽ മൃദുവായി ചുംബിച്ചു.. ബ്ലാങ്കറ്റ് എടുത്തു അവളെ പുതപ്പിച്ച് ac on ചെയ്തു.. അവളെ ചെർത്തുപിടിച്ച് അവനും കിടന്നു…

°°°°°°°°°°

” ആദി.. കോഫി ”

“എനിക്ക് വേണ്ട ..” ആദി അവളെ നോക്കാതെ പറഞ്ഞു..

“ആദി ,, എന്നോട് ദേഷ്യമാണോ ? ”

“വേദിക , എനിക്ക് തന്നോട് തർക്കിക്കാൻ സമയമില്ല.. അതുകൊണ്ട് താൻ പോ ” ആദി ഇത്തിരി കലിപ്പ് ഒക്കെ ഫിറ്റ് ചെയ്തു പറഞ്ഞു..

“ആദി ,എന്താ വിളിച്ചത് വേദികാന്നോ ? ”

“അതല്ലേ തന്റെ പേര് ”

“ആദി എന്നെ അങ്ങനെ അല്ലല്ലോ വിളിക്കുന്നെ ”

” വേദിക ,,ഞാൻ പറഞ്ഞു എനിക്ക് തർക്കിക്കാൻ സമയമില്ലെന്ന് ”

ആദി ,, സോറി..ഞാൻ ഇനി …ഒരിക്കലും ഇങ്ങനെ… ഒന്നും ചെയ്യില്ല.. ആദി ,,..തമാശ ആയി എടുക്കുമെന്ന്… കരുതി ചെയ്തതാ.. എന്നെ വേണേൽ അടിച്ചോ …എത്ര വേണേലും ദേഷ്യപ്പെട്ടോ… പക്ഷേ ഇങ്ങനെ മിണ്ടാതെ നടക്കല്ലേ.. ആദി ഇല്ലാതെ നിക്ക് പറ്റണില്ല.. എന്നെ അവോയ്ഡ് ചെയ്യല്ലേ ആദി.. ” അത്രയും പറഞ്ഞവൾ ഒരു വിതുമ്പലോടെ ആദിയുടെ നെഞ്ചിലേക്ക് ചാഞ്ഞു.. നിറ മിഴികളോട് അവൾ പറഞ്ഞ ഓരോ വാക്കും ശരങ്ങൾ പോലെ അവന്റെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങി… അവളുടെ നീർക്കണങ്ങൾ അവന്റെ നെഞ്ചിനെ ചുട്ടുപൊള്ളിച്ചു….

” വേദൂട്ടി…. ” പ്രണയാർദ്രമായ ആ വിളിയിൽ അവൾ മിഴികൾ ഉയർത്തി അവനെ നോക്കി.. ആദി അവളുടെ കണ്ണുകൾ തുടച്ചു..

ഇത്രയേ ഉള്ളോ എന്റെ വേദൂട്ടി….നിന്റെ കുറുമ്പുകൾ എന്നും ഞാൻ എൻജോയ് ചെയ്തിട്ടെ ഒള്ളു… നിന്നെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടിയാ ഞാൻ മിണ്ടാതെ നടന്നത്….ഞാൻ കരുതിയത് നീ എന്നെ കരയിപ്പിക്കുമെന്നാ.. അയ്യേ… ഇത്രയേ ഒള്ളുല്ലേ വേദിക.. എന്റെ വേദൂട്ടി ഇല്ലാതെ എനിക്കും പറ്റില്ല..

എന്നാലും എനിക്ക് ആ വഴക്കാളി വേദിക മതി.. ഈ പൂച്ചക്കുഞ്ഞിനെ എനിച്ചു വേണ്ടാട്ടോ.. “. കൊച്ചു കുട്ടിയെ കൊഞ്ചിക്കും പോലെ അവളുടെ കവിളിൽ പിടിച്ചു പറഞ്ഞു..

“ആദി,, എന്നോട് ദേഷ്യം ഉണ്ടോ ? ”

“ആദിയെ ഞാൻ പട്ടി ,തെണ്ടി എന്നൊക്കെ വിളിച്ചിട്ടില്ലേ..?”

എന്റെ വേദൂട്ടി ,അതൊക്കെ ഞാൻ ചോദിച്ചു വാങ്ങുന്നതല്ലേ.. നീ അങ്ങനെ വിളിക്കുന്നത് കേൾക്കാൻ ആണ് എനിക്കിഷ്ടം..

“*നീയാണെന്റെ ലോകം ,നീയാണെന്റെ ജീവൻ.. നിന്നിലാണ് ഞാൻ… * പിന്നെ എങ്ങനെ എനിക്ക് ദേഷ്യം വരും.. ഞാൻ എപ്പോൾ എങ്കിലും എന്റെ വേദൂട്ടിയോട് ദേഷ്യപെട്ടിട്ടുണ്ടോ.. പിന്നെ എന്തിനാ ഇങ്ങനെ ഉള്ള സംശയങ്ങൾ .. എനിക്ക് നിന്നെ ചേർത്തു നിർത്താനെ അറിയൂ , അകറ്റി നിർത്താൻ അല്ല.. തലോടാനെ കഴിയു , തല്ലാൻ … ഞാൻ നിന്റെ ആദിയല്ലേ വേദൂട്ടി.. ❣നിന്റെ മാത്രം ആദി ❣”

“വേദൂട്ടി ..”

“ഒരു കിസ്സ് തരുമോ ? ”

” ആദി അല്ലേ എന്നെ കരയിച്ചത്.. ആദി തന്നാൽ മതി.. ”

അവൻ അവളുടെ മുഖം കൈയ്യിലെടുത്തു നെറ്റിയിൽ അമർത്തി ചുംബിച്ചു.. മിഴികൾ അടച്ചവൾ അത്‌ സ്വീകരിച്ചു.. നിറഞ്ഞ അവളുടെ മിഴികളിൽ ചുണ്ടുകൾ ചേർത്തു… അവിടെ നിന്നും അധരങ്ങൾ അതിന്റെ ഇണയെ ലക്ഷ്യമാക്കി നീങ്ങി… അവളുടെ അധരങ്ങൾ ആദി സ്വന്തമാക്കുമ്പോൾ അവൾ അവനിലേക്ക് അലിഞ്ഞു ചേർന്നു…

ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു പോയി… ആദിയുംടെയും വേദുവിന്റെയും പ്രണയം ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ ആയി കടന്നു പോയി..

……

” Mr. and Mrs.ആദിദേവ് ഒന്ന് നിന്നെ ” ഓഫീസിൽ നിന്ന് വന്ന ആദിയുടെയും വേദികയുടെയും അടുത്ത് വന്ന് യദു ഗൗരവമായി പറഞ്ഞു

” എന്താ യദു എന്തെങ്കിലും പ്രോബ്ലെം ഉണ്ടോ ? ” ആദി വെപ്രാളത്തോടെ ചോദിച്ചു

“ഒരു ചെറിയ പ്രോബ്ലെം ഉണ്ട് ? ”

“ടെൻഷൻ ആക്കാതെ കാര്യം പറയ്യ്‌ …”

“ഞാൻ കുട്ടിക്കളി ഒക്കെ നിർത്താൻ പോകുവാ.. ” ആദിയും വേദികയും കണ്ണും മിഴിച്ചു നിന്നു..

” അത്രയേ ഒള്ളോ…പേടിച്ചു പോയല്ലോ.. “ആദി അവനന്റെ കയ്യിൽ അടിച്ചുകൊണ്ടു പറഞ്ഞു.

“അതല്ല..ഞാൻ പറയട്ടെ.. ഇവിടെ ഇപ്പോൾ ഒരു കുട്ടിയുടെ കുറവുണ്ട്.. അത് എത്രയും പെട്ടെന്ന് നികത്തുമെന്ന് കരുതുന്നു… ” യദു ആദിയെ നോക്കി പറഞ്ഞതും.. വേദികയുടെ മുഖം നാണത്താൽ ചുവന്നു.. ആകെ ചമ്മിയത് കൊണ്ടു വേദു ഒന്നും മിണ്ടാതെ റൂമിലേക്ക് പോയി..

” എന്നാലും എന്റെ ഏട്ടന് ഇത്രയും control ഉണ്ടെന്ന് ഞാൻ അറിഞ്ഞില്ല.. ”

” ഒഞ്ഞു.. പോയെടാ ചെക്കാ… നിനക്ക് എന്നെ അറിയില്ല.. ”

……..

വേദിക ഫ്രഷായി ബാൽക്കണിയിൽ ഇരിക്കുമ്പോഴാണ് കാർമേഘാവൃതമായ ആകാശം ശ്രദ്ധിക്കുന്നത്…. മഴത്തുള്ളികൾ ഭൂമിയിൽ മുത്തമിടാൻ തുടങ്ങി കഴിഞ്ഞിരുന്നു..

“മഴ എന്നെ പ്രലോഭിപ്പിക്കുന്നു.. നനഞ്ഞാലോ ? ഇരുട്ടി തുടങ്ങിയ കൊണ്ട് ആരും കാണില്ലായിരിക്കും.. അപ്പോൾ നനയാല്ലേ ” അവൾ മനസ്സിൽ ഓർത്തു.. അവൾ ടെറസ്സിലേക്ക് ഓടി. അവിടെ നിന്ന് നനഞ്ഞു …

മഴയുടെ സംഗീതത്തിനൊപ്പം ചുവട് വച്ചു… കൈകളിൽ വെള്ളം പിടിച്ചു മുഖത്തേക്ക് ഒഴിച്ചും മഴത്തുള്ളികളെ തട്ടി തെറിപ്പിചും , കുറെ നേരം അങ്ങനെ നിന്ന് മഴ ആസ്വദിച്ചു.. തിരിച്ചു പോകാനായി തിരിഞ്ഞപ്പോഴാണ് തന്നെ നോക്കി നിന്നു ചിരിക്കുന്ന ആദിയെ കാണുന്നത് ..

“സത്യംപറയണോ ? വേണ്ട.. പറഞ്ഞാൽ കളിയാക്കി കൊല്ലും.. ” അവൾ ആലോചിച്ചു..

” ആദി.. ഞാൻ ..ഡ്രെസ്സ് എടുക്കാൻ വന്നപ്പോൾ ” അവൾ തപ്പലോടെ പറഞ്ഞു..

“എന്നിട്ട് ഡ്രെസ്സ് എവിടെ ? ” അവളുടെ പരുങ്ങൽ കണ്ട് ചിരി വന്നെങ്കിലും അവൻ ഗൗരവത്തോടെ ചോദിച്ചു

“അമ്മ എടുത്തെന്ന് തോന്നുന്നു..ഇവിടെ ഒന്നും കാണുന്നില്ല..”

“പിന്നെ എന്തിനാ ഇങ്ങനെ നിന്ന് നനഞ്ഞത് .. ”

കലിപ്പ് try ചെയ്തു നോക്കാം..വേറെ ഒന്നും എൽകില്ല (വേദിക ആത്മ )

“എനിക്ക് അങ്ങനെ തോന്നി ..ഇയാൾക്ക് എന്താ..? ” അവൾ ആദിയെ നോക്കി കണ്ണുരുട്ടി…

” പനി വന്നാലോ.. മതി വാ പോകാം..”

കണ്ണുരുട്ടി അവനെ നോക്കിയിട്ട്..പറയാൻ ഉള്ളതെല്ലാം വിഴുങ്ങി..പതിയെ പോകാൻ തീരുമാനിച്ചു..

അവളുടെ ആ നിപ്പും നോട്ടവും എല്ലാം കണ്ട് ആദി ചിരി കടിച്ചമർത്തി..

അവൾ നടന്ന് അടുത്തെത്തിയതും അവൻ ആ കയ്യിൽ പിടിച്ചു കറക്കി..

“ആദി എന്താ ചെയ്യുന്നേ ..കയ്യിന്ന് വിട്..” അവൾ കറങ്ങികൊണ്ടു പറഞ്ഞു..

“തനിക്ക് മഴ ഇഷ്ട്ടമല്ലേ .. എന്നിട്ട് ഇങ്ങനെ വെറുതെ നിക്കുവാണോ ?മഴ എൻജോയ് ചെയ്യണം ..”

” എങ്ങനെ ?” അവൾ ചോദ്യഭാവത്തിൽ അവനെ നോക്കി

” എനിക്കും അറിയില്ല.. അതുകൊണ്ട് പോകാം..”

“എന്തയാലും നമ്മൾ രണ്ടും നനഞ്ഞു..ഇനി കുറച്ചു കഴിഞ്ഞു പോകാം.. ആദി plzzz ”

അങ്ങനെ അവർ കുറെ സമയം മഴ നനഞ്ഞു..

മഴയുടെ കൂട്ടിന് ഇടിയും മിന്നലും എത്തിയതോടെ അവൻ അവളെ തോന്നോട് ചേർത്ത് പിടിച്ചു ഇറങ്ങി പോയി..

“ആദി ..”

“മ് ?”

“മഴ നനയാൻ എന്ത് രസവാല്ലേ ?”

“രസം ഒക്കെ ഉണ്ട്.. എന്ന് കരുതി ഇത് ശീലം ആക്കേണ്ട..”

“അതൊന്നും പറയാൻ പറ്റില്ല ..”

“എങ്ങനെ ?”

“ആലോചിക്കാം..”

“അങ്ങനെ വഴിക്കുവാ..”

ആദി ഡ്രെസ്സ് change ചെയ്തു വരുമ്പോഴും , വേദിക ജനാലാക്കരുകിൽ മഴ നോക്കി നിൽക്കുവാണ് .അവൻ അടുത്തേക്ക് വരുന്നതൊന്നും അവൾ അറിഞ്ഞില്ല..

ഒരു ചൂടുള്ള കരസ്പർശം ആ വിറക്കുന്ന കൈകൾക്ക് മേൽ അമർന്നു..അവൻ അവളോട് ചേർന്ന് നിന്നു..അവളിൽ ഒരു ചിരി വിരിഞ്ഞു.

” എടോ ..ഇയാൾക്ക് ഇത്രക്ക് ഇഷ്ട്ടമാണോ മഴ ? “അവൻ അവളുടെ കഴുത്തിൽ മുഖമമർത്തി ചോദിച്ചു..

“ആദിക്ക് മഴ ഇഷ്ട്ടമല്ലേ.. ”

“തന്റെ അത്രയുമില്ല.. എന്താ മഴയോട് ഇത്ര ഇഷ്ടം.. ? ”

“”മഴയിലും രാത്രിയിലും നമ്മൾ കരയുന്നത് ആരും കാണില്ലല്ലോ..””

” താൻ അപ്പോൾ കരയുവായിരുന്നോ ? ”

“ആദി ,, അടുത്തുള്ളപ്പോൾ ഞാൻ എന്തിനാ കരയുന്നത് ” അവൻ അതിന് മറുപടിയൊന്നും പറഞ്ഞില്ല..

” ആദി …”

“മ് ? ”

“ആദിക്ക് എന്നോട് എപ്പോഴെങ്കിലും ദേഷ്യം തോന്നിയിട്ടുണ്ടോ ?”

“തന്നോട് ദേഷ്യമോ .. no never..എനിക്കതിന് കഴിയില്ലടോ ”

“ഇനി വരുമോ ?”

“വരും.. ഇപ്പോൾ എങ്കിലും ഈ കണ്ണ് നിറഞ്ഞു കണ്ടാൽ ”

“കണ്ടാൽ എന്ത് ചെയ്യും ?”

“അങ്ങനെ എങ്ങാനും കണ്ടാൽ എടുത്ത് കിണറ്റിൽ ഇടും..”

“ശരിക്കും ?”

“ആഹ് ശരിക്കും ഇടും ..”

“അപ്പോൾ ഇഷ്ട്ടം തോന്നുപോഴോ ?” അവൾ വീണ്ടും ചോദിച്ചു..

“എപ്പോഴും ഇഷ്ട്ടം ആണല്ലോ..”

“കൂടുതൽ ഇഷ്ട്ടം തോന്നുമ്പോൾ.”

“അപ്പോൾ ..” അവൻ ഒരു കള്ളച്ചിരിയോടെ അടുത്തേക്ക് നീങ്ങി.. അവളുടെ ഇടുപ്പിൽപിടിച്ചു അവനഭിമുഖമായി നിർത്തി .. ആ നെഞ്ചോട് ചേർത്തു.. എന്നിട്ടാ കണ്ണുകളിലേക്ക് നോക്കി നിന്നു

” ഇതു പോലെ ഈ കണ്ണുകളിലേക്ക് നോക്കി നിക്കും ..ഈ കണ്ണിൽ എനിക്കും കാണാം നിന്റെ പ്രണയത്തെ..

പക്ഷേ … ”

“എന്താ ഒരു പക്ഷേ ?”

“ഇപ്പോൾ ദേഷ്യവും സന്തോഷവും ഒന്നുമല്ല മറ്റു പലതും ആണ് തോന്നുന്നത് .. ”

” അയ്യേ.. വൃത്തികെട്ടവൻ..” അവൾ അവനെ തള്ളി മാറ്റി

“ഞാനോ ? ”

” ആദി… തന്നെ.. ”

“സമ്മതിച്ചല്ലോ.. ഇനി കുഴപ്പമില്ല..” മീശ പിരിച്ചു കൊണ്ട് ആദി അവളുടെ അടുത്തേക്ക് നടന്നു..

“ആദി.. ഞാൻ വെറുതെ പറഞ്ഞതാ..”

“ഞാൻ കാര്യമായിട്ടാ പറഞ്ഞത്.”

“ആദി വേണ്ട.. ഞാൻ അമ്മയോട് പറയും ”

“എന്ത് ?”

“ആദി..”

പെട്ടെന്ന് ഒരു ഇടിമിന്നൽ വന്നതും അവൾ ഓടിച്ചെന്ന് ആദിയെ കെട്ടിപ്പിടിച്ചു..

അടുത്ത ഇടിയുടെ ശബ്ദം കേൾക്കുന്നത് വരെ രണ്ട് പേരും അങ്ങനെ നിന്നു.. അവൻ അവളെ കോരിയെടുത്ത് ബെഡിലേക്ക് നടന്നു..

“ഈ ആദിയുടെ സ്വന്തമാക്കിക്കോട്ടെ ” അവളുടെ മിഴികളിൽ നോക്കി ആദി ചോദിച്ചു..

രക്തവർണമായ ആ മുഖത്തിൽ നാണം കലർന്ന ഒരു ചിരി വിരിഞ്ഞു ,മൗനാനുവാദ-മെന്നോണം…

അവളെ ബെഡിലേക്ക് കിടത്തി.. അവന്റെ അധരങ്ങൾ കൊണ്ട് അവളുടെ വാക്കുകളെ ബന്ധിച്ചു..

അവന്റെ കൈകളും ചുണ്ടുകളും കുസൃതികൾ കാട്ടി അവളിൽ ഓടി നടന്നു.. തണുത്ത ആ ശരീരത്തിലേക്ക് അവൻ തന്റെ ചൂട് പകർന്നു ….

*നിനവറിയാതെ * വന്നൊരു സ്വപ്ന സാക്ഷാൽക്കാരത്തിന്സാക്ഷിയായി പ്രകൃതിയും ..

മഴ തകർത്തു പെയ്ത ആ രാത്രിയിൽ അവർ ഒന്നായി മാറി…

“”കാലങ്ങൾ എത്ര മാഞ്ഞാലും ,മായാത്ത പ്രണയാവുമായി അവർ വീണ്ടും പുനർജനിക്കും.. *നിനവറിയാതെ *മറ്റൊരു പ്രണയകാവ്യം രചിക്കാൻ..”” പ്രകൃതി മൗനമായി മന്ത്രിച്ചു…

°°°°°°°°°°°°°°°°

(രണ്ട് വർഷങ്ങൾക്ക് ശേഷം )

ദേവമംഗലത്തു ,, അദിതിയുടെ വിവാഹം നിശ്‌ചയത്തിന്റെ തിരക്കിലാണ് എല്ലാവരും…

ആദി (ആദർശ് ) ഇപ്പോഴും സിംഗിൾ ആയി നടക്കുന്നു.. അവനെ വിട്ട് പോയ അക്ഷരയുടെ ആത്മാവിനെയും തിരഞ്ഞു..

മാധുവിന്റെയും അമ്മുവിന്റെയും വിവാഹം കഴിഞ്ഞു പുതിയ അഥിതിക്കായി 3 മാസമായി വെയ്റ്റിങ്ങാണ്..

മാധു ❤അമ്മു

അച്ചുവും ❤അക്ഷയും വിവാഹം കഴിഞ്ഞും പ്രണയം തുടരുന്നു..

സച്ചി തന്റെ സമരം അവസാനിപ്പിച്ചു.. ഇപ്പോൾ ഫുൾ ടൈം രുദ്രയുടെ ഒപ്പമാണ്..

യദു ഏട്ടനെ റോൾ മോഡൽ ആക്കി ഒരു കാര്യവുമില്ലാതെ നിരഞ്ജനയോട് ഉടക്കി അവളെ ഫോളോ ചെയ്തു നടക്കുന്നു.. ഇന്ന് ആ കൈ പിടിക്കാൻ മറ്റൊരാൾ കൂടി ഉണ്ട് ,, നയൻ..

( നയൻ ദേവ്)നമ്മുടെ വേദുവിന്റെയും ആദിയുടെയും കുഞ്ഞുവാവ….

വേദികയുടെ ദേഷ്യവും ആദിയുടെ കള്ളചിരിയും യദുവിന്റെ കുരുത്തക്കേടും മാധുവിന്റെ നിഷ്കളങ്കതുയുമെല്ലാം ഉള്ള ഒരു കൊച്ചു കുറുമ്പൻ..

പിന്നെ നമ്മുടെ അച്ചായൻ (എബി ) ഹെലനെ കെട്ടി US ഇൽ സെറ്റിൽ ആയി.. വിജയ് and അരുൺ കല്യാണം കഴിഞ്ഞിട്ടും കിച്ചുവിന്റെയും വേദുവിന്റെയും left and right ഹാൻഡ് ആയിട്ട് എപ്പോഴും കൂടെ ഉണ്ട്..

നിവി ഒരു ദുർബല നിമിഷത്തിൽ കിച്ചുവിന്റെ പ്രലോഭനത്തിൽ വീണ് അനുവിനെ കെട്ടി..അതോടെ അനു നന്നായി.. അനു ❤ നിവി

……

” കിച്ചൂ..നീ എന്താ ഇവിടെ വന്ന് ഇരിക്കുന്നത് ? നിന്റെ നയൻ അവിടെ കിടന്ന് തകർക്കുന്നുണ്ട്.. ” ആമ്പൽ കുളത്തിന്റെ അവിടെ വന്നിരിക്കുന്ന കിച്ചുവിനെ നോക്കി നിവി ചോദിച്ചു..

“നയൻ യദുവിന്റെ കൂടെ അല്ലേ ? ”

” അതേ.. വേദുവിനെ ഒന്നും വേണ്ട.. ഞാൻ ഒന്ന് എടുക്കാൻ പഠിച്ച പണി എല്ലാം നോക്കി..കക്ഷി വന്നില്ല ”

” അറിയില്ലാത്ത കൊണ്ടാ.. രണ്ട് ദിവസം കഴിഞ്ഞാൽ പിന്നെ കയ്യിന്ന് പോകില്ല… ”

“യദു ആയിട്ടണല്ലേ കമ്പനി ..”

“യദുവും ,അമ്മയും , അച്ഛനും കഴിഞ്ഞേ ഒള്ളു വേദുവും ഞാനും..”

“എല്ലാവരും അവിടെ ഓടിനടക്കുമ്പോൾ നീ ഇവിടെ വന്ന് കുളത്തിൽ കല്ലിട്ട് കളിക്കുന്നോ ? ” നിവി പുരികം പൊക്കി ചോദിച്ചു..

“അതല്ല നിവി..പഴയ ഓർമ്മകൾ വല്ലതും ചികഞ്ഞു എടുക്കാൻ പറ്റുന്നുണ്ടോന്ന് ഒരു പാഴ് ശ്രമം..? ”

“നീ അന്ന് നമ്മൾ കേട്ട കഥകൾ വിശ്വസിക്കുന്നുണ്ടോ കിച്ചാ ? ”

“കാലം എന്നെ വിശ്വസിപ്പിച്ചു.. ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ വിശ്വസിക്കുമോ ? ”

“പറയ്യ്‌ കേൾക്കട്ടെ എന്നിട്ട് പറയാം..”

“വേദു നാഗകന്യകയുടെ പുനർജന്മം ആയിരുന്നു ..അല്ല അവൾ ഒരു നാഗകന്യക ആയിരുന്നു..”

“പിന്നെ നിങ്ങൾ എങ്ങനെ ഒന്നായി ? ” നിവിയുടെ ഉള്ളിൽ സംശയം നിഴലിച്ചു.

” അനന്തൻ ഞാൻ അല്ല.. ഗായത്രിയുടെ പ്രണയം തിരിച്ചറിയാൻ കഴിയാതെ പോയ ആ അനന്തൻ ഞാൻ അല്ല ”

“എന്തൊക്കെയാ നീ പറയുന്നത് ? ”

“ഗായത്രി സ്നേഹിച്ച അനന്തൻ ഞാൻ അല്ല.. അത് നിന്റെ അളിയൻ സച്ചി ആണ് മോനെ.. വേദികക്ക് സച്ചിയോട് തോന്നുന്ന ഒരടുപ്പം ,ഒരിക്കൽ അവനെ മാത്രം പ്രണയിച്ചവൾ ആണ്.. അവളെ സച്ചിക്ക് കിട്ടാത്തത് ആ ശാപം അവനാണ് കിട്ടിയത്..

ഇത് ഒക്കെ ഈ IPS കാരന്റെ ഒരു കണ്ടുപിടുത്തം മാത്രമാണ്.. ”

“ഇത്‌ വേദിക പറഞ്ഞതാണോ ? ”

“അല്ല.. വേദികക്കും അറിയാം.. പിന്നെ ഇത് പറഞ്ഞത് ഗായത്രി ആടാ.. ഞങ്ങൾ എങ്ങനെ ഒന്നായി എന്നല്ലേ നിന്റെ സംശയം ? ”

“അതേ.. അന്നത്തെ പ്രവചനങ്ങൾ അത്‌ തെറ്റാൻ വഴിയില്ല.. ” നിവിയുടെ വാക്കുകൾ ഉറച്ചത് ആയിരുന്നു

“തെറ്റിയത് പ്രവചനമല്ല”

“പിന്നെ ? ”

“അന്ന് അവിടുന്ന് ഇറങ്ങിയിട്ട് ഞാൻ ഒറ്റക്ക് ഇരിക്കാൻ പോയ സമയത്ത് വേദുവിന്റെ മുഖമുള്ള ഒരു പെണ്കുട്ടിയെ കണ്ടു.. സത്യമാണോ തോന്നൽ ആണൊന്ന് ഇന്നും എനിക്കറിയില്ല.. പക്ഷേ അവൾ കാരണമാണ് എനിക്ക് വേദുവിനെ കിട്ടിയത്.. ആകെ തകർന്ന് എന്ത് ചെയ്യണമെന്നറിയാതെ കരഞ്ഞു തളർന്നിരുന്ന എന്റെ മുന്നിൽ വന്നവൾ പറഞ്ഞു.. എന്റെ വേദുവിനെ ആരോ പിന്തുടരുന്നു അവനെ തിരിച്ചറിയാൻ കഴിഞ്ഞാൽ വേദു എന്റെ സ്വന്തം ആകുമെന്ന്.. അവനെ തിരിച്ചറിയാനുള്ള ലക്ഷണവും അവൾ പറഞ്ഞു.. ഒരു കാര്യം കൂടി അവൾ പറഞ്ഞു.. ഗായത്രി വേദികയായി പുനർജനിച്ചത് അനന്തന്റെ സ്വന്തമാവനല്ല.. ഗായത്രി അറിയാതെ അനന്തൻ അറിയാതെ അവളെ സ്നേഹിച്ചു അവൾക്ക് വേണ്ടി മരിച്ച ദേവന്റെ സ്വന്തമാകാനായിരുന്നു എന്ന്…

വേദികയും ആദിദേവും ഒരുമിക്കാൻ കാരണം ദേവന്റെ നിസ്വാർത്ഥമായ പ്രണയമാണ്.. ഇവിടെ ഒന്നായത് ഗായത്രിയും ദേവനുമാണ്.. മരണമില്ലാത്ത പ്രണയത്തിലൂടെ അവർ ഒന്നായി… ആദിദേവും വേദികയുമായി അവർ അങ്ങനെ പ്രണയിച്ചുകൊണ്ടേയിരിക്കും…”

അവസാനിക്കുന്നില്ല..

അവരുടെ എല്ലാം ജീവിതം തുടർന്നുകൊണ്ടേയിരിക്കും…ഇനി ട്വിസ്റ്റ് ഇട്ട് പിരിക്കാൻ ഞാൻ ഇല്ല….ഹാപ്പി എന്ഡിങ് ആണ് എല്ലാവരും ആഗ്രഹിക്കുന്നത് എന്നറിഞ്ഞതുകൊണ്ടാണ് അവരെ പിരിക്കാത്തത്.. ഇത്രയും നാൾ കൂടെ നിന്നവർക്കു വേണ്ടി അവരെ ഞാൻ വെറുതെ വിട്ടു…..

ഈ കഥ അവസാനിക്കുമ്പോൾ നന്ദി പറയാൻ ഉള്ളത് story post ചെയ്യാൻ അവസരം തന്ന “”കുപ്പിവള “” പേജിനോടും അഡ്മിനോടും പിന്നെ നിങ്ങൾ ഓരോ വായനക്കാരോടുമാണ്..

ഇത് എന്റെ ആദ്യ തുടർക്കഥ ആയിരുന്നു.. അതിന്റെതായ എല്ലാ കുറവുകളും ഉണ്ടായിരുന്നു ….എന്നിട്ടും കമന്റും ലൈക്കുമായി കൂടെ നിങ്ങൾ ഉണ്ടായിരുന്നു..ആരുടെയും പേര് എടുത്തു പറയുന്നില്ല എല്ലാവരോടും ഒത്തിരി ഒത്തിരി സ്നേഹം…♥️♥️..

എല്ലാവരും അഭിപ്രായങ്ങൾ പറയണേ ഇന്നത്തെ പാർട്ടിനെക്കുറിച്ചു മാത്രമല്ല കഥ എങ്ങനെ ഉണ്ടായിരുന്നു എന്ന്.. Super ,nice ഇതൊക്കെ ഇന്ന് ഒഴിവാക്കാൻ ശ്രമിക്കും എന്ന് കരുതുന്നു.. സൈലന്റ് റീഡേഴ്സും ഒരു രണ്ടുവരി കുറിച്ചിട്ട് പോകണേ..🙏🙏😊😊..

ഇനിയിപ്പോൾ കാത്തിരിപ്പുകൾ ഇല്ല… എല്ലാവരോടും ഒരിക്കൽ കൂടി ഒത്തിരി നന്ദി..❤️❤️

അപ്പോൾ പോയി എല്ലാവരും like ചെയ്തു അഭിപ്രായങ്ങൾ പറഞ്ഞോളിൻ

വേദികയെയും ആദിയേയും ഹൃദയത്തിൽ ഏറ്റിയ എല്ലാവരോടും ഒരിക്കൽ കൂടി ഒത്തിരി ഒത്തിരി നന്ദി.. ഒത്തിരി സ്നേഹം ❤️❤️.. തുടർന്നും support പ്രതീക്ഷിക്കുന്നു 😊😊.. Byee 👋 all ❤️❤️❤️..

രചന: അപർണ്ണ ഷാജി

Leave a Reply

Your email address will not be published. Required fields are marked *