പലരും ഒരിക്കൽ കൂടി എന്ന് ആവശ്യപ്പെട്ട രചന…..

പെണ്ണുകാണൽ ചടങ്ങിൽ ആദ്യമായി ഞാൻ അവളെ കാണുമ്പോൾ സൗന്ദര്യമുള്ള വെറും ഒരു പെണ്ണ് മാത്രാമായിരുന്നു എനിക്ക് അവൾ…

ഇഷ്ടപ്പെട്ട് വിവാഹത്തിന് മുൻപുള്ള നാളുകളിൽ ഫോൺ വിളിയിലൂടെ അവൾ എന്റെ കാമുകിയായി…

വിവാഹം കഴിഞ്ഞതോടെ അവൾ നല്ലൊരു ഭാര്യയായി….

സങ്കടം വരുമ്പോൾ അടുത്ത് വന്ന് ആശ്വാസിപ്പിക്കുന്ന അവൾ എന്റെ ഏറ്റവും നല്ല സുഹൃത്തായി…..

എന്നെ കുറ്റപ്പെടുത്തുന്ന മറ്റുള്ളവർക്ക് മുൻപിൽ എനിക്ക് വേണ്ടി വാദിച്ച് അവൾ എന്റെ വക്കീലായി…

പനി പിടിച്ചു വയ്യാണ്ട് കിടക്കുന്ന എന്നെ പരിചരിച്ച നോക്കുന്ന അവൾ എന്റെ ഡോക്ടർ ആയി…

വിശന്ന് വരുമ്പോൾ ഇഷ്ടപ്പെട്ടതൊക്കെ ഉണ്ടാക്കി തരുന്ന അവൾ എന്റെ പാചകക്കാരിയായി…

സ്നേഹവും വാത്സല്യവും കാട്ടി അവൾ എന്റെ ഉമ്മ ആയി…

തെറ്റ് ചെയ്യുമ്പോൾ എന്നെ ശകാരിച്ചു അവൾ എന്റെ ഉപ്പ ആയി…

നേർവഴി മാത്രം കാട്ടി തന്ന് അവൾ എന്റെ വഴികാട്ടിയായി….

ഇടക്കൊക്കെ കുറുമ്പ് കാട്ടി അവൾ എന്റെ മകളായി…

മടിപിടിച്ചു ഉറങ്ങുന്ന എന്നെ ചുംബനത്തിലൂടെ ഉണർത്തി അവൾ എല്ലാ ദിവസങ്ങളിലേയും കണിയായി….

ഇടവപ്പാതിയിലെ പെരുമഴയിൽ എന്റെ മാറോട് ചേർന്ന് എന്നെ പൊതിഞ്ഞു ഉറങ്ങുന്ന അവൾ എന്റെ പുതപ്പായി…

മാതൃത്വം നെഞ്ചിലേറ്റി എനിക്കൊരു കുഞ്ഞിനെ സമ്മാനിച്ചപ്പോൾ അവൾ ഒരു മാതാവ് ആയി…

കൊതി തീരാതെ എന്റെ വാക്കുകൾക്ക് വേണ്ടി കാതോർത്തിരിക്കുന്ന അവൾ എന്റെ ആരാധിക ആയി…

ശത്രുവിനെ പോലും സ്നേഹത്തിലൂടെ കീഴ്പ്പെടുത്തണം എന്ന് പഠിപ്പിച്ച അവൾ എന്റെ അധ്യാപികയായി…

ഒരു ജന്മം മുഴുവൻ എനിക്ക് വേണ്ടി ജീവിക്കുന്ന അവൾ എന്റെ എല്ലാമായി…..

രചന :നിലാവിനെ പ്രണയിച്ചവൻ

💙 ഫിറോസ് 💙

(സ്ത്രീ എന്നതിനെ ബഹുമാനിക്കാൻ പഠിച്ചില്ലെങ്കിലും അപമാനിക്കാതിരിക്കാൻ പഠിക്കുക….)

ഒരു പെണ്ണ് ഭാര്യ ആകുമ്പോൾ അവൾ ഭർത്താവിന് വേണ്ടി പലതും ആയി മാറുന്നു….

ഇതിൽ കൂടുതൽ വർണ്ണിക്കാൻ എനിക്ക് അറിയില്ല കാരണം എനിക്ക് വിവാഹപ്രായം ആയിട്ടില്ല….

( എന്റെ ഈ രചന പലരും അവരുടെ പേരുകളിൽ പ്രതർശിപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടു അവരോട് എനിക്ക് നന്ദി മാത്രമേ പറയാനുള്ളു… ജീവനുള്ള വാക്കുകൾ ആയിരുന്നു എൻ്റെതെന്ന് മനസ്സിലാക്കി തന്നതിന് )

Leave a Reply

Your email address will not be published. Required fields are marked *