ഭാര്യയുടെ മോഹം…

രചന: Ajith Vp

പോലീസ് സ്റ്റേഷനിലോട്ട് കേറിവന്നിട്ട്… എന്നെ കണ്ടപ്പോഴേ അച്ഛൻ ചോദിച്ചു

“”എടാ എന്താ പറ്റിയത് എന്ന്…

എന്നെ ഒന്നും പറയാൻ സമ്മതിച്ചില്ല…. അതിനുമുന്നെ പാറു പറഞ്ഞു….

“” അച്ഛാ അത് മോനു സിനിമയിലും കഥകളിലും എല്ലാം കാണുന്നപോലെയൊന്നു ഒന്ന് ജീവിതത്തിൽ വരുത്താൻ നോക്കിയതാണ്…. പാതിരാത്രി ഒരു ആഗ്രഹം… അത് ഇങ്ങനെ ആയി…. ”

“എന്താ പറ്റിയത് മോളെ…. മോള് പറ…. ”

“അച്ഛൻ പോയി പോലീസുകാരോട് കാര്യം പറഞ്ഞു… ഞങ്ങളെ വീട്ടിലോട്ട് കൊണ്ട് പോകു…. അവിടെ ചെന്ന് എല്ലാം പറയാം….”

“എന്നാലും…. കല്യാണം കഴിഞ്ഞു ആദ്യദിവസം തന്നെ നിങ്ങൾ ഈ പാതിരാത്രി എവിടെ പോയതാ…. അതും എന്തിനാ പോലീസ് പിടിച്ചത്…. ആ ഓക്കേ ഞാൻ പോയി സംസാരിച്ചിട്ട് വരാം…. ബാക്കിയൊക്കെ വീട്ടിൽ പോയിട്ട്… അവിടെ എല്ലാവരും ടെൻഷൻ അടിച്ചു നോക്കിയിരിക്കുന്നു…..”

എന്ന് പറഞ്ഞു അച്ഛൻ ഇൻസ്‌പെക്ടറുടെ റൂമിലോട്ട് കേറിപോയി…

അപ്പൊ ഞാൻ എന്റെ പാറൂന്റെ നേരെ കയ്യ് കൂപ്പിക്കൊണ്ട്…

. “” എന്റെ പൊന്നു പാറു നമ്മുടെ ട്രിപ്പിന്റെ കാര്യം പറഞ്ഞു നാറ്റിക്കരുത്…. ഞാൻ എന്ത് വേണമെകിലും ചെയ്യാം…. പ്ലീസ് വേറെ എന്തെകിലും പറഞ്ഞു രക്ഷപെടുത്തണം ”

ഇങ്ങനെ ഞാൻ പറഞ്ഞപ്പോൾ…. നിങ്ങളെ ഞാൻ ശരിയാക്കിത്തരാം എന്നരീതിയിൽ പാറു എന്നെയൊന്നു കലിപ്പിച്ചു നോക്കി….

ഞാനും പാറുവും പ്രണയിച്ചു നടന്നപ്പോൾ മുതലുള്ള ഞങ്ങളുടെ ഒരു ആഗ്രഹം സാധിപ്പിക്കാൻ നോക്കിയതാണ്…. ഇപ്പൊ ഈ അവസ്ഥ ആയതു….

പഠിത്തം എല്ലാം കഴിഞ്ഞു ഒരു ഹോസ്പിറ്റലിൽ ട്രെയിനിഗ്നു കേറിയപ്പോഴാണ്….. അതിന്റെ അടുത്തു ഒരു കോളേജിൽ പഠിക്കുന്ന പാറുനെ കാണുന്നതും പരിചയപ്പെടുന്നതും…. പ്രണയം തുടങ്ങുന്നതും എല്ലാം…. പ്രണയിക്കുന്ന സമയത്തു നമുക്ക് പല ആഗ്രഹങ്ങളും ഉണ്ടാവും…. പലതും നമ്മൾ ആഗ്രഹിക്കുന്നപോലെ നടത്തണം എന്ന് നമ്മൾ വിചാരിക്കും…. പക്ഷെ ഒന്നും നടക്കില്ല…

പക്ഷെ എന്റെ പാറൂന്റെ ആഗ്രഹം എല്ലാം സാധിച്ചുകൊടുക്കണം എന്ന് നിർബന്ധം ആയിരുന്നു… ഒരുപാട് നോവലുകളും കഥകളും വായിക്കുന്ന എന്റെ പാറൂന്റെ ആഗ്രഹം ആയിരുന്നു… ഒരുപാട് കഥകളിൽ ഉള്ളതുപോലെ…. നൈറ്റ്‌ യാത്രയും…. അതും വയനാട് ചുരം പോകാൻ…അതും ബൈക്കിൽ …. പിന്നെ നൈറ്റ്‌ തട്ടുകട ഫുഡും…. കട്ടൻ കാപ്പിയും എല്ലാം…

അഞ്ചു വർഷത്തെ ഞങ്ങളുടെ പ്രണയം വീട്ടിൽ സമ്മതിച്ചു കല്യാണം കഴിഞ്ഞപ്പോൾ…. അവളുടെ ആഗ്രഹം…. അത് അവളെന്നോട് പറഞ്ഞതും…. പറയാത്തതും…. പിന്നെ ഇനി അവൾക്ക് തോന്നുന്നതും എല്ലാം…. സാധിപ്പിച്ചു കൊടുക്കണം… എന്ന് തോന്നി…. കാരണം ഒരു പെണ്ണ്…. അത് പ്രണയിച്ചു കല്യാണം കഴിച്ചത് ആയാലും വീട്ടുകാർ പറഞ്ഞു ഉറപ്പിച്ചു കല്യാണം കഴിച്ചതായാലും…. അവളുടെ കഴുത്തിൽ ഒരു താലി നമ്മൾ കെട്ടിയാൽ…. അവളുടെ സ്വർഗം…. അവളുടെ ജീവൻ നമ്മളാവും ( എല്ലാ പെണ്ണുങ്ങളെയും ഉദ്ദേശിച്ചു അല്ലാട്ടോ…. നല്ല പെൺകുട്ടികളെ മാത്രം )….അപ്പൊ അവളുടെ ആഗ്രഹങ്ങളും ഇഷ്ടങ്ങളും എല്ലാം സാധിപ്പിച്ചു കൊടുക്കേണ്ടത് നമ്മുടെ കടമയല്ലേ….

അങ്ങനെ ആദ്യരാത്രിയിൽ തന്നെ എല്ലാവരും ഉറങ്ങിക്കഴിഞ്ഞു….. ബൈക്കുമായി അതും ആരും സൗണ്ട് കേൾക്കാതെയിരിക്കാൻ…. കുറെ തള്ളിക്കൊണ്ടുപോയി

“അപ്പോഴൊക്കെ പാറു പറയുന്നുണ്ടായിരുന്നു…

“ഏട്ടാ ഇതൊന്നും വേണ്ട എനിക്ക് വയ്യ… ഒരുപാട് മടുത്തു… നല്ല ക്ഷീണം ഉണ്ട്…. നമുക്ക് പിന്നെ എപ്പോ എങ്കിലും പകൽ എല്ലായിടത്തും പോകാം എന്നൊക്കെ “”…

“” നീ അല്ലേ പറഞ്ഞത് ആദ്യദിവസം തന്നെ ഇങ്ങനൊക്കെ വേണമെന്ന്… അങ്ങനെ ഞാൻ ചോദിച്ചപ്പോൾ…

“”അതൊക്കെ കഥകളിലും സിനിമയിലും ഉള്ളത് അല്ലേ…. ഇതൊക്കെ നമുക്ക് പറ്റുമോ “”

എന്ന് പാറു പറഞ്ഞു… മാക്സിമം ഇതൊക്കെ അവൾ ഒഴിവാക്കാൻ നോക്കിയതാണ്…. അപ്പോഴും ഞാൻ സമ്മതിച്ചില്ല….. വയനാട് ചുരം വരെ പോകാൻ പറ്റിയില്ല എങ്കിലും…. വാഗമൺ വരെ പോകും…. അതിന്റെ ഇടയിൽ കട്ടങ്കാപ്പിയും കുടിക്കും എന്ന് പറഞ്ഞാണ്… അവളെ നിർബന്ധിച്ചു വണ്ടിയിൽ കേറ്റി കൊണ്ടുപോയത്…..

പോകുന്ന വഴിക്ക് തട്ടുകടയിൽ കേറി കാപ്പി കുടിച്ചു…. പിന്നെ വാഗമൺ ചെന്ന് വണ്ടി നിർത്തി…. അവിടെയൊക്കെ നടക്കാൻ തുടങ്ങിയപ്പോഴാണ് പോലീസ് വന്നതും… ഞങ്ങളോട് കാര്യങ്ങൾ ചോദിച്ചതും….. കാര്യങ്ങൾ പറഞ്ഞു അവരെ മനസിലാക്കാൻ ശ്രമിച്ചു…. അവർക്ക് കുറെയൊക്കെ മനസിലായെങ്കിലും…. തല്ക്കാലം സ്റ്റേഷനിലോട്ട് പോകാം…. വീട്ടിൽ നിന്നും ആരെകിലും വന്നിട്ട് പോയാൽ മതിയെന്ന് പറഞ്ഞത്…. അങ്ങനെയാണ് പാതിരാത്രി അച്ഛൻ വരേണ്ടി വന്നത്…..

അച്ഛൻ വന്നു കഴിഞ്ഞു സ്റ്റേഷനിലെ കാര്യം എല്ലാം ഓക്കേ ആയി…. ഞങ്ങൾ വീട്ടിലോട്ടും പോന്നു….. പക്ഷെ വീട്ടിൽ ചെന്നാൽ… വീട്ടുകാരെയും നാട്ടുകാരെയും സഹിക്കാം…. പക്ഷെ എന്റെ പാറു… അവളെന്നെ കുനിച്ചു നിർത്തി കൂമ്പിന് ഇടിക്കാതെ ഇരുന്നാൽ മതി….

Nb : ഒരു ഭാര്യ (നല്ല ഭാര്യമാർ )അവൾ അവളുടെ ജീവനായി നമ്മളെ കാണുമ്പോൾ…. അവളുടെ കൊച്ച് കൊച്ച് ആഗ്രഹങ്ങൾ നമുക്കും സാധിപ്പിച്ചു കൊടുക്കാൻ പറ്റണം…. അല്ലേൽ കൊടുക്കണം….. കാരണം അവർ മാത്രം ഉള്ളു നമ്മുടെ ജീവിതം മുഴുവനും നമ്മളെ സ്നേഹിക്കാൻ….

രചന: Ajith Vp

Leave a Reply

Your email address will not be published. Required fields are marked *