ഭാര്യ എന്ന പുണ്യ ജന്മം

രചന :- Ismayil Islu‎‎‎-

നിന്നോട് ഞാൻ പറഞ്ഞിട്ടില്ലെടീ എന്റെ ഫോണിൽ വരുന്ന കാൾ ഒന്നും അറ്റൻഡ് ചെയ്യരുത് എന്ന് പറഞ്ഞതും അനിലിന്റെ കൈ അവളുടെ മുഖത്ത് പതിഞ്ഞതും ഒരുമിച്ചായിരുന്നു

പൊട്ടിക്കരഞ്ഞു കൊണ്ട് അനിത റൂമിലേക്ക് പോയി

നീ എന്തിനാട നാശം പിടിച്ചവനെ ആ കൊച്ചിനെ തല്ലിയത്

അമ്മയോട് ഞാൻ ഒരായിരം തവണ പറഞ്ഞതല്ലേ ഒരു മോഡേൺ കുട്ടിയെ കല്യാണം കഴിച്ചാൽ മതി എന്ന് അപ്പോ അമ്മക്കായിരുന്നില്ലേ നിർബന്ധം ഗ്രാമത്തിലെ കുട്ടിയാകുമ്പോൾ നല്ല മലയാളതനിമ ഉണ്ടാകും അടക്കവും ഒതുക്കവും ഒക്കെ ഉണ്ടാകും എന്ന്

അതിനിപ്പോ ഇവിടെ എന്താ ഉണ്ടായത്

എനിക്ക് ഒരുപാട് പെണ്കുട്ടികൾ ഫ്രണ്ട്‌സായിട്ട് ഉണ്ട് അതൊന്നും അവളെ ബോധ്യപ്പെടുത്തേണ്ട ആവശ്യം ഇല്ല

നിനക്ക് പറ്റുമെങ്കിൽ മാത്രം ഇവിടെ നിന്നാൽ മതി അല്ലെങ്കിൽ നിനക്ക് നിന്റെ വീട്ടിലോട്ട് പോകാം

രൂക്ഷമായി അവളെ ഒന്ന് നോക്കിയിട്ട് അവൻ പുറത്തേക്ക് പോയി

അമ്മേ ഞാൻ ……. അമ്മയെ കെട്ടിപിടിച്ചു അവൾ പൊട്ടിക്കരഞ്ഞു നീ എനിക്ക് മരുമോളല്ല എന്റെ മോള് തന്നെയാ ഏലാം ശരിയാകും ന്റെ കുട്ടി കരയണ്ട

തുച്ഛമായ വരുമാനത്തിൽ ജീവിക്കുന്ന ഗോവിന്ദന്റെ മൂന്ന് പെൺമക്കളിൽ മൂത്തവളായിരുന്നു അനിത

ആയിടക്കാണ് അവരുടെ ഒരു ബന്ധു വഴി അനിലിന്റെ വിവാഹ ആലോചന വരുന്നത്

നല്ല കുടുംബം കാണാനും തരക്കേടില്ലാത്ത ചെറുക്കൻ അങ്ങിനെ അവരുടെ വിവാഹം നാലാൾ അറിയുന്ന രീതിയിൽ കെങ്കേമമായി തന്നെ നടന്നു

ആദ്യരാത്രിയുടെ സ്വപ്നങ്ങളിൽ അവൾ അവനെയും കാത്തിരുന്നു

നേരം ഏറെ വൈകിയാണ് അവൻ മണിയറയിലെത്തിയത് നാലുകാലിൽ വരുന്ന അവനെ കണ്ടതും അവളുടെ കണ്ണുകളിൽ അറിയാതെ നനവ് പടരുന്നുണ്ടായിരുന്നു

വീഴാൻ പോയ അവനെ ഓടിച്ചെന്ന് അവൾ പിടിച്ചപ്പോൾ കയ്യെടുക്കേടി കുരുത്തംകെട്ടവളെ മദ്യ ലഹരിയിലായിരുന്ന അവന്റെ ദേഷ്യം ഇരച്ചു കയറി

അല്ല മോളെ ഇത് നിന്റെ ആദ്യത്തെ ആദ്യ രാത്രിയാണോ അവന്റെ ചോദ്യം കേട്ട് അവൾ തരിച്ചു നിന്നു എന്റെ ഒരുപാട് ആദ്യരാത്രി ഇങ്ങനെ കഴിഞ്ഞു പോയതാ

നാശം പിടിക്കാനായിട്ട് എന്റെ ജീവിതം ഇങ്ങനെ ആക്കിയപ്പോൾ നിനക്കും നിന്റെ വീട്ടുകാർക്കും സന്തോഷമായില്ലേ എന്റെ അമ്മയുടെ ഒറ്റ നിർബന്ധം അമ്മയെ എതിർക്കാൻ എനിക്ക് കഴിയില്ല

ആ ഒരൊറ്റ കാരണം കൊണ്ടാണ് നിന്റെ കഴുത്തിൽ ഈ താലി കിടക്കുന്നത്

എനിക് ഒരുപാട് പെണ്കുട്ടികളുമായിട്ട ബന്ധം ഉണ്ട് അവർക്ക് ഉള്ളതൊക്കെ തന്നേയല്ലേടീ നിനക്കും ഉള്ളു അതോ ഇനി നിനക്ക് മാത്രയിട്ട് വേറെ പ്രതേകത എന്തേലും ഉണ്ടോ ആവോ

ഭൂമി രണ്ടായി പിളരും പോലെ തോന്നി അവൾക്ക് അനിലിന്റെ സംസാരം കേട്ട് അവളുടെ ഹൃദയം തകർന്നു പോയി ഒന്ന് പൊട്ടികരയാൻ പോലും അവൾക്ക് ആ റൂമിൽ അവകാശം ഉണ്ടായിരുന്നില്ല

ദൈവമേ ….. എന്തിനാ ..എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്

ഒരുപാട് പ്രതീക്ഷകളോടെ സ്വന്തം മകളെ ഇറക്കിവിട്ട അച്ഛൻ ഇതൊക്കെ അറിഞ്ഞ തകർന്നു പോകും ആ പാവം ഒരു പൊട്ടികരച്ചിലോട് കൂടി അവൾ ബെഡിലേക് വീണു

നേരം വെളുത്തു ചായയുമായി വരുന്ന അവളെ അവൻ ദേഷ്യത്തിൽ ഒന്ന് നോക്കി മദ്യത്തിന്റെ ലഹരി ഇറങ്ങിയിരുന്നെങ്കിലും അവളോടുള്ള അയാളുടെ ദേഷ്യം ഇറങ്ങിയിരുന്നില്ല

മോള് ഇപ്പോ തന്നെ അടുക്കളയിലെ പണികളൊന്നും ചെയ്യണ്ട അതിനൊക്കെ അമ്മയില്ലേ ഇവിടെ ഇനി മുതൽ ഈ വീട്ടിലെ എല്ലാം നീ വേണം നോക്കി നടത്താൻ അവനെയും അവന് ഇത്തിരി മുന്കോപം ഉണ്ട് എന്റെ മോള് വേണം ഇനി അതൊക്കെ മാറ്റിയെടുക്കാൻ ഒരു ചിരിയോട് കൂടി ആ ‘അമ്മ അത് പറയുമ്പോൾ അവളുടെ മനസ്സ് നീറുകയായിരുന്നു

മകനെ ഇത്രത്തോളം സ്നേഹിക്കുന്ന നിഷ്കളങ്കമായ ആ അമ്മയോട് എങ്ങിനെ പറയും മകന്റെ ക്രൂരമായ സ്വാഭാവത്തെ പറ്റി നിസ്സഹായതയോടെ അവൾ ആ അമ്മയെ നോക്കി

വർഷം രണ്ടായി അവൾ ആ വീട്ടിൽ ജീവിക്കാൻ തുടങ്ങിയിട്ട് അയാളുടെ വേലക്കാരിയായിട്ട്

എനിക്കെന്റെ പേരകുട്ടിയെ കൊഞ്ചിച്ചിട്ട് വേണം എനിക് മരിക്കാൻ എന്ന് പറയുന്ന ആ അമ്മയോട് എങ്ങിനെ പറയും അനിലേട്ടൻ അറിയാതെ പോലും എന്റെ ശരീരത്തിൽ ഒന്ന് തൊട്ടിട്ടില്ല എന്ന്

ഓരോന്ന് ആലോചിക്കുന്നതിന്റെ ഇടക്കാണ് അവളുടെ നമ്പറിലേക്ക് അനിലിന്റെ കാൾ വരുന്നത്

ഇനിയെന്ത് പറയാനവോ ഈശ്വര വിളിക്കുന്നത് മടിചു മടിച്ചു കൊണ്ടാണെങ്കിലും അവൾ ആ കാൾ അറ്റൻഡ് ചെയ്തു

ഹല്ലോ… എന്താ ഏട്ടാ വിളിച്ചത്

ഹല്ലോ…..

ഇത് അനിലിന്റെ കൂട്ടുകാരൻ ആണ് അനിലിന് ചെറിയ ഒരാക്‌സിഡന്റ് പറ്റി നിങ്ങൾ ഒന്ന് പെട്ടന്ന് സിറ്റി ഹോസ്പിറ്റലിലേക് വരണം

ഞെട്ടലോടുകൂടിയാണ് കൂടിയാണ് അവൾ ആ വാർത്ത കേട്ടത് ഈശ്വര എന്റെ ഏട്ടൻ …. ഏട്ടനൊന്നും വരുത്തല്ലേ ദൈവമേ…

ഹോസ്പിറ്റലിലെത്തി ഐസിയുവിൽ കിടക്കുന്ന അവനെ കണ്ടതും അവളുടെ കണ്ണിൽ നിന്നും അറിയാതെ ഒരു തുള്ളി കണ്ണീര് വന്നു

ഡോക്ടർ ഇപ്പോ എങ്ങനെയുണ്ട് എന്റെ ഏട്ടന്…..

കൃത്യസമയത്ത് ഇവിടെ എത്തിച്ചത് കൊണ്ട് നമുക്ക് ജീവൻ രക്ഷിക്കാൻ പറ്റി…പക്ഷെ…..

എന്താ ഡോക്ടർ ഒരു പക്ഷെ…….

അനിലിന് നട്ടെല്ലിന് ക്ഷതം സംഭവിച്ചിട്ടുണ്ട് അത് കൊണ്ട് തന്നെ ഇനി എണീറ്റ് നടക്കുന്ന കാര്യം ബുദ്ധിമുട്ടാണ്

ഷോക്കേറ്റത് പോലെയാണ് അവൾ അതിനോട് പ്രതികരിച്ചത് തന്റെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങുന്ന കണ്ണീർ തുള്ളികൾ നിയന്ത്രിക്കാൻ അവൾക്ക് കഴിഞ്ഞില്ല

ഒരു മാസത്തെ ഹോസ്പിറ്റൽ ജീവിതം അവനെ പുതിയൊരു മനുഷ്യനാക്കിയിരുന്നു

വീട്ടിലെത്തിയ ശേഷം

ആരോടും ഒന്നും മിണ്ടാതെ എപ്പോഴും എന്തൊക്കെയോ ആലോചിച്ചിരിക്കുന്ന അവനെയാണ് പിന്നീടവർക്ക് കാണാൻ കഴിഞ്ഞത്

കുറ്റബോധം കൊണ്ട് അവളോടൊന്ന് മിണ്ടാൻ പോലും അവന് കഴിഞ്ഞില്ല

യാതൊരു അറപ്പും മടിയും കൂടാതെ തന്റെ മലവും മൂത്രവുമെല്ലാം നേരെയാക്കുന്ന അവളെ കണ്ടപ്പോൾ അവന് നിയന്ത്രിക്കാൻ പറ്റിയില്ല…..

അനിതെ…..

എന്താ ഏട്ടാ……

ഇത്രയൊക്കെ നിന്നെ വേദനിപ്പിച്ചിട്ടും നിനക്ക്‌ എന്താ അനിതെ എന്നോട് ഒരു വെറുപ്പും ഇല്ലേ…….

ഏട്ടൻ എന്റെ കഴുത്തിൽ താലി കെട്ടിയ എന്റെ ഭർത്താവല്ലേ…. ഏട്ടൻ എന്ത് തെറ്റ് ചെയ്താലും എനിക്കെന്റെ ഏട്ടനോട് സ്നേഹം മാത്രേ ഉള്ളു ഭർത്താവിന്റെ സുഗത്തിലും ദുകത്തിലും കൂടെ നിൽക്കേണ്ടത് ഒരു ഭാര്യയുടെ കടമയല്ലേ അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു

എന്റെ ഏട്ടൻ കെട്ടിയ ഈ താലിയാണ് ഈ നാലു ചുമരുകൾക്കുള്ളിലും എനിക്ക് ആശ്വാസവും സ്നേഹവും സംരക്ഷണവും നൽകിയത് ഇത്രയേറെ വാചലമായി അവളെ അവൻ കണ്ടിട്ടില്ലായിരുന്നു. അതിന് അവൻ അവസരം കൊടുത്തിട്ടില്ല എന്നതായിരുന്നു സത്യം

സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഉപേക്ഷിച്ച് തനിക്കും തന്റെ കുടുബത്തിനും വേണ്ടി ജീവിക്കുന്ന തന്റെ ഭാര്യ….

കടലോളം ദുഃഖം മനസ്സിലിലൊളിപ്പിച്ചു വെച്ച് അഭിമാനത്തോടെ ജീവിക്കുന്ന ഭാര്യയുടെ കണ്ണിൽ നോക്കിയാൽ കാണാം കണ്ണീരിന്റെ നേർത്ത നനവ്…

മനസ്സിൽ ഒരായിരം തവണ അവളോട് മാപ്പ് പറയുമ്പോഴും തന്നെ നോക്കി ചിരിക്കുന്ന അവളുടെ മുഖത്ത് സ്നേഹത്തിൽ പൊതിഞ്ഞ ആദ്യ ചുംബനം നൽകിയപ്പോൾ അവൻ അറിയുകയായിരുന്നു ഭാര്യ എന്ന പുണ്യ ജന്മത്തെ കുറിച്ച്…….

ശുഭം

രചന :- Ismayil Islu‎‎‎-

Leave a Reply

Your email address will not be published. Required fields are marked *