മധുര പ്രതികാരം…

രചന: ഫർസാന .എം

ഇക്കയുടെ വീട്ടിലെ എൻ്റെ ആദ്യത്തെ രാത്രിയാണ് ഇന്ന് . അതെ ഞങ്ങളെ ആദ്യരാത്രി. നിക്കാഹ് മുമ്പേ കഴിഞ്ഞത് കൊണ്ട് പകൽ ഒന്നു രണ്ടു തവണ ഇക്കയുടെ കൂടെ വീട്ടിൽ വന്നിട്ടുണ്ട്.

കല്ല്യാണത്തിരക്കും ഒച്ചപ്പാടും ബഹളവും ആൾക്കൂട്ടവുമെല്ലാം ഒതുങ്ങിയപ്പോയേക്കും മണി പത്തായി.ഭക്ഷണം കഴിക്കലും ക്ലിനിങ്ങും കഴിഞ്ഞ് എല്ലാവരും സംസാരിച്ചിക്കുകയാണ്….. പുതുപ്പെണ്ണായത് കൊണ്ട് ഇന്ന് എനിക്ക് ഒരു പണിയും ഇല്ല …. ഇക്ക കുറച്ച് മുന്നേ റൂമിൽ കയറി. താത്തമാർ സംസാരിച്ചിരിക്കുന്നിടത് നാണിച്ച് അവർ സംസാരിക്കുന്നത് ഒന്നും മനസ്സിലാവാതെ ചമ്മി നിൽക്കുന്ന എന്നോട് മോൾ പൊക്കോ എന്ന് ഉമ്മ പറഞ്ഞപ്പോൾ… ”ബഷീർ മോൻ അവിടെ സ്വപ്നങ്ങൾ കൊണ്ട് ചില്ലുകൊട്ടാരം പണിത് കത്തിരിക്കുന്നുണ്ടാക്കും…. അതൊക്കെ ഒന്ന് പോയി പൊളിച്ച് കൊടുക്ക് ൻ്റെ പൊന്നാര മിന്നുവേ” ജിനുത്ത ഒന്നു ആക്കി ച്ചിരിച്ച് കൊണ്ടു പറഞ്ഞു. ആദ്യമേ ചമ്മിയിരിക്കുന്ന ഞാൻ ആകെ അടിയിൽ പോയി ….. കൗണ്ടറടിക്കാൻ ആഗ്രഹം ഒക്കെ ഉണ്ട് …. ഫസ്റ്റ് ഇംമ്പ്രഷൻ കളയണ്ടാ വിചാരിച്ചു മൗനം സമ്മതം എന്ന മട്ടിൽ റൂമിലേക്ക് തിരിഞ്ഞു …

******** വാതിൽ തുറന്നിട്ട റൂമിലേക്ക് ഞാൻ മെല്ലെ കയറി:… ആദ്യ രാത്രിയിൽ മധുവിധു നുകരാൻ ഇക്ക എന്നെ കാത്ത് കട്ടിലിൽ കുശനൊക്കെ മടിയിൽ വെച്ച് ഇരിക്കുകയായിരിക്കും എന്ന് വിചാരിച്ച എനിക്ക് തെറ്റി…. ആദ്യരാത്രിയിൽ ഇങ്ങനെ റൂമിൽ അണ്ടി പോയ അണ്ണാനെ പോലെയിരിക്കുന്ന മനുഷ്യനെ ഞാനിത് ആദ്യമായിട്ട് കാണുകയാണ്…. ഡോർ ലോക്ക് ചെയ്ത് ഞാൻ ഇക്കയുടെ അടുത്തേക്ക് ചെന്നു…. എന്നെ കണ്ടതും ഇക്ക ചിരിച്ചു നോർമലാവാൻ പാടുപെടുന്നത് സൈക്കളിൽ നിന്ന് വീണ ചിരിയിൽ നിന്നും ഞാൻ വായിച്ചെടുത്തു…. “വൈക്കുന്നേരം മുതൽ ഞാൻ ശ്രദ്ധിക്കുന്നുണ്ട്…. ഇക്കാൻ്റെ മുഖത്ത് എന്തോ ഒരു മ്ലാനത.. എന്താ ഇക്കാ ഇങ്ങൾക്ക്……” ഇക്ക ഇങ്ങോട്ട് എന്തേലും പറയുന്നതിന്ന് മുമ്പ് ഞാൻ അങ്ങോട്ട് ചോദിച്ചു. “ഒന്നുല്ല്യടീ… എന്തോ ഒരു എടങ്ങേറ് മനസ്സിൽ ….” “അതെന്ത ഇനിയങ്ങോട്ട് എന്നെ ഇവിടയും സഹിക്കണം എന്നാലോചിട്ടാണോ.. ?” “ഒന്ന് പോയെ പെണ്ണേ… ഫസ്റ്റ് നൈറ്റല്ലെ… ചളിയുടെ അളവ് ഇന്നേലും ഇത്തിരി ക്കുറച്ചുടേ….” ചിരി ഫിറ്റ് ചെയ്ത് കൊണ്ട് പറഞ്ഞു ..

എന്തൊക്കെയോ മനസ്സിനുള്ളിൽ പിടിച്ചുകെട്ടാൻ പാടുപെടുന്നത് മനസ്സിലാക്കാൻ എനിക്ക് അധികം സമയമൊന്നും വേണ്ടി വന്നില്ല… രണ്ടു വർഷമായില്ലേ ഇക്കയുടെ കൂടെ കൂടിയിട്ട്…. ഇത്രയൊക്കെ ആയിട്ടും ഇതുപോലെ ഒരിക്കൽ പോലും ഞാൻ ഇക്കാനെ കണ്ടിട്ടില്ല … ആദ്യ രാത്രി കൊളമാക്കണ്ടാന്ന് വിചാരിച്ച് ഞാൻ കുത്തി കുത്തി ചേദിക്കാൻ പോയില്ല….. വെറുപ്പിക്കാൻ സമയമുണ്ടല്ലോ😉😉…. ഇക്ക ബാത്ത് റൂമിൽ പോയി വുളൂഹ് എടുത്തു വന്നു…. എന്നോടും വുളൂഹ് എടുക്കാൻ പറഞ്ഞു.. രണ്ടു റക്കഅത് സുന്നത്ത് നിസ്ക്കാരത്തെ സാക്ഷിയാക്കി എൻ്റെ തലയിൽ കൈ വെച്ചു ദിക്റും ചൊല്ലി ഞങ്ങളുടെ ദാമ്പത്ത്യ ജീവിത്തിൽ ബർക്കത് ചൊരിയാൽ പ്രാർത്ഥിച്ചു. രണ്ട് ദിവസമായി ശരിക്കൊന്ന് ഉറങ്ങിയിട്ട്…. ഒരു റെസ്റ്റും കിട്ടിയിട്ടില്ല…. സംസാരിത്തിനിടയിൽ പതിയെ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു. രാത്രി ഏറെ വൈകിയിട്ടും ഇക്ക ഉറങ്ങിയിട്ടില്ല.. തിരിഞ്ഞും മറിഞ്ഞും കിടക്കുന്നുണ്ട്… ഇടക്ക് ഫോൺ എടുത്ത് നോക്കുന്നുണ്ട്…. കർട്ടൺ വലിച്ച് പുറത്തോക്ക് നോക്കുന്നുണ്ട്….എന്തോ അസ്വാഭാവികത തോന്നി കുറേ ക്ഷമിച്ചു നിന്നു ഇനിയും വയ്യന്ന മട്ടിൽ രണ്ടും കൽപ്പിച്ച് എണീറ്റു ലൈറ്റ് ഓൺ ചെയ്തു.

എന്ത ഇക്കാ ഇങ്ങൾക്ക്? കുറെ നീ നേരമായല്ലോ….എന്താ പറ്റിയത്….??

എനിക്ക് അറിയില്ല മിന്നു…എന്തോ ഒരു അശ്വസ്ഥത….മനസ്സിൽ എന്തോ ഒരു കുറ്റബോധം…..ഒന്നും വേണ്ടി ഇല്ലായിരുന്നു എന്നൊരു തോന്നൽ….

ഇക്ക പറഞ്ഞു നിർത്തിയാപ്പോയീകും എന്റെ കൈകാലുകൾ വിറക്കാൻ തുടങ്ങി…കണ്ണിൽ ഇരുട്ടു കയറി… എ സി യുടെ തണുപ്പിലും ഞാൻ നിന്നു വിയർക്കാൻ തുടങ്ങി…. നികാഹ് കഴിഞ്ഞത് മുതൽ നങ്ങൾ എല്ലാം പരസ്പരം ഷെയര് ചെയ്യാറുണ്ട്…പക്ഷേ ഇപ്പൊ ഇക്ക എങ്ങനെ പറഞ്ഞപ്പോൾ എനിക്ക് എന്തോ…ഇക്ക എന്നോട് എന്തോ മറച്ചു വെച്ച പോലെ ഒക്കെ തോന്നി..ഇല്ല…എന്റെ ഇക്ക എങ്ങനെ ചെയ്യില്ല…

ഉള്ള ധൈര്യം വെച്ച് ഞാൻ ചോദിച്ചു… എന്താ ഇക്ക ഇപ്പൊ അങ്ങനെ പറയുന്നെ….എന്തിനാ കുറ്റബോധം….ഇക്ക എന്താ എന്നോട് ചെയ്തത്….എന്താ ഇക്ക എന്നോട് മറച്ചു വെക്കുന്നത്…. ഇക്കാക്ക് കല്ല്യാണത്തിന് സമ്മദ്ധമല്ലേനോ…

ഒറ്റ ശ്വാസത്തിൽ ചോദിച്ചു നിർത്തി..

എന്റെ ചോദ്യം കേട്ട് ഇക്ക എന്റെ കണ്ണിൽ തന്നെ നോക്കുന്നുണ്ട്….

മിന്നുന് തോന്നുന്നുണ്ടോ മിന്നൂന്‍റെ ഇക്ക മുന്നൂനോട് എന്തേലും മറച്ചു വെച്ചിട്ടുണ്ട് എന്ന്…

ഇല്ല…പക്ഷേ ഇപ്പൊ ഇക്കന്റെ ഓരോ പ്രവൃത്തി കാണുമ്പോള്‍ എന്തൊക്കെയോ ഒരു….. ഞാൻ പറഞ്ഞു നിർത്തി… ഞാൻ വല്ലാതെ ആലോചിച്ച് കാട് കയറുന്നത് കൊണ്ടാവാം ഇക്ക പറഞ്ഞു തുടങ്ങി…

മിന്നുവേ…ഇക്ക പറഞ്ഞീലേന്നേ കല്ല്യാണത്തിന് എനിക്ക് മുട്ടൻ പണി കിട്ടും…. ചെക്കൻമാർ ഒക്കെ ഫുൾ സെറ്റാണ്….

ആഹാ.. ഇക്ക പറഞ്ഞീനു… സാദിഖിൻ്റെ കല്ല്യാണത്തിന് കൊടുത്തതൊക്കെ തിരിച്ചു കിട്ടാനുള്ള ആദ്യത്തെ കല്ല്യാണമാണ് നമ്മളുടേത് … സാദിഖിൻ്റെ വെറും ട്രയൽ മാത്രമായിരുന്നു എന്നൊക്കെ…

ഹം…. മിന്നൂന്ന് അങ്ങനെ എന്തേലും ഫീൽ ചെയ്തോ …?

ഇല്ല ഇക്ക.. ഞാൻ നല്ലോണം ശ്രദ്ധിച്ചിരുന്നു…. വെള്ളം തന്നപ്പോയും കേക്ക് കട്ട് ചെയ്തപ്പോയുമൊക്കെ …

അതെ മിന്നു… ആലോചിക്കുമ്പോൾ എന്തോ ഒരു നോവ്…. ഞാൻ ഇന്നലെ മുതൽ പണി പ്രതീക്ഷിച്ചിരുന്നു…. പക്ഷേ എല്ലായിടത്തും അവർ എനിക്കൊപ്പമായിരുന്നു…. നിനക്കറിയോ സാദിഖിൻ്റെ കല്ല്യാണത്തിന് ഹോസ്റ്റലിൽ നിന്ന് അവൻ കുളിച്ച് അണ്ടയർ വെയർ മാത്രം ഇട്ട് പുറത്തിറങ്ങിയപ്പോൾ എടുത്ത പിക്കായിരുന്നു വെഡ്ഡിങ് വിശഷിൻ്റെ ഫ്ലക്സിൽ അടിച്ചത് പക്ഷേ എൻ്റെതിലോ…..ഞാൻ എടുത്തതിൽ വെച്ച് ഏറ്റവും ഉഷാറായ എനിക്കേറ്റവും ഇഷ്ടപ്പെട്ട പിക്കും. മുത്തുവിൻ്റെ വീട്ടിൽ നിന്നും പടക്കം പൊട്ടിച്ചും, സൗണ്ട് ബോക്സ് കണക്റ്റ് ചെയ്ത് ഡി.ജെ പാട്ടിട്ടും അവിടെ ആകെ ബഹളം വെച്ച് സീൻ ആക്കിയിരുന്നു.. കാർണവന്മാർ എന്തൊക്കെയോ ചൊറിയുന്നുണ്ടായിരുന്നു അത് കൊ കണ്ടപ്പോൾ ഞങ്ങൾക്ക് ഹരം കൂടി… . കളർ സ്മോക്ക് കത്തിച്ചും , സ്പ്രേ ചെയ്തും അവരെ രണ്ടു പേരേയും ആകെ ലുക്ക് മാറ്റിയിരുന്നു…. ”ഓൻ്റെ ഉപ്പയുണ്ടേൽ ഈ കോമാളിത്തരം ഒന്നും നടക്കുലേന്നു” എന്ന് പറയിപ്പിച്ച്, ഒരേ സമയം മരിച്ച് പോയ അവൻ്റെ ഉപ്പയേയും, ഉപ്പ ഇല്ലാഞ്ഞിട്ടും പൊന്നു പോലെ വളർത്തി വലുതാക്കിയ ഉമ്മയോയും ഞങ്ങൾ കണ്ണീർ കുടിപ്പിച്ചു. മുത്തുവും അവനും കാറിൽ കയറിയിടത്ത് നിന്ന് ഇറക്കി കുറച്ച് നടത്തി ഓട്ടേറിക്ഷയിൽ ആണ് ഹാളിലേക്ക് കൊണ്ട് വന്നത്, ഹാളിൽ എത്തി മുത്തൂൻ്റെ കൂടെ സ്റ്റേജിൽ ഇരിക്കുന്ന അവനെ താഴേക്കിറക്കി പിന്നെ സ്റ്റേജിൽ കയറാൻ സമ്മതിച്ചില്ല… ഒരൊറ്റ Couple പിക്ക് പോലും സ്റ്റേജിൽ വെച്ച് എടുത്തിട്ടില്ല അവർ….. എല്ലാം കഴിഞ്ഞ് വീട്ടിൽ പോയപ്പോയും വെറുതെ വിട്ടില്ല…. കട്ടിലിൽ നിന്ന് ബെഡ് മാറ്റി പകരം ഓലപായ വിരിച്ചു, ബ്ലേങ്കറ്റിന് പകരം പുള്ളി തുണി വിരിച്ചു, പില്ലോക്ക് പകരം പില്ലോ കവറിൽ തുണി നിറച്ച് ചാക്കുന്നൂൽ കൊണ്ട് കെട്ടി, ഫൈബർ കർട്ടൺ ഊരി പഴയ തട്ടം വെച്ച് ജനവാതിൽ മറച്ചു……. നല്ല സ്റ്റാൻഡേർട്ലുക്ക് ഉണ്ടായിരുന്ന റൂമിനെ ഒരു റെസ്റ്റിക്ക് ലൂക്കാക്കി മാറ്റി. ഹാളിൽ നിന്നും തിരിച്ചു പോയപ്പോൾ മുത്തൂൻ്റെ കുറച്ച് റിലേറ്റീവ്സ് വീട് കാണാൻ വന്നിരുന്നു .. അതു കൂടെയായപ്പോൾ ഒന്നൂടെ ഹാപ്പിയായി…. കഷ്ടപ്പെട്ട് എരപ്പാക്കിയ റൂം എല്ലാവരും കണ്ടല്ലോ…. അതൊന്നും പോരാഞ്ഞിട്ട് രാത്രി അവരുടെ റൂമിൽ പബ്ജി കളിച്ച് ;ഒരു ദിവസം അവിടെ തങ്ങി പിറ്റേ ദിവസമാണ് വീട്ടിലേക്ക് തിരിച്ചത്…. പക്ഷേ എനിക്കോ😌😌😞😞….. ഇതു പോലെ ഒക്കെ അവർ തിരിച്ചു ചെയ്തിരുന്നേൽ എനിക്കിത്ര സങ്കടമുണ്ടാവില്ലായിരുന്നു….. ഞാനും നീയും വന്ന കാർ പോലും അവർ തടഞ്ഞിട്ടില്ല …. ഒന്നും വേണ്ട ഒരു സ്നോ സ്പ്രേ പോലും അവർ അടിച്ചിട്ടില്ല ….

ഇക്ക അങ്ങനെ നിർത്താതെ എന്തൊക്കെയോ പറയുന്നുണ്ട്…. പക്ഷേ ഇതൊന്നും എനിക്ക് പുതുമയുള്ളതല്ല … സാദിക്കാൻ്റെ കല്യാണം കഴിഞ്ഞ അന്ന് ഇതെല്ലാം എന്തോ എവറസ്റ്റ് കീഴടക്കിയവൻ്റെ മട്ടിലായിരുന്നു പറഞ്ഞിരുന്നത്…. എന്നാൽ അതേ സംഭവം തന്നെ ഇന്ന് കണ്ണിൽ വെള്ളം നിറച്ച് കൊണ്ടിക്ക പറയുമ്പോൾ ഇമവെട്ടാതെ ആദ്യമായ് കേൾക്കുന്ന പോലെ കേട്ടിരുന്ന് പോയി.

സമയം രണ്ടോടണ്ടുത്തു ….. ഇക്ക ഫോണെടുത്ത് സാദിഖിനെ വിളിച്ചു. വിളിച്ച പാടെ അവൻ ഫോൺ എടുത്തു… എന്താ പുയാപ്ലേ ഉറങ്ങിയിലെ….? അബു ആണ്‌ ചോദിച്ചത്… അവർ എല്ലാവരും ഒരുമിച്ചാണ് എന്ന് മനസ്സിലായത് കൊണ്ടാവാം ഇക്ക ലൗഡ് സ്പീക്കർ ഓൺ ചെയ്തു. ഇക്ക ഒന്നും മിണ്ടാഞ്ഞിട്ടാവണം മുൻഷിദും തസ്ലീമും എല്ലാം മാറി മാറി ഹലോ ഹലോ പറയുന്നുണ്ട്… “എന്താ ബഷീറെ അനക്ക് ഉറക്കം ഒന്നും ഇല്ലേ ഇന്ന്…. ” തസ്ലീം ആണ്. ഇല്ലടാ …. എന്തോ കിടന്നിട്ട് ഉറക്കം വരുന്നില്ല അതാ നിങ്ങളെ വിളിച്ചത് . “ഇത് ഇപ്പോ എന്താ കഥ…. ഫസ്റ്റ് നൈറ്റിൻ്റെ വില നന്നായി അറിയുന്നത് കൊണ്ടാണ് ഇവർ നിൻ്റെ റൂമിൽ കിടക്കണം എന്ന് പറഞ്ഞിട്ടും സമ്മതിക്കാതെ ഞാൻ എൻ്റെ റൂമിൽ ഇവരെ ലോക്ക് ചെയ്തത്……… ആലോചിക്കുമ്പോൾ ഇപ്പോഴും ഒരു പിടച്ചിലാണ് എടാ മനസ്സിൽ …. ഒരു പാട് പ്രതീക്ഷയോടെ എൻ്റെ കൂടെ ജീവിക്കാൻ വന്ന എൻ്റെ മുത്തു എൻ്റെ വീട്ടിൽ ആദ്യം ഉറങ്ങിയത് എൻ്റെ ഉമ്മാൻ്റെ കൂടെയാണ്, ഉറങ്ങി എന്ന് പറയാൻ പറ്റില്ല, കിടന്ന് നേരം വെളുപ്പിച്ചത്. ജീവിതത്തിൽ ഒരിക്കൽ മാത്രം അനുഭവിക്കുന്ന ആ അനുഭൂതി നിനക്കെങ്കില്ലും കിട്ടിക്കോട്ടെ എന്ന് വിചാരിച്ചാണ് ഇവരെ ഇവിടെ പിടിച്ച് നിർത്തിയത്…. അപ്പോഴേ….. നീ ഈ വിലപ്പെട്ട സമയം ഞങ്ങളെ വിളിച്ച് നേരം കളയുവാണോ പൊട്ടാ….” സാദിഖാണ്.

“എട, അന്ന് അത് ……” ഇക്ക കഷ്ടപ്പെട്ട് എന്തൊക്കെയോ പറയാൻ തുന്നിയുന്നുണ്ട്.

“പോട്ടെടാ… എൻ്റെതോ പോയി…. നിങ്ങളെങ്കിലും എൻജോയ് ചെയ്യ്…. ഇന്ന് ഇല്ലേൽ പിന്നെ ഒരിക്കലും തിരിച്ച് കൊടുക്കാൻ പറ്റാത്ത നിമിഷങ്ങളിൽ ഒന്നാണ് ഇതൊക്കെ….. നീ പൊളിക്ക് മുത്തേ… all the Best .”

സാദിഖ് ഫോൺ കട്ട് ചെയ്തു.ഇവർക്കിടയിൽ ഇത്രയും ഫോർമാലിറ്റി ഇതാദ്യമായിട്ടാണ്…. അത്ര വല്യ സീൻ ഒന്നും ഇല്ലഞ്ചിട്ടും ഇക്ക കൂടെ ഉണ്ടായിട്ടും എനിക്ക് ഇത്ര ഇടങ്ങേർ ഉണ്ടെങ്കിൽ അന്നതെ രാത്രി മുത്തുവിന്റെ അവസ്ഥ എന്തായിരുന്നു….പാവം ഉണ്ട്…

നിശബ്ദത തട കെട്ടി നിൽക്കുന്ന നങ്ങളുടെ ഇടയിലേക്ക് ഒരു ഇടി തീ പോലെ വാതിൽ ആരൊക്കെയോ ഉച്ചത്തിൽ മു ട്ടാൻ തുടങ്ങി …ഇക്ക വേഗത്തിൽ എണിച്ച് പോയി വാതിൽ തുറന്നു…. ആ കാഴ്ച കണ്ടതും ഞങ്ങൾ അന്തംവിട്ടു അങ്ങോട്ടും ഇങ്ങോട്ടും നോക്കി…. ഹാളിലെ ലൈറ്റ് എല്ലാം ഓഫ് ആണ്.സീലിങ്ങിലെ ലെഡ് ലൈറ്റ് മാത്രം കത്തുന്നുണ്ട്…വാതിൽ തുറന്നു പുറത്ത് കിടക്കാൻ പറ്റാത്ത വിധത്തിൽ വതിലിനോട് ചേർന്ന് ഒരു ടേബിൾ ഇട്ടിട്ടുണ്ട്…ടേബിൾ nte സൈഡ് മൊത്തം എൽ ഈ ഡി ബൾബ് കൊണ്ട് അലങ്കരിച് അതിൽ Happy married life bashi and minnu എന്നെഴുതിയ വലിയ ഒരു cake um വെച്ചിട്ടുണ്ട്….പെട്ടെന്ന് രണ്ട് സൈഡിൽ നിന്നും പോപ് പൊട്ടിച്ച് എല്ലാവരും കൂടെ wish you happy married life എന്ന് പാടിക്കൊണ്ട് ഞങ്ങളെ വിഷ് ചെയ്തു… പ്രതീക്ഷിക്കാതെ കിട്ടിയതായത് കൊണ്ടാവാം കണ്ണിൽ ഇരുട്ട് കയറിയിട്ട് ആരെക്കെ അവിടെയുള്ളതെന്ന് മനസ്സിലാക്കാൻ പറ്റുന്നില്ല …. ആരോ പോയി ലൈറ്റ് ഇട്ട് കേക്ക് മുറിക്കാൻ കത്തി തന്നു. ലൈറ്റ് ഇട്ടതും ഇക്കയും ഞാനും എല്ലാവരേയും മാറിമാറി നോക്കി, സാദിനേയും ടീംസിനേയും കണ്ടപ്പോയാണ്ട് ഇക്കയുടെ മുഖത്തും എല്ലാവരുടേയും പോലെ സന്തോഷം വന്നത്…… അവരെ കണ്ട ആകാംഷയിൽ ടേബിൾ നീക്കി പുറത്ത് കിടക്കാൻ ശ്രമിച്ച ഇക്കയോട് അവർ ” എന്ത് പ്രഹസനാണ് മോനേ ഇത്…. ഇയ്യാദ്യം ആ കേക്ക് മുറിച്ച് ഓരോ കഷ്ണം തിന്ന് റൂമിൽ കേറി ഇങ്ങളെ ബാക്കി പണി എന്താന്ന് വെച്ചാൽ ചെയ്യി, എന്നിട്ട് വേണം ഞങ്ങൾക്ക് ഈ കേക്കൊന്ന് തീരുമാനമാക്കാൻ😋😋

ഒരു ടേബിലിന്റെ രണ്ട് വശത്തയിരുന്ന് ഇന്ത്യയും പാകിസ്ഥാനും പോലെ അവർ കേക്ക് മുറിച്ച് വാതിൽ അടകുന്നത് വരെ അംഗം വെട്ടി…..

അതെ…. ചില മധുര പ്രതികാരങ്ങൾ അങ്ങനെയാണ്… അനുഭവിച്ചവന് അതേപടി തിരിച്ചു നൽകാൻ കഴിയില്ല… അത് ചങ്കിലെ ചോരയായ കൂട്ടുക്കാരനാണേൽ പ്രത്യേകിച്ചും……… പലപ്പോഴും പ്രതീക്ഷിക്കാത്ത പ്രതികരണങ്ങൾ കൊണ്ട് അത്ഭുതപ്പെടുത്തുന്നതാണ് സൗഹൃദം…… !!! ഇഷ്ടമായെങ്കിൽ ലൈക്ക് കമന്റ് ചെയ്യൂ..

രചന: ഫർസാന .എം

Leave a Reply

Your email address will not be published. Required fields are marked *