മഹിയേട്ടൻ വേറേ പെണ്ണിനെ കെട്ടുന്നത് ആലോചിക്കാൻ വയ്യാ, തിരിഞ്ഞ് മറഞ്ഞു കിടന്നു ഉറക്കം വരുന്നില്ല…

രചന: മഞ്ചാടിമുത്ത്

“” ഇങ്ങക്ക് എന്നേ ഇഷ്‌ടല്ലെ””” ചന്ദന കൂറി പൂശിയ പാടവരമ്പിൽ നിന്ന് കൊണ്ടു മഹിയേട്ടനോട് അത് ചോദിച്ചപ്പോൾ ഏട്ടൻ എന്നേ ഒന്ന് നോക്കി പാടത്തെ ചേറിൽ കൂട്ടി വെച്ചിരിക്കുന്ന ഞാറിന്റെ കെട്ട് വീണ്ടും അഴിച്ച് ഒരു കൊടി ഞാറ് ചേറിലേക്ക്‌ പുഴ്ത്തി വെച്ചു… ഒന്നു മിണ്ടാതെ എന്നെ ഒരു നോട്ടം നോക്കി….

എനിക്ക് അങ്ങോട്ട് തരിച്ച് കയറി…

“” ഇങ്ങൾ ഞാൻ പറയുന്നത് കേൾക്കുന്നില്ലെ ..””

“”ആഹാ ഇണ്ട്. .. എന്നും കേൾക്കുന്നതല്ലേ .. നീ പറയുന്നതിൽ വലിയ പുതുമ ഒന്നുല്ല്യ…””

“”ഇങ്ങക്ക്‌ എന്നെ ഇഷ്‌ടല്ലെ “””

“”കുഞ്ഞേ….നീ ഇപ്പോഴും പേനയും ബുക്കും കൊണ്ട് നടക്കണ പ്രായമല്ലേ ജീവിതം പഠിക്കാൻ ഇനി കൊറേണ്ട് … ഇപ്പോ ജാനി കുഞ്ഞ് പറയുന്ന ഇഷ്‌ടം അന്ന് വെറും പൊട്ടത്തരമായി തോന്നു ട്ടോ” എന്റെ മാറിൽ മറച്ച് വെച്ചിരിക്കുന്ന പുസ്തകത്തിലേക്ക് ഒന്ന് നോക്കി മഹിയേട്ടൻ വീണ്ടും ഞാറ് നടാൻ തുടങ്ങി … ഇക്ക് ദേഷ്യം വന്ന്…..

“””അതെ മഹിയേട്ടാ ഞാൻ കുഞ്ഞ് ഒന്നുമല്ല… ഇക്ക് ഒരു കുഞ്ഞാവാൻ കഴിവായി ന്നു പറഞ്ഞ് നാട്ടുകാർക്കും കുടുംബക്കാർക്കും എന്റെ അമ്മ സദ്യ കൊടുത്താണ് ഇങ്ങളും വന്ന് ഒരു ഇല ചോറു തിന്നതല്ലെ… അന്ന് ഇങ്ങള് വാങ്ങി തന്ന മഞ്ഞ പട്ടുപാവട പോലെ ഇങ്ങള് ഒരു കല്യാണ പുടവ വാങ്ങി തന്നാ മതി …. “”

“എൻെറ കുഞ്ഞേ ഒന്ന് പോവാൻ നോക്ക്‌ നേരം ഇരുട്ടി തുടങ്ങി.. കല്യാണി അമ്മായി ജാനി കുഞ്ഞിനെ കാണാതെ പേടിക്കും വേഗം പോകാൻ നോക്ക്… നല്ല മഴക്കാർ . . ആകാശം ഇരുണ്ട് കൂടി യിട്ടുണ്ട് ….””ആകാശത്തേക്ക് നോക്കി മഹിയേട്ടൻ അത് പറഞ്ഞപ്പോൾ .. ഞാൻ ചീറി കോട്ടി അവിടെ തന്നെ നിന്നു…

“” കുഞ്ഞേ പോവാൻ നോക്ക്…””

“”ഒരു കുഞ്ഞ്… ഹും””

“ഇങ്ങക്ക് എന്നേ ഇഷ്ടല്ലെ…””

“” കുഞ്ഞിന് പറഞ്ഞ മനസ്സിലാവില്ലെ. മഴ വരുമ്പോഴേക്കും കുഞ്ഞ് വീട് കയറാൻ നോക്ക്. ….””

“”ഇങ്ങള് എന്നേ ഇഷ്‌ടാന്നു പറയാതെ ഞാ‍ൻ പോവില്ല.. നോക്കിക്കോ ഇങ്ങള്….”” പെരുവിരൽ കൊണ്ട് ചെളി ചുഴ്ന്നെടുത്ത് കൊണ്ട് അവിടെ തന്നെ നിന്ന്… എന്നിട്ട് ഇടയ്ക്ക് കള്ള നോട്ടം നോക്കി…””

“”ജാനി കുഞ്ഞേ നഖത്തിനുള്ളിൽ ചെളി കയറും … ” ഞാറ് നട്ട് കൊണ്ട് മഹിയേട്ടൻ പറഞ്ഞു…

“” അപ്പോ ഇങ്ങള് ഒരീസം മുഴുവനും ഈ ചെളിയിൽ അല്ലേ നിൽക്കുന്നേ.. “”

“”ഞാൻ കർഷനാണ്‌ … കർഷകൻ ചേറിലും മണ്ണിലും തന്ന്യാ

“”ഞാൻ ആ കർഷകന്റെ പെണ്ണാണ് …””

“”അത് നീ തീരുമാനിച്ചാ മതിയോ “”

“” ആഹ മതി….”” ഭൂമിയിലേക്ക് മഴ വീണ്…. ..

“”ജാനി കുഞ്ഞേ വീട്ടിലേക്കു ഓടി പോ ….”” പാടത്തിനപ്പുറം കാണുന്ന വീട്ടിലേക്ക് നോക്കി കൊണ്ട് മഹിയേട്ടൻ പറഞ്ഞു

“”ഞാൻ പോവില്ല …””

“”പുസ്തകം എല്ലാം നനഞ്ഞു കേട് വരും പനി പിടിക്കും…””

“”ഇങ്ങള് എന്നെ ഇഷ്ടാണെന്ന് പറയാതെ ഞാൻ പോവില്ല .. ഇങ്ങക്ക് എന്റെ വാശി അറിയുന്നതല്ലേ….”മഴ കൊണ്ട് വിറച്ച് കൊണ്ട് പറഞ്ഞു.. പാടത്തു നിന്ന് മഹി യേ ട്ടൻ. കയറി വാഴ ത്തോട്ടത്തിൽ നിന്ന് ഒരു നീളൻ ഇല എടുത്തു കൊണ്ട് എന്നെ വിളിച്ചു “”ജാനി കുഞ്ഞേ ഇവിടെ വാ …..”” “”ഇല്ല””” ഒരു വാഴയിലയും തലക്ക് മുകളിൽ പിടിച്ച് കൊണ്ട് മഹിയേട്ടൻ വീണ്ടും എന്നെ വിളിച്ചു..

“”ഇല്ല..ഞാൻ വരില്ല .. എന്നെ ഇഷ്‌ടാന്ന്‌ പറ …..”” “”ഇൗ പെണ്ണ്….””അതും പറഞ്ഞു മഴത്തുള്ളികൾക്ക്‌ തടസ്സായി എന്റെ തലയുടെ മുകളിൽ വഴയിലയും പിടിച്ച് കൊണ്ട് .മഹിയേട്ടൻ എന്റെ അരികിൽ വന്നു നിന്നു… നീളൻ വാഴയിലയുടെ കീഴിൽ ദേഹത്ത് ചേറു പറ്റിയ ആ മനുഷ്യന്റെ അടുത്തേക്ക് ഞാൻ ചേർന്നു നിന്ന്…

“”ജാനി കുഞ്ഞേ ലേശം അകലത്തിൽ നിന്നോ എന്റെ മേലിൽ ചേറാണ്‌ കുഞ്ഞിന്റെ ഉടുപ്പിലാവും….”

“അത് സാരല്ല്യ ചേറല്ലേ”””

“”അതാ പറഞ്ഞേ കുഞ്ഞേ … ചേറാണ്‌ … അല്ലാതെ അത്തർ അല്ല””

“”നിക്ക് ഇത് അത്തർ തന്ന്യാ ഇങ്ങളുടെ വിയർപ്പ് കലർന്ന ചേർ ഇക്ക് അത്തറാണ് …ഞാൻ മഹിയെട്ടനോട് ഒന്നു കൂടി ചേർന്നു നിന്നു….”” മഹിയേട്ടൻ എന്നെ നോക്കി “മഴ നനയും അതാ…” മഹിയേട്ടനെ തന്നെ നോക്കി കൊണ്ട്…. പതിയെ തല നനയാതെ വീട്ടിലേക്ക് നടന്നു… മഹിയേട്ടന്റെ മുടിയിഴളിലൂടെ വെള്ളം ഒലിച്ചിറങ്ങി.. കുറ്റി താടിയിലേക്ക് ഇറങ്ങുന്നുണ്ടായിരുന്നു.. ഞാൻ അത് തന്നെ നോക്കി

“” ജാനി കുഞ്ഞേ വീടെത്തി….”” എന്റെ കൈ പിടിച്ചു തലയ്ക്ക് മുകളിൽ വെച്ച വാഴയിലേക്ക് വെച്ചു കൊണ്ട് മഹി യേട്ടൻ ഒറ്റ നടത്തം…. ഞാൻ വാഴയില ഒരു കൈ കൊണ്ടു പിടിച്ചു ഉമ്മറത്തേക്ക് കയറി…

“”ഓഹോ നീ വന്നോ ചിങ്ങ മാസാണ്‌ കുട കൊണ്ട് പോവാൻ പറഞ്ഞ കേൾക്കില്ല .. പനി പിടിച്ചെ കോളജിലും പോവാതെ ഇവിടെ കിടക്കാം … ജാനി മോളേ നിൻറെ കുപ്പായത്തിൽ എങ്ങനെ ചേറായത്‌….

“”ഇക്ക് അറിയില്ല്യ ….””

“”അല്ലെങ്കിലും നിനക്ക് എന്താ അറിയാ … എല്ലാം നോക്കി നടത്താൻ അമ്മ ഉണ്ടല്ലോ അമ്മ വീണ്ടും തയ്യൽ മെൻഷീനിലിരുന്നു……””

“”ഇൗ അമ്മ തുടങ്ങി എന്റെ അമ്മ അല്ലതെ ആരാ ഇക്ക്‌ ഉള്ളത്…. എന്നെ നോക്കാൻ… “”നീ ഇങ്ങനെ പനി വന്ന് കിടന്നാൽ മഹി വരണം …അല്ലാതെ ആരാ നമ്മുക്ക് ഒരു സഹായത്തിനുള്ളത്… ..”ചുമരിൽ തൂക്കി വെച്ചിട്ടുള്ള അച്ഛന്റെ ഫോട്ടോയി ‍ലേക്ക്‌ നോക്കി…. ഞാൻ വേഗം മുറിയിലേയ്ക്ക് കയറി പുസ്തകം ബാഗും മേശപ്പുറത്ത് വെച്ചു… തല തുവർത്തി…. “”മഹി വരണം എന്നാ അമ്മയുടെ വാക്ക് മാത്രം മനസ്സിൽ കിടന്നു…. അത് കൊണ്ട് അല്ലേ ഇക്ക്‌ മഹിയേട്ടനേ ഇങ്ങനെ ഇഷ്ടം… ” ജീവിതത്തിൽ ഒറ്റയ്ക്കായി പോയ അമ്മയ്ക്കും മോൾക്കും ഒരു സഹായത്തിന് അടുത്ത വീട്ടിലെ മഹിയേട്ടനും … മഹിയേട്ടന്റെ അച്ഛനും അമ്മയും ഒള്ളൂ…പാടത്ത് ചേർ പറ്റി നിക്കുന്ന മഹിയെട്ടനോട് എന്നാ ഇഷ്ടം തോന്നി തെന്ന് അറിയില്ല്യ…. സ്കൂളിൽ പോവുന്ന കാലം തൊട്ട് കാണുന്നതാണ് പാടത്ത് ചേർ പുരണ്ട് നിൽക്കുന്ന മഹി യേട്ടനെ… അപ്പോ തോന്നും മഹിയേട്ടന്റെ അരികിൽ ചേർന്ന് നിൽക്കാൻ….. @@@@@@@ “””അതെ കല്യാണി. നമ്മുടെ മഹിക്ക്‌ പെണ്ണ് ശെരി ആയിട്ടോ ….”” സന്തോഷത്തോടെ മഹിയേട്ടന്റെ അമ്മ അത് വന്നു പറഞ്ഞപ്പോൾ ഇക്ക്‌ സങ്കടം വന്നു…

“”എവിടെ ന്നാ കുട്ടി””

“”കുറച്ച് വടക്കുന്നാ …. വലിയ പഠിപ്പൊന്നും ഇല്ല്യ….അവന് ചേരും ..അവൻ പത്താം ക്ലാസ്സ് തോറ്റതല്ലേ ….പിന്നെ ഇൗ ചിങ്ങത്തിൽ അവൻ 33 ന്നാ …””

” അതേ ..എന്റെ കുട്ടിക്ക് നല്ലോരു ജീവിതം കിട്ടട്ടെ ….””അമ്മ നെടും വീർപ്പിട്ട്‌ പറഞ്ഞു… “ഞാൻ വേഗം പാടത്തേക്ക് ഓടി…

“”ഇങ്ങക്ക്‌ എന്നെ ഇഷ്ടല്ലെ… ഏതോ പെണ്ണിന് കെട്ടാൻ പോവ .. ഇക്ക്‌ ഇവിടെ എന്തിന്റെ കുറവാണ്…. ഇക്ക് ഇങ്ങളെ ഇഷ്ടാ …””

” ജനു കുഞ്ഞിന് ഞാൻ ചേരില്ല… ഞാൻ കുഞ്ഞിനേക്കാൾ 14വർഷം അധിക്കാ. പഠിപ്പും ഇല്ല്യ…. ജാനു കുഞ്ഞിന് നല്ല പഠിപ്പും ജോലിയും ഉള്ള ചെക്കനെ കിട്ടും…കുട്ടി പോയേ…. ഇക്ക് ചേറിൽ നടക്കുന്ന .. നാടനും കൊയ്യാനും മെതിക്കനും അറിയുന്ന പെണ്ണിനെയാ വേണ്ടത് … എന്റെ ഒപ്പം നടക്കുന്ന ഒരു പെണ്ണിനെ…. അതൊന്നു ജാനി കുഞ്ഞിനെ കൊണ്ട് പറ്റില്ല്യ … ചേർ കലങ്ങിയ വെള്ളം കൊണ്ട് കൈ കഴുകി കൊണ്ടു മഹിയേട്ടൻ അങ്ങനെ പറഞ്ഞപ്പോൾ എന്റെ കണ്ണിൽ നിന്ന് വെള്ളം ഒലിച്ചിറങ്ങി… “”ഇങ്ങള് പഠിപ്പിച്ചു തന്നാ മതി”” “”കുട്ടി പോ ഇക്ക് വരമ്പ്‌ മുറിക്കാനുള്ളതാ തോളിലെ തോർത്ത് മുണ്ട്‌ ഒന്നു വീശി തോളിലേക്ക് ഇട്ടു കൊണ്ട് മഹിയേട്ടൻ എന്നെ മറി കടന്ന് പോയി…..

“”ഹും….”” ഞാൻ അവിടെ തന്നെ കുറെ നേരം നിന്നു ….. “ന്നെ ഇഷ്‌ടല്ലാ …ഞാൻ ചേരില്ല പോലും .. “”നീ എന്താ ഇൗ നുള്ളി പൊറുക്കി പറഞ്ഞു വരുന്നേ “”

“”ഒന്നുല്യ…അമ്മയ്ക്ക് പോവാൻ ആയില്ലേ……….””

” പോവാൻ നിക്കാണ്‌.. നിന്നെ സരുസിന്റെ അടുത്ത് ആക്കിയിട്ട്‌ വേണം ഇക്ക്‌ പോവാൻ…നീ വാ….””

“” സരുസു…..””” “”എന്താ കല്യാണി…”” “”ഞാൻ എന്റെ വീട്ടിൽ ഒന്ന് പോയിട്ട് വരാം അമ്മ മരിച്ച കൊല്ലം തികയുന്ന ദിവസാ നാളെ ….. ജാനിക്ക് ആറ് ആയിട്ടുള്ളൂ അത് കൊണ്ട് ഇവളെ കൊണ്ട് പോവാൻ പറ്റില്ല്യ…ഞാൻ നാളെ രാവിലെ ഇങ്ങ് എത്താം …. ഇവളെ ഇന്ന് ഇവിടെ നിന്നൊട്ടെ നീ ഒന്നു നോക്കണേ….. “””കല്യാണി പേടിക്കണ്ട ..കല്യാണിപോയിട്ട് വാ….”” “”ഡീ അടങ്ങി ഒതുങ്ങി നിൽക്കണം … “” “”മ്മ്‌ ..ഞാൻ നിന്നൊള്ളാം … അമ്മ പോക്കൊ ..” ഞാൻ വേഗം മഹിയേട്ടന്റെ വീട്ടിലേക്ക് കയറി …. @@@@@@@

“”അമ്മെ തോർത്ത് ” “” ജാനി മോളെ അവൻ വന്നു…. ഇൗ തോർത്ത് അവന് കൊണ്ടു കൊടുത്തെ ..ഞാൻ അവന് ചായ ഉണ്ടാക്കട്ടെ “”

“” മഹിയേട്ടാ ഇതാ തോർത്ത്..”””

“”നീ എന്താ ഇവിടെ…””

“”ഞാൻ ഇനി മുതൽ ഇവിടെയാണ്…..””

“”മോനെ ഇതാ ചായ….ജാനി തോർത്ത് തന്നില്ലേ””

“”മ്മ്‌.. ജാനി എന്താ അമ്മേ ഇവിടെ….””

“”കല്യാണി അമ്മായിയുടെ അമ്മ മരിച്ചിട്ട്‌ കൊല്ലം തികയുന്ന ദിവസാ നാളെ അത് കൊണ്ട് കല്യാണി അമ്മായി അങ്ങോട്ട് പോയി…. ഇവൾക്ക് പോവാൻ പറ്റില്ല്യ അത് കൊണ്ട് ഇവിടെ നിർത്തിയതാണ്….””

“”മ്മ്‌ … അമ്മേ ഞാൻ പോയി കുളിക്കട്ടെ””” വൈകുന്നേരം മഹിയേട്ടന്റെ അച്ഛൻ ഇക്ക്‌ വേണ്ടി കൊണ്ട് വന്ന പലഹാരം മുഴുവനും കഴിച്ചു… …കുളി കഴിഞ്ഞു പുറത്തേക്ക് വന്ന മഹിയേട്ടൻ എന്നെ ഒന്ന് നോക്കി…. ഞാൻ കഴിക്കുന്നത് കണ്ടിട്ടാവും… “”ഇങ്ങക്ക് വേണോ ..ബാക്കി വന്ന പലഹാരം പൊടി മഹിയേട്ടൻ നേരെ നീട്ടി കൊണ്ടു ചോദിച്ചു … എന്നെ ഒന്നു നോക്കി മഹിയേട്ടൻ പോയി….. അവസാന പലഹാരം പൊടിയും വായിലേക്ക് വെച്ചു കൊണ്ട് പലഹാരത്തിന്റെ എണ്ണ പുരണ്ട പേപ്പർ ചുരുട്ടി അടുക്കളയിലേക്ക് നടന്നു,….

“””ആഹാ ജാനി മോളെ ചായാ കുടിച്ച് കഴിഞ്ഞോ….””” “””മ്…”” “”എന്നാ ഇവിടെ ഇരുന്നോ നമ്മുക്ക് വല്ലതും മീണ്ടിയും പറഞ്ഞു ഇരിക്കാം അമ്മായി യോ ട് ഓരോന്നു പറഞ്ഞു ഇരുന്നു … രാത്രി അത്താഴത്തിന് ഇരിക്കുമ്പോൾ മഹിയേട്ടനെ തന്നെ നോക്കി… “മഹിയേട്ടൻ തല താഴ്ത്തി ചോറ് കഴിക്കുയാണ്..

“”അതെ നോക്കി ന്ന് … കല്യാണം നിശ്ചയത്തിന് പെണ്ണിന് തുണി വാങ്ങ ണം ….ഇപ്പൊ വങ്ങിയാല്ലെ ജാനിയുടെ അമ്മ തയ്ച്ചു തരൂ പിന്നെ അങ്ങോട്ട് ഓണത്തിന്റെ തിരക്കാവും… കല്യാണിക്ക്‌ അല്ലേ മോളെ…”” “”മ്മ്‌””ഒരു കല്യാണം ഞാൻ മനസ്സിൽ പറഞ്ഞു… “” മോനേ നാളെ വാങ്ങാൻ പോവാം അല്ലേ …”” തല താഴ്ത്തി ചോറ് കഴിക്കുന്ന മഹിയേട്ടൻ മുഖം ഒന്നു ഉയർത്തി…””ആഹാ നാളെ പോകാം അച്ഛാ…. “””…

ഇക്ക് സങ്കടം വന്നിട്ട് രണ്ട് കോരി ചോറ് അധികം എടുത്തു കറിയും കുഴച്ച് കഴിച്ചു …. അല്ല പിന്നെ … ഇക്ക് എന്ത് കുറവാണ്… നടാനും കൊയ്യാനും അറിയില്ല്യ. എന്നാലും ഇക്ക്‌ സൗന്ദര്യം ഇല്ലെ … പിന്നെ ഇതൊക്കെ പഠിപ്പിച്ച് തന്ന ഞാൻ പഠിക്കും …

“”കണ്ടോ അങ്ങേരെ കഴിക്കുന്നത്…ഹും …””ഞാൻ വേഗം കഴിച്ച് കഴിഞ്ഞ പാത്രം എടുത്ത് അടുക്കളയിലേക്ക് നടന്നു…

“”മോൾ ഒറ്റയ്ക്ക് കിടക്കോ … അതോ ഞാൻ കൂടെ കിടക്കാൻ വരണോ…”” മഹിയേട്ടന്റെ അമ്മ കിടക്ക വിരി വിരിച്ചു കൊണ്ട് ചോദിച്ചു…

“”വേണ്ടാ അമ്മായി ഞാൻ ഒറ്റയ്ക്ക്‌ കിടക്കും…”” “”എന്നാ മോൾ കിടന്നോ ഞാൻ പോട്ടെ …””ഞാൻ വേഗം വാതിൽ അടച്ച് കിടന്ന്… എന്നാലും മഹിയേട്ടൻ വേറേ പെണ്ണിനെ കെട്ടുന്നത് ആലോചിക്കാൻ വയ്യാ… തിരിഞ്ഞ് മറഞ്ഞു കിടന്നു ഉറക്കം വരുന്നില്ല…. അങ്ങേരെ കാണാൻ തോന്നുന്നു പോയി നോക്കിയാല്ലോ .. അല്ലെങ്കിൽ വേണ്ട … ആഹാ പോയി നോക്കാം പതിയെ വാതിൽ തുറന്നു…. മഹിയേട്ടന്റെ മുറിയിലേക്ക് നടന്നു…. പാതി ചാരിയ വാതിലിന്റെ വിടവിലൂടെ … നോക്കി…””അങ്ങേര് നല്ല ഉറക്കാണ് … പതിയെ അകത്തേക്ക് കടന്നു …. പാവം പണി എടുത്ത് ഷീണിച്ചു കിടക്കുവാ… … മഹിയേട്ടന്റെ കൈ പിടിച്ചു നോക്കി ഉള്ളൻ കയ്യിൽ തഴമ്പ് വീണിട്ടുണ്ട് … എന്റെ ഉള്ളം കൈ പഞ്ഞി കെട്ട് പോലെയാണ്…

ജനൽ വഴി വരുന്ന നിലാ വെളിച്ചത്തിന്റെ പ്രഭ മഹിയേട്ടന്റെ മുഖ സൗന്ദര്യം കൂട്ടി…. നല്ല കട്ടിയുള്ള മീശ … കുറ്റി താടി… ചുരുണ്ട് മുടി മുടിയിൽ വെറുതെ വിരൽ ഓടിച്ചു…. ഇരുട്ടിൽ കൂട്ടായി മഹിയേട്ടന്റെ അരികിൽ ഞാനും ചേർന്നു കിടന്നു…. മഹിയേട്ടന്റെ കഴുത്തിൽ കെട്ടിയ ചരടിൽ വെറുതെ വിരലുകൾ കോർത്ത് കളിച്ചു…

“”എന്താടാ ഇത്…. എന്നെ വിശ്വസിച്ചു ഇവിടെ ആക്കി പോയതാണ് ആ കുട്ടിയെ…”” ശബ്ദം കേട്ട് കണ്ണ് തുറന്നപ്പോൾ മഹിയേട്ടൻ തല താഴ്ത്തി നിൽക്കുന്നു… അമ്മായി മഹിയേട്ടനെ തല്ലുന്നു… അച്ഛൻ പിടിച്ചു മാറ്റുന്നു … ഇവർക്ക് എന്താ ഞാൻ കിടക്കുന്നു മുറിയിൽ കാര്യം . മുറിയിലേക്ക് ഒന്നു നോക്കി .. അയ്യോ ഇന്നലെ ഞാൻ മഹിയേട്ടന്റെ അടുത്തത് നിന്ന് എഴുന്നേറ്റ് പോയില്ലേ…..വേഗം തെന്നി മാറിയ ദാവണി എല്ലാം ശെരി ആകി എഴുന്നേറ്റ്.. “”ഇക്ക്‌ അറിയില്ല്യ അമ്മെ”” “പിന്നെ എങ്ങനെ ജാനി മോൾ ഇൗ മുറിയിൽ വന്നെ …”” ഇക്ക്‌ അറിയില്ല്യ അമ്മാ ….സത്യം””

“”ഡാ നുണ പറയുന്നോ”” അമ്മായി വീണ്ടും കൈ ഉയർത്തി.. “” അമ്മായി മഹിയെട്ടനെ തല്ലണ്ട ഞാൻ മഹിയെട്ടനോടുള്ള ഇഷ്ടം കൊണ്ട് വന്നു കിടന്നതാ … ഇക്ക്‌ മഹിയേട്ടനേ ഒത്തിരി ഇഷ്ടാ .. അതാ മഹിയേട്ടന്റെ അമ്മേ …. ഞാൻ മഹിയേട്ടന്റെ അമ്മയെ കെട്ടപ്പിടിച്ചു കരഞ്ഞു…..

“”മോൾ കരയണ്ട.. ഒരാളെ ഇഷ്‌ടാ ന്ന് കരുതി മുറിയിൽ കയറി കിടക്കാൻ പാട് ഉണ്ടോ…”” “”ഇഷ്ടം കൊണ്ടു പറ്റി പോയതാ മഹിയേട്ടന്റെ അച്ഛാ… “” മോള് മുഖം കഴുകി വാ… ഞാൻ കരഞ്ഞു കൊണ്ട് പുറത്തേക്ക് പോയി മുഖം കഴുകി…. മഹിയേട്ടന്റെ അമ്മയുടെയും അച്ഛന്റെയും സംസാരം പുറത്ത് നിന്ന് കേട്ടു…

“”എന്താ സരസു ചെയ്യാ … ..”” “”നമ്മുക്ക് അവരുടെ കല്യാണം നടത്താം … ഇനി ഇപ്പൊ ഇവൻ ആരെ കല്യാണം കഴിച്ചാലും കട്ടിലിൽ ഒരുമിച്ചു കിടക്കുന്ന ഇവരുടെ ചിത്രം പോവില്ലാ…. എന്നാലും കല്യാണി സമതിക്കോ….”” “”ജാനിക്ക്‌ ഇവനെ ഇഷ്‌ടല്ലെ …”” “”ഇക്ക്‌ ഇഷ്ടല്ല അവളെ….”” “”നീ മിണ്ടി പോവരുത് … ഒരു പെൺ കൊച്ച് അടുത്ത് വന്നു കിടന്നിട്ടു അറിയാത്ത പൊട്ടൻ…”” ഞങ്ങൾ പറയുന്നത് പോലെ കേട്ടാൽ മതി… @@@@@

“കല്യാണി ഞാൻ പറഞ്ഞതിന് ഒന്നു പറഞ്ഞില്ല്യ…. “”

“”എന്റെ മോളേ ഇഷ്ടം അതാച്ചാൽ നടക്കട്ടെ… അത്രയ്ക്ക് ഇഷ്ടം ആയിട്ടാവും അവള് അങ്ങനെ ചെയ്തേ…. പാവം എന്റെ കാലിൽ പിടിച്ചു കരഞ്ഞു ..അവൾ എന്റെ മഹി മോനെ അല്ലേ ഇഷ്ടപ്പെട്ടത്…. അവനെ ആർക്കാ ഇഷ്ടപ്പെടാതെ ഇരിക്ക്യ… നമ്മുക്ക് അവരുടെ കല്യാണം നടത്താം ഇക്ക്‌ സമ്മതാ… എന്റെ മോളെ എന്റെ കാലിന്റെ അടിയിൽ ഉണ്ടല്ലോ ഒന്ന് വിളിച്ചാ വിളി കേൾക്കുന്ന ദൂരത്ത് ഇക്ക്‌ അത് മതി…. @@@ “”ഇങ്ങക്ക് എന്നെ ഇഷ്‌ടാ…. മഹിയേട്ടൻ കെട്ടിയ താലി നീട്ടി പിടിച്ചു കൊണ്ട് ആദ്യ രാത്രി അത് ചോദിച്ചപ്പോൾ എന്നെ ഒന്നു നോക്കി മുറിയുടെ പുറത്തേക്ക് പോയി… പിറകിൽ ഞാനും.. അടുക്കളയിൽ നിന്ന് കത്തിയും അടുക്കളയുടെ ഈറയത്ത് തൂക്കി ഇട്ടിരുന്ന മീൻ പിടിക്കുന്ന ഒറ്റലും എടുത്ത് …എന്നെ ഒന്ന് തിരിഞ്ഞ് നോക്കി “”വാതിൽ അടച്ചു കിടന്നോ… ഞാൻ മീൻ പിടിക്കാൻ പോവാ..”” “”ഞാനും വരാം”” “”വേണ്ടാ എന്റെ ഒപ്പം നടക്കാൻ പറ്റിയ പെണ്ണല്ല നീ””” ഞാൻ തല താഴ്ത്തി….. “”മോളെ …. അവൻ മോളെ പോലെ ഒരു കുട്ടിയെ ആലോചിക്കാൻ പറ്റില്ല്യ അതാ … അല്ലെങ്കിലും അവൻ ഒരു പഴഞ്ചനാ അതാ… “” ” അമ്മെ ഇക്ക്‌ നടാനും കൊയ്യാനും പഠിപ്പിച്ചു തരോ …”” “”പഠിപ്പിച്ചു തരല്ലോ.. മോൾ അവന്റെ മുണ്ട്‌ തുമ്പിൽ പിടിച്ച് വിടാതെ നടന്ന മതി…അവന് മോളെ ഇഷ്ടാവും..ഇപ്പൊ മോൾ പോയി കിടന്നോ..”” ‘ രാവിലെ എഴുന്നേറ്റ് കുളി കഴിഞ്ഞ് അടുക്കളയിലേക്ക് ചെന്നപ്പോൾ ഇന്നലെ പിടിച്ചു കൊണ്ട് വന്ന മീൻ അമ്മ വെട്ടുന്നുണ്ടായിരുന്നു… ഞാൻ അതിന്റെ അടുത്ത് പോയി ഇരുന്നു…

“”,മോളെ ലേശം ഉപ്പ് എടുത്തിട്ട് വന്നെ””അടുക്കളയിൽ നിന്നു ഒരു പിടി ഉപ്പ് എടുത്ത് വെട്ടി വെച്ച മീനിലേക്കിട്ടു…..

“അമ്മെ ചായ…””

“മോൾ അവന് എടുത്ത് കൊടുക്ക്……”” “” ഞാൻ എടുത്ത് തരാം ഇങ്ങള് ഇരിക്ക്”” എന്നെ ഒന്ന് നോക്കി മുഖം ഒരു കൊട്ട ഉണ്ട് … ഞാൻ വേഗം ചായ എടുത്ത് കൊടുത്തു….””” “”അതെ ഇങ്ങളുടെ കൂടെ ഞാനും വരട്ടെ പാടത്തെ പണിക്ക്… “”വേണ്ട രണ്ടക്ഷരം പഠിക്കാൻ നോക്ക്….”” അതും പറഞ്ഞു മഹിയേട്ടൻ എന്തൊക്കെ കഴിച്ചെന്ന് വരുത്തി എഴുന്നേറ്റ് പോയി….

“”അമ്മെ ഞാൻ പാടത്തേക്ക് പോവ… ….”” അത് കേട്ടപ്പോൾ ഞാൻ വേഗം ഉമ്മറത്തേക്ക്‌ ഓടി.. മഹിയേട്ടന്റെ മുണ്ടിന്റെ തുമ്പ് പിടിച്ചു … …

“ജാനി നീ എന്താ കാണിക്കുന്നെ …..”” “”അമ്മ പറഞ്ഞു ഇങ്ങളുടെ മുണ്ടിന്റെ തുമ്പ് പിടിച്ചും നടന്ന മതി അപ്പോ ഇഷ്ടാവൂന്ന് …

“”ഇഷ്ടം മുണ്ടിന്റെ തുമ്പിൽ അല്ല ഉണ്ടാവാ … മനസ്സിന്റെ തുമ്പിലാണ് അതിന് നീ എന്റെ മുണ്ടിന്റെ തുമ്പ് പിടിച്ചിട്ട് കാര്യം ഇല്ല്യ… “”

ഞാൻ വേഗം മുണ്ടിന്റെ തുമ്പ് വിട്ടു. …

“”അമ്മെ അമ്മയ്ക്ക് അറിയോ മഹി ഏട്ടന്റെ മനസ്സിന്റെ തുമ്പ് എവിടാന്ന് അമ്മേ.. “”മനസ്സിന്റെ തുമ്പ് …. അതോ ..അതെന്താ…. ഇക്ക്‌ അറിയില്ല്യ മോളെ ….മോളെ ആ.ചെറിയ അരിയുടെ കഞ്ഞി ആയോ ന്ന് നോക്ക് പണിക്കാർക്ക് കൊടുക്കാനുള്ളതാ…അമ്മ മീൻ പൊരീച്ചത് വാഴയിലയിലേക്ക്‌ വെച്ചു കൊണ്ട് പറഞ്ഞു…

“”അതെ ഇങ്ങക്ക് എന്നെ ഇഷ്‌ടാണോ…”” ആ ചോദ്യം കേട്ടപ്പോൾ മഹിയേട്ടൻ മുഖം തിരിച്ച് കിടന്നു…. ദിവസങ്ങൾ കടന്നു പോയി …. ഒരീസം വൈകുന്നേരം കുടയും ചൂടി മഴയത്ത് പാടവരമ്പിലൂടെ കോളേജ് വിട്ട് വരുമ്പോൾ കണ്ടു പാടവരമ്പിൽ ബോധം കെട്ട് കിടക്കുന്ന മഹിയേട്ടനെ

… കാലിൽ നോക്കിയപ്പോ കണ്ട് ചോര കാൽ നീലിച്ച് വരുന്നു. ഉണ്ട്..പമ്പ് കൊത്തിയതാണ്…വേഗം ദാവണി കീറി കാലിൽ മുറുകി കെട്ടി … ഒച്ച വെച്ച് പാടത്തെ പണിക്കാരെ കൂട്ടി….. “”ആശുപത്രിയിൽ ബോധം ഇല്ലാതെ ഒരീസം കിടന്നു…”” “”തക്ക സമയത്ത് ഫസ്റ്റ് എയ്ഡ് കൊടുത്തത് കൊണ്ട് താൻ രക്ഷപ്പെ ട്ടു… തന്റെ ഭാര്യക്ക് അത് ചെയ്യാൻ തോന്നിയത് ഭാഗ്യം… “”മഹിയേട്ടൻ ആദ്യമായി എന്നെ നോക്കി ഞാൻ അടുത്തേക്ക് ചെന്നു കയ്യിൽ പിടിച്ചു…””ഇങ്ങക്ക്‌ എന്നെ ഇഷ്ടാണോ.??? ഇ ക്ക്‌ ഇങ്ങള് ഇഷ് ടാ.”” “” മഹിയേട്ടൻ കണ്ണ് നിറച്ച് എന്നെ നോക്കി….” എന്റെ കൈയിൽ പിടിച്ചു…

“”ജാനി കുഞ്ഞേ … നീ പൊരുന്നോ പാടത്ത് മീൻ പിടിക്കാൻ … “മ്മ്‌ …ഞാൻ വരട്ടെ നെഞ്ചിൻ മുഖം ഉരസി കൊണ്ട് ചോദിച്ചു… …””എന്നാൽ വാ ..””കയ്യിൽ കത്തിയും പിടിച്ചു ഏട്ടൻ ഒപ്പം നിലാവെളിച്ചത്തിൽ ഞാനും നടന്നു. ഇപ്പൊ മനസ്സിന്റെ തുമ്പിൽ ഇഷ്ടം തുടങ്ങിയോ. ഇങ്ങക്ക് എന്നോട്.. “”മ്മ്‌””കയ്യ് കോർത്ത് നടന്നു. .. .

പാടത്തെ വരമ്പിൽ വെളളത്തിൽ കാൽ വെച്ചു ഞാനിരുന്നു… മഹിയേട്ടൻ ഒറ്റലിൽ കുടുങ്ങിയ മീനിനെ കത്തി വെച്ച് വെട്ടി എന്റെ കയ്യിൽ തന്നു ..ജീവൻ വേണ്ടി പിടയുന്ന മീനിനെ വെറുതെ നോക്കി നിന്നു … എന്നിട്ട് കവറിലേക്കിട്ടു….. എന്നിട്ട് ഉടുത്തിരുന്ന ദാവണി എടുത്ത് കഴുത്തിൽ കെട്ടി ചെറിയ മീനുകളെ പിടിക്കാൻ തുടങ്ങി… “”ജാനി കുഞ്ഞേ എന്ത് ചെയ്യു വാ”” “”ഇങ്ങളെ പോലെ മീൻ പിടിക്കാൻ പഠിക്കുവാ . ഇക്ക്‌ ഇങ്ങളുടെ ഒപ്പം എത്തണ്ടെ …!?? “”വേണ്ടാ ഇക്ക്‌ നിന്റെ ഒപ്പം എത്തിയാൽ മതി…”” എന്റെ അരികിലേക്ക് വന്നു കഴുത്തിൽ കെട്ടിയ .ദാവണി അഴിച്ചു എടുത്തു ..ഏട്ടൻ തലയിൽ കെട്ടി… കയ്യ്‌ കൊണ്ട് ഞാൻ മാറ് മറ ച്ചു… ” ദാവണി താ എട്ടാ “”

” ഇല്ലാ … “” ഞാൻ തല താഴ്ത്തി പാടവരമ്പിലിരുന്നു “”ജാനി കുഞ്ഞേ …. പിണങ്ങിയോ ഏട്ടൻ ദാവണി പുതപ്പിച്ചു കൊണ്ട് ചോദിച്ചു…. “”ഇങ്ങക്ക്‌ എന്നെ ഇഷ്‌ടാ…..””

“”മ്മ്‌ “”

“”ഇതെന്താ ഒരു മൂളൽ “” മഹിയെട്ടനും എന്റെ അടുത്ത് വന്നു ഇരുന്നു… എന്നെ നെഞ്ചോട് ചേർത്ത് …

“”പമ്പ് വരുട്ടോ.. അന്ന് കടിച്ചത് പോലെ …”” “”വന്നോട്ടെ …അത് കൊണ്ടല്ലേ ഇക്ക് ജാനി കുഞ്ഞിനെ ഇഷ്‌ടായത്‌….”

“”അപ്പോ ഇങ്ങക്ക് ന്നെ ഇഷ്‌ടാ “”

“”മ്മ്‌ … ഇക്ക്‌ എന്റെ ജാനി കുഞ്ഞിനെ ഇഷ്‌ടാ….. ഞാൻ കുഞ്ഞിന് സ്നേഹിക്കാൻ പോവാ … എന്നിട്ട് പ്രണയം കൊണ്ടു എന്റെ ജാനി കുഞ്ഞിന്റെ ഈ ചുണ്ടിൽ ചിത്ര കൂടാരം പണിയും…..””

“”അതെ എങ്ങനെ….””

“”അതോ …””ഞാൻ ഇത് പോലെ എന്റെ ജാനി കുഞ്ഞിനെ ചേർത്ത് പിടിക്കും “”എന്നിട്ട്. “” “”നിന്റെ മാറിലെ കറുത്ത കട്ടിയുളള രോമങ്ങളിൽ നിന്ന് പൊടിയുന്ന വിയർപ്പ് കണങ്ങളെ എന്റെ മടക്കു വീണ അധരങ്ങൾ കൊണ്ട് ഒപ്പിയെടുത്ത് കുഞ്ഞ് ഗർത്തങ്ങൾ നിറഞ്ഞ നിന്റെ കീഴ് ചുണ്ടിലേക്ക് പകുത്ത് നൽക്കും എന്നിട്ട് നിന്റെ അധരങ്ങളിൽ തേടണം ആ വിയർപ്പ് കണങ്ങളെ പരസ്പരം നമ്മുടെ മടക്ക് വീണ അധരങ്ങൾ ഉരസി കൊണ്ട് വിയർപ്പ് കണങ്ങളെ തേടുമ്പോൾ ഞാൻ നിന്റെ മുടിഴകളിൽ വിരൽ കോർക്കും.. എന്റെയും നിന്റെയും അധരങ്ങളിൽ നിന്നും പൊടിയുന്ന ഉമിനീരിന്റെ ഗന്ധമുളള തേൻനിലാവിൽ കുതിർത്ത നിന്റെ അധരങ്ങകളെ വീണ്ടും വീണ്ടും ചുംബനങ്ങൾ കൊണ്ട് മൂടും.എന്നിട്ട് നമ്മളെ ഇത്‌ പോലെ നോക്കി നിൽക്കുന്ന നിലാ വെളിച്ചത്തിൽ നിന്റെ അധരങ്ങളിൽ ചുംബനങ്ങൾ കൊണ്ട് പ്രണയത്തിന്റെ ചിത്ര കൂടാരം പണിയും ….ഇതേ ഇത് പോലെ… “”ഇങ്ങളുടെ വിയർപ്പിന്റെ മണാ ഇപ്പൊ പടത്തെ ചേറിന്…”ചേർ പറ്റിയ മഹിയേട്ടന്റെ നെഞ്ചിലെ രോമങ്ങളിൽ മുക്ക്‌ ഉരസി പറഞ്ഞു.. “” ആണോ ജാനി കുഞ്ഞേ …”””

“”മ്മ്‌…..ഇക്ക് ഉറക്കം വരുന്നു… നമ്മുക്ക് പോവാം … “” “” എന്നാ ദാവണി എടുത്ത് ഉടുക്ക് ”’

ഉറങ്ങി തൂങ്ങി ഏട്ടന്റെ കയ്യ് പിടിച്ച് ഒപ്പം നടന്നു…… കാൽ കഴുകി അകത്തേക്ക് കയറി .. കുളിച്ച് വന്നു മുടി തുവർത്തി കൊണ്ടിരിക്കുമ്പോൾ … കിളികളുടെ ശബ്ദം കേട്ട് …. “”കിളികൾ ഉണർന്നോ …”” “”മ്മ്‌ ഉണർന്ന് ..”പിറകിൽ നിന്ന് പുണർന്ന് കൊണ്ട് മഹിയേട്ടൻ പറഞ്ഞു……

“”വാ കിടക്കാം….””” “”ഇങ്ങക്ക് എന്നെ ഇഷ്‌ടായത്‌… പമ്പ് കടിച്ചപ്പോൾ രക്ഷിച്ചത് കൊണ്ടല്ലേ ..”” “”അതൊരു നിമിത്തായി എന്നെ ഒള്ളു …നിന്നെ എല്ലാവർക്കും ഇഷ്ടാവും …””

“” ആ പമ്പിനെ ഇനി കണ്ടാൽ ഒരു ഉമ്മ കൊടുക്കണം.. അല്ലെങ്കിൽ ഇങ്ങളുടെ മനസ്സിന്റെ തുമ്പിൽ ഞാൻ വേഗം വരില്ലല്ലോ…””

“” ഇപ്പൊ നീ ഇക്ക് ഒരുമ്മ താ … “”ഇല്ല്യ…”” “എന്നാ ഞാൻ തരട്ടെ ..””മ്മ്‌…”” അവളുടെ നെറ്റിയിൽ അവന്റെ അധരങ്ങൾ പതിഞ്ഞു അവളുടെ നീളൻ കണ്ണുകൾ അടഞ്ഞു… “”ജാനി കുഞ്ഞേ . എന്തിനാ കണ്ണ് അടച്ചിരിക്കുന്നെ …. “”ഇപ്പൊ ഇങ്ങളുടെ കണ്ണിൽ നിറയെ സ്നേഹാ അത് കണ്ട് എനിക്ക്‌ തന്നെ അസൂയ തോന്നും … ഞാൻ ഇങ്ങളെ കണ്ണ് വെച്ചാലോ അതാ….. “”നിന്റെ സ്നേഹം നിറഞ്ഞ മിഴികൾ കൊണ്ട് എന്നെ നോക്കിയാൽ ഇക്ക്‌ കണ്ണ് തട്ടില്ലാ… നിന്റെ സ്നേഹം മാത്രേ കിട്ടൂ. അടച്ചു വെച്ചിരിക്കുന്ന എന്റെ കണ്ണുക ൾ വിരലുകൾ കൊണ്ട് തുറന്ന ഏട്ടനെ നോക്കി വേഗം ഏട്ടന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി “”ഇങ്ങക്ക്‌ നല്ല മണാ …. “” രോമങ്ങൾ നിറഞ്ഞ നെഞ്ചിൽ മുഖം ഉരസി കൊണ്ട് മുക്ക്‌ കൊണ്ട് ആഞ്ഞു വലിച്ച് കൊണ്ടു പറഞ്ഞു… “”അത് നീ ഇങ്ങനെ ചേർന്ന് നിൽക്കുന്നത് കൊണ്ടുള്ള മണാ….” ഏട്ടന്റെ അധരങ്ങൾ കഴുത്തിലേക്ക് പതിഞ്ഞപ്പോൾ ചുരുള്ളൻ മുടിയിൽ പതിയെ തലോടി ……. “”ജാനി കുഞ്ഞേ…”” “”മ്മ്‌…. ..”” ജാനി കുഞ്ഞേ “”മ്മ്മ” വിളി കേട്ട് കേട്ട് എപ്പോഴോ ഉറങ്ങി … @@@

“”അതെ ഇങ്ങളുടെ കൂടെ ഞാൻ വരട്ടെ….. “”” രാവിലെ പാടത്തേക്ക് കള പറിക്കാൻ പോവാൻ നിൽക്കുന്ന മഹിയേട്ടനെ നോക്കി ഞാൻ ചോദിച്ചു “”ആഹാ .വാ.”” ദാവണി തുമ്പ് എളിയിൽ കുത്തി അരിവാളും പിടിച്ചു മഹിയേട്ടന്റെ ഒപ്പം ഞാനും നടന്നു…. കയ്യിൽ ഒതുങ്ങുന്ന അത്രയും നെല്ല് ചെടിയുടെ ഇടയിൽ വളർന്ന പുൽകൊടികളെ പറിച്ചു….ഞാനും ഒരു കർഷകന്റെ പെണ്ണായി…. 11മണിക്ക് ഒരേ പാത്രത്തിൽ കഞ്ഞി ഒപ്പം കുടിച്ചു… ഇന്ന് ഞങ്ങൾ ഒപ്പം ആണ് ഞാൻ മഹിയേട്ടന്റെ ഒപ്പവും …മഹിയേട്ടൻ എന്റെ ഒപ്പവും….

എഴുത്ത് ::::മഞ്ചാടി മുത്ത്‌

ഇങ്ങക്ക്‌::നിങ്ങൾക്ക് ഇക്ക്::എനിക്ക് ഒറ്റൽ::മീൻ പിടിക്കാൻ ഉപയോഗിക്കുന്നത്

Nb::: ആദ്യമേ പറയാം വായിക്കാൻ വലിയ രസം ഒന്നു ഉണ്ടാവില്ല മഴയിൽ ഈറൻ മഴ നീർ പൂവ് ചൂടി നിൽക്കുന്ന പടവര മ്പിനോട് ഞമ്മക്ക്‌ ഇച്ചിരി മൊഹബത്ത് തോന്നി അതിനാണ് ….

ലൈക്ക് ഷെയർ ചെയ്യണേ…

രചന: മഞ്ചാടിമുത്ത്

Leave a Reply

Your email address will not be published. Required fields are marked *