സ്നേഹമർമ്മരം..ഭാഗം….12

പതിനൊന്നാമത്തെ ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 11

ഭാഗം..12

നിനക്കറിയില്ലേ കിച്ചൂ……അച്ഛൻ പറഞ്ഞതെന്താണെന്ന്…… കുഞ്ഞാറ്റയെ ഉപേക്ഷിച്ചു ചെന്നാൽ വീട്ടിൽ കയറ്റാമെന്ന്…..

എനിക്ക് കളയാൻ പറ്റുമോടാ അവളെ…..”

കിച്ചുവിന് അവനോടു സഹതാപം തോന്നി……

ആരോരുമില്ലാത്ത ഒരു കുഞ്ഞിനെ സംരക്ഷിക്കുന്നത് കൊണ്ട് തന്റെ സഹോദരനോട് അവന് ബഹുമാനമായിരുന്നു……..

“അതൊക്കെ പോട്ടെ…….ഈ തവണ എന്തും പറഞ്ഞാ വീട്ടീന്ന് ചാടിയത്………

എന്നെ കാണാൻ വരുന്നെന്നറിഞ്ഞാൽ അച്ഛൻ നിന്നെയും പുറത്താക്കും…….നീ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ……”

“ഞാൻ പറഞ്ഞില്ലേ……സ്റ്റഡി ടൂർ………

വെറുതെ ഒരു പ്ലാൻ….. അവൻമാര് കുളു മണാലിയ്ക്കും പോയി……ഞാനെന്റെ ചേട്ടന്റെ അടുത്തേക്കും പോന്നു…..

പിന്നെ അച്ഛൻ പുറത്താക്കിയാൽ തിരിച്ചു കയറാൻ ഒരു ഐഡിയ ഞാൻ കണ്ടു വച്ചിട്ടുണ്ട്……”

ധ്രുവ് തലയുയർത്തി ചോദ്യഭാവത്തിൽ അവനെ നോക്കി……

“എന്ത് ഐഡിയാന്നല്ലേ…… കരഞ്ഞു കാലുപിടിക്കും ………

പിന്നെ വലിഞ്ഞു കേറിച്ചെല്ലും……”

അവൻ ഗമയോടെ പറയുന്നത് കേട്ട് ധ്രുവ് ചിരിച്ചു പോയി……

“അയ്യോ ഒരു കാര്യം ചോദിക്കാൻ മറന്നു……

എന്തായി……ജാനകി മാധവൻ സമ്മതിച്ചോ…..

എന്റെ ഏട്ടത്തിയമ്മയായി വരാൻ……..”

പൊടുന്നനെ ധ്രുവിന്റെ മുഖം ദേഷ്യം കൊണ്ട് ചുമന്നു…… കഴിപ്പ് നിർത്തി അവൻ എഴുന്നേറ്റു……

“സമ്മതിച്ചില്ലെങ്കിലും ഞാൻ കൊണ്ടു വരും അവളെ…..എന്റെ ഭാര്യയായി……”

ദേഷ്യം കൊണ്ട് അവന്റെ ശബ്ദം ഉയർന്നു കേട്ടു……

ധ്രുവിന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് കുഞ്ഞാറ്റ ഞെട്ടിയുണർന്ന് കരയാൻ തുടങ്ങി……

“ഓ……താങ്ക്യൂ ബ്രദർ………

എന്റെ പൂമ്പാറ്റയെ ഉണർത്തിത്തന്നല്ലോ……”

കിച്ചു സന്തോഷത്തോടെ കഴിപ്പ് മതിയാക്കി ചാടിയെണീറ്റു…….

ധ്രുവ് അബദ്ധം പറ്റിയത് പോലെ മുറിയിലേക്കോടി…….

പിന്നെയവിടെ തകർത്ത കളിയായിരുന്നു……

ഇടയ്ക്കിടെ കിച്ചു വരുന്നത് കൊണ്ട് കുഞ്ഞാറ്റയ്ക്ക് അവനോടു കുറച്ചു അടുപ്പമായിരുന്നു……..

കൊണ്ടു വന്ന ടോയ്സെല്ലാം തറയിലേക്ക് വച്ച് മൂന്നുപേരും നിലത്തിരുന്ന് കളിച്ചു…. കുഞ്ഞാറ്റയുടെ കുലുങ്ങിയുള്ള ചിരി രണ്ടുപേരുടെയും മനസ്സ് നിറച്ചു…..

വൈകുന്നേരത്തെ ഭക്ഷണം ഉണ്ടാക്കി വച്ച് പാത്രങ്ങളൊക്കെ കഴുകി ഒതുക്കി സീമചേച്ചി വീട്ടിലേക്ക് പോയി…….

കളിയുടെ ക്ഷീണം കാരണം അവള് നേരെത്തെ ഉറങ്ങിയിരുന്നു………

“ജാനീ……….

എഴുന്നേൽക്കെടീ……വാ……എന്തെങ്കിലും കഴിയ്ക്ക്……”

കട്ടിലിൽ കിടന്ന ജാനിയുടെ കൈയിൽ പങ്കു പിടിച്ചു വലിച്ചു……

“വേണ്ട പങ്കൂ……..

എനിക്കൊന്നും വേണ്ട…….വിശപ്പില്ല…..”

“വാടീ……നീ ഒന്നും കഴിച്ചില്ലല്ലോ……”

പങ്കു വാത്സല്യത്തോടെ അവളുടെ തലയിൽ തഴുകി…..

“പങ്കൂ………”

“മ്…..”

“അച്ഛയ്ക്ക് എന്തു പറ്റിയതാടാ…..

എന്തിനാ അച്ഛ ധ്രുവിനെ ഭയക്കുന്നത്……”

“അറിയില്ല ജാനീ………

മധുവങ്കിള് പറയുന്നില്ല……..അച്ഛനും എല്ലാമറിയാം…..പക്ഷെ……..”

അവൻ നിർത്തിയിട്ട് കട്ടിലിലേക്ക് ചാരിയിരുന്നു…….. ജാനി കുറച്ചുയർന്ന് അവന്റെ നെഞ്ചിലേക്ക് ചാരി……

“എനിക്ക് പേടിയാവുന്നു പങ്കൂ……

അയാള് എന്തോ പ്രതികാരം തീർക്കും പോലെ…..

എന്റെ അച്ഛയെയും അയാള് പേടിപ്പിക്കുന്നു…..”

അവളുടെ സാമീപ്യം അസ്വസ്ഥതയുണ്ടാക്കിയെങ്കിലും അവൻ നിയന്ത്രിച്ചു……

അവൾ വിഷമത്തിലാണ്……താങ്ങാവേണ്ടത് ഞാനാണ്…… എന്റെ ഇമോഷൻസ് ഞാൻ കൺട്രോൾ ചെയ്തേ പറ്റൂ……..

പങ്കു തെല്ല് മടിയോടെ കൈയുയർത്തി ജാനിയുടെ തലയിൽ തഴുകി……

“നീ പേടിക്കണ്ട ജാനീ……..

ഒന്നുമില്ലെങ്കിലും നീ സ്നേഹിച്ചതല്ലേ അയാളെ…….”

ജാനിയുടെ മുഖത്ത് പുച്ഛം വിരിഞ്ഞു…..

“പ്രണയം……… സ്നേഹം……….

എനിക്ക് മാത്രം തോന്നിയതാണ് പങ്കൂ……….

അയാൾക്കോ………

അയാളുടെ കുഞ്ഞിന് ഒരമ്മ……

അതിന് വേണ്ടി അയാൾ ഭീഷണിപ്പെടുത്തി അച്ഛയെകൊണ്ട് സമ്മതിപ്പിച്ചു…..”

ജാനി നീരസത്തോടെ പറഞ്ഞു…..

“അന്ന് നീ ഫ്ലാറ്റിൽ പോയത് വച്ചാണോ…. അയാള് മധുവങ്കിളിനെ ബ്ലാക്ക് മെയില് ചെയ്യുന്നത്…….”

ജാനി സംശയത്തിൽ തലയുയർത്തി പങ്കുവിനെ നോക്കി….

“ആഹാ…….ജാനിചേച്ചീ ഇവിടെയുണ്ടായിരുന്നോ…….

കല്യാണത്തിന്റെ ഡേറ്റ് കുറിച്ചു…….

അടുത്ത മാസം……..”

ലച്ചു സന്തോഷത്തിൽ പറഞ്ഞു കൊണ്ട് മുറിയിലേക്ക് കയറി വന്നു…..

ജാനി പങ്കുവിന്റെ നെഞ്ചിലേക്ക് ചാഞ്ഞിരിക്കുന്നത് കണ്ട് നൊമ്പരം തോന്നിയെങ്കിലും ലെച്ചു അതടക്കി പിടിച്ചു….

ജാനിയും പങ്കുവും ഞെട്ടി പരസ്പരം നോക്കി….

“സന്തോഷമായോ ജാനിചേച്ചിയ്ക്ക്……”

കൈവീശി ഒരടിയായിരുന്നു ലെച്ചുവിനുള്ള മറുപടി …

കവിളത്ത് കിട്ടിയ അടിയിൽ പകച്ചുപോയി ലെച്ചു…..

കവിളിൽ തരിപ്പുള്ള വേദന പടർന്നതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…..

ജാനി ഞെട്ടി പങ്കുവിനെ നോക്കി……

ദേഷ്യം കൊണ്ട് വിറച്ചു നിൽക്കയാണവൻ……

“നിനക്കെന്താ പങ്കൂ………

നീയെന്തിനാടാ ലെച്ചുവിനെ അടിച്ചത്….”

ജാനിയ്ക്കും ദേഷ്യം വന്നു…

“നീ കണ്ടില്ലേ ജാനീ……..

നീ വിഷമത്തിലിരുന്നപ്പോൾ അവളുടെ സന്തോഷം……

ഉത്സാഹത്തോടെ പറയുന്നത് കേട്ടില്ലേ കല്യാണത്തിന് ഡേറ്റ് കുറിച്ചെന്ന്……”

ലെച്ചു മനസിലാവാതെ അവനെ പകച്ച് നോക്കി……

“അവളറിഞ്ഞില്ല പങ്കൂ…ഇന്നിവിടെ നടന്നത്…..

ഇന്ന് പെണ്ണുകാണലിന് വന്നവരെ കുറിച്ചാവും അവള് പറഞ്ഞത്…..

അല്ലേ ലെച്ചൂ……”

ലെച്ചു അതെയെന്ന് പേടിയോടെ തലകുലുക്കി….

“നിനക്ക് കുറച്ചു കൂടുന്നുണ്ട് പങ്കൂ…….”

പങ്കുവിനെ ദേഷ്യത്തിൽ ഒന്ന് നോക്കിയിട്ട് ജാനി ലെച്ചുവിന്റെ കവിളിൽ തടവികൊടുത്തു്‌…..

“ശ്ശോ……..കവിള് വീർത്തിട്ടുണ്ടല്ലോ…..

ഞാൻ പോയി ഐസ്ക്യൂബ് എടുത്തിട്ട് വരാം….

മോളിവിടിരിക്ക്…….”

പങ്കുവിനെ ഒന്നമർത്തി നോക്കിയിട്ട് ജാനി അടുക്കളയിലേക്ക് പോയി…….

ലെച്ചുവിന് പങ്കുവിന്റെ അടുത്ത് നിൽക്കാൻ പോലും ഭയം തോന്നി………..

“ഞാനും എന്റെ ജാനിയും തമ്മിലുള്ള നിമിഷങ്ങളിലേക്ക് കരട് പോലെ കേറി വന്നതിനാ നിന്നെ ഞാൻ തല്ലിയത്…..”

അവൻ പുച്ഛത്തോടെ ക്രൂരതയോടെ പറഞ്ഞപ്പോൾ ലെച്ചു വിതുമ്പിപ്പോയി…….

അവളുടെ മനസ്സ് ഉരുകിയൊലിച്ച് ഇല്ലാതായി പോയിരുന്നു…

ഏങ്ങിയേങ്ങി കരയുന്ന ലെച്ചുവിനെ കണ്ടപ്പോൾ പങ്കുവിന് സന്തോഷമാണ് തോന്നിയത്….

അവൻ കുറച്ചു കൂടി അവളുടെ അടുത്തേക്ക് നീങ്ങി വന്നു……. അവളുടെ കൈയിൽ പിടിച്ച് പുറകിലേക്ക് തിരിച്ചു……….

വേദന കൊണ്ട് അവൾ പുളഞ്ഞുപോയി……..

അകവും പുറവും ഒരു പോലെ വേദനിക്കുന്നു….

ഉറക്കെ നിലവിളിക്കാൻ പോലും അവൾക്ക് പേടി തോന്നി…..

“ഇനി മേലാൽ ഞങ്ങൾക്കിടയിലേക്ക് കയറി വരരുത്…….

ഞങ്ങള് ഒരുമിച്ച് ഇരിക്കുന്നത് കാണുമ്പോൾ മാറി പൊക്കോണം…..

പറഞ്ഞത് മനസ്സിലായോടി അഹങ്കാരീ…….”

അവളുടെ കൈകളിൽ പിടിച്ച് നന്നായി തിരിച്ച് അവനവളെ മുന്നോട്ടു തള്ളി….

മുന്നിലിരുന്ന റ്റേബിളിൽ വന്നിടിച്ച് അവൾ തറയിലേക്ക് വീണു……….

പെട്ടെന്ന് തന്നെ പങ്കു അവളെ ഒരു കൈയിൽ പിടിച്ച് വലിച്ച് എഴുന്നേൽപ്പിച്ചു……..

“ശ്ശൂ……….നിന്റെ ശബ്ദം പുറത്ത് കേൾക്കരുത്……”

പങ്കു അവന്റെ ചുണ്ടിൽ കൈവച്ച് ഭീഷണി പോലെ പറഞ്ഞത് കേട്ട് ലെച്ചു ഭയത്തോടെ വാ പൊത്തി…….

എന്നാലും കരച്ചിലടക്കാൻ അവൾ പ്രയാസപ്പെട്ടു……

അവളുടെ പേടിച്ചരണ്ട കണ്ണുകളിലെ പിടച്ചിൽ അവനെ കൂടുതൽ സന്തോഷിപ്പിച്ചു…

അവൻ ദേഷ്യത്തോടെ അവളുടെ മുടിക്കുത്തിൽ പിടിച്ച് അവളുടെ മുഖമുയർത്തി…..

“ഇതെങ്ങാനും എന്റെ ജാനി അറിഞ്ഞാൽ കൊന്നുകളയും നിന്നെ ഞാൻ…….”

അവൻ കൈചൂണ്ടി പറഞ്ഞത് കേട്ട് കരച്ചിലിനിടയിലും അവൾ ഭയത്തോടെ ശരിയെന്ന് തലയാട്ടി…..

“പോടീ…..കൺമുന്നിൽ നിന്ന്……”

വാതിൽക്കലേക്ക് ലെച്ചുവിനെ തള്ളിക്കൊണ്ട് അവൻ മുരണ്ടു…..

ലെച്ചു വിങ്ങിപ്പൊട്ടിയ കരച്ചില് അടക്കാൻ വായ ബലമായി പൊത്തിപ്പിടിച്ചു പുറത്തേക്കോടി…….

ജാനി ഐസ്ക്യൂബുമായി കയറി വന്നപ്പോൾ ലെച്ചുവിനെ കണ്ടില്ല……

“പങ്കൂ……….ലെച്ചുയെവിടെ……”

“ഓ…….അവൾക്ക് കുഴപ്പമൊന്നുമില്ല…..

മുറിയിലേക്ക് പോയി………”

അവൻ നിസാരമായി പറയുന്നത് കേട്ട് ജാനി അവനെ മുഖം കൂർപ്പിച്ച് നോക്കി…..

“നീയെന്തിനാ പങ്കൂ അവളെ തല്ലിയത്…..

ഒരു പാവമല്ലേ അവള്…….ഉച്ചത്തിൽ ഒന്ന് സംസാരിച്ചു പോലും കേട്ടിട്ടില്ല….”

“അത്ര പാവമൊന്നുമല്ല……….

നമുക്ക് വേറെന്തെങ്കിലും സംസാരിക്കാം ജാനീ….

അല്ലെങ്കിൽ തന്നെ മനുഷ്യന് ആകെ വട്ട് പിടിച്ചിരിക്കയാണ്…….”

ജാനി പിന്നെ ഒന്നും മിണ്ടിയില്ല……..

പങ്കു ഒരു വിധത്തിൽ ജാനിയെ നിർബദ്ധിച്ച് ഡയനിംഗ് റ്റേബിളിൽ കൊണ്ടിരുത്തി……

രവി മധുവിനെയും വല്ല വിധേനെയും കൊണ്ടിരുത്തി…..

ആരും പരസ്പരം സംസാരിച്ചില്ല………

ഇടയ്ക്ക് ജാനിയെ പാളി നോക്കിയ മധുവിന്റെ കണ്ണുകൾ നിറഞ്ഞു……..

ജാനിയും തലകുനിച്ചു തന്നെയിരുന്നു……

“നിമ്മീ……നീ പോയി ലെച്ചുവിനെ വിളിച്ചോണ്ട് വാ……”

രേണുക പറഞ്ഞത് കേട്ട് നിമ്മി ഇഷ്ടപ്പെടാത്തത് പോലെ മുഖം കോട്ടി…….

“കൊച്ചു കുഞ്ഞാണോ പോയി വിളിക്കാൻ…..

വേണമെങ്കിൽ വന്നിരുന്ന് കഴിച്ചോട്ടെ……”

നിമ്മി അലസമായി പറയുന്നത് കേട്ട് രേണു അവളെ ശാസനയോടെ നോക്കി……

“ഞാൻ പോയി വിളിച്ചു കൊണ്ട് വരാം……”

അമ്മു എഴുന്നേറ്റ് അകത്തേക്ക് പോയി……

മുറിയിൽ നിന്ന് പുറത്തേക്ക് വരുന്ന ലെച്ചുവിനെ കണ്ട് രേണു പരിഭ്രമത്തോടെ അടുത്തേക്ക് പോയി…….

“അയ്യോ…….എന്ത് പറ്റി മോളെ….

മുഖം വല്ലാതെ വീർത്തിരിപ്പുണ്ടല്ലോ…..

നെറ്റിയും പൊട്ടിയിട്ടുണ്ട്……”

രേണുക ആധിയോടെ പറയുന്നത് കേട്ട് പങ്കുവൊന്ന് പേടിച്ചു……

ലെച്ചുവിന്റെ അവസ്ഥ കണ്ട് എല്ലാവരും പരിഭ്രമിച്ചു..

‘ഈശ്വരാ…….ഞാനടിച്ചത് ഇവള് പറയുമോ…..’

“ഒന്നുമില്ല അമ്മേ…….ഞാൻ സ്റ്റെപ്പില് തട്ടി വീണതാ……..”

ലെച്ചുവിന്റെ വാക്കുകൾ കേട്ട് അവൻ ആശ്വാസത്തോടെ നെഞ്ചിൽ കൈ വച്ചു…….

“ആശുപത്രിയിൽ പോണോ മോളെ……..”

രവി ചോദിക്കുന്നത് കേട്ട് അവൾ വേണ്ടെന്ന് തലയാട്ടി…………

“വാ…….വന്ന് വല്ലതും കഴിക്ക്…….”

രേണു അവളെ പിടിച്ച് ജാനിയുടെ അടുത്തായി ഇരുത്തി……..

ലെച്ചു ഭയത്തോടെ പങ്കുവിനെ ഒന്ന് പാളി നോക്കി……

അവന്റെ രൂക്ഷമായ നോട്ടത്തിനു മുന്നിൽ അവള് പതറിപ്പോയി…..

ജാനിയുടെ അടുത്ത് അവളിരുന്നത് പങ്കുവിന് ഇഷ്ടപ്പെട്ടില്ലെന്ന് മനസ്സിലായപ്പോൾ ലെച്ചു പതിയെ എഴുന്നേറ്റു…….

“എന്താ മോളെ……കഴിക്കുന്നില്ലേ….”

“ഞാൻ…….. എനിക്ക്……… വിശപ്പില്ല……..

ഇത്തിരി കഴിയുമ്പോൾ ഞാനെടുത്ത് കഴിച്ചോളാം……”

ലെച്ചു പറഞ്ഞത് കേട്ട് പങ്കുവിന്റെ ചുണ്ടിൽ പുച്ഛച്ചിരി വിരിഞ്ഞു………

ലെച്ചുവിനോട് ജാനിയ്ക്കും പാവം തോന്നി …

നെറ്റിയിലെ മുറിവ് വീണതായിരിക്കും എന്ന് ജാനിയും തെറ്റിദ്ധരിച്ചു…….

‘പാവം അടിയും കൊണ്ടു….വീഴേം ചെയ്തു……’

ജാനിയ്ക്കും ഒന്നും കഴിയ്ക്കാൻ തോന്നിയില്ല…. മധുവിന്റെ സാന്നിദ്ധ്യവും നിശബ്ദതയും അവളെ വേദനിപ്പിച്ചു കൊണ്ടിരുന്നു……..

“ജാനീ……….നീ ഒന്നും കഴിച്ചില്ലല്ലോ……

കഴിക്കെടീ പെണ്ണേ…….”

പങ്കു ചോറ് ചെറിയ ഉരുളയാക്കി അവളുടെ വായിലേക്ക് വച്ച് കൊടുത്തു…..

അവരുടെ സ്നേഹം കണ്ട് മൂടി നിന്ന അന്തരീക്ഷം ഒന്ന് ശാന്തമായി………

ലെച്ചു ആ കാഴ്ച കണ്ട് തികട്ടി വന്ന സങ്കടം കടിച്ചമർത്തി അടുക്കളയിലേക്ക് നടന്നു…………

ഭക്ഷണം കഴിച്ച് രവിയും ഫാമിലിയും വീട്ടിലേക്ക് മടങ്ങി…….

രാവിലെ കിച്ചു കണ്ണു തുറക്കുമ്പോൾ അരികിൽ കുഞ്ഞാറ്റയെ കാണാതെ അവന്റെ മുഖം വാടി….

അവൻ എഴുന്നേറ്റ് ഫ്രഷായി ഹാളിലേക്ക് വന്നപ്പോൾ അവിടെ ബഹളമാണ് അച്ഛനും മോളും…….

“കൊച്ചിച്ചന്റെ പൂമ്പാറ്റ കുഞ്ഞേ……..”

കിച്ചു കൊഞ്ചിച്ചു വിളിക്കുന്നത് കേട്ട് കുഞ്ഞാറ്റ ധ്രുവിന്റെ കൈയിലീരുന്നു കുതറി…..

“ങ്ഹേ…….ഇത്രയും നേരം എന്നോടൊപ്പം കളിച്ചിട്ട് കൊച്ചിച്ചൻ വന്നപ്പോൾ കാലു മാറി…. അല്ലേടീ തുമ്പി പെണ്ണേ……”

ധ്രുവ് അവളുടെ വയറിൽ ഇക്കിളിയിട്ടപ്പോൾ അവൾ പല്ലില്ലാത്ത മോണ കാട്ടി കുലുങ്ങി ചിരിച്ചു…….

“കിച്ചൂ….നീ മോളെ പിടിച്ചോ…..

ഞാൻ പോയി റെഡിയാവട്ടെ……എന്നിട്ട് വേണം മോളെയും റെഡിയാക്കാൻ…..”

“ഇന്ന് ഇവളെ കൊണ്ടു പോകണ്ട ചേട്ടാ……

ഞാനിവിടെ ഉണ്ടല്ലോ…..എന്റെടുത്ത് മോള് കരയാതിരുന്നോളും…….”

കിച്ചു പറഞ്ഞപ്പോൾ ധ്രുവിനും അത് ശരിയാണെന്ന് തോന്നി…..

കുഞ്ഞാറ്റയെ കിച്ചുവിന്റെ കൈയിൽ കൊടുത്തു ധ്രുവ് പെട്ടെന്ന് റെഡിയായി ഇറങ്ങി……..

വണ്ടിയോടിക്കുമ്പോഴും കുഞ്ഞാറ്റയെ അവൻ വല്ലാതെ മിസ്സ്‌ ചെയ്തു…..

എപ്പോഴും കൂടെ ഉണ്ടാവുന്നതാണ്…… പിരിഞ്ഞിരിക്കുമ്പോൾ മനസ്സിൽ വല്ലാത്ത പിടച്ചിലാണ്……

കൂടെ കൊണ്ട് വരേണ്ടതായിരുന്നു…..

കുഞ്ഞാറ്റയുടെ കുസൃതികൾ ഓർമിച്ചപ്പോൾ അവന്റെ ചുണ്ടിൽ പുഞ്ചിരിയായിരുന്നു…..

സിറ്റിയിൽ നിന്ന് ഹോസ്പിറ്റലിലേക്കുള്ള ഇടറോഡിലേക്ക് കയറിയതും റോഡിന് കുറുകെ ബൈക്കിൽ ചാരി കൈ പിണച്ചുകെട്ടി നിൽക്കുന്ന പങ്കുവിനെ കണ്ട് ധ്രുവ് മുഖം ചുളിച്ചു……

അവൻ കാറ് സൈഡിലേക്ക് ഒതുക്കി …… കാറിൽ നിന്നിറങ്ങി…….

ബോണറ്റിൽ ചാരി നിന്ന് പങ്കു നിൽക്കുന്ന പോലെ കൈ പിണച്ചുകെട്ടി പുഞ്ചിരിയോടെ നിന്നു…..

പതിമൂന്നാമത്തെ ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 13

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

കണ്ടോ…..ഞാൻ എന്നും ഇടുന്നത് കണ്ടോ…..

എന്നിട്ട് ആർക്കും സ്നേഹമില്ല എന്നോട്😔

ഒറ്റ പരിഭവം മാത്രമേ ഉളൂ വായനക്കാരോട് കഥകൾ നിങ്ങൾക് ഇഷ്ട്ടപെടുന്നു ലൈക് ചെയുന്നു ആരും ഷെയർ മാത്രം ചെയ്യുന്നില്ല കൂടെ ഷെയർ ചെയൂ

Leave a Reply

Your email address will not be published. Required fields are marked *